ദക്ഷ മഹേശ്വർ: ഭാഗം 46

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

താഴെ ഇറങ്ങിയപ്പോൾ തന്നെ അച്ഛമ്മയുടെ ചോദ്യം വന്നു.... അച്ഛമ്മ : എന്താ എന്റെ കുട്ടിക്ക്.. എന്തിനാ അവളെ എടുത്തുകൊണ്ടു പോകുന്നത്.. എവിടെങ്കിലും വീണോ... 😢 മഹി : പേടിക്കണ്ട മുത്തശ്ശി.... അവൾക്കു ഭയങ്കര വയറു വേദന ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വരാം... അമ്മേ തല്കാലം രുക്കുവമ്മയോടു പറയണ്ട... ( ജയദേവ് എന്തോ ബിസിനസ്‌ ആവശ്യത്തിന് പുറത്തു പോയിരിക്കുകയാണ് ) അച്ഛമ്മ : എങ്കിൽ വേഗം പുറപ്പെട്ടോള്ളൂ...ഹിമേ ശ്രീദേവിനോടും ഹിതുനോട് വിളിച്ചു പറയ്... അപ്പോഴേക്കും കാത്തു കാറിന്റെ കി ദേവുവിന്റെ കൈയിൽ വെച്ചുകൊടുത്തു.. മഹി അവളെ എടുത്തിരിക്കുന്നതുകൊണ്ട് കി വാങ്ങാൻ പറ്റില്ലാലോ.... കാത്തു പിന്നെ ഓടി ചെന്നു ഗേറ്റ് തുറന്നു... ഞാൻ വണ്ടിയുടെ ലോക്ക് മാറ്റി.. എന്നെ ഫ്രന്റ് സീറ്റിൽ ഇരുത്തി... കാത്തു ബാക്ക് സീറ്റിൽ കയറി... ഡ്രൈവിംഗ് സീറ്റിൽ മഹിയും ഇരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു... പിന്നെ അങ്ങോട്ടൊരു റേസ് തന്നെയായിരുന്നു... സീറ്റ്‌ ബെൽറ്റ്‌ ഇട്ടിലായിരുനെങ്കിൽ ഞാൻ ഫ്രന്റ് ഗ്ലാസ്സ് വഴി തെറിച്ചു പോയേനെ..😬

മിഷൻ ഹോസ്പിറ്റലിന്റെ മുൻപിൽ വണ്ടി നിർത്തി.. ഇറങ്ങാൻ ഡോർ തുറന്നപോൾത്തന്നെ കോരിയെടുത്തു നടക്കാൻ തുടങ്ങി... ഞാൻ പിന്നെ കുതറാൻ ഒന്നും നിന്നില്ല... റീസൺ രണ്ടാണ്... 1. ഞാൻ കുതറിയാലും പുള്ളിടെ കൈയിലെ ഒരു മസിൽ പോലും അനങ്ങുല്ല പിന്നല്ലേ കയ്... 🤷 2.പിന്നെ വെറുതെ ജടായിട്ടാൽ തുക്കിയെടുത്ത നിലത്തടിക്കാനും മടിക്കില്ല... വയ്യാത്ത കൊച്ചാ 🙄🙄 നേരെ ഏതോ ഒരു ഡോക്ടറിൻറെ കൺസൾട്ടിങ് റൂമിലേക്ക് കേറി.. ഡോക്ടർ റയാൻ തരകൻ.... 👨‍🔬 "പേരൊക്കെ കൊള്ളാം.. ഒരു ഗുമൊക്കെ ഉണ്ട്.. ഇതെന്തിനാ എവിടേക്ക് തന്നെ കൊണ്ടുവന്നേ🤔.. : ദേവൂസ് ആത്മ " നെയിം ബോർഡ് വായിച്ചോണ്ട് ഇരുന്നപോഴാ ഡോക്ടർ കേറി വന്നേ... എന്റെ പൊന്നോ... നല്ല അഡാർ.. ഒരു ചുള്ളൻ.. 😜 ദേവു ചുമ്മാ അങ്ങേരെ നോക്കികൊണ്ട് നിന്നപ്പോൾ ആരോ ശ്രെദ്ധിക്കുന്ന പോലെ തോന്നിയത് 🙄 നോക്കിയപ്പോൾ കണ്ടു മഹിയേട്ടൻവിത്ത് കട്ടകലിപ്... (അടിപൊളി എനിക്കെന്തിന്റെ കേടായിരുന്നു... 🤐 : ലെ ദേവൂസ് ആത്മ )

