ദക്ഷ മഹേശ്വർ: ഭാഗം 37

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഓണം സെലിബ്രേഷന്റെ ത്രില്ലിൽ ആയിരുന്നു നമ്മുടെ മൂവർ സംഖം.. കോളേജിലെ ആദ്യത്തെ ഓണം ആയതുകൊണ്ട് നന്നായി ഒരുങ്ങി തന്നെ പോകാൻ അവർ തീരുമാനിച്ചു... ദേവുവിന് അതിനോടത്ര താല്പര്യം ഉണ്ടായിരുന്നെങ്കിൽ കൂടി അവളതു സമ്മതിച്ചു...... നേവി ബ്ലൂവിൽ മിററാർ വർക്ക് ചെയ്ത ബ്ലൗസും.. അതെ കര സെറ്റ് സാരിയും ആയിരുന്നു ദേവുവിന്റെ വേഷം... മുടി അഴിച്ചിട്ടു കുളിപ്പിന്നൽ കെട്ടി അതിനെ ചുറ്റി മുല്ലപ്പൂവും വെച്ചു.. കൈയിൽ ആസ് യൂഷ്വൽ ഒരു നേര്ത്ത ഗോൾഡൻ വള... അവൾ അത് എടുത്തിട്ടപ്പോൾ തന്നെ മറിയാമ്മ അതുരിമാറ്റി... ദേവു ചോദ്യഭാവത്തിൽ നോക്കുന്നത് അവഗണിച് അവൾ തന്റെ ഒർണമെന്റ്സ് സൂക്ഷിക്കുന്ന ബാഗിൽ നിന്ന നേവി ബ്ലൂ കളറിൽ ഗോൾഡൻ ഡിസൈൻ ചെയ്ത കുപ്പിവളകൾ (അങ്ങനെയും ഉണ്ട് കേട്ടോ എന്റെ കൈയിൽ ഉണ്ടായിരുന്നത് ഓർത്തു എഴുതിയതാണേ ) ഇട്ടു കൊടുത്തു... എന്നിട്ട് മറ്റേ കൈയിൽ വാച്ചും കെട്ടികൊടുത്തിട്ട് ലിവിങ് ഏരിയയിലെ സോഫയിൽ പിടിച്ചിരുത്തി...

മറിയാമ്മയും അപ്പുവും ദേവൂനെ പോലെത്തന്നെയാണ് ഒരുങ്ങിയത്.. ദേവൂന്റെ ബ്ലൗസിന്റെ അതെ വർക് തന്നെയുള്ള കളർ ചേഞ്ച്‌ ബ്ലൗസ് ആണ്‌ ഇരുവരും ധരിച്ചത്... മറിയാമ്മ ചില്ലി റെഡും അപ്പു വൈൻ റെഡും കരയുള്ള സെറ്റ് സാരിയാണ് ഉടുത്തത്.. (സെയിം കളർ ബ്ലൗസും) എല്ലാരും ഒരുങ്ങി ഷോൾഡർ ബാഗും എടുത്ത് ഫ്ലാറ്റ് പുട്ടുമ്പോളാണ് ആൽവിയും ഡേവിഡും ഇറങ്ങി വന്നത്... മറിയാമ്മയെ കണ്ട് ഡേവിഡിന്റെ കണ്ണ് വിടർന്നു 😍.. ചില്ലി റെഡ് കളർ കുർത്ത ആൻഡ് സെയിം കളർ കര മുണ്ടുമായിരുന്നു അവൻ ധരിച്ചിരുന്നത്... മൂടി ജെൽ തേച് സെറ്റാക്കി താടിയും ഡ്രിം ചെയ്ത് മൊത്തത്തിൽ ചെത്ത്‌ ലുക്കിലാണ് കക്ഷി.... 💞 അവൾ അവനെ നോക്കി കണ്ണിറുക്കി 😉 അവർ മൂന്നുപേരും കാണാൻ അടിപൊളി ആയിരുന്നു... ആൽവി പ്രണയത്തോടെ അപ്പുവിനെ നോക്കിയപ്പോൾ അവൾ ആ നോട്ടം പാടെ അവഗണിച്ചു.. ആൽവി പ്ലിംഗ് 😁 (ആൽവിയും അപ്പുവിന്റെ അതെ കളർ കുർത്ത ആൻഡ് മുണ്ട് ആണ്‌ ട്ടോ ) എല്ലാവരും ഫ്ലാറ്റിനു താഴെ എത്തി...

