ദക്ഷ മഹേശ്വർ: ഭാഗം 47

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

രാവിലെ ആദ്യം ഉണർന്നത് ദേവു ആയിരുന്നു... "ഇതേതാ സ്ഥലം .. 🤔? " ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ ആദ്യം ഒന്ന് ആലോചിച്ചു.. പിന്നീടാണ് തലകറങ്ങി വീണതും മഹി ഹോസ്പിറ്റലിൽ കൊണ്ടുവന്നതുമൊക്കെ അവൾ ഓർത്തത്... പെട്ടെന്നാണ് അവൾക്കു താൻ തെറുത്തു പിടിച്ചേക്കുന്ന രുദ്രാക്ഷം ശ്രെധിച്ചത്.... "ഇതെവിടെയോ കണ്ടപോലെ ഉണ്ടല്ലോ 🤔" "ബൈ ദി ബൈ ഞാൻ ഇതെവിടായ കിടക്കുന്നെ... 🙄..ഇത് ബെഡ് അല്ലാലോ.... " അപ്പോഴാണ് തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈ കുട്ടി തിരിച്ചറിഞ്ഞത്... "മഹി 😌" അവൾ തലയുയർത്തി അവനെ ഒന്ന് നോക്കി... അവൾ ഉണർന്നതൊന്നും അറിയാതെ ഒരു കൊച്ചുകുഞ്ഞിന്റെ നിശ്കളങ്കമായ മുഖത്തോടു കൂടി മയങ്ങുന്ന മഹിയെ ദേവു കണ്ണെടുക്കാതെ നോക്കി കിടന്നു.... പിന്നെ കൈയിൽ ചേർത്തുപിടിച്ചു രുദ്രാക്ഷത്തിൽ മുത്തംവെച്ചു... അവനെ തന്നെ നോക്കിക്കൊണ്ടവൾ മനസ്സിൽ പറഞ്ഞു.... " ഇനിയൊരു പ്രണയം ഉണ്ടാകില്ലെന്ന് ശാട്യം പിടിച്ച എന്റെ മനസിലേക്ക് മറ്റൊന്നും പ്രതീക്ഷിക്കാതെ കളങ്കമില്ലാതെ സ്നേഹത്തോടെ കയറി വന്നവനാണ് മഹി നീ...

ഇനി നിനക്കെന്റെ ഹൃദയത്തിൽ നിന്നൊരു തിരിച്ചുപോക്കില്ല... ഉരുകിയൊലിക്കുന്ന കണ്ണുനീർ ചാലുകൾക്കിടയിലും എന്റെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്ന നാമം നിന്റേത് ആയിരുന്നു... അന്നതെനിക്ക് ഉള്ള്കൊളനായില്ല....എന്നാൽ ഇന്ന് എനിക്ക് പറയാൻ കഴിയും എന്നിലെ പൂർണതക്ക് പ്രധമവും അന്ത്യവും നിന്റെ ദൃഡവും എന്നാൽ മൃദുലവുമായ പ്രണയാതുര കരലാളനയിൽ അന്നെന്നു യഥാർഥ്യം... " പതിയെ ഒന്നുയർന്ന് അവൾ അവന്റെ നെറ്റിത്തടത്തിൽ നനുത്തൊരു ചുംബനം അർപ്പിച്ചു... അവനൊന്നു കുറുകി കൊണ്ട് വീണ്ടും അവൾക്കടുത്തേക്ക് ചേർന്നു കിടന്നു... അവൾ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവന്റെ നെഞ്ചിന്റെ സ്നേഹച്ചൂടിൽ സ്വയം മറന്നു മയങ്ങി ..... പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കെട്ടവൾ കണ്ണ് തുറക്കുന്നത്... ദെ മുറ്റത്തൊരു മറിയാമ്മ .... മറിയാമ്മ : സോറി റൂം മാറി പോയതാ....🤐

