ദക്ഷ മഹേശ്വർ: ഭാഗം 48

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മഹി ശ്രാവന്തിയുടെ അച്ഛന്റെ അരികിൽ വന്നു... ചലനമില്ലാതെ നിൽക്കുന്ന അദ്ദേഹത്തിന്റെ കൈപിടിച്ച് പറഞ്ഞു... മഹി : മാമൻ എന്നോട് ദേഷ്യം തോന്നരുത്... അവൾ അത്രക്ക് പരിധി വിട്ടതുകൊണ്ട് തല്ലിപോയതാണ്... അപ്രതീക്ഷിതമായി നടന്ന വിവാഹം ആണെങ്കിൽ കൂടി ദേവു ഇപ്പോൾ എന്റെ ഭാര്യയാണ്.. അവളെ സംരക്ഷികാം എന്ന് ഞാൻ അവളുടെ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തതാണ്... ചന്ദ്രശേഖർ (ശ്രവിയുടെ അച്ഛൻ ) : നീ ചെയ്‌തതിൽ തെറ്റില്ല മോനെ.. ഒരു ചേട്ടൻ എന്ന നിലയിൽ നിനക്ക് അതിനുള്ള പൂർണ സ്വാതന്ത്ര്യവും ഉണ്ട്... എന്റെ മകൾക്കു വേണ്ടി ഞാൻ നിന്നോട് ക്ഷെമ ചോദിക്കുന്നു.... മാപ്പ് ചോദിക്കുന്നത് കേട്ട് മഹി അദ്ദേഹത്തിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു മഹി : അയ്യോ... അങ്ങനെയൊന്നും പറയല്ലേ മാമ... അതു വിട്ടേക്ക്... അവളെ ഒന്ന് പറഞ്ഞു മനസിലാക്കിയാൽ മതി.. മഹി തിരിഞ്ഞു അച്ഛമ്മയോടായി പറഞ്ഞു... മഹി : മുത്തശ്ശി.. ഞങ്ങൾ എന്നാൽ റൂമിലേക്ക്‌ പോകുവാ... അച്ഛമ്മ : ശെരി മോനെ...ദേവു മോള് റസ്റ്റ്‌ എടുക്ക് കേട്ടോ... ശ്രീദേവി കുട്ടികൾക്കു കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ...

ശ്രീദേവി : ശെരിയമ്മേ... മഹിയും ദേവുവും മറിയയും അപ്പുവും കാത്തുവും മുകളിലേക്കു പോയി.. ശ്രാവന്തി ഇതേ സമയം എല്ലാവരുടെയും മുന്നിൽ അപമാനിതയായതിൽ തലയും താഴ്ത്തി നിൽക്കുകയായിരുന്നു... അതിനേക്കാൾ അവളെ ഏറെ തളർത്തിയത് അച്ഛനെ എങ്ങനെ ഫേസ് ചെയ്യുമെന്ന സങ്കടം ആണ് .... അവൾ നിർത്താതെ കരഞ്ഞു കൊണ്ടേ ഇരുന്നു... ശ്രീവിദ്യ അവളെ ഒന്ന് നോക്കിയിട്ട് വെട്ടിത്തിരിഞ്ഞു മുറിയിലേക്ക് പോയി... അച്ഛമ്മ : ചന്ദ്രാ.. കാശി... ശ്രീ... വരു നമ്മുക്ക് എന്റെ മുറിയിൽ ഇരുന്ന് സംസാരിക്കാം... ചിലതു തീരുമാനിക്കാനുണ്ട്... ശ്രാവന്തിയെ നോക്കിയാണ് അച്ഛമ്മ അതു പറഞ്ഞത്... ശേഷം അച്ചന്മാരെല്ലാം അച്ഛമ്മയുടെ ഒപ്പം പോയി... എല്ലാവരും പോയപ്പോൾ ശ്രാവന്തി ആ അകത്തളത്തിൽ ഒറ്റക്കായി.. അവൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മഹി നേരെ റൂമിൽ കയറി ഫ്രഷാവാൻ പോയി... ദേവു നോക്കുമ്പോൾ അവനെ കണ്ടില്ല.. മറിയാമ്മയും അപ്പുവും കാത്തുവും ദേവു അന്ന് വന്നപ്പോൾ കിടന്ന മുറിയിലേക്ക് പോന്നു... ചുറ്റും നോക്കിയപ്പോൾ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു... അവൾ വെറുതെ അവിടെയുള്ള ചെയറിൽ ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി... ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ മഹി ഇറങ്ങി... അവൾ പെട്ടെന്ന് എഴുനേറ്റ് അവനോട് സംസാരിക്കാൻ വേണ്ടി ശബ്ദം താഴ്ത്തി വിളിച്ചു... ( ഒച്ചത്തിൽ വിളിക്കാത്തത് വേറൊന്നും കൊണ്ടല്ല.. ചെക്കൻ നേരത്തെ രുദ്രൻ ആയിരുന്നല്ലോ.. ശാന്തനായോ എന്ന് ഉറപ്പില്ല...അപ്പോ ജസ്റ്റ്‌ ഫോർ സേഫ്റ്റി.. 😁) ദേവു : മഹി.... മഹി പക്ഷെ ആ വിളി കേൾക്കാത്തത് പോലെ റൂമിനു വെളിയിലേക്കു പോയി... അവൻ തന്നെ കെട്ടുകാണില്ല എന്ന് കറുതി അവന്റെ പുറകെ പോയി പിന്നയും വിളിച്ചു.... അവൻ അവളെ ശ്രെദ്ധിക്കാതെ താഴേക്ക് പോയി.. അതവളിൽ വേദനയുണ്ടാക്കി... 😞 അവൾ നേരെ മറിയാമ്മയൊക്കെ ഇരിക്കുന്ന റൂമിലേക്ക് കേറി... അവരാണെങ്കിൽ തകർത്ത് കത്തിവെപ്പായിരുന്നു...

