🌸ചെമ്പരത്തി🌸: ഭാഗം 56

Chembarathi

രചന: SHOBIKA

 "അവളെന്റെ ചേച്ചിയാണ്.എന്റെ സ്വന്തം ചേച്ചി"അപ്പു "അപ്പൊ നീ അപ്പുവണോ"ഐഷു "എന്നെ എങ്ങനെ അറിയാം"അപ്പു "പിന്നെ ഞങ്ങടെ അനിയൻകുട്ടനെ ഞങ്ങറിയില്ല.പക്ഷെ 7 വർഷം മുമ്പുള്ള അപ്പുനെയാണ് ഞങ്ങൾ കണ്ടിരിക്കുന്നത്.അതുകൊണ്ട് നിന്നെ ഇപ്പൊ കണ്ടപ്പോ മനസിലായില്ല.ടോട്ടലി മാറിപ്പോയി."അന്നമ്മ "അല്ല എന്നെ എങ്ങനെയറിയാം എന്നു പറഞ്ഞില്ലല്ലോ."അപ്പു. "ആദി ഞങ്ങടെ ചങ്കും ചങ്കിടിപ്പുമൊക്കെയാണ്.ഞങ്ങടെ ബെസ്റ്റി. എല്ലാമെല്ലാമാണ് ആദി.അപ്പൊ അവൾടെ അനിയൻ പറഞ്ഞ ഞങ്ങടെയും അനിയനാണ്.അവൾ നിങ്ങളെയെല്ലാരുടെയും ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്.അതിലുപരി അവളുടെ വാക്കുകളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്."ഐഷു "നിങ്ങൾ ആദി എന്നുദ്ദേശിച്ചത് എന്റെ ചേച്ചിയെയാണോ"അപ്പു "അതേ.ഞങ്ങൾ അവളെ ആദിയെന്നാ വിളിക്കാ.അവൾക്കും അതാ ഇഷ്ടം"അന്നമ്മ. "എന്നിട്ട് എന്റെ ചേച്ചിയിപ്പോ എവിടെയുണ്ട്.

അവളെ കാണാൻ തോന്നിയിട്ടു വയ്യ.എത്ര വർഷമായി എന്നറിയോ അവളെ ഒന്നു കണ്ടിട്ട്."അപ്പു ആവേശത്തോടെ അതിലുപരി സന്തോഷത്തോടെ പറഞ്ഞു. "അവൾ ഇവിടെയുണ്ട്.അമ്പലത്തിലേക്ക് പോയിരിക്കാണ്."അന്നമ്മ "എന്ന ഞാൻ പോയി അവളെ കാണട്ടെ."അപ്പു. "നിക്ക് നിക്ക്.നീ ഇപ്പൊ പോവേണ്ട.അവൾ ഇങ്ങോട്ട് വരും അപ്പൊ ഒരു സർപ്രൈസ് കൊടുക്കാം അവൾക്ക്.അവൾക്ക് സന്തോഷമാവും."ഐഷു "അതുശേരിയാ. നീ കുറച്ചു നേരം ഇവിടെ നിക്ക്.അവർ ഇപ്പൊ വരും"അന്നമ്മ. "ആ ശെരി നിൽക്കാം.അവൾ വരുമല്ലൊല്ലേ. അവൾ വന്നിട്ട്ട് വേണം അവളെ വീട്ടിലോട്ട് കൊണ്ടുപോവാൻ.അമ്മയും അച്ഛനും ഒക്കെ ഇവള് ഇന്ന് വരും നാളെ വരും പറഞ്ഞു കാത്തിരിക്കാണ്."അപ്പു. "നീ പേടിക്കേണ്ട. അവള് വരും.നിങ്ങളായൊക്കെ കാണാൻ വേണ്ടിയാണ് അവൾ ഇപ്പൊ നാട്ടിലേക്ക് വന്നിട്ടുള്ളത്."ഐഷു "അപ്പൊ നിങ്ങളെന്താ അമ്പലത്തിലേക്ക് കേറാത്തെ.നിങ്ങടെ പേരെന്താണ്"അപ്പു.

