🌸ചെമ്പരത്തി🌸: ഭാഗം 77

Chembarathi

രചന: SHOBIKA

"നീയോ" "അതേ ഞാൻ തന്നെ.അപ്പോ നീയെന്നെ മറന്നിട്ടില്ല ലെ"ആദി "എങ്ങനെ മറക്കാനാ ആദി.അമ്മാതിരി പണിയല്ലേ നീ അവന് കൊടുത്തെ"ഐഷു ഐഷുവും അപ്പുവും കൂടെ അപ്പോഴാണ് അങ്ങോട്ട് വന്നേ.ഐഷു പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചു.നന്ദുന് ആളെ മനസിലായിട്ടില്ല.അപ്പുനണെൽ എന്താ നടക്കുന്നത് എന്നുമറിയില്ല. "അതും ശെരിയാ "പുച്ഛത്തോടെ ആദി പറഞ്ഞു. അല്ലാ നിങ്ങൾക്ക് ആളെ മനസിലായോ.എവിടെ ലെ.കോളേജിൽ പഠിക്കുമ്പോൾ ഒരുതനിട്ട് നന്നയി കൊടുത്തായിരുന്നില്ലേ.അതെന്നെ ജിതിൻ.ലോ ലവനാണ് അത്.അവനും ഞാനും തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട് മക്കളെ.അതായത് കൃത്യം പറയാണേൽ ഒരു 3 വർഷം മുൻപ് ആണ് സംഭവം ഉണ്ടായേ.ഇവന്റെ ജോബ് എന്നു പറയുന്നത് പെണ്ണുകടത്താൽ ആയിരുന്നു.just ഞാനതൊന്നു കണ്ടുപിടിച്ചു.അതിന്റെ reaction ആയി ഇവനെ പോലീസ് പിടിച്ചു.ഒരു രണ്ടു വർഷ തടവ് ഒക്കെ കിട്ടിയായിരുന്നു. എപ്പോഴാണാവോ പുറത്തിറങ്ങിയെ.അവിടത്തെ പണി നിർത്തി ഇങ്ങോട്ടാക്കി തോന്നുന്നു. "നിന്നെയൊന്ന് കാണാനിരിക്കായിരുന്നു. നീയായിട്ടു തന്നെ വന്നത് നന്നായി."ജിതിൻ.

"വീണ്ടും പണി വാങ്ങിച്ചു കൂട്ടാനായിരിക്കും"പുച്ഛത്തോടെ ഐഷു പറഞ്ഞു. അവൻ ഐഷുനെ ദേഷ്യത്തിൽ നോക്കി. "നീയങ് ഊരി അഡാർ പീസ് ആയല്ലോടി"ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് ജിതിൻ പറഞ്ഞു. "ഡാ"നന്ദു അപ്പോഴേക്കും ജിതിൻ അടിക്കാൻ നന്ദു പോയി.അവനെ ഞങ്ങൾ പിടിച്ചു വെച്ചു "നിന്റെയൊപ്പം എപ്പോഴും ഓരോരുത്തന്മാർ കാണുമല്ലൊടി.എന്നെ കൂടി പരിഗണിക്കെന്നെ"ജിതിൻ "ഠപ്പേ" അത്രയും നേരം ഞാൻ എന്റെ ദേഷ്യം കടിച്ചമർത്തി നിൽക്കായിരുന്നു.അവൻ അതുടെ പറഞ്ഞതും.എന്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ ഒന്ന് കൊടുത്തു.ആ സൗണ്ട് ആണ് നിങ്ങൾ കേട്ടെ. "നീയെന്നെ തല്ലി അല്ലേടി. "ജിതിൻ ദേഷ്യത്തിൽ പറഞ്ഞു. അപ്പോഴേക്കും അവന്റെ കൂടെയുള്ളവന്മാരാ തോന്നുന്നു വന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിലൊരുത്തനെ എവിടെയോ കണ്ട പോലെ. "എടി നീയവന്റെ കൂടെയുള്ള ഒരുത്തനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ നോക്കിക്കേ"ഐഷു കേൾക്കാൻ വിധം ആദി പറഞ്ഞു.

