🌸ചെമ്പരത്തി🌸: ഭാഗം 88

Chembarathi

രചന: SHOBIKA

അങ്ങനെ ഞങ്ങൾ അവൾടെ വീട്ടിലെത്തി.എന്തു ഭംഗിയന്നോ ലെച്ചുന്റെ നാടൊക്കെ. "എന്തു ഭംഗിയാ ഇവിടൊക്കെ കാണാൻ"അനു "ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു"ലെച്ചു. "നിങ്ങൾ വന്നേ"ലെച്ചു. ഞങ്ങൾ കാറിൽ നിന്നിറങ്ങിയതും കണ്ടത് ഞങ്ങളെ കാത്തു നിൽക്കുന്ന ലെച്ചുന്റെ അച്ഛനെയും അമ്മയെയും പിന്നെ അവൾടെ relativeസിനെ ഒക്കെയാണ്.ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചു.പക്ഷെ എന്റെ കണ്ണു നേരെ പോയത്.അവിടെ ഫ്രണ്ടിൽ ആയി ഒരു സൈഡില് ഒരു 🌺ചെമ്പരത്തി🌺 ചെടി നിൽക്കുന്നുണ്ട്.അതിൽ നിറയെ ചുവന്ന ചെമ്പരത്തിയുമുണ്ട്. "നിനക്ക് ഇഷ്ടപ്പെട്ട 🌺ചെമ്പരത്തി🌺 തന്നെയാണ്"ലെച്ചു. എന്റെ നോട്ടം കണ്ടാ തോന്നുന്നു.ലെച്ചു അങ്ങെനെ പറഞ്ഞേ. "ഞാൻ വെട്ടി കളയാൻ നിന്നതാ മോളെ. ഇവള് സമ്മതിക്കാഞ്ഞിട്ടാ"ലെച്ചുന്റെ അച്ഛൻ. "അഹ് best. നല്ല ആളോടാണ് അച്ഛൻ പറഞ്ഞേ.അവൾടെ 🌺ചെമ്പരത്തി🌺 ഭ്രാന്ത് കൊണ്ടാണ് ഞങ്ങൾക്കും 🌺ചെമ്പരത്തി🌺യോടുള്ള മനോഭാവം തന്നെ കുറച്ചെങ്കിലും മാറിയത്.അല്ലെടി"ലെച്ചു ഞാനൊന്ന് തലയാട്ടി. "അതിനിപ്പോ ആ ചെമ്പരത്തിയിൽ എന്താ ഉള്ളേ"ലെച്ചുന്റെ അമ്മയാണ്. "ആന്റി ആ 🌺ചെമ്പരത്തി🌺

കണ്ടോ.എന്റെ അഭിപ്രായത്തിൽ അല്ലെങ്കിൽ കാഴ്ച്ചപ്പാടിൽ പറയാണെങ്കിൽ ദൈവം ഏറ്റവും കൂടുതൽ പ്രണയം നിറച്ച് ഭൂമിയിലേക്ക് അയച്ചത് 🌺ചെമ്പരത്തി🌺യെ ആയിരിക്കും. 🌺ചെമ്പരത്തി🌺ടെ ആ ചേഞ്ചുവപ്പിൽ നിറയെ പ്രണയമാണ്.സൂര്യനോടുള്ള അടങ്ങാത്ത ഭ്രാന്തമായ പ്രണയം.. പക്ഷെ അതൊരു നഷ്ടപ്രണയമാണ്. സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ,തന്നിലേക്ക് ഒരു വരവില്ലെന്നറിഞ്ഞിട്ടും , ഇന്നും ആത്മാർഥമായി പ്രണയിച്ചുകൊണ്ടിരിക്കുയാണ് 🌺ചെമ്പരത്തി🌺.ചിലപ്പോ ദൈവത്തിനുപോലും അസൂയായിരിക്കും 🌺ചെമ്പരത്തി🌺യുടെ പ്രണയത്തോട്.അതൊണ്ടയിരിക്കും ദൈവം 🌺ചെമ്പരത്തി🌺യുടെ പ്രണയം ഒരു നഷ്ടപ്രണയമാക്കിയത്. ശേരിക്കും 🌺ചെമ്പരത്തി🌺യെപോലെ പ്രണയിക്കണം.ആത്മാർഥമായി,ഭ്രാന്തമായി,ഒന്നും തിരിച്ചുപ്രേതിക്ഷിക്കാതെ പ്രണയിക്കണം" ആദി "എന്റമ്മേ നിങ്ങല്ലാതെ ആരേലും ചെമ്പരത്തിയെ കുറിച്ച് അവളോട് ചോദിക്കോ. അവൾ ആ പൂവിനെ കുറിച്ചു പറയുവാണെൽ ഇന്നൊന്നും നിർത്താൻ പോണില്ല.നിങ്ങൾ വാ"ലെച്ചു അവര് എന്നേം വലിച്ചോണ്ട് റൂമിലോട്ട് പോയി.ഒന്ന് ഫ്രഷായി.നാടൊക്കെ ചുറ്റികാണാൻ ഇറങ്ങി.

