ദക്ഷ മഹേശ്വർ: ഭാഗം 51

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ഫോണിലൂടെ കേട്ട വാക്കുകൾ കേട്ട് ശ്രവി തറഞ്ഞു നിന്നുപോയി... അവളുടെ കൈയിൽ നിന്ന് ഫോൺ ഊർന്നു ബെഡിലേക്കു വീണു... നിരവികാരതയോടെ അവളും ആ കട്ടിലിൽ ഇരുന്നു... അതെ സമയം ന്യൂസ്‌ ചാനൽസിലെല്ലാം ബ്രേക്കിംഗ് ന്യൂസ്‌ പോയിക്കൊണ്ടിരുന്നു... "" ബി എ വിദ്യാർത്ഥിനിയായ ശ്രുതി എന്ന പെൺകുട്ടി മറൈൻ ഡ്രൈവിനടുത് ദുരൂഹ സാഹചര്യത്തതിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി.... "" 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു ഉറങ്ങുന്ന ദേവൂനെ ഉണർത്തിയത് അവളുടെ ഫോൺ വൈബ്രേഷൻ ആണ്... കൈയ്യെത്തിച്ചു ഫോൺ എടുത്തവൾ അലാറം ഓഫ്‌ ആക്കി.. ശേഷം മഹിയെ നോക്കി... അവന്റെ കിടപ്പ് അവളിൽ വാല്സല്യം നിറച്ചു... അവന്റെ നെറ്റിയൊന്ന് മുകർന്നുകൊണ്ട് അവൾ എഴുനേൽക്കാൻ ഒരുങ്ങിയതും മഹി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു...

മഹി : ഗുഡ് മോർണിംഗ് പൊണ്ടാട്ടി... 😜 ദേവു : ആഹാ കള്ള ഉറക്കം ആയിരുന്നല്ലേ... എങ്കിൽ പോന്നുമോൻ എണീറ്റെ.... ഇന്ന് കോളേജ് ഉള്ളതാ... മഹി : ഒരു 5മിനിറ്റ് കൂടെ ദെച്ചു... 😒 ദേവു : ഇല്ല ഇല്ല.. ഇപ്പോ തന്നെ മണി 6ആയി... എഴുന്നേൽക്ക് കണ്ണാ... മഹി : കണ്ണനോ.. അഹ് അതുകൊള്ളാം നല്ല വിളിയാ.. ദേവു : മ്മ്മ്.. മതി ഞാൻ പോയി ഫ്രഷായി വരാം... മഹി : ഓകെ.. ദേവു പോയി ഡ്രെസ്സുമെടുത് ഫ്രഷാവാൻ കയറി... മഹി ഒരു നിമിഷം എന്തോ ആലോചിച്ച പിന്നെ ഫോണും എടുത്ത് വീട്ടിൽ തന്നെ സെറ്റ് ചെയ്ത ജിമ്മിലേക്കു പോയി... കുളി കഴിഞ്ഞ