"ഞാൻ ഐഷ മെഹ്‌റിൻ,ഇവള് ആൻ റോസ്.ഞങ്ങടെ പേരു കേട്ടപ്പോ മനസ്സിലായില്ലേ എന്താ അമ്പലത്തിൽ കേറാതെ എന്ന്"ഐഷു "നിങ്ങളും വരണം ഞങ്ങടെ വീട്ടിലേക്ക്"അപ്പു "നീ വിളിച്ചിലെങ്കിലും ഞങ്ങള് വരും"അന്നമ്മ "ഞാനെ വീട്ടിൽ വിളിച്ചു പറയട്ടെ അവർക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് എന്ന്"അപ്പു "ആ ചെല്ലു അപ്പോഴേക്കും അവർ വരും"അന്നമ്മ ~~~~~~~~~ (ആദി) ഞങ്ങൾ അമ്പലത്തിൽ തൊഴുത്തൊണ്ടിരിക്കായിരുന്നു.അപ്പോഴും എന്റെ ചിന്ത ആരായിരിക്കും എന്റെ പേരിൽ അർച്ചന കഴിക്കുന്നത് എന്നാണ്.പിന്നെ ഇന്നെന്തോ സന്തോഷം തോന്നിക്കുന്നു.ആരെയൊക്കെയോ കണ്ടുമുട്ടും എന്നു മനസ്സ് പറയുന്നു. "തൊഴുതു കഴിഞ്ഞില്ലേ നമ്മുക്ക് പോയാലോ. അവർ അവിടെ നിൽക്കുന്നുണ്ടാവും"നന്ദു "ആ നടക്കു"ആദി ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ഐഷുവും അന്നമ്മയും കൂടെ ആലിന്റെ ചോട്ടിൽ നിന്നു എന്തൊക്കെയോ പറയുന്നുണ്ട്. അങ്ങനെ ഞങ്ങ അവരുടെ അടുതെത്തി.

"അല്ല എന്താ രണ്ടുകൂടെ ഒരു ചർച്ച"ഞാൻ ചോദികണ്ടത് ചാരു ചോദിച്ചു. "അതോ നമ്മടെ ആദിക്കില്ലേ ഇപ്പൊ ഒരു സർപ്രൈസ് കിട്ടും.അതിനെക്കുറിച്ച് ചർച്ച ചെയ്യായിരുന്നു"ഐഷു "എന്തു സർപ്രൈസ്"ആദി "അതൊക്കെ ഇപ്പൊ വരും.അമ്പലത്തിൽ കയറി നേരെ തൊഴുതില്ലേ"അന്നമ്മ "പിന്നെ തൊഴുക മാത്രല്ല ആർചനയും കഴിച്ചു.എടി പിന്നില്ലേ ഇവളുടെ പേരിൽ ആരോ കൊറച്ചു മുന്നേ അർച്ചന കഴിച്ചായിരുന്നു എന്ന്"ലെച്ചു "അയാളെ കണ്ടോ എന്നിട്ട്"ഐഷു "എവിടെ"നന്ദു "എന്ന ഞങ്ങൾ കണ്ടു."ഐഷു "എന്നിട്ട് അയാളെവിടെ"ലെച്ചു "അതൊക്കെയുണ്ട്. ആളിപ്പോ വരും.അതാണ് സർപ്രൈസ് എന്നു പറഞ്ഞേ."അന്നമ്മ "ദാ വന്നല്ലോ ആള്. ഒന്നു തിരിഞ്ഞു നോക്കിയേ"ഐഷു അവർ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയതും കണ്ടത് ഇങ്ങോട്ട് നടന്നു വരുന്ന ഒരാളെയാണ്.അയാളുടെ മുഖത്തു സന്തോഷവും ആശ്ചര്യവും അതിലുപരി കാണാനാഗ്രഹിച്ചത് എന്തോ കണ്ട സംന്തോഷവും ഉണ്ടായിരുന്നു.അവൻ അടുത്തെത്തിയപ്പോഴാണ് എവിടെ കണ്ടു പരിജയമുള്ള ആളെ പോലെ തോന്നിയത്.പിന്നെ ശ്രെദ്ധിച്ചപ്പോഴാണ് അതെന്റെ അപ്പുവാണ് എന്നു മനസിലായത്.

