ദക്ഷ മഹേശ്വർ: ഭാഗം 39

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

രുക്മിണി പറയുന്നത് കെട്ട് മൂവരും തറഞ്ഞു നിന്നു.... ജയദേവ് : രുക്കു... ത.. താൻ എന്താ ഈ പറയുന്നത്... കാ കല്യാണം.. അതും ഇപ്പോൾ... തനിക്കെന്തെകിലും സംഭവിക്കുമെന്ന് ഭയന്നിട്ടാണോ... ഒന്നും വരില്ലെടോ... താനെങ്ങനെ പേടിക്കാതെ... രുക്കു : ഞ... ഞാൻ പറഞ്ഞതിൽ ഒരു മാ.. മാറ്റവുമില്ല..ജയ്‌... . ജയേട്ടാ.. പ്ലീസ്... ജയദേവ് : പക്ഷെ ആര്... നീ ആരെയാ ഉദേശിക്കുന്നത്... രുക്കു മഹിയെ നോക്കി.. എന്നിട്ട് അടുത്തേക്ക് വരാൻ കൈകാണിച്ചു.. മഹി അവർക്കരികിൽ ചെന്നു നിന്നു.... രുക്കു : എൻ.. എന്റെ മകൾക് ഞാൻ ക.. കണ്ടെത്തി.. കണ്ടെത്തിയത്. മഹിയെ ആണ്‌.. മോനെ.. ഈ അ.. അമ്മക് വേ.. ണ്ടി.. നീ അ അത്... ചെയിലെ..? മഹി : പക്ഷെ അമ്മേ. ഞാൻ.. അവൻ ജാവദേവിനെ നോക്കി.. അദ്ദേഹം ഒരു നിമിഷം ആലോചിച്ച ശേഷം നെടുവീർപ്പോടെ ഇരുകണ്ണുകളും അടച്ചു കാണിച്ചു.. പക്ഷെ മഹിക്ക് എന്തുവേണം എന്നോരുഹവുമില്ലായിരുന്നു... ദേവു ആണെങ്കിൽ നിസ്സംഗഭാവത്തിൽ അതെ നിൽപ് തന്നെ തുടർന്നു... മഹിയുടെ നോട്ടം തുടർന്നു പോയ ഇടത്തേക്ക് നോക്കിയ ജയദേവ് ദേവൂനെ കണ്ട് അവളോട്‌ ചോദിച്ചു...

ജയദേവ് : മോളെ.. ദേവു അയാളെ നോക്കി.. ജയദേവ് : നി ..നിനക്ക് .... ദേവു : എനിക്ക് സമ്മതമാണ് അച്ഛാ.... മഹി അവളെയൊന്നു നോക്കി.. അവളിലെ സങ്കർഷം കണ്ണുകളിൽ നിന്നവൻ വായിച്ചെടുത്തു... രുക്കു അതുകണ്ടു അവശതക്കിടയിലും പുഞ്ചിരിച്ചു... രുക്കു : മോനെ..നി.. നിന്നെ ഞാൻ ഒരു.. ബൊ... ബോക്സ്‌...ഏല്പിച്ചി.. ഏല്പിച്ചിരുന്നല്ലോ.. അതു ഇപ്പോ..കയ്യിലുണ്ടോ... മഹി : ഉണ്ട്... രുക്കു : അതെടുത്തു നോക്ക്.. മഹി തന്റെ പോക്കറ്റിൽ നിന്ന് ആ ബോക്സ്‌ എടുത്ത്.... അവന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.... മഹിയുടെ പേര് കൊതിയ ആലിലതാലിയും.. ഒരു ചെപ്പിൽ സിന്ദൂരവുമായിരുന്നു.. അവൻ രുക്കുവിനെ നോക്കി... ശേഷം ദേവുവിന്റെ മുന്നിൽ നിന്നു.. അവൻ ഒന്നുകൂടി ജയദേവിനെയും രുക്കുവിനെയും നോക്കി... അതിൽ നിന്ന് താലിയെടുത്ത്....അവളെയൊന്നും നോക്കിയശേഷം മനസ്സിൽ മഹാദേവനോട് അവളെ തന്നിൽ നിന്ന് അകറ്റരുതേ എന്ന് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ കേട്ടി.... മുന്നുകെട്ടും മുറുക്കി തന്നെ കെട്ടി അവൻ ഒരുനിമിഷം അവളെ നോക്കി...

