ദക്ഷ മഹേശ്വർ: ഭാഗം 42

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

പത്തുമണിയോടെ മഹിയുടെ കാർ രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ എത്തി... ദേവു അപ്പോഴും മെഹ്രുവിന്റെ ഇൻസിഡന്റിൽ നിന്ന് മുക്തയായിട്ടില്ലായിരുന്നു... ഓഫീസിന്റെ ഫ്രണ്ടിൽ ആൽവിയും ഹിതുവും ശ്രീയും നില്പുണ്ടായിരുന്നു... മഹി തട്ടിവിളിച്ചപ്പോൾ ആണ്‌ ദേവു സ്വബോധത്തിലേക്കു വന്നത്... അവൻ ഇറങ്ങാൻ കണ്ണുകാണിച്ചു.. ദേവു ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... ദേവുവിന്റെ മുഖത്തെ ക്ഷീണം അവരുടെ മനസിലും നീറ്റലുണ്ടാക്കി... മഹിയുടെ വാക്കുകളിൽ നിന്ന് ദേവുവിനെ അറിയുന്ന ശ്രീക്കും അവൾ സ്വന്തം പെങ്ങൾ തന്നെയായിരുന്നു.... അവർ ഓഫീസിൽ കയറി... രെജിസ്റ്ററിന്റെ മുന്നിൽ പോയി നിന്നു.. ബാക്കി ഫോര്മാലിറ്റീസൊക്കെ ആൽവിയും ഡേവിഡും ചേർന്ന് നേരത്തെ സെറ്റാക്കിയിരുന്നു... ഡേവിഡ് വീട്ടിൽ ഒരാവശ്യത്തിന് പോയതാണ്.. രജിസ്റ്റർ ബുക്കിൽ ആദ്യം മഹി ഒപ്പ് വെച്ചു... ശേഷം ദേവുവും ഒപ്പിട്ടു... സാക്ഷികളായി ആൽവിയും ഹിതേഷും ഒപ്പ് വെച്ചു... മെഹ്‌റൂഫ് അവർക്കൊപ്പംതന്നെ ഉണ്ടായിരുന്നു...

അവിടെ നിന്ന് അവർ നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രാവന്തി തന്റെ മുന്നിൽ കാണുന്ന എല്ലാ വസ്തുക്കളും തല്ലി തകർക്കാൻ തുടങ്ങി... പുസ്തകങ്ങൾ വലിച്ചെറിഞ്ഞും ഫ്ലവർ വെയ്‌സ് ഊക്കോടെ നിലത്തെറിഞ്ഞു പൊട്ടിച്ചും അവൾ കലി തീരത്തെ മുടിയിൽ കൈകടത്തി ശക്തിയായി വലിച്ചു.... ശ്രീവിദ്യ അപ്പോഴും കതകിൽ അവളെ വിളിച്ചുകൊണ്ടേ ഇരുന്നു... ശ്രീവിദ്യ : മോളെ കതക്ക് തുറക്ക്... അമ്മ പറയുന്നതൊന്നു കേൾക് . .... അപ്പോഴേക്കും അങ്ങോട്ടേക്ക് ശ്രുതി കയറി വന്നു.... ശ്രുതി : എന്താ എന്താ ആന്റി... എന്തുപറ്റി... ശ്രീവിദ്യ കരഞ്ഞുകൊണ്ട് അവളോട്‌ പറഞ്ഞു.. ശ്രീവിദ്യ : മോളെ മഹിയുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞത് മുതൽ അവൾ ഭ്രാന്തെടുത്ത ഇരികുവാണ്... എത്ര പറഞ്ഞിട്ടും കതക്ക് തുറക്കുന്നില്ല... ശ്രുതി : മഹിയെട്ടന്റെ കല്യാണം കഴിഞ്ഞോ 😳 ശ്രീവിദ്യ : കഴിഞ്ഞു മോളെ... അവൾ ആ ദക്ഷയെ ആണ്‌ അവൻ കല്യാണം കഴിച്ചത്... ഇതൊക്കെ അറിഞ്ഞ എന്റെ കുഞ്ഞ്.... 😢 ശ്രുതി : ആന്റി... ആന്റി പേടിക്കണ്ട..'

