ദക്ഷ മഹേശ്വർ: ഭാഗം 49

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

തിരിച്ചവൾ റൂമിലേക്ക് കയറിയപ്പോൾ കണ്ടു കട്ടിലിന്റെ ഓരത് കണ്ണിന്റെ മുകളിൽ കൈവെച്ചു കിടക്കുന്ന മഹിയെ.... ഒരു നിമിഷം അവളുടെ കണ്ണ് നിറഞ്ഞു... 😢അവനെ ശ്രാവന്തിയുടെ കാര്യം അറിയിക്കാതിരുന്നത് മണ്ടത്തരമായി പോയി... അവൾ സ്വയം പഴിച്ചു....പിന്നെ എന്തൊക്കെയോ കണക്ക് കൂട്ടി.. കട്ടിലിന്റെ മാറ്റേ അറ്റത്തേക്ക് അവളും കിടന്നു.... എന്നാൽ അവളുടെ കണ്ണിലെ നിർത്തിളക്കവും ആലോചനയോടുള്ള അവളുടെ നില്പുമെല്ലാം മഹി ഒളികണ്ണിട്ടു നോക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല... !!! 😡😡😡😡😡😡😡😡😡😡 രാത്രിയിൽ തലേണയിൽ മുഖം അമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു... രാവിലേ വീട്ടിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ ശ്രാവന്തി പിന്നീട് വീട്ടിൽ തിരിച്ചെത്തിയത് വൈകിട്ടാണ്....അവൾ നേരെ പോയത് ശ്രുതിയുടെ അടുത്തേക്ക് ആയിരുന്നു... വന്നപാടെ റൂമിൽ കയറി കതകടച്ചു കുറ്റിയിട്ടു... അത്താഴം കഴിക്കാൻ പോലുമവൾ താഴേക്കു പോയില്ല.... പെട്ടെന്നാണ് കട്ടിലിൽ കിടന്ന ഫോൺ ശബ്‌ദിച്ചത്.... എടുത്തു നോക്കിയപ്പോൾ ഒരു മെസ്സേജ് കണ്ടത്...

" മീറ്റ് മി അറ്റ് 10am beach" "by devil...." അകാരണമായ ഒരു ഭയം അവളെ വന്നുമൂടി... എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി ഉറപ്പിച്ചു അവൾ ഉറക്കത്തിലേക്കു വീണു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു... എന്നാൽ മഹി എപ്പോഴും ദേവുവിന് പിടി കൊടുത്തിട്ടില്ല.. നമ്മുടെ കാശി ആണെങ്കിൽ വെക്കേഷൻ അടിച്ചുപൊളിച്ചു ആഘോഷിച്ചു നടക്കുവാണ്.. പലപ്പോഴും വീട്ടിൽ അവൻ ഉണ്ടാവാറില്ല.. അതുകൊണ്ട് അന്നുനടന്ന സംഭവ വികാസങ്ങൾ കാത്തു പറഞ്ഞല്ലാതെ നേരിൽ കാണാൻ അവന് ഭാഗ്യമുണ്ടായില്ല.... അതിന്റെ ചെറിയ വിഷമം അവനുണ്ട് ട്ടോ.. 😁😁 മഹി ദേവുവിന്റെ തലവെട്ടം കാണുമ്പോൾ അവിടെ നിന്നു മുങ്ങും... ഭക്ഷണം സമയത്തും മുറിയിലും എല്ലാം അവനവളെ അവഗണിച്ചുകൊണ്ടിരുന്നു... ദിനപ്രതി ആ അവഗണന അവളെ വീർപ്പു മുട്ടിച്ചു... ഒളിഞ്ഞു നിന്ന് അവന്റെ ശബ്ദം കെട്ടവൾ തൃപ്തി അണയാറാണ് പതിവ്..... ബാൽകണിയിൽ ഇരുന്നുള്ള മഹാദേവനോടുള്ള മൗന സംഭാഷണം അന്നവളുടെ ഏക ആശ്വാസം..... 💞💞💞💞💞💞💞💞💞💞💞

