🌸ചെമ്പരത്തി🌸: ഭാഗം 63

Chembarathi

രചന: SHOBIKA

 "ഈ നിൽക്കുന്ന കിച്ചുവെട്ടനാണ് കണ്ണേട്ടൻ"ആദി "What!"നന്ദു. "നീയെന്തൊക്കെ പൊട്ടത്തരമാണ് ആദി ഈ പറയുന്നേ"നന്ദു "ഞാൻ പറഞ്ഞത് സത്യമാണ്."കരഞ്ഞോണ്ട് ആദി പറഞ്ഞു. "എന്തിനാ ഏട്ടാ എൻ പറ്റിച്ചേ..ഈ 7 വർഷം എന്നെ ഒരു പൊട്ടിയാക്കിലേ. എന്നിട്ട് ഏതു കിട്ടി.എന്തിനാ പറ്റിച്ചേ.."അതും പറഞ്ഞു കരഞ്ഞോണ്ട് ആദി കിച്ചുവിന്റെ മേലേക്ക് ചാഞ്ഞു. ~~~~~~~~~ (നന്ദു) ആദി എന്തൊക്കെയാ പറയുന്നേ എന്ന് മനസിലാവുന്നില്ല.എട്ടനാണ് ആദിടെ കണ്ണേട്ടൻ എങ്കിൽ എന്തിനാ പറ്റിക്കുന്നത്. മുൻഹേ പറഞ്ഞൂടെ.എന്തോ തെറ്റുതാരണ നടന്നിട്ടുണ്ട്.അതിന് ആദ്യം ആദി ഒന്നു ശാന്തമാവണം. ആദി ഏട്ടനെ പിടിച്ച് ഓരോന്ന് പറഞ്ഞു കരഞ്ഞോണ്ടിരിക്കുമ്പോഴാണ്. പുറത്തൊരു കാർ വന്നു നിന്നാ സൗണ്ട് കേട്ടെ.ആരായാലും ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ എന്നുള്ളതുകൊണ്ട് നോക്കാൻ ഒന്നും പോയില്ല.പിന്നെ കിച്ചുവേട്ടനും ആദിയുമൊക്കെ വാതിലിന്റെ അവിടെയാണ് നിൽക്കുന്നെ.പെട്ടന്നാണ് ആദി ബോധം കെട്ടു വീണേ.

ഞാൻ ഓടി പോയി പിടിച്ചു അതിനു മുന്നേ ഏട്ടൻ പിടിച്ചിട്ടുണ്ടായിരുന്നു. ആദിയെ പിടിച്ചു കൊണ്ട് വന്നു അവിടെയുള്ള സോഫയിൽ കിടത്തി. "ചാരു ആ വെള്ളാമെടുത്തെ"നന്ദു ചാരു വെള്ളം തന്നു.അതെടുത്തു ആദിയുടെ മുഖത്തു തെളിച്ചു . ഞാൻ വിചാരിച്ചിരുന്നെയുള്ളൂ എന്താ വീഴാതെ വീഴാത്തെ എന്ന്.അങ്ങനെ കരഞ്ഞിട്ടുണ്ടെ ആള് എണിച്ചിട്ടുണ്ട്‌. ~~~~~~~~~ (ആദി) ഞാൻ കരഞ്ഞോണ്ടിരിക്കുമ്പോഴാണ് പുറത്തൊരു കാർ വന്നി നിന്നെ.അതിൽ നിന്നിറങ്ങിയാ ആളെ കണ്ടതും എന്റെ ബോധം പോയി.പിന്നെ ബോധം വരുമ്പോൾ കണ്ടത് എന്റെ ചുറ്റും നിൽക്കുന്ന എന്റെ ഫ്രണ്ട്സും വീട്ടുകാരെയുമാണ് .പെട്ടന്നാണ് കാറിൽ വന്നവരെ കുറിച്ചോർത്തത്. ഞാൻ എന്റെ കണ്ണൊന്നു തിരുമ്മി നോക്കി.ഇവരൊക്കെ എന്താ ഞാൻ ചെയ്യുന്നേ എന്നു നോക്കുന്നുണ്ട്. "നിനക്കിപ്പോ എങ്ങനെയുണ്ട്"അനു. "അതേ എനിക്ക് മാത്രണോ ഇങ്ങനെ കാണുന്നത്"ആദി. "എന്ത്"നന്ദു.