കണ്ണടച്ചു പ്രാർത്ഥിച്ചു നില്പായിരുന്നു ദേവു... പിന്നീട് ഒരു നുള്ള് സിന്ധുരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു... പെട്ടെന്നാണ് രുക്കുവിന്റെ ശ്വാസം ഉയർന്നു പൊങ്ങിയത്... അഹ് കാഴ്ച കണ്ട് ദേവു മഹിയുടെ കൈയിലേക്ക് തളർന്നു വീണു... അപ്പോഴേക്കും ജയദേവ് ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു...അയാളെ അവരെ പുറത്തേക്കു പറഞ്ഞുവിട്ടു... മഹി ദേവൂനെ കോരിയെടുത്തു പുറത്തേക്കു നടന്നു... ഇതേസമയമാണ് കൊമ്പൻ വിവരമറിഞ്ഞ അങ്ങോട്ടേക്ക് വന്നത്... അവൻ ആൽവികരികിൽ വിവരം തിരക്കുമ്പോളാണ് മഹി ദേവൂനെ താങ്ങിയെടുത്ത പുറത്തേക്ക് കടന്നത്.... അതുകണ്ടു ചെയറിൽ ഇരുന്ന എല്ലാരും എഴുനേറ്റു... മറിയാമ്മയും അപ്പുവും അവരുടെ അടുത്തേക്ക് വന്നു... അവളുടെ കഴുത്തിലെ താലിയും സിന്ധുരവും കണ്ട് അവരമ്പരന്നു... അതൊന്നും ചോദിച്ചറിയേണ്ട സാഹചര്യം അല്ലാത്തതുകൊണ്ട് മഹിയുടെ ഒപ്പം അവർ ക്യാഷുവാലിറ്റിയിലേക്കു ഓടി.. അവിടുത്തെ ഡോക്ടർ ചെക്ക് ചെയ്തപ്പോൾ മനസിലായി ബിപി ഷൂട്ട്‌ ആയതാണെന്നു.... അവളെ അവിടെ അഡ്മിറ്റ്‌ ആകി ഡ്രിപ് ഇട്ടു...

അപ്പോഴാണ് രുക്‌മിണിയെ നോക്കുന്ന ഡോക്ടർ ജയദേവിനെ വിളിച്ചോണ്ട് പോയത്... ബ്ലഡ്‌ കോട്ടിങ് കൂടുതൽ ആയതുകൊണ്ട് മരുന്ന് കൊണ്ട് മാറ്റാൻ സാധിക്കില്ല... സൊ സർജറി വേണമെന്ന് അദ്ദേഹം പറഞ്ഞു... അതിന്റെ ഫോര്മാലിറ്റീസ് എല്ലാം തീർത്തു വന്നപ്പോൾ ദേവൂന്റെ അടുത്ത് മഹിതന്നെ ഇരുന്നോളാം എന്ന്പറഞ്ഞു ജയദേവിനെ നിർബന്ധിച്ചു ഒറ്റിയുടെ ഫ്രോന്റിലും ഇരുത്തി... അദ്ദേഹം ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത കൊണ്ട് പിന്നീട് അവൻ നിർബന്ധിച്ചില്ല... അവൻ അവിടെ നടന്ന് കാര്യം അവിടുള്ള എല്ലാവരോടും അറിയിച്ചു... ശേഷം ഡ്രിപ് കഴിഞ്ഞ് അവൻതന്നെ അവളോട്‌ സംസാരിച്ചോളാം പറഞ്ഞു... 🌺🌺🌺🌺🌺🌺🌺🌺🌺🌺 സമയം പോയിക്കൊണ്ടിരുന്നു... രാത്രിയുടെ അന്ധരാകാരം ഭൂമിയെ പൊതിഞ്ഞു.. കുറച്ചുനേരത്തെ മയക്കത്തിന് ശേഷം ആയാസപ്പെട്ട് ദേവു കണ്ണുകൾ തുറന്നു.... ആദ്യമേ അവളുടെ കണ്ണുടക്കിയത് തന്നെത്തന്നെ കണിമവെട്ടാതെ നോക്കുന്ന മഹിയെയാണ്... അവൾ എഴുന്നേറ്റിരിക്കാൻ തുടങ്ങിയതും മഹിതന്നെ അവളെ തലേണ അഡ്ജസ്റ്റ് ചെയ്തു വെച് പിടിച്ചിരുത്തി.... അവൾ ചുറ്റും കണ്ണോടിച്ചു...

