🌸ചെമ്പരത്തി🌸: ഭാഗം 80

Chembarathi

രചന: SHOBIKA

 "അതിന് നമ്മൾ കൊറേ വർഷം മുന്നേക്ക് പോണ്ടിവരും"കണ്ണേട്ടൻ "പോവാലോ"ആദി ചിരിച്ചോണ്ട് പറഞ്ഞു. "എന്ന പോവാം. Plus2 വിൽ പഠിക്കുമ്പോഴാണ് മമ്മ(വളർത്തമ്മ) മരിച്ചേ. അതിനുശേഷം ഞാൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞു നിക്കാൻ തുടങ്ങി.ഫയുവും അജുവും ഒക്കെ എന്നെ മാറ്റിയെടുക്കാൻ ഒരുപാട് ശ്രെമിച്ചു. പക്ഷെ അതിനു മാറ്റമൊന്നുമുണ്ടായില്ല.പക്ഷെ അവര് എന്നെ മാറ്റിയെടുക്കാൻ ആവുന്നതും ശ്രെമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഉറക്കത്തിൽ രണ്ടു കാപ്പികണ്ണുകൾ കണ്ടു ഞാൻ ഞെട്ടിയുണർന്നു. പിന്നെ പിന്നെ ഞാൻ ആ സ്ഥിരമായി ആ കണ്ണുകളെ സ്വപ്നം കാണാൻ തുടങ്ങി.ആ കണ്ണുകളെ കാണുന്നതും പിന്നെ ഫയുന്റേം അജുന്റേം പരിശ്രമത്തിന്റെ ഫലമായി.ഞാൻ മാറി.അല്ല അവരെന്നെ മാറ്റി.ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പപ്പയാണ്(വളർത്തച്ഛൻ).പിന്നെ ഞാൻ പഠിത്തത്തിൽ ശ്രെദ്ധിക്കാൻ ഒക്കെ തുടങ്ങിയെ. സ്വപ്നം ദിവസം കാണാറുണ്ട്.അങ്ങനെ ആ കണ്ണുകളെ ഞാൻ പ്രണയിച്ചു തുടങ്ങി.പിന്നെ എവിടെ പോയാലും തിരയുന്നത് ആ കണ്ണുകളെയായിരുന്നു.ഫയുനോടും അജുനോടും പറഞ്ഞപ്പോ അവരെന്നെ കളിയാക്കി.

പിന്നേം ഞാൻ അവരോട് അതിനെ കുറിച്ചു തന്നെ പറഞ്ഞോണ്ടിരിക്കാനും ആ കണ്ണുകളെ തിരയാനും തുടങ്ങിയപ്പോ അവർക്ക് മനസിലായി ഇവൻ സീരിയസ് ആണ് എന്ന്. അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഞാൻ പിജിക്ക് nssൽ ജോയിൻ ചെയ്തു.കൂട്ടിന് ഫയുവും ഉണ്ട്.പിന്നെ അജുന് അവിടെ കിട്ടിലാ.അങ്ങനെ പിജിക്ക് ജോയിൻ ചെയ്ത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും ആ കാപ്പി കണ്ണുകളുടെ മുഖം തെളിഞ്ഞുവരാൻ തുടങ്ങി.ആ കാപ്പികണ്ണുകളും,കുഞ്ഞിപൊട്ടും, ചന്ദനകുറിയും ചെഞ്ചുണ്ടുകളും പിന്നെ ഒരു മൂകുത്തിയും ഒക്കെ.പക്ഷേ blur ആയാണ് കാണാൻ തുടങ്ങിയിരുന്നത്.പിന്നെയത് clear ആവാൻ തുടങ്ങി. അങ്ങനെ ഞാൻ കണ്ടു ഞാൻ പ്രണയിക്കുന്ന ആ കണ്ണുകളുടെ ഉടമയെ.നിന്നെ."കണ്ണേട്ടൻ. "വെറുതെ പറയല്ലേ കണ്ണേട്ടാ"ആദി. "എന്ന നീ വിശ്വസിക്കണ്ടാ"കണ്ണൻ അതും പറഞ്ഞു നടക്കാൻ തുടങ്ങി. "ഞാൻ വിശ്വസിച്ചു.

