🌸ചെമ്പരത്തി🌸: ഭാഗം 65

Chembarathi

രചന: SHOBIKA

 "അതോ അതിന് ഒരു 27 വർഷം മുന്നോട്ട് പോണം"കണ്ണേട്ടൻ "മുന്നോട്ടോ"അപ്പു "സോറി പിന്നോട്ട് പോണം എന്ന്. അതായത് ഇവനും ഞാനുമൊക്കെ ജനിച്ച ദിവസത്തേക്ക്.അന്ന് ഈ നിൽക്കുന്ന അമ്മ പ്രസവിക്കാൻ കിടന്ന ദിവസം.അന്ന് അമ്മ പ്രസവ വേദനയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി.ഇതേ സമയം തന്നെയാണ് വേറെ ഒരു അമ്മയെ അവിടെ അഡ്മിറ്റ് ആക്കിയത്.നിങ്ങൾക്ക് ഓർമയുണ്ടോ ഒരു സുദേവൻ ഉഷ ദമ്പതികളെ. "കണ്ണൻ അച്ചായിയോടായി ചോദിച്ചു "ആ ഓർക്കുന്നുണ്ട്.ഇവരെ രണ്ടാളെയും ഒരേ ടൈമിൽ ആണ് ലേബർ റൂമിലോട്ട് കേറ്റിയത്"അച്ചായി. "അന്ന് എന്തൊക്കെയന്നറിയോ ഉണ്ടായേ" ~~~~~~~~~ (നമ്മുക്കെ അന്നത്തെ ദിവസത്തേക്ക് പോയല്ലോ) ലേബർ റൂമിന്റെ വെളിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് രണ്ടു ഭർത്താക്കന്മാർ.ശ്രീധരനും സുദേവനും. "താൻ ആദ്യമായിട്ടാണോ.ഇവിടെ."ശ്രീധരൻ "അല്ലാ. മുമ്പും ഇതുപോലെ നിന്നിട്ടുണ്ട്‌.പക്ഷേ അന്ന് കുട്ടിയെ കിട്ടിയില്ലാന്ന് മാത്രം"സുദേവൻ മങ്ങിയ ചിരിയോടെ പറഞ്ഞു. "താൻ ആദ്യമായി ആണ് തോന്നുന്നു."സുദേവൻ "അതേ.ആദ്യയിട്ടാണ്.ഒരു കോഴപ്പവുമില്ലാതിരുന്നാൽ മതിയായിരുന്നു.

കൊറച്ചു കോംപ്ലിക്കേറ്റഡ് ആണ് എന്ന പറഞ്ഞേ"ശ്രീധരൻ "അതൊക്കെ ശെരിയാവുമെന്നെ. anyway iam സുദേവൻ.ദേവൻ എന്ന് വിളിക്കാം"സുദേവൻ "ഞാൻ ശ്രീധരൻ.ശ്രീ എന്നുവിളിച്ചോ"ശ്രീധരൻ. പിന്നെയും രണ്ടാളും ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് ലേബർ റൂമിൽ നിന്ന് മാലാഖ പുറത്തു വന്നു പറഞ്ഞേ. "അനിത ശ്രീധരന്റെ ആരാ ഉള്ളെ" "ഞാനാ സിസ്റ്റർ"ശ്രീധരൻ "ആ താങ്കളുടെ വൈഫ് പ്രസവിച്ചു.ട്വിൻസ് ആണ്. പക്ഷെ സോറി മിസ്റ്റർ ഒരു കുട്ടിയെ മാത്രമേ രക്ഷിക്കാൻ പട്ടിയുള്ളൂ.പിന്നെ ആണ്കുട്ടികളായിരുന്നു.കൊറച്ചു കഴിഞ്ഞാൽ കുഞ്ഞിനെ കൊണ്ടുവരാം "അതും പറഞ്ഞ് ആ നേഴ്സ് പോയി. ശ്രീധരൻ കരഞ്ഞുകൊണ്ടാവിടെയിരുന്നു. "കരായതെഡോ.ഒരു കുഞ്ഞിനെയെങ്കിലും ദൈവം സുരക്ഷിതമായി തന്നില്ലേ.മറ്റേ കുഞ്ഞിന് ഭാഗ്യമുണ്ടാവില്ലാ അല്ലെങ്കിൽ അത്രെയെ ആയുസ് ദൈവം കൊടുത്തിട്ടുണ്ടാവു."സുദേവൻ കൊറച്ചു കഴിഞ്ഞതും ഡോക്ടർ വന്നു എന്നാൽ ആ ഡോക്ടർ പറഞ്ഞത് ഒരു ദുഖകരമായ ഒരു വാർത്തയായിരുന്നു. " സുദേവൻ" "പറയു ഡോക്ടർ"സുദേവൻ "സോറി മിസ്റ്റർ ഞങ്ങൾക്ക് ഒരാളെയെ രക്ഷിക്കാൻ കഴിഞ്ഞുള്ളു.

കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല."ഡോക്ടർ അതും പറഞ്ഞു സുദേവനെ ഒന്ന് സമദാനിപ്പിച്ചിട്ടു പോയി.അത് കേട്ട സുദേവൻ ആകെ തളർന്നു അവിടെയിരുന്നു. "തന്നെയെങ്ങാനെ പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല"ശ്രീധരൻ "ദൈവം എന്താടോ ഇങ്ങനെ.എന്റെ ഭാര്യക്ക് ഇതു സഹിക്കാൻ പറ്റില്ല.അവളുടെ കാര്യമാലോജിക്കുമ്പോഴാണ് സങ്കടം.ചിലപ്പോൾ അവൾടെ മനോ നില വരെ തെറ്റും.ഞാൻ എന്താ ചെയ്യാ.എനിക്കറിയുന്നില്ല."അതും പറഞ്ഞു സുദേവൻ ശ്രീധരനെ പിടിച്ചു കരയാൻ തുടങ്ങി. പിന്നെയും നഴ്‌സ് വന്നു.ശ്രീധരനെ ഡോക്ടർ വിളിക്കുന്നു എന്നു പറഞ്ഞിട്ടു പോയി. " May I coming doctor" "Coming. സിറ്റി മിസ്റ്റർ ശ്രീധരൻ. see ഞാൻ പറയുന്നത് താൻ ശ്രെദ്ധിച്ചു കേൾക്കണം.തന്റെ വൈഫിന്റെ കാര്യം ഇത്തിരി സീരിയസ് ആണ്.ബ്ലീഡിങ് നിൽക്കുന്നില്ല.എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതാണ് നല്ലത്"ഡോക്ടർ "ഡോക്ടർ.അവളെ രക്ഷിക്കാൻ പൃ വഴിയുമില്ലേ"ശ്രീധരൻ "അതല്ലേ പറഞ്ഞത് എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് എത്രയും പെട്ടെന്ന് മാറ്റുക"ഡോക്ടർ.

അങ്ങനെ ശ്രീധരൻ അനിതയെയും ജീവിനോടെയുള്ള കുഞ്ഞിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പക്ഷെ ഒരു miracle ആണ് ഹോസ്പിറ്റലിൽ അതിനുശേഷം നടന്നത് എന്നു പറയാം. "ഡോക്ടർ"എന്നു വിളിച്ചു ഒരു നഴ്സ് ഡോക്ടറിന്റെ അടുത്തേക്കോടി. "എന്താടോ" "ഡോക്ടർ ആ മരിച്ച കുഞ്ഞുങ്ങളിൽ ഒരാൾക്ക് ജീവനുണ്ട്"നഴ്സ് അതു പറഞ്ഞതും രണ്ടാളും കൂടെ ലേബർ റൂമിലേക്ക് പോയി.ഡോക്ടർമാരും നഴ്സും ഓടുന്നത് കണ്ട സുദേവൻ ഒന്ന് പേടിച്ചു.ഇനി തന്റെ വൈഫിന് എന്തേലും പ്രോബ്ലെം ആണോ എന്ന് പേടിച്ച്.ഇതേസമയം തന്റെ കുഞ്ഞിനെ കാണാതെ ഉഷ violent ആവാൻ തുടങ്ങി. "ഡോക്ടർ ആ പെഷ്യന്റിനെ എന്താ ചെയ്യണ്ടേ"നഴ്സ്. "ഇപ്പൊ ജീവനോടെയുള്ളത് ആരുടെ കുഞ്ഞാണ്"ഡോക്ടർ "അത് അനിത പറഞ്ഞ പെഷ്യന്റിന്റെ. പക്ഷെ അവർ ഫോർമാലിറ്റിസ് എല്ലാം തീർത്ത മെഡിക്കൽ കോളേജിലേക്ക് പോയി. മരിച്ചു കിടക്കുന്ന അവരുടെ കുഞ്ഞിനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞു നിസ്സഹായനായി കരഞ്ഞ ആ അച്ചന്റെയടുത് കുഞ്ഞിനെ ഇവിടെ തന്നെ വെച്ചിട്ട് പോവാൻ സമ്മതിച്ചേ"നഴ്‌സ്. "അപ്പൊ നമ്മുക്കെ തത്കാലം ഉഷയുടെ അടുത്ത ഇതാണ് അവർക്ക് ജനിച്ച മകൻ എന്നു പറയാം.