പരസ്പരം ഒന്ന് നോക്കിയ ശേഷം ഡേവിഡ് ഡ്രൈവിംഗ് സീറ്റിലേക്കു കേറി.. കോ ഡ്രൈവിംഗ് സീറ്റിൽ ആൽവി... ബാക്കി മൂന്നും ബാക്കിൽ കേറി ഇരുന്നു.. ഡേവിഡ് വണ്ടി മുന്നോട്ടെടുത്തു.... 💞💞💞💞💞💞💞💞💞💞 മഹി തന്റെ പ്രാണനെ കാണാൻ വ്യഥപൂണ്ട് തേരാ പാരാ ഉലാത്തുകയാണ്... ഇടക്ക് കാണുകൾ എൻട്രൻസിലേക്കു പായുന്നുണ്ട്... അവന്റെ ഈ കോഴി മുട്ടയിടാൻ നടക്കുന്ന അവസ്ഥ കണ്ട് മനുവും ശ്രീയും ചിരി കടിച്ചുപിടിച്ച നില്കുവാന്ന് പെട്ടെന്നു മഹിയുടെ കണ്ണു വിടർന്നു.. ആൽവിയുടെ കാർ പാർക്കിങ്ങിലേക്കു പോകുന്ന കണ്ട് അവൻ അവര്ക് കാണത്തക്ക വിധത്തിൽ നിന്നു..... വണ്ടിയിൽ നിന്ന ഓരോരുതരായി ഇറങ്ങി.. ബാക്ക് സൈഡിൽ നിന്ന ആദ്യം ഇറങ്ങിയത് ദേവുവാണ്.. അവളുടെ കാണുകൾ ചുറ്റും പരത്തുന്നത് കണ്ട് മഹിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു... അവൻ അവര്കടുത്തേക്കു നടന്നു... 😊😊😊😊😊😊😊😊 മഹിയെ ഒന്ന് കാണാൻ എന്തുകൊണ്ടോ അവളുടെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു കാണാൻ കൊതിച്ചത് കാണാതാവുമ്പോൾ കണ്ണുകളിൽ പടരുന്ന നിരാശ അവളെ അത്ഭുതപ്പെടുത്തി...

ഈ ചുരുങ്ങിയ കാലയളവിൽ തന്റെ മനസിന്റെ നാനാ ഭാഗങ്ങളിലും അവൻ പടരുകയാണ് എന്നവൾ തിരിച്ചറിഞ്ഞു... ചെറു നോവിനിടയിലും അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു.. ഓരോന്നോർത് മുന്നോട്ട് നടന്നതും എന്തിലോ തട്ടിയവൾ നിന്നു.. തലയുയർത്തി നോക്കിയപ്പോൾ ആദ്യം കണ്ണുടക്കിയത് അവന്റെ പ്രണയസാഗരം ഇരമ്പുന്ന മിഴികളിൽ ആണ്‌... പെട്ടെന്നവൾ ഒന്ന് പിടഞ്ഞുകൊണ്ട് നോട്ടം മാറ്റി.. നെഞ്ചിടിപ്പിന്റെ ക്രെമധിതമായ വർധനയും ചെന്നിയിൽ ഒഴുകിയ വിയർപ്പും അവളെ തളർത്തി.. ( dil diya galla... feel the bgm) പെട്ടെന്ന് അവൻ അവളുടെ കൈവിരലുകളെ തന്റേതാൽ കോർത്തു പിടിച്ചു മുന്നോട്ടു നടന്നു.. കുട്ടികൾ എല്ലാം ആ കാഴ്ച അസൂയയോടും അത്ഭുതത്തോടും നോക്കിക്കണ്ടു... കാരണം കോളേജിൽ അത്യാവശ്യം ഫേമസും കലിപ്പനും..ഗേൾസിന്റെ ഹീറോയുമായ മഹേശ്വർ കാശിനാഥ്‌ ഒരു പെണ്ണിന്റെ കയ്യും പിടിച്ചു പോകുന്നത്തിൽ അവർ ഞെട്ടുന്നതിൽ തെറ്റുണ്ടോ? മറിയാമ്മയും അപ്പുവും അതുകണ്ട മഹിയെ വിളിക്കാൻ ഒരുങ്ങിയതും അവരെ ആൽവിൻ വിളിച്ചോണ്ട് പോയി മഹി അവളെ നേരെ കൊണ്ട് പോയത് ലൈബ്രറിയിലേക്കാണ്.. സെലിബ്രേഷന്റെ തിരക്കിലായിരുന്നു മിക്ക കുട്ടികളും ....

