ദക്ഷ മഹേശ്വർ: ഭാഗം 38

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ദേവു തറഞ്ഞു നിന്നു.... ഹൃദയം പോലും ഒരുനിമിഷം നിലച്ച പോലെയവൾക്ക് തോന്നി.... തളർച്ച തോന്നിയതും ഊറുന്നു വീഴാൻ പോയ അവളെ മഹി താങ്ങി പിടിച്ചു.... തന്റെ മേൽ മുറുകുന്ന കൈകളിൽ നിന്ന് അവനു ഊഹിക്കാൻ കഴിഞ്ഞു അവൾ എത്രമാത്രം പേടിച്ചു എന്നത്.... ഒരു കവജം പോലെ അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചു നടന്നു... മറിയാമ്മയും അപ്പുവും കരച്ചിലിന്റെ വക്കിൽ നിൽകുവാണ്.... അവരെ ഡേവിഡും ആൽവിയും ആശ്വസിപ്പിക്കുന്നുണ്ട്.... എന്നാൽ ദേവുവിന്റെ മുഖത്തു നിസ്സംഗ ഭാവമായിരുന്നു.... തന്റെ അമ്മക്ക് ഒന്നും വരുത്തരുതേ എന്ന് മനസിലവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.... മഹി അവളെ തന്റെ കാറിലാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്... ബാക്കിയുള്ളവർ ആൽവിയുടെ കാറിലും.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഹോസ്പിറ്റലിന്റെ എൻട്രൻസിൽ നിന്ന് അകത്തേക്ക് നടക്കുമ്പോൾ അകാരണമായ ഒരു ഭയം അവളെ വന്നു മൂടുന്നതായി ദേവുവിന് അനുഭവപെട്ടു.... അവൾ വീണ്ടും മഹിയുടെ കൈയിൽ മുറുകെ പിടിച്ചു... ഒരു ആശ്രയം എന്നോണം.... എന്നാൽ മഹിയുടെ മനസും കലുഷിതമായിരുന്നു..... രുക്‌മിണിയെ കണ്ടലുള്ള അവളുടെ റിയാക്ഷൻ എന്താവുമെന്ന ചിന്തയാണ് അവനെ വേട്ടയാടിയത്... ഐ സി യു വിന്റെ ഫ്രണ്ടിൽ തളർന്നിരിക്കുന്ന ജയദേവിനെ.... അച്ഛനെ കണ്ടപാടെ മഹിയെ വിട്ടകന്നു അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.... പൊട്ടിക്കരഞ്ഞുകൊണ്ടവൾ അദ്ദേഹത്തെ ചുറ്റിപിടിച്ചു.....ഏങ്ങലടികൾ ഉയർന്നു... ആ അച്ഛനും എന്തുപറഞ്ഞവളെ സമാധാനിപ്പിക്കണം എന്നറിയാതെ അവളുടെ നെറുകിൽ തലോടിക്കൊണ്ടിരുന്നു... രുക്‌മിണിയെ അവിടെ എത്തിച്ച ചെറുപ്പക്കാരെ മഹി ചെന്നു കണ്ട് വിവരം തിരക്കി... ഏതോ കടയിൽ നിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതിനിടക് റോങ്ങ്‌ സൈഡ് കേറി വന്ന ഏതോ ഒരു ലോറി ഇടച്ചതാണ് അത്രേ....

