🌸ചെമ്പരത്തി🌸: ഭാഗം 74

Chembarathi

രചന: SHOBIKA

 ആദിയും കണ്ണനും കൂടെ 10 മിനിറ്റ് കഴിഞ്ഞതും താഴോട്ട് വന്നു.എന്നാൽ അവരെ കണ്ട കണ്ണുകളിൽ ഞെട്ടലും അത്ഭുതവുമൊക്കെയായിരുന്നു. "എന്താ എല്ലാരും ഇങ്ങനെ നോക്കുന്നേ. ഞങ്ങളെ മുൻപ് കണ്ടിട്ടില്ലാത്ത പോലെ"ആദി "ഇല്ലാ കണ്ടിട്ടില്ല.രണ്ടാളെയും ഇതുപോലെ കാണും എന്നു വിജാരിച്ചിട്ടുമില്ല."അനു 'അല്ലാ മക്കളെ നിങ്ങൾക്ക് വല്ലോം മനസിലായോ.എവിടെ ലെ.അതിനു നമ്മുക്ക് ഒരു 10 മിനിട്ട് മുൻപ് അവിടെ എന്താ സംഭവിച്ച എന്നു നോക്കാം' ലെ 🎶പൂമ്പാറ്റ🎶 ~~~~~~~~~ (ആദി) ഞങ്ങൾ താഴോട്ട് വരാ പറഞ്ഞ് നന്ദുനേ താഴോട്ട് വിട്ടാക്കി. "ആമി"ആർദ്രമായ കണ്ണൻ വിളിച്ചു. "മ്മ്" "എനിക്ക് നിന്നിൽ ഏറ്റവും ഇഷ്ടമെന്താന്നറിയോ"കണ്ണൻ "എന്താ കണ്ണേട്ടാ"ആദി "നിന്നെ കാണുന്നതിന് മുമ്പേ ഞാൻ കാണാൻ തുടങ്ങിയത് നിന്റെ പ്രണയം തുളുമ്പുന്ന കാപ്പികണ്ണുകളെയാണ്.പലപ്പോഴും നിന്റെ കണ്ണുകൾ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.പിന്നിട് ഞാനാ കണ്ണകളുടെ ഉടമയെയും സ്വപ്നത്തിൽ കാണാൻ തുടങ്ങി. ഒരു ദിവസം ഞാനവളെ നേരിൽ കണ്ടു.പക്ഷെ പ്രണയം തുളുമ്പുന്ന ആ കണ്ണുകളെ എനിക്കവളിൽ കാണാൻ കഴിഞ്ഞില്ല.

എന്നാൽ ഹൃദയം ഹൃദയത്തെ തിരിച്ചറിഞ്ഞു പറയാലോ.ഞാൻ പിന്നെ തന്റെ പുറകെ തന്നെയുണ്ടായിരുന്നു.തന്റെ നിഴലായി.താൻ അടുത്തുവരുമ്പോൾ എന്റെ ഹൃദയം പണി തരും കിടന്ന് മിടിക്കാൻ തുടങ്ങുമെന്നെ.അതിനെ അടക്കി നിർത്തുന്ന പാട് എനിക്കെ അറിയൂ.ഞാൻ നിന്നിൽ തേടി നടന്ന നിന്റെ എല്ലാവരിൽ നിന്നും നീ ഒളിപ്പിച്ച ആ കാപ്പി കണ്ണുകൾ ഞാൻ ഒരു ദിവസം കണ്ടു..എന്റെ ആമി. അതിനുശേഷം എന്റെ ഉറക്കം ഫുൾ പോയി എന്ന് വേണം പറയാൻ.പക്ഷെ ഞാൻ ഉറങ്ങും നിന്റെ ഈ കണ്ണുകൾ കാണുന്നതിന് വേണ്ടി.ആകെ ഒരു പ്രാവശ്യമേ നിന്റെ കണ്ണുകൾ നേരിട്ട് കണ്ടിട്ടുള്ളു എങ്കിലും നിന്നിൽ എനിക്കേറ്റവും ഇഷ്ടം നീ ഒളിപ്പിച്ചിരിക്കുന്ന ആ കണ്ണുകളെയാണ്.എനിക്കുവേണ്ടി ഇനിയത് ഒളിപ്പിക്കാതിരുന്നുടെ."കണ്ണൻ പ്രണയാർദ്രമായി ചോദിച്ചു. കണ്ണേട്ടൻ പറയുന്നതൊക്കെ കേട്ടിട്ട് കണ്ണേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്. "ഒക്കെ ഇനി മറച്ചുവെക്കുന്നില്ല.എല്ലാവരിൽ നിന്നും മറച്ചുപിടിച്ചു.