ദേവു : എഹ്.... 😲😲 മറിയാമ്മ വീണ്ടും ഡോർ ചാരി ഒന്ന് തിരിഞ്ഞതും എന്തോ ഓർത്തപോലെ 🤔പിന്നെയും ആമ തല പുറത്തേക്കിട്ടു നോക്കുന്ന പോലെ പിന്നെയും തലയിട്ടു കൊണ്ട് പറഞ്ഞു... മറിയാമ്മ : അല്ല... നീ.. ഞങ്ങടെ ദേവു അല്ലെ... ദേവു : 🙄🙄🙄 മറിയാമ്മ : 😁😁😁നീ തന്നെ ആയിരുന്നല്ലേ ഞാൻ കരുതി ഏതോ ക്യാപിൾസ് ആണെന്ന്... അവൾ അകത്തേക്ക് കയറി ...അപ്പോഴാണ് പട്ടി മോങ്ങുന്നത് പോലൊരു സൗണ്ട് കേട്ടത്.... ദേവു : ഇതെവിടാന്നാ...🙄 മറിയാമ്മ : കൊഞ്ചം അംഗ പാര് കണ്ണാ.... 👉 ദേവു അവൾ ചുണ്ടിയെടുത് നോക്കിയപ്പോൾ ഉണ്ട് മുക്ക് തുടച്ചോണ്ട് ഇളിച്ചു കാണിക്കുന്ന അപ്പു.... ദേവു : എന്തിനാടെ 🤷 മറിയാമ്മ : പറ്റി പോയി.. 🤦‍♀️ പെട്ടെന്നു മഹി എഴുനേറ്റു.. തന്നെ നോക്കി ഇരിക്കുന്ന ദേവൂനെ കണ്ട് ഉറക്കത്തിൽ സ്വപ്‍നം ആണെന്ന് കരുതി പുഞ്ചിരിച്ചുകൊണ്ട് അവളെ വലിച്ചു നെഞ്ചോത്തോട് ഇട്ട്... ചുണ്ടിൽ അമർത്തി ഉമ്മിച്ചു 🙈 ദേവൂന്റെ കണ്ണിപൊ തള്ളി താഴെ വീഴും എന്ന അവസ്ഥയിലായി ... 😳 പടോ 💥 ആരും പേടിക്കണ്ട...

സീൻ കണ്ട ആവേശത്തിന് അപ്പു മറിയാമ്മയുടെ പുറത്തിട്ടു ഒന്ന് കൊട്ടിയതാ... 😬 മഹിയാണേൽ പിന്നെയും കിടക്കാൻ ഒരുങ്ങി പെട്ടെന്ന് ചാടിയെഴുന്നേറ്റ് ദേവൂനെ നോക്കി... അവൾ ആണെങ്കിൽ നട്ട് പോയ സ്ക്വിറിലിനെ പോലെ അവനെ തന്നെ നോക്കി ഇരിക്കുവാ... 😨 ( ദൈവമേ സ്വപ്നം അല്ലായിരുന്നോ . 🙄: മഹിസ് ആത്മ ) അവൻ ചുറ്റുമോന്ന് നോക്കി... അപ്പോഴാ അപ്പുന്റെ കൊങ്ങക്ക് പിടിക്കുന്ന മറിയാമ്മയെയും മറ്റും ചെക്കൻ കണ്ടത്... (ഇവരൊക്കെ എപ്പോ വന്നു..🤔. :എഗൈൻ മഹിസ് ആത്മ ) മറിയാമ്മ അവൻ ഇരുന്ന് ആലോചിക്കുന്ന കണ്ട് പറഞ്ഞു... മറിയാമ്മ : എന്താ മഹിയേട്ടാ ആലോചിക്കുന്നേ.... ഞങ്ങൾ പുറത്തോട്ടു പോണോ 😉😉 മഹി : ഏയ്‌.. വേണ്ട.. നിങ്ങളൊക്കെ എപ്പോ വന്നു... അപ്പു : ഞങ്ങൾ വന്നിട്ട് കൊറേ നേരമായേ... അതുകൊണ്ടാണല്ലോ കാണാൻ പറ്റിയത്... 😜 മഹി : എന്ത് 😳 മറിയാമ്മ : അല്ല നിങ്ങളുടെ പര്സപര സ്നേഹമാ അവൾ ഉദേശിച്ചേ... അല്ലെടി... 😁 അപ്പു : അതെ അതെ... (ഹോ ഭാഗ്യം 😌 : മഹിസ് ആത്മ ) അപ്പോഴേക്കും ഡേവിഡും ആൽവിയും കൊമ്പനും അങ്ങോട്ടേക്ക് വന്നു...