ഞാൻ അവളോട് സംസാരിക്കാം ആന്റി താഴേക്ക് ചെല്ല്.. ശ്രീവിദ്യ : ഷെറിമോളെ... നോക്കികൊണേ .... ശ്രുതി : നോകാം ആന്റി... ശ്രീവിദ്യ താഴേക്കു പോയപ്പോൾ ശ്രുതി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി ..... ശ്രുതി : ശ്രവി കതക് തുറക്ക് ... അകത്തു നിന്ന് ശബ്ദം ഒന്നുമുണ്ടായില്ല.... ശ്രുതി : ശ്രവി നിന്നോടാ കതക്ക് തുറക്കാൻ പറഞ്ഞത്... പിന്നെയും നിശബ്ദത... ശ്രുതി : എങ്കിൽ നീ എവിടെ കതകടച്ചു തപസിരുന്നോ...ആ ദക്ഷ അവന്റൊപ്പം സന്തോഷത്തോടെ കഴിയട്ടെ 😏😏 പെട്ടെന്ന് കതക്ക് തുറക്കപ്പെട്ടു.... ഒരു ഭ്രാന്തിയെ പോലെ മുടിയും പറത്തി കരഞ്ഞുകലങ്ങിയ കണ്ണോടെ നിൽക്കുന്ന അവളെ കണ്ട് ശ്രുതി ഒന്ന് ഞെട്ടി... ശ്രാവന്തി അവളെ ഒന്ന് നോക്കിയ ശേഷം കട്ടിലിൽ പോയി ഇരുന്നു... ശ്രുതി ആ റൂം മുഴുവൻ കണ്ണോടിച്ചു... അലങ്കോലമായി കിടക്കുന്ന മുറി കണ്ട് അവൾ ശ്രവിയുടെ അടുത്തിരുന്നു...

ശ്രുതി : ശ്രവി... ശ്രവി : എന്നോട് ഒന്നു പറയല്ലേ ശ്രുതി എനിക്ക് കുറച് നേരം ഒറ്റക്കിരിക്കണം... ശ്രുതി : ഞാൻ ഒരുകാര്യം അറിയാനാ വന്നത്.. ശ്രവി : എന്ത് ശ്രുതി : അപ്പോ നീ മഹിയെട്ടനെ വിട്ടുകൊടുക്കാൻ തന്നെ തീരുമാനിച്ചോ? ശ്രവി : നോ മഹി.. മഹിയേട്ടൻ എന്റെ.. എന്റെയാ.. എന്റെയാ... കോ.. കൊടുക്കൂല്ല... ഞ.. ഞാൻ... അവൾ പുലമ്പുന്ന കെട്ട് ക്രുരമായ ചിരിയോടെ അവൾ അവളെ ഒന്ന് ചേർത്ത് പിടിച്ച ശേഷം മുറിവിട്ട് ഇറങ്ങാൻ ഒരുങ്ങി... വാതിൽ പടിക്കൽ എത്തിയതും തിരിഞ്ഞു നിന്ന് അവൾ പറഞ്ഞു... ശ്രുതി : ഇന്ന് ഡെവിൾ വിളിക്കും നീ ഫോൺ എടുക്കണം കേട്ടോ... ശ്രവി :മ്മ്... അവൾ കതകടച്ചു പുറത്തേക്കു നടന്നു.... 💥💥💥💥💥💥💥💥💥💥💥 ഹോസ്പിറ്റലിൽ എത്തിയ മഹിയും മുന്നയും ദേവുവും റൂമിന്റെ അടുത്തേക്ക് നടന്നു... ഒടുവിൽ റൂമിൽ എത്തിയപ്പോൾ കണ്ടത് ബെഡിൽ ചാരി തളർച്ചയുടെ ഇരിക്കുന്ന രുക്കുവിനെയും അവരുടെ തൊട്ടടുത്ത ചെയറിൽ ഇരിക്കുന്ന ജയദേവിനെയുമാണ്... അവൾ ഓടിപോയി അമ്മയുടെ കൈ കവർന്നെടുത്ത അതിൽ മുഖം അമർത്തി കരഞ്ഞു...

