🌸ചെമ്പരത്തി🌸: ഭാഗം 84

Chembarathi

രചന: SHOBIKA

"വന്നോ വന്നോ"അച്ചായൻ ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു. "എന്ന നിങ്ങൾ വിട്ടോ.ടൈം വൈകണ്ടാ.അന്നമ്മടെ ട്രെയിൻ വൈകും"ആദി "അതു ശെരിയാ വേഗം വിട്ടോ. അന്നമ്മേ അപ്പച്ചൻ വരില്ലേ വിളിക്കാൻ "ലെച്ചു "അഹ് വരും"അന്നമ്മ. "എന്ന ഞങ്ങൾ ഇറങ്ങാണ്."കിച്ചു "അങ്ങനെ അവര് പോയി.ഇനി നിങ്ങൾ ഇപ്പോഴൊന്നും പോണില്ലല്ലോ"അനു "ഇപ്പൊ പോണില്ല. കൊറച്ചു കഴിഞ്ഞു പോവും."ലെച്ചു. ~~~~~~~~~ (ആദി) "എല്ലാരും പോയപ്പോ എന്തോ പോലെ ലെ"ആദി "ശെരിയാ വീടുറങ്ങിയ പോലെ"അപ്പു "അഹ് ഇനിയിപ്പോ നമ്മൾ മാത്രം."അനു "'അമ്മ ഞാൻ ന്റെ അച്ഛന്റേം അമ്മടേം കൂടെ നിക്കാൻ പോവാണെ. അവിടുന്ന് കണ്ണേട്ടനേ ഇങ്ങോട്ട് തട്ടിയേക്കാം.എന്തു പറയുന്നു"ആദി അനിയമ്മയോടായി ചോദിച്ചു. "അതിനെന്താ. നിന്റെ ഇഷ്ടം പോലെ ചെയ്തോ."അനിയമ്മ. "അപ്പൊ വൊക്കെ.ഞങ്ങൾ എല്ലാം കൂടി കണ്ണേട്ടന്റെ സാധനങ്ങൾ ഇപ്പുറത്തേക്കു കൊണ്ടുവരാം.എന്റെ അപ്പുറത്തേക്കും"ആദി അങ്ങനെ കൊറേ നേരത്തെ കഷ്ടപ്പാടിന് അവസാനം കുറിച്ചു എല്ലാം യാഥാസ്ഥാനത്ത് ഫിക്സ് ആക്കി.കണ്ണേട്ടന്റെ സാധനങ്ങൾ ഫിക്സ് ആകാനാണ് പാട്. കൊറേ ഇണ്ടെ.കണ്ണേട്ടൻ കേസിന്റെ ഭാഗമായി പോയിരിക്കാണ്.

ആ ടൈമിൽ ആണ് ഞങ്ങടെ ഈ exchange. വന്നാൽ എന്താവോ എന്തോ.പറേഞ് തീർന്നില്ല അതാ വന്നു. "എങ്ങോട്ടാണ്"വാതിലിന്റെ അവിടെ നിന്നൊണ്ടാണ് ആദി ചോദിക്കുന്നെ. "ഉള്ളിലോട്ട് അല്ലാതെങ്ങോട്ടാ.നീ മാറിയെ."കണ്ണൻ "അതൊക്കെ മാറാം. പക്ഷെ കണ്ണേട്ടന്റെ things ഒന്നും ഇവിടില്ല.ഒക്കെ അപ്പുറത്തോട്ട് ഷിഫ്റ്റ് ആക്കി."ആദി. "അതെന്തിനാ."കണ്ണേട്ടൻ "എനിക്ക് എന്റെ അച്ഛന്റേം അമ്മടേം കൂടെ നിൽക്കാൻ .പിന്നെ അച്ചായിക്കും അമ്മക്കും അവരുടെ മകനെ കൂടെ നിർത്താൻ ഭയങ്കര ആഗ്രഹം"ആദി "അങ്ങനെ തന്നെയാണ്"നന്ദു "അച്ഛനും അമ്മക്കും കാണില്ലേ ഏട്ടാ ഏട്ടന്റെ കൂടെ താമസിക്കണം എന്ന് ആഗ്രഹം"നന്ദു "അതൊന്നു നടത്തികൊടുക്കന്നെ"അനു "നിങ്ങളെല്ലാം പറഞ്ഞ സ്ഥിതിക്ക് അനുസരിച്ചേക്കാം.അല്ല നീയെന്താ അപ്പൊ ഇവിടെ.അങ്ങോട്ട് വരുന്നില്ലേ"നന്ദുനേ നോക്കി കണ്ണൻ ചോദിച്ചു. "ഞാൻ എല്ലാവിടെയും ഉണ്ടാവും.അവിടേം ഉണ്ടാവും ഇവടേം ഉണ്ടാവും"നന്ദു. "എന്ന നീ എപ്പോഴെങ്കിലും വാ.ഞാൻ പൊട്ടെ.

