ദക്ഷ മഹേശ്വർ: ഭാഗം 41

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മെഹ്‌റിഫ!!! ഇതേ സമയം തന്നെയാണ് മറിയാമ്മയും അപ്പുവും സ്റ്റെപ്പിന്റെ അവിടേക്കെത്തിയത് ദേവുവിന് മുൻപിൽ മുഖം പാതിമറച്ച ഒരു തട്ടമിട്ട പെൺകുട്ടിയെ കണ്ട് അവർ താഴേക്ക് വന്നത്.... മഹ്‌രിഫയാണത് എന്നുകണ്ടതും മറിയാമ്മയുടെയും അപ്പുവിന്റെയും മുഖം വലിഞ്ഞു മുറുക്കി... പാഞ്ഞുവന്നവർ ദേവുവിന്റെ ഇരുഭാഗത്തായി വന്നു നിന്നു.... മറിയാമ്മ : നിനകെന്താടി ഇവിടെ കാര്യം.... മറിയാമ്മ അലറി... ദേവു മറിയാമ്മയെ ശാസനയോടെ നോക്കി... തന്നെ വിവാഹംചെയ്തു കൊണ്ടുവന്ന വീടാണെങ്കിൽ കൂടി അതു ഉൾകൊള്ളാൻ അവൾക് അത്രപെട്ടെന്ന് ആകുമായിരുന്നില്ല... മാത്രമല്ല ഒച്ചയെടുത്ത സംസാരിക്കുന്നത് മര്യാദയല്ലെന് തോന്നി... പക്ഷെ ദേവുവിന്റെ മുഖത്തു ഞെട്ടലുണ്ടാവാത്തത് മെഹ്‌റൂഫ് ശ്രെധിച്ചു... അയാളുടെ കണ്ണ് കുറുകി... മെഹ്രു അവർക്കുമുന്നിൽ തലകുനിച്ചു നിൽക്കുകയാണ്... "മെഹ്രു.. ..." ദേവു സൗമ്യമായി വിളിക്കുന്നത് കണ്ട് നിറകണ്ണുകളോടെ മെഹ്രു അവളെ നോക്കി... പെട്ടെന്ന് മെഹ്റു അവളുടെ കാലിൽ വീണു...

ഒരു ഞെട്ടലോടെ ദേവു അവളെ പിടിചെഴുനെല്പിച്ചു.. ദേവൂന്റെ മുന്നിൽ കൈകുപ്പി നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല... കുറ്റബോധത്തോടെ നീറുന്ന മനസുമായി അവൾ തലകുനിച്ചു നിന്നു... അപ്പോഴാണ് സോഫയിൽ ഇരിക്കുന്ന മെഹ്‌റീഫിനെ അപ്പുവും മരിയമ്മയും കണ്ടത്...അവരുടെ നെറ്റി ചുളിഞ്ഞു .. മറിയാമ്മ : സാർ എന്താ ഇവിടെ...അതും ഇവളുടെ കൂടെ...? പെട്ടെന്നുള്ള ചോദ്യത്തിൽ മുന്ന ഒന്നു പതറി... മുന്ന : അ.. അത്.. മറുപടി പറയാൻ ഒരുങ്ങുമ്പോളാണ് വേറെ ഒരു ശബ്ദം എല്ലാരും കേട്ടത്... ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ദേവുവും കൂട്ടരും മഹി ഇറങ്ങിവരുന്നതാണ് കണ്ടത്... മഹി ദേവൂന്റെ തൊട്ടടുത്ത നിന്ന മെഹ്‌റീഫിനെ നോക്കി... മഹി : എന്താ സാർ വിക്കുന്നത്.. ഉത്തരം പറയാൻ എന്താ ഒരു പതർച്ച... ധൈര്യമായി പറയണം ഈ നില്കുന്നത് എന്റെ അനിയത്തി ആണെന്ന്... 😏 പുച്ഛത്തോടെ മഹിയുടെ ചോദ്യം കേട്ടതും എല്ലാരും തറഞ്ഞു നിൽക്കുകയായിരുന്നു....ദേവു ഒഴിച്... അത് മഹിയും ശ്രെധിച്ചു... ദേവു വിനെ നോക്കിയപ്പോൾ അവൾ ഇരുകണ്ണും അടച്ചു പിന്നെ പറയാം എന്ന് പറഞ്ഞു മുന്ന : മഹി.. ഞാ..ഞാൻ.. ഒന്നും മനപ്പൂർവ്വമല്ലെടോ.... ഇ... ഇവൾക്ക്.. ഇത്തിരി.. സമയം.. വേണമായിരുന്നു... 😢