"നിനക്കെങ്ങനെയ ഇവനെ പരിചയം അതു ഞങ്ങൾക്ക് പറഞ്ഞു താ"നന്ദു ആദിയോട് അവർ മാത്രം കേൾക്കും വിധം പറഞ്ഞു. നന്ദു ചോദിച്ചപ്പോൾ അവനോടും അപ്പുനോടും കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് ഐഷു. "ഡാ ജിതിനെ എന്താടാ ഇവള്. എന്തായാലും അഡാർ പീസ് ആണട്ടോ"എവിടെയോ കണ്ടു പറഞ്ഞില്ലേ അവൻ പറഞ്ഞു. "എൻറെന്ന് ഒന്ന് കിട്ടിയാ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ രണ്ടാൾക്കും ബോധമൊക്കെ വരൂ. കൂട്ടുകാരനോട് ചോദിച്ചു നോക്ക്.അനുഭവം കാണും"ആദി പുച്ഛത്തോടെ പറഞ്ഞു. "കൂട്ടുകാരന് മാത്രമല്ല ആദി അവനും അനുഭവം ഉണ്ട്"നന്ദു സംശയത്തോടെ ഞാൻ അവനെ നോക്കിയപ്പോ. "നിനക്കും ഇവള്ടെന്നു കിട്ടിണ്ടല്ലോ.അന്ന് മൂത്രമൊക്കെ പോവാൻ ഒരാഴ്ച അതോ രണ്ടാഴ്ച എടുത്തോ"നന്ദു അവനോട് ചോദിച്ചു. അവനും സംശയത്തോടെ ചോദിച്ചു. "ഓർമ കാണില്ല ഒരു 7 വർഷം മുമ്പുള്ള കണക്കാണിത്.നിനകോർമായില്ലെ ആദി ഇമ്പ്രൂവ്മെന്റ് എക്സമിനു വേണ്ടി കോളേജിലേക്ക് വന്നില്ലേ.

അന്നൊരുതനിട്ടു ഒന്നു കൊടുത്തിട്ടാ നമ്മൾ അവിടുന്നിറിങ്ങിയത്."നന്ദു പറഞ്ഞു നിർത്തി. "യായാ ഞാനോർക്കുന്നു.അതിവനായിരുന്നല്ലേ"ആദി. "അപ്പൊ രണ്ടാൾക്കും എന്റെ അടുത്തു നിന്നു കിട്ടിയിട്ടുണ്ടല്ലേ.എന്നിട്ടാണോ വീണ്ടും എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടാൻ വന്നിരിക്കുന്നെ"ആദി പരിഹാസത്തോടെ ചോദിച്ചു. "അത് നീയായിരുന്നല്ലേ.നിന്നെ എന്റെ കയ്യിൽ കിട്ടാൻ കാത്തിരികയിരുന്നു.അന്ന് നീ മുഖം മറച്ചോണ്ട് ആളെ മനസിലായില്ല.ദാ ഇവളെ പിടിച്ചു കൊണ്ടുവാടാ"കൂടെയുള്ളവന്മാരോട് ലവൻ പറഞ്ഞു അവന്മാർ എന്നെ പിടിക്കാൻ വന്നതും നന്ദുവും അപ്പുവും അവന്മാർക്കിട്ടു കൊടുക്കാൻ തുടങ്ങി.ബാക്കിയുള്ള രണ്ടെണ്ണം എന്റടുത്തേക്ക് വന്നപ്പോ ഞാനും കൊടുത്തു.അപ്പോഴാണ് ഞാനാ കാഴ്ച കണ്ടേ. മറ്റവൻ എന്റടുത്തുന്ന കിട്ടിയുട്ടുള്ളവൻ ഐഷുന്റ കഴുത്തിൽ കത്തി വെച്ചോണ്ട് നിൽക്കുന്നു.ചുറ്റും ആൾകാർ നിൽക്കുന്നുണ്ട്.ആരും രക്ഷിക്കാൻ നോക്കുന്നില്ല