അതുകൊണ്ട് ലൈബ്രറിയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല അവളെ അകത്തേക്ക് കേറ്റി വാതിൽ ചാരി ശ്രീക്കു അവൻ മെസ്സേജ് അയച്ചു.. അപ്പോഴും കിളി പോയി നിൽക്കുന്ന ദേവൂനെ കണ്ട് അവനു ചിരിവന്നു.😆. അവൻ അവളുടെ അരികിലേക്ക് വന്നു.. പക്ഷെ നമ്മുടെ ദേവു ക്ലിഷേക്ക് വിരുദ്ധമായി യാതൊരു ചലനവുമിലതെ അവനെ തന്നെ കണിമ ചിമ്മാതെ നോക്കി നിന്നു..🙄. അവൻ അവളുടെ തൊട്ടരികിൽ നിന്നിട്ടു കൂടി അവൾ അവനില്നിന്നു നോട്ടം മാറ്റിയില്ല... മഹിയുടെ കണ്ണുകളുടെ ആഴങ്ങളിൽ ഉള്ളിയിട്ടു പോയ ദേവു അവന്റെ കൃഷ്ണമണിയുടെ ചലനങ്ങൾ പോലും സാതുകം വീക്ഷിച്ചു... 😍 പെട്ടെന്നാണവൻ അവളെ ഇടുപ്പിലൂടെ കൈയിട്ട് തന്നോട് ചേർത്ത് നിർത്തിയത്... പെട്ടെന്നവൾ ഞെട്ടി അവനെ തള്ളിമാറ്റാൻ ശ്രെമിച്ചു... പക്ഷെ അവന്റെ കൈ കൂടുതൽ മുറുകിയതല്ലാതെ യാതൊന്നും സംഭവിച്ചില്ല 😁 ( അല്ലേലും ഇവന്മാരൊക്കെ ഒരു ലോക്കിട്ടു കഴിഞ്ഞാൽ ഊരി പോരാൻ കുറച് വിയർക്കും...😒 നമ്മൾ എത്ര കഥയിൽ വായിച്ചിരിക്കുന്ന😎 : ലെ ന്റെ ആത്മ)

അവളുടെ പരാക്രമം തെല്ലൊന്നടങ്ങിയപ്പോൾ അവൻ വിളിച്ചു... മഹി : ദെച്ചു.... അവൾ ഞെട്ടി അവനെ നോക്കി.. 😳 അവളുടെ മനസ് വായിച്ചപോലെ അവളോട്‌ പറഞ്ഞു.. മഹി : ഇപ്പൊ ഈ വിളി നിന്നെ വിളിച്ചതെന്തിനാ എന്നാലേ ഈ നോട്ടത്തിനു അർത്ഥം... അതിനു ഉത്തരം ഒന്നേയുള്ളു.. നീയാണ് എന്റെ ദെച്ചു... ഈ മഹിയുടെ കാന്താരി... 😍 അവൾ ഒന്നും മിണ്ടിയില്ല.. നോട്ടം മറ്റെങ്ങോട്ടോ മാറ്റി... അവൻ തുടർന്നു... മഹി : എന്റെ അന്നത്തെ ചോദ്യത്തിന് നീ ഉത്തരം പറഞ്ഞില്ലാലോ ദെച്ചു..? എന്തെ എന്നെ ഇഷ്ട്ടമല്ലേ ദേവു : അല്ല... എടുത്തടിച്ച അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ചിരിച്ചു. ( ഇനിയവൻ കേട്ടെന്റെ പ്രേശ്നമാണോ എങ്ങനെ കെടന്ന് ഇളിക്കാൻ 😬 : ലെ ദേവൂസ് ആത്മ ) മഹിയുടെ ചിരികണ്ടു ദേവൂന് ദേഷ്യം വന്നു... ദേവു : എടൊ ഞാൻ തന്നെ ഇഷ്ട്ടല്ല എന്നാ പറഞ്ഞെ അതിനെതിനാടോ താൻ കെടന്നു ചിരിക്കണേ..😠