അപ്പു : അതുകൊണ്ടായിരിക്കും ഇതൊക്കെ ഞങ്ങളിൽ നിന്ന് മറച്ചുവെച്ച് ചതിക്കാൻ ശ്രെമിച്ചത് 😏😏 മെഹ്റു : നോ.. ഇക്കയെ ഒന്നും പറയരുത്... ഞ.. ഞാൻ പറഞ്ഞിട്ടാ ഇക്ക ഒന്നും നിങ്ങളോട്... പ.. പറയാ.. പറയാഞ്ഞത്... അവൾ വിതുമ്പി... മറിയാമ്മ : ചീ നിർത്തേടി നിന്റെ മൊതലകണ്ണീരു.... എന്തിനാ ഇപ്പോ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് 😠😠😠 സൗണ്ട് കൂടിയപ്പോൾ ദേവു ഇടപെട്ടു... ദേവു : മറിയമേ നമ്മുക്ക് പുറത്തു നിന്ന് സംസാരിക്കാം... മറിയാമ്മ : മ്മ് 😤 അവർ പുറത്തേക്കിറങ്ങി.. ഗാർഡനിൽ സെറ്റ് ചെയ്ത ലോണിൽ ഉള്ള സ്റ്റോൺ ബെഞ്ചിന്റെ അടുത്തേക്ക് എല്ലാരും പോയി.... നിശബ്ദതയെ ബേധിച്ചു കൊണ്ട് മഹിയുടെ ഫോൺ റിങ് ചെയ്തു... മഹി മുന്നയെയും മെഹ്റുവിനെയും തറപ്പിച്ചൊന്ന് നോക്കിയിട്ട് മാറി നിന്ന് ഫോൺ അറ്റൻഡ് ചെയ്തു.... ദേവു : മാപ്പ് പറച്ചിലൊക്കെ അവിടെ നിൽക്കട്ടെ നിന്റെ ഫേസ് എന്താ ഇങ്ങനെ പാതി മറച്ചിരിക്കുന്നത്... അതു കേട്ടതും മെഹ്റു തന്റെ മുഖം പാതിമറച്ച സ്കാർഫ് പതിയെ മാറ്റി.. ഞെട്ടലോടെ ആണ്‌ എല്ലാരും അവളുടെ മുഖം ഉറ്റുനോക്കിയത്... 😳😳 ആസിഡ് വീണതുപോലെ പാതി ഭാഗം വെന്തുരുകിയ പോലെ ഇരിക്കുന്നു... ഫോൺ കോളിന് ശേഷം തിരിച്ചുവന്ന മഹിയും കണ്ടത് ഇതാണ്...

അന്ന് കോളജിൽ വെച്ച് കണ്ടപ്പോളും മുഖം അവൾ പാതിമറച്ചിരുന്നതായി അവനോർത്തു.... മൂന്നുപേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു... ഒരു പൊട്ടിക്കരച്ചിലോടെ അവൾ ദേവുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു... മെഹ്റു : മാപ്പ്... ആ ഒ..ഒരു.. വാ..വാക്ക് കൊണ്ട്.. നിസാ....നിസാരവത്കരിക്കാൻ പ..പറ്റിയ പ്രവർത്തി....യല്ല എന്റെ ഭാഗത്തു നി...ന്ന് ഉണ്ടായ..ത് എന്ന് എനിക്കറിയാം... പക്ഷെ മാപ്പ് പറയാനല്ലാതെ മറ്റൊന്നും ചെയ്യാൻ എഹ് എന്നെ.. കൊ..കൊണ്ട് സാ.സാധിക്കില്ല.. .. എന്നോട് ക്ഷെമിക്കട 😢😪 ദേവു അവളെ എല്ലാം മറന്നു കെട്ടിപിടിച്ചു... അത്രക്ക് മനഃശക്തിയെ അവൾക്കുണ്ടായിയുള്ളു... പൊള്ളലേറ്റു പാതി മറച്ച ആ മുഖത്തോടു ഇനിയും ക്രൂരത വാക്കിലൂടെ പ്രകടിപ്പിക്കാൻ അവൾക്കു ആകുമായിരുന്നില്ല... മറിയാമ്മയും അപ്പുവും ദേവുവിനൊപ്പം കൂടി... കുറച്ചു നേരം പരസ്പരം പരിഭവം പറഞ്ഞ ശേഷം മരിയമ്മയോട് അവളെ റൂമിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു വിട്ടു.. ദേവു അപ്പോഴേക്കും അടുക്കളയിൽ പോയി അമ്മയുടെ അടുത്ത് നിന്ന് ജ്യൂസ്‌ വാങ്ങി മാഹിക്കും മുന്നാക്കും അപ്പുവിനും കൊടുത്തു... മഹിയും അവളുടെ ഈ രൂപത്തിൽ ഞെട്ടി ഇരിക്കുകയായിരുന്നു... ഇനിയെന്തു പറയണം എന്ന് അവനുമറിയില്ലായിരുന്നു...

