🌸ചെമ്പരത്തി🌸: ഭാഗം 82

Chembarathi

രചന: SHOBIKA

കണ്ണേട്ടൻ ഞങ്ങളെ കൊണ്ടുപോയാക്കിട്ടു പോയി.പിന്നെ ഞങ്ങൾ കച്ചറയാക്കി ഇരിക്കുമ്പോഴാണ് ഒരു കാൾ വന്നേ.സൗണ്ട് കാരണം ഞാൻ കുറച്ചങ്ങോട്ട് മാറി നിന്നു.അതിൽ പറയണാ കാര്യം കേട്ട് എനിക്ക് ദേഷ്യം എവിടുന്ന വന്നേ എന്നറിയില്ല.ദേഷ്യം വരാൻ മാത്രം ആ ഫോണിൽ എന്താന്നല്ലേ °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ഹലോ"ആദി "ഹലോ dr. ആത്മിക മാധവ്" ഗൗരവത്തോടെ ഫോണിലുള്ള ആൾ ചോദിച്ചു "ആരാണ്"ആദി "ഞാനരാണ് എന്നവിടെയിരിക്കട്ടെ ആത്മിക.മര്യാദക്ക് നീ മുംബൈ പോലീസ് സ്റ്റേഷനിൽ കെമിക്കൽ ടെസ്റ്റ് തന്നതിന്റെ ഡീറ്റൈൽസ് മാറ്റി പറഞ്ഞേക്ക്"അതൊരു ഭീഷണി സ്വരമാണ്. "അത് പറയാൻ നീയരാടാ.നീ പറഞ്ഞത് കേൾക്കാൻ എനിക്ക് മനസ്സില്ല. വെച്ചിട്ട് പോടാ"ആദി ദേഷ്യത്തോടെ പറഞ്ഞു. "ഹഹാ ഹ.. സമ്മതിച്ചിരിക്കുന്നു.നീ ആദവ് കൃഷ്ണയുടെ പെണ്ണ് തന്നെ.അല്ലേൽ ഇത്രയും തന്റേടവും ധൈര്യവുമൊക്കെ എവിടുന്നു കിട്ടാൻ." "താൻ ആരാടാ.താൻ എന്തിനാ എന്നെ വിളിക്കുന്ന.വെറുതെ മനുഷ്യനെ മെനകേടുത്താൻ"ആദി പല്ല് കടിച്ചമർത്തികൊണ്ട് പറഞ്ഞു.