ഇന്ന് നിനക്കു വേണ്ടി എന്റെ പ്രണയത്തിനുവേണ്ടി ഞാൻ ആ മറ ഉപേക്ഷിക്കുകയാണ്."ആദി. "ശെരി ഞാൻ ലെൻസ് എടുത്തുമാറ്റാം.അവിടുന്ന് എപ്പോഴാണാവോ മാറ്റുക"ആദി "നീയാണ് എന്റെ കാപ്പികണ്ണുകളെ അവസാനമായി കണ്ടേ.നിന്നോട് നേരിട്ട് സംസാരിക്കുന്ന അന്നേ കണ്ണിൽ നിന്ന് ലെന്സ് എടുത്തു മറ്റുള്ളവരുടെ മുന്നിൽ ചെല്ലു എന്നു ഞാൻ തീരുമാനിച്ചിട്ടുണ്ട്.എന്നെയും കിച്ചുവിനെയും തിരിച്ചറിയാനുള്ള ഏക അടയാളമാണ് ഞങ്ങടെ കണ്ണുകൾ.ഫയു ഒക്കെ എന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ലെന്സ് എടുത്തു മാറ്റാൻ.അപ്പോഴും ഞാൻ മാറ്റിയിട്ടില്ല. അത് നിന്റെയാ കാപ്പികണ്ണുകൾ കാണുമ്പോൾ എടുത്തിരിക്കും എന്നു ഞാൻ അവർക്ക് ഒക്കെ വാക്ക് കൊടുത്തെ. നീ നിന്റെ കണ്ണിൽ നിന്ന് ലെന്സ് എടുത്തുമാറ്റുന്ന നിമിഷം ഞാനും മാറ്റിയിരിക്കും"കണ്ണേട്ടൻ കണ്ണേട്ടൻ അതുപറഞ്ഞപ്പോഴേക്കും സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു.പിന്നീട് ഒട്ടും താമസിയാതെ കണ്ണിൽ നിന്ന്.

ഞാനാ ലെൻസ് എടുത്തുമാറ്റി.കണ്ണടച്ചു ഒന്നു തുറന്നപ്പോഴേക്കും ഞാൻ കണ്ടത് എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരിക്കുന്ന പ്രണയം തുളുമ്പുന്ന രണ്ടു കാപ്പികണ്ണുകളെയാണ്. "കണ്ണേട്ടനറിയോ, എത്രയോ രാത്രികളിൽ എൻറെ. ഉറക്കവും കെടുത്തിയിരിക്കുന്നു ഈ കാപ്പികണ്ണുകൾ എന്ന്.ഇവിടെ പോയാലും ഞാൻ തിരയുന്നത് ഈ കണ്ണുകളെയാണ്.എന്നാൽ ഒരിടത്തു പോലും എനിക്ക് കാണാൻ സാധിച്ചിട്ടില്ല.എനിക്കെന്തെലും സങ്കടം വന്നാൽ ഞാൻ കണ്ണടച്ചു കണ്ണേട്ടന്റെ ഈ കണ്ണുകളെ ആവാഹിച്ചെടുക്കും. അപ്പൊ എനിക്ക് എന്താണെന്നറിയില്ല ഒരു പുത്തൻ ഉണർവാണ്. എന്റെ സങ്കടങ്ങളെല്ലാം തീരുന്നതാണ്."ആദിയത് പറഞ്ഞു തീരലും കണ്ണൻ അവളുടെ നെറ്റിയിൽ അവൻ പൃ നനുത്ത ചുംബനം നൽകി.അതിൽ ഉണ്ടായിരുന്നു അവനു പറയാനുള്ളതെല്ലാം. "ഇനി നമ്മുക്ക് താഴോട്ട് പോയാല്ലോ"കണ്ണൻ "മമ്" അങ്ങനെ അവിടുന്ന് രണ്ടാളുംകൂടെ ഇറങ്ങിയതാണ് താഴോട്ട്.അപ്പൊ മക്കൾസ് എല്ലാം clear ആയില്ലേ. "നിങ്ങളെന്തിനാ രണ്ടാളും ലെൻസ് വെച്ചിരിക്കുന്നെ"കണ്ണുകളുടെ കാര്യമൊന്നുമറിയാത്ത അപ്പുവിന്റെ വകയാണ് ഈ ചോദ്യം.