ബൈസ്റ്റാൻഡേർ ബെഡിൽ അപ്പുവും മറിയാമ്മയും കിടക്കുന്നുണ്ട്... "ഞാൻ കഞ്ഞി വാങ്ങിച്ചു വരാം.. " അത്രെയും പറഞ്ഞു അവൻ എഴുനേൽക്കാൻ പോയതും ദേവു അവന്റെ കൈയിൽ പിടിച്ചു... അവൻ അവളെ നോക്കി.. പിന്നെ അവള്കരികിൽ ഇരുന്നു.... "അമ്മ "...വിതുമ്പലോടെ അവളുടെ ചോദ്യം കെട്ട് മഹിയുടെ നെഞ്ച് പിടഞ്ഞു... മഹി : "സർജറി കഴിഞ്ഞു.... അമ്മക് കുഴപ്പം ഒന്നുമില്ല .. " അവൾ ഒന്ന് നിശ്വസിച്ചു... ശേഷം അവനെയൊന്നു നോക്കി... അവളുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ അവനു ഊഹിക്കാവുന്നതായിരുന്നു... അവൻ പറഞ്ഞു തുടങ്ങി... മഹി : ദേവു... ദേവു : മ്മ്.. മഹി : നിനക്കെന്താ എന്നോട് ചോദിക്കാനുള്ളത്... ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.. ദേവു : തത്കാലം ചോദ്യത്തോരം പിന്നെയാവാം... അവരെ ഒന്ന് വിളികുവോ എനിക്കൊന്നും ഡ്രെസ് ചേഞ്ച്‌ ചെയ്യാനാ... ദേവു മറിയാമ്മയെയും അപ്പുവിനെയും ചൂണ്ടികൊണ്ട് പറഞ്ഞു... മഹി എഴുനേറ്റ് അവരെ വിളിച്ചു ദേവൂനെ നോക്കാൻ ഏല്പിച്ചു പുറത്തേക്കു നടന്നു... മറിയാമ്മ : മോളെ... ദേവു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു...

അവർ ഇരുവരും ചേർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു... മഹി വരുന്നത് കണ്ടതും ആൽവിയും ഡേവിഡും അവന്റെയടുത്ത വന്നു... ആൽവി : എന്താടാ ഇതൊക്കെ നീയും കൂടി അറിഞ്ഞിട്ടാണോ... മഹി : ഇല്ലെടാ... ആന്റി എന്നെ കാണാൻ വന്നു എന്നുളത് സത്യമാണ് പക്ഷെ ഇപ്പൊ നടന്ന ഈ വിവാഹം എന്റെ അറിവോടു കൂടിയല്ല... ഡേവിഡ് : ആന്റി എന്താ നിന്നെ കാണാൻ വന്നത്... മഹി : അത്.... "മോനെ മഹി... " മഹി തിരിഞ്ഞു നോക്കിയപ്പോൾ ജയദേവ് അവന്റെ അടുത്തെത്തിയിരുന്നു... മഹി : എന്താ അച്ഛാ... അവന്റെ വിളിയിലെ മാറ്റം അദ്ദേഹത്തിനൊരു സന്തോഷമുണ്ടാക്കി... സ്വന്തമെന്ന് പറയാൻ ഒരു മകനെ കിട്ടിയ അച്ഛന്റെ സന്തോഷം... അദ്ദേഹം പറഞ്ഞു... ജയദേവ് : മഹി... മോനെ സർജറി പ്രോസിഡിങ്‌സ് കഴിഞ്ഞല്ലോ.. അപ്പൊ ഡിസ്ചാർജ് ആകുമ്പോൾ തൃക്കുന്നതെക്കു പോകാനാണ് ഞാൻ ആലോചിക്കുന്നത് എന്താ നിന്റെ അഭിപ്രായം . മഹി : അതു നമ്മുക്ക് ആലോചിക്കാം അച്ഛാ... ഞാൻ അച്ഛനോടും ശ്രീദേവ് അമ്മാവനോടും കൂടി ചോദിക്കട്ടെ... സർജറി കഴിഞ്ഞതല്ലെ ഉള്ളു... സമയം ഉണ്ടല്ലോ...

