🌸ചെമ്പരത്തി🌸: ഭാഗം 57

Chembarathi

രചന: SHOBIKA

"എന്ന വാ പോവാം"നന്ദു "അല്ല നീയെങ്ങാനെയാ അപ്പു വന്നേ നടന്നാണോ"ആദി "അതേ നടന്നു തന്നെയാ വന്നേ.അതിന്റെ സുഗം ഒന്നു വേറെ തന്നെയാണ്."അപ്പു അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഓരോ വിശേഷം ചോദിച്ചും പറഞ്ഞുമാണ് നടക്കുന്നത്. "സാദാരണ അനുചേച്ചിയും അച്ചുവും ഉണ്ടാവാറുണ്ട്.രണ്ടുപേർക്കും ഇന്ന് ഭയങ്കര മടി. അതോണ്ട് വന്നില്ല."അപ്പു. "അവർക്കൊക്കെ സുഖമല്ലേ അപ്പു"ആദി സങ്കടതോടെ എന്നാൽ സന്തോഷത്തോടെ ചോദിച്ചു. "സുഖമാണ് ചേച്ചി.ആദ്യമൊക്കെ രണ്ടാൾക്കും ഭയങ്കര സങ്കടമായിരുന്നു. എപ്പോഴും ശോകമൂകമായിരിക്കും.പിന്നെ ചേച്ചീടെ ഒരു കത്ത് കിട്ടിലെ കോളേജിൽ നിന്ന് അനു ചേച്ചിക്ക് അതിനു ശേഷമാണ് ഒന്നു ഒക്കെയാവാൻ തുടങ്ങിയത്.ഇപ്പൊ ചേച്ചി എന്നേലും വരും എന്ന് പറഞ്ഞു കാത്തിരിക്കുവാണ്."അപ്പു "നീ ഇവളെ പണ്ടൊക്കെ ചേച്ചി എന്നല്ലല്ലോ വിളിക്കാ.പിന്നെന്താ ഇപ്പൊ ചേച്ചിയിലേക്ക് മാറിയത്."നന്ദു "പണ്ടൊക്കെ കുട്ടികളിയായിരുന്നു.പക്ഷെ ഇവള് പോയേനു ശേഷം ഞാൻ ചേച്ചി എന്നാണ് വിളിക്കാ.അത് ഇനി മാറ്റം വരാനും പോണില്ല. ശെരിക്കും ഞാൻ നിന്നേ ഒത്തിരി മിസ്സ് ചെയ്‌തേടി ചേച്ചി"

ആദിടെ കയ്യ് പിടിച്ച് കണിൽ വെള്ളം നിറച്ചോണ്ട് അപ്പു പറഞ്ഞു. "ഞാനും നിന്നെ ഒത്തിരി മിസ്സ് ചെയ്തു"ആദിയും കണ്ണു നിറച്ചോണ്ട് പറഞ്ഞു. "അയ്യേ ചെറിയ കുട്ടികളെ പോലെ രണ്ടും കണ്ണു നിറച്ചോണ്ട് നിൽക്കുന്നു നോക്കിയേ.കഷ്ടം കഷ്ടം"നന്ദു "നീ പോടാ.ഞങ്ങൾ കണ്ണു നിറച്ചോണ്ട് നിൽക്കും അതിന് നിനക്കെന്താ"ആദി "അതേ ഇവൾക്ക് അവൾടെ അനിയനെ കിട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ട.വന്നേ നമ്മുക്ക് പോവാം"നന്ദു മറ്റുള്ളവരെ നോക്കി പറഞ്ഞു. "ഡാ നിലക്ക് നിലക്ക് .ഒന്ന അങ്ങോട്ട് തന്നാലുണ്ടല്ലോ.നിങ്ങളും വേണം ഇവരും വേണം.നിങ്ങളൊന്നുമില്ലേൽ ആത്മിക ഇല്ലാന്ന് അർത്ഥം.മനസിലായോ"ആദി നന്ദുനേ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു. "മനസിലായി മേഡം. ഇവിടെ ഇങ്ങനെ നിക്കാനാണോ പ്ലാൻ."നന്ദു "എന്നാ നടക്കങ്ങോട്ട്"ആദി. "അല്ല അപ്പു .അന്ന് ഇവൾ വരുമ്പോ നീ പ്ലസ് വണിൽ ആയിരുന്നു.ഇപ്പൊ നീയെന്തു ചെയ്യുവാ"ചാരു "ഞാനും അതു ചോദിക്കണം വിചാരിച്ചതാ.

