🌸ചെമ്പരത്തി🌸: ഭാഗം 61

Chembarathi

രചന: SHOBIKA

 (ആദി) "ഡാ ഏട്ടാ"ആദി ഞാനും നന്ദുവും കൂടി അവിടെ ചെന്ന് ഏട്ടനെ വിളിച്ചു.ഏട്ടൻ തിരിഞ്ഞു ഞങ്ങളെ കണ്ടതും ഞെട്ടി പണ്ടരടങ്ങി നിൽക്കുന്നുണ്ട്. "നീയെന്താ ഏട്ടാ ഇങ്ങനെ ഞെട്ടി നിൽക്കുന്നെ."നന്ദു കിച്ചുവെട്ടന്റെ വായിറ്റിനിട്ടു കൊടുത്തുകൊണ്ട് ചോദിച്ചു. "എങ്ങനെ ഞെട്ടാതിരിക്കും നമ്മളെ ഇവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതാ"ആദി. "ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ തടി കളയരുത് എന്ന്"കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് ആദി പറഞ്ഞു. "നിനക്കല്ലേ തടിയില്ലാതെ മീശ വെച്ചിട്ട് ഇഷ്ടമുള്ളത്.പിന്നെന്താ. ഏട്ടന് നന്നയിട്ടുണ്ടല്ലോ"നന്ദു "എനിക്കിഷ്ടവാ പക്ഷെ അത് എന്റെ കണ്ണേട്ടൻ അങ്ങനെ വെക്കണതാണ് എനിക്കിഷ്ടം.പിന്നെ കുഞ്ചുന് താടിയുള്ള ഇഷ്ടം നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ"ആദി "താടി പോയല്ലോ ഏട്ടാ ഇനിയെന്തു ചെയ്യും അപ്പോൾ"നന്ദു ചിരിച്ചോണ്ട് ചോദിച്ചു. ഈ ഏട്ടനെന്താ ഇങ്ങനെ നിക്കണേ.ബോധമൊക്കെ പോയ.

നിങ്ങൾക്കൊരു കാര്യമാറിയോ എന്റെ heart ഒക്കെ ഇപ്പൊ പൊട്ടിപോവും എന്ന നിലക്ക് മിടിക്കിന്നു മക്കളെ.അതിനർത്ഥം കണ്ണേട്ടൻ ഇവിടെ എവിടെയോ ഉണ്ട്.ഞാൻ ചുറ്റും നോക്കി എനിക്ക് പരിചയമുള്ള ആരെയും കാണാൻ കഴിഞ്ഞില്ല. അതിനു ഞാൻ കണ്ണേട്ടനേ കണ്ടിട്ടില്ലലോ ലെ.പിന്നെങ്ങനെയാ. എന്തായാലും ഏട്ടന്റെ ബോധം തിരിച്ചു കൊണ്ടുവരാം ആദ്യം. "ഡാ ഏട്ടാ , അവര് രണ്ടു പേരും എവിടെ."ആദി ഞാൻ അതു ചോദിച്ചതും എന്റെ പുറകിലേക്ക് കയ്യ് ചൂണ്ടി.ഞാൻ തചിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്നവരെ കണ്ടു ഞെട്ടി.നിങ്ങൾ വിചാരിക്കുന്ന പോലെ അച്ചയാനും സഞ്ജു ഏട്ടനുമല്ല അവിടെ ഇണ്ടായെ.ഫയുക്കയും വേറെ ഒരാളുമാണ് ഉണ്ടായേ. പക്ഷെ അയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. "ഇവർ ആരാ"നന്ദു സംശയ ഭാവത്തിൽ ചോദിച്ചു. "ഒന്ന് ഫയുക്ക മറ്റെയാളെ എവിടെയോ കണ്ടിട്ടുണ്ട്."ആദി. "What അപ്പൊ ഇതാണോ ഫയുക്ക.അന്ന് കണ്ടതാ.പക്ഷെ ഓർമയില്ല."നന്ദു.