കൊമ്പൻ : ഇപ്പോ എങ്ങനയുണ്ട് ദേവു... ദേവു : കൊഴപ്പില്ലെടാ... അല്ല നീയിതെപ്പോ വന്നു... ഇടക്ക് എങ്ങോട്ടാ ചെക്കാ മുങ്ങുന്നത്... 😒 കൊമ്പൻ : മുങ്ങുന്നതല്ല പെണ്ണെ... ലേശം ബസ്സിനെസ്സ് വർക്‌സിന്റെ ഭാഗമായി പോകുന്നതാ... 😊 ദേവു : ഇച്ചായന്മാരെ വീട്ടിൽ എല്ലാർക്കും സുഖമാണോ... ഡേവിഡ് : അന്നേടി... ആൽവി : നിന്നെ എല്ലാരും തിരക്കി കേട്ടോ... ദേവു : എന്റെ അന്വേഷണവും അറിയിക്കണേ... ഡേവിഡ് : പിന്നെ.. 😊😊 ഇവരുടെ സംസാരത്തിനു ഇടക്കാണ് ഹിതു അങ്ങോട്ടേക്ക് വന്നത്... പിന്നെ മഹി പെട്ടെന്ന് പോയി ഫ്രഷായി ഡിസ്ചാർജ് പ്രോസജിയേഴ്സിനായി ബില്ലിംഗ് സെക്ഷയിലേക്കു പോയി... ആൽവിയും അപ്പുവും ഒരു വശത്തിരുന്നു തല്ലുപിടിക്കുന്നുണ്ട്... ഡേവിഡ് മറിയാമ്മയെയും കൊണ്ട് ക്യാന്റീനിൽ പോയി.. കൊമ്പൻ ദേവുവിന് അരികിൽ ചെയർ ഇട്ട് ഫോണും നോക്കി ഇരിപ്പുണ്ട്... ദേവു ആണെങ്കിൽ കൂലങ്കഷമായ ചിന്തയിലാണ്... " എങ്ങനെ മഹിയെ പ്രപ്പോസ് ചെയാം 🤔" ഇതാണ് ടോപ്പിക്ക്.... അതിന്റെ അന്തർധാരയിൽ ഗെവേഷണം നടത്തുമ്പോളാണ് മഹി വന്നു അവളുടെ മുഖത്തിനു മുന്നിൽ വിരൽ ഞൊട്ടുന്നത്.. അവൾ ഒന്ന് ഞെട്ടി പിന്നെ അവനെ നോക്കി ഇളിഞ്ഞ ഒരു ചിരി പാസ്സാക്കി .... മഹി : എന്നതാ പൊണ്ടാട്ടി ഒരു ആലോചന...😌