അപ്പോഴേക്കും അവൻ വന്നു എന്നെ കെട്ടിപിടിച്ചായിരുന്നു.അവൻ എന്തൊക്കെയോ പറയുന്നുണ്ട്ട്.പക്ഷെ സന്തോഷകൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല. "ഡാ നീ ഞങ്ങടെ കൊച്ചിനെ ചമ്മന്തിയാക്കോ"ഐഷു. അത്രക്കും ടൈറ്റായാണ് അവൻ എന്നെ പിടിച്ചിരിക്കുന്നത്.ഐഷു അനഗ്നെ പറഞ്ഞതും അവൻ വിട്ടു.നന്ദുവും ചാരുവും ലെച്ചുവും ഇവിടെ എന്താ നടക്കുന്നത് എന്നറിയാതെ നിൽക്കുന്നുണ്ട്. "എത്ര നാളായി ചേച്ചി കണ്ടിട്ട്. ഒരിക്കൽ പോലും എന്നെ കാണണമെന്ന് തോന്നിയിട്ടില്ല."അപ്പു കണ്ണിൽ വെള്ളം നിറച്ചോണ്ട് ചോദിച്ചു. "കാണാൻ തോന്നിയിട്ടില്ലേ എന്നോ.ഇവരോട് ചോദിച്ചു നോക്ക്.ഞൻ എത്രത്തോളം നിന്നെയൊക്കെ മിസ് ചെയ്തിട്ടുണ്ട് എന്ന്. ഇത്രയും വർഷം കാത്തിരുന്നത് ഇങ്ങനെ ഒരു നിമിഷത്തിനുവേണ്ടിയാ"ആദി. "ഇവരെ ഞാൻ കണ്ടില്ലായിരുന്നെങ്കിലോ.നീ ഞങ്ങളെ കാണാൻ വരുമായിരുന്നോ"അപ്പു "പിന്നെ വരാതെ.നാട്ടിലേക്കുള്ള എന്റെ വരുവു കൂടി അതിനു വേണ്ടിയാണ്."ആദി.

"അതേ എന്താ ഇവിടെ നടക്കുന്നത് എന്ന് ഞങ്ങൾക്ക് കൂടി പറഞ്ഞു തരുമോ"ലെച്ചു "പിന്നെന്താ പറഞ്ഞു തരാലോ.എടി ഇത് ഇവളുടെ അനിയനാണ്.അപ്പു."അന്നമ്മ "സത്യണോ"ചാരു ഞാൻ അതെയെന്നുള്ള രീതിയിൽ തലയാട്ടി.നന്ദു എന്റെ കണ്ണു നിറഞ്ഞത് കണ്ടിട്ടാണ് തോന്നുന്നു എന്നെ നോക്കാതെ നില്ക്കുന്നുണ്ട്. അല്ലെങ്കിലും അവനെന്റെ കണ്ണു നിറഞ്ഞാൽ സഹിക്കില്ല.അപ്പുനെ പോലെ തന്നെയാണ്.ഞാൻ അപ്പുനേയും കൊണ്ട് പോയി നന്ദുന്റെയടുത്തു നിർത്തി. "നന്ദുസെ, ഇതാടാ എന്റെ അനിയൻ അപ്പു"ആദി "നിൻറെ മാത്രം അനിയനാണോ"നന്ദു ദേഷ്യത്തിലാണ് ചോദിച്ചേ. "അല്ല നിങ്ങടെയും"ആദി "അങ്ങനെ പറ"ചാരു. അപ്പു ഇവരൊക്കെ ആരുന്നുള്ള രീതിയിൽ നിൽക്കുണ്ട്. "അപ്പുട്ടാ, ഇത് നിന്നെപ്പോലെ തന്നെ എന്റെ അനിയൻ നന്ദു.പിന്നെ ഇത് എന്റെ ഫ്രണ്ട്സ് ചാരു, ലെച്ചു, ഐഷു, അന്നമ്മ"ആദി "ഇവരെ ഞാൻ നേരത്തെ പരിചയപെട്ടു."ഐഷുനെയും അന്നമ്മയെയും കാണിത്‌ നന്ദു പറഞ്ഞു. "അതെപ്പോ"ലെച്ചു "അതൊക്കെ പരിചയപെട്ടു"ഐഷു പിന്നെ അവരെ എങ്ങനെയാണ് കണ്ടേ എന്നു പറഞ്ഞു. "അല്ല നീയെന്താ ഈ അമ്പലത്തിൽ. വീട്ടിൽനിന്നു നല്ല ദൂരമുണ്ടല്ലോ"ആദി.

