🌸ചെമ്പരത്തി🌸: ഭാഗം 62

Chembarathi

രചന: SHOBIKA

ഞാനും നന്ദുവും കൂടി പോയി കൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് അമ്മ അവനെ വിളിച്ചത്.എന്തൊ വാങ്ങിക്കാൻ പറയാൻ വിളിച്ചതാണ്.അവൻ വണ്ടി റോഡ് സൈഡിൽ നിർത്തി. "ഡീ നീ ഇവിടെ നിക്ക് ഞാൻ ദാ ആ കടയിൽ പോയി ഒരു സാധനം വാങ്ങിട്ട് വരാ. ഇവിടെ തന്നെ നിന്നോണം"നന്ദു. അവൻ റോഡിനപ്പുറത്തുള്ള കടയിലേക്ക് എന്തോ വാങ്ങാൻ പോയി.എന്നോട് ഇവിടെ തന്നെ നിക്കാനാണ് പറഞ്ഞേ.കൊറേ നേരം നിന്നിട്ടും അവനെ കാണാതായപ്പോൾ ഞാൻ അവിടേക്കു പോവാൻ വേണ്ടി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോഴാണ് ഒരു വണ്ടി എന്റെ സൈഡിലൂടെ വന്നത്. "ആമി......" ആ വണ്ടി വരുന്നത് കണ്ടപ്പോഴേ ഞാൻ മാറി നിന്നു പക്ഷെ അപ്പോൾ തന്നെയാണ് ആരോ എന്നെ ആമി എന്ന് വിളിക്കുന്നത് തോന്നിയേ. എന്തായാലും എന്നെ ആമി എന്നു വിളിക്കുന്നത് കണ്ണേട്ടൻ ആയതുകൊണ്ട് ആളെ കാണാനുള്ള ആകാംക്ഷയിൽ തിരിഞ്ഞു.പക്ഷെ ആമി എന്നു വിളിച്ചു എന്റടുത്തേക്ക് വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.

ആരാണ് എന്നറിഞ്ഞാൽ നിങ്ങളും ഞെട്ടും മക്കളെ. ആരാന്നല്ലേ.തോണ്ടേ വരുന്നു ആമി എന്നു വിളിച്ചോണ്ട് കിച്ചുവേട്ടൻ. ഞെട്ടില്ലേ നിങ്ങൾ.(പക്ഷെ ഞാൻ ഞെട്ടിയില്ലാട്ടോ😀) .ഞാനും ഞെട്ടിയിട്ട് അനങ്ങാൻ പോലും പറ്റാതെ നിൽക്കുവാണ്. നമ്മൾ ഒട്ടും പ്രേതിക്ഷിക്കാത്ത ആളുടെ അടുത്തുനിന്ന് നമ്മൾ കൂടുതൽ പ്രേതിക്ഷിക്കുന്ന ആഗ്രഹിക്കുന്ന ആ വിളി കേൾക്കുമ്പോൾ ഉണ്ടാവുന്ന ആ ഒരു അവസ്ഥയുണ്ടെല്ലോ അതാണ് ഇപ്പൊ എനിക്കുള്ളത്.സന്തോഷവും എന്നാൽ അതിനേക്കാൾ കൂടുതൽ സങ്കടമാണുള്ളത്.ഞാൻ ഞെട്ടലിൽ നിന്ന് പുറത്തു വന്നപ്പോൾ കാണുന്നത് എന്നെ ആമി എന്ന് വിളിച്ചു എന്റടുത്തേക്ക് വന്ന കിച്ചുവെട്ടനെയാണ്. "എട്ടനറിയില്ലേ എന്നെ ആമി എന്നു വിളിക്കുന്നത് എനിക്കിഷ്ടമല്ല എന്ന്. പിന്നെന്തിനാ എന്നെ അങ്ങനെ വിളിച്ചേ"അടി ദേഷ്യത്തോടെ ചോദിച്ചു. ഇനി ഒരു പക്ഷെ ഏട്ടൻ പെട്ടന്ന് അങ്ങനെ വിളിച്ചു പോയതാണെങ്കിലോ.അതോണ്ടാ അങ്ങനെ ചോദിച്ചേ.