അവസാനം മൗനം വെടിഞ്ഞുകൊണ്ട് അപ്പു ചോദിച്ചു... അപ്പു : എന്താണ് സാർ ഉണ്ടായത്.. അവൾക്കു.. ഞങ്ങൾ ഒന്നുമറിഞ്ഞിരുന്നില്ല... ദേവു ഡിപ്രെസ്സ്ഡ് സ്റ്റേജിൽ പോയതിൽ പിന്നെ ഞങ്ങൾ അവളെ തിരികെ കൊണ്ടുവരാൻ ഉള്ള ശ്രെമത്തിലായിരുന്നു... ദേവു : സാർ . അവളുടെ... മുന്ന : ഞാൻ അവളുടെ ബ്രദർ ആണ്‌.. ആ ഇൻസിഡന്റ് നടക്കുമ്പോൾ ഞാൻ ദുബായിൽ ആയിരുന്നു... തിരിച് നാട്ടിൽ ലീവിന് വന്നപ്പോൾ ആണ്‌ കാര്യങ്ങൾ അറിഞ്ഞത്.... മഹി : അപ്പോ മെഹ്റു.. ആസിഡ് അറ്റാക്ക്.. മുന്ന : അത് ചെയ്തത് അവനാണ്.. തൻസിൽ... അവന്റെ പേര് കേട്ടപ്പോൾ ദേവുവിന് പഴയെ കാര്യങ്ങൾ ഓർമ വന്നു.. അവളുടെ അടുത്തിരുന്നു മഹിക്ക് അവളുടെ മുഖത്തെ ഭാവമാറ്റം മനസിലാവുണ്ടായിരുന്നു... മഹി അവളെ തന്നോട് ചേർത്ത് പിടിച്ചു.. അവൾ ദയനീയമായി അവനെ നോക്കിയപ്പോൾ അവൻ കണ്ണുകൾ ചിമ്മിയടച്ചു അവൾക്കു ധൈര്യം പകർന്നു... മുന്ന ഇതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... അയാളുടെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു... നഷ്ട്ടബോധത്തിന്റെ ചിരി 🙂 മുന്ന തുടർന്നു... മുന്ന : തന്റെ കാര്യം അറിഞ്ഞു അവൾ ആദ്യമത് വിശ്വസിച്ചില്ല....കേട്ടതൊക്കെ കളളം ആണെന്ന് വാദിച്ചു...