ഡോക്ടർ : എന്താടാ മഹി ഏതാടാ കൊച്ചു.. പുള്ളി എന്താകും പറയാൻ പോകുന്നത് എന്നറിയാൻ ദേവുനും ഒരു ത്വര തോന്നി... ചുമ്മാ ഒരു മനസുഖം അല്ലാതെ നിങ്ങൾ വിചാരിക്കുന്നപോലെ ഒന്നുമില്ലാട്ടോ അവൾക്കു 😁😁😁 മഹി : എന്റെ വൈഫ്‌ ആണ് ഇച്ചായ....🙂 അതു പറഞ്ഞപ്പോൾ ദേവുവിന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു... അതു അവൾ മറക്കുമ്പോളേക്കും കാത്തു കണ്ടിരുന്നു... ഡോക്ടർ : വൈഫ്ഓ.. 😳 മഹി : അതൊക്കെ ഞാൻ പിന്നെ പറയാം ഇച്ചായൻ ഇവളെ ഒന്ന് നോക്കിക്കേ.. 😒 ഡോക്ടർ :മ്മ്.. എന്താ കൂട്ടി.. ദേവു മഹിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.. ദേവു : സാർ എനിക്ക് ഇന്ന് പെരിയഡ്‌സ് ആണ്.. അപ്പോൾ അതിന്റെ വയറു വേദനയും നടുവേദനയും ഉണ്ടായിരുന്നു.. ഡോക്ടർ : അതു സർവ സാധാരണമല്ലേ... ( ഹോ ഇങ്ങേരു 😬😬 : എഗൈൻ ദേവൂസ് ആത്മ ) ദേവു : അതല്ല സാർ... ഞാൻ ഡോക്ടർ : ഏതല്ല... ദേവുവിന് ചൊറിഞ്ഞു കേറുന്നുണ്ട്.. മഹിയാണെങ്കിൽ പ്ലീസ് ഇച്ചായ എന്ന ഭാവവും... ദേവു : ആദ്യം എന്നെയൊന്നു മുഴുവനാക്കാൻ സമ്മതിക്കു സാർ.. ഫോർ ഗോഡ് സെയ്ക്....😤

"ഇങ്ങേരെ ഒക്കെ ആരാണാവോ ഡോക്ടർ ആക്കിയേ " പതിയെ പറയാനാ ഉദ്ദേശിച്ചതെങ്കിലും കേൾക്കേണ്ടത് കേൾക്കണ്ടേ ആളു നല്ല വെടിപ്പായി കേട്ടു 😹 ഡോക്ടർ ഒരു കുസൃതിചിരിയോടെ മഹിയെ നോക്കി... ഡോക്ടർ : ഒകെ ഒകെ പറഞ്ഞോളൂ... ദേവു പറയാൻ ഒരുങ്ങുമ്പോളെക്കും മഹി ഇടക്ക് കേറി മഹി : അവൾക്കു ഒട്ടും വയ്യായിരുന്നു.. ഇടക്ക് രണ്ടു വട്ടം തലകറങ്ങി വീണു... ഛർദിലും ഉണ്ടായിരുന്നു... 😲😲 ഇതൊക്കെ ഇങ്ങേര് ഇങ്ങനെ അറിഞ്ഞു എന്ന ഭാവമായിരുന്നു ദേവൂന്... കണ്ടാൽ അറിയാം ഒരു കിളിയും സംസ്ഥാനത് പോലുമില്ലെന്ന് 😳 ഡോക്ടർ സംശയത്തോടെ അവളെ ഒന്ന് നോക്കി.. ശേഷം ചോദിച്ചു... ഡോക്ടർ : ലുക്ക്‌ മിസ്സിസ്... ദേവു : ദക്ഷ ദക്ഷ ജയദേവ്.. ഡോക്ടർ : ഓക്കേ.. ദക്ഷ.. താൻ എന്താ ഇന്ന് കഴിച്ചത്... ദേവു : രാവിലെ ഇഡലി കഴിച്ചിരുന്നു... പിന്നെ.. പെട്ടെന്ന് കാത്തു ചാടിക്കേറി പറഞ്ഞു... കാത്തു : പിന്നെ ചേച്ചി.. ജ്യൂസ്‌ കുടിച്ചായിരുന്നു... അതിനു ശേഷമാ തലകറക്കവും ഛർദിലും തുടങ്ങിയത്... മഹി അവളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.. അപ്പോ ശ്രാവന്തി തന്ന ജ്യൂസിന്റെ കാര്യം ആശാൻ അറിഞ്ഞിട്ടില്ല... ദേവു ആലോചിച്ചു.. ("പൂർത്തിയായി😖 : എന്റെ ആത്മ ) ഡോക്ടർ : അപ്പോ ആ ജ്യൂസ്‌ ആണ് പ്രേശ്നക്കാരൻ...