ഓണം കഴിഞ്ഞു മഹേശ്വറും കുടുംബവും കൈലാസത്തിൽ തിരിച്ചെത്തി... (കാശിനാഥിന് പറയത്തക്ക ബന്ധുക്കൾ ഇല്ലാത്തതുകൊണ്ട് മിക്കപ്പോഴും ഓണം അവർ ആഘോഷിക്കുന്നത് തൃകുന്നത് തന്നെയാണ് : ഡൌട്ട് വരാതിരിക്കാൻ പറഞ്ഞതാട്ടോ 😊) അന്നത്തെ ദിവസം അധികം പ്രത്യേകതകൾ ഇല്ലാതെ കടന്നു പോയി.. മറിയാമ്മയും അപ്പുവും തറവാട്ടിൽ നിന്ന് നേരെ ഫ്ളാറ്റിലേക്കാണ് പോയത്... പിറ്റേ ദിവസം രാവിലെ ദേവു എഴുനേറ്റു.... മഹിയെ ചെരിഞ്ഞു ഒന്ന് നോക്കി അവന്റെ അടുത്തേക്ക് ചെന്നു ആ മുഖത്തേക്ക് പാറിക്കിടക്കുന്ന കുറുനിരകളെ മാടിയൊതുക്കി അവളാ നെറ്റിയിൽ നനുത്തൊരു മുത്തം വെച്ചു... " അധികം വൈകില്ല മഹി നിന്നോടെന്റെ പ്രണയം പറയാൻ.. ഈ മൗനം എന്റെ ഹൃദയത്തെ കാർന്നു തിന്നുന്നു.. " ഉറഞ്ഞു കൂടിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ കുളിക്കാൻ ഡ്രെസുമായി കയറി... അവൾ ബാത്‌റൂമിൽ കയറിയതും അത്രെയും നേരം ഉറക്കം നടിച്ചു കിടന്ന മഹി കണ്ണ് തുറന്നു... " ശെരിയാണ് ഇനിയും കാത്തിരിക്കാൻ എനിക്കും വയ്യെന്റെ പെണ്ണെ...

നിന്നോടൊത്തുള്ള സുന്ദര സ്വാപ്ങ്ങൾക്ക്‌ വർണങ്ങൾ പകരാൻ സമയമായിരിക്കുന്നു... " ചുണ്ടിൽ തങ്ങിനിന്ന നറുപുഞ്ചിരിയുമായി അവൻ വീണ്ടും കട്ടിലിലേക്ക് വീണു.... 💖💖💖💖💖💖💖💖💖💖 കുളി കഴിഞ്ഞു ഇറങ്ങി വരുന്ന ദേവു കാണുന്നത് കട്ടിൽ ശൂന്യമായി കിടക്കുന്നതാണ്... ബാൽകണിയിൽ കാണുമെന്നവൾ ഊഹിച്ചു... നേരെ അടുക്കളയിലേക്കു വെച്ചു പിടിച്ചു... അവിടെ ചെന്നതും ദേവിയമ്മ തിരക്കിട്ട പണിയിലാണ്... ഞാനും അമ്മക്കടുത്തു പോയി സഹായിച്ചു... മഹി എഴുന്നേറ്റതുകൊണ്ട് ചായ കുടിച്ചുകാണുമോ എന്ന് ദേവുവിന് സംശയമായി... മടിച്ചു മടിച്ചാണെങ്കിലും അവൾ ദേവിയമ്മയോടു ചോദിച്ചു.... ദേവു : അമ്മേ.. മഹി.. അല്ല.. മഹിയേട്ടൻ ചായ കുടിച്ചായിരുന്നോ...? ദേവിയമ്മ : ഉവ്വല്ലോ മോളെ... അവൻ ദാ ഇപ്പോ വന്നു ചായവാങ്ങി പോയതേയുള്ളു... ദേവു : മ്മ... അമ്പലത്തിൽ പോകാൻ മുൻകൂട്ടി തീരുമാനിച്ചത് കൊണ്ട് അവൾ അമ്മയോട് പറഞ്ഞു തിരിച് നടക്കാൻ തുടങ്ങിയതും ദേവിയമ്മ വിളിച്ചു... ദേവിയമ്മ : മോളെ.... ദേവു : എന്താ അമ്മേ... ദേവിയമ്മ : മോളിന്ന് അമ്പലത്തിൽ പോകുമ്പോ സാരി ഉടുക്കാമോ.... ദേവു : അത്.. അമ്മേ.. ദേവിയമ്മ : പറ്റില്ലെങ്കിൽ വേണ്ടമോളെ.. ഒന്ന് അങ്ങനെ കാണാൻ തോന്നി... അതാ ഞാൻ. ദേവു : ഏയ്‌ അമ്മ വിഷമിക്കണ്ട ഞാൻ ഉടുക്കാം...