"ഏയ് ഫയുക്ക.. നിങ്ങൾ എന്താ ഇവിടെ"ആദി അത്ഭുദത്തോടെ ചോദിച്ചു. "അതെന്തു ചോദ്യമാടി എല്ലാരും ഇവിടേക്ക് എന്തിനാ വരുക.അതിനു തന്നെയാ അവരും വന്നേ"നന്ദു "ഒന്നു മിണ്ടതിരിക്കോ."ആദി അവര് രണ്ടു പേരും എന്നെ കണ്ടു ഞെട്ടി നിൽക്കുന്നുണ്ട്. ഇതെന്താ മൊത്തത്തിൽ ഞെട്ടൽ ആണല്ലോ.ഇനി വല്ല ഞെട്ടൽ മത്സരം വല്ലതും ഉണ്ടോ ആവോ😂 "ഫയുക്ക സുഖല്ലേ"ആദി "ആ സുഖം ആത്മി.അല്ല നീയെപ്പോഴാ വന്നേ എവിടയിരുന്നു ഇത്ര നാളും"ഫയു "ഒന്ന് നിർത്തി നിർത്തി ചോദിക്ക് ഫയുക്കാ.ഞാൻ എവിടേക്കും പോവനൊന്നും പോണില്ലാ"ആദി "ഓടി പോവലാണല്ലോ നിന്റെ പണി അതോണ്ട് ചോദിച്ചതാ"ഫയു "എന്തായാലും ഇനി പോവാൻ പോണില്ലാ"ആദി. "അല്ല ഏട്ടനും ഫയുക്കയും തമ്മിൽ നേരത്തെ അറിയുമായിരുന്നോ"നന്ദു "ഏത് ഏട്ടൻ, നിനക്കെങ്ങനെ എന്നെ അറിയാം"ഫയു. "അയ്യോ അതി മറന്നു.ഇവര് രണ്ടും എന്റെ ബ്രോദേഴ്‌സ് ആണ്.ഫയുക്കാനെ അവൻ കണ്ടിട്ടുണ്ട് ലാസ്റ്റ് ടൈം കോളേജിൽ വെച്ച്.

പിന്നെ എട്ടാനാണ് നിങ്ങളെ കാണിച്ചു തന്നെ"ആദി ഞാൻ കിച്ചുവെട്ടനും നന്ദുവും എന്റെ ബ്രോദേഴ്‌സ് ആണ് പറഞ്ഞപ്പോൾ അവര് വീണ്ടും ഞെട്ടി.ഞാൻ പറഞ്ഞില്ലേ ഇവിടെ എന്തോ ഞെട്ടൽ മത്സരം നടക്കുന്നുണ്ട്.എന്താണോ എന്തോ "അല്ലാ ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്."ഫയുന്റെ കൂടെയുള്ള ആളെ ചൂണ്ടി ആദി പറഞ്ഞു. "ഏയ് അങ്ങനെ വരാൻ വഴിയില്ലാ. തന്നെ ഞാൻ ആദ്യമായിട്ട് നേരിൽ കാണുവാ"അയാൾ "എനികുറപ്പാ ഞാൻ കണ്ടിട്ടുണ്ട്."ആദി "നീയൊന്ന് ആലോചിച്ചു നോക്ക് മുത്തേ"നന്ദു "ആ കിട്ടി പോയി.ഏയ് ബ്രോ.ബ്രോ പറഞ്ഞതു ശെരിയാ നമ്മൾ നേരിൽ കണ്ടിട്ടില്ല. പക്ഷെ ഫോണിൽ സംസാരിച്ചിട്ടുണ്ട്."ആദി "എന്ത് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്നോ.എപ്പോൾ"കിച്ചുവേട്ടൻ "അതോ അതു നാലു ദിവസം മുന്നേ"ആദി