"അല്ല രണ്ടു കിച്ചുവെട്ടനെ കാണുന്നു."ആദി. ഇപ്പൊ മനസിലായില്ലേ എന്താ എന്റെ ബോധം പോയേ എന്ന്. ആ കാറിൽ നിന്നിറങ്ങിയത് കിച്ചുവേട്ടനും അച്ചയാനും സഞ്ചുവേട്ടനുമൊക്കെയാണ്.അപ്പൊ ഇവിടെ ഉള്ളത് ആരാ😨. "എന്തൊക്കെയാ നീ പറയുന്നേ"നന്ദു. അപ്പൊ ഇവർ അവരെ കണ്ടിട്ടില്ല. "അങ്ങോട്ട് നോക്ക്"ആദി ഞാൻ അങ്ങോട്ട് നോക്കാൻ പറഞ്ഞതും എല്ലാരും നോക്കി.അവിടെ കണ്ട കാഴ്ച കണ്ട് എല്ലാരിം ഞെട്ടി നിലക്കാണ്. "ഞാൻ കാണുന്നത് തന്നെയാണോ നീയും കാണുന്നത്"ചാരു "അതന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്."ഐഷു "എന്താ ഇവിടെ സംഭവിക്കുന്നത്.ഇതിൽ ആരാണ് കിച്ചുവേട്ടൻ.മറ്റെയാൾ ആരാണ്."ആദി. "ഞാൻ കിച്ചു.ഇവൻ ആരാണറിയില്ല"കിച്ചുവേട്ടൻ. അച്ചയാന്റെ കൂടെ വന്നത് കിച്ചുവേട്ടൻ.അപ്പൊ ഇതാര. "ഇത് ആദിയേട്ടൻ ആണ്.അതുറപ്പാണ്"അനു. "എനിക്ക് ഭ്രാന്ത് വരുന്നുണ്ട്.എന്താ ഇവിടെ നടക്കുന്നത്. എങ്ങനെയാ ഇവര് രണ്ടാളും ഒരേ പോലെ.ഒന്നു പറഞ്ഞു തരോ"ആദി ദയനീയമായി ചോദിച്ചു.

"ഞാൻ പറഞ്ഞു തരാം അമ്മു. ഈ നിൽക്കുന്നത്.സാക്ഷാൽ ആദവ് കൃഷ്ണ.നീ കോളേജിൽ പഠിക്കുമ്പോൾ സ്നേഹിച്ചിരുന്നു എന്നു പറയുന്നയാൾ. നിന്റെ അജ്ഞാതൻ. എന്റെ അപ്പുന്റെയും ഏട്ടൻ.അച്ഛൻ അമ്മമാർക്ക് മകൻ.പിന്നെ ഇയാൾ ആയിരിക്കും നീ പറയുന്ന കിച്ചു"അനു പറഞ്ഞു നിർത്തി. അപ്പൊ ഞാൻ സ്നേഹിക്കുന്ന എന്റെ കണ്ണേട്ടനാണ് ഇത്.മറ്റേത് എന്റെ ഏട്ടൻ കിച്ചു.പക്ഷെ ഇവർ എങ്ങനെ ഒരു പോലെ ആയി. അതാണ് doubt. അച്ചായിയും അമ്മയും അവരെ തന്നെ നോക്കി നിൽക്കുന്നുണ്ട്.എങ്ങനെ നോക്കാതിരിക്കും.സ്വന്തം മകനെപോലെയുള്ള ഒരാളെ കണ്ടാൽ എങ്ങനെ നോക്കാതിരിക്കും.ഇതിനി ഇവർ എങ്ങാനും ട്വിൻസ്‌ ആയിരിക്കോ. "അപ്പോ ഇത് ആണ് ഇവളുടെ കണ്ണേട്ടൻ.അല്ലെ.ഇത് എന്റെ ഏട്ടൻ കിച്ചു.അല്ലെ"നന്ദു.

"അതന്നെയല്ലേടാ അവളും പറഞ്ഞേ"അന്നമ്മ. "അതം ശെരിയല്ലോ"നന്ദു. "എങ്ങനെയാ ഇവർ രണ്ടാളും ഒരേ പോലെ"ആദി. "അത് ഇവർ ട്വിൻസ്‌ ആയിരിക്കും.അല്ലാതെ ഇവർ എങ്ങനെ ഒരേപോലുണ്ടാവാ"ലെച്ചു "മണ്ടത്തരം പറയാതെ ലെച്ചു."ഐഷു.. "അവൾ പറഞ്ഞത് സത്യമാണ്. ഞാൻ ഇവന്റെ ട്വിൻ ബ്രോദേർ തന്നെയാണ്"കണ്ണേട്ടൻ. കണ്ണേട്ടൻ അതു പറഞ്ഞതും.എല്ലാരും ഞെട്ടി.ഇങ്ങനെ കൂടെ കൂടെ ഞെട്ടിയാൽ എനിക്കെന്തെലും പറ്റുമല്ലോ ദൈവമേ. "What"കോറസ് പോലെ എല്ലാരും. "ആ കുട്ടി പറഞ്ഞത് സത്യമാണ്.എന്ന ഞാൻ പറഞ്ഞത്."കണ്ണേട്ടൻ. "ഇല്ലാ.ഞാൻ വിശ്വസിക്കില്ല. ഞങ്ങൾക്ക് രണ്ടു മക്കളെ ഉള്ളു.ആരവ് കൃഷ്ണ എന്ന കിച്ചുവും ആനന്ദ് കൃഷ്ണ എന്ന നന്ദുവും."അനിയമ്മ "ആയിരിക്കാം.പക്ഷെ ഞാനും ഇവനും ട്വിൻസ്‌ ആണ്"കണ്ണേട്ടൻ. "അതെങ്ങനെ തനികറിയാം"ആദി.. "അതോ"കണ്ണേട്ടൻ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story