ലോറി ഡ്രൈവർ വണ്ടി നിർത്താതെ പോയി.....ആളുകൂടി അവസാനം നാട്ടുകാർ ചേർന്നു അവരുടെ വണ്ടിയിൽ കയറ്റി വിട്ടതാണ്... അവരോടു നന്ദി പറഞ്ഞു മഹി തിരിഞ്ഞു നടക്കാൻ ഒരുങ്ങി... പിന്നെ എന്തോ ഓർത്തപോലെ അവരുടെ കയ്യിൽനിന്നു നമ്പറും വാങ്ങി തിരികെ ഐ സി യു വിന്റെ ഫ്രണ്ടിൽ എത്തി.... മഹി ദേവുവിനെ നോക്കി... രാവിലേ നിറഞ്ഞപുഞ്ചിരിയോടെ ഓണം ആഘോഷിക്കാൻ വന്ന ദേവുവിന്റെ ഇപ്പോഴത്തെ കോലം കണ്ട് അവന്റെ കണ്ണു നിറഞ്ഞു.... കണ്ണീരിന്റെ പാട് സ്ഥാനപിടിച്ച കവിളുകളും.... വാടിത്തുടങ്ങിയ മുല്ലപ്പൂക്കളും... സ്വയമേ നഷ്ട്ടപെട്ട പോലുള്ള അവളുടെ ഇരിപ്പ് അവനിൽ വേദനയുളവാക്കി.. അപ്പോഴേക്കും വിവരമറിഞ്ഞു ഹിതേഷും കാശിനാഥും ശ്രീദേവും ഹിമയും എത്തിയിരുന്നു... മഹിയുടെ അച്ഛമ്മ വീട്ടിലുള്ളത് കൊണ്ട് ശ്രീദേവിക്ക് വരാൻ സാധിച്ചില്ല... ആ അച്ഛന്റെയും മകളുടെയും രൂപം എല്ലാവരുടെയും മനസിനെ പിടിച്ചുലച്ചിരുന്നു... അപ്പോഴാണ് ഐ സി യുവിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തിറങ്ങിയത്...

മഹിയും ശ്രീദേവും കാശിനാഥും അവര്കടുത്തേക്കു എത്തി... കാശിനാഥ്‌ : ഡോക്ടർ രുക്‌മിണിക്ക് ..... ഡോക്ടർ : ഹെഡ് വുണ്ട് കുറച് സിവിയർ ആണ്‌....അതുമാത്രമല്ല പേഷ്യറ്റിന്റെ ബോഡി ഇതുവരെ മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങിയിട്ടില്ല...തത്കാലം ഒബ്സെർവഷനിലാണ്... ലെറ്റസ്‌ ഹോപ്പ് ഫോർ ദി ബെസ്റ്റ്.... "ഡോക്ടർ "..... ആ വിളികേട്ട് എല്ലാരും തിരിഞ്ഞു നോക്കി... ആയാസപ്പെട്ട് എഴുനേറ്റു ദേവു അവർക്കരികിൽ വന്നു നിന്നു... ദേവു : ഡോ ഡോക്ടർ... എ..എനി എനിക്കെന്റെ അമ്മയെ ഒന്ന് കാണാമോ... ഡോക്ടർ : നോ...പേഷ്യന്റിന്റെ കണ്ടിഷൻ മെച്ചപ്പെടാതെ വിസിറ്റർസിനെ അലൗ ചെയ്യാൻ ബുദ്ധിമുട്ടാണ് കുട്ടി... ദേവു : ഡോക്ടർ... പ്ലീസ് ഒരു തവണ ഒരൊറ്റ തവണ കേറികണ്ടോട്ടേ പ്ലീസ്.... 😢 ഡോക്ടർ മറ്റെല്ലാവരെയും നോക്കി.. അവരിലും അതെ അപേക്ഷ ഭാവമായിരുന്നു... അയാൾ ഒന്നു ചിന്തിച്ച ശേഷം പറഞ്ഞു... ഡോക്ടർ : ഓക്കേ 5 മിനുട്സ്.. ദേവു : താങ്ക്യു ഡോക്ടർ... അവൾ ഡോർ തുറന്ന് ഐ സി യുവിന്റെ അകത്തേക്ക് കടന്നു...