"ഞങ്ങളിപ്പോ ഇവിടെയടുത്താണ് താമസിക്കുന്നത്. അപ്പൊ ഞാൻ ഇടയ്ക്കിടെ വരാറുണ്ട്.ഇവിടെ.സാദാരണ അമ്മയും അച്ചനുമൊക്കെയാണ് വരാറുള്ളത്.ഇന്നെന്തോ അവർ വന്നില്ല അപ്പു. "അതൊക്കെ പിന്നെ പറഞ്ഞു തരാം.ആദ്യം നമുക്ക് വീട്ടിലേക്ക് പോവാം.നിങ്ങൾ വാ"അപ്പു "ഡാ അതുപിന്നെ അച്ചായിയും അമ്മയുമൊക്കെ അവിടെ ഞങ്ങളെ നോക്കിയിരിപ്പുണ്ടാവും.അവരെ കൂടെ വിളിച്ചു അവരുടെ പറഞ്ഞിട്ടു വന്നാൽ പോരെ"ആദി "എന്നാ അവരെയും വിളിച്ചേക്കു.നമ്മുക്ക് വീട്ടിൽ കൊണ്ടുപോവാം അവരെ"അപ്പു. അപ്പുനോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് കിച്ചുവെട്ടൻ വിളിച്ചത്. "നന്ദു കിച്ചുവെട്ടനാണ്. ഞാൻ ഒന്ന് സംസാരിക്കട്ടെ"ആദി ഞാൻ അതും പറഞ്ഞു മാറി നിന്നു. ~~~~~~~~~ (നന്ദു) പെട്ടെന്ന് അപ്പുനെ കണ്ടപ്പോൾ ആരെന്നു മനസിലായില്ല.ആദിയെ വന്നു കെട്ടിപിടിച്ചപ്പോൾ തന്നെ മനസിലായി അവൾകറിയാവുന്ന ആളാണ് എന്നു മനസ്സിലായി. പിന്നെ അവൾടെ കണ്ണു നിറഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല.അതാ മുഖം തിരിച്ചെ.

പിന്നെ അവൻ അപ്പുവാണ് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായത്.കാരണം അവളെപ്പോഴും പറയാറുണ്ട് ഞാനും അവനും അവൾക്കു ഒരേപോലെയാണെന്ന്. രണ്ടാളെയും ഒരുമിച്ചു കാണണമെന്ന് അവൾക്കു വല്യ ആഗ്രഹമാണ്.പിന്നെ കൊറച്ചു നേരം സംസാരിച്ചു നിന്നു.അപ്പോഴാണ് ആദിയെ ഏട്ടൻ വിളിച്ചേ.അപ്പോൾ അവൾ അത് അറ്റൻഡ് ചെയ്യാൻ പോയി. "ആരാ അവളെ ഇപ്പൊ വിളിച്ച കിച്ചുവെട്ടൻ"അപ്പു "അതോ അതു നിന്റെ ഭാവി അളിയൻ ആണ്."നന്ദു "ഭാവി അളിയാനോ."അപ്പു ഞെട്ടലോടെ ചോദിച്ചു. "അതെല്ലൊ ഭാവി അളിയൻ. ചേച്ചിയെ കെട്ടാൻ പോവുന്നവനെ അളിയൻ എന്നല്ലേ പറയാ"നന്ദു. ഞാൻ അനുനേ ഉദ്ദേശിചട്ടോ പറഞ്ഞേ.അങ്ങനെ നിങ്ങൾ തെറ്റു ധരിക്കല്ലേ.അപ്പുന് ആദിയും അനുവും ഒരേപോലെയാണെന്നറിയാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞേ.പക്ഷെ ഞാൻ അതു പറഞ്ഞപ്പോൾ അപ്പു ഒന്നു ഞെട്ടി അതെന്താണാവോ.അപ്പോഴേക്കും ആദി ഫോൺ വിളിച്ചു കഴിഞ്ഞു വന്നായിരുന്നു. "എടാ കിച്ചുവേട്ടൻ ഇന്ന് വരുമെന്ന്.അവർക്ക് മൂന്നാൾക്കും ലീവ് കിട്ടിയെന്ന്."ആദി "മൂന്നാൾക്കും കിട്ടിയോ"ചാരു "എന്താ ആകാംക്ഷ. സഞ്ചുവേട്ടനും അച്ചയാനുമൊക്കെ കിട്ടിയിട്ടുണ്ട് അതു പോരെ"ആദി "ആ മതി മതി."ചാരു. "കൊറേ കാര്യങ്ങൾ അറിയാനുണ്ട്. അപ്പൊ നമ്മുക്ക് വീട്ടിലേക്ക് പോയാലോ"അപ്പു. "ആദ്യം നമ്മടെ വീട്ടിലോട്ട് അല്ലെ ആദി"നന്ദു "അതേ.ആദ്യം നമ്മുക്ക് അവിടേക്ക് പോവാം"ആദി ......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story