അവൾ വന്നതുപോലും അറിഞ്ഞില്ല.... അവൾ നേരെ വന്ന് മറിയാമ്മയുടെ മടിയിൽ കെടന്നു... പെട്ടന്ന് അവരുടെ സംസാരം സ്റ്റോപ്പ്‌ ആയി.. ദേവു തന്റെ മടിയിൽ കിടകുന്നകണ്ട് എല്ലാരും പരസ്പരം നോക്കി... ദേവുവിന് എന്തൊ വിഷമം ഉള്ളതുപോലേ മരിയമ്മക്ക് തോന്നി... കാരണം സങ്കടം വരുമ്പോളാണ് കൂടുതലായി അവൾ അവരുടെ ആരുടേങ്കിലും മടിയിലേക്കു കിടക്കാറ്... മറിയാമ്മ വിളിച്ചു... മറിയാമ്മ : ദേവു... ദേവു : മ്മ... മറിയാമ്മ : എന്തുപറ്റിയെഡി .... ദേവു : ഒന്നുല്ല... അപ്പു : ദേവു... ദേവു : മ്മ... അപ്പു : മൂളാതെ കാര്യം പറയ് .... ദേവു : മഹി എന്നെ മൈൻഡാതെ പോയി 😔 മറിയാമ്മ : അതുവെല്ല അത്യാവിശ്യ കാര്യത്തിനാവും.. ദേവു : പിന്നെ അത്യാവശ്യം ഒന്നുമല്ല.. കൈലി ഉടുത്തപോയെ... ഞാൻ വിളിച്ചിട്ടു നിന്നതുമില്ല... 😒 മറിയാമ്മ : അതെന്താടി കൈലി ഉടുത് അത്യാവശ്യം കാര്യത്തിന് പൊകുടെ... ശെടാ... 😬 ദേവു : അപ്പൊ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞതോ.. 🙁 മറിയാമ്മ : അതാ പറഞ്ഞത് വെല്ല അത്യാവശ്യത്തിനു പോയതാകുമെന്ന്.... ദേവു : ഓ... അതിനു അത്യാവശ്യത്തിന് പോവാൻ അയാളുടെ ഭാര്യ എന്താ ലേബർ റൂമിൽ കേടാകുവാണോ... 😠😠

