🌸ചെമ്പരത്തി🌸: ഭാഗം 79

Chembarathi

രചന: SHOBIKA

 "ദേ ഇവള്" പറഞ്ഞ് ജിതിൻ ഫോണിൽ ആദിടെ ഫോട്ടോ എടുത്ത് കാണിച്ചു. ആ ഫോട്ടോ കണ്ടതും ആശ ഒന്നു ഞെട്ടി.പിന്നെ ഫോൺ വാങ്ങി ഫോട്ടോ നോക്കി. "നീ എത്തിയല്ലേ.എനിക്കറിയാമായിരുന്നു നീ വരുമെന്ന്.അങ്ങനെയൊന്നും നിനക്ക് നിന്റെ കുഞ്ചുനേം. അമ്മേനേം അച്ഛേനേം പിരിഞ്ഞിരിക്കാൻ പറ്റില്ലല്ലോ.പക്ഷേ ഞാൻ പ്രതീക്ഷിച്ചതു നീ ഒരു 7 വർഷം മുന്നേ വരുന്നതാണ്.പിന്നെ കാണാതായപ്പോൾ കരുതി ചത്തു കാണും എന്ന്. ചത്തിട്ടില്ല ലെ.എന്ന അതു ചിലപ്പോൾ എന്റെ കൈ കൊണ്ടാവനാവും നിന്റെ വിധി"ഫോട്ടോയിൽ നോക്കിക്കൊണ്ട് ആശയുടെ ആത്മ. "നിങ്ങൾ ശെരിക്കും ഇവളെ കണ്ടോ"ആശ "പിന്നെ കണ്ടു.എനിക്ക് നന്നായി അറിയാം ഇവളെ.ഞാൻ ജയി‌ലിലാവൻ കാരണം ഇവളും ഇവളുടെ ഫ്രണ്ട്സുമാണ്. വെറുതെ. വിടില്ല അവളെ.ഒരറ്റാ തവണ അവളെ എനിക്ക് അനുഭവിക്കണം.അല്ലാ നിനക്കെങ്ങനെ അവളെ അറിയാം"ജിതിൻ കലിപ്പിൽ ചോദിച്ചു

"എന്റെ ജന്മ ശത്രുവാണ് അവൾ.അവളിവിടുന്നു നാട് വിടാൻ ത്തന്നെ കാരണം ഞാനാണ്.അവൾക്ക് കിട്ടിയതോന്നും പോരാ തോന്നുന്നു."ആശ പരിഹാസത്തോടെ പറഞ്ഞു. "അപ്പൊ ഏട്ടത്തിയുടെ ശത്രു. ഇവളയിരുന്നോ"ശരൻ "അതേ അവളായിരുന്നു.എന്നെയുമ്മ ശരത്തേട്ടനെയും പിരിക്കാൻ നോക്കിയതാ അവൾ..എനിക്ക് കിട്ടേണ്ട സ്നേഹം മുഴുവൻ അവൾക്കായിരുന്നു കിട്ടിയിരുന്നത്.എന്റെ അച്ഛനു പോലും എന്നെക്കാളും ഇഷ്ടം അവളോടായിരുന്നു. 7 വർഷങ്ങൾക്ക് ശേഷം അവൾ തിരിച്ചു വന്നിരികുന്നത്. കിട്ടിയതോന്നും പോരെന്ന് തോന്നുന്നു."ആശ. "പക്ഷെ അവൾ ഇപ്പൊ ഒറ്റയ്ക്കല്ല. അവൾടെ കൂടെ കൊറേയെണ്ണം വന്നിട്ടുണ്ട്.ആ ആദവിനെ പോലെ തന്നെയുള്ള ഒരുത്തനും കൂടെ വന്നിട്ടുണ്ട്."ശരൻ "ആരവ് അതാണ് അവന്റെ പേര്.പെങ്ങന്മാരിലെങ്കിലും ആത്മികയും ഫ്രണ്ട്സും അവനു പെങ്ങൾസ് ആണ് .കൂടെ രണ്ടു ഫ്രണ്ട്സും ഉണ്ട്.അവർ മൂന്നുപേരുമാണ് അവരുടെ ധൈര്യം.