ദേവിയമ്മയുടെ മുഖം പൂര്ണചന്ദ്രനെ പോലെ വിടർന്നു.. ദേവുവിനെ ചേർത്ത് നിർത്തി മിഴികളിൽ മുത്തി.. അമ്മയെ ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ റൂമിലേക്ക്‌ നടന്നു... അവൾ ചെല്ലുമ്പോൾ മഹിയെ അവിടെങ്ങും കണ്ടില്ല.. അവൾ കബോർഡിൽ നിന്നൊരു സാരി എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി ... ബ്ലാക്കിൽ റെഡ് തിക്ക് ബോർഡർ ഉള്ള ഒരു സിംപിൾ സോഫ്റ്റ്‌ സിൽക്ക് സാരി ആണവൾ ഉടുത്തത്... താലിമാല മാത്രം കഴുത്തിൽ അണിഞ്ഞും.. കാതിൽ ചെറിയൊരു ജിമ്മികയും ഇട്ടു.. ഒരു കൈയിൽ ആസ് യുശ്വൽ അവളുടെ റെഡ് സ്ട്രാപ്പ് വാച്ചും... മറ്റേ കൈയിൽ എന്നോ വാങ്ങി സൂക്ഷിച്ച ചുവന്ന കുപ്പിവളകളും ഇട്ടു.. മൊത്തത്തിൽ ഒന്ന് നോക്കി അവൾ വിലയിരുത്തി... ശേഷം താഴേക്കു നടന്നു... ഡൈനിങ്ങിൽ കാശിനാഥും കൊച് കാശിയും മഹിയും ഇരിപ്പുണ്ട്... അവളുടെ വരവ് കണ്ട് ഭക്ഷണം കൊണ്ടുവന്ന ദേവിയമ്മ ഉൾപ്പടെ എല്ലാവരും തറഞ്ഞു നിന്നു.... അവൾ നാസികയിൽ മഹിയുമായി സൗഹൃദത്തിൽ ആയ ശേഷം അവൻ വാങ്ങി നൽകിയ ചുവന്ന കൽ മൂക്കുത്തിയും കൂടെ അണിഞ്ഞിരുന്നു...