"ഡാ പൊട്ടാ അവർ ലെൻസ് വെച്ചിരിക്കല്ലാ. ലെൻസ് എടുത്തു മാറ്റിയിരിക്കുകയാണ്"നന്ദു "What"അപ്പു,അച്ചു "വേണേൽ ചോയ്ച്ചു നോക്ക്"നന്ദു "എത്ര നാളായി നിന്നെ ഇങ്ങനെയൊന്നു കണ്ടിട്ട്."ഫയു "ഒരു ഏഴോ എട്ടോ ആയിക്കാണും ലെ"നന്ദു "ഹാ."കണ്ണൻ "പിന്നെ ഇവൾടെ ആണേൽ അനു മാത്രമായിരിക്കും കൂടുതൽ കണ്ടിട്ടുണ്ടാവാ.ഞങ്ങളെല്ലാം ഒരു വട്ടവും."നന്ദു "എന്തൊക്കെയാ പറയുന്നേ. നിന്റെ കണ്ണേങ്ങനെയ മോളെ ബ്രൗണ് നിറമായേ"അമ്മ പിന്നെ ആ കണ്ണിന്റെ കഥയൊക്കെ പറഞ്ഞിരിക്കായിരുന്ന്.പിന്നെ രാത്രി ഫുഡ് ഒക്കെ കഴിച്ച് ബോയ്സ് എല്ലാരും അപ്പുറത്തെ വീട്ടിലും(കൈലാസം) ഗേൾസ് എല്ലാം ഇപ്പുറത്തെ വീട്ടിലും(ശ്രീലയം) ആയിരുന്നു.ഞങ്ങൾ എല്ലാരും റൂമിലേക്ക് വന്നു.അച്ഛനും അമ്മയും കൈലാസത്തിലേക്ക് പോയി.പിന്നെ ലക്ഷ്മിയമ്മയും അങ്കിളും അവരുടെ വീട്ടിലേക്കും പിന്നെ അച്ചായിയും അമ്മയും റൂമിലേക്കും പോയി. "ഞങ്ങൾ നാലും കൂടെ ആ റൂമിൽ കിടന്നോളം നിങ്ങൾ മൂന്നും കൂടെ ഇവിടെ കിടന്നോ.വർഷങ്ങൾക്ക് ശേഷം കണ്ടതല്ലേ.കൊറേ പറയാനുണ്ടാവും"ചാരു ആദിനെയും അനുനേയും അച്ചുനേയും നോക്കി പറഞ്ഞു.

"അതുവേണോ"ലെച്ചു "അതെന്താ"ഐഷു "അതോ നിങ്ങക്കറിയില്ലേ ഞങ്ങ രണ്ടും കൂടെയാണ് കിടക്കാറുള്ളേ എന്ന്"ലെച്ചു നിഷ്കളങ്കമായി പറഞ്ഞു. "എന്നാൽ അവൾ ഞങ്ങടെ കൂടെ കിടന്നോട്ടെ"അനു. "അതൊന്നും വേണ്ടാ. കല്യാണം കഴിഞ്ഞാൽ അപ്പൊ അവളെന്തു ചെയ്യും"ഐഷു "അതപ്പോഴല്ലേ"ലെച്ചു "അജുവേട്ടന്റെ വിധി.അല്ലാതെന്താ പറയാ"ആദി. "ഞാൻ ആരോടും മിണ്ടുല്ല നോക്കിക്കോ"ചെറിയ കുട്ടികളെപ്പോലെ അതും പറഞ്ഞു ലെച്ചു റൂമിലേക്ക് പോയി. "എന്ന നിങ്ങൾ സംസാരിക്ക് ഞങ്ങൾ അവൾടെ പിണക്കം മാറ്റിട്ടു വരാം."ചാരു അതും പറഞ്ഞു പോയി.പിറകെ ഐഷുവും അന്നമ്മയും പോയി. "എന്ന ഞാനും കിടക്കട്ടെ. നല്ല ക്ഷീണം ഉണ്ട്.നമ്മുക്ക് രാവിലെ ഏണിച്ചു സംസാരിക്കാം.

അപ്പൊ gudnight "അതും പറഞ്ഞു ലെച്ചുവും റൂമിലേക്ക് പോയി. ഇപ്പൊ ഞാനും കുഞ്ചുവും മാത്രേ അവിടെയുള്ളൂ.അവര് ഞങ്ങൾക്ക് വേണ്ടി മാറി തന്നതാണ്.കുഞ്ചു എന്നോട് സംസാരിച്ചെങ്കിലും അത് അവരുടെ മുന്നിൽ വെച്ചു മാത്രമാണ്.അവൾക്ക് എന്നോടുള്ള പിണക്കം അത്ര പെട്ടെന്നൊന്നും മാറില്ല മക്കളെ. "കുഞ്ചുസെ"ആദി കുട്ടിയൊന്നും മിണ്ടുന്നില്ല. "കുഞ്ചുസേ. ഒന്നു നോക്കടി മുത്തേ"ആദി നോ മൈൻഡ്.ഇവള് നോക്കണില്ല.ഇനിയിപ്പോ എന്ന ചെയ്യും.ഒന്നു സെന്റിയടിച്ചു നോക്കാം.അതിൽ വീഴാത്തവർ ആരാ ഉള്ളെ അല്ലെ😀 "പൊന്നു കുഞ്ചുവല്ലേ.ഒന്നു നോക്കടി.നിന്നോട് പറയാതെ പോയത് തെറ്റു തന്നെയാ.സോറി മുത്തേ.എനിക്കപ്പൊ അങ്ങനെയൊരു തീരുമാനം എടുക്കാനാണ് തോന്നിയേ.നിന്നോട് പറഞ്ഞാൽ നീയും എന്റെ കൂടെ വരും എന്നറിയാം.അതാ നിന്നോട് പറയാതെ പോയേ."ആദി .....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story