🌸ചെമ്പരത്തി🌸: ഭാഗം 69

Chembarathi

രചന: SHOBIKA

"എന്താണാവോ"നാണ്ട് "അതുപിന്നെ"ആദി "കാര്യം പറയടി"നന്ദു "അതേ എനിക്ക് കണ്ണേട്ടനോട് സംസാരിക്കണം"ആദി "അതാണോ.നിനക്ക് നേരിട്ടങ്ങു പോയി സംസാരിച്ചാൽ പോരെ.ഏട്ടനവിടെ ഇരിപ്പുണ്ടല്ലോ"നന്ദു "എനിക്കെന്തോ ചടപ്പു പോലെ"ആദി "ഞാനെന്താ ഈ കേൾക്കുന്നെ വീരശൂരപരാക്രമിയായ ആത്മികക്കും ചടപ്പോ"അതും പറഞ്ഞു നന്ദു ചിരിക്കാൻ തുടങ്ങി. "ഡാ. നിന്റെ കാര്യം ഒക്കെയാവണെൽ മതി."ആദി "ചതികല്ലേ മുത്തേ.ഞാൻ ഹെല്പ് ചെയ്യാം.എന്താ ചെയ്യണ്ടേ പറയ്"നന്ദു "എനിക്ക് കണ്ണേട്ടനോട് ഒറ്റക്ക് സംസാരിക്കണം.അതിനൊരു വഴി പറഞ്ഞു താ"ആദി "ഒരു പണി ചെയ്യ് നീ റൂമിലോട്ട് പൊയ്ക്കോ. ഞാൻ ഏട്ടനെ അങ്ങോട്ട് വിടാം. എങ്ങനെ"നന്ദു "നീ മുത്താടാ."ആദി "നമ്മളാരാ മോൻ"ഷര്ട്ടിന്റെ കോളർ പൊക്കി കൊണ്ട് നന്ദു പറഞ്ഞു. "എന്റെ കാര്യം"നന്ദു "പരിഗണിക്കാം.ഞാൻ അച്ചുനോട് പറയാം.അവൾക്ക് നിന്നെ ഇഷ്ടാവോ അറിയില്ല.അത് നിന്റെ മിടുക്ക് പോലെയിരിക്കും.കേട്ടല്ലോ"ആദി "അതൊക്കെ ഞാൻ നോക്കിക്കോളാം. നീ കൂടെയുണ്ടായ മതി."നന്ദു "കട്ടക്ക് കൂടെയുണ്ടാകും.നീ വാ ഉള്ളിലോട്ട് പോവാം"ആദി ~~~~~~~~~ (കണ്ണേട്ടൻ)

ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ച് ഹാളിലിരിക്കായിരുന്നു.പിന്നെ ബിരിയാണിയൊക്കെ അടിപൊളിയായിരുന്നു.എന്റെ പെണ്ണുണ്ടാക്കിയത് കൊണ്ടായിരിക്കും. പിന്നെ അനുന്റെ കാര്യം എനിക്ക് മുമ്പേ അറിയായിരുന്നു. പിന്നെ ആരാന്ന് കണ്ടുപിടിക്കാൻ അവള് സമ്മതിച്ചില്ല. അതാ സത്യം. നേരിട്ട് കണ്ടാമതിയെന്നാ പറഞ്ഞേ. പിന്നെ എല്ലാരും കൂടെ ഇരുന്ന് സംസാരിച്ചു.അപ്പോഴാണ് ഞാൻ ആമിയെ ശ്രെദ്ധിക്കുന്നെ.കൊറേ വർഷങ്ങൾക്ക് ശേഷമാണ് അവളെ കാണുന്നെ. ഇപ്പൊ കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു.ഞാൻ അവളെ താബിനെ നോക്കിയിരിക്കുമ്പോഴാ പെട്ടന്ന് അവളെന്നെ നോക്കിയേ.അപ്പൊ തന്നെ ഞാൻ നോട്ടം തെറ്റിച്ചു.പിന്നെ കുറച്ചുനേരം അവിടെ ഞങ്ങള് അങ്ങോട്ടും ഇങ്ങോട്ടും നോക്കികളിക്കായിരുന്നു. ('എന്ന പിന്നെ ഞങ്ങൾ കൊറച്ചുപേർ ഇവിടുണ്ട്.ഞങ്ങളെ കൂടെ കൂട്ടമായിരുന്നു.ഞങ്ങളും കൂടിയേനെ"ലെ 🎶പൂമ്പാറ്റ🎶) പിന്നെ അവൾക്കൊരു ഫോൺ വന്നാപ്പോ പുറത്തുപോയി.പിന്നെ ഞങ്ങൾ കത്തിയടിച്ചോണ്ടിരിക്കിമ്പോഴാണ് അച്ചു കേറി വന്നേ.