ദേവു : ഒന്നുമില്ലെന്റെ പതിപരമേശ്വര... ചുമ്മാ ഓരോന്ന് അലോചിച്ചതന്നെ.. ☺️ മഹി : വാ പോകണ്ടേ വീട്ടിൽ എല്ലാരും കാത്തിരിക്കുവാ... ദേവു : ഓക്കേ... മഹിയുടെ കൈകോർത്തു നടന്നു നീങ്ങുന്ന ദേവുവിനെ കണ്ട് എല്ലാരും പര്സപരം നോക്കി പുഞ്ചിരിച്ചു... ആൽവിയും ഡേവിഡും കൊമ്പനും അവിടെന്ന് നേരെ ഡേവിഡിന്റെ വീട്ടിലേക്കു വിട്ടു... മഹിയുടെ ബൈക്കിൽ ഹിതേഷും കാറിൽ ദേവുവും മറിയയും അപ്പുവും തൃകുന്നത്തേക്കു പോന്നു... കാർ പാർക്ക്‌ ചെയ്ത് മറിയാമ്മയും അപ്പുവും ഇറങ്ങി... ദേവു ഇറങ്ങാതെ ആദ്യം നോക്കിയത് മഹിയുടെ മുഖത്തേക്കാണ്... ശാന്തരൂപനായിരുന്ന അവന്റെ മുഖത്തെ രക്ത വർണം അവന്റെ ദേഷ്യത്തിന്റെ അളവ് വിളിച്ചോതുന്നതായിരുന്നു... ഞരമ്പുകൾ വലിഞ്ഞു മുറുകി.. കണ്ണിൽ ചുവപ്പ് പടർന്ന് വല്ലാത്തൊരു രൗദ്ര ഭാവമായിരുന്നു അപ്പോൾ മഹേശ്വറിന്.... 😠😠 അതു കണ്ട് ദേവു ഗിയറിന്റെ മുകളിൽ ഇരുന്ന കൈയിൽ മുറുക്കെ പിടിച്ചു... ഒരു നിമിഷം അവൻ ശാന്തനായി അവളുടെ കണ്ണിലേക്കു നോക്കി...

പിന്നെ ഇറങ്ങാൻ ആംഗ്യം കാണിച്ചു ഡോർ തുറന്നിറങ്ങി... ദേവുവിന് അവനെ കണ്ട് പേടിതോന്നിയിരുന്നു... കാരണം ദേഷ്യം വന്നാൽ രുദ്രന് സമമാണ് എന്ന് ദേവിയമ്മ (മഹിയുടെ അമ്മ ) പറഞ്ഞു അവൾക്കു അറിയാമായിരുന്നു... ഇങ്ങനെ ഒരു ഭാവത്തിൽ ആദ്യമയിയാണ് അവൾ മഹിയെ കാണുന്നത്... 😦 ഞാനും മഹിക്കൊപ്പം ഇറങ്ങി... എന്നെയും ചേർത്തുപിടിച്ചു മഹി തൃകുന്നതിന്റെ പടി കയറി.... ഹാളിൽ എത്തിയപ്പോൾ എല്ലാരും ഞങ്ങളെ പ്രതീക്ഷിച്‌ എന്നപോലെ ഇരിക്കുന്നുണ്ട്.... "ശ്രാവന്തി !!!!!!!!!!!!!" അതൊരു അലർച്ചയായിരുന്നു....😨 വീടുപൊട്ടുമാറ് ഉച്ചത്തിൽ മഹേശ്വറിന്റെ ശബ്ദം തൃക്കുന്നതിന്റെ ഓരോ ചുവരിലും പ്രേധിധ്വനിച്ചു.... 😠😠 അവൾ സ്റ്റെപ്പിറങ്ങി താഴേക്കു വന്നു... ശ്രാവന്തി അവളുടെ അമ്മയുടെ പറ്റെ പോയി തലകുനിച്ചു നിന്നു .... " ഇവിടെ വാ.... " മഹി പറഞ്ഞിട്ടും അവൾ ഒരടി അനങ്ങിയില്ല... " നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ... ഇവിടെ വന്നു നില്കാൻ..... " മഹിയുടെ സൗണ്ട് ഒന്നുകൂടി ഉയർന്നപ്പോൾ പേടിച്ചു പേടിച്ചാണെങ്കിലും അവൾ അവന്റെ മുന്നിൽ പോയി നിന്നു.... കാശിയഛൻ (മഹിയുടെ അച്ഛൻ ) ഉൾപ്പടെ എല്ലാ തലമൂത്ത കാർണവന്മാരും ഇരുപ്പുണ്ടെങ്കിലും മഹിയുടെ ആക്രോശത്തിൽ ഒരാളും മിണ്ടിയില്ല...