ഇതെന്റെടക്ക് പണത്തിന്റെ ബലത്തിൽ അവൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.. അവനോട് നേരിട്ട് ചോദിച്ചറിയാൻ ഇറങ്ങിയ രാത്രി... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അവന്റെ സ്ഥിരം താവളത്തിലേക്കാണ് മെഹ്റു കേറി ചെന്നത്.. അവന്റെ കൂട്ടാളികളും അവനു കാവൽ നില്പുണ്ടായിരുന്നു... മെഹ്റു : ഇക്ക ഞാൻ കേട്ടതൊക്കെ ശെരിയാണോ... തൻസിൽ : നീ എന്ത് കേട്ടു 😏 മെഹ്റു : ഇക്ക.. ദേ ദേവൂനെ.. റേ.. റേപ്പ് ചെയ്യാൻ.... തൻസിൽ : അ അതെ... പക്ഷെ അവളെന്റെ കൈയിൽ നിന്ന് വഴുതി പോയി %#@#%മോള്... 😠😠 ദേഷ്യത്തോടെ പല്ലുകടിച്ചു അവൻ പറയുന്നത് കെട്ട് മെഹ്റു തകർന്ന് പോയി.. ഇങ്ങനെ ഉള്ളൊരു ആഭാസനെയാണോ റബ്ബേ താൻ സ്നേഹിച്ചത് എന്നവൾ ചിന്തിച്ചത്... അപ്പോൾ ദേവു പറഞ്ഞത് അവളോർത്തു... ദേവു : വേണ്ട മെഹ്റു.. നിനക്ക് അ ബന്ധം വേണ്ടടാ... അവൻ. അവനാള് ശെരിയല്ല... അന്ന് അവളുടെ വാക്കുകളെ താൻ പുച്ഛിച്ചു തള്ളി.. ഇന്ന്... മെഹ്റു അവന്റെ മുന്നിലേക്ക് ചെന്നു അവന്റെ കോളറിൽ കുത്തിപ്പിടിച്ചു... മെഹ്റു : എന്തിനായിരുന്നു... എന്തിനായിരുന്നു നീ.. നീ അവളെ... റബ്ബേ... ഇങ്ങനുള്ള നിന്നോട് എനിക്ക് വെറുപ്പ് തോന്നുന്നു... തൻസിൽ : ഹാ... നീ വെറുത്താലും എനിക്കൊരു കോപ്പും ഇല്ല... അതിനു നീ..

നീയെന്റെ ആരാഡി .. 😏😏 മെഹ്റു : അ അപ്പൊ.. ഞാൻ.. ഇങ്ങടെ ആരുമല്ലേ... പറ പറയാൻ.. തൻസിൽ തന്റെ കോളറിൽ പിടിച്ച മെഹ്രുവിന്റെ കൈകൾ തട്ടിയെറിഞ്ഞു... തൻസിൽ : എനിക്ക് നീ വെറും തുറുപ്പു ച്ചിട്ടാ.. ദക്ഷയിലേക്കുള്ള എന്റെ തുറുപ്പു ചിട്ട്... വേണമെങ്കിൽ വേറോരു പട്ടം കൂടി തരാം... കുറെ നാള് ഞാൻ കൊണ്ടുനടന്ന പെണ്ണ്... 😏😏 മെഹ്റു : ഡാ.... മെഹ്റു അവനെ തല്ലാൻ ഓങ്ങിയതും അവനാ കൈ തിരിച്ചു കൊണ്ട് പറഞ്ഞു.. തന്സിൽ : അ.. അടങ്ങേടി..അവളെ കണ്ട അന്ന് മുതൽ മനസ്സിൽ കേറിയതാ... ഒരുപ്പാട് പയറ്റി നോക്കി പക്ഷെ അവൾ പിടിത്തന്നില്ല.. പിന്നെയുള്ള ഏക വഴി നീ ആയിരുന്നു... എല്ലാം ഞാൻ പ്ലാൻ ചെയ്തപോലെ നടന്നു.. പക്ഷെ ഒരു ചെറിയ പിഴപ്പറ്റി... ഇലേൽ എന്റെ കൈയിൽ കെടന്ന് പിടഞ്ഞെന്നെ ആ %%@$.. അവൻ ദേഷ്യത്തോടെ അവളെ പിടിച്ചു തള്ളി.. അവൾ തലയടിച്ചു വീണു... അവൾ പേടിയോടെ ചുറ്റും നോക്കി.. അവന്റെ ഇങ്ങനൊരു ഭാവം അവളെ ഭയത്തിലാഴ്ത്തി .. തന്സിൽ : അവളുടെ അടുത്ത് നീ ഒന്നുമല്ല... എനിക്കെന്തിനാ... അവൻ തന്റെ കൂട്ടത്തിൽ ഉള്ളവരെ നോക്കി... ഒരു വഷളൻ ചിരിയോടെ അവർ അവളുടെ അടുത്തേക്ക് നടന്നു... അവൾ ബദ്ധപ്പെട്ടു എഴുനേറ്റ് അവിടെ നിന്ന് പിടഞ്ഞോടി...