അവൾടെ മുഖം കണ്ടിട്ട് ആമിയെ കണ്ടപോലെയുണ്ട്. ഭയങ്കര സന്തോഷത്തിലാ ആള്.അച്ചു ആകെ മാറിപോയൊണ്ട് കണ്ട പെട്ടന്ന് മനസ്സിലാവില്ല. ഇവർക്കൊന്നും അവളെ കണ്ടിട്ട് മനസിലായിട്ടില്ല.ഈ ആമിതെവിടെ പോയി.അച്ചു നേരെ കിച്ചന്റെ അടുത്തേക്കാണ് പോയേ. "എല്ലാരും ഉണ്ടല്ലോ.പുതിയ ആൾക്കാരും ഉണ്ടല്ലോ.ഇവരൊക്കെ ആരാ"അച്ചു "അമ്മുന്റെ ഫ്രണ്ട്‌സാണ്. ഇപ്പൊ എന്റേം"അനു ചിരിച്ചോണ്ട് പറഞ്ഞു. "ഏട്ടനെപ്പോഴാ താടി വളർത്തിയെ" കിച്ചന്റെ തടി വലിച്ചോണ്ട് അച്ചു ചോദിച്ചു അവൾ ഞാനാണ് പറഞ്ഞിട്ടാണ് ചോദിച്ചേ.എന്നെ അവൾ കണ്ടിട്ടില്ല കണ്ടാൽ ഇവിടൊരു ഞെട്ടലും ചിലപ്പോ ബോധം പോണതോക്കെ കാണാൻ പറ്റും.ഡോക്ടർ ആണ് പറഞ്ഞിട്ടു കാര്യമില്ല.അത്രക്കെയുള്ളൂ ആള്.കിച്ചുവണേൽ ഇതെന്താ സാധനം എന്ന രീതിയിൽ നോക്കുന്നുണ്ട്. "നിങ്ങളൊക്കെ എപ്പോഴാ വന്നേ ഏട്ടാ"അച്ചു "ആരാ മനസ്സിലായില്ല"കിച്ചു "ഈ എട്ടനിതെന്താ പറയുന്നേ.എന്നെ മനസിലായില്ലേ.ഞാനാ അച്ചു"അച്ചു