അവന്റെ ദേഷ്യം എല്ലാര്ക്കും അറിയാവുന്നതായിരുന്നു... മാത്രമല്ല ദേവുവിന് ഇങ്ങനൊക്കെ സംഭവിച്ചത് എല്ലാവരിലും വേദനയുണ്ടാക്കി... കൂടാതെ ഒന്നും കാണാതെ മഹി ഇങ്ങനെ ദേഷ്യപ്പെടില്ലെന്നു എല്ലാവർക്കും അറിയാം " മുഖത്തു നോക്കടി... " അവൾ തലയുയർത്തിയില്ല ... " മുഖത്തു നോക്കാൻ..... !!!!!".. അവന്റെ അലർച്ച കേട്ട് മറിയാമ്മ ഉൾപ്പടെ ത്രിമൂർത്തികൾ എല്ലാരും ഞെട്ടി... ദേവു അവന്റെ കലിപ്പ് കണ്ട് മറിയാമ്മയെ ദയനീയമായി നോക്കി... കാറിൽ വെച്ചു തന്നെ നടന്നതൊക്കെയും ദേവു അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിരുന്നു.... മറിയാമ്മ ശബ്ദം താഴ്ത്തി ദേവുനോട് പറഞ്ഞു.... മറിയാമ്മ : ദേവു കോൺഗ്രാജുലേഷൻ....🤝 ഇതിനും വലിയ പണി സ്വപ്നങ്ങളിൽ മാത്രം... 😣 അപ്പു : നിനക്കല്ലായിരുന്നോ മഹാദേവന്റെ സ്വഭാവം ഉള്ള ആളെ കിട്ടണമെന്ന് ആഗ്രഹം... അങ്ങനെ തന്നെ വേണം നിനക്ക് അങ്ങനെ തന്നെ വേണം... ദേവു : ശവത്തിൽ കുത്തതേടി ദ്രോഹികളെ... 😩😩 (മറിയാമ്മയും അവൾക്കിട്ട് രണ്ട് പൊട്ടിക്കാൻ തന്നെയാ തറവാട്ടിലേക്ക് വന്നത്.

എന്നാൽ മഹിയുടെ ടെറർ ലുക്ക്‌ കണ്ട് പൊട്ടിക്കാൻ പോയിട്ട് ഉരിയാടാൻ പോലും കൊച്ചിന് പറ്റുന്നില്ലെന്നേ 😖😖) " ദേവുവിന് ഇന്ന് ജ്യൂസ്‌ കൊടുത്തത് നീയാണോ..? " അവളൊന്നും മിണ്ടിയില്ല...എല്ലാവരും മഹിയുടെ ഓരോ ചോദ്യങ്ങളും ശ്രെദ്ധയോടെയാണ് കേട്ടത്.. കാരണം ദേവുവിന് എന്താ സംഭവിച്ചതെന്ന് തറവാട്ടിൽ വന്നിട്ട് പറയാം എന്നാണ് മഹി എല്ലാവരെയും വിളിച് അറിയിച്ചത്... പെട്ടെന്ന് ശ്രീവിദ്യ ഇടക്ക് കേറി.... " നീ എന്തിനാ മഹി ഈ ഒരുമ്പട്ടവളുടെ വാക്ക് കേട്ട് എന്റെ മോളോട് ചൂടാവുന്നത്.... ഈ അശ്രീകരം ഓരോന്ന് പറഞ്ഞു ഈ കുടുംബത്തിൽ വിള്ളൽ ഉണ്ടാകാനാ നോക്കുന്നത്... എന്നിട്ട് ഒന്നുമറിയാതെ നിൽക്കുന്ന കണ്ടിലെ കെട്ടിലമ്മാ.... 😠" മഹി ശ്രീവിദ്യയെ ഒരുനോട്ടം നോക്കി.. അവന്റെ കണ്ണിലെ ഭാവം അവരെയും ഭയപ്പെടുത്തി... " എന്റെ ചോദ്യം ശ്രാവന്തിയോടാണ് ... അതിനിടക്ക് വക്കാലത്തു കൊണ്ടാരും വരണ്ട...നിങ്ങളിപ്പോൾ അശ്രീകരം എന്ന് വിളിച്ചത് ഈ മഹേശ്വറിന്റെ ഭാര്യയെയാണ്....

