🌸ചെമ്പരത്തി🌸: ഭാഗം 81

Chembarathi

രചന: SHOBIKA

"ഇത്രയൊക്കെ ഉണ്ടായല്ലേ"ആദി "എന്നാലും ഞാൻ ഒരിക്കൽ പോലും കണ്ണേട്ടനെ കണ്ടിട്ടില്ലല്ലോ."കിഴ്‌ചുണ്ട് പിളർത്തികൊണ്ട് ആദി പറഞ്ഞു. "അതിന് വല്ലപ്പോഴും ചുറ്റും ഒന്ന് നോക്കണം.എപ്പോഴും നീയും അനുവും കൂടെ കലപില പറഞ്ഞുകൊണ്ട് നടക്കലല്ലേ. പിന്നെങ്ങനെ കാണാനാ."കണ്ണേട്ടൻ "അതുപിന്നെ ഞാനും അവളും മാത്രമുള്ളതായിരുന്നു ഞങ്ങടെ ലോകം.അവിടേക്കാണ് നിങ്ങളൊക്കെ ഇടിച്ചു കേറി വന്നേ"ആദി. "എന്നിട്ട് എപ്പോഴാ നിനക്കെന്നേ ഇഷ്ടായി തുടങ്ങിയെ"ഒറ്റപുരികം പൊക്കി കൊണ്ട് കണ്ണൻ ചോദിച്ചു. "അത്, എപ്പോഴോ ഇഷ്ടപ്പെട്ടുപോയി." ആദി അതും പറഞ്ഞു ചിരിച്ചോണ്ട് കണ്ണന്റെ മുഖത്തേക്ക് നോക്കി. കണ്ണനാണേൽ അവളെ ഇമചിമ്മാതെ നോക്കിയിരികായിരുന്നു. "കണ്ണേട്ടനെന്താ ഇങ്ങനെ നോക്കുന്നെ"ആദി തലതാഴ്ത്തി കൊണ്ട് ചോദിച്ചു. "അയ്യേ ന്റെ ആമിക്ക് നാണമോ. ഇങ്ങോട്ട് നോക്കിയേ. നോക്ക് ആമി "കണ്ണൻ ആർദ്രമായി പറഞ്ഞു. ആദി തല പൊക്കി കണ്ണനെ നോക്കി.

അവരുടെ കണ്ണുകൾ തമ്മിലുടക്കി. 'മിഴികളിൽ പ്രണയം മൊഴികളിൽ മൗനം' അവര് കണ്ണും കണ്ണും നോക്കിയിരിക്കുന്നതിനിടയിലാണ് കട്ടുറുമ്പായി നന്ദു അവിടേക്ക് ലാന്റായി. ('നിനകിത്‌ തന്നെയ്യണോ നന്ദു പണി.പാവങ്ങൾ ഒന്ന് മൂടായി വന്നതാ.നീ കൊണ്ടോയി. തോലച്ചില്ലേ' ലെ പൂമ്പാറ്റ. 'എന്റെ കാര്യം സെറ്റ് ആക്കി തന്നാൽ പിന്നെ ഞാൻ കട്ടുറുമ്പായി അവരുടെ ഇടയിലേക്ക് ചെല്ലില്ലാ.അതുവരെ ഞാൻ അവരുടെ ഇടയിൽ തന്നെ ഉണ്ടാവും പൂമ്പു'ലെ നന്ദു) " എന്താണ് രണ്ടാളും കൂടെ കണ്ണിൽ കണ്ണിൽ തമ്മിൽ മിഴികൾ കൈമാറും അനുരാഗമണോ"നന്ദു ഒരു പ്രത്യേക ടോണിൽ ചോദിച്ചു. "ആണെങ്കിൽ"ആദി അതേ ടോണിൽ പറഞ്ഞു. "ആണെങ്കിൽ ഒന്നുല്ല.വരാൻ നോക്ക്.നിങ്ങളെ കാത്തു എല്ലാരും അവിടെ വൈത് ചെയ്യുന്നുണ്ട്"നന്ദു "എവിടെ"കണ്ണേട്ടൻ "യക്ഷിടവിടെ നിൽക്കാം എന്ന പറഞ്ഞേ"നന്ദു യക്ഷി എന്നുദേശിച്ചത് മലമ്പുഴ യക്ഷിടെകാര്യമാണ്.ഈ കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്.