ദേവിയമ്മ അവളെ നോക്കി നിറഞ്ഞപുഞ്ചിരി സമ്മാനിച്ചു...😊 കാശി അവളെ കണ്ടതും സൂപ്പർ എന്ന് കാണിച്ചു.. 👌 മഹി അവളെ മതിമറന്നു നോക്കി ഇരുന്നെങ്കിലും അവൾ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ നോട്ടം മാറ്റി... അവൾക്കത് വിഷമം ഉണ്ടാക്കിയെങ്കിലും അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.. അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങിച്ചു നേരെ അമ്പലത്തിലേക്കു പോകാൻ പുറപ്പെട്ടു... ( ഹ്മ്മ്.. ഇങ്ങേർക്ക് ഒന്ന് നോക്കിയാലെന്താ.. കണ്ണിൽ നിന്ന് കൃഷ്ണ മണി ചാടിപോകുവോ. . ഒടുക്കത്തെ ജാട..😏. : ദേവൂസ് ആത്മ ) വീടിന് അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിലേക്കാണ് അവൾ പോകാൻ ഉദ്ദേശിച്ചിരുന്നത്... നടക്കാനുള്ള ദൂരമേ ഉള്ളു...പതിയെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോളാണ് ഒരു കാർ അവൾക്കു വട്ടം വന്നു നിന്നത്.. പെട്ടെന്നവൾ ഞെട്ടി.. പിന്നെ കാര്യമാക്കാതെ നടക്കാൻ ഒരുങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആളിറങ്ങിയതും ഒരുമിച്ചായിരുന്നു... മഹേശ്വർ !!!! അവൾ മന്ത്രിച്ചു... ഉള്ളിൽ സന്തോഷത്തിന്റെ അമിട്ടു പൊട്ടിയെങ്കിലും മൈൻഡതെ വീണ്ടും നടക്കാൻ ഒരുങ്ങിയതും പിടിച്ചു വലിച്ചു കോ ഡ്രൈവിംഗ് സീറ്റിലേക്കിട്ടതും ഒരുമിച്ചായിരുന്നു...

ഡോർ അടച്ചവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി... ദേവു : ഡോ.. താൻ ഇതെന്തോ കാണിക്കുവാ... എനിക്ക് പോണം.. 😠 മഹി : മിണ്ടാതെ അടങ്ങി ഒതുങ്ങി നിന്നോണം... നിന്നെവെല്ല പൊട്ടകിണറ്റിൽ കൊണ്ടിടും... 😡 ദേവു : ഇതെന്താ കുക്കുമ്പർ സിറ്റിയോ.. വെറുതെ പോയ എന്നെ പിടിച്ച ഇതിനകത്ത് ഇട്ടതും പോരാ വാചകമടിക്കുന്നോ... 😠😠 മഹി പെട്ടന്നവളുടെ അടുത്തേക്ക് ആഞ്ഞു അവൾ പെട്ടന്ന് ശ്വാസം ഉള്ളിലേക്കെടുത്തു... ഇത്രേ അടുത്ത് മഹിയുടെ മുഖം വന്നതും അവൾക്കു എന്തൊക്കെയോ പോലെ തോന്നി.. അവൻ അവൾക്കു സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊടുത്തു എന്നിട്ട് അവനും ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു ... ( ഹോ കാലന്റെ കാര്യം ഒരു സെക്കന്റ്‌ ഞാൻ അങ്ങട് ഇല്ലാണ്ടായി 😖: ദേവൂസ് ആത്മ ) വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു... അവൾ മേല്ലേ അവനെ ഇടം കണ്ണിട്ട് നോക്കി... ഒരു ബ്ലാക്ക്‌ ഷർട്ടും അതെ കളർ കരയുള്ള മുണ്ടുമാണ് വേഷം... uff...... 🔥🔥