മഹി : ടി ഏട്ടാന്നു വിളിയടി.. 😠 ദേവു : പോയി തന്റെ മറ്റവളോട് പറയടോ 😏 മഹി : അവളോട്‌ തന്നാ പറഞ്ഞത്.. 😏 ദേവു അവനെ കൂർപ്പിച്ചു നോക്കി... മഹി അവളെ തിരിച്ചു നിർത്തി പിന്നിലുടെ ചേർത്ത് പിടിച്ചു അവന്റെ താടി അവളുടെ തോളിൽ വെച്ചുകൊണ്ട് പറഞ്ഞു.. മഹി : ദേവു നീ ഈ പറഞ്ഞത് കളളം ആണെന്ന് നിനക്കുമറിയാം എനിക്കുമറിയാം... ദേവു : ഓഹ് പിന്നെ 😏 മഹി അവളുടെ ചെവിക്കരികിലേക്കു മുഖം ചേർത്ത വെച്ചു അവന്റെ ചുടുനിശ്വാസം അവളിൽ ഒരു വിറയൽ ഉണ്ടാക്കി.. അവൻ തുടർന്നു... മഹി : നിനക്ക് എന്നെ ഇഷ്ട്ടമായതു കൊണ്ടാണ് ദെച്ചു നിന്നെ ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചിട്ടു കൂടി നിന്റെ കളരിയിലെ സാമർഥ്യം എന്നിൽ നീ തീർക്കാത്തത്.. ഇല്ലാത്തപക്ഷം നീയെന്റെ പരിപ്പ് ഇളകുലേ 😉 അതിനു മറുപടി അവൾക്കില്ലായിരുന്നു.. അവൻ അവളെ വിട്ടകന്നു മുന്നിലായി നിന്നു പറഞ്ഞു... മഹി : വാ നിന്നെ തിരക്കുണ്ടാവും.... അപ്പോഴാണ് അവൾ അവളുമാരെ പറ്റി ഓർത്തത്‌.. വേഗം അവനൊപ്പം ക്ലാസ്സിലേക്ക് നടന്നു ...... 🌺🌺🌺🌺🌺🌺🌺🌺🌺🌺

,ഇതേ സമയം ദേവൂനെ തപ്പി ഇറങ്ങിയ അപ്പുവിനെ ആരോ പിടിച്ചുവലിച്ചു ഒഴിഞ്ഞൊരു ക്ലാസ് റൂമിലേക്കിട്ടു... അവൾ ചുറ്റും നോക്കിയപ്പോൾ മൊത്തം ഇരുട്ട് മൂടി കിടക്കുന്നു പെട്ടെന്നു ജനൽ പാളികളിൽ ഒന്ന് തുറന്ന്.. അവിടെന്ന് വെളിച്ചം ക്ലാസ് റൂമിലേക്ക് പരന്നു.... അവൾ വെളിച്ചം അടിച്ചപ്പോൾ തിരിഞ്ഞു നിന്നു... മുന്നിൽ ആരോ നില്കുന്നതുപോലെ തോന്നിയപ്പോൾ ആണ്‌ അവൾ തലയുയർത്തി നോക്കിയത്... മുൻപിൽ ഇളിച്ചോണ്ട് നില്കുന്നു ആൽവിൻ 😁😁 അവൾ അവിടെ നിന്ന് പോകാൻ ഒരുങ്ങി... പൊടുന്നനെ അവളെ അവൻ അവളെ എടുത്തുയർത്തി ഡെസ്കിലേക്കിരുത്തി... അവളൊന്നു ഞെട്ടി അവനെ നോക്കി എന്നിട്ട് ഒന്ന് പുച്ഛിച്ചു 😏😏😏 (ഓഹോ അങ്ങനെയാണോ ശെരിയാക്കിത്തരാം😉 : ലെ ഇച്ചായൻസ് ആത്മ ) ഇച്ചായൻ : ഇച്ചായന്റെ മോള് പിണക്കം ആണോ 🤔 കുട്ടി മിണ്ടുന്നില്ല !!!.. ഇച്ചായൻ : എന്തുപറ്റി എന്റെ അപ്പൂട്ടന് ആളു കലിപ്പിലാണല്ലോ... 😜 ഗോവിന്ദക്കുട്ടി കുട്ടിയൊന്നും മിണ്ടുന്നില്ല !! വേറെന്തോ പറയാൻ ആൽവി വായ്തുറക്കാൻ പോയതും അപ്പു അവന്റെ ചുണ്ടുകൾ ലോക്ക് ചെയ്തു 🙈