ബാക്കി കൂടെ പറയ് കണ്ണേട്ടാ"കണ്ണനെ പിടിച്ചു നിർത്തി കൊഞ്ചിക്കൊണ്ട് ആദി പറഞ്ഞു. "എന്ന ശെരി നീ വാ നമ്മുക്കവിടെ ഇരിക്കാം"കണ്ണൻ അതും പറഞ്ഞ് ആദിടെ കയ്യും പിടിച്ച് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ പോയിരുന്നു. "ഇനി പറ"ആദി "അങ്ങനെ നിന്റെ മുഖം ഞാൻ സ്വപ്നത്തിൽ കണ്ടു.പക്ഷെ നേരിട്ട് കണ്ടിട്ടിലായിരുന്നു.എന്തോ ആവശ്യത്തിന് ഫയുവും ഞാനും കൂടെ പോവുവായിരുന്നു.അന്ന് നിങ്ങൾക്ക് കോളേജ് തുറന്ന ദിവസം.നീയും അനുവും കൂടെ കോളേജിലേക്ക് പോവുവായിരുന്നു.അന്ന് നിങ്ങൾ വന്ന് ഞങ്ങടെ കാറിന്റെ ഫ്രണ്ടിൽ വണ്ടി കൊണ്ടുവന്നു ചാടിച്ചേ.ഫയുവും നിങ്ങളും കൂടെ പൊരിഞ്ഞ തർക്കമായിരുന്നു.ഞാനണെൽ എന്റെ സ്വപ്ന സുന്ദരിയെ,എൻെറ പ്രണയിനിയെ കണ്ട അത്ഭുതത്താലും സന്തോഷത്താലും നിന്നെ തന്നെ നോക്കിയിരിക്കായിരുന്നു.പക്ഷേ എന്റെ സ്വപ്നത്തിലെ കാപ്പികണ്ണുകളെ എനിക്ക് കാണാൻ സാധിച്ചില്ല. പക്ഷെ എന്റെ ഹൃദയം അവിടെയിരുന്നു പറയുന്നുണ്ടായിരുന്നു ഇതാണ് നിന്റെ പെണ്ണ് എന്ന്.അവിടെ നിങ്ങടെ വഴക്കൊന്നും ഞാൻ കേട്ടില്ല.

പിന്നെ വണ്ടിയെടുത്തിട്ടും ഞാൻ അതേയിരിപ്പായിരുന്നു.പിന്നെ ഫയു തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നേ. "എന്താടാ പറ്റിയെ."ഫയു "ഞാനവളെ കണ്ടടാ"കണ്ണൻ "ആരെ"ഫയു "എന്റെ പെണ്ണിനെ"കണ്ണൻ "ഇപ്പൊ ആ വണ്ടിയിൽ വന്നില്ലേ അവൾ"കണ്ണൻ "ഏത് ആ വണ്ടി വന്നിടിച്ചാ കുരിപ്പുകളോ"ഫയു പിരികം പൊക്കി ചോദിച്ചു. ഞാൻ അതെന്ന് തലയാട്ടി. "അതിലേതാ"ഫയു "നീ വഴക്കിട്ടില്ലേ അത്"കണ്ണൻ "ആ കുരിപ്പോ"ഫയു "ഡാ"കണ്ണൻ "അവളോ"ഫയു ഞെട്ടലോടെ ചോദിച്ചു. "എന്താടാ"കണ്ണൻ "എന്തായാലും നിനക്ക് പറ്റിയാ മൊത്തലാണ്.ഞാൻ ബ്രേക്ക് പിടിച്ചോണ്ട് രക്ഷപെട്ടു.ഇല്ലേൽ രണ്ടും ചിലപ്പോ വടിയായേനെ. രണ്ടിനും ഒരേല്ല് കൂടുതലാണ്.എന്തായാലും നിന്റെ കലിപ്പിന് പറ്റിയ കാന്താരി തന്നെയാ"ഫയു. അതിനു ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. "അല്ലേടാ ഇനി പെങ്ങളെ എങ്ങനെ കാണും.അവൾടെ പേരോ അഡ്രെസ്സൊ ഒന്നുമറിയില്ലല്ലോ"ഫയു "ഏതു പെങ്ങളുടെ ആടാ"കണ്ണൻ "നിന്റെ പെണ്ണ് എന്റെ പെങ്ങൾ"ഫയു ചിരിച്ചോണ്ട് പറഞ്ഞു. "Oh അങ്ങനെ.കണ്ടുപിടിക്കാം. ഇപ്പൊ കണ്ടില്ലേ.അതുപോലെ ഇനിയും കാണും"കണ്ണൻ.