രുക്കു വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി... മഹിയും മുന്നയും ആ കാഴ്ച കണ്ട് പരസ്പ്പരം നോക്കി പുഞ്ചിരിച്ചു... രുക്കു : അമ്മടെ മുത്ത് കരയുവാ... അമ്മക്ക് ഒന്നുല്ലടാ.... ദേവു : എന്തിനാ അമ്മ... ഞാൻ എന്തുമാത്രം.. പേടിച്ചുനാറിയുവോ... രുക്കു : പോട്ടെ വേഷമിക്കാതെ അമ്മക്ക് ഒരു കൊഴപ്പവുമില്ല... എന്റെ കുട്ടി അകെ ക്ഷീണിച്ചല്ലോ .... കണ്ണുതുടച്ചുകൊണ്ട് രുക്കു ചോദിച്ചിനു അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു... രുക്കു : മഹി.... മഹി : എന്താ അമ്മേ.. രുക്കു : എന്താടാ എന്റെ മോളെ നീ നല്ലോണം നോക്കാഞ്ഞേ... അവളാകെ ക്ഷീണിച്ചാലോ... കപടഗൗരവത്തോടെ ഉള്ള രുക്കുവിന്റെ ചോദ്യത്തിന് മഹി കണ്ണിറുക്കി കാണിച്ചു... രുക്കു : എന്റെ കുഞ്ഞിനെ വിഷമിപ്പിച്ചാൽ ചുട്ട അടികിട്ടും .. ആഹ... മഹി : ഓഹ് ടീച്ചറെ... ഒരുനിമിഷം എല്ലാരുടെയും ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ദേവു മഹിയെ നോക്കി...അവൻ അവളെ നോക്കി കണ്ണുചിമ്മി... 😊 മഹിയും ജയദേവും പുറത്തേക്കിറങ്ങി... ദേവു രുക്കുവിന്റെ അടുത്തേക്കിരുന്നു...

കുറച്ചു നേരം അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശേഷം അവൾ സംസാരത്തിന് തുടക്കം കുറിച്ചു... ദേവു : അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അമ്മ : എന്താടാ... ദേവു : എന്താ അമ്മേ ശെരിക്കും അന്ന് സംഭവിച്ചത്... അമ്മ : മോള് ഇപ്പോ ഒന്നും ചിന്തിക്കണ്ട... ഒരു കാര്യം അമ്മ പറയാം... ദേവു : എന്താ അമ്മ.... അമ്മ : മഹി നിനക്ക് ഞാൻ കണ്ടത്തിയ ബെസ്റ്റ് ചോയ്സ് ആണ്‌ മോളെ... അതു പിന്നിൽ പല കാരണകളും ഉണ്ട്.. എല്ലാം വഴിയേ മോളറിയും..... ദേവു : മ്മ്... പിന്നെയും കുറച്ചുനേരം സംസാരിച്ച ശേഷം ഡോക്ടർ വന്നു ഇൻജെക്ഷൻ കൊടുത്തപ്പോൾ രുക്കു മയങ്ങി... ദേവു അതുകണ്ടു പുറത്തേക്കു വന്നു... നോക്കുമ്പോൾ കാണുന്നത് വിസിറ്റർസ് ചെയറിൽ ഉറക്കം തൂങ്ങുന്ന മഹിയെയാണ്... ഇന്നലെയും ഇനുമായിയുള്ള ഓട്ടം അവനെ വല്ലതെ തളർത്തിയിരുന്നു.... അവൾ അവനെ പോയി വിളിച്ചു... ദേവു : മഹി... മഹി... മഹി പെട്ടെന്ന് ഞെട്ടി എഴുനേറ്റ്... മഹി : എന്താ.. എന്താ... ദേവു.. ദേവു : ഏയ്‌ മഹി റിലാക്സ് നമ്മുക്ക് വീട്ടിലേക്കു പോകാം... വാ.. രാത്രി വരാം എന്നിട്ട്...

മഹി : ദേവു നീ പൊക്കോ... ഹിതേഷ് നിന്നെ വീട്ടിൽ ആക്കിക്കോളും... ദേവു : അതുവേണ്ട..... മഹി വാ നമ്മുക്ക് പോവാം... അപ്പോഴാണ് അവരുടെ സംഭാഷണം കേട്ടോണ്ട് അങ്ങോട്ടേക്ക് ജയദേവും കാശിനാഥും വന്നത്... ജയദേവ് : ശെരിയാ മോനെ.. നിന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട് പോയി റസ്റ്റ്‌ എടുത്തിട്ട് വാ... മഹി : വേണ്ട അച്ഛാ.. കാശിനാഥ്‌ : പറയുന്നത് കേൾക് മഹി... ചെല്ല് മോളെയും കൊണ്ട് പോവാൻ നോക്ക്... മഹി : ഹ്മ്മ്.. ശെരിയെന്ന വരട്ടെ... ജയദേവ് : ഓക്കേ.. ദേവു : അമ്മയോട് പറഞ്ഞേക്കണേ... ജയദേവ് : ശെറിമോളു ... അവർ അവിടെ നിന്നും വീട്ടിലേക്ക് പോന്നു... 💞💞💞💞💞💞💞💞💞💞 മഹിയും ദേവുവും വീട്ടുപടിക്കൽ എത്തിയപ്പോൾ കണ്ടത് പോകാൻ ഇറങ്ങുന്ന മെഹറൂഫിനെയും മെഹ്റുനെയും ആണ്‌... ഹോസ്പിറ്റലിൽ രുക്കുവിനെ കണ്ട ശേഷം ആരെയോ കാണാൻ മുന്ന ഇവിടുന്ന് പോന്നിരുന്നു... ദേവു ഇരുവരെയും നോക്കി പുഞ്ചിരിച്ചു... മെഹ്റു അവളെ കെട്ടിപിടിച്ചു... പിന്നെ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി..

