🌸ചെമ്പരത്തി🌸: ഭാഗം 68

Chembarathi

രചന: SHOBIKA

പിന്നെയും ഞാൻ കണ്ണേട്ടനേ നോക്കി അപ്പൊ ആള് വേറെ എങ്ങോട്ടോ നോക്കി.ഇതുകൊള്ളാലോ കളി.ഞാൻ വേറെങ്ങോട്ടേലും നോക്കിയാൽ അപ്പൊ എന്നെ നോക്കും.ഞാൻ നോക്കിയാൽ നോട്ടം മാറ്റും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കളിച്ചോണ്ടിരിക്കുമ്പോഴാ ഫോൺ റിങ് ചെയ്‌തേ. ആരാ നോക്കിയപ്പോ നന്ദു.ഇവനെന്താ ഇവിടരുന്നു എന്നെ വിളിക്കുന്നെ പറഞ്ഞ ചുറ്റും നോക്കിയപ്പോഴാ മനസ്സിലായെ അവൻ ഇവിടില്ല എന്ന്. അങ്ങോട്ടും ഇങ്ങോട്ടും നോക്കി കളിച്ചപ്പോഴേ അവൻ പോയത് കണ്ടില്ല.പിന്നെ ഫോൺ എടുത്തു. "ഡാ നീ എവിടെയാ"ആദി "ഞാൻ മുറ്റതുണ്ട്"നന്ദു "നീയെന്താ അവിടെ നിന്ന് ഇവിടേക്ക് വിളിക്കുന്നെ "ആദി ~~~~~~~~~ (നന്ദു) എല്ലാരുംകൂടെ ഇരുന്നു സംസാരിക്കുയായിരുന്നു.അപ്പോഴാണ് ഓഫീസിൽ നിന്ന് ഒരു കാൾ വന്നേ.ഫോണും എടുത്ത് പുറത്തുപോയി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടേ. അപ്പുറത്തെ വീട്ടിലേക്ക് അതായത് അപ്പൂവൊക്കെ താമസിക്കുന്ന വീട്ടിലേക്ക് ഒരു പെണ്കുട്ടി കേറിപോകുന്നു.അവിടാരുമില്ലല്ലോ പിന്നെന്തിനാ അങ്ങോട്ട് പോവുന്നെ.ആ കുട്ടി ഒന്ന് തിരിഞ്ഞപ്പോഴാണ് അവൾടെ മുഖം കണ്ടേ.

ഹേ ഇതവളല്ലേ. അവളെന്താ ഇവിടെ.അപ്പോൾ തന്നെ ഞാൻ ഫോൺ എടുത്ത് ആദിയെ വിളിച്ചു. "ഡീ അവകേ ഞാൻ കണ്ടു."നന്ദു "ആരെയാടാ "ആദി "എടി മറ്റവളെ"നന്ദു "ഏത് മാറ്റവളെയാടാ"ആദി "എടി ഞാൻ വീട് നോക്കാൻ വന്നപ്പോ ഒരു പെണ്കുട്ടിയെ കണ്ടു പറഞ്ഞില്ലേ"നന്ദു "ആ നിനക്ക് എന്തോ സ്പാർക്കോ മറ്റോ അടിച്ചത്.അവളെ ഇനി നീ കണ്ടാൽ ഞാൻ തന്നെ നിനക്കു സെറ്റ് ആക്കി തറ പറഞ്ഞില്ലേ.അപ്പോഴേക്കും നീ വേറെ കണ്ടുപിടിച്ചോ"ആദി "വേറെ ഒന്നുമല്ലടി അവൾ തന്നെയാണ്.ഇവിടെ എട്ടാനൊക്കെ താമസിക്കുന്ന അപ്പുറത്തെ വീട്ടിൽ വന്നിട്ടുണ്ട്.നീ ഫ്രണ്ടിലേക്ക് വാ"നന്ദു അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു.നിങ്ങൾ മനസിലായില്ലേ. എന്താന്ന്. അവർക്ക് മാത്രം പ്രേമിച്ചാൽ മതിയോ.എനിക്കും വേണ്ടേ.അപ്പുറത്ത് അവൾ തകർഥിയായി കാളിങ് ബെൽ അടിക്കുന്നുണ്ട്. "ഡോ അവിടാളില്ല"നന്ദു "അതു തനിക്കെങ്ങനെ അറിയാം"ആ കുട്ടി "അവരൊക്കെ ഇവിടുണ്ട്.താൻ ഇങ്ങു പോരെ"നന്ദു. "ഇവരൊക്കെ എന്തിനാ അങ്ങോട്ട് പോയേ.ഇനി ഇത് വഴി ചുറ്റി വരണ്ടേ കോപ്പ്"ആ കുട്ടി "വേണ്ടാ ഈ മതിൽ ചാടിയാൽ മതി.പെട്ടന്ന് ഇപ്പുറത്തെത്താം"നന്ദു

