🌸ചെമ്പരത്തി🌸: ഭാഗം 64

Chembarathi

രചന: SHOBIKA

 (കണ്ണേട്ടൻ) ഏയ് മുത്തുമണിസ് എന്നെയൊക്കെ അറിയോ.നിങ്ങള് പിന്നെ നിങ്ങടെ ആദി പറയുന്നതല്ലേ ഇത്രയും നാൾ കേട്ടെ.ഇനി ഞാൻ പറയുന്നത് കൂടെ കേൾക്കുട്ടോ.ഈ ഞാൻ ആരെന്നു വെച്ചാൽ സാക്ഷാൽ ആദവ്‌ കൃഷ്‌ണ.ആമിടെ കണ്ണേട്ടൻ.ഇനി നമ്മുക്ക് കഥയിലോട്ട് വരാം. ജോലി തിരക്കൊക്കെ കാരണം നാട്ടിൽ വന്നിട്ട് കൊറെയായി.അപ്പൊ ഇന്നലെയാണ് നാട്ടിൽ ലാൻഡ് ആയത്.രാവിലെ തന്നെ ഫ്രഷായി ഫുഡ് ഒക്കെ കഴിച്ച് ഫ്രണ്ട്സ്ന്റെ അടുത്തേക്ക് വിട്ടു.ഫ്രണ്ട്സ് ആരാന്നറിയാലോലെ. ഫയാസ് എന്ന ഫയുവും അർജുൻ Sന്ന അജുവും.രണ്ടും എന്റെ പ്ലസ് വണ് തൊട്ടുള്ള കൂട്ടാണ്. അപ്പൊ നേരെ അവരുടെ അടുത്തേക്ക് വച്ചുപിടിച്ചു. മിക്കവാറും ഇവിദേ അടുത്തുള്ള മാളിൽ വച്ചാണ് ഞങ്ങടെ കൂടിച്ചേരൽ.മിക്കപ്പോഴും അവിടെ ഉണ്ടാവാറുണ്ട്.ജോലിക്കു കേറിയെന് ശേഷം അങ്ങോട്ടുള്ള പോക്ക് കുറഞ്ഞു.അങ്ങനെ അവിടെയെത്തി അവരോട് സംസാരിച്ചുകൊണ്ടൊരിക്കുമ്പോഴാണ് അപ്പു വിളിച്ചേ.അവൻ രാവിലെ തന്നെ അമ്പലത്തിലോട്ട് പോയിരുന്നു.

അവിടുന്ന് എന്തോ നിധി കിട്ടിയിട്ടുണ്ട്. പറഞ്ഞായിരുന്നു. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അമൂല്യമായ നിധി ആമിയാണ് എന്ന് എനിക്കല്ലേ അറിയൂ. മാളിൽ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആണ് വിളിച്ചേ. "ഹലോ "അനു "എന്താ അനുസേ"കണ്ണേട്ടൻ "എട്ടനിപ്പോ എവിടെയാണ്"അനു "ഞാൻ ഇവിടെ മാളിലുണ്ട്.എന്തേ"കണ്ണേട്ടൻ "പെട്ടെന്ന് ഏട്ടൻ വീട്ടിലോട്ട് വായോ. വാലുകളെയും വിളിച്ചെക്ക്.എട്ടനൊരു big സർപ്രൈസ് ഉണ്ട്.പെട്ടെന്ന് വാ"അനു. "എന്താ അനുക്കുട്ടിയെ സർപ്രൈസ് ഒക്കേ.എന്താന്ന് പറയ്"കണ്ണേട്ടൻ "സർപ്രൈസ് എന്താന്ന് വന്നാൽ കാണാം.അപ്പൊ പെട്ടന്ന് വരാൻ നോക്ക്"അനു. അതും പറഞ്ഞ് അവള് ഫോൺ വെച്ചു.ഫോണിൽ നോക്കിക്കൊണ്ട് നിക്കുമ്പോളാണ് പിന്നിൽ നിന്ന് 'ഡാ ഏട്ടാ 'എന്ന് ആരോ വിളിക്കുന്നത് കേട്ടെ.തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എനിക്ക്. വിശ്വാസിക്കാൻ പറ്റില്ല.മുന്നിൽ അതാ നില്‌ക്കുന്ന എന്റെ ആമി.ഞാൻ അവളെ തന്നെ നോക്കി.കൂടെ ഒരു പയ്യനുമുണ്ട്.

