ദക്ഷ മഹേശ്വർ: ഭാഗം 40

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

നിലവിളക്കുമായി അവൾ പൂജാമുറിയിലേക്കാണ് നടന്നത്... ഒപ്പം മഹിയും ഉണ്ടായിരുന്നു... വിളക്ക് വെച്ച അവിടെ ചുവരിൽ തൂക്കിയിരുന്ന മഹാദേവന്റെ ചിത്രത്തിൽ നോക്കി അവൾ മൗനമായി പ്രാർത്ഥിച്ചു..... മനസ് ശൂന്യം ആയിരുന്നത് കൊണ്ട് അധികം നേരം അവിടെ നില്കാതെ അവളും മഹിയും പൂജാമുറിക്ക് പുറത്തേക്കു വന്നു... അപ്പോൾ ദേവു കാണുന്നത് തന്നെയും മഹിച്ചേർത്തുപിടിച്ചിരിക്കുന്ന കയ്യിലേക്കും നോക്കി പല്ലുകടിക്കുന്ന ശ്രാവന്തിയെ ആണ്‌.. എന്നാലും അതൊന്നും ശ്രെദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ദക്ഷ... അവളെ കാത്തെന്ന പോലെ ശ്രീദേവിയും അച്ഛമ്മയും ഉണ്ടായിരുന്നു... അവളുടെ ക്ഷീണം മുഖത്തു വ്യക്തമായിരുന്നു.. അതുകണ്ടു മഹി തന്നെ അവളെ മുറിയിലേക്ക് കൊണ്ടുപോയി... കാശി ഇതൊന്നും അറിഞ്ഞിട്ടില്ല... കാശിനാഥിന്റെ അനിയന്റെ വീട്ടിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് എന്തുകൊണ്ട് അവന്റെ മുറിയിലേക്ക് കടന്നപ്പോൾ മറ്റൊരു ബുദ്ധിമുട്ടും തോന്നിയില്ല...

വിവാഹത്തെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല എങ്കിൽ കൂടി സംശയദൂരീകരണത്തിനും അതിന്റെ അന്ധര ഫലങ്ങളിൽ ചേർത്തുപിടിക്കാൻ അച്ഛനെ പോലെ വാത്സല്യം ഉള്ളൊരു തണൽ അവൾക്കു വേണമായിരുന്നു.. മഹിയാണ് അതിനു നല്ലതെന്ന് അവൾക്കു തോന്നി.. മറിയക്കും അപ്പുവിനും അധികം നേരം ദേവൂന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റില്ല.. അതുപിന്നെ കുട്ടകരച്ചിലിനെ വഴിതെളിക്കുകയുള്ളു... റൂമിൽ എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ബാഗ് മഹിയൊരു ടേബിളിന്റെ മുകളിൽ വെച്ചു... കുറച്ചു നേരം അവിടം നിശബ്ദമായി.. അവസാനം മഹി തന്നെ സംസാരിച്ചു.. മഹി : ദെച്ചു... നീ.. നീ റെസ്റ്റെടുക്ക് ഞാൻ ഹോസ്പിറ്റലിലേക്ക് തിരിക്കുവാണ്... രാവിലെ രജിസ്റ്ററോഫീസിൽ പോകാം... അവൻ അത്രെയും പറഞ്ഞു പുറത്തു നടക്കാൻ ഒരുങ്ങിയതും ദേവു വിളിച്ചു... ദേവു : മഹിയെട്ട.... മഹിയോന്ന് നിന്നു... ശേഷം അവളെ തിരിഞ്ഞു നോക്കി... അവൾ അവന്റെ അടുത്തെത്തി..അവൻ അവൾക്കുനേരെ നിന്നു.. ദേവു : ഞാൻ അത്...