പിന്നെ അമ്മയോട് പറഞ്ഞേക്ക്"കണ്ണൻ "അമ്മയൊക്കെ അവിടെയുണ്ട്"അപ്പുണ് "അഹ് അപ്പൊ നിങ്ങൾ എല്ലാം ഇവിടെ നിൽക്കല്ലേ.അപ്പൊ പിന്നെ ഞാൻ മാത്രം അവിടെ പോയി പോസ്റ്റ് ആവണോ"കണ്ണേട്ടൻ "അയ്യോ വേണ്ടായെ. ഇവിടെ തന്നെയിരുന്നോ. കൊറേ കഴിഞ്ഞു പോയാ മതി.എന്നാ വാ ഉള്ളിലോട്ട് പോവാം"ആദി അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ഉള്ളിലോട്ട് കേറി. "അല്ല എന്നിട്ട് എന്താ പരിപാടി."കണ്ണൻ "എന്തു പരിപാടി. ഒന്നുല്ലന്നെ. ഞങ്ങൾ നാളെ അമ്പലത്തിൽ പോണ കാര്യം ചർച്ച ചെയ്യായിരുന്നു"നന്ദു "അതിപ്പോ എന്താ ചർച്ച ചെയ്യാൻ ഇത്രയുള്ളെ"കണ്ണൻ "ഒന്നുല്ല എങ്ങനെ പോണം എന്നുള്ളത് ചർച്ചാ ചെയ്യായിരുന്നു. പിന്നെ ഞങ്ങൾ ചെറിയ ഒരു ഔട്ടിങ്ങും പ്ലാൻ ചെയ്തിട്ടുണ്ട്.കണ്ണേട്ടൻ വരണം.വരില്ലേ"ആദി "ഞാൻ വരണോ"കണ്ണൻ "എന്തായാലും വരണം."നന്ദു. "എന്ന ശെരി വന്നേക്കാം."കണ്ണൻ. അങ്ങനെ പ്ലാൻ ഓക്കേ ചെയ്തു പോയി കിടന്നുറങ്ങി.ഞാൻ ഇവടേം കണ്ണേട്ടൻ അവിടേം. രാവിലെ ഏണിച്ചു റെഡിയായി.ഒരു സെറ്റ് സരിയെടുത്തുടുത്തു.അപ്പോഴാണ് കണ്ണേട്ടന് വാങ്ങിയാ ഡ്രെസ്സിന്റെ കാര്യം ഓർമ വന്നേ.

വേഗം അതെടുത്തു അങ്ങോട്ട് ഓടി. "നീയെങ്ങോട്ട് ആണ് ഈ ഓടുന്നെ"നന്ദു "അത്... ഈ... ഡ്രെസ്സ്.."ആദി "ശ്വാസം വിട്ടൊണ്ട് പറയടി"നന്ദു "അത് ഈ ഡ്രസ്സ് കണ്ണേട്ടന് കൊടുക്കാൻ"ആദി "അതെന്താ കണ്ണേട്ടന് മാത്രം ഡ്രസ്സ്. ഞങ്ങൾക്കൊന്നും ഇല്ലേ"നന്ദു "ഇല്ല.ഞാനെ നിനക്ക് ഈ ഡ്രെസ്സിന്റെ കൂടെ തന്നെ നിനക്കും ഒന്നെടുത്തു തന്നായിരുന്നു"ആദി "അതെപ്പോ"നന്ദു "അതേ ന്റെ first സാലറി കൊണ്ട് നിനക്കു ഡ്രെസ്സ് വാങ്ങി തന്നായിരുന്നില്ലേ."ആദി "ആ തന്നു.അത് പക്ഷെ അപ്പോഴല്ലേ."നന്ദു "ആ , അപ്പൊ തന്നെ കണ്ണേട്ടന് എടുത്ത ഡ്രെസ്സ് ആണ് ഇത്.ഒരു ഷർട്ടും മുണ്ടും."ആദി. "Mmm. കൊണ്ടുകൊടുക്ക്"നന്ദു ഒന്ന് മൂളി കൊണ്ട് പറഞ്ഞു. ഞാൻ നേരെ കണ്ണേട്ടന്റെ റൂമിലോട്ട് ചെന്നു.അവിടെ നോക്കിയപ്പോൾ ആരെയും കണ്ടില്ല.പിന്നെയാണ് ബാത്റൂമിൽ നിന്ന് സൗണ്ട് കേട്ടെ.അപ്പൊ കണ്ണേട്ടൻ കുളിക്കുവാണ്.

