🌸ചെമ്പരത്തി🌸: ഭാഗം 86

Chembarathi

രചന: SHOBIKA

അതിൽ നിന്ന് ഇറങ്ങി വന്നയാളെ എവിടെയോ കണ്ടപോലെ.പിന്നെ ആളെ മനസിലായതും എനികവരോട് പുച്ഛം ആണ് തോന്നിയേ. കുഞ്ചുന്റ മുഖത്തു നോക്കിയപ്പോൾ എന്നെക്കാളും പുച്ഛമാണ് അവൾടെ മുഖത്ത്. ഇങ്ങനെ പുച്ഛിക്കാൻ മാത്രം ആരെന്ന് ചോദിച്ചാൽ None other than ഒരു മേക്കപ്പ് box. ആ മേക്കപ്പ് ബോക്സിനാണേൽ ആശ തള്ളേടെ ചായയും.ചായ മാത്രല്ല അത് അവൾ തന്നെയെന്ന് കുഞ്ചുന്റ പുച്ഛിക്കലിൽ നിന്ന് ഉറപ്പിക്കാം. "അല്ല ആരാ ഇത് ആത്മികയും അനാമികയുമോ. ഇങ്ങനെ ഒരു കാഴ്ച ഞാൻ മുന്നേ പ്രതിക്ഷിച്ചതായിരുന്നു.എന്തു ചെയ്യാൻ പറ്റും. അതിന് ഏഴെട്ട് വർഷം വേണ്ടി വന്നു"ഒന്ന് പുച്ഛിച്ചുകൊണ്ട്‌ ആശ പറഞ്ഞു. "എന്നെ പേടിച്ചായിരിക്കും ലെ വരാതിരുന്നെ"ആശ "ഹഹഹാ.... കുഞ്ചു അവൾ പറയുന്നത് കേട്ടില്ലേ.അവളെ പേടിച്ചാണ് ഞാൻ വരാതിരുന്നെ എന്ന്. നിനക്ക് തെറ്റി ആശാ. നിന്നെ എനിക്ക് ഒട്ടും പേടിയില്ല."ആദി ആശയെ നോക്കി പരിഹസിച്ചോണ്ട് പറഞ്ഞു. "ആ ആദവിന്റെ ധൈര്യത്തിലായിരിക്കും ഈ ഡയലോഗ് ഒക്കെ അടിക്കുന്നതല്ലേ"ആശ with പുച്ഛം. "ആദവിന്റെ ധൈര്യത്തിലല്ല ആദവിന്റെ പെണ്ണ് എന്ന ധൈര്യത്തിലാ.ആ ധൈര്യം എന്നും എന്റെ കയ്യിലുണ്ട്"ആദി

"അന്ന് നീ വീട് വിട്ടു പോവുമ്പോൾ ഈ ധൈര്യം ഉണ്ടായിരുന്നില്ലലോ"ആശ "ആര് പറഞ്ഞു ഇല്ല എന്ന്.അന്നും ഇന്നും എന്നും എപ്പോഴും ഉണ്ട്.അന്ന് പോയത് ധൈര്യമില്ലാതെ അല്ലാ. നിന്റെ ചീപ്പ് സ്വഭാവം വെച്ച് നീ എന്തും ചെയ്യും എന്നുറുപ്പളോണ്ടാ.അന്ന് എന്റെ പ്രിയപ്പെട്ടവരുടെ സംന്തോഷത്തിനുവേണ്ടി,അവർക്ക് വേണ്ടിയാണ് ഞാൻ ഇവിടെന്ന് പോയേ.അല്ലാതെ നിന്നെ പേടിച്ചല്ല. പിന്നെ നിനക്കും അറിയാലോ എന്റെ ധൈര്യം, അതൊണ്ടല്ലേ എന്നെ നീ മുന്നേ പ്രതീക്ഷിച്ചത്.അപ്പൊ നിനക്കെന്നെ പേടിയുണ്ടല്ലേ.അതൊണ്ടല്ലേ എന്റെ പേര് പോലും മറക്കാതെ ഇരുന്നെ"ആദി "അയ്യേ നിന്നെ പേടി.അതും എനിക്ക്.ഒന്നു പോയെടി.നീയൊക്കെ വെറും പുല്ലാണ് പുല്ല്.നിങ്ങളെ കൊണ്ടൊന്നും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല.നിനക്കൊക്കെ എന്നെ അറിയാൻ മേലാഞ്ഞിട്ടാ"ആശ with പുച്ഛം. "അറിയാൻ മാത്രം ആരാണാവോ അവിടുന്ന് പറഞ്ഞാലും"കണ്ണേട്ടൻ കളിയാക്കികൊണ്ട് ചോദിച്ചു. ആ ആശയോട് തർക്കിച്ചോണ്ട് നിൽക്കുമ്പോഴാണ് കണ്ണേട്ടനും നന്ദുവും ഒക്കെ വന്നേ.കണ്ണേട്ടനേ കണ്ടതും ആ പുട്ടിയുടെ മുഖം ഒന്ന് change ആയി.അതുകണ്ടപ്പോ എന്തോ ചിരിയാണ് വന്നേ. "ഏതോ പെയിന്റ് കടയുടെ പരസ്യം ചെയ്യണാ ആളാ ഏട്ടാ.കണ്ടാൽ തന്നെ അറിയാൻ മേലെ"നന്ദു.

