🌸ചെമ്പരത്തി🌸: ഭാഗം 73

Chembarathi

രചന: SHOBIKA

"അതോ നമ്മുടെ കല്യാണം"ആദി "അതിനെന്തിനാ നീ മൂഡ് ഓഫ് ഒക്കെ ആയെ. സന്തോഷിക്കല്ലേ വേണ്ടേ"കണ്ണേട്ടൻ "ഇന്നാണെങ്കിൽ ഞാൻ സന്തോഷിക്കായിരിന്നു."ആദി "അപ്പൊ അന്നെന്താ."കണ്ണേട്ടൻ "നിങ്ങൾ ട്വിൻസ് ആണ് എന്ന് എനികറിയുവായിരുന്നോ.ഞാൻ അത് കിച്ചുവെട്ടനാണെന്നു കരുതി.സ്വന്തം സഹോദരനെ കല്യാണം കഴിക്കുന്നതായി സ്വപ്നം കണ്ടാൽ പിന്നെന്താ ഉണ്ടാവാ.അന്നുവരെ ഞാൻ കല്യാണം സ്വപ്നം കാണുമായിരുന്നു. എന്നാൽ കണ്ണേട്ടന്റെ മുഖം മാത്രം വ്യക്തമായിരുന്നില്ല.വ്യക്തമായ അന്ന് ആകെ മൂഡ് ഓഫ് ആയി.ആ സ്വപ്നത്തിൽ കണ്ടത് കണ്ണേട്ടനെ തന്നെയായിരുന്നു.അതൊണ്ടണല്ലോ ഞാൻ രാവിലെ തടിയില്ലാതെ കിച്ചുവെട്ടനെ കണ്ടപ്പോ അങ്ങനെയൊക്കെ പറഞ്ഞേ.സ്വപ്നത്തിൽ തടിയില്ലായിരുന്നു.അതാ."ആദി "Same അവസ്ഥയായിരുന്നു അന്നെന്റേം. ഞാനും മൂഡ് ഓഫ് ആയിരുന്നു. അതാ സ്റ്റേഷനിൽ വരാൻ വൈകിയേ.നീ കണ്ടത് പോലൊരു സ്വപ്നം ഞാനും കണ്ടു.പക്ഷേ ഉണ്ടല്ലോ.കണ്ടത് നമ്മടെ കല്യാണം അല്ലാ എന്ന് ഇന്നാണ് മനസിലായെ.

അത് കിച്ചുന്റേം അനുന്റേം ആയിരുന്നു.ഞാനും അനുനേ കല്യാണം കഴിക്കേണ്ടി വരുവോ വിചാരിച്ചു."കണ്ണേട്ടൻ "ഞാൻ വന്നില്ലേൽ അവളെ കല്യാണം കഴിക്കുമായിരുന്നോ"ആദി "നീ കിച്ചുനേ കല്യാണം കഴിക്കോ"കണ്ണേട്ടൻ "നോ.കിച്ചുവേട്ടൻ എന്റെ ബ്രോ ആണ്"ആദി "അതുപോലെ തന്നെയാ എനിക്കും.അനു sis ആണ്"ആദി പറഞ്ഞ അതേ ടോണിൽ പറഞ്ഞു. "അതേ കണ്ണേട്ടാ ഞാൻ വരും എന്ന് കണ്ണേട്ടന് ഉറപ്പുണ്ടായിരുന്നോ. ഞാൻ ആരെയെങ്കിലും കല്യാണം കഴിച്ച് അവിടെ ജീവിക്കാന്ന് ഒരിക്കൽ പോലെ ചിന്തിച്ചിട്ടില്ലേ"ആദി "നീ വരും എന്ന് എനികുറപ്പായിരുന്നു.എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു.കാത്തിരിക്കുവായിരുന്നു നീയെന്ന എന്റെ 🌺ചെമ്പരത്തി🌺യുടെ വരവിനായി.നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും അല്ല ഒരു നിമിഷം പോലും എന്റെ ജീവിത്തിൽ ഉണ്ടായിട്ടില്ല എന്നു വേണം പറയാൻ.അല്ല ഇതേ ചോദ്യം ഞാനും ചോദിച്ചാൽ നീയെന്തു പറയും"കണ്ണേട്ടൻ "എന്തു ചോദ്യം"ആദി "അല്ല ഞാനും ആരെയെങ്കിലും കെട്ടി ജീവിക്കാന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ.