ആ അവൾക്കുണ്ടായ ആപത്തിന് ഉത്തരവാദി ആരായാലും അതറിയാനും അവർക്കുള്ള സമ്മാനം കൊടുക്കാനും കൈലാസം വീട്ടിൽ മഹേശ്വർ കാശിനാഥിന് ആരുടെയും ഉപദേശം വേണ്ട.... ചോദ്യത്തോരം അറിഞ്ഞു കഴിഞ്ഞ് തീരുമാനികാം ആരാ എവിടെ വിള്ളല് വീഴ്ത്താൻ ശ്രെമിക്കുന്നത് എന്നൊക്കെ...." അവന്റെ മറുപടിയിൽ ശ്രീവിദ്യയുടെ വാ അടഞ്ഞു...അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവനു ദക്ഷയോടുള്ള കരുതലിന്റെ ആഴം... അത് അവിടെ നിന്നവരിൽ സന്തോഷം ഉളവാക്കി ... രണ്ടുപേരിൽ ഒഴുകെ... "പറ ശ്രാവന്തി നീയാണോ ദേവുവിന് ജ്യൂസ്‌ കൊണ്ടുകൊടുത്തത്..? " " അ... അതെ " ശ്രാവന്തി വിറച്ചു വിറച്ചു മറുപടി പറഞ്ഞു... " "ഓഹോ അപ്പൊ ഓക്കേ... എനിക്ക് ഒരു ചോദ്യത്തിന് കൂടി ഉത്തരം കിട്ടിയാൽ മതി... ആ ജ്യൂസിൽ ഫുഡ്‌ പോയ്സൺ കലർത്തിയത് നീയാണോ അല്ലയോ...? " ഫുഡ്‌ പൊയ്‌സോണോ....😳

ഇതൊക്കെ എപ്പോ 🤔എന്ന എക്സ്പ്രേഷനിൽ ആയിരുന്നു നമ്മുടെ ദേവു... കാര്യം തലകറങ്ങി വീണതും അതിന്റെ കാരണം ശ്രാവന്തി തന്ന ജ്യൂസ്‌ ആണെന്നല്ലാതെ അതിൽ എന്താ കലക്കിയതെന്ന് അവൾക്കും അറിഞ്ഞുടയിരുന്നു... (വില്ലത്തി എന്തുകൊണ്ട തന്നാലും മോന്തിക്കോളും ഇവളെയൊക്കെ പിടിച്ചാര നായികയാക്കിയത്. 😬: ലെ എന്റെ ആത്മ ലെ വായനക്കാർ : അത് നീ തന്നെയല്ലേ.... 🙄 ലെ ഞാൻ : 😁😁😁😁 ) ശ്രാവന്തി മിണ്ടുന്നില്ല എന്ന് കണ്ടതും ഒന്നുകൂടി അവൻ അതുതന്നെ ചോദിച്ചു.... "അ. അല്ല "ശ്രാവന്തിയുടെ മറുപടിയെത്തി... ഠപ്പേ 💥 ആദ്യത്തെ അടി അവളുടെ വലതു കവിളിൽ തന്നെ മഹി സമ്മാനിച്ചു... ആ അടി കണ്ട് ദേവു പോലും അവളുടെ കവിളത്തു കൈവെച്ചു പോയി... ഇജ്ജത്തി അടി😱 അടികൊണ്ട കവിൾ പൊത്തിപിടിച്ചു അവൾ പകപ്പോടെ മഹിയെ നോക്കി.. അവൻ ആകെ നിയന്ത്രണം വിട്ടു നിൽക്കുകയാണ്.. "ഇത് എന്തിനാണെന്ന് മനസ്സിലായോ .. 😠? " ഇല്ല എന്നവൾ തലയാട്ടി.... " കളളം പറഞ്ഞതിന്..."