ഇനി ലവൻ എങ്ങാനും അവൾടെ ലൗവർ ആണോന്ന് ഒരു നിമിഷം ചിന്തിച്ചുട്ടാ.പക്ഷെ അവനെ കണ്ടപ്പോ എന്തോ വാത്സല്യമാണ് തോന്നിയത്. പക്ഷെ അവൻ എന്റെയടുത്ത് എന്താ ഇങ്ങനെ ഞെട്ടിയിരിക്കണെ എന്നോ വേറെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.പക്ഷെ എന്റെ ഫുൾ concentration ആമിയിലാണ്. അവളും എന്തൊക്കെയോ എന്നോട് ചോദി്ക്കുന്നുണ്ട്.പക്ഷെ പെട്ടന്നാണ് ഒരു കാര്യം കത്തിയത്. ആമി എന്നെ കണ്ടിട്ടില്ല.പിന്നെയെങ്ങനെ എന്റടുത്ത് സംസാരിക്കുന്നത്.ഇനി അവൾക്കെന്നെ അറിയോ.കണ്ടുപിടിച്ചിട്ടുണ്ടാവോ.അപ്പോഴാണ് അവൾ അവർ രണ്ടുപേരും എവിടെയെന്ന് ചോദിച്ചത്.ഫയുന്റേം അജുന്റേം കാര്യമാണ് കരുതി പിന്നിലുണ്ടായിരുന്ന അവന്മാരെ കാണിച്ചു കൊടുത്തെ. അവൾ തിരഞ്ഞു നോക്കി അവരെ കണ്ടപ്പോ ഞെട്ടുന്നുണ്ട്.അപ്പൊ താന്നെ മനസ്സിലായി ആമി വേറെ ആരുടെയോ കാര്യമാണ് പറഞ്ഞത് എന്ന്. അവരും ഞാനും ഫ്രണ്ട് ആണ് എന്ന കാര്യം അവൾക്കറിയില്ല എന്നു മനസ്സിലായെ. പിന്നെ അവന്മാരോട് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നത് കേട്ടാണ് ഞാൻ കൂടുതൽ ഞെട്ടിയത്.ബ്രോദേർ എന്ന് പറഞ്ഞു.

അതു കേട്ടപ്പോൾ എന്റെ നെഞ്ചോന്ന് പിടഞ്ഞു മക്കളെ.അവന്മാരും ഞെട്ടിയിട്ടുണ്ട്.എന്താന്നോക്കെ കണ്ണുകൊണ്ട് കാണിക്കുന്നുണ്ട്.ഞാൻ അറിയില്ലെന്ന് തോല് പൊക്കി കാണിച്ചു.ഇവരുടെ പുറകിലായാണ് ഞാൻ നിക്കുന്നത്.അതോണ്ട് ഞാൻ ചെയ്യുന്നതൊന്നും അവർ കണ്ടിട്ടില്ല.പിന്നെ അവര് രണ്ടാളും കൂടെ എന്തോ സാധനം വാങ്ങിട്ട് വരാം ഏന്നു പറഞ്ഞു പോയി. "ഡാ എന്താ ഇവിടെ നടക്കണേ"അജു "ആ എനിക്കെങ്ങനെ അറിയുന്നേ. എന്തായാലും അവൾ തിരിച്ചു വന്നല്ലോ"കണ്ണേട്ടൻ "പക്ഷെ അതല്ലേടാ അവൾ എന്താ നിന്നെ ബ്രദർ എന്നു പറഞ്ഞേ.പിന്നെ മുന്നേ പരിചയമുള്ള ഒരാളുടെ പോലെയാണ് അവൾ നിന്നോട് സംസാരിച്ചെ.അവൾ. നിന്നെ കണ്ടിട്ടു പോലുമില്ലല്ലോ."ഫയു. "അതല്ലേടാ ഞാനും നോക്കുന്നേ. ആ ഡാ പിന്നെ അനു വിളിച്ച് എന്തോ സർപ്രൈസ് ഉണ്ടെന്നും പിന്നെ അപ്പു എന്തോ നിധി കിട്ടി എന്നൊക്കെ പറഞ്ഞത് ആമിയെ കുറിച്ചായിരിക്കോ."കണ്ണേട്ടൻ "അങ്ങനെ ഉണ്ടായോ.അപ്പൊ അത് തന്നെ.