"നിന്നെ ഞാൻ ആമി എന്നല്ലാതെ. പിന്നെന്താ വിളിക്കാ.ഇനിയും എന്നെ നിനക്ക് മനസിലായില്ലേ."കിച്ചു. കിച്ചുവേട്ടൻ അതും കൂടെ പറഞ്ഞതും എനിക്ക് ദേഷ്യമാണ് വന്നേ. " ഒരിക്കലും ഞാൻ കിച്ചുവേട്ടനിൽ നിന്ന് ഇതു പ്രേതിക്ഷിച്ചില്ല. ഞാൻ ഒരു സഹോദരനെ പോലെ കണ്ടയാൾ ആണ് എന്റെ കണ്ണേട്ടൻ എഎന്നു പറഞ്ഞാൽ പിന്നെ എനിക്ക് ദേഷ്യം വരാതിരിക്കോ.അതും എന്നോട് ഫസ്റ്റ് കണ്ടുമുട്ടിയപ്പോൾ തന്നെ പറഞ്ഞായിരുന്നേൽ ഇത്ര സങ്കടം വരില്ലായിരുന്നു. ഇതിപ്പോ 7 വർഷം സഹോദരനായി കണ്ടയാളെ കാമുകനായി കാണാൻ മാത്രം എനിക്ക് പറ്റില്ല.എനിക്കെന്നല്ല ആർക്കും പറ്റില്ല."അതും പറഞ്ഞ ആദി കരയാൻ തുടങ്ങി. അപ്പോഴേക്കും നന്ദു വന്നു. "എന്താ ആദി എന്തുപറ്റി.നീയേന്തിനാ കരയുന്നെ.പറ. ഏട്ടാ ഏട്ടനെങ്കിലും പറയ്. എന്തിനാ ഇവൾ കരയുന്നെ."നന്ദു. "അത്" "നീ വരുന്നുണ്ടോ നന്ദു.അല്ലെങ്കിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്കോളാം."ആദി.

ഞാൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്നുള്ളത് കൊണ്ട് അവൻ പെട്ടെന്ന് വണ്ടിയെടുത്തു.വണ്ടിയിൽ ഇരുന്നു ഞാൻ ആലോജിക്കുവായിരുന്നു.എന്തിനാ ഏട്ടൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ന്. കണ്ണിലൂടെയെല്ലാം കണ്ണീർ ഒലിച്ചിറങ്ങുന്നുമുണ്ട്. "ആദി നീയെന്തിനാ കരയുന്നെ.നിന്നെ ആരേലും എന്തേലും പറഞ്ഞോ"നന്ദു. ഞാനൊന്നും മിണ്ടതെയിരുന്നു.കാരണം എന്റെ മനസ്സ് ഇവിടൊന്നുമല്ല.വണ്ടി വീട്ടിൽ നിർത്തിയതും ഞാൻ ഇറങ്ങി.പക്ഷേ ഇറങ്ങിയിട്ടും. ഞാൻ അനങ്ങാതെ നിൽക്കുകയായിരുന്നു.നന്ദു എന്നെ പിടിച്ചു വലിച്ചു കൊണ്ടോയി .ഉള്ളിൽ എത്തിയിട്ടാണ് നിർത്തിയെ.അവൻ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്.ബോധം വന്നതും ഞാൻ നന്ദുനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തേ.ചുറ്റുമുള്ളവർ എന്താന്നു ചോദിക്കുന്നുണ്ട്. "എന്താ എന്തുപറ്റി .എന്തിനാ മോള് കരയുന്നെ"അനിയമ്മ "എന്തിനാ നന്ദു ആദി കരയുന്നെ"ചാരു "ഇവൾക്കെന്തുപറ്റി"അനു