മറിയാമ്മ : അതെന്താ ലേബർ റൂമിൽ കെടന്നേലെ അത്യാവശ്യത്തിന് പോകാൻ ഒക്കുവൊള്ളോ... 😤 അപ്പു : അയ്യോ ഒന്ന് നിർത്... ഇപ്പൊ നിങ്ങൾ ഈ വഴക്കിടിക്കുന്നത് ഒരു അത്യാവശ്യമില്ലാത്ത കാര്യത്തിനാ... മറിയാമ്മ :😤😤😤😤😤😤 അപ്പു : ദേവു... ചേട്ടൻ പോകുവോ വരുവോ ചെയ്യട്ടെ.. ഇപ്പോ നിനക്ക് പുള്ളിയെ കാണാൻ എന്താ ഇത്ര അത്യാവശ്യം 😉? ദേവു : അ.. ആ.. അത്..പിന്നെ... അപ്പു : അ അ കൂടുതൽ ഉരുളണ്ട സത്യം സത്യമായി പോരട്ടെ.. പോരട്ടെ.. ദേവു : എടി.. അതുപിന്നെ.. മറിയാമ്മ : ഏതുപിന്നെ... 😏 അപ്പു : പഫ... %#@$% മോളെ... ഇനി മിണ്ടിയാൽ അടിച്ചു കാവലകുട്ടി തിരിച്ചു കളയും... അവൾടെ... അഹ്.. ദേവു പറ... ദേവു മറിയാമ്മയെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.. ദേവു : അതല്ല.. ഞാൻ രണ്ടു വട്ടവും വിളിച്ചിട്ടും കേൾക്കാതെ പോയി..അപ്പൊ എനിക്ക്... അപ്പു : അതിനിപ്പോ എന്താ.. വരുമ്പോ..മിണ്ടിയാൽ പോരെ... പുള്ളി വെല്ല ആവിശ്യത്തിന് പോയതാവും... ദേവു എഴുനേറ്റു മൂന്നുപേരെയും നോക്കി എന്നിട്ട് ഒന്ന് കുനിഞ്ഞു തൊഴുതു കൊണ്ട് പറഞ്ഞു...

ദേവു : ഞാൻ ഇവിടെ വന്നിട്ടില്ല.. നിങ്ങൾ എന്നെ കണ്ടിട്ടില്ല... നമ്മൾ സംസാരിച്ചിട്ടേയില്ല.. ഓക്കേ.. കാത്തു : ഡബിൾ ഓക്കേ.. 💪 അതും പറഞ്ഞു അവൾ മഹിയുടെ റൂമിലോട്ടു നടന്നു... (ഒരു ആവിശ്യവും ഇല്ലായിരുന്നു 😬 : ദേവൂസ് ആത്മ ) 💞💞💞💞💞💞💞💞💞💞💞 മഹി തിരിച്ചു എത്തിയപ്പോൾ രാത്രിയായി... ബുള്ളറ്റും ഒതുക്കി... കീയും കറക്കി വരുമ്പോൾ കണ്ടു ബാൽക്കണിയിൽ അവനെ തന്നെ നോക്കി നിൽക്കുന്ന ദേവൂനെ.. അവൻ പിന്നെ കാണാതെപോലെ വീടിനു അകത്തു കയറി... ലിവിങ് ഏരിയയിൽ വന്നപ്പോൾ കണ്ടു ശ്രീദേവി മുറിയിലേക്ക് പോകാൻ ഒരുങ്ങുന്നത്... മഹിയെ കണ്ടപ്പോൾ അമ്മ നിന്നു.. ശ്രീദേവി : എന്താ മഹിയിത്.. ഇങ്ങനെ ലേറ്റ് ആവുമ്പോൾ ഒന്ന് വിളിച്ചു പറഞ്ഞൂടെ.. ദേവുമോള് നീ വിളിച്ചിട്ട് എടുകുന്നില്ലെന്ന് പറഞ്ഞു... എന്തിനാടാ.. മഹി : ഇതൊക്കെ ഒരു രസല്ലേ അമ്മ...

ശ്രീദേവി : രസം.. അല്ല നീ വലതും കഴിച്ചോ.. മഹി : ശ്രീയുടെ വീട്ടിന്ന് കഴിച്ചമ്മേ... ഞാൻ എന്നാൽ കേടാകുവാ.. നല്ല ക്ഷീണം.. ഗുഡ് നൈറ്റ്‌ അമ്മ... അവൻ ശ്രീദേവിയെ കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു.. അവർ തിരിച്ചും... ശ്രീദേവി : ഗുഡ് നൈറ്റ്‌ മോനെ.. അവൻ മുകളിൽ കയറിയപ്പോ കണ്ടു ദേവു മാനത്തു നോക്കി നില്കുന്നത്... അവൻ അവളെ നോക്കി നില്കുന്നതൊന്നും അവളറിഞ്ഞില്ല .. ചെറുപുഞ്ചിരിയോടെ അവൻ അവളെ ഒന്നുകൂടി നോക്കി റൂമിലേക്ക് പോയി... അവൾ അപ്പോഴും മറ്റേതോ മായ വലയത്തിൽ അകപ്പെട്ട പോലെ ആകാശം നോക്കി നിന്നു...............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story