പിന്നെ അന്ന് നിന്നെ കണ്ടതിനു ശേഷം നിന്നെ കോളേജിൽ വെച്ചാണ് കണ്ടേ.അതും ഫ്രഷേഴ്‌സ് ഡേയ്ക്ക് പാട്ടു കേട്ട് അവിടേക്ക് വന്നേ.നോക്കിയപ്പോൾ പാട്ടുപാടുന്ന നിന്നെയാണ് കണ്ടേ.അതിപ്പോഴും എന്റെ ഫോണിലുണ്ട്"കണ്ണേട്ടൻ ആദി അത്ഭുദത്തോടെ അവൾടെ കണ്ണേട്ടനേ നോക്കി. "പിന്നെ പിന്നെ നിന്റെ ഡീറ്റൈൽസും നീയും അനുവുമായുള്ള ഫ്രണ്ട്ഷിപ്പും എല്ലാം ഞാൻ മനസ്സിലാക്കി.പക്ഷെ നിന്റെ മുന്നിലേക്ക് വന്നില്ല.എന്തോ അങ്ങനെ പ്രണയിക്കാനും ഒരു സുഖമുണ്ടായിരുന്നു.നിന്റെ മുന്നിലേക്ക് വരാതെ എങ്ങനെ എന്റെ പ്രണയത്തെ നിന്നെ അറിയിക്കാം എന്നുള്ള കണ്ടുപിടിതമാണ് ലെറ്റർ എഴുതൽ. അങ്ങനെ ലെറ്ററിലൂടെ നിന്നെ പ്രണയിച്ചോണ്ടിരിക്കുമ്പോഴാണ്.ഒരു ദിവസം നിന്നെ കണ്ടേയില്ല.അതും ഫയുനോട് പറഞ്ഞു നിന്നെ തിരിഞ്ഞിറങ്ങിയപ്പോഴാണ് ലൈബ്രറിയിൽ നിന്നെ കണ്ടേ.അതും ബോധമില്ലാത്ത അവസ്ഥയിൽ.അവന്മാർ നിന്നെ പിടിച്ച് കെട്ടിയിട്ടിരിക്കുകയായിരുന്നു.

അതു കണ്ടപ്പോൾ എന്റെ ചങ്കൊന്നു കാളി. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണിന് അങ്ങനെയൊരവസ്ഥ ഉണ്ടായത് എനിക്ക് സഹിക്കാൻ പറ്റില്ലാ. അതിന് ഞാൻ അവന് നന്നായി അന്ന് കൊടുത്തിണ്ടായിരുന്നു.അപ്പോഴാണ് നീ കണ്ണു തുറന്നേ. പിന്നെ ആമി വിളിച്ചു നിന്റെ അടുക്കലേക്ക് ഒരുവരവായിരിന്നു.അത്ഭുതത്തോടെ നീയെന്നെ നോക്കി.അതിനേകാളും അത്ഭുദം എന്റെ കണ്ണിലായിരുന്നു.കാരണം ഞാൻ നിന്നിൽ കണ്ടു ഞാൻ പ്രണയിച്ചിരുന്ന കാപ്പികണ്ണുകളെ.നിനക്ക് കണ്ണിന്റെ ഓര്മവന്നോണ്ടാ തോന്നുന്നു കണ്ണടച്ചു.പിന്നെ നീ കണ്ണുതുറക്കുമ്പോഴേക്കും ഞാനാവിടുന്ന മാറിയിരുന്നു. പിന്നെ നിന്റെ പാട്ടു കേൾക്കാൻ ഓഡിറ്റോറിയത്തിൽ വന്നായിരുന്നു. നീ പാടിയത് എനിക്കുവേണ്ടിയായിരുന്നു എന്നു തോന്നിപ്പോയി."കണ്ണേട്ടൻ "അത് തന്നെയായിരുന്നു സത്യം.അന്ന് കണ്ണേട്ടന്റെ കണ്ണുകളെ മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ.പിന്നെ ഞാൻ ആ കണ്ണുകളെ തിരഞ്ഞായിരുന്നു നടന്നെ.