ദേവൂന്റെ ഉള്ളിലെ കോഴികൾ ഉണർന്നു തുടങ്ങി.. അവസാനം പണിപ്പെട്ടു അവരെ അടക്കി അവൾ പുറത്തേക്കു കണ്ണും നട്ട് ഇരുന്നു.. അവൾക്കു വാശി തോന്നി... "ഇനിയങ്ങോട്ട് മിണ്ടട്ടെ എന്നിട്ടാവാം ബാക്കി..." അവൾ ഓരോന്ന് പിറുപിറുത്തു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഒരു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ മഹിയൊരു മലക്ക് താഴെ കാർ നിർത്തി.. അവനിറങ്ങി.. കുറച്ചപ്പുറം മാറി നിന്ന് ആരെയോ ഫോൺ വിളിച്ചു... ദേവു ആലോചിച്ചു... " ഇറങ്ങണോ.. അഹ് ഇറങ്ങിയെകാം ഇല്ലെലിനി അതുമതി പൊല്ലാപ്പ്... " അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് പോയി... അവൻ ഫോൺ വിളിച്ചു കഴിഞ്ഞു ഫോൺ തിരികെ കാറിൽ കൊണ്ടുവച്ചു.. എന്നിട്ടവളെ കൈയാട്ടി വിളിച്ചു.. മഹി : ചെരുപ്പൂരി വണ്ടിയിൽ വെക്ക്... ദേവു : എന്തിനു.. മഹി : പറഞ്ഞതങ്ങു കേട്ടാൽ മതി കൂടതൽ ചോദ്യം ഒന്നും വേണ്ട... 😤 അവൾക്കു ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു പിന്നെ അതടക്കി ചെരുപ്പ് കാറിൽ വെച്ചു.. മഹി കാർ ലോക്ക് ചെയ്തു മലകയറാൻ തുടങ്ങി... സാരിയായത് കൊണ്ട് ദേവുവിന് നടക്കാൻ ബുദ്ധിമുട്ട് തോന്നി.. എങ്കിലും എങ്ങനൊക്കെയോ നടന്നു മുകളിൽ എത്തി... അവിടെ കണ്ടതും അവൾ അത്ഭുതപെട്ടു... കൽഭിത്തിയോകെ കൊണ്ടൊരു ക്ഷേത്രം... ആ മലക്ക് മുകളിൽ നിന്ന് താഴേക്കു നോക്കുമ്പോൾ ഭംഗിയുള്ളൊരു ഗ്രാമം കാണാം. .

തെങ്ങും നെൽ പാടവും എല്ലാം പ്രകൃതി ഭംഗി വിളിച്ചോതി.. അവൾ മഹിക്കൊപ്പം അമ്പലത്തിൽ കയറി... മഹി ആണ് തൊഴാൻ മുന്നിൽ നിന്നത്... അവൾ വിഗ്രഹത്തിലേക്ക് നോക്കി.. ശിവലിംഗം... !!!! അവൾക്കു ആശ്വാസം തോന്നി കണ്ണ് നിറഞ്ഞു.. കണ്ണ് തുടച്ചു മുന്നിലേക്കു നോക്കിയതും അവൾ സ്തംഭിച്ചു പോയി... 🤕 അന്ന് സ്വപ്നത്തിൽ കണ്ട ത്രിശൂലധാരിയായ മഹാദേവന്റെ നിഴൽ രൂപം !!!!!! അതും മഹിയുടെ ചുമലിൽ പച്ച കുത്തിയിരിക്കുന്നു... !!! അവൾ അനങ്ങാതെ അങ്ങനെ തന്നെ ശില കണക്കു നിന്നു..😨 ഇതെങ്ങനെ? താൻ കണ്ട രൂപത്തിൽ നിന്ന് കടുകിട വ്യത്യാസം ഇല്ലാലോ? അവളറിയാതെ മഹാദേവനെ വിളിച്ചുപോയി... തൊഴുതു തിരിഞ്ഞ മഹികാണുന്നത് പ്രതിമ കണക്കെ ചലനമില്ലാതെ നിൽക്കുന്ന ദേവുവിനെയാണ്...😳 അവന്റെ ചുണ്ടിൽ ഒരു കുസൃതിചിരി വിടർന്നു.. അവൻ അവളുടെ മുഖം ആകമാനം കണ്ണുകൊണ്ട് ഉഴിഞ്ഞു.. നിറഞ്ഞു തൂവിയ കണ്ണുകൾ.. അതിനു ചുറ്റം പടർന്ന കൺമഷി... നാസികയിൽ തിളങ്ങുന്ന ചുവന്ന കൽമൂക്കുത്തി....