"നല്ല ദേഷ്യവരുന്നുണ്ടല്ലേ.എങ്ങനെ വരാതിരിക്കും. കലിപ്പിന്റെ നിറകുടമായ ആദവ് കൃഷണയുടെ പെണ്ണല്ലേ.അപ്പൊ അതിന്റെ ചെറിയ അംശമെങ്കിലും നിനക്കും കിട്ടാതിരിക്കുമോ.മര്യാദക്ക് ഞാൻ പറഞ്ഞപോലെ ചെയ്തില്ലെങ്കിൽ ഉണ്ടല്ലോ നിന്റെ കൂടെ കുറച്ചെണ്ണം ഉണ്ടല്ലോ നിന്റെ ഫ്രണ്ട്സ് അവരെ ഞാനങ്ങു തീർത്തു കളയും.പിന്നെ നിന്റെ മറ്റവനുണ്ടല്ലോ ആദവ് ,ആരവ് എന്നു പേരുമാറ്റി നിന്റെ ഗാർഡിയൻ ആയ അവനെയും ഞാൻ തീർത്തു കളയും.മര്യാദക്ക് ഡീറ്റൈൽസ് മാറ്റിയെക്ക്"മറ്റവൻ പിന്നെ ഭീഷണി പെടുത്തികൊണ്ട് പറഞ്ഞു. "നീയരാടാ നീ പറയുമ്പോഴേക്കും മാറ്റാൻ ഞാൻ ഇവിടെ വെറുതെ നിക്കുവല്ലേ.ഞാൻ ആ ഡീറ്റൈൽസ് മാറ്റുന്ന പ്രശ്നമില്ല.നീ എന്റെ ഫ്രണ്ട്സിനെ ഒന്നും ചെയ്യാൻ പോകുന്നില്ല.അവരെ നോക്കാൻ എനിക്കറിയാം.പിന്നെ ആദവ്.കണ്ണേട്ടന്റെ കാര്യം അങ്ങേര് നോക്കിക്കോളും.താൻ വെച്ചിട്ട് പോടാ കൊപ്പേ"ആദി °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇങ്ങനെയൊക്കെ പറഞ്ഞാ പിന്നെ എനിക്ക് ദേഷ്യം വരില്ലേ.പിന്നെ എന്റെ ഫ്രണ്ട്സ് ,ഫാമിലി പിന്നെ എന്റെ കണ്ണേട്ടൻ ഇവർക്ക് എന്തേലും പറ്റിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല.ആ വിളിക്കുവനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ.കലിപ്പ് തീരുന്നില്ലല്ലോ.ദേഷ്യം വന്നപ്പോ അവിടെയുണ്ടായിരുന്ന ഫ്ലവർവെയ്‌സ് എടുത്തെറിഞ്ഞു. സൗണ്ട് കേട്ട് വന്ന് എല്ലാരും എന്താ ചോദിക്കുന്നുണ്ട്. "എന്താടി നിനക്കു പറ്റിയെ. ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലലോ"കിച്ചുവേട്ടൻ "എന്താടി പറ്റിയെ "അനു "ഡി ആദി മര്യാദക്ക് എന്താന്ന് വെച്ച പറയുന്നുണ്ടോ"നന്ദു. "കണ്ണേട്ടനെവിടെ.എവിടെന്ന്"ആദി ദേഷ്യത്തിൽ ചോദിച്ചു. "ഏട്ടൻ സ്റ്റേഷനിൽ പോയത് നീയും കണ്ടതല്ലേ"നന്ദു "കണ്ടു.കണ്ണേട്ടന്റൽ പെട്ടന്ന് വരാൻ പറ"ആദി ദേഷ്യത്തോടെ പറഞ്ഞു. "അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ"ചാരു. അവരങ്ങനെ ചോദിച്ചപ്പോഴാ ഞാൻ ചിന്തിച്ചേ ഞാനെന്തിനാ ദേഷ്യപ്പെടുന്നെ.ഒരു ചാവാലിപ്പട്ടി വിളിച്ചെന് ഞാൻ എന്തിനാ ടെന്ഷന് ആവുന്നെ.ഒരു കലെടുത്തെറിഞാവനെ ഓടിക്കുനത്തിന് പകരം വെറുതെ ടെന്ഷന് ആയി.ഞാൻ കണ്ണടച്ച് ശ്വാസം ഒന്നെടുത്തു വിട്ടു.