അതെ സമയം തന്നെ മറിയാമ്മയും അപ്പുവും ഡേവിഡും ആൽവിയും അവിടെ എത്തിയിരുന്നു... ഫ്ലാറ്റിൽ പോയി ദേവൂന്റെ ഡ്രസ്സ്‌ എടുത്ത്... അവരും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് സെക്യൂരിറ്റിയോടു പറഞ്ഞു എല്ലാം ശെരിയാക്കാൻ നിന്നുതുകൊണ്ടാണ് അവർ എത്താൻ വൈകിയത്... 😢😢😢😢😢😢😢😢😢😢 വിറക്കുന്ന കാലടികളോടെ അവൾ രുക്‌മിണിയെ കിടത്തിയിരിക്കുന്ന ബെഡിനരികിലേക്കു നടന്നു... ഓക്സിജൻ മാസ്കും വെച് ഒരുപാട് വയറുകള്ക്കു നടുവിൽ കിടക്കുന്ന രുക്കുവിനെ കണ്ടവളുടെ ശ്വാസം വിലങ്ങി... തന്റെ അമ്മ... ഏതൊരു അവസ്ഥയെയും തന്റേടത്തോടെ നേരിടാൻ പഠിപ്പിച്ച തന്റെ വഴികാട്ടി... എന്നും അമ്മയായി വഴക്കിടുമ്പോളും ഒരു രാത്രിക്കുഅപ്പുറം ആ പിണക്കം നീളാതെ കാത്തിരുന്നു അമ്മ... ഡിപ്രെഷനിൽ ആയിരുന്നു സമയത് ഉറക്കം ഉണരുമ്പോൾ ആദ്യം കണ്ട് ഉണർന്നിരുന്നത് അമ്മയുടെ കരഞ്ഞുതളർന്ന മുഖമാണ്.... അമ്മയുടെ നിരപന്തത്തിനാണ് കളരി പഠിച്ചതും... തന്റെ മകൾക്കുനേരെ ഒരുത്തന്റെയും കൈപൊങ്ങരുതെന്ന ഒരമ്മയുടെ നിച്ഛയധാര്ട്യം...

അനാഥ ആയിരുന്നു അമ്മ തന്റെ സങ്കടങ്ങളെ ഉള്ളിലൊതുക്കി കഷ്ടപ്പെട്ടാണ് ഒരു അദ്ധ്യാപിക എന്നാ പദവിയിൽ എത്തി നിന്നത്.. അതിലമ്മക്ക് എന്നും അഭിമാനം ആയിരുന്നു... അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ട് ഇടക്ക് അസൂയ തോന്നിപോയിട്ടുണ്ട്... അത്രക്ക് എന്തോ ഒരു മാജിക്കൽ കണക്ഷൻ ഇരുവരും തമ്മിലുണ്ടായിരുന്നു... ആ അമ്മ... തന്റെമാത്രം രുക്കുസ് ഇന്ന് . ഇങ്ങനെ.... 😔 അവൾ രുക്കുവിന്റെ അരികിൽ എത്തി... കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്... ശാസനയോടെ അവൾ ആ കണ്ണുനീരിനെ തടഞ്ഞു നിർത്തി.. പതിയെ അവൾ അമ്മയുടെ കൈയിൽ തൊട്ടു... ഒരു വിതുമ്പലോടെ അവൾ അവിടെന്നു പുറത്തേക്കിറങ്ങി... അവളുടെ അവസ്ഥകണ്ട്‌ മറിയാമ്മയും അപ്പുവും അവളെ കെട്ടിപിടിച്ചു .... മഹി ആ സമയം ജയദേവിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു... 😔😔😔😔😔😔😔😔😔😔

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ... ഐ സി യുവിന്റെ വാതിലിലേക്ക് കണ്ണും നട്ട് ദേവു ആ ഇരിപ്പ് തുടർന്നു... തൊട്ടടുത്തായി മഹിയും ഉണ്ട്... അവൾ ജയദേവന്റെ തോളിൽ ചാരി കെടക്കുകയാണ്... പെട്ടെന്നാണ് ഐ സി യുവിൽ നിന്ന് ഒരു നേഴ്‌സ് ഇറങ്ങി ഡോക്ടറിന്റെ ക്യാബിനിനു അരികിലേക്ക് പോയത്... മഹി എഴുനേറ്റു.... ഡോക്ടർ പെട്ടെന്നു വന്നു അകത്തേക്ക് കടന്നു... ദേവു തലയുയർത്തി മഹിയെ നോക്കി.. അവൻ ഇരുകണ്ണുകളും അടച്ചു ഒന്നുമില്ല എന്ന് പറഞ്ഞു... ഡോക്ടർ വീണ്ടും പുറത്തേക്കു വന്നു... ഡോക്ടർ : ജയദേവ്... ജയദേവ് : യെസ് ഡോക്ടർ.. ഡോക്ടർ : രുക്‌മിണിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്... ബാക്കി പ്രൊസീഡിങ്ങിലേക്കു കടക്കാം... പക്ഷെ പേഷ്യന്റെ തന്നെയും മകളെയും പിന്നെ ഒരു മഹിയയെയും കാണണം എന്ന് വാശിപിടിക്കുന്ന... ജയദേവ് : ഡോക്ടർ... അദ്ദേഹം ദയനീയമായി ഡോക്ടറെ നോക്കി.. ഡോക്ടർ : ഹേയ് താൻ പേടിക്കണ്ട ബോധം വന്നല്ലോ.. നമ്മുക്ക് നോകാം..

