🌸ചെമ്പരത്തി🌸: ഭാഗം 70

Chembarathi

രചന: SHOBIKA

 "അത് എനിക്ക് ആമിയോടൊന്ന് സംസാരിക്കണം"കണ്ണൻ "ആരാ ആമി"നന്ദു അറിയാത്ത പോലെ ചോയ്ച്ചു "നിങ്ങടെ ആദി തന്നെയാണ്. എന്റെ ആമി.പ്ലീസ് എന്റെ പൊന്നനിയനല്ലേ.ഒരു വഴി പറഞ്ഞു താടാ"കണ്ണൻ "ഒക്കെ. ദേ അവൾ മോളിലോട്ട് പോയിട്ടുണ്ട്.അവൾടെ റൂമിൽ കാണും പോയി സംസാരിച്ചോ."നന്ദു "താങ്ക്സ് ഡാ"കണ്ണൻ "ഓ വരവ് വെച്ചിരിക്കുന്നു"നന്ദു "എന്ന ഞാൻ ചെല്ലട്ടെ"കണ്ണൻ "ആ ചെല്ലു ചെല്ല്"നന്ദു 'രണ്ടിനും നേരിട്ട് പോയി സംസാരിച്ചൂടെ.വെറുതെ ഇതിനിടയിൽ എന്തിനാവോ എന്നോട് ചോദിക്കുന്നേ.എന്തായാലും. എനിക്ക് അതുകൊണ്ട് ഉപകരണ മാത്രേ ഉണ്ടായുള്ളു' നന്ദുന്റെ ആത്മ നന്ദുന്റെ അടുത്തു നിന്നും ഞാൻ നേരെ ആമിടെ റൂമിന്റെ ഫ്രണ്ടിലെത്തി.ഉള്ളിലേക്ക് കേറാൻ എന്തോ ടെന്ഷന് പോലെ.ഉള്ള ധൈര്യം വെച്ച് അങ്ങു കേറി. (ആദി) ഞാൻ അവിടുന്ന് നേരെ റൂമിലോട്ട് വന്നു.എനിക്കണേൽ എന്തൊക്കെയോ പോലെ.എന്താ സംസാരിക്കാനൊരു പിടിയുമില്ല.

അപ്പോഴാണ് വാതിൽ തുറക്കുന്ന സൗണ്ട് കേട്ടെ നോക്കിപ്പോ കണ്ണേട്ടൻ.ന്റെ ദൈവമേ.എന്റെ ഹാർട്ട് ഒക്കെ ഇപ്പൊ പൊട്ടിപോവും.അത്രയും വേഗത്തിലാണ് മിടികണെ. ശരീരമാകെ ഒരു വിറയൽ കേറി പോയി. "ആമി"ആർദ്രമായി കണ്ണേട്ടൻ വിളിച്ചു. "മ്മ്"ആദി തല താഴ്ത്തി കൊണ്ടു നോക്കി സൗണ്ട് ഒന്നും പുറത്തു വരുന്നില്ലലോ ദൈവമേ "ആമി ഇങ്ങോട്ട് നോക്ക്"കണ്ണേട്ടൻ. കണ്ണേട്ടൻ നോക്കാൻ പറഞ്ഞതും ഞാനാ മുഖത്തേക്ക് നോക്കി.മുന്നിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്ന കണ്ണേട്ടനെയാണ് കണ്ടേ "ആമി നിനക്കെന്നോട് ദേഷ്യമുണ്ടോ"കണ്ണേട്ടൻ "എന്തിന്"ആദി "അല്ല ഇതുവരെയും നിന്റെ മുന്നിൽ വരാതിരുന്നെന്"കണ്ണേട്ടൻ "അതിന് കണ്ണേട്ടനല്ലേ എന്നോട് ദേഷ്യം തോന്നേണ്ട.ഞാനല്ലേ ഈ 7 വർഷവും നിങ്ങടെയൊക്കെ മുന്നിൽ നിന്ന് ഒളിച്ചു കളിച്ചേ"ആദി