പിന്നെ ഞാൻ പാട്ടുപാടുമ്പോൾ വീണ്ടും കണ്ടു എന്നെ രക്ഷിച്ച പ്രണയം നിറഞ്ഞു നിൽക്കുന്ന കണ്ണുകളെ.ഒരു കാന്തിക മണ്ഡലത്തിലായിരുന്നു.ഞാൻ അപ്പോൾ.ഞാനും കണ്ണേട്ടനും മാത്രമുള്ളത്. പാട്ടു കഴിഞ്ഞതും ഞാൻ കണ്ണേട്ടനേ തിരഞ്ഞു വന്നായിരുന്നു. പക്ഷെ കണ്ടില്ല"ആദി "പക്ഷെ ഞാൻ കണ്ടായിരുന്നു. നീയും അനുവും കൂടെ എന്നെ തിരയുന്നത്.അന്ന് തൊട്ട് ഞാൻ ലെന്സ് വെച്ചേ.നിന്റെ മുന്നിൽ നേരിട്ട് പ്രത്യക്ഷപെടുന്ന ആന്നെ എന്റെ കണ്ണുകളിൽ നിന്ന് ആ മറ എടുത്തു മറ്റു.എന്ന്. അതിന് ഇത്രയും വര്ഷം എടുക്കും എന്നു കരുതിലാ. പിന്നെ നീയറിയതെ നിന്നെ പ്രണയിച്ചു കൊണ്ടിരുന്നു. പക്ഷേ പപ്പക്ക് വയ്യാതായത്തിന് ശേഷം നിന്നെ കണ്ടില്ല.പിന്നെ പപ്പ മരിച്ചപ്പോൾ വീണ്ടും ചെറുതായിട്ട് ഡിപ്രഷനിലേക്ക് പ്പായി.പിന്നെ ഫയു നിർബന്ധിച്ചാണ് ഒരു ദിവസം കോളേജിലേക്ക് വന്നേ.പക്ഷെ അന്നും എനിക്ക് നിന്നെ കാണാൻ പറ്റിയില്ല.പക്ഷെ നിന്റെ കത്ത് എനിക്ക് ഫയു കൊണ്ടുവന്ന് തന്നിട്ടുണ്ടായിരുന്നു. പിന്നെ നിന്നെ കൊറേ അന്നെഷിച്ചു.കണ്ടു കിട്ടിയില്ല.നീ ലെറ്ററിൽ പറഞ്ഞപ്പോലെ പിന്നെ നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നീ പറഞ്ഞപ്പോലെ നിന്റെ കുഞ്ചുനേ ഞാൻ ഒക്കെ ആകിയെടുത്തു. പിന്നെ നിന്റെ വീട്ടുകാരെ ഞാൻ എന്റെ സ്വാന്തമാക്കി .പിംനെ അതിനിടയിൽ നിന്നെ കണ്ടുപിടിക്കാൻ എന്നു വേണേൽ പറയാം ഞഖിന് ഒരു ips ഓഫീസർ ആയെ. അങ്ങനെ ഇവിടെയെത്തി."കണ്ണേട്ടൻ. "ഇത്രയൊക്കെ ഉണ്ടായല്ലേ"ആദി ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story