. "ഡാ അവളെ വിട്ടയക്കുന്നതാണ് നിങ്ങൾക്ക് നല്ലത്."ആദി പല്ല് കടിച്ചമർത്തി കൊണ്ട് പറഞ്ഞു.അത്രക്കും ദേഷ്യമുണ്ട് അവൾക്ക്.അവൾടെ ഫ്രണ്ടിസിനോ സഹോദരങ്ങൾക്കോ എന്തേലും സംഭവിക്കാൻ അവൾ അനുവദിക്കില്ലായിരുന്നു. "നീ ഞങ്ങളുടെ കൂടെ വന്നാൽ ഇവളെ വിട്ടയക്കാം"മറ്റെയവൻ "വേണ്ട ആദി വരണ്ട"ഐഷു.അവൾ ചെറുതായിട്ട് പേടിച്ചിട്ടുണ്ട്‌. "ശെരി ഞാൻ വരാം."ആദി "ആദി നിന്നോടല്ലേ പറഞ്ഞേ.അവരുടെ കൂടെ പോവല്ലേ എന്ന്"ഐഷു ജിതിൻ എന്നെ പിടിച്ചോണ്ട് പോവാൻ വന്നതും എവിടുന്നോ ചവിട്ട് കിട്ടി അവൻ തെറിച്ചു പോയി. ആളെ നോക്കിയതും കണ്ടത് കട്ടകലിപ്പിൽ നിൽക്കുന്ന കണ്ണേട്ടനെയും ഫയുക്കാനെയുമാണ്.കണ്ണേട്ടൻ വന്ന് എന്നെ പിടിച്ച് പിന്നിലേക്ക് നിർത്തി.കണ്ണേട്ടനേ നോക്കി ഞാനൊന്ന് ചിരിച്ചു. പക്ഷെ കണ്ണേട്ടൻ എന്നെ കലിപ്പിൽ ഒന്ന് നോക്കുക മാത്രം ചെയ്തു. ~~~~~~~~~ (കണ്ണേട്ടൻ) ഞങ്ങൾ എല്ലാരും കൂടെ കറങ്ങാൻ വേണ്ടിയിറങ്ങിയതാ.ആദ്യം ഞങ്ങൾ മാളിലോട്ടാണ് പോയേ.അവരെല്ലാം ഇറങ്ങി പോയി.ഞാനും ഫയുവും കൂടെ കാര് പാർക്ക് ചെയ്യാൻ പോയി.

ഞങ്ങൾ പോയി തിരിച്ചു വന്നതും കാണുന്നത് ഐഷുന്റ കഴുത്തിൽ കത്തി വെച്ചു നിൽക്കുന്ന ശരണിനെയാണ്.ശരത്തിന്റെ അനിയനാണ് അവൻ.അവന്റെ ഏല്ലാ ചെറ്റതരവും ഇവനും ഉണ്ട്.കള്ള്കുടിയും പെണ്ണും കഞ്ചാവുമെല്ലാം.കൊറേ തവണ പോലീസ് ഒക്കെ പിടിച്ചതാ.പക്ഷെ പണം വീശിയേറിഞ്ഞു പുറത്തിറിങ്ങും. ആമിടെ കയ്യിൽ നിന്ന് അവന് ഒന്നു കിട്ടിയിട്ടുണ്ട് 7 വർഷം മുൻപ് എന്നിട്ടും മതിയായില്ല തോന്നുന്നു. അപ്പോഴാണ് അവൾ അവരുടെ കൂടെ പോവാം എന്നു പറഞ്ഞേ.അതു ഞാനൊരിക്കലും പ്രതിക്ഷിച്ചില്ല. അപ്പോഴാണ് ഒരുത്തൻ ആമിനെ പിടിച്ചോണ്ട് പോവാൻ വന്നേ.അപ്പൊ തന്നെ ദേഷ്യം വന്നപ്പോ എന്റെ നെഞ്ചിൽ നോക്കി തന്നെ ഒന്ന് കൊടുത്തു.അവൻ തെറിച്ചു പോയി.ആമിയെ പിടിച്ചു മാറ്റി.ആമിയെ നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു.ഞാൻ രൂക്ഷമായൊന്ന് നോക്കി. "നീയുമുണ്ടായിരുന്നോ.നമ്മൾ തമ്മിൽ ചെറിയ ഒരു കണക്കു ബാക്കിയുണ്ടല്ലോ മോനെ "ജിതിൻ. ഇവൻ ഇത് എന്താ പറയുന്നേ.ഇവനെ ആദ്യമായി കാണുകയാണല്ലോ.ചിലപ്പോ കിച്ചുവാണ് കരുതികാണും.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story