ഓക്കേ തലകാലം ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു നോക്കാം... എന്നിട്ടാവാം ബാക്കി.. ശേഷം അവിടെ നിന്നിരുന്ന സിസ്റ്ററിനോട് പറഞ്ഞു.. ഡോക്ടർ : ഗീതു ഈ കുട്ടിയെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊണ്ടു പോകു... സിസ്റ്റർ : ശെരി സാർ... ദേവുവിനെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊണ്ടുപോയി .... കാത്തുവും അവൾക്കൊപ്പം പോയിരുന്നു... അവർ ഇറങ്ങിയെന്നു കണ്ടതും റയാൻ വന്ന് മഹിയുടെ കൊങ്ങക്ക് പിടിച്ചു... റയാൻ : ഡാ പുല്ലേ.. നിന്റെ കല്യാണത്തിന് ഞങ്ങളെ ആരെയും എന്താടാ വിളിക്കാഞ്ഞേ... അപ്പോ അത്രെയുള്ളു അല്ലെ ഇച്ചായൻ സ്നേഹമൊക്കെ... മഹി : അഹ് ബെസ്റ്റ്.. എന്റെ കല്യാണത്തിന് അഞ്ചുമിനുറ്റ് മുൻപാ ഞാനും ആ വിവരം അറിഞ്ഞത് തന്നെ... 😬 റയാൻ : വാട്ട് 😲 മഹി : സത്യമാണ് ഇച്ചായാ... ശേഷം അന്ന് നടന്നത് ഉൾപ്പടെ അവൻ എല്ലാം റയനോട് പറഞ്ഞു... എല്ലാം കെട്ടുകഴിഞ്ഞു ഇപ്പോ കിളികൾ വട്ടമിട്ടു പറക്കുന്നത് റയാന്റെ തലയ്ക്കു മുകളിലാണ്... 🤣🤣 റയാൻ മഹിയുടെ ഫ്രണ്ട് ഗ്ലാഡിന്റെ ( ഇടക്ക് സൂചിപ്പിച്ചുണ്ട് ) കസിൻ ആണ്.. മഹിയും ശ്രീയും ആയി പുള്ളി കട്ട കമ്പിനിയാ..

അതുപിന്നെ മഹിയുടെ സ്വഭാവം അറിയുന്ന എല്ലാവർക്കും അത്രപെട്ടെന്ന് ഈ 8 വർഷത്തെ നിശബ്ദ പ്രണയം ദെഹികുമെന്ന് തോന്നുന്നുണ്ടോ.. ഒരിക്കലുമില്ല 🤐 അപ്പോഴാണ് കാത്തു അങ്ങോട്ടേക്ക് ഓടി കിതച്ചു വന്നത്... അവളുടെ വരവ് കണ്ട് മഹിയും റയാനും ഇരുന്നിടത്തു നിന്ന് എഴുനേറ്റു... മഹി വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് നടന്നു കാര്യം തിരക്കി... മഹി : എന്താ.. എന്താടാ.. കാത്തു : അ.. അത്.. ദേ.. ദേവു... ചേച്ചി... ബാക്കിപോലും കേൾക്കാൻ തയാറാവാതെ മഹി നഴ്സിംഗ് റൂമിന്റെ അടുത്തേക്ക് ഓടി.... അവിടെ ചെല്ലുമ്പോൾ കാണുന്നത്.. അറ്റെന്ടെഴ്സ എടുത്ത് സ്‌ട്രെച്ചറിൽ കിടത്തുന്ന ദേവുവിനെയാണ്.. മഹി കാറ്റുപോലെ അവൾക്കടുത്ത എത്തി... റയാനും അവനൊപ്പം ഉണ്ടായിരുന്നു... റയാൻ : എന്താ ഉണ്ടായത്... അറ്റൻഡർ : ബ്ലഡ്‌ കൊടുത്ത് പുറത്തേക്കിറങ്ങിയ ഈ കുട്ടി പെട്ടെന്ന് തലചുറ്റി വീണു... അപ്പോ ക്യാഷുവാലിറ്റിലേക്കു കൊണ്ടുപോകാൻ തുടങ്ങുവായിരുന്നു... റയാൻ അവളെ ചെക്ക് ചെയ്തു നോക്കി.. റിപ്പോർട്ട്‌ വരാതെ എന്താ സംഭവിച്ചത് എന്ന് ഉറപ്പു പറയാൻ പറ്റില്ല...