ഞാൻ അവിടെ മിററിന്റെ ഫ്രണ്ടിൽ പോയി സാരിയൊക്കെ ഒന്നൂടെ ശെരിയാക്കുവായിരുന്നു.വീട്ടിന്ന് ഓടി വന്നപ്പോ ചെറുതായി സാരി ഒന്ന് ചെറുങ്ങനെ ഒരു പിന് മാറി പോയായിരുന്നു. അതും ഇടുപ്പിൽ കുത്തി വെച്ച പിൻ ആണ് ഇളകി വന്നേ.കണ്ണേട്ടൻ വരാൻ താമസിക്കുമായിരിക്കും. അപ്പോഴേക്കും ശെരിയാക്കാം. ഞാൻ സാരി ശെരിയാക്കാൻ തുടങ്ങി.അപ്പോഴാണ് വാതിൽ തുറക്കുന്ന സൗണ്ട് കേട്ടെ.തിരിഞ്ഞു നോക്കിയപ്പോഴാണ് കുളിച്ചിറിങ്ങിയ കണ്ണേട്ടനേ കണ്ടേ.ഇങ്ങേര് ഇതെന്തിനുള്ള പുറപ്പാടാണ്.സിസ്‌പാക്ക് ബോഡിയും കാണിച്ചോണ്ടാണ് വരുന്നേ.ഒരു ടവൽ മാത്രം ഉടുത്തിട്ടുണ്ട്.എന്നെ തന്നെ നോക്കി എന്റടുത്തേക്ക് വരുവാണ് കണ്ണേട്ടൻ.എനിക്ക് കണ്ട്രോൾ തരണേ ഭഗവാനെ.അതുമാത്രമാണ് ഇപ്പൊ ന്റെ പ്രാർത്ഥന. ~~~~~~~~~ (കണ്ണേട്ടൻ) രാവിലെ അമ്പലത്തിൽ പോണം എന്നു പ്ലാൻ ഇട്ടിട്ടുള്ളത് കൊണ്ട് ഏണിച്ചു ഫ്രഷായി ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത് ആമി റൂമിൽ നിൽക്കുന്നത് കണ്ടേ.എന്ന ഭംഗി ആന്നോ പെണ്ണിനെ ഈ ലുക്കിൽ കാണാൻ.ഞാൻ അവളുടെ അടുത്തോട്ട് ചെന്നു.അവൾടെ മുഖത്തിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.