പക്ഷെ എന്നാലും ആദി എന്തോ ഒരു തകരാർ പോലെ.അല്ലേടാ"അജു "അതെന്ന്. അവൾക്ക് നീയാണ് അവളെ സ്നേഹിക്കുന്ന അജ്ഞാതൻ എന്നറിയില്ല തോന്നുന്നു. എന്തോ തെറ്റുധാരണ നടന്നിട്ടുണ്ട്.അതു കണ്ടുപിടിക്കണം.""ഫയു. "അതുശേരിയ"കണ്ണേട്ടൻ ഞങ്ങൾ ഇങ്ങനെ ഞങ്ങടെ സംശയം പറഞ്ഞോണ്ടൊരിക്കുമ്പോഴേക്കും അവർ വന്നു.എന്നോട് ഇവന്മാരുടെ കൂടെ വരാൻ പറഞ്ഞ അവളും ആ കൂടെയുള്ള അവൾടെ ബ്രദറും കൂടെ ബുള്ളറ്റിൽ പോയി.പിന്നെ ഞങ്ങൾ. അവിടെ എന്തിനാ നിക്കണേ പറഞ്ഞു അവരുടെ പുറകെ വച്ചു പിടിച്ചു.പക്ഷേ ഞങ്ങൾ ഒരു സിഗ്നലിൽ പെട്ടതുകാരണം അവർ പോയത് കണ്ടില്ല.കുറച്ചു ദൂരം മുന്നോട്ട് പോയപ്പോഴാണ് ആമി റോഡ് കുരിശ് ചെയ്യുന്നത് കണ്ടേ.ഇവരോട് വണ്ടി നിർത്താൻ പറഞ്ഞു.വണ്ടി നിന്നുറങ്ങുമ്പോഴാണ് ഒരു വണ്ടി ആമിടെ സൈഡിലോട്ട് പോവുന്നുണ്ടായിരുന്നു.അപ്പോൾ തന്നെ ഞാൻ ആമിയെന്ന് വിളിച്ചായിരുന്നു.ഞാൻ അങ്ങനെ വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു

.തിരിഞ്ഞു നോക്കി എന്നെകണ്ടതും ഒന്ന് ഞെട്ടി. പിന്നെ ദേഷ്യത്തോടെ എന്നെ അങ്ങനെ വിളിക്കുന്നത് ഇഷ്ടല്ല എന്നു പറയുന്നെ. "നിന്നെ ഞാൻ ആമി എന്നല്ലാതെ. പിന്നെന്താ വിളിക്കാ.ഇനിയും എന്നെ നിനക്ക് മനസിലായില്ലേ."കണ്ണേട്ടൻ ഇനി അവൾക്കെന്നെ മനസിലാവാതെയാണോ എന്നു കരുതിയാണ് ഞാനതു പറഞ്ഞേ.പക്ഷെ അവൾ പറയുന്നത്‌ കേട്ട് ഞാൻ ഞെട്ടി പണ്ടരമടങ്ങി.7 വർഷം എന്നെ സഹോദരനായി കണ്ടു എന്ന്. അതിനു അവൾടെ മുമ്പിലേക്ക് ഞാൻ ഇന്നാണ് നേരിട്ട് ചെല്ലുന്നത്.പിന്നെങ്ങനെ. അപ്പോളേക്കും അവൾടെ ആ ബ്രദർ വന്നു.അവൻ എന്താ പറ്റിയെന്ന് എന്നോട് ചോദിക്കുന്നുണ്ട്.അപ്പോൾ ആണ് അവൾ അവനോട് ദേഷ്യപ്പെട്ടതു.അപ്പൊ തന്നെ അവൻ വണ്ടിയെടുത്തു അവളെയും കൊണ്ട് പോയത്. "എന്താടാ ഇപ്പൊ ഇവിടെ ഉണ്ടായേ"ഫയു കണ്ണേന്റെ തോളിൽ കയ്യ് വെച്ചോണ്ട് ചോദിച്ചു. "എനികറിയില്ലേടാ. ഇടക് അവൾ ഒരു കിച്ചുവെട്ടന്റെ കാര്യം പറയുന്നുണ്ടായിരുന്നു.