എന്നാൽ ഇന്ന് അതിനു എണ്ണം കൂടിയിട്ടുണ്ട്.അവൾക്ക് വേണ്ടപ്പെട്ടവർക്ക് എന്തേലും സംഭവിക്കാൻ അവൾ സമ്മതിക്കില്ല.അവൾടെ ജീവൻ വരെ കളയാനും തയ്യാറാണ്."ജിതിൻ. "ഇപ്പോഴും അതിനൊന്നും ഇരു മാറ്റവുമില്ലല്ലേ.നമ്മുക്ക് ശെരിയാക്കാം. ആ പിന്നെ ലോഡ് വരുന്നുണ്ട് ആരേലും പോയി നോക്കിയെക്കണം"മനസ്സിൽ പലതും കണക്കുകൂട്ടി ആശ പറഞ്ഞു. "ശെരി നോക്കിയേക്കാം"ശരൻ ~~~~~~~~~ (ഇനി നമുക്ക് തിരിച്ചിങ്ങോട്ട് തന്നെ വരാം) (ആദി) അങ്ങനെ ഞങ്ങൾ മലമ്പുഴയിൽ എത്തി.വഴിയിൽ നിന്ന് അച്ചുവും കേറിയായിരുന്നു.അങ്ങനെ എല്ലാരും കൂടെ പോയി.പക്ഷെ കൊറച്ചു കഴിഞ്ഞപ്പോൾ pair ആയി നടക്കാൻ തുടങ്ങി.കിച്ചുവേട്ടനും കുഞ്ചുവും,ചാരുവും സഞ്ചുവേട്ടനും,അച്ചയാനും അന്നമ്മയും,ലെച്ചുവും അജുവേട്ടനും കൂടെ.നന്ദുവാണേൽ അച്ചുന്റെ പുറകെ കൂടിയിട്ടുണ്ട്.ഐഷുവും അവൾടെ കൂടെയുണ്ട്.ഫയുക്കയും അപ്പുവും അവരുടെ കൂടെ കൂടി.എന്നെയും കണ്ണേട്ടനെയും ഒരുമിച്ച് വിടാനായിരിക്കണം അത്.

ഞാനും കണ്ണേട്ടനും മാത്രമായി.അവര് മുന്നേ പോയി.ഞങ്ങളുടെ ഇടയിൽ മൗനം താളം കെട്ടിയിട്ടുണ്ടായിരുന്നു. എനിക്കെന്തൊക്കെയോ ചോദിക്കണം എന്നുണ്ട്. എന്നാൽ ആ മൗനത്തിനും ഒരു സുഖമൊക്കെ ഉണ്ടായിരുന്നു. അത് തകർക്കാൻ എന്തോ തോന്നിയില്ല.കണ്ണേട്ടനും അതാഗ്രഹിമില്ലാത്ത പോലെ.എന്നാൽ ആ മൗനത്തെ ഭേദിച്ചു കൊണ്ട് കണ്ണേട്ടൻ തന്നെ ചോദിച്ചു. "എന്താടോ താൻ ഒന്നും മിണ്ടാത്തെ"കണ്ണേട്ടൻ. "എന്താ പറയേണ്ടത് എന്നറിയുന്നില്ല."ആദി. "ഒന്നും ചോദിക്കാനില്ലേ"ഒരു ചെറു ചിരിയോടെ കണ്ണേട്ടൻ ചോദിച്ചു. "ഉണ്ട് ഒരുപാടുണ്ട്."ആദി "എന്നിട്ടാണോ മിണ്ടതിരുന്നെ."കണ്ണേട്ടൻ "കണ്ണേട്ടൻ എവിടെ വെച്ചാണ് എന്നെ ആദ്യമായി കണ്ടേ"ആദി പെട്ടെന്ന് അതാണ് ആദ്യം ചോദിക്കാൻ തോന്നിയത്. "ഇപ്പൊഴെങ്കിലും അത് ചോദിക്കാൻ തോന്നിയല്ലോ"ഒന്ന് ചിരിച്ചു കൊണ്ട് കണ്ണേട്ടൻ പറഞ്ഞു. കണ്ണേട്ടൻ അതു പറഞ്ഞപ്പോൾ എന്തോ ചമ്മലാണ് തോന്നിയേ. "അതിന് നമ്മൾ കൊറേ വർഷം മുന്നേക്ക് പോണ്ടിവരും"കണ്ണേട്ടൻ "പോവാലോ"ആദി ചിരിച്ചോണ്ട് പറഞ്ഞു....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story