ഏത് ദത് തന്നെ ലിപലോക്ക് 🙈 ആൽവിയുടെ കണ്ണുകൾ മിഴിഞ്ഞു.. പിന്നെഅടുത്ത് നിമിഷം ആവേശത്തോടെ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി അവനു അവളുടെ ചുണ്ടുകൾ നുകർന്നു... ഇരുവരും പരസ്പരം മറന്നു ചുംബിച്ചു.. അപ്പുവിന്റെ കൈകൾ ആൽവിയുടെ മുടിയിൽ കൊരുത്തു പിടിച്ചു.. ഓരോ സെക്കന്റ്‌ കുടും തോറും ആൽവി അവളുടെ ഇടുപ്പിൽ പിടിമുറുക്കികൊണ്ടിരുന്നു.. കുറച് സമയത്തിനിടുവിൽ കിതപ്പോടെ ഇരുവരും അകന്നു മാറി... ആ കിതപ്പ് ഒന്നടങ്ങിയതും അപ്പു പറഞ്ഞു... അപ്പു : ഐ ലവ് യു ഇച്ചായ....😍 സാഹിത്യ ഒന്നു എനിക്ക് വലിയ വശമില്ല.. അതുകൊണ്ട് സ്ട്രൈറ്റ് ആയിട്ട് കാര്യം ചോദിക്കുവാ കളത്തിൽ തറവാട്ടിലെ ആൽവിൻ ജേക്കബിനു ഈ നിൽക്കുന്ന അപർണ വിശ്വനാഥിനെ താലികെട്ടി സ്വന്തമാക്കാൻ സമ്മതമാണോ....? 😜 ഇച്ചായൻ : സമ്മതമല്ല... ഒരു കള്ളച്ചിരിയോടെ പറഞ്ഞു തീർന്നതും പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു... 💥 ടോ.. വേറൊന്നുമല്ല ആൽവിയെ അപ്പു ഒന്ന് സ്നേഹിച്ചതാ... അല്ലപിന്നെ...

ഒന്നാന്തരം ഒരു ഫ്രഞ്ചും വാങ്ങിച്ചിട്ട് കെട്ടാൻ സമ്മതമല്ല എന്ന് പറഞ്ഞ നമ്മുടെ കൊച്ചു വിടുവോ..😒 ഇനി ഇച്ചായന്റെ ഇതൊക്കെ എല്ല് ഒടിയുമെന്നു കണ്ടറിയാം.. 🤷 അവരായി അവരുടെ പാടായി നമ്മുക്ക് പോകാം കം ഓൺ എവെരി ബഡി 🏃‍♀️🏃‍♀️ 💥💥💥💥💥💥💥💥💥 അവസാനം 11 മണിയോടെ അടുത്തപ്പോൾ മൂന്നുപേരും ക്ലാസ്സിൽ എത്തി... മൂന്നിന്റേയും മുഖത്തു ഒരു കള്ളാ ലക്ഷണം... (സംതിങ് ഫിഷി 🙄 : മൂന്നുപേരുടെ ആത്മ 😁) പിന്നെ പൂക്കളം ഒരുക്കാനും മറ്റുമായി എല്ലാരും തിരക്കിലായി.... അതിനു ശേഷം വിവിധ മത്സരങ്ങളും അരങ്ങേറി... കസേര കളി, വട്ടകളി, റൊട്ടി കടി, വെള്ളം കുപ്പിനിറക്കൽ...അകെ മൊത്തം കളി മയം 😵 നമ്മുടെ പിള്ളേർ പ്രോത്സാഹനത്തിന് മുൻപന്തിയിൽ ഉണ്ട്... ലവളുമാരുടെ ഫാവി കണവന്മാരും അവർക്കു ചുറ്റും കാണുകളുമായി കുറച്ചു മാറി നില്പുണ്ട്.. . വേറെയൊന്നും കൊണ്ടല്ല ലവളുമാർ ഇന്ന് പൊളി ലൂക്കിലാ.. കോഴികളൊക്കെ കൂവി വിളിക്കുന്നുണ്ട്.. വെറുതെ ഒരു മുൻകരുതൽ... 😁 മറിയാമ്മയെ ഡേവിഡ് പ്രണയത്തോടെ നോക്കും അവൾ തിരിച്ചും.. 😍