ഒരു നിമിഷം ഞങ്ങടെ കണ്ണുകൾ തമ്മിലുടുക്കി. 'ഇങ്ങേര് ഇതെന്തിനുള്ള പുറപ്പാടാണ്.സൗണ്ട് പോലും വരുന്നില്ല.'ആദിടെ ആത്മ ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് എന്റടുത്തേക്ക് വലിച്ചു.അവൾ എന്റെ നെഞ്ചിൽ തട്ടി നിന്നു. ~~~~~~~~~ (ആദി) ഒട്ടും പ്രതീക്ഷിക്കാതെയാണ് കണ്ണേട്ടൻ എന്റെ ഇടുപ്പിൽ പിടിച്ച് അങ്ങേരുടെ നെഞ്ചിലിട്ടെ. യാ ഹുദാ.ഞാൻ ഞെട്ടി പണ്ടരടങ്ങി.കണ്ണേട്ടന്റെ നെഞ്ചിൽ ഇങ്ങനെ നിക്കാൻ ഒരു സുഖം ഒക്കെയുണ്ട്.പറഞ്ഞിട്ടെന്താ. യോഗില്ല അമ്മിണിയെ പായ മടക്കിക്കോ എന്ന അവസ്ഥയിലാണ് ഞാൻ ഇപ്പോ ഉള്ളെ. ഇനി ഇവിടെ നിന്നാൽ ശെരിയാവിൽ ആദി.എന്റെ മനസ് എന്നോട് തന്നെ പറഞ്ഞതോണ്ട് ഞാൻ ഇവിടെന്ന് മുങ്ങാൻ തന്നെ തീരുമാനിച്ചു. "കണ്ണേട്ടാ "ആദി "എന്താ ആമി"കണ്ണൻ ആർദ്രമായി ചോദിച്ചു. എന്നെ വീഴ്ത്താനുള്ള സൈക്കോളോജികൾ മൂവും ആയാണ് കണ്ണേട്ടൻ ഇറങ്ങിയെക്കുന്നെ.അങ്ങേര് കള്ളച്ചിരിയൊക്കെ ചിരിച്ച്,ഒരു കയോണ്ട് എന്നെ പിടിച്ചിട്ടുണ്ട് മറ്റേ കയോണ്ട് മീശയും പിരിക്കുന്നുണ്ട്.ഇനി ഇവിടെ നിന്നാൽ എന്റെ കാര്യം ഖദാ ഹുവ. "കണ്ണേട്ടാ ആ കവറിൽ കണ്ണേട്ടനിടാനുള്ള ഡ്രെസ്സ് ഉണ്ട്.അതിട്ടിട്ടു താഴോട്ട് വായോ" അതും പറഞ്ഞ് ഞാൻ കണ്ണേട്ടനേ പിടിച്ച് തള്ളി താഴോട്ടൊടി.

പിന്നെ താഴെയെത്തിയിട്ടാ നിന്നെ.താഴെയെത്തി നെഞ്ചിൽ കൈവെച്ച് ശ്വാസം വിട്ടപ്പോഴാ സധമാനമായെ. "എന്താണ് ഇവിടെ നിന്ന് നീ കാട്ടുന്നെ"അനിയമ്മ "ആ അമ്മേ ഈ സാരി ഒന്നു ശെരിയാക്കി തന്നെ"ആദി അമ്മ സാരിയൊക്കെ ശെരിയാക്കി തന്ന് ഞാൻ അപ്പുറത്തോട്ട് പോയി.അവിടെ കുഞ്ചു റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു. ~~~~~~~~~ (കണ്ണേട്ടൻ) അവള് എന്നെ തള്ളിയിട്ടിട്ടോടിയിലെങ്കിൽ ഞാൻ എന്തേലും ചെയ്യുവായിരുന്നു.അവൾക്ക് ഭാഗ്യമുണ്ട്. അല്ലേൽ അവൾ എന്നെ തള്ളിയിടിലായിരുണല്ലോ.ആമിനെ ആ ലുക്കിൽ കണ്ടപ്പോ സത്യം പറയാലോ എന്റെ കണ്ട്രോൾ പോയി.അതാ അങ്ങനെയൊക്കെ ഉണ്ടായേ. അല്ലാ പോവുമ്പോൾ അവൾ എന്തോ പറഞ്ഞായിരുന്നല്ലോ.ഷർട്ടും മുണ്ടും എന്ന്. ഇനിപ്പോ അതെവിടണാവോ.ആ ദേ ഇരിക്കുന്നു.ഞാൻ അതെടുത്ത് തുറന്നു നോക്കി.ഒരു മെറൂണ് കളർ മുണ്ടും ഷർട്ടുമായിരുന്നു.ഞാൻ അതേടുത്തിട്ടു. കാണാൻ ഒരു ലുക്ക് ഒക്കെയുണ്ട്.സെലക്ഷൻ എന്തായാലും കൊള്ളാം. എന്റെ പെണ്ണിന്റെ അല്ലെ സെക്ഷൻ.പിന്നെ പൊളിയാവാതെ ഇരിക്കോ.ഞാൻ റെഡി ആയി നേരെ താഴോട്ട് പോയി.അവിടെ ചെന്നപ്പോ എന്നെ കണ്ടപ്പോൾ പകച്ചു പണ്ടാരം അടങ്ങി നിൽക്കുന്ന കുറച്ചെണ്ണത്തിനെയാണ് കണ്ടേ..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story