"താൻ തമാശ പറയല്ലേ"അയാൾ "ഞാൻ സത്യമാണ് പറഞ്ഞേ.ദാ ഇതാരന്നു മനസിലായോ നിനക്ക്"ആദി നന്ദുനോടായി ചോദിച്ചു. "ഇല്ലെടി നീ പറ .അല്ലാതെ എനിക്കെങ്ങനെ അറിയാനാണ്."നന്ദു. "ദേ ഇതാണ് നമ്മടെ ലച്ചുനേ കെട്ടാൻ പോവുന്ന ചെക്കൻ"ആദി "അതിനു നീ ഫോട്ടോ കണ്ടിട്ടിണ്ടോ"നന്ദു "അഹ് കണ്ടിട്ടുണ്ട്.പിന്നെ നാലുദിവസം മുന്നെ ബ്രോ വിളിച്ചപ്പോൾ ഞാനല്ലേ എടുത്തേ. അപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ചെ"ആദി "അപ്പൊ ഇങ്ങേരാണോ ലച്ചുനേ കല്യാണം കഴിക്കാൻ പോവുന്ന അർജുൻ.അതേ."നന്ദു "അതേ"ആദി "അല്ല അപ്പൊ ആർജ്ജുനും ഫയുകയും തമ്മിൽ എങ്ങനെയാ പരിചയം"ആദി "അതോ ഇവൻ എന്റെ ഫ്രണ്ട് ആണ്"ഫയു മക്കളെ ഇപ്പൊ ഞെട്ടിയത് ഞാനാണ്.കാരണം മനസ്സിലായല്ലോ.അപ്പു പറഞ്ഞായിരുന്നില്ലേ ഫയുക്കാന്റെ ഫ്രണ്ട് ആണ് അച്ഛനും അമ്മയെയും ഒക്കെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി എന്നു പറഞ്ഞേ.അപ്പൊ ഇനിയിതായിരിക്കോ കണ്ണേട്ടൻ.നോ.അങ്ങനെ ആവരുത്.

പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കിടന്നു മിടിക്കുന്നുണ്ട്.ഇനി അത് കൊണ്ടായിരിക്കോ.കണ്ണേട്ടൻ അടുത്തുണ്ടെലാണ് ഇങ്ങനെ മിടിക്കുവാ.ഇനി ദൈവമേ.ഇതിന്റെ ഉത്തരമൊന്നു പറഞ്ഞു താ. "ഡി വീട്ടിന്ന് വിളിക്കാൻ തുടങ്ങി"നന്ദു "ഹേ ന്താ,"ആദി "നീ ഇവിടൊന്നുമല്ലേ"നന്ദു "ആ പോവാം."ആദി "അല്ല നമ്മൾ തമ്മിൽ സംസാരിച്ചു പറഞ്ഞില്ലേ.എപ്പോഴാ എനിക്ക് മനസ്സിലായില്ല"അർജുൻ "നാലു ദിവസം മുന്നേ എൻഗേജ്‌മെന്റ് കാര്യം പറയാൻ ലച്ചുനേ വിളിച്ചില്ലേ. അപ്പൊ ഫോൺ എടുത്തത് അവൾടെ ഫ്രണ്ട് ആദിയായിരുന്നില്ലേ"ആദി "അതേ ആദി.ആ കുട്ടിയായിരുന്നു."അർജുൻ "That കുട്ടിയാണ് ഞാൻ."ആദി "What"അർജുൻ "അതെന്നെ ലെച്ചുന്റെ ഫ്രണ്ട് ആത്മിക എന്ന ആദിയാണ് ഞാൻ.ഇപ്പൊ മനസ്സിലായോ"ആദി "അല്ല നിങ്ങടെ കൂടെ വന്ന രണ്ടെണ്ണം എവിടെ. അവരുടെ പൊടി പോലും കാണാനില്ലല്ലോ."ആദി "എങ്ങനെ കാണും ആദി, അവരുടെ പെണ്ണിനെ കാണാൻ ഏട്ടനെ ഇവിടാക്കി അവര് വീട്ടിലേക്ക് പോയിട്ടുണ്ടാവും.അല്ലെ ഏട്ടാ"നന്ദു കിച്ചുവിനോട് ചോദിച്ചു.