മഹി : ഹ്മ്മ്... എന്താ വിളിച്ചത്... ദേവു : അമ്മക്ക്.. മഹി : പറഞ്ഞില്ലെടോ കുഴപ്പം ഒന്നുമില്ല... ഒബ്സെർവഷൻ കഴിഞ്ഞ് കുറച് ദിവസം അവിടെ നിൽക്കേണ്ടി വരും.. ഒന്നു സ്റ്റേബിൾ ആയാൽ ഡിസ്ചാർജ് ചെയ്യും.. ദേവു : മ്മ്... മഹി : നീ കിടന്നോ... ഞാൻ പോയി വരാം.. ദേവു : ഒരു കാര്യം കൂടി... മഹി : ചോദിക്.. ദേവു : അമ്മ എന്തിനാ ഏട്ടനെ കാണാൻ വന്നത്... മഹി : ഞാൻ പറയാം ദേവു.. ഇപ്പൊ നീ കെടക്ക്... നാളെ സംസാരിക്കാം.. ദേവു : മ്മ് മഹി : പോകുവാ... അതുംപറഞ്ഞ നടക്കാൻ തുടങ്ങിയ അവൻ എന്തോ ഓർത്തപോലെ നിന്നു ശേഷം അവൾക്കടുത്തു വന്നു... ഒരു ചോദ്യവും പറച്ചിലുമില്ലാതെ അവളെ തന്റെ നെഞ്ചോടു ചേർത്തു... അവളും ഒരു വേള അതാഗ്രഹിച്ചിരുന്നു.. അവനോട് ചേർന്നു നിൽകുമ്പോൾ വല്ലാത്തൊരു സുരക്ഷിതിത്വം അവൾക്കു അനുഭവപ്പെട്ടിരുന്നു... അടർന്നു മാറാൻ ഇരുവർക്കും സാധിക്കുണ്ടായിരുന്നില്ല.. മഹിയുടെ മനസ് സമ്മിശ്രാ വികാരങ്ങളാൽ പ്രെഷുബ്ധമായിരുന്നു...

ഒരു വശത്തു കൈവിട്ടു പോകാതെ എന്നന്നേക്കും തന്റെ പ്രാണനെ ചേർത്തുപിടിക്കാനുള്ള ആദ്യ പടി കടന്നത്തിലുള്ള എന്ന സന്തോഷം.. മറുവശത്തു അമ്മയുടെ സ്ഥാനത്തു കണ്ട രുക്കുവിന്റെ ആക്‌സിഡന്റ ഉണ്ടായ സങ്കടം... അവന്റെ ഹൃദയ സ്പന്ദനം കാതോർത്തു അവളുടെ ഉള്ളിലെ അഗ്നി നേരിയതോതിൽ ശമിച്ചു... അവളുടെ ഉള്ളിലെ സംഘര്ഷങ്ങൾ തെല്ലൊന്നടങ്ങി എന്ന് തന്നെ വരിഞ്ഞുമുറുകിയ കൈകളിൽ വന്ന അയവിൽ നിന്നവന് മനസിലായി... മൂര്ധാവിൽ നനത്തൊരു ചുംബനവും നൽകി അവൻ അവളെ വിട്ടകന്നു കവിളിൽ ഒന്ന് തട്ടിയിട്ട് പോയി... അവൾ ഫ്രഷാവാൻ ബാത്റൂമിലേക്കു പോയി.... 💖💖💖💖💖💖💖💖💖💖💖 ബാത്‌റൂമിൽ നിന്നിറങ്ങി.. അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.. തന്റെ പ്രതിബിമ്പം കണ്ട് അവളൊന്നു നിശ്ച്വസിച്ചു... കഴുത്തിലെ താലി കയ്യിലെടുത്ത നോക്കിയശേഷം അതു മുറുകെ പിടിച്ചു... പിന്നെ ഒന്ന് കിടക്കാൻ ഒരുങ്ങിയപ്പോളാണ് അന്ന് കണ്ട അതെ ഡയറി അവൾ വീണ്ടും കണ്ടത്.... ഒരു നിമിഷം ഒന്നാലോചിച്ചശേഷം അവളതു കയ്യിലെടുത്ത മറിച്ചു നോക്കി... ആദ്യത്തെ പേജും കടന്ന് അടുത്തത് അവൾ വായിക്കാൻ തുടങ്ങി... അതിൽ കുറച് വരികൾ മാത്രമാണ് കുറിച്ചിട്ടേകുന്നത്...