പോകാൻ നേരം മുന്ന ദേവുവിനെ ഒന്ന് തിരിഞ്ഞു നോക്കി... അവളുടെ സുമംഗലി രൂപം അവനിൽ ചെറുനോവ് പടർത്തി.. ഒന്ന് നിശ്വസിച്ച ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു പോയി... മഹി റൂമിലേക്ക് നടന്നു... ക്യാന്റീനിൽ നിന്ന് അവൻ ജയദേവിനൊപ്പം കഴിച്ചത് കൊണ്ട് അവനു വിശപ്പില്ലായിരുന്നു... ശ്രീദേവിയും ദേവുവും അപ്പുവും മറിയയും കൂടെ ഫുഡ്‌ കഴിച്ചു.. അല്പ സമയം സംസാരിച്ച ഇരുന്ന പിന്നെ അവൾ റൂമിലേക്കു നടന്നു... അവൾ ചെല്ലുമ്പോൾ മഹി നല്ല ഉറക്കമായിരുന്നു.... ഒരു ബനിയനും ട്രാക്കസും ആണ്‌ വേഷം... കമഴിന്നു കിടന്നുറങ്ങുന്ന മഹിയെ കണ്ടപ്പോൾ ദേവുവിന് അവനോട് വാത്സല്യം തോന്നി.... അവൾ അവന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന മുഖത്തു വീണുകിടക്കുന്ന മുടി മെല്ലെ പുറകിലേക്ക് ഒതുക്കിവെച്ചു... വെറുതെ ബാൽക്കണിയിൽ ഉലാത്തുമ്പോളാണ് അവൾ അവന്റെ ഡയറിയെ പറ്റി ഓർത്തത്‌...

അവൾ വേഗം റൂമിലേക്ക് പോയി ടേബിളിൽ നോക്കിയപ്പോൾ അവിടെങ്ങും കണ്ടില്ല... " ശേ ഇതെവിടെ പോയി... 🤔" അവൾ ഓരോ ഡ്രോയും തുറന്ന് നോക്കി.. ഒടുവിൽ ഒന്നിൽ നിന്നും അവൾക്കത് കിട്ടി... മഹി ഉറങ്ങുക തന്നെയാണെന്ന് ഒന്നുകൂടി കൺഫേം ചെയ്ത് അവൾ ഡയറിയുമായി ബാലകണിയിലേക്കു നടന്നു... ബാലകണിയിൽ സെറ്റ് ചെയ്തിരുന്നു ആടുകട്ടിലിൽ ഇരുന്നു അവൾ ഡയറി ഓപ്പൺ ചെയ്തു.. ആദ്യത്തെ 2 പേജ് മറച്ചപ്പോൾ അതിൽ കണ്ട വരികൾ വായിച്ചു.... "നീയെന്റെ പ്രാണനാണ് ദക്ഷ.... അക്ഷരങ്ങളെ വാത്സല്യ പൂർവ്വം തലോടുന്ന.... വാക്കുകളെ അതിർവരമ്പിലത്തെ പ്രണയിക്കുന്ന.... വരികളെ അപൂര്ണതകളെ വെടിഞ്ഞു നെഞ്ചോട് ചേർക്കുന്ന... നിന്നോടെനിക്ക് ആരാധന തോന്നുന്നു... ചാപല്യങ്ങളുടെ തുടക്കമൊരുപക്ഷെ ചിലനോട്ടങ്ങളിലൂടെയും... വിവരണാതീതമായ മൗനങ്ങളിലൂടെയുമാവാം... എന്നാൽ അക്ഷരങ്ങളുടെ ഉത്ഭവത്തിലൂടെ....... വാക്കുകളുടെ ആലിംഗനത്തിൽ കൂടിചേരുന്നു വരികളിലൂടെ.... പവിത്രമായൊരു ഈണമായി നീ എന്റെ പ്രണയവീണയിൽ തന്ത്രി മിട്ടുകയാണ് ദേവി..... " ദേവു മഹിയെ നോക്കി... ആ നോട്ടത്തിൽ പ്രണയത്തിന്റെ മേമ്പോടിയും ഉണ്ടായിരുന്നു.... 😍😍........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story