"നമ്മളിപ്പോ എങ്ങോട്ടാ പോണേ"ചാരു. "നമ്മളിപ്പോ ഇവിടെ അടുത്തുതന്നെ കായൽ ഒക്കെയുണ്ട്.അങ്ങോട്ടാണ് പോവുന്നേ. Any objection"ലെച്ചു "നോ മോളെ."ഐഷു "എന്ന നടക്ക്"ലെച്ചു. അങ്ങനെ ഞങ്ങൾ നടന്നു നടന്ന് കായലിന്റെ തീരത്തെത്തി.സത്യം പറയാല്ലോ no words .അത്രയും ബ്യൂട്ടിഫുൾ. "Aiwa💞 എന്ന ഭംഗിയാടി. നീ ഭാഗ്യവദിയാടി.ഇത്രയും കൊല്ലം ഇതൊക്കെ കണ്ടാസ്വദിക്കാൻ സാധിച്ചല്ലോ.അല്ല എന്ന് വന്നപ്പോ ഇവിടെയൊന്നും കാണിച്ചു തന്നില്ലല്ലോ"ആദി "അന്ന് വന്നപ്പോ ഇവിടെ വെള്ളം കേറിയിരിക്കായിരുന്നു.അപ്പൊ ഇങ്ങോട്ട് ആരെയും കെട്ടി വിടില്ലായിരുന്നു.അതോണ്ടാ വരാതിരുന്നെ."ലെച്ചു "ഹാ.എന്നാലും എന്തു രസാ ലെ ഇവിടെയൊക്കെ."ആദി പിന്നെ അവിടെ ഫുൾ ചുറ്റിയിട്ട് വൈകിട്ടാണ് വീട്ടിലെത്തിയെ.പിന്നെ ഫുൾ വീടിനകത്ത് തന്നെയായിരുന്നു.എൻഗേജ്‌മെന്റിന്റെ കാര്യമൊക്കെ discuss ചെയ്തോണ്ടിരുന്നു.അപ്പോഴാണ് എന്റെ ഫോൺ അടിച്ചേ.സ്ക്രീനിൽ നോക്കിയപ്പോ ❣കണ്ണേട്ടൻ❣ calling