"കണ്ണടച്ചിരിക്കാതെ എന്തേലും പറയുന്നുണ്ടോ നീ"അനു കലിപ്പിൽ ചോദിച്ചു. "എന്താ ഇവിടെ"കണ്ണേട്ടൻ പെട്ടന്നാണ് കണ്ണേട്ടൻ അതും പറഞ്ഞുകൊണ്ട് വന്നേ.എന്തോ കണ്ണേട്ടനേ കണ്ടപ്പോ സന്തോഷമാണ് വന്നേ. ~~~~~~~~~ (കണ്ണേട്ടൻ) പോലീസ് സ്റ്റേഷനിൽ പോയപ്പോൾ അവിടെ ആ ലോറി ഡ്രൈവറെ ഒക്കെ പിടിച്ചിട്ടുണ്ടായിരുന്നു.പക്ഷെ ആരാ അവരുടെ ബോസ് എന്നൊന്നും പറഞ്ഞില്ല.പിന്നെ അവര് കണ്ടുപിടിച്ചോളും എന്നു പറഞ്ഞായിരുന്നു.പക്ഷെ ഞാൻ അവന്മാരെയും പിന്നെ ഡീറ്റൈൽസ് ഒക്കെ അന്വേഷിച്ചിട്ട് പെട്ടന്ന് തന്നെ വീട്ടിലേക്ക് വന്നു. അവിടെ വന്നപ്പോ കണ്ടത് ആമിയോട് കലിപ്പാവുന്ന അനുനേയാണ്. "എന്താ ഇവിടെ"കണ്ണേട്ടൻ ഞാനത് ചോദിച്ചപ്പോഴാണ് അവരെല്ലാം എന്നെ കണ്ടത്.എന്നെ കണ്ടപ്പോൾ ആമിയുടെ മുഖത്ത് ഒരു തെളിച്ചം വന്നു.പിന്നെ താഴോട്ട് നോക്കിയപ്പോഴാണ് ഫ്ലവർവേസ് ഒക്കെ പൊട്ടികിടക്കിന്നു കണ്ടേ. "ഇതെന്താ ഫ്‌ളവർവേസ് ഒക്കെ പൊട്ടികിടക്കുന്നെ.ആരാ പൊട്ടിച്ചേ"കണ്ണൻ സംശയരൂപേണ ചോദിച്ചു.

"ഇവളോട് തന്നെ ചോദിച്ചോ"അനു അവകേ നോക്കിയപ്പോൾ ഒരു വളിച്ച ഇളിയാണ് കിട്ടിയേ.അപ്പൊ തന്നെ മനസിലായി.ഇത് ആമിടെ പരിപാടിയാണെന്ന്. "ആമി നീയാണോ പൊട്ടിച്ചേ.എന്തിനാ"കണ്ണൻ "ഞാൻ ദേഷ്യം വന്നപ്പോ പൊട്ടിച്ചതാ"ആദി "നിനക്ക് അവിടെയിരിക്കാൻ ഭാഗ്യമില്ലെടാ ഫ്ലവർവേസേ. ഇവരുടെ രണ്ടാളുടേം ഏറു കൊണ്ട് പൊട്ടാനാണ് നിങ്ങളുടെ വിധി"ഫ്‌ളവർവേസ് നോക്കിക്കൊണ്ട് അപ്പു പറഞ്ഞു. അപ്പു അങ്ങനെ പറഞ്ഞതും ഞാൻ ഒന്ന് ചിരിചു കൊടുത്തു.വേറൊന്നുമല്ല.ദേഷ്യം വന്നാൽ ഞാനും കയ്യിൽ കിട്ടിയത് എടുത്തെറിയും.കൂടുതലും ഫ്‌ളവർവേസ് ആണ്.അതാണ് അപ്പു അങ്ങനെ പറഞ്ഞേ. "അത് വിട്. കണ്ണേട്ടനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്"ആദി "ആദ്യം നീ ദേഷ്യപ്പെട്ടത് എന്തിനെന്ന് പറ. എന്നിട്ട് അവനോട് ചോദിച്ചാൽ മതി"കിച്ചു "ഇത് അറിഞ്ഞിട്ട് അത് പറയാം.അതേ.കണ്ണേട്ടൻ ഇപ്പൊ അന്വേഷിക്കുന്നത് ഏതു കേസാണ്"ആദി "അത് എന്റെ ഓഫീസ് കാര്യമല്ലേ.അതെന്തിനാ ഇപ്പൊ നീയറിയുന്നെ"കണ്ണൻ "ആവശ്യമുണ്ട് എന്ന് കൂട്ടിക്കോ"ആദി. "ഓഫീസ് കാര്യം ഒന്നും പുറത്ത് പറയാൻ പറ്റില്ല"കണ്ണൻ "പക്ഷെ എനികറിഞ്ഞേ പറ്റൂ"ആദി കടുപ്പിച്ച് പറഞ്ഞു. "ഞാൻ പറയില്ല"കണ്ണൻ ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story