ഇന്നിപ്പോ ഞാൻ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നേൽ നീയെന്തു ചെയ്തേനെ"കണ്ണേട്ടൻ "കണ്ണേട്ടൻ പറഞ്ഞപോലെ എനിക്കും എന്റെ പ്രണയത്തിൽ വിശ്വാസമുണ്ടായിരുന്നു.എന്തോ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു എന്റെ പ്രാണൻ എവിടെയോ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന്. കണ്ണേട്ടൻ ചോദിച്ച ചോദ്യം ഉണ്ടല്ലോ ഒരുപാട് വട്ടം കിച്ചുവേട്ടനും അച്ചയാനും സഞ്ചുവേട്ടനും ചാരുവും അന്നമ്മയും ലെച്ചുവും ഐഷുവും അച്ചായിയും അമ്മയ്ക്കുമൊക്കെ ചോദിക്കുമായിരുന്നു.അപ്പൊ അവരോടെല്ലാം മറുപടി പറയുന്നത് നന്ദുവായിരുന്നു.ആത്മാർത്ഥ പ്രണയം എന്നു വിജയിക്കും എന്ന്. എനിക്കുവേണ്ടി എന്തയാലും കണ്ണേട്ടൻ കാത്തിരിപ്പുണ്ടാവും എന്ന്.ഞാൻ ഒരു കാര്യം ചോദിക്കട്ടെ കണ്ണേട്ടൻ എന്തോകൊണ്ടാ 🌺ചെമ്പരത്തി🌺യെ ഒത്തിരി ഇഷ്ടം"ഒരു ചെറു ചിരിയോടെ ആദി ചോദിച്ചു. "ആത്മാർഥമായി അഗാധമായി ആരെയോ പ്രണയിച്ചത് കൊണ്ടാണ് 🌺ചെമ്പരത്തി🌺യെ ഭ്രാന്തിയെന്ന് വിളിച്ചത്.

എന്നാൽ ആ ഭ്രാന്ത് പ്രണയമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല.ഭ്രാന്തി എന്നു വിളിച്ചിട്ടും ഇന്നും തന്റെ പ്രണയത്തിന് വേണ്ടി ഇന്നും എല്ലാ ഋതുകളിലും അവൾ പൂക്കുന്നു.അവളെ പോലെ എനിക്ക് പ്രണയിക്കണം നിന്നെ.ഭ്രാന്തമായി പ്രണയിക്കണം."കണ്ണേട്ടൻ "നിനക്കും ഇഷ്ടണല്ലോ അതെന്തുകൊണ്ടാന്"കണ്ണേട്ടൻ "ചോര ചുവപ്പിനുള്ളിൽ പ്രണയമോളിപ്പിച്ചു തന്റെ പ്രാണനെ കാത്തിരിക്കുന്ന അവളെ പോലെ പ്രണയിക്കണം എനിക്ക്.പ്രണയം എന്ന ഭ്രാന്തിനാൽ ഭ്രാന്തിയായായവളാണ് 🌺ചെമ്പരത്തി🌺. അതുപോലെ ഞാനും ഒരു ഭ്രാന്തിയാണ്. കണ്ണേട്ടന്റെ പ്രണയതാൽ ഭ്രാന്തിയായവൾ"പുഞ്ചിരി തൂകി കൊണ്ട് കണ്ണന്റെ നെഞ്ചിലോട്ട് ചേർന്നു നിന്ന് കൊണ്ട് ആദി പറഞ്ഞു. പിന്നെ കൊറച്ചു നേരം അവരുടെ ഇടയിൽ മൗനം നിലകൊണ്ടു.ആ മൗനവും അവരുടെ പ്രണയമായിരുന്നു. ആ മൗനത്തെ ഭേദിച്ചു കൊണ്ടാണ് നന്ദു അവിടേക്ക് എത്തിയത്.നന്ദു അവിടെ ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച കണ്ണെന്റെ നെഞ്ചിൽ തലചേർത്തു അവനെ രണ്ടു കൈ കൊണ്ടും ചുറ്റിപിടിച്ചു നിൽക്കുന്ന ആദിയെയാണ്.

കണ്ണനും തിരിച്ചവളെ ചേർത്ത് പിടിച്ചിട്ടുണ്ട്.ഇതു കണ്ട് നന്ദു ഒന്ന്‌ ഞെട്ടി. "ഇതെന്താ ഇവിടെ"നന്ദു അവരെ നോക്കിക്കൊണ്ട് ചോദിച്ചു. പെട്ടെന്ന് നന്ദുന്റെ സൗണ്ട് കേട്ടതും അവർ രണ്ടാളും ഞെട്ടി മാറി നിന്നു. "സംസാരിക്കാൻ എന്ന് പറഞ്ഞു വന്ന രണ്ടും നിൽക്കുന്ന നിൽപ്പ് നോക്കിയേ.ഞാനിപ്പോ വന്നില്ലെങ്കിൽ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു."നന്ദു രണ്ടാളും ചമ്മി നാറി നിൽക്കുന്നുണ്ട്. "അത് ഞങ്ങൾ പെട്ടെന്ന് "ആദി "രണ്ടാളും താഴെ വരാൻ നോക്ക്.സംസാരിക്കാൻ പോയാൾകാരെ കാണാതായപ്പോൾ തിരക്കാൻ വിട്ടാക്കിയതാ എന്നെ.താഴേക്ക് വാ"നന്ദു "നീ നടക്കു ഞങ്ങൾ ഇപ്പൊ വരാം"കണ്ണേട്ടൻ "ഇപ്പൊ വന്നപ്പോലെ എന്നെ വരുത്തികരുത്. വേഗം വന്നേക്ക്"നന്ദു "ആ വരാം"ആദി നന്ദു അതും പറഞ്ഞു താഴെ പോയി.കൊറച്ചു കഴിഞ്ഞതും കണ്ണനും ആദിയും കൂടെ താഴെ പോയി.എന്നാൽ അവരെ കണ്ട പലരിലും ഞെട്ടലും അത്ഭുദവുമൊക്കെയുണ്ടായി......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story