നീ ഇപ്പൊ എന്തു ചെയ്യാണ്"ആദി. "ഞാനോ.ഞാൻ ഒരു ഡോക്ടർ ആണ്.ഡോക്ടർ അതുൽ മാധവ്"അപ്പു "നീ മാത്രല്ല ഇവരൊക്കെ ഡോക്ടർ തന്നെയാ."നന്ദു "ആണോ"അപ്പു അത്ഭുദത്തോടെ ചോദിച്ചു. "അതെല്ലോ. പക്ഷേ നിന്നെപ്പോലെ mbbs ഡോക്ടർ അല്ലാ. phd ഡോക്ടർ ആണ് ഞങ്ങൾ"ലെച്ചു. നിങ്ങളോട് അതു മാറിയ മറന്നു.ഇപ്പൊ ഞങ്ങടെയൊക്കെ പേരിനുമുന്നിൽ dr. എന്ന രണ്ടക്ഷരമുണ്ട്. ഞാൻ dr. ആത്മിക മാധവ്.അത് പോലെ ഇവരുടെയൊക്കെ പേരിനുമുന്നിലുണ്ട്. അതൊക്കെ എടുക്കാൻ പോയതോണ്ടാണ് ഇതയും വർഷം വേണ്ടി വന്നത്.ഡിഗ്രിയും പിജിയും പിന്നെ phd ഒക്കെ കഴിഞ്ഞപ്പോൾ വർഷങ്ങൾ കഴിഞ്ഞു പോയി പിന്നെ ഞങ്ങൾ അഞ്ചിനും ഒരേ സ്ഥാലത് ജോലി കിട്ടിയിട്ടിപ്പൊ ഒരു വർഷമാകാൻ പോവുന്നേയുള്ളൂ.അയ്യ ഞൻ ടോപ്പിക്കിൽ നിന്നു മാറിയല്ലേ. നമ്മുക്കെ ഇവിടെ വരാം. "അനുചേച്ചിയും നിങ്ങളെ പോലെയുള്ള ഡോക്ടർ ആണ്.ഇപ്പോ പഠിച്ച കോളേജിൽ തന്നെ ടീച്ചർ ആയി വർക് ചെയ്യുന്നു.കല്യാണത്തിനൊക്കെ നിർബന്ധിക്കുന്നുണ്ട്.

പക്ഷെ ആള് സമ്മതിക്കുന്നില്ല.ചേച്ചി വന്നിട്ടു മതി കല്യാണം എന്ന പറയുന്നുണ്ടായിരുന്നത്."അപ്പു അവൻ അതു പറഞ്ഞതും എല്ലാം കൂടെ എന്നെ നോക്കി. ഞാൻ പിരികം പൊക്കി എന്താ ചോദിച്ചു.അപ്പൊ അവർ തോലും കൊണ്ട് ഒന്നുല്ലന്ന് കാണിച്ചു.അവര് നോക്കിയതിന്റെ അർത്ഥം എനിക്ക് മനസിലായിട്ടൊ.വേറൊന്നുമല്ല കിച്ചുവെട്ടൻ ചോദിച്ചിട്ടുണ്ടായിരുന്നു എങ്ങാനും കുഞ്ചുന്റ കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ കാത്തിരുന്നിട്ടു കാര്യമുണ്ടോ എന്ന്. അപ്പൊ ഞാൻ പറഞ്ഞത്.ഞാൻ അവിടെയുണ്ടേൽ മാത്രമേ അവൾടെ കല്യാണം നടക്കു എന്നാണ്.ഇപ്പൊ അത് പറഞ്ഞപോലെ തന്നെയായില്ലെ.അപ്പു ഇതൊന്നും ശ്രെദ്ധിക്കാതെ എന്തൊക്കെയോ പറയുന്നുണ്ട് കേട്ടോ. "പിന്നെ അച്ചു ചേച്ചി എന്നെ പോലെ തന്നെ ഡോക്ടർ ആണ് കേട്ടോ.എന്റെ സീനിയർ ആയിരുന്നു. പിന്നെ വല്യച്ഛനും വല്യമ്മയും ഒരാകസിഡന്റിൽ മരിച്ചു.അതോണ്ട് അച്ചു ചേച്ചി ഇപ്പൊ ഞങ്ങടെ കൂടെയാണ്."അപ്പു. അപ്പൊ ആ ആശ എവിടെയാണാവോ.