അധരത്തിന് മുകളിലും സീമന്തരേഖയിലെ സിന്ദൂരചുവപ്പിനെയും പടർത്തി ഒഴുകുന്ന വിയർപ്പ് തുളികൾ... അതിനെല്ലാത്തിനും ഉപരി ഹൃദയത്തിലേക്ക് ചൂഴ്നിറങ്ങുന്ന നോട്ടം... 🙈🔥🔥 "ഈ പെണ്ണ് എന്നെ ചീത്തയാക്കും 😉" മഹി മനസ്സിൽ പറഞ്ഞു അവൻ അവൾക്കു നേരെ വിരൽ ഞൊട്ടി.. അവൾ ചിന്തകളിൽ നിന്ന് ഉണർന്നു.. അപ്പോഴേക്കും മഹി നടന്നു തുടങ്ങിയിരുന്നു.. അവളും അവനൊപ്പം വേഗത്തിൽ നടന്നെത്തി.. എല്ലാ പ്രതിഷ്ട്ടക്കും മുൻപിൽ തൊഴുതു കഴിഞ്ഞു മഹി ഷർട്ട് ഇട്ടു.. അവർ അമ്പലത്തിനു പുറത്തു വന്നു... അമ്പലത്തിന്റെ ചുവരിൽ തീർത്ത കൊത്തുപണികൾ കണ്ടു നടന്ന മഹിയെ ദേവു കൈയിൽ പിടിച്ചു നിർത്തി... അവൻ എന്താണെന്ന ഭാവനെ അവളെ നോക്കി... ശ്വാസം ഒന്ന് നീട്ടി വലിച്ചു അവൾ അവന്റെ ഇരു തോളിലും കൈകൾ വെച്ചു ഉയർന്നു പൊങ്ങി അവന്റെ നെറ്റിയിലും ഇരു കണ്ണിലും ചുണ്ട് ചേർത്തു... ഇപ്പൊ കിളി പോയി നില്കുന്നത് മഹിയാണ്.😳. ഈ അറ്റാക്ക് കുട്ടി തീരെ പ്രതീക്ഷിചില്ല.. അവൾ അവന്റെ കണ്ണിലേക്കു നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു... "നിന്നെ ഞാനും പ്രണയിക്കുന്നു മഹി...നിന്റെ സാമിപ്യം നഷ്ട്ടമാകുമ്പോൾ എന്റെ ശ്വാസം പോലും വിലങ്ങി പോകുന്നു....അവഗണിക്കല്ലേ നീ ഇനിയുമെന്നെ.. പറ്റുന്നില്ല എനിക്ക്...ഒട്ടും... "

പറഞ്ഞു തീർന്നതും മഹി അവളുടെ അധരത്തിൽ ചുണ്ട് ചേർത്തു... അവളുടെ കണ്ണുകൾ മിഴിഞ്ഞു.. തട്ടിമാറ്റാൻ ശ്രെമികുമ്പോൾ മഹി അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു അവളെ തന്നോട് ചേർത്ത് നിർത്തികൊണ്ടിരുന്നു... കിഴ്ച്ചുണ്ട് കടിച്ചെടുത്തു നുണഞ്ഞ ശേഷം പതിയെ മേൽചുണ്ടും അവൻ സ്വന്തമാക്കി... ദേവുവിന്റെ കണ്ണുകൾ കുമ്പിയടഞ്ഞു.. കൈകളിൽ മഹിയുടെ തോളിൽ അള്ളിപ്പിടിച്ചു... ചോരയുടെ രുചിയറിഞ്ഞിട്ടും അവർ പരസ്പ്പരം അകന്നു മാറിയില്ല... അവസാനം ശ്വാസം വിലങ്ങിതുടങ്ങിയപ്പോൾ മഹി അവളുടെ ചുണ്ടുകളെ സ്വാതന്ത്ര്യമാക്കി... അവൾ കിതച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ചാരിനിന്നു.. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ആശ്ചര്യവും നാണവും കലർന്ന മിഴികളിൽ നോക്കി ശേഷം നെറ്റിയിൽ സ്നേഹചുംബനം അർപ്പിച്ചു... അകന്നു മാറിയ മഹിയുടെ ഇടതു തോളിലേക്ക് ചാരി ദേവു താഴത്തേക്കു നോക്കി നിന്നു... അവളെ ചേർത്തണച്ചു മഹിയും.............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story