ജയദേവ് : അല്ല.. അപ്പൊ ദേവു... മഹി അദ്ദേഹം ഉദേശിക്കുന്നത് എന്താണെന്ന് മനസിലായി... അവൻ ആൽവിയെ നോക്കി... ആൽവി : തത്കാലം നാളെ രാവിലേ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ട് മാര്യേജ് ഒഫീഷ്യൽ ആകാം... ഡേവിഡ് : അതെ ശേഷംദേവു മഹിയുടെ വീട്ടിലേക്കു പോകോട്ടെ.. അതാവുമ്പോൾ ശ്രീദേവി ആന്റി അവളെ ശ്രെദ്ധിക്കുമല്ലോ... അവൾക്കൊരു അമ്മയുടെ കെയർ ഇപ്പോൾ അത്യാവശ്യമാണ്.. ജയദേവും അത് ശെരിവെച്ചു... ജയദേവ് : മോനെ . ദേവു അതിനു സമ്മതിക്കുമോ .... ആൽവി : അങ്കിൾ അതോർത്തു പേടിക്കണ്ട അവളോട്‌ ഞാൻ തന്നെ സംസാരിച്ചോളാം... ഇതെല്ലാം ശ്രെധിച്ചുകൊണ്ടിരുന്ന ആ രണ്ടുകണ്ണുകളിൽ പക ആളിക്കത്തി ..... 🌺🌺🌺🌺🌺🌺🌺🌺🌺🌺 രുക്മിണി ഇപ്പോളും ഒബ്സെർവഷനിൽ ആണ്‌.. ദേവൂന്റെ ഡ്രിപ് തീർന്നതും മഹി വാങ്ങിക്കൊണ്ടു വന്ന കഞ്ഞി മറിയാമ്മയും അപ്പുവും ചേർന്നവളെ കുടിപ്പിച്ചു... മഹി ജയദേവിനെ കൊണ്ട് കാന്റീൻ പോയി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.... കഞ്ഞി കുടിച്ചു കഴിഞ്ഞതും ആൽവിയും ഡേവിഡും അവളോട്‌ സംസാരിക്കാനായി റൂമിലേക്ക്‌ വന്നു...