എവിടാണേലും നമ്മുക്കെന്താല്ലേ.അത്‌ വിടാം .പക്ഷെ അങ്ങനെ വിടാൻ പറ്റില്ലല്ലോ.ഇത്രയും ക്രൂരത എന്നോട് കിട്ടിയിട്ട് അതിനു പകരം ചോദികാതിരുന്നാൽ ഞാൻ ജീവിച്ചിരുന്നിട്ടെന്താ കാര്യം ലെ. "അപ്പൊ അച്ഛനും അമ്മയുമൊക്കെ"ആദി "അവര് വീട്ടിലുണ്ട്.ചേച്ചി പോയി ഒരു വർഷം കഴിഞ്ഞതും അവർക്ക് തെറ്റുപറ്റി എന്നു മനസ്സിലായെ.എനിക്കറിയാമായിരുന്നു ചേച്ചി ഒരു തെറ്റും ചെയ്യില്ല എന്ന്. പക്ഷെ എന്തുകൊണ്ടാണ് പോയേ എന്ന് അറിയില്ലായിരുന്നു.ഞാനും അനുചേച്ചിയും കൂടെ കൊറേ അനേഷിച്ചു ചേച്ചിയെ പക്ഷെ കണ്ടുപിടിക്കാൻ പറ്റിയില്ലാ. പിന്നെ കൊറേ ദിവസം കഴിഞ്ഞപ്പോൽ അനുചേച്ചി കോളേജിൽ പോയി തുടങ്ങിയത്.അന്നു വരുമ്പോൾ ചേച്ചി ഭയങ്കര സന്തോഷത്തിലായിരുന്നു.ചേച്ചി എവിടെയോ safe ആയിട്ടിരിക്കുന്നുണ്ട് എന്ന് അറിയാൻ പറ്റി. പക്ഷെ അത് എങ്ങനെയറിഞ്ഞെന്നു പറഞ്ഞില്ല. അതിനുശേഷം ഒരു സമാധാനമുണ്ടായിരുന്നു ചേച്ചി ജീവിച്ചിരിപ്പുണ്ട് എന്നറഞ്ഞല്ലോ.

പിന്നെ പിന്നെ ചേച്ചി അന്ന് കോളേജിൽ എക്സമിനു വന്നില്ലേ.അപ്പൊ പിന്നെ കൂടിത്തൽ സമാധാനമായി.ചേച്ചി സന്തോഷമായിട്ടാണ് എന്ന് മനസ്സിലായി.പിന്നെ അതിനുശേഷം അച്ചു എല്ലാ കാര്യവും ഞങ്ങളോട് പറഞ്ഞു.അവൾക്കുവേണ്ടിയാണ് ചേച്ചി പോയതെന്ന് .പിന്നെ എല്ലാം ചെയ്തത് ആശ ചേച്ചിയാണെന്നു മനസ്സിലായി. ഞങ്ങൾ മൂന്നും പിന്നെ വേറെ രണ്ടു പേരും കൂടെ ചേർന്നു തെളിവെല്ലാം സംഘടിപ്പിച്ചു .അച്ഛനും അമ്മയുടെയും പിന്നെ എല്ലാരുടെ മുന്നിലും തെളിയിച്ചു.പക്ഷേ അപ്പോഴേക്കും വൈകി പോയിരുന്നു. ആശചേച്ചി എല്ലാരുടെ കയ്യിൽ നിന്നും ഓരോരോ കാര്യങ്ങൾ പറഞ്ഞു സൈൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു.അതെല്ലാം വച്ച്.എല്ലാ സ്വത്തുക്കളും ആശചേച്ചീടെ പേരിലേക്ക് മാറ്റി.അപ്പോൾ ഞങ്ങളൊന്നും പറഞ്ഞില്ല.അവിടെ തന്നെ താമസിച്ചു. പിന്നെ രണ്ടു വർഷം കഴിഞ്ഞതും വല്യച്ഛനും വല്യമ്മയും മരിച്ചത്.അതിനുശേഷം അവൾ ഞങ്ങളെ ഇറക്കി വിട്ടു."അപ്പു "എന്തിന്"ആദി "അവൾക്ക് ആ ശരത്തിനോടൊപ്പം ജീവിക്കാൻ വേണ്ടി.അന്ന് ഞങ്ങൾ അവിടുന്ന് ഇറങ്ങിയതാണ്.ആണ് ചേച്ചിടെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചതാണ്.പക്ഷെ കൃത്യം ആ സമയത്ത് തന്നെ ഒരു രക്ഷകൻ ഞങ്ങടെ മുന്നിലെത്തി.