"നിനക്ക് എന്നെ അറിയാൻ മേലാഞ്ഞിട്ട് ചെക്കാ.ഒരു ഫോൺ കാൾ മതി നിന്നെയൊക്കെ ഇല്ലാതാക്കാൻ."ആശ "ആഹാ അങ്ങനെയാണോ.എന്ന വേഗം ചെയ്യ്.എനിക്ക് മരിചിട്ട് സ്വർഗ്ഗത്തിൽ പോയിട്ടു വേണം എന്റെ പെണ്ണിന്റെ അച്ഛനോടും അമ്മയോടും അവരുടെ മകളെ എനിക്ക് കല്യാണം കഴിച്ചു തരോ ചോദിക്കാൻ."നന്ദു അവൻ അതു പറഞ്ഞതും ഞാൻ തലചെരിച്ചു അവനെ ഒന്നു നോക്കി.അതിന് അവൻ ഒന്നിലിഹ് കാണിച്ചു. 'ദൈവമേ ഇനി ഇവന് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടാവോ"അച്ചുന്റെ ആത്മ ഇത് എന്തിന്റെ കുഞ്ഞ് എന്ന രീതിയിൽ കണ്ണുമിഴിച് നന്ദുനേ നോക്കുന്നുണ്ട് ആശ. "എന്തേ കാൾ ചെയ്യുന്നില്ലേ"അപ്പു "ചിലപ്പോ ബാലൻസ് ഇല്ലായിരിക്കും. ഇന്നാ എന്റെ ഫോൺ.ഫുൾ talktime ആണ്.ഇതിൽ വിളിച്ചു പറഞ്ഞോ വേണേൽ"നന്ദു. "നിങ്ങളെയൊന്നും വെറുതെ വിടില്ല നോക്കിക്കോ"അതും പറഞ്ഞു ആശ വണ്ടിയിൽ കേറാൻ പോയി. "വെറുതെ വിടണ്ട. ഞങ്ങടെയൊക്കെ കല്യാണം കഴിപ്പിച് വിട്ടാ മതി."നന്ദു വിളിച്ചു പറഞ്ഞു. നന്ദു അതുടെ പറഞ്ഞതും ആ പുട്ടി കാറിന്റെ ഡോർ വലിച്ചടച്ചോണ്ട് പോയി.

അവൾ പോയതും ഞങ്ങൾ ഒരേ ചിരിയായിരുന്നു. "കലക്കി മോനെ.നീയെന്റെ അനിയൻ തന്നെ"കണ്ണൻ "അയ്യടാ. ഞാനെ ആദിടെ അനിയനാ.അല്ലെടി"നന്ദു "പിന്നല്ല"ആദി "നിനക്ക് അവളെ മതിയല്ലോ. നമ്മളെയൊന്നും വേണ്ടല്ലോ"കണ്ണൻ "അങ്ങനെ പറയരുത്.എന്റെ ഈ ചേച്ചീടെ ജീവനാണ് ഏട്ടൻ.അപ്പൊ ഞാനെ ഈ ആദിടെ അനിയനായലും ഈ ആദിടെ അനിയനയാലും same ആണ്."നന്ദു. "അങ്ങനെ പറഞ്ഞു കൊടുക്ക് "ആദി "ഞാനൊരു കാര്യം ചോയ്ച്ചോട്ടെ. ആ പോയ പെയിന്റ് ബോക്സ് ഏതാണ്"നന്ദു സംശയരൂപേണ ചോദിച്ചു. "അതിനെ മനസിലായില്ലേ"അച്ചു. "ഇല്ല"നന്ദു "ശേരിക്കും അറിയില്ലെടാ"അനു "പിന്നെ എന്ത് തേങ്ങക്കാ നീ അവളോട് സംസാരിച്ചെ"അനു "അതോ നിങ്ങളോട് തർക്കിക്കുന്നത് കണ്ടു.അപ്പൊ തന്നെ ഊഹിച്ചു, ഇത് നിങ്ങക്ക് പരിജയമുള്ളതാണ്.പക്ഷേ നല്ലതിനല്ല എന്ന്"നന്ദു

"അതാണ് one & only ആശ"ആദി "ഹോ. ഹേ.ച്ചേ നിങ്ങൾ മുന്നേ പറയണ്ടേ. ഞാൻ കൊറച്ചുടെ പറഞ്ഞേനെ. Just miss it. ആ ഇനി അടുത്ത പ്രാവശ്യം പറയാം"നന്ദു. ഇത് എന്താ ഇങ്ങനെ എന്നുള്ള രീതിയിൽ എല്ലാരും അവനെ ലൂക്കി. "അല്ലേടാ അനിയാ.നീ അതിന്റിടയിൽ ഏതോ പെണ്ണിന്റെ അച്ചൻറേം അമ്മടേം അനുഗ്രഹം വാങ്ങാൻ പോണ കാര്യം പറഞ്ഞേ."കണ്ണൻ കണ്ണേട്ടൻ അതു ചോദിച്ചതും എല്ലാരും അതിനെ ശെരിവച്ചു. അവൻ ആണേൽ ഒളികണ്ണിട്ട് എന്നെയാണ് നോക്കിയേ.അതു കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നേ.വാങ്ങിക്കോ മോനെ വാങ്ങിക്കോ.നീ തന്നെ ചോയ്ച്ചു വാങ്ങിതാ. "അതുപിന്നെ...അതുപിന്നെ"നന്ദു നന്ദു വിക്കി വിക്കി കൊണ്ട് നിൽക്കുന്നുണ്ട്.രക്ഷപ്പെടുത്ത് എന്ന ലുക്കിൽ എന്നെ നോക്കുന്നുണ്ട്.എന്തോ പാവം അല്ലെ അവൻ രക്ഷപെടുത്താലെ.എന്താ നിങ്ങടെ അഭിപ്രായം.രക്ഷപെടുത്തട്ടെ..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story