" പെണ്ണെ നീ എനിക്കൊരു വിസ്‌മയമാണ്... കേട്ടറിഞ്ഞ നിന്റെ ചാപല്യങ്ങളിൽ ഞാൻ എന്റെ ശ്വാസം പോലും സമർപ്പിക്കാൻ ആഗ്രഹിക്കുന്നു... " വായിച്ചു കഴിഞ്ഞപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു... എന്തോ ഓർത്തു നിന്നപ്പോളാണ് കഴിക്കാൻ അവളെ മറിയാമ്മ വന്നു വിളിച്ചുകൊണ്ടു പോയത്... കഴിക്കാൻ ഇരിക്കുമ്പോളും അവളെ തുറിച്ചു നോക്കാൻ ശ്രാവന്തി മറന്നില്ല... അവളെ പക്ഷെ ആരും തന്നെ മൈൻഡ് ചെയ്തില്ല..പ്രേത്യേകിച്ചു ത്രിമൂർത്തികൾ... ഭക്ഷണം കഴിച്ചു അവൾ തിരികെ റൂമിലേത്തി... വായിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും ശരീരം അതിനു അനുവദിക്കാത്തത് കൊണ്ട് അവൾ കിടന്നു... 💥💥💥💥💥💥💥💥💥💥💥 മഹി ഹിസ്‌പിറ്റലിൽ എത്തിയപ്പോൾ കാശിനാഥും ആൽവിനും ജയദേവും ഐ സി യുവിന്റെ മുന്നിൽ ഇരിക്കുന്നത് കണ്ടു... മഹി ഒരുപാട് നിർബന്ധിച്ചു അവരെ റൂമിൽ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു വിട്ടു... ആൽവിയുടെ അടുത്ത് ഇരുന്നപ്പോൾ അവൻ ചോദിച്ചു... ആൽവി : മഹി.. മഹി : മ്മ്... ആൽവി : എന്താടാ.. എന്താ നിന്റെ മനസ്സിൽ..

മഹി : ഒന്നുല്ലടാ.. ആൽവി : പറഞ്ഞൊഴിയാൻ നോക്കണ്ട മഹി... എന്തൊക്കെയോ നിന്റെ മനസിലുണ്ട്... മഹി : പറയാം ആൽവി സമയം ആയിട്ടില്ല.. അതിനു മുൻപ് കുറച് കാര്യങ്ങൾ അറിയാനുണ്ട്. എന്നിട്ട് പറയടാ.. ആൽവി : മ്മ്... മഹി ചെയറിൽ ചാരി കണ്ണടച്ച് കിടന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഇതേ സമയം കൈയിലെ ഗ്ലാസിലെ മദ്യം ആർത്തിയോടെ കുടിച് അവനാ ഗ്ലാസ്‌ നിലത്തിറിഞ്ഞു പൊട്ടിച്ചു... പതിയെ എഴുനേറ്റ് ആടിയാടി ഇരുട്ട് പടർന്ന ആ മുറിയുടെ ചുവരിൽ തൂക്കിയിരുന്ന ഒരു വലിയ ഫോട്ടോക്ക് മുന്നിൽ വന്നു നിന്നു... അവൻ തന്റെ കണ്ണുനീർ ചുണ്ടുവിരലാൽ തട്ടിത്തെറിപ്പിച്ചു ആ ഫോട്ടോക്ക് മുകളിൽ വിരലോടിച്ചു... ആ സമയം അവന്റെ കാണുകളിൽ നിറഞ്ഞ വികാരം എന്താണെന്നു ആർക്കും തന്നെ മനസിലായില്ല.. എന്നാൽ അടുത്ത നിമിഷം അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി... ഞൊടിയിടയിൽ തന്റെ തലമുടിയിൽ കോർത്തു വലിച്ചവൻ അലറി...... ദേവു.......... !!!!!!!!!!!! 💞💞💞💞💞💞💞💞💞

രാവിലെ ദേവു അലാറം കെട്ട് എഴുനേറ്റു.... ഒന്ന് കണ്ണടച്ചു പ്രാർത്ഥിച്ച ശേഷം ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷായി അടുക്കളയിൽ പോയി.. ശ്രീദേവി അപ്പോൾ ചായാ ഉണ്ടാകുയായിരുന്നു... അവൾ അവരുടെ അടുത്തുചെന്ന് വിളിച്ചു.. ദേവു : അമ്മേ... ശ്രീദേവി : ആ മോള് എഴുന്നേറ്റോ... ദേവു : അഹ് അമ്മേ.. ശ്രീദേവി : ആ നില്ക് അമ്മ ചയെടുക്കാം.. ദേവു : വേണ്ടമ്മേ ഞാൻ എടുത്തോളാം... ശ്രീദേവി : വേണ്ട മോളെ അമ്മ തരാം.. ദേവു : മ്മ് ശ്രീദേവി ചായ ഉറ്റി അതിൽ പഞ്ചസാര ഇട്ടു കപ്പിലേക്കു പകർന്നു അവൾക്കു നൽകി.. ഒരു ചെറുപുഞ്ചിരിയോടെ അവളാ കപ്പ് വാങ്ങി ചുണ്ടോടു ചേർത്തതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു... ശ്രീദേവി പോകാൻ ഒരുങ്ങിയതും അവൾ തടഞ്ഞു.. ദേവു : അമ്മേ ഞാൻ നോക്കാം.. ശ്രീദേവി : ശെരി മോളെ... ദേവു ലീവിങ് ഏരിയ കടന്നു വാതിൽക്കൽ എത്തി കതക്ക് തുറന്നു... മുന്നിൽ മഹി ആയിരുന്നു... മഹി അവളെ നോക്കി ചിരിച്ച ശേഷം റൂമിലേക്ക് പോയി... അവൾ അടുക്കളയിൽ ചെന്നു ചയമൊത്തം കുടിച്ചു കപ്പ്‌ കഴുകി വെച്ചു..