യക്ഷി എന്ന് കേട്ടാലേ ഞാൻ ഓടി ഒളിക്കും പക്ഷേ ഈ യക്ഷി ഒരു മാതിരി ഒരു യക്ഷി ശില്പം ആയി പോയി പക്ഷേ ശില്പം ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾക്ക് ഉത്തരം നൽക്കുന്ന ഒന്നാണ്. അങ്ങനെ ഞങ്ങൾ നേരെ അങ്ങോട്ട് വിട്ടു. "അല്ല നിങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയിരിപ്പ് മാത്രേ ഉണ്ടായുള്ളോ. വേറൊന്നും ഉണ്ടായില്ലെ"നന്ദു "വേറെന്ത്."ആടിയും കണ്ണേട്ടനും ഒരുമിച്ച് ചോദിച്ചു. "കിസ്സ് ഒക്കെ"നാണം അഭിനയിച്ചു കൊണ്ട് നന്ദു പറഞ്ഞു. അതിനു നന്ദുന് കിട്ടിയത് ഒരാട്ടലാണ്.കിട്ടിയത് കിട്ടിയപ്പോൾ അവൻ ഓടി.ആദിയും കണ്ണനും അവരുടെ അടുത്തേക്ക് പോയി. ~~~~~~~~~ (ആദി) അങ്ങനെ ഞങ്ങൾ മലമ്പുഴ യക്ഷിടവിടെ എത്തി.പിന്നെ മലമ്പുഴ ഫുൾ ചുറ്റി.മലമ്പുഴ യക്ഷിയും ,ഡാമും,റോപ് വേയുംപിന്നെ കവയിലോട്ടും പോയി.ഇന്നത്തെ ദിവസം എന്തായാലും അടിപൊളിയാക്കി.

അതിനിടയിൽ കണ്ണേട്ടന് എന്തൊക്കെയോ ഫോണ് വിളികൾ വന്നിട്ടുണ്ടയിരുന്നു ഓഫീസിൽ നിന്ന്.അതു മാറ്റി നിർത്തിയാൽ കണ്ണേട്ടനും അടിപൊളിയായിരിക്കണം. ~~~~~~~~~ (കണ്ണേട്ടൻ) ഒരു അടിപൊളി ട്രിപ്പ് ആയിരുന്നു എന്തായാലും.എനിക്കും ആമിക്കും പിന്നെ പ്രണയജോഡികൾക്കും അടുത്തിടപഴകാൻ കിട്ടിയ അവസരമായിരുന്നു. പക്ഷെ കട്ടുറുമ്പായി കുറച്ചെണ്ണം ഉണ്ടന്നേ. "അല്ല കണ്ണേട്ടാ ഓഫീസിൽ നിന്ന് തന്നെയാണോ വിളിച്ചിട്ടുണ്ടായിരുന്നെ"ആദി "എനിക്കും തോന്നി"കിച്ചു "ഓഫീസിൽ നിന്നാണോ ചോദിച്ചാൽ അല്ലാ. ആണോ ചോദിച്ചാൽ ആണ്"കണ്ണേട്ടൻ "എന്തോന്ന്"അനു "അതുണ്ടല്ലോ, നമ്മൾ വരുന്നവഴിയിൽ ഒരു ലോറി പോവുന്നുണ്ടായിരുന്നു.നിങ്ങൾ അതു ശ്രെധിച്ചിണ്ടാവില്ല. As a police ഞാൻ അതു ശ്രെധിച്ചിണ്ടായിരുന്നു. എന്തോ എനിക്കത് നല്ലതായി തോന്നിയില്ല.

എന്തോ സംശയം തോന്നിയപ്പോ ഞാൻ ആ വണ്ടിടെ no. ഒക്കെ ഇവിടുത്തെ പോലീസിൽ അറിയിച്ചു.അവർ ആയ വണ്ടി പിടിചു.ഏകദേശം ഒരു അഞ്ചോ ആറോ കോടിയുടെ ഡ്രഗ്സ് ആ വണ്ടിയിൽ നിന്ന് പിടിച്ചെടുത്തു.ഇത്രയേ ഉണ്ടായിരുന്നുള്ളു"കണ്ണേട്ടൻ "എന്തു നിസാരമായാണ് ആദി നീ പറയുന്നേ"അച്ചായൻ "ഇതൊക്കെ എന്റെ ജോലിടെ ഭാഗായല്ലേ.നിങ്ങൾ വാ.നിങ്ങളെ വീട്ടിൽ വിട്ടിട്ടു വേണം അവിടേക്ക് ഒന്ന് പോവാൻ."കണ്ണേട്ടൻ. ~~~~~~~~~ (ആദി) എന്നാലും എത്ര നിസാരമായാണ് കണ്ണേട്ടൻ പറഞ്ഞേ.എന്തായാലും കണ്ണേട്ടൻ ആള് കൊള്ളാം. അല്ലേലും എന്റെ ചെക്കൻ ആള് പൊളിയാണ്. കണ്ണേട്ടൻ ഞങ്ങളെ കൊണ്ടുപോയാക്കിട്ടു പോയി.പിന്നെ ഞങ്ങൾ കച്ചറയാക്കി ഇരിക്കുമ്പോഴാണ് ഒരു കാൾ വന്നേ.സൗണ്ട് കാരണം ഞാൻ കുറച്ചങ്ങോട്ട് മാറി നിന്നു.അതിൽ പറയണാ കാര്യം കേട്ട് എനിക്ക് ദേഷ്യം എവിടുന്ന വന്നേ എന്നറിയില്ല. ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story