"എനിക്കറിയില്ല എന്തിനാ ഇവൾ കരയുന്നെ എന്ന്. അവൾടെ കരച്ചിലാദ്യം നിൽക്കട്ടെ എന്നിട്ട് അവൾ തന്നെ പറയും എന്താന്ന്."നന്ദു. "നീയവള്ടെ കൂടെ തന്നെയുണ്ടായില്ലേ പിന്നെന്താ നിനകറിയാത്തെ."അച്ചായി "'അമ്മ വാങ്ങാൻ പറഞ്ഞ സാധനം വാങ്ങാൻ ഇവളെ അവിടെ നിർത്തി കടയിൽ പോയതാ.വന്നതിനു ശേഷം ഇവൾ നിന്നു കരയുകയാണ്. എന്താന്ന് ചോദിച്ചിട്ടു പറയുന്നില്ല."നന്ദു. "ഐഷു നീ പോയി ചോക്ലേറ്റ് എടുത്ത് വാ ഇല്ലേൽ ചിലപ്പോ അവൾക്ക് അവളെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.അങ്ങനെയല്ലേ കരയുന്നെ."ചാരു. എന്റെ കരച്ചിൽ ഒക്കെ കേട്ടോടുങ്ങി. "കഴിഞ്ഞോ കരച്ചിൽ"നന്ദു "എന്ന പറ എന്തിനാ കരഞ്ഞെ"നന്ദു "ഞാൻ ഇന്ന് കണ്ണേട്ടനേ കണ്ടു"ആദി "What"എല്ലാരും കൂടെ "അതിനു സന്തോഷിക്കല്ലേ വേണ്ടേ.ഇങ്ങനെ കരയാണോ"അച്ചായി. "നമ്മൾ ഒട്ടും പ്രേതിക്ഷിക്കാത്ത നമ്മുക്കറിയുന്ന ഒരാളാണെങ്കിലോ."ആദി എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു. "എന്താ നീ പറയുന്നേ..ആരാ നിൻെറ കണ്ണേട്ടൻ"ലെച്ചു.

"നിങ്ങളെന്തൊക്കെയാ പറയുന്നേ.ഞങ്ങൾക്കൊന്നും മനസിലാവുന്നില്ല"ഒന്നും മനസ്സിലാവാതെ അനു ചോദിച്ചു. "അതോ അത് ഇവൾ പ്രേമിക്കുന്നയാളാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയതാണ്."ലെച്ചു. അവർ എന്തൊക്കെയോ പറയുണ്ടായിരുന്നു.അപ്പോഴാണ് കിച്ചുവേട്ടനും ഫയുകയും അര്ജുനേട്ടനും വന്നേ.കിച്ചുവെട്ടനെ കണ്ടതും എനിക്ക് ദേഷ്യം എവിടുന്നൊക്കെയാ വരുന്നേ എന്നറിയുന്നില്ല. അപ്പൊ തന്നെ ഞാൻ എണിച്ചു കിച്ചുവെട്ടന്റെ കൊളോറിൽ കേറി പിടിച്ചു. "എന്തിനാ എന്നെ ചതിച്ചേ. ഒരുവട്ടം ഒരുയൊരു വട്ടം എന്നോട് പറയായിരുന്നില്ലേ കിച്ചുവെട്ടനാണ് എന്റെ കണ്ണേട്ടൻ എന്ന്. ഞാൻ കണ്ണേട്ടനേ കുറിച്ച് പറയാറില്ലേ. അപ്പോഴെങ്കിലും പറയായിരുന്നില്ലേ."ആദി കരഞ്ഞുകൊണ്ട് ചോദിച്ചു. "എന്തൊക്കെയാ നീ പറയുന്നത്"നന്ദു "ഈ നിൽക്കുന്ന കിച്ചുവെട്ടനാണ് കണ്ണേട്ടൻ"ആദി....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story