ശ്രീവിദ്യക്ക് ഈ കാഴ്ച സഹിക്കുണ്ടായിരുന്നില്ല...അതിന്റെ പക അവരുടെ കണ്ണുകളിൽ കാണാമായിരുന്നു... " അപ്പൊ നിനക്ക് സത്യം പറയാൻ ഉദ്ദേശമില്ല ശെരി... കാത്തു... അതിങ് കൊണ്ടുവാ... " കാത്തു അവളുടെ ഫോൺ മഹിക്ക് കൊടുത്തു അതിൽ പ്ലേ ചെയ്ത വീഡിയോ കണ്ട് ശ്രാവന്തി സ്തംഭിച്ചു പോയി... അവൾ പോയ്സൺ ആരും കാണാതെ പോയ്സൺ ജ്യൂസിൽ കലർത്തുന്ന വീഡിയോ ആയിരുന്നു അത്... ശേഷം അതും കൊണ്ട് മഹിയുടെ മുറിയിലേക്ക് കേറുന്നത് വരെയും അതിനകത്തുണ്ട്... അവൾ വെട്ടിവിയർക്കാൻ തുടങ്ങി... തനിക്കിനി രക്ഷയില്ല എന്ന് അവൾക്കു മനസിലായി... " ഇല്ല ഞാൻ ഇതു വിശ്വസിക്കില്ല... എടി മഹാപാപി നീയെന്റെ കുഞ്ഞിനെ എല്ലാരും വെറുക്കാൻ മനഃപൂർവം ചെയുന്നതല്ലേ... പറയടി ദക്ഷേ.. പറയാൻ " ശ്രീവിദ്യ പുലമ്പിക്കൊണ്ടിരുന്നു... " അപ്പച്ചി ഇനിയവളെ എന്തെങ്കിലും പറഞ്ഞാൽ ഈ മഹിയുടെ വേറെയൊരു മുഖം നിങ്ങൾ കാണും.. അവളായിട്ട് എന്നോടൊന്നും പറഞ്ഞിട്ടില്ല...ഒരു വഴക്ക് ഒഴുവാക്കാൻ വേണ്ടിത്തന്നെയാ അവളെന്നോട് ഒന്നും പറയാഞ്ഞതും..

" അതും പറഞ്ഞു മഹി അവളെ നോക്കിയപ്പോൾ ദേവു തലകുനിച്ചു... " ഇതെല്ലാം കണ്ടതിനു സാക്ഷി കാത്തുവാണ്... പറ മോളെ നീയെന്താ കണ്ടത്...? " മഹി അവളോട്‌ ചോദിച്ചു... " ഈ വിഡിയോയിൽ ഉള്ളത് സത്യമാ... പതിവില്ലാതെ അടുക്കളയിൽ ശ്രാവന്തിയേച്ചിയെ കണ്ടപ്പോൾ പന്തികേട് തോന്നി ഫോള്ളോ ചെയ്തപ്പോളാ ജ്യൂസ്‌ അടിച്ചു അതിൽ കൈയിൽ കരുതിയ എന്തോ പൊടി ചേർത്ത് കലകുന്നത് കണ്ടത്... അപ്പോഴത്തെ തോന്നലിൽ ഞാൻ അത് വീഡിയോ എടുത്തു.... പിന്നെ മഹിയേട്ടന്റെ റൂം വരെ കേറുന്നത് വരെ ഞാനും പുറകെ ഉണ്ടായിരുന്നു ... അപ്പോഴേക്കും അമ്മ എന്തോ ആവിശ്യത്തിന് വിളിച്ചപ്പോൾ ഞാൻ താഴേക്ക് പോയി... പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു ദേവുചേച്ചിക്ക് വയ്യ എന്നോട് കൂട്ടിരിക്കാൻ അവിടെ ചെന്നപ്പോൾ ഞാൻ ഒരു ഗ്ലാസ്സിരികുന്ന കണ്ട് സംശയം തോന്നി ദേവുചേച്ചിയോടു ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞു ശ്രാവന്തി ചേച്ചിയ അതു കൊണ്ട് കൊടുത്തത് എന്ന്... " കാത്തു പറഞ്ഞു നിർത്തിയതും വീണ്ടും പൊട്ടി ശ്രാവന്തിക്ക്... ഠപ്പേ... 💥