പിന്നെ സുദേവന്റെ അടുത്ത് എന്റെയടുത്തേക്ക് വരാൻ പറയു"ഡോക്ടര് "ഡോക്ടർ എന്റെ വൈഫ്"സുദേവൻ "സീ മിസ്റ്റർ.രണ്ടു പേരെ ഒരുമിച്ച് ലേബർ റൂമിൽ കേറ്റി. മൂന്നു കുട്ടികൾ ജനിച്ചു.എന്നാൽ അതിൽ ഒരു കുട്ടിയെ മാത്രമാണ് അന്നേരം രക്ഷിക്കാൻ സാധിച്ചേ. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നു പറയാലോ ശ്രീധരന്റെ മരിച്ചു എന്ന പറഞ്ഞ കുഞ്ഞിന് ജീവനുണ്ട്. ആ കുഞ്ഞിനെ നിങ്ങടെ വൈഫിന് കാണിക്കാൻ ആണ് ഞങ്ങടെ തീരുമാനം. നിങ്ങൾ എന്തു പറയുന്നു"ഡോക്ടർ "അതുവേണ്ട ഡോക്ടർ.എന്റെ കുഞ്ഞു മരിച്ചതിൽ സങ്കടമുണ്ട്.പിന്നെ എന്റെ വൈഫ് അവള് ഒക്കെയായിക്കോളും.കുഞ്ഞു മരിച്ച സങ്കടം എനിക്കുമുണ്ട്.അതുപോലെ തന്നെയാണ് ശ്രീധരനും.മറ്റേ കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആ പാവം.ഈ വർത്തായറിഞ്ഞാൽ അവനു സന്തോഷമാവും"സുദേവൻ "അതൊക്കെ ശെരിയാണ്. പക്ഷെ തന്റെ വൈഫിന്റെ കണ്ടീഷൻ വളരെ മോശമാണ്.ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.എല്ലാം നിങ്ങളുടെ ഇഷ്ടം.പിന്നെ ഈ കാര്യം നമ്മൾ മാത്രേ അറിയൂ. ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്.

"ഡോക്ടർ. അങ്ങനെ ഡോക്ടർ പറഞ്ഞതു പ്രകാരം തന്നെ ശ്രീധരന്റെ കുഞ്ഞിനെ സുദേവനു കൊടുത്തു.പിന്നെ കുഞ്ഞിനെ അവർ വളർത്തി.ഇവന് സ്നേഹം നഷ്ടമാവുമോ എന്ന് കരുതി അവർ വേറെ കുഞ്ഞിന് വേണ്ട എന്ന് വെച്ചു.സ്വന്തം മകനായി തന്നെയാണ് അവനെ വളർത്തിയത്. ഒരു കുറവും വരുത്താതെ അവനവ് വളർന്നു.അവന്റെ എല്ലാം എന്നു പറയുന്നത് അവന്റെ അച്ഛനുംഅമ്മയുമായിരുന്നു.പ്ലസ് ടു പഠിക്കുന്ന ടൈമിൽ അമ്മയെ നഷ്ടമായി.പിന്നെ എല്ലാം അച്ഛനായിരുന്നു.ഒടുവിൽ അച്ഛൻ മരണ കിടക്കയിൽ കിടക്കുമ്പോഴാണ് മകൻ ആ വർത്തായറിയുന്നത് താൻ ഇവരുടെ മകൻ അല്ല എന്നത്. ~~~~~~~~~ (ഇനി പ്രെസ്റ്റിലോട്ട് വരാം) കണ്ണൻ ഇതെല്ലാം പറഞ്ഞു നിർത്തി.അവന്റെ കണ്ണിൽ നീർമണി മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.എല്ലാരും ഒരു നടക്കത്തോടെയാണ് കേട്ടിരുന്നത്.

"ശ്രീയേട്ടാ ഇവൻ പറഞ്ഞത് സത്യമാണോ.നമ്മുക്ക് ഇരട്ടകുട്ടികളാണോ ജനിച്ചേ. ഇവനാണോ ആ മകൻ"അനിയമ്മ "അതേ സത്യമാണ് നമ്മുക്ക് ഇരട്ട കുട്ടികളായിരുന്നു.എന്നാൽ ഒരു കുട്ടിയെയാണ് അന്ന് രക്ഷിക്കാൻ കഴിഞ്ഞത്.പിന്നെ ആ കുഞ്ഞിനെ കാണാൻ വയ്യത്തോണ്ടാ ആ കുഞ്ഞിനെ അവിടെ അടക്കം ചെയാൻ ഏൽപ്പിച്ചത്.ഇവൾക്ക് സഹിക്കാൻ പറ്റില്ല എന്നറിയാവുന്നോണ്ടാണ് ആരോടും പറയാതിരുന്നെ.ആ കുഞ്ഞിന് ജീവൻ ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.പാരാ മോനെ നീയല്ലേ ആ കുഞ്ഞു.അതേ നീ തന്നെയാണ്.അതൊണ്ടല്ലേ ഇവനെ പോലെ തന്നെ നീയുള്ളെ"ശ്രീധരൻ "അതേ ഞാൻ തന്നെയാണ്.നിങ്ങടെ മകൻ ആദവ് കൃഷ്ണ.ഇവന്റെ ബ്രദർ"കണ്ണേട്ടൻ ..തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story