ഇപ്പോൾ നിങ്ങൾ അകത്തെ ചെല്ല്... പിന്നെ പേഷ്യന്റെ അധികം സംസാരിപ്പിക്കണ്ട.. ഓക്കേ പൊക്കോ .... മഹിയും ജയദേവും ദേവുവും ഐ സി യുവിന്റെ അകത്തേക്ക് കടന്നു... അവർ രുക്‌മിണിക്ക് അടുത്തെത്തി... ജയദേവിനു ആ കാഴ്ച താങ്ങാവുന്നതിനും അപ്പുറമായിരുന്നു... ഒരു നിമിഷം കണ്ണടച്ചു ശ്വാസം വലിച്ചുവിട്ടു സ്വരം ഇടറാതെ അദ്ദേഹം വിളിച്ചു... "രുക്കു..... " ദേവു മഹിയുടെ തോളിൽ ചാരിയാണ് നില്കുന്നത്... രുക്മിണി ആയാസപ്പെട്ട് കണ്ണ് തുറന്നു.... അവരുടെ കണ്ണുകൾ അവശതക്കിടയിലും വിടർന്നു... കണ്ണീരോടെ അവരെ നോക്കി... അവിടെ നിന്നിരുന്നു നേഴ്‌സ് മാസ്ക് പതിയെ മാറ്റി.. ശേഷം അവരോടു മുന്നുപേരോടുമായി പറഞ്ഞു... നേഴ്സ് : അധികം സംസാരിപ്പിക്കരുത്.. പെട്ടെന്നു വേണം കേട്ടോ... മഹി : ഓക്കേ.. അവർ മാറിയതും രുക്കു എന്തോ പറയാൻ തുടങ്ങി....

രുക്കു : ജ..ജയ്‌.. ജയേട്ടാ... ശബ്ദം ഇടറാതിരിക്കാൻ ശ്രെമിക്കുമ്പോളും അദ്ദേഹത്തിനതു സാധിക്കുന്നുണ്ടായില്ല.. ജയദേവ് : എ.. എന്താടോ ഇത്.. സു.. സൂക്ഷിക്കണ്ടേ.... മഹി : അങ്കിൾ ഇപ്പോ...അതിനെ പറ്റി സംസാരിക്കേണ്ട... ആന്റി.. ആന്റി എന്തിനാ ഞങ്ങളെ കാണണം എന്നുപറഞ്ഞേ... രുക്കു മഹിയെ ഒന്ന് നോക്കി... അവൻ അവരെ നോക്കി കണ്ണ് ചിമ്മിയടച്ചു... രുക്കു : എ.. എനിക്കൊരു... കാര്യം പറ.. പറയ .... പറയാനുണ്ട്.. ജയദേവ് : എന്താടോ... രുക്കു : എ എനി..എനിക്കിനി... ഇത് പ..പറയാൻ പറ്റുമോ എന്ന.എന്നറിയില്ല... ദേവു അതുകേട്ടു തലയുയർത്തി ശേഷം ഒന്നും വരില്ല.. അമ്മ പറയ്.. എന്താ.. ജയദേവ് : എന്താണെങ്കിലും താൻ പറഞ്ഞോ... രുക്കു : എനി...എനിക്ക് ഈ നിമി... നിമിഷം... ദേവൂന്റെ കല്യ..കല്യാണം കാണണം ..... മഹിയുൾപ്പടെ എല്ലാവരും ഞെട്ടി...............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story