സൊ തല്കാലം ബുക്ക്‌ ചെയ്ത റൂമിലേക്കാണ് അവളെ കൊണ്ടു വന്നത്... തട്ടി വിളിച്ചപ്പോൾ പണിപ്പെട്ടവൾ കാണുകൾ തുറന്നു... വേദനകൊണ്ട് ചുളിഞ്ഞ മുഖവും ക്ഷീണിച്ച ശരീരവും അവശത വിളിച്ചോതുന്ന കാണുകളും മഹിയുടെ ഹൃദയത്തിൽ വിങ്ങിലുണ്ടാക്കി... താൻ അവൾക്കൊപ്പം ഉണ്ടാവേണ്ടതായിരുന്നു.. ശേ.. അവൻ സ്വയം കുറ്റബോധം തോന്നി... 😔 ഒരു മണിക്കൂറിനുള്ളിൽ ബ്ലഡ്‌ റിസൾട്ട്‌ വന്നു... അതു പരിശോധിച് കഴിഞ്ഞ് റയാൻ പറഞ്ഞു... ഡോക്ടർ : മഹി.. ദേവുവിന് ഫുഡ്‌ പോയ്സൺ ആയതാണ്... മഹി : വാട്ട്... ഡോക്ടർ : യെസ് മാൻ.. മഹി :............ ഡോക്ടർ : മഹി ആ കുട്ടി സൂചിപ്പിച്ചപ്പോലെ അത്ര പെട്ടന്നൊന്നും തലചുറ്റിവീഴുന്ന ടൈപ്പ് അല്ല ദക്ഷ.. ഹേർ ഹെൽത്ത്‌ കണ്ടിഷൻ സ്റ്റേബിൾ ആണ്.. മാത്രമല്ല ബ്ലഡ്‌ ടെസ്റ്റിൽ ക്ലീറായി മനസിലാവുണ്ട് പോയ്‌സൺന്റെ അളവ്.. മഹി : പക്ഷെ എങ്ങനെ? ഡോക്ടർ : അറിയില്ല.. ആ ജ്യൂസിന്റെ കാര്യം നീ ഒന്ന് അന്വേഷിച്ചെക്ക്... ഏതായാലും ഡോസേജ് കുറവാണു.. സൊ വലിയ പ്രേശ്നങ്ങൾ ഉണ്ടാക്കാൻ ആവില്ല ആരായാലും ചെയ്തത്.. മഹി : മ്മ്... അപ്പോഴേക്കും റയാൻ വിളിച്ചിട്ടു ഗീതു സിസ്റ്റർ വീണ്ടും വന്നു.. ഡോക്ടർ : ഗീതു.. ആ കുട്ടിക്ക് ഈ ഇൻജെക്ഷൻ കൊടുത്തേക്കു..പിന്നെ ഒരുപാട് ഛർദിച്ചതല്ലേ തത്കാലം ഇന്ന് എവിടെ അഡ്മിറ്റ്‌ ചെയാം..