. "ഹലോ കണ്ണേട്ടാ"ആദി "ആമി.എവിടെയാ പെണ്ണേ നീ"കണ്ണൻ ആർദ്രമായി ചോദിച്ചു. "ഞാൻ ഇവിടെ തന്നെയുണ്ട് കണ്ണേട്ടാ.ലെച്ചുന്റെ വീട്ടിൽ."ആദി "നീയവിടുന്ന് കൊറച്ചു മാറി നിക്ക് ആമി ഭയങ്കര സൗണ്ട്"കണ്ണൻ "ആ ഇപ്പൊ നിക്കാവേ.ആ ഇനി പറഞ്ഞോ"ആദി "നീ അവിടെത്തിയിട്ട് എന്താ വിളിക്കാഞേ"കണ്ണൻ "വിളിച്ചില്ലന്നോ.കൊറേ വിളിച്ചു കണ്ണേട്ടാ പക്ഷെ ഇവിടെ range തീരെയില്ല.പിന്നെ ലെച്ചു ഞങ്ങളെ അവൾടെ നാടൊക്കെ കാണാൻ കൊണ്ടോയി ഇന്ന്."ആദി "അഹ്‌ഹാ.അപ്പൊ നല്ലോണം എൻജോയ് ചെയ്തില്ലേ"കണ്ണൻ "ആ എൻജോയ് ചെയ്തു കണ്ണേട്ടാ.കണ്ണേട്ടിനപ്പോ എവിടെയാ.വീട്ടിലേക്ക് വന്നോ"ആദി "ആ എത്തി ആമി.ഇവിടെ എത്തി ഫുഡ് കഴിച്ചു ഫ്രഷായി .ഇപ്പൊ നിലാവിനേം നോക്കി എന്റെ 🌺ചെമ്പരത്തി🌺പെണ്ണിനെ വിളിച്ചോണ്ടിരിക്കുന്നു."കണ്ണൻ "ആണോ "ആദി കളിയോടെ ചോദിച്ചു. "അതെന്നെ.പിന്നെ നാളത്തെ പ്ലാൻ എന്താ"കണ്ണൻ "നാളെ പാതിരമണൽ പോവുന്നുണ്ട്.പിന്നെ ചെറിയ ബോട്ടിങ് അത്ര തന്നെ.അതാണ് പ്ലാൻ" "ആഹാ.ഞങ്ങൾ നാളെ അങ്ങോട്ട് വരുന്നുണ്ട്.എപ്പോഴാ എത്തുവാ എന്നറിയില്ല. അജുന്റെ തറവാട്ടിലേക്കാണ് പോണേ.അവിടെയല്ലേ ഞങ്ങടെ സ്റ്റേ ഒക്കെ.പിന്നെ നിന്നെ കാണാൻ വരാട്ടോ ആമി.എത്ര ദിവസായി എന്റെ പെണ്ണിനെ കണ്ടിട്ട്"കണ്ണൻ "

എത്ര ദിവസായി നാലല്ലേ.അതോ അഞ്ചോ"ആദി "അടിപ്പാവി. നിനക്ക് എന്നെ മിസ്സ് ചെയ്തില്ലേ."കണ്ണൻ "എവിടെ. എപ്പോഴും എന്റെ കൂടേതന്നെയുണ്ടല്ലോ.എന്റെ ഹൃദയത്തിൽ.പിന്നെങ്ങനെ മിസ്സ് ചെയ്യാൻ ആണ്."ആദി "അങ്ങനെ"കണ്ണൻ പിന്നെ എന്തൊക്കെയോ സംസാരിച്ചു കിടന്നുറങ്ങി. ~~~~~~~~~ പിന്നെ രാവിലേണിച്ചു.ഏണിച്ചു എന്നല്ല എണിപ്പിച്ചു എന്നു വേണം പറയാൻ. ആ ലെച്ചു രാവിലെ തന്നെ എന്നെ കുത്തിപൊക്കി. അവൾടെ അമ്മ അവളെ നേരത്തെ എണിപ്പിച്ചു.അതിന്റെ കലിപ്പിൽ പെണ്ണ് വന്ന് എന്നെ കുത്തിപൊക്കി.പിന്നെ മറ്റവരൊക്കെ നേരത്തെ എനിക്കുന്നത് കൊണ്ട് അവർക്ക് കൊഴപ്പില്ല.. "എടി വേഗം പോയി റെഡിയാവ്. നമ്മുക്കെ പാതിരാമണൽ കാണാൻ പോണ്ടേ.വേഗം റെഡിയായി വാ"ലെച്ചു "ഇത്ര നേരത്തെ പോണോ"ആദി "ആ പോണം"ലെച്ചു. പിന്നെ റെഡിയായി ഫുഡ് ഒക്കെ കഴിച്ച്. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്ത് പാതിരാമണൽ കാണാൻ യാത്രയായി. ~~~~~~~~~ "ഹലോ മാഡം ഞങ്ങൾ ആലപ്പുഴിയിലെത്തി.പിന്നെ അവരിന്ന് പാതിരാമണൽ പോവാൻ പ്ലാനിട്ടിട്ടുണ്ട്.എന്താ ചെയ്യണ്ടേ" "ഗുഡ് അവളെ ആ ആത്മികയെ അങ്ങു തീർത്തു കളഞ്ഞേക്ക്‌.എങ്ങനെയാണെന്നോന്നും എനികറിയേണ്ട.