എന്നാൽ ആൽവി അപ്പുവിനെ ദയനീയമായി നോക്കും🙄.. അപ്പു തിരിച്ചു കണ്ണുരുട്ടും.. 😠 ആഹാ പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ 😍 ഡിപ്പാർട്മെന്റ് വയിസ് ആയിരുന്നു മത്സരങ്ങൾ... എല്ലാ ഡിപ്പാർട്മെന്റും ഇഞ്ചോടിഞ് പോരാടി 💪💪 ഉറിയടി മത്സരത്തിൽ മേക്ക് ഡിപ്പാർട്മെന്റ് തന്നെ ഫിർസ്റ്റടിച്ചു..🏆 പിന്നെ വടംവലിക്കുള്ള തയാറെടുപ്പ് ആയിരുന്നു..... ആർപ്പോ ഇറോ ഇറോ ഇറോ 🕺🕺🎉🎉 അതിൽ സഹൃദരെ കമ്പ്യൂട്ടർ സയൻസ് തന്നെ വിജയിച്ചു... 🎇 😶😶😶😶😶😶😶😶😶😶 അങ്ങനെ ഫുഡ്‌ അടിക്കാൻ നേരമായി.... അങ്ങോട്ട് പോകുന്നവഴിക്കാന് ആരെയോ ഫോൺ ചെയുന്ന മഹിയെ ദേവു കാണുന്നത്... ആളുടെ കുർത്തയുടെ കളറും നേവി ബ്ലൂ ആയിരുന്നു... ഇതെങ്ങനെ സംഭവിച്ചു 🤔 കുട്ടത്തിൽ ആരോ ഒറ്റുനോണ്ട് കണ്ടുപിടിക്കണം 😬 ദേവു മനസ്സിൽ കാൽകുലേറ്റ് ചെയ്തു 🤐

പെട്ടെന്ന് ആണ്‌ മഹി ദേവൂനെ കണ്ടത് മറുത്തൊന്നും പറയാതെ അവളുടെ കൈ പിടിച്ചവൻ നടന്നു... ദേവു : ഡോ വിടടോ താൻ ഇതെന്തുവാ കാണിക്കുന്നേ... മഹി : ദേവു.. പ്ലീസ് നീ ഇപ്പോ എന്റെ കൂടെ വന്നേ പറ്റു... വർത്തനമൊക്കെ പിന്നെ... ദേവു : എനിക്ക് സ്വകര്യമില്ല.. താൻ കയ്യിന്നു വിട്ടേ... 😠 മഹി : ദേവു... സംസാരിച്ചു നില്കാൻ സമയം ഇല്ല നീ വാ.. ദേവു അവന്റെ കൈ വിടുവിച്ചു തിരിച്ചു നടക്കാൻ ഒരുങ്ങി.... മഹി : ദേവു രുക്കുവന്റി... 😔 ദേവു ഒരു സെക്കന്റ്‌ സ്റ്റക്കായി... ശേഷം അവനരികിൽ വന്നു കോളറിൽ പിടിച്ചു ചോദിച്ചു... ദേവു : മഹി എ.. എന്താ എന്റെ അമ്മക്ക്.. 😦 മഹി : അ അത്... ദേവു : പ്ലീസ് മഹി... പറ.. എന്താ... 😣 മഹി : ദേവു ആള്ക്കാര് ശ്രെദ്ധിക്കുന്നു.. നീ എന്റൊപ്പം വാ പറയാം.. ദേവു : ഇല്ല ഞാൻ പറയാതെ വരില്ല.. 😞😩 അപ്പോഴേക്കും ആൽവിനും മറിയാമ്മയും അപ്പുവും ഡേവിഡും അവിടെത്തി.. ഇച്ചായൻ : എന്താ മഹി.. എന്താ പ്രശ്നം... മഹി : അതുപിന്നെ രുക്കു ആന്റിക്ക്.. ഇച്ചായൻ : ആന്റിക്ക്.. മഹി : ആന്റിക്കൊരു ആക്... അക്ക്‌സിഡന്റ് മഹി പറഞ്ഞത് കേട്ട് ദേവു തറഞ്ഞു നിന്നു............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story