ശേഷം മഹിക്കുള്ള ചായയുമായി മുകളിലേക്കു പോകാൻ തുടങ്ങവേ ആണ്‌ വീണ്ടും കാളിങ് ബെൽ അടിച്ചത്... മുന്നിൽ ചെന്നു വരാന്തയിലേക്ക് നോക്കിയതും മെഹ്‌റൂഫ് അവിടെ ചെയറിൽ ഇരിക്കുന്നത് കണ്ടു.. ദേവു : സാർ.. മുന്ന : ആ ദേവു താൻ ഇവിടെ.. ദേവു : അത് സാർ.. അപ്പോളാണ് അവളുടെ കഴുത്തിലെ താലിയും സീമന്തരേഖയിലേ സിന്ദുരവും അവൻ കാണുന്നത്.. അവനൊന്നു ഞെട്ടി.. പിന്നീട് സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.. മുന്ന : അല്ല അമ്മക്ക് എങ്ങനെയുണ്ട്.. ആൽവിയെ വിളിച്ചപ്പോളാണ് ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞത്.. ദേവു : ഓപ്പറേഷൻ കഴിഞ്ഞു.. ഇപ്പോ ഒബ്സെർവഷനിൽ ആണ്‌.. മുന്ന : ഓഹ് ഐ സീ.. ശ്രീദേവി അപ്പോഴേക്കും അങ്ങോട്ടേക്കു വന്നു... ശ്രീദേവി : ആരാ മോളെ അത്.. ദേവു : അത് അമ്മേ ഞങ്ങളുടെ ക്ലാസ് ഇന് ചാർജ് ആണ്‌ മഹ്‌റൂഫ് സാർ... ശ്രീദേവിയെ കണ്ടതും മെഹ്‌റൂഫ് എഴുനേറ്റ് കൈകൂപ്പി.. അവർ തിരിച്ചു... പുറത്തിരിക്കാതെ അകത്തേക്ക് വാ.. ശ്രീദേവി മുന്നയെ അകത്തേക്കു ക്ഷെണിച്ചു..

ശ്രീദേവി : ഞാൻ ചായ എടുക്കാം...നിങ്ങൾ സംസാരിക്ക്.. അവർ അടുക്കളയിലേക്കു പോകാൻ നിന്നതുംഒന്ന് നിന്നിട്ട് അവളോട്‌ ചോദിച്ചു.. ശ്രീദേവി : മോളെ മഹിക്ക് ചായാ കൊടുത്തോ... ദേവു : ഇല്ലമ്മേ കൊടുക്കാൻ പോകുമ്പോള സാർ വന്നത്... ഞാൻ കൊടുക്കാം.. ശ്രീദേവി : ശെരി.. ദേവു : സാർ ഒരു മിനുറ്റ് ഞാൻ ഇപ്പോ വരാം.. അവൾ മുകളിൽ പോയി ഒന്ന് നിന്ന ശേഷം റൂം തുറന്ന് അകത്തു കയറി.. മഹി അപ്പോൾ റെഡിയായി വാച്ച് കെട്ടുകയായിരുന്നു.. അവൾ വിവരം അറിയിച്ചു... ചായ അവനു കൊടുത്തു.. അവൻ ഇപ്പോ വരാം എന്ന് പറഞ്ഞപ്പോൾ അവൾ തിരികെ നടന്നു.. താഴെ എത്തിയപ്പോൾ അവിടെ സോഫയിൽ മഹ്‌റൂഫിന്റെ ഒപ്പം ഇരിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ കുറുകി.. അവൾ താഴന്ന ശബ്ദത്തിൽ പറഞ്ഞു... മെഹ്രു..... !! ................(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story