വേറെ ആരുമല്ല അച്ചാമ്മയാണ് അതിന്റെ പിന്നിലെ വെളുത്ത കയ്... അവൾ തല നേരെ പിടിച്ചതും വീണ്ടും പൊട്ടി. . ഠപ്പേ 💥 ഇത് ദേവിയമ്മയുടെ വകയായിരുന്നു... മഹി ഇതെല്ലാം കണ്ട് കയ്യും കെട്ടി നോക്കി നിന്നതേ ഉള്ളു... അച്ഛമ്മ : " എന്റെ കുട്ടിയെ അപായ പെടുത്താൻ ശ്രെമിക്കെ... എങ്ങനെ തോന്നി നിനക്കത്.. ഇത്രമാത്രം അധഃപതിച്ചോ വിദ്യേ നിന്റെ മകൾ.." ശ്രീവിദ്യ തലകുനിച്ചു നിന്നതേയുള്ളൂ... മഹി അവകാരികിൽ വന്നു... എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു... " അതുമാത്രമല്ല.. ഇവളത് ചെയ്തതിനു കാരണം മറ്റൊന്നും കൂടിയുണ്ട്.. എന്നോടിവൾക്ക് പ്രേമം.. അതും സ്വന്തം ഏട്ടന്റെ സ്ഥാനത്തു കാണേണ്ട ഈ എന്നോട് " അത് മുതിർന്നവർക്ക് പുതിയ അറിവായിരുന്നു... ശ്രീവിദ്യക്ക് അറിയട്ടോ... അച്ഛമ്മ : ഛെ.... എന്തൊക്കെയാ കുട്ടി ഞാൻ ഈ കേൾക്കണത്... " ഇനി എന്താ വേണ്ടതെന്നു മുതിർന്നവർക്ക് തീരുമാനിക്കാം... ഞാൻ അതിൽ ഇടപെടുന്നില്ല....പക്ഷെ എല്ലാവരും കേൾക്കാനായി പറയുകയാ....

ഈ മഹേശ്വറിന്റെ പ്രണയവും പാതിയും പ്രാണനും ഈ നിൽക്കുന്ന ദക്ഷ ജയദേവ് എന്ന എന്റെ മാത്രം ദെച്ചുവിനോടാണ്... അവളെ മറ്റെന്തിനെ കാളും എനിക്ക് വിശ്വാസവുമാണ്...ആ ബന്ധം തർക്കാനോ... എന്റെ പെണ്ണിനെ ഏതെങ്കിലും തരത്തിൽ കണ്ണ് നിറയ്ക്കാനോ ശ്രെമിച്ചാൽ... അവരെ മുച്ചൂട് മുടിപ്പിക്കാൻ മഹിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല... മനസിലാക്കിക്കോളു എല്ലാവരും... " അവസാന വാചകം ശ്രീവിദ്യയേയും അടികൊണ്ട് തളർന്നു നിൽക്കുന്ന ശ്രാവന്തിയെയും നോക്കിയാണ് മഹി പറഞ്ഞത്... ദേവുവിന്റെ കണ്ണുകൾ മഹിയെ പ്രണയത്തോടെ നോക്കി....അവൾക്കു മഹിയോടുള്ള സ്നേഹം നിമിഷം തോറും കൂടുകയാണ് ഉണ്ടായത് .. . പെട്ടെന്നാണ് എന്തോ താഴെ വീഴുന്ന ഒച്ച എല്ലാവരും കേട്ടത്... വാതിക്കൽ നോക്കിയപ്പോൾ കണ്ടു നിർവികാരനായി പടിക്കൽ നിൽക്കുന്ന ശ്രാവന്തിയുടെ അച്ഛനെ.............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story