"സത്യയിട്ടും എനിക്ക് മനസ്സിലായില്ല.ആരാ അനു"കിച്ചു "എന്റെ വല്യച്ഛന്റെ മോളാണ് എട്ടായി"അതും പറഞ്ഞോണ്ട് ആദി വന്നു.ഒപ്പം നന്ദുവുമുണ്ട്. ഇവര് രണ്ടും ഇത്ര കൂട്ടാണോ. ആരുടെ കാര്യമാണ് എന്ന് നിങ്ങൾ ചിന്തിക്കേണ്ട.ആമിടേയും നന്ദുന്റേം കാര്യമാണ്.അഹ് എന്തെലുംഅവട്ടെ. "നിങ്ങൾ നേരെത്തെ പരിചയമുണ്ടോ"അച്ചു "പിന്നില്ലാതെ"ആദി "അച്ചു ആളാകെ മാറിപ്പോയാണ്ട് ഞങ്ങൾക്കും മനസിലായില്ല.ഇവളിപ്പോ പറഞ്ഞപ്പോഴാണ് നീ അച്ചുവാ എന്ന് മനസ്സിലായെ"ചാരു "നിങ്ങളെന്നെ കണ്ടിണ്ടോ അതിന്"അച്ചു "ഫോട്ടോയിൽ കണ്ടിട്ടുണ്ട്"ലെച്ചു "ഹാ."അച്ചു പെട്ടന്നാണ് അവൾ ഇങ്ങോട്ട് തിരഞ്ഞെ.എന്നെ കണ്ടതും അവൾ ഞെട്ടി.പിന്നെ എന്നേം കിച്ചുനേം മാറിമാറി നോക്കി എന്നിട്ട അവൾ പെട്ടന്ന് വീഴാൻ പോയി.നന്ദുവാണ് അകലെ താങ്ങിയെ. പാവം കുട്ടി ഒന്നുമറിയതോണ്ട് എന്താ ഇവിടെ നടക്കണേ എന്നു നോക്കാണ്. "ഞാനിപ്പോ നല്ല ബോധത്തിൽ തന്നെയാണല്ലോ. അതേ നിങ്ങൾക്കാർക്കേലും രണ്ടു ആദിയേട്ടനെ കാണുന്നുണ്ടോ"അച്ചു

"ഇല്ല.എന്തേ"ഫയു "എന്ന എനിക്ക് കാണുന്നുണ്ട്.ഒരു തകുടി വെച്ചാ ആദിയേട്ടനും പിന്നെ താടിയില്ലാത്ത ആദിയേട്ടനെയും"അച്ചു അവൾ അത് പറഞ്ഞതും എല്ലരുംകൂടെ ചിരിക്കാൻ തുടങ്ങി "നിങ്ങളെന്തിനാ ചിരിക്കണേ"അച്ചു "എടി രണ്ടു ആദിയേട്ടനൊന്നുമില്ല.ഒന്നേയുള്ളൂ.ദാ ആ നിൽക്കുന്നതാണ് ആദിയേട്ടൻ"കണ്ണനെ ചൂണ്ടി അപ്പു പറഞ്ഞു. "അപ്പൊ ഇതോ"കിച്ചുവെട്ടനെ ചൂണ്ടി അച്ചു ചോദിച്ചു. "ഇത് കിച്ചുവേട്ടൻ. എന്റെ ഏട്ടനാണ്. പിന്നെ ആദിയേട്ടനും കിച്ചുവേട്ടനും ട്വിൻസ് ആണ്"നന്ദു "ട്വിൻസോ.."അച്ചു ഉച്ചത്തിൽ ചോദിച്ചു. "മെല്ലെ പറ പെണ്ണേ"അനു "ട്വിൻസോ"അച്ചു "അതേ ട്വിൻസ്.നീ ഇങ്ങു വാ ഞാൻ പറഞ്ഞുതരാം"അപ്പു അവളേം വിളിച്ചോണ്ട് പോയി. പിന്നെ എല്ലാരും അവിടെയിരുന്നു.ആമി ആണേ മുകളിലൊട്ടും പോയി. ഇതുതന്നെ പറ്റിയ അവസരം "നന്ദു ഇങ്ങു വാ"കണ്ണൻ ഞാൻ അവനേം വിളിച്ച ഇപ്പുറത്തേക്ക് മാറിനിന്നു. "എന്താ ഏട്ടാ"നന്ദു "അതുപിന്നെ"അവന്റെ കയ്യിൽ പിടിച്ചോണ്ട് കണ്ണൻ "പറയ് ഏട്ടാ"നന്ദു...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story