അവളെ തീർത്തേക്ക്.ആരെ കൊന്നിട്ടയാലും കുഴപ്പമില്ല.പിന്നെ ജിതിനും ശരനും അവിടെയെത്തി നിങ്ങൾക്ക് ചെയ്യതിനുള്ള കൂലി തരും.പിന്നെ കൊന്നുകഴിഞ്ഞാൽ എന്നെയൊന്നു വിളിച്ചെക്കണം.എനിക്കൊന്ന് ആഘോഷിക്കാനാണ്"ആശ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു. "ഒക്കെ മാഡം" ~~~~~~~~~ (കണ്ണൻ) ഇന്ന് ഞങ്ങൾ ആലപ്പുഴ പോവുവാണ്. ഞങ്ങൾ എന്നു പറയുമ്പോൾ ബോയ്സ് എല്ലാരുമുണ്ട്. നന്ദുവും അപ്പുവും കിച്ചുവും അച്ചയാനും സഞ്ജുവും ഫയുവും പിന്നെ എൻഗേജ്‌മെന്റ് ചെക്കനും എല്ലാരും കൂടെയാണ് പോവുന്നേ.പിന്നെ അവൾടെ ഫ്രണ്ട്സ് രണ്ടാളില്ലേ കിച്ചുവും അജുവും അവര് വഴിയിൽ വെച്ച് ജോയിൻ ചെയ്യും.അജുന്റെ അച്ചനും അമ്മയും ഒകെ നേരത്തെ അവന്റെ തറവാട്ടിലേക്ക് പോയിട്ടുണ്ട്.നല്ല ദൂരം ആയോണ്ടാണ് അവിടേക്ക് പോവുന്നേ.girls ടീം പാതിരാമണൽ പോവുന്നുണ്ട് പറഞ്ഞപ്പോൾ ആണ് ഞങ്ങളും പ്ലാനിട്ടെ അവിടേക്ക് പോവാന്ന്.ഞങ്ങളിവിടുന്ന് രണ്ടുവണ്ടിയിലായിട്ടാണ് യാത്ര.

അപ്പൊ ഒരു ഉച്ച കഴിയുമ്പോഴത്തേക്കും അവിടെയെത്തും.അങ്ങനെ യാത്ര തുടങ്ങി.ഏകദേശം ഒരു ഉച്ചയായപ്പോഴേക്കും ഞങ്ങൾ ആലപ്പുഴയിലെത്തി.പിന്നെ നേരെ പാതിരമണൽ എത്തറായി.അപ്പൊ ഞാൻ ചുമ്മാ ഒന്ന് ആമിയെ വിളിച്ചു. റിങ് പോവുന്നുണ്ട്. "ഹെലോ"കണ്ണൻ "ഹലോ കണ്ണേട്ടാ പറ. ഏവിടെയെത്തി"ആദി "അതൊക്കെയെത്തിന്നെ"കണ്ണൻ "ആ........." ഞാൻ അതു പറഞ്ഞു തീരലും കേട്ടത് ഒരു നിലവിളിയാണ്. "ഹലോ ഹലോ ആമി എന്താപറ്റിയെ. ഹലോ"കണ്ണൻ എന്റെ വെപ്രാളം കണ്ട് ഇവരൊക്കെ എന്താ ചോദിക്കുന്നുണ്ട്. പിന്നെ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞതും. മറ്റുള്ളവരുടെ ഫോണിലേക്ക് വിളിച്ചെങ്കിലും പലരുടെയും ഫോണിലേക്ക് range ഇല്ലാതെ കാൾ പോവുന്നുണ്ടായില്ല.ചിലരുടെ ഔട്ട് ഓഫ് coverage. ഓക്കേ കൂടെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു.പിന്നെ ഒരു കത്തികലായിരുന്നു വണ്ടി.പിന്നെ നിന്നത് പാതിരമണൽ ചെന്നിട്ടാണ്..... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story