🌸ചെമ്പരത്തി🌸: ഭാഗം 85

Chembarathi

രചന: SHOBIKA

(ആദി) ഞാൻ നേരെ കുഞ്ചുന്റടുത്തേക്ക് പോയായിരുന്നു. അവൾ അവിടെ നല്ലൊരു സെറ്റ് സാരിയൊക്കെ ഉടുത്ത് അടിപൊളിയായിട്ട് നിൽക്കുന്നുണ്ടായിരുന്നു.അച്ചുവും വന്നു.അവളും പൊളിയായിരുന്നു. "എന്താണ് മോളെ , അടിപൊളിയായിട്ടുണ്ടല്ലോ."അനു "നിങ്ങളും ഒട്ടും മോശമല്ലല്ലോ."ആദി "നിന്റെയൊക്കെ കൂടെയല്ലേ വരുന്നേ.കുറച്ചെങ്കിലും പിടിച്ചു നിൽക്കണ്ടേ"അനു. "അല്ല നമ്മളൊക്കെ വന്നു.അവരെവിടെ"അച്ചു "പെണ്ണുങ്ങളെക്കാളും ഒരുക്കമാണല്ലോ അവർക്ക്"ആദി "എന്തൊരു കഷ്ടാണ്"അച്ചു. "എന്താണ് എല്ലാരും ഒരുങ്ങി കെട്ടി നിൽക്കുണ്ടല്ലോ.ആരെ wait ചെയ്യാ"നന്ദു. നന്ദുവും അപ്പുവും കൂടെ വന്നോണ്ടാണ് ചോദ്യം.

"അല്ല അപ്പൊ ആദിയേട്ടനോ"അച്ചു "വന്നില്ലേ.ഞങ്ങൾ കരുതി ഏട്ടൻ ഇവിടെയുണ്ടാവും എന്ന് "അപ്പു. പെട്ടന്നാണ് ഇവരൊക്കെ സ്റ്റക് ആയെ. എന്താന്ന് ഞാൻ നോക്കിയതും കണ്ടത് നല്ല നാടൻ ലുക്കിൽ വരുന്ന കണ്ണേട്ടനെയാണ്.എന്ന ലൂക്കാന്നോ.ഇത്രക്കും പെര്ഫെക്ട് മാച്ച് ആവും കരുതിലാ. എന്തായാലും പൊളിച്ചു. "അതേ എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ.ബോർ ആണോ"കണ്ണേട്ടൻ. "ബോറോ എന്ന ഭംഗിയാ മനുഷ്യാ. ഞങ്ങടെ കൂടെ വരണ്ടാ.ഇന്ന് yഇത്തിരി ഒരുങ്ങി വന്നതാ.നിങ്ങ വന്നതോടെ ഉള്ള കോണ്ഫിഡൻസും പോയി."നന്ദു. "ശെരിയാ"അപ്പു "ശോ അത്രക്കും പൊളിയാണോ."കണ്ണേട്ടൻ "ഇത്രക്കും പെര്ഫെക്ട് ആവുമെന്ന് ഞാൻ കരുതിലാ"ആദി "നീ കൊടുത്തതാണോ.എന്തായാലും പൊളി.

"അനു "എന്ന നമ്മുക്ക് വിട്ടാലോ"അച്ചു. അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ഞാനും കണ്ണേട്ടനും കൂടെയാണ് നടന്നെ. നന്ദു അച്ചുന്റെ പിന്നാലെ കൂടിയിട്ടുണ്ട്. അപ്പുവും കുഞ്ചുവും കൂടെ നടക്കുന്നുണ്ട്. "ഇത്ര പെര്ഫെക്ട് ആവും എന്നു ഞാൻ കരുതിലാ"ആദി "ഇത്ര മേച്ചായത് കിട്ടിയിട്ടുമില്ല.എന്തായാലും കൊള്ളാം"കണ്ണൻ "എന്റെ first സാലറിയിൽ കണ്ണേട്ടന് വാങ്ങിയതാ."ആദി "Oh!"കണ്ണന് അത്ഭുദമായിരുന്നു. കണ്ണേട്ടന്റെ കയ്യും പിടിച്ച് നടക്കാൻ എന്തൊരു രസമായിരുന്നെന്നോ. ഒരിക്കലും ഈ പിടി വിടാതെയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം. അമ്പലത്തിൽ പോയി തൊഴുതു.ശേഷം ഞങ്ങൾ ആറും കൂടെ തിരികെ വീട്ടിൽ വന്ന് ഫുഡ് ഒക്കെ കഴിച്ച് ഒരു സിനിമ കാണാൻ പോയി. ഇത്തവണയും ഞാൻ കണ്ണേട്ടന്റെ കൂടെ തന്നെയാ ഇരുന്നേ.സിനിമയും കണ്ട് ഫുഡ് കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ കേറി.

എല്ലാരും ഫുഡ് കഴിക്കായിരുന്നു. "അതേ ഞങ്ങൾ പുറത്തു നിൽക്കാവേ"ആദി "ആഹ് ശെരി.ഞങ്ങൾ വന്നേക്കാം"കണ്ണൻ എന്റേം കുഞ്ചുന്റേം കഴിഞ്ഞോണ്ട് ഞങ്ങൾ പുറത്തിറങ്ങി. പെട്ടന്നാണ് ഒരു വണ്ടി ഞങ്ങടെ ഫ്രണ്ടിൽ വന്നു നിർത്തിയത്. "എവിടെ നോക്കിയാടോ വണ്ടിയോടിക്കുന്നെ.പനപോലെ രണ്ടെണ്ണം ഇവിടെ നിൽക്കുന്നു കണ്ടില്ലേ"ആദി ദേഷ്യത്തിൽ ചോദിച്ചു. "ചിലപ്പോ വല്ല കണ്ണുപൊട്ടന്മാരായിരിക്കും"അനു "അതും ശെരിയാ"ആദി അതിൽ നിന്ന് ഇറങ്ങി വന്നയാളെ എവിടെയോ കണ്ടപോലെ.പിന്നെ ആളെ മനസിലായതും എനികവരോട് പുച്ഛം ആണ് തോന്നിയേ..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story