ഈ കിച്ചു ആരായിരിക്കും.ഇനി അവനെ ആയിരിക്കോ അവൾ ബ്രദർ ആയി കണ്ടേ.അവനും ഞാനും ഒരേപോലെയായിരിക്കോ."കണ്ണേട്ടൻ "ഇനി നിങ്ങളെങ്ങാനും ട്വിൻസ്‌ ആണോടാ"അജു "ഒന്ന് പോയെടാ. അങ്ങനെയാണേൽ അവനെ നമ്മൾ കാണേണ്ടത് അല്ലേ"ഫയു അവര് രണ്ടും ഓരോന്ന് പറയുന്നുണ്ട്.എന്റെ മനസിൽ അജു പറഞ്ഞതിനെ കുറിച്ചായിരുന്നു.ഇനി നിങ്ങളെങ്ങാനും ട്വിൻസ്‌ ആണോ.എന്ന്. അപ്പോഴാണ് ആമി മാളിൽ വെച്ച് ചോദിച്ചത് ഓർമ വന്നേ.താടി എന്തിനാ കളഞ്ഞേ എന്ന്. അതിന് ഞാൻ താടി ഇതുവരെ വച്ചിട്ടില്ല എന്നതാണ് സത്യം.അപ്പ്പ് അവൾ ആരുടെ കാര്യമാണ് പറഞ്ഞേ. അപ്പോഴാണ് അച്ഛൻ മരിക്കുന്നതിന് മുമ്പ് പറഞ്ഞ കാര്യം ഓർമ വന്നേ.അപ്പൊ തന്നെ അവന്മാരോട് വണ്ടിയെടുക്കാൻ പറഞ്ഞു. "എങ്ങോട്ടാണ് പോണ്ടേ"അജു "അവർ പോയതിനു പിന്നാലെ പൊയ്ക്കോ"കണ്ണേട്ടൻ. കോട്ട ദൂരം പോയിട്ടും അവരെ കാണുന്നില്ല. "ഡാ ഇനിയെന്തു ചെയ്യും"ഫയു.

അപ്പോഴാണ് അനു വീട്ടിലേക്ക് വരാൻ പറഞ്ഞത് ഓർമ വന്നേ. "ഡാ വീട്ടിലേക്ക് വിട്"കണ്ണേട്ടൻ "അവിടെയെന്താ."അജു "അവൾ അവിടെയുണ്ടാവും."കണ്ണേട്ടൻ. ഞാൻ അങ്ങനെ പറഞ്ഞതും അവർ വീട്ടിലേക്ക് വണ്ടി വിട്ടു.പക്ഷെ അവിടെങ്ങും ആരെയും കണ്ടില്ല. "ആദി അവിടെ നോക്കിയേ.അവർ പോയത് ആ ബുള്ളറ്റിൽ അല്ലെ"ഫയു "അതേ അവർ പോയത് തന്നെ.അപ്പൊ അവർ അവിടെയുണ്ടാവും"കണ്ണേട്ടൻ അവിടെ കയറി ചെന്നതും ഉണ്ടായത് നിങ്ങൾ കണ്ടില്ലേ. അവൾ എന്നെ പിടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്.അപ്പോഴാണ് പുറത്തൊരു കാർ വന്നേ.അതിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി .അപ്പോഴേക്കും ആമി എന്റെ കയ്യിലേക്ക് കുഴഞ്ഞു വീണായിരുന്നു. അതു കാറിൽ നിന്നു വരുന്ന ആളെ കണ്ടാണ്.പിന്നെ അവളെ അവിടെ കിടത്തി വേളം ഒക്കെ തെളിച്ചു കിടക്കുന്നുണ്ട്.എന്റെ ഫുൾ കൊണ്സെൻട്രഷൻ എന്റെ അതേ രൂപത്തിൽ എന്നാൽ അവനു ആമി പറഞ്ഞ പോലെ താടിയുണ്ട്. അവനിലയിരുന്നു.അപ്പൊ ഇവൻ ആയിരിക്കും ആമി പറഞ്ഞ കിച്ചു.അവനും എന്നെ തന്നെ നോക്കുന്നുണ്ട്.എന്റെ ഫ്രണ്ട്സും അവന്റെ കൂടെ വന്നവരും ഞെട്ടി നിക്കുന്നുണ്ട്.ഞങ്ങളെ രണ്ടാളെയും മാറിമാറി നോക്കുന്നുണ്ട്.പിന്നെ അവളെ ബോധം തെളിഞ്ഞെന് ശേഷമുള്ള കാര്യങ്ങൾ കെട്ടതല്ലേ നിങ്ങൾ. ~~~~~~~~~ "ആയിരിക്കാം.പക്ഷെ ഞാനും ഇവനും ട്വിൻസ്‌ ആണ്"കണ്ണേട്ടൻ. "അതെങ്ങനെ തനികറിയാം"ആദി.. "അതോ"കണ്ണേട്ടൻ. "അതിനു ഒരു 27 കൊല്ലം മുമ്പോട്ട് പോണം"കണ്ണേട്ടൻ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story