ഗീതു : ഓക്കേ ഡോക്ടർ.. ഡോക്ടർ : മഹി...എങ്കിൽ ഞാൻ പോട്ടെ റൗണ്ടസ് ഉണ്ട്.. നീ ഗീതുവിന്റെ ഒപ്പം പൊക്കോ.. ദേവൂന്റെ മേൽ ഒരു ശ്രെദ്ധ വേണം മഹി : ഓക്കേ ഇച്ചായ.... റയാൻ റൗണ്ട്സിനു പോയപ്പോൾ മഹി ഗീതുവിനൊപ്പം ദേവുവിനെ അഡ്മിറ്റ്‌ ചെയ്ത റൂമിലേക്ക് പോയി... അപ്പോഴാണ് കാത്തൂന്റെ കാര്യം ഓർത്തത്‌... നോക്കിയപ്പോൾ ഹിതുവിനൊപ്പം ദേവൂന്റെ അടുത്ത് ഇരുപ്പുണ്ട്... അവൾ ഇഞ്ചക്ഷന്റെ സെഡേഷനിൽ മയക്കത്തിലാണ്.... കുറച്ചു കഴിഞ്ഞാൽ അമ്മയും അച്ഛനും എത്താമെന്ന് പറഞ്ഞിട്ടുണ്ട് .... അവൾക്കും മഹിക്കുമുള്ള ഡ്രസ്സ്‌ അവർ കൊണ്ടുവരുമെന്നും പറഞ്ഞു... ഹിതു : എന്താടാ പറ്റിയത്... അമ്മ വിളിച്ചപ്പോ ഉടനെ ഇങ്ങോട്ടേക്കു വന്നതാ മഹി : അവൾക്കു ഫുഡ്‌ പോയ്സൺ ആയതാടാ.... ഹിതു : ഫുഡ്‌ പോയ്സോണോ 😳 മഹി : ഹ്മ്മ് അതെ.... ഹിതു : പക്ഷെ... മഹി : അറിയില്ലെടാ... ഞാൻ ഉണ്ടായിരുന്നില്ല വീട്ടിൽ...

ഇവള് വിളിച്ചപ്പോളാ ഞാൻ അറിഞ്ഞത്.. പിന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു... ഇവിടുള്ള ഡോക്ടറർ ഗ്ലാഡിന്റെ കസിനാ.... ഹിതു : ഹ്മ്മ്.... മഹി കാത്തുവിന് നേരെ തിരിഞ്ഞു ... മഹി : കാത്തു മോളെ... ഇവൾക്ക് ആരാ ആ ജ്യൂസ്‌ കൊടുത്തത്... കാത്തു അവനെ ഒന്നുനോക്കി . ശേഷം പറഞ്ഞു കാത്തു : ശ്രാവന്തി ചേച്ചിയെന്ന ദേവുചേച്ചി പറഞ്ഞത്.... മഹിയും ഹിതുവും ഒന്ന് ഞെട്ടി.... മഹിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു.... അവന്റെ ഭാവം കണ്ടവൾ ഭയാണെങ്കിലും ദേവൂന്റെ അവസ്ഥയിൽ അവൾക്കു നല്ല സങ്കടം ഉണ്ടായിരുന്നു... അതുകൊണ്ട് അവൾ മടികൂടാതെ അവൾ കണ്ട കാര്യങ്ങൾ മഹിയോട് പറഞ്ഞു..... മഹിയുടെ ദേഷ്യം ഇരട്ടിയായി.... അവൻ ചവിട്ടിത്തുള്ളി പോകാൻ ഒരുങ്ങിയപ്പോൾ ഹിതു തടഞ്ഞു... ഹിതു : മഹി എടുത്ത് ചാടിയിട്ട് കാര്യമില്ല... ഇപ്പോൾ നിന്നെ ആവശ്യം ദേവുവിനാണ്....നമ്മുക്ക് സ്വകാര്യം പോലെ അവളെ കൊടയാം...ഇപ്പോ നീ സമാധാനപെടു.... അവന്റെ വാക്കുകൾ ശരിയാണെന്നു മഹിക്കും തോന്നി...