തൻസിൽ : പിടിക്കട അവളെ..... 😡😠😠😠 അവൾ ആ ബിലീഡിങ് നിന്ന് പുറത്തേക്കു ഓടി.. നെറ്റിയിൽ നിന്ന് ചോര ഒഴുകുന്നുണ്ട്.... അവൾ സർവ്വശക്തിയുമെടുത്ത ഓടി... കുട്ടത്തിൽ ഒരാൾക്ക് അവളുടെ മുടിയിൽ പിടുത്തം കിട്ടി.. അവൾ കുതറുന്നതിനിടക് ഒരുത്തൻ അവളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു.... മെഹ്റു : ആാാാാ...... അവൾ അലറി കരഞ്ഞു... അവർ അവളെ പിടിച്ചു ഒരു കുറ്റികാട്ടിലേക്ക് പോകാൻ ഒരുങ്ങിയതും ഒരു വണ്ടിയുടെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചം കണ്ട് അവരാ ശ്രെമം ഉപേക്ഷിച്ചു അവളെ അവിടെ ഇട്ട് ഓടി രക്ഷപെട്ടു... ആ വണ്ടുകാരൻ അവളെ കണ്ട്.. ഒരുപാട് തട്ടിവിളിച്ചെങ്കിലും അപ്പോഴേക്കും അവൾക്കു ബോധം നഷ്ട്ടപെട്ടിരുന്നു.. അവിടേക്ക് വന്ന വഴിയാത്രകരുടെ സഹായത്തോടെ അവർ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു... 😔😔😔😔😔😔😔😔😔😔😔 എല്ലാം കെട്ടു മരവിച്ചു ഇരിക്കുകയാണ് ബാക്കിയുള്ളവർ... എന്തുപറയണം എന്ന് ആർക്കുമറിയില്ല... മഹി പറഞു... മഹി : ഐ എം സോറി മുന്ന.. എ.. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.. ഐ ആം റീലി സോറി...

മുന്ന : ഇറ്റ്സ് ഓക്കേ.. അയാളുടെ ശബ്ദവും ചിലംഭിച്ചിരുന്നു... ദേവു : അപ്പൊ തന്സിൽ... മുന്ന : മരിച്ചു... ഏതോ കൊട്ടെഷൻ ടീം തീർത്തത് ആണെന്നാണ് കേട്ടത്... അതുപറയുമ്പോൾ അയാളുടെ മുഖത്തു വന്ന ക്രൂരഭാവം മഹി നോട്ട് ചെയ്തു... അപ്പോളാണ് അങ്ങോട്ടേക്ക് ശ്രീദേവിയമ്മ വന്നത്... ശ്രീദേവി : മഹി.. നീ ഇതുവരെ പോയിലെ... മഹി : ഇല്ലമ്മേ.. ഞാൻ ഇവരെ കണ്ടപ്പോൾ സംസാരിച്ചിരുന്നതാ.. ശ്രീദേവി : അഹ് അതു നന്നായി.. ദെ അച്ഛൻ വിളിച്ചിരുന്നു.. നീ വേഗം ദേവുമോളെയും കൊണ്ട് രജിസ്റ്റർ ഓഫീസിലേക്ക് ചെല്ലു.. ആൽവിയൊക്കെ അവിടെ ഉണ്ടെന്ന്.. എന്നിട്ട് ആശുപത്രിയിലേക്ക് ചെല്ല്.. രുക്കുവിനെ റൂമിലേക്ക്‌ മാറ്റിയെന്ന.. ദേവു : അമ്മയെ റൂമിലേക്ക്‌ മാറ്റിയോ... ശ്രീദേവി : അഹ് മോളെ.. വേഗം പോയി റെഡിആയി വാ.. രജിസ്റ്റർ ഓഫീസിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോകാലോ ... ദേവു : ശെരിയമ്മേ... ശ്രീദേവി തിരികെ നടന്നപ്പോൾ മുന്നായോടും അപ്പുനോടും പറഞ്ഞു മഹിയെ ഒന്ന് നോക്കി അവൾ വേഗം റൂമിലേക്ക് പോയി.. പെട്ടെന്ന് റെഡിയായി വന്ന് മഹിക്കൊപ്പം അവൾ രജിസ്റ്റർ ഓഫീസിലേക്ക് തിരിച്ചു... മുന്നയും അവർക്കൊപ്പം പോയി.............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story