ആള് നമ്മടെ അച്ഛനും അമ്മയ്ക്കും സ്വന്തം മകനെ പോലെയാണ്.എനിക്കും അച്ചുനും അനുചേച്ചിക്കുമൊക്കെ സ്വന്തം ചേട്ടനെ പോലെയാണ്.ആരുടെ വീട്ടിലാണ് ഞങ്ങൾ ഇപ്പൊ താമസിക്കുന്നത്.ഞങ്ങൾ കൊറേ പറഞ്ഞതാ വരുന്നില്ലെന്നു.പിന്നെ ആൾക്ക് സ്വന്തമായി ഈ ഭൂമിയിൽ ആരുമില്ലെന്നും ഞങ്ങടെയൊക്കെ സ്വന്തമായാണ് കാണുന്നതും എന്നൊക്കെ പറഞ്ഞു. കൊറേ നിർബന്ധിച്ചു.അങ്ങനെ അവിടെ പോവാൻ തീരുമാനിച്ചേ.ഏട്ടന്റെ അമ്മ പ്ലസ്ടു പടിക്കുംജോൾ മരിച്ചു.പിന്നെ പിജി കഴിഞ്ഞപ്പോൾ ആളുടെ അച്ഛനും മരിച്ചു. ഒറ്റ മോനായിരുന്നു.അതോണ്ട് സ്വന്തമായി ആരുമില്ല.ഇപ്പൊ ഞങ്ങളാണ് ആൾക്ക് എല്ലാം.ഞങ്ങളെ പടിപ്പിച്ചോതൊക്കെ ഏട്ടനാണ്."അപ്പു നിർവികാരതയോടെ പറഞ്ഞു നിർത്തി.

"എന്നാലും ഇതൊന്നും ഞാൻ അറിഞ്ഞില്ലലോടാ. നിങ്ങളെല്ലാം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുകയാണ് എന്നാ ഞാൻ കരുതിയത്.ഇങ്ങനെയൊക്കെ ആവും എന്ന് ഞാൻ കരുത്തിലാ.അന്ന് ഞാൻ ഇവിടുന്ന് പോയിലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കിലായിരുന്നു അല്ലേ"ആദി കരഞ്ഞു കൊണ്ട് പറഞ്ഞു. "എടി കരയല്ലേ ആള്കാരൊക്കെ നോക്കും.നീ അന്ന് വന്നിലായിരുന്നെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നെങ്കിലോ.ഒന്നും നിന്റെ തെറ്റുകൊണ്ടല്ലല്ലോ.നീ ഇങ്ങനെ കരഞ്ഞാൽ എൻറെന്ന് നല്ലതു കിട്ടുവേ. ഒന്നുലേലും അന്ന് നീ വീട് വിട്ടു വന്നത് കൊണ്ടല്ലേ ഞങ്ങടെയൊക്കെ കിട്ടിയത്.അപ്പു നീ തന്നെയൊന്നു പറഞ്ഞേ"നന്ദു ......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story