അവൻ അവിടെ ഉണ്ടായിരുന്നു ബെസ്റ്റാൻഡേർ ബെഡിൽ ചാരിയിരുന്നു... 💖💖💖💖💖💖💖💖💖💖 സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ഇതിനടക് കാത്തുവിനെ ഹിതേഷ് വീട്ടിൽ കൊണ്ടാക്കി... മഹിയുടെ അച്ഛനും അമ്മയും വന്നപ്പോൾ മഹിയെ ഫുഡ്‌ കഴിക്കാൻ പറഞ്ഞു വിടാൻ ശ്രെമിച്ചപ്പോളും അവൻ കൂട്ടാക്കിയില്ല.... ഇടക്ക് വന്ന് റയാൻ ചെക്ക് ചെയ്തിട്ട് പോക്കും.... ഡ്രിപ് തീർന്നപ്പോൾ ഡോക്ടർ പറഞ്ഞത് അനുസരിച് ദേവുവിന് വേണ്ടി കഞ്ഞി വാങ്ങി ഹിതു വാങ്ങി വന്നു... വൈകിട്ടായപ്പോൾ അവരെ അവൻ നിർബന്ധിച്ചു പറഞ്ഞയച്ചു.. അവളെ താൻ തന്നെത്താൻ നോക്കിക്കോളാം എന്ന് പറഞ്ഞു.... പിറ്റന്നാള് തിരുവോണം ആയതുകൊണ്ടും പിന്നെ രുക്മിണിക്ക് സംശയം തോന്നാതിരിക്കാനുമാണ് അവനത് പറഞ്ഞത്.. കുറച് കഴിഞു ദേവു കണ്ണ് തുറന്നപ്പോൾ കാണുന്നത് തന്നെ തന്നെ കണിമ വെട്ടാതെ നോക്കിയിരിക്കുന്ന മഹിയെ ആണ്... ഒരു നിമിഷം ആ കണ്ണിന്റെ പരിഭവത്തിൽ മതിമറന്നവൾ ഇരുന്നു. " ആഹാ ഉണർന്നോ? " ഹിതേഷിന്റെ ശബ്ദമാണ് അവരെ സ്വബോധത്തിലേക്കു കൊണ്ടു വന്നത്...

പെട്ടെന്നവർ നോട്ടം മാറ്റി... പിന്നെ മഹി തന്നെ പറഞ്ഞു... മഹി : വാ.. ഞാൻ പിടികാം പോയി ഫ്രഷായിട്ട് വരാം... ദേവു : മ്മ്... അവൾ എഴുന്നേറ്റതും മഹി അവളെ ചേർത്തുപിടിച്ചു വാഷ്‌റൂം ലഷ്യമാക്കി നടന്നു... അവനോട് ഒട്ടി നിൽകുമ്പോൾ അവൾ മനസിലാകുന്നുണ്ടായിരുന്നു ആ നെഞ്ചിലെ പെടപ്പ്..... ഫ്രഷായി വന്ന് മഹിതന്നെയാണ് അവൾക്കു കഞ്ഞി കോരി കൊടുത്തത്... കഞ്ഞി കുടിച്ചു കഴിഞ്ഞ് മരുന്നും കഴിച് അവൻ അവളോട്‌ കിടന്നോളാൻ പറഞ്ഞു... .. ചേർത്ത് പിടിച്ചപ്പോൾ മുറുകിയ അവളുടെ കൈകളിൽ നിന്ന് അവളുടെ വേദന അവനു മനസിലാക്കുണ്ടായിരുന്നു... ഇപ്പോ ഒരു ചോദ്യത്തോരത്തിനുള്ള സമയം അല്ല എന്നവന് തോന്നി.. അവൾ റസ്റ്റ് എടുത്തോട്ടെ എന്നവനും കരുതി... ദേവുനൊപ്പമാണ് അവനും ഫുഡ്‌ കഴിച്ചത്.... അവളെ ബെഡിലേക്കു കിടത്തി... അവൻ അവള്കരികിൽ ചെയർ ഇട്ടിരുന്നു... അവൾ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്ന് പതിയെ മയക്കത്തിലേക്കു വീണു.... ഇടക്കെപ്പോഴോ വേദനയുടെ കാഠിന്യത്തിൽ അവൾ ചിണുങ്ങിയതും മഹി അവൾക്കൊപ്പം ബെഡിലേക്കു കേറി കെടന്നു... സാവധാനം അവളെ എടുത്ത് അവന്റെ നെഞ്ചിലേക്ക് കെട്ടി കിടത്തി.. ചുമലിൽ തട്ടി കൊടുത്തു... അവന്റെ രുദ്രാക്ഷവും ചുറ്റുപിടിച്ചു അവന്റെ കരവലയത്തിൽ അവൾ സുഖമായി ഉറങ്ങി... അവനും പതിയെ ഉറക്കത്തിലേക്കു വഴുതിവീണു...........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story