"ഹേ ഹാ"കിച്ചു "നിങ്ങൾ ഇവിടെ നിലക്ക്.നമ്മുക്കെ ഒരുമിച്ച് പോവാം.ഞങ്ങൾ ഒരു സതലം വരെ പോയി ഇപ്പൊ വരാം."ആദി. അതും പറഞ്ഞു നന്ദുവും ഞാനും കൂടെ ഐസ്ക്രീം വാങ്ങാൻ പോയി.പോയി തിരിച്ചു വരുമ്പോൾ കാണുന്നത് എന്തൊക്കെയോ സംസാരിച്ചു നിൽക്കുന്ന കിച്ചുവെട്ടന്റെയും ഫയുകയും അർജുനേട്ടനുമാണ്. "ഇവരെന്താ ഇത്ര സംസാരിക്കുന്നെ.കണ്ടാൽ വർഷങ്ങളായി പരിചയമുള്ള പോലെയാണ് സംസാരം."നന്ദു. "Something ഫിഷി ലെ"ആദി "Yaya"നന്ദു. "നിങ്ങൾ നന്നായി പരിചയപെട്ടു തോന്നുന്നു"ആദി "ഹാ പരിചയപെട്ടു"ഫയുക്ക "എന്ന വാ പോവാം"ആദി "എവിടേക്ക് "ഫയു "ഞങ്ങടെ വീട്ടിലേക്ക് .അല്ലാതെ എവിടേക്കാ. അല്ലെ ഏട്ടാ"ആദി "ഹേ . ഹാ"കിച്ചുവേട്ടൻ "ഈ ഏട്ടനിത് എന്തു പറ്റി"ആദി നന്ദുനോട് ചോദിച്ചു. "ചിലപ്പോഴേ അനുനേ കാണാൻ പോവുന്നത് കൊണ്ടുള്ള ടെന്ഷന് ആയിരിക്കും."നന്ദു "ആ അതായിരിക്കും"ആദി. "നിങ്ങൾ കാറിൽ അല്ലേ വന്നേ."ആദി "എന്ന ഏട്ടൻ അവരുടെ കൂടെ വാ.ഞങ്ങൾ ബുള്ളറ്റിൽ വന്നോളാം"ആദി.

"ആ ശെരി"കിച്ചു. "ഞങ്ങളെ ഫോളോ ചെയ്യ് കേട്ടോ"നന്ദു "ആ ശെരി"ഫയു. അങ്ങനെ ഞാനും നന്ദുവും കൂടെ ബുള്ളറ്റിൽ കേറി.ഇപ്പൊ എന്റെ heartbeats നോർമൽ ആയി കേട്ടോ. "ഡാ നന്ദു എനിക്കൊരു കാര്യം പറയാനുണ്ട്"ആദി "എന്താടി"നന്ദു "സാ അവിടെ കണ്ണേട്ടൻ ഉണ്ടായിരുന്നു."ആദി "എവിടെ. എന്നിട്ട് നീയെങ്ങാനായാ അറിഞ്ഞേ"നന്ദു "അവിടെ മാളിൽ.എപ്പോഴത്തെയും പോലെ heart beats തന്നെയാണ് കാണിച്ചു തരുന്നുണ്ടായിരുന്നെ.ദാ നമ്മൾ അവിടെ അഞ്ചാളും കൂടെ നിന്നില്ലേ അപ്പോഴാണ് കൂടുതൽ മിടിച്ചായിരുന്നെ."ആദി "ഡി അപ്പൊ അതിനർത്ഥം"നന്ദു "നീ ചിന്തിക്കുന്നത് തന്നെ.ഫയുക്ക അല്ലെങ്കിൽ അർജുൻ."ആദി. "ഇനിയിപ്പോ എങ്ങനെ കണ്ടു പിടിക്കും"നന്ദു. "അതുകണ്ടുപിടിക്കാം.പക്ഷെ.ഇനി അർജുൻ ആണേൽ ലെച്ചുന്റെ കാര്യം എന്താവും"ആദി "അതും ശെരിയാ.എന്താവും"നന്ദു "എന്തായാലും നീ അവരെ ഒന്ന് ശ്രെദ്ധിച്ചേക്കു."ആദി "അഹ്ടി"നന്ദു ....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story