"എനിക്ക് നിന്നോട് ഒരിക്കലും ദേഷ്യമില്ല ആമി.പരിഭവം മാത്രമേയുള്ളു."കണ്ണേട്ടൻ "എന്തിന് കണ്ണേട്ടാ"ആദി "അന്ന് നീ ടിസി വാങ്ങാൻ വന്ന അന്ന് എന്നെയൊന്നു കാണാതെ പോയതിന്.എന്നെ ഒന്ന് വിളികത്തിന് .രണ്ടാമത്തെ പ്രാവശ്യം കോളേജിൽ വന്നപ്പോഴും എന്നെ കാണാതെ പോയതിന്.പിന്നെ ഇന്ന് രാവിലെ നീയെന്നെ സഹോദരൻ എന്ന് പറഞ്ഞു പരിജയപ്പെടുത്തിയത്തിന്."കൊച്ചുകുട്ടികൾ അമ്മമാരോട് പരാതി പറയുന്ന പോലെ കണ്ണൻ ആദിയോട് പറഞ്ഞു. "ടിസി വാങ്ങാൻ കോളേജിൽ വന്ന അന്ന് കണ്ണേട്ടൻ ആരന്നറിയാതെ ഞാൻ എങ്ങനെ കാണും.പിന്നെ രണ്ടാമത്തെ വട്ടം വന്നപ്പോൾ കണ്ണേട്ടനേ അറിഞ്ഞാലും ഞാൻ മുന്നിൽ വരില്ലായിരുന്നു. ചിലപ്പോ അന്ന് ഞാൻ കണ്ണേട്ടനേ കണ്ടിരുന്നേൽ എനിക്കവിടം വിട്ട് വരാൻ കഴിയുമായിരുന്നില്ല.

അതാണ്.പിന്നെ പറഞ്ഞ കാര്യം.കിച്ചുവേട്ടനും കണ്ണേട്ടനും ട്വിൻസ് ആണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു.ഞാൻ കിച്ചുവേട്ടനാ വിചാരിച്ച പരിജയപ്പെടുത്തിയെ.അതൊക്കെ പോട്ടെ.കണ്ണേട്ടന് ഞാൻ കഴിഞ്ഞ ഈ 7 വർഷം മുന്നിൽ വരാത്തതിന് ദേഷ്യവും പരിഭാവുമൊന്നുമില്ലേ"ആദി. "ഇല്ലാ"കണ്ണേട്ടൻ "അതെന്താ"ആദി "നമ്മൾ ശരീരംകൊണ്ട് അകലയാണെങ്കിലും മനസ്സ് കൊണ്ട് എന്നു അടുത്തായിരുന്നു.പിന്നെ നിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ,നിന്നോട് എനിക്ക് എത്രത്തോളം പ്രണയമുണ്ടെന്നു ഞാൻ മനസിലാക്കിയെ.ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള എന്റെ പ്രണയം കൂടി കൊണ്ടിരിക്കുകയാണ്.ഇന്ന് അതൊരു കൊടുമുടിയുടെ അറ്റത്തെത്തി നിൽക്കുകയാണ്.

"കണ്ണേട്ടൻ കണ്ണേട്ടന്റെ മുഖത്ത് നിന്ന് തന്നെ എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് ആ മനുഷ്യൻ എന്നെ എത്രത്തോളം പ്രണയിക്കുന്നുണ്ട് എന്ന്. നിനക്ക് ഒരിക്കൽ പോലും എന്നെ കാണണമെന്ന് തോന്നിയിട്ടില്ലേ ആമി."കണ്ണേട്ടൻ. "ഇല്ലെന്നോ.ഒരുപാട് കൊതിച്ചിട്ടുണ്ട് ഈ മുഖമൊന്ന് കാണാൻ.പക്ഷെ അപ്പോഴൊക്കെ കണ്ണേട്ടന്റെ രണ്ടു കാപ്പികണ്ണുകളെ ഞാൻ മനസിലേക്ക് ആവാഹിച്ചെടുക്കും. അപ്പോ എനിക്കൊരു ഉന്മേഷമാണ്.എന്റെ കൂടെയുള്ള പോലെതൊന്നും.പിന്നനെ കണ്ണേട്ടന്റെ എഴുത്തുകൾ.അതിലൂടെയാണ് ഞാൻ കണ്ണേട്ടനേ പ്രണയിച്ചത്.അവയിലുണ്ടായിരുന്നു കണ്ണേട്ടന്റെ രൂപം.ആ എഴുത്തുകളാണ് എന്നെ ഈ കാണുന്ന ആത്മികായാക്കിയത്.എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ."..........തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story