"എവിടെയാടാ ആ കുട്ടി"അതും ചോദിച്ചു ആദി അവിടെയെത്തി. അപ്പൊ തന്നെ ഫ്രണ്ടിലോട്ട് ഒരു സാധനം വന്നുവീണു.ദൈവമേ ഇവൾ മതിൽ ചാടിയോ.ഞാൻ തമാശക്ക് പറഞ്ഞതാ.എന്റെ കണ്ണു രണ്ടും പുറത്തു ചാടി നിൽപ്പാണ്.ആദി അവളെ പിടിച്ചെഴുനേല്പിക്കുന്നുണ്ട്. "എന്തിനാ കുട്ടി ഈ മതിള ചാടിയെ. അപ്പുറത്തുടെ വന്നുടെ.അതിരിക്കട്ടെ കുട്ടിയേതാ"ആദി "ആ ചേട്ടൻ പറഞ്ഞിട്ടാ ചാടിയെ.ഞാൻ അപ്പുറത്തെ വീട്ടിലെയാ.അവരെല്ലാം ഇവിടെ ഉണ്ടെന്ന് ഈ ചേട്ടനാണ് പറഞ്ഞേ."ആ കുട്ടി ഡ്രെസ്സിലെ പൊടി തട്ടി കൊണ്ട് പറഞ്ഞു. ~~~~~~~~~ (ആദി) അപ്പൊ ഇതാണ് അവന് സ്പാർക് അടിച്ചു പറഞ്ഞ കുട്ടി.എവിടെയോ കണ്ട പോലെ.ആളെ മനസിലാവുന്നില്ല പക്ഷെ.അവളെന്റെ മുഖത്തുനോക്കി.എന്നെ കണ്ടു ഒന്ന് ഞെട്ടി.പിന്നെ എന്നെ വന്നു കെട്ടിപിടിച്ചോണ്ട് ചേച്ചിന്ന് വിളിച്ചു. "ചേച്ചിക്ക് സുഖല്ലേ.ഞങ്ങളെയൊന്നും കാണാൻ തോന്നിലാലോ ഇത്രയും നാലും.എവിടായിരുന്നു."അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.

"ചേച്ചിക്കെന്നെ മനസിലായില്ലേ"ആ കുട്ടി സംശയതോടെയുള്ള എന്റെ നോട്ടം കണ്ട തോന്നുന്നു അവൾ അങ്ങനെ ചോദിച്ചേ.ഇവിടെ ഒരുത്താനാണേൽ എന്താ ഇവിടെ നടക്കുന്നെ നോക്കി നിൽക്കുന്നുണ്ട്. "എവിടെയോ കണ്ട് നല്ല പരിചയമുള്ള മുഖം പക്ഷെ മനസിലാവുന്നില്ല"ആദി "എങ്ങനെ മനസിലാവും.ഞാൻ ടോട്ടലി മാറില്ലേ.പക്ഷെ ചേച്ചി പഴയ പോലെതന്നെയുണ്ട്. കുറച്ചു ഭംഗി കൂടിയിട്ടുണ്ടാവും അത്ര മാറ്റമേയുള്ളൂ.എന്നെ മനസിലായില്ല.ഞാൻ അച്ചു"അച്ചു "എടി അച്ചുവെ. നീ ആളാകെ മാറിയല്ലോ. ഗുണ്ടായിരുന്ന നീ മെലിഞ്ഞു സുന്ദരിയായിണ്ടല്ലോ."ആദി "അതൊക്കെ ആയി ചേച്ചി.ചേച്ചി എപ്പോഴാ വന്നേ.എല്ലാരേയും കണ്ടോ.ഇത്രയും നാൾ എവിടായിരുന്നു."അച്ചു "നീ ഇങ്ങനെ സൂപ്പർഫാസ്റ്റ് പോലെ ചോദിച്ചാലോ.ഉള്ളിലോട്ട് നടക്ക് അവിടെല്ലാരും ഉണ്ട്.അവിടെ പോയി പറഞ്ഞു തരാം"ആദി

അതും പറഞ്ഞു നടക്കാൻ തുടങ്ങിയതും ഇവിടെ ഒരുത്തൻ എന്നെ പിടിച്ചു നിർത്തിയെ.അപ്പോഴാണ് അവന്റെ കാര്യം ഓർത്തെ. "നീ ഉള്ളിലേക്ക് ചെല്ല്. അവിടെല്ലാരുമുണ്ട്. ഞാനിപ്പോ വരാം"ആദി. അവളെ ഉള്ളിലോട്ട് പറഞ്ഞു വിട്ട് നന്ദുന്റെ നേരെ തിരിഞ്ഞു. "നീ പറഞ്ഞത് ഇവളുടെ കാര്യമാണോ"ആദി "അതേ. നിനക്കെങ്ങനെ അവളെ അറിയാം"നന്ദു "ഡാ അതാണ് അച്ചു.എന്റെ വല്യച്ഛന്റെ മകൾ."ആദി "അപ്പൊ എളുപ്പമായല്ലോ .എബിടെ കാര്യം സെറ്റ് ആക്കിത്തരണ്ടത് പെങ്ങൾ എന്ന നിലയിൽ നിന്റെ കടമയാണ്.നീ എന്നോട് പ്രോമിസ് ചെയ്തതാണ്"നന്ദു "അതന്നല്ലേ.ആളെ അറിയതോണ്ട് പറഞ്ഞതാ."ആദി "Pls ഡീ, എന്റെ പൊന്നാദിയല്ലേ .ഒന്നു ശെരിയാക്കിതാടി"നന്ദു "ഒക്കെ.but ഒരു കണ്ടീഷൻ.ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ"ആദി "എന്താണാവോ"നന്ദു....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story