ആൽവി : മോളെ.. ഇപ്പോ എങ്ങനുണ്ട്... ദേവു : കൊഴപ്പില്ല ഇച്ചായ... ആൽവി : ഇച്ചായനൊരു കാര്യം പറഞ്ഞാൽ മോള് എതിർക്കുവോ... ദേവു : എന്താ ഇച്ചായ... ആൽവി : നീ തല്കാലം മഹിയുടെ വീട്ടിലേക്കു പൊക്കോ... ഇവിടിപ്പോ ഞങ്ങളൊക്കെ ഉണ്ടല്ലോ... നാളെ രജിസ്റ്റർ ഓഫീസിലും പോകണം... ദേവു അവനെയൊന്ന് നോക്കി... ഡേവിഡ് : എല്ലാം ലീഗൽ ആകണ്ടേ... മാത്രമല്ല. ചടങ്ങും ഉണ്ടല്ലോ... ദേവു : ഇച്ചായ... ഞാൻ... അമ്മ... എനിക്ക് പോവാണ്ടിച്ചായ... ആൽവി : മോളെ ഞങ്ങൾക്ക് മനസിലാവും.. ഒറ്റക്ക് വേണ്ട ഇവരും വരും നിന്നോടൊപ്പം.. നാളെ രജിസ്റ്റർ ചെയ്ത ശേഷം നീ ഇങ് പോര്... തല്കാലം മോള് മഹിക്കൊപ്പം പോവാൻ നോക്ക്... ദേവു : മ്മ്.. മാറിയമ്മയോടും അപ്പുവിനോടും തയ്യാറാവാൻ പറഞ്ഞു പുറത്തേക്കിറങ്ങി .... മഹിയോട് കാര്യങ്ങളെല്ലാം പറഞ്ഞു ആൽവിൻ രണ്ടുമൂന്നു കാൾ അറ്റൻഡ് ചെയ്യാനായി പോയി.. ഡേവിഡ് മഹിക്കൊപ്പം കാശിനാഥിനോടും ശ്രീദേവിനോടും കാര്യങ്ങൾ അവതരിപ്പിച്ചു... കാശിനാഥിന്റെ നിർദ്ദേശം അനുസരിച്ചു ശ്രീദേവി എല്ലാം നോക്കിക്കോളാം എന്നുപറഞ്ഞു.. ദേവു റൂമിനു പുറത്തിറങ്ങി ഐ സി യുവിന്റെ ഫ്രന്റിലേക്കു നടന്നു... ജയദേവിനെ കണ്ട് യാത്ര പറഞ്ഞു.. അമ്മയെയും ഒന്ന് നോക്കി.. അപ്പോളേക്കും മഹിയും അവിടേക്കെത്തി ...

ദേവൂന്റെ കൈകൾ ജയദേവ് മഹിയുടെ കൈകളിൽ വെച്ചുകൊടുത്തു... ഒരച്ഛന്റെ എല്ലാ ആവലാതികളും ആ മുഖത്തു മഹി കണ്ടു... താൻ ഉണ്ട് എന്ന് കണ്ണുകളടച്ചു അവൻ അദ്ദേഹത്തിന് ഉറപ്പു കൊടുത്തു.... അവളെയും ചേർത്ത് പിടിച്ചു മഹി പോകുന്നത് ജയദേവ് നിറകണ്ണുകളോടെ നോക്കിനിന്നു... സംതൃപ്തിയുടെ പുഞ്ചിരി അദേഹത്തിന്റെ ചുണ്ടിൽ വിരിഞ്ഞു... 💖💖💖💖💖💖💖💖💖💖 കാർ ചെന്നു നിന്നതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് മഹി ഇറങ്ങി... പുറകെ ദേവുവും അപ്പുവും മറിയാമ്മയും... കാറിന്റെ സൗണ്ട് കെട്ട് എല്ലാരും പുറത്തു വന്നു... അവളുടെ മുഖത്തെ തെളിച്ചമില്ലായിമ്മ ശ്രീദേവിയുടെ കണ്ണ് നിറച്ചു... മഹി അപ്പോഴേക്കും ബാഗുമായി അവരുടെ അടുത്തെത്തി... ദേവുവിന്റെ കൈപിടിച്ച അവൻ അവളെ പടിക്കു മുന്നിൽ നിർത്തി... ശ്രീദേവി നിലവിളക്ക് അവൾക്കു നേരെ നീട്ടി... മഹിയെ അവൾ നോക്കിയപ്പോൾ ചെറുപുഞ്ചിരിയോടെ അവൻ വാങ്ങിക്കാൻ കണ്ണുകാണിച്ചു... അവൾ പ്രാർത്ഥനയോടെ ആ വിളക്ക് വാങ്ങി വലതുകാൽ വെച്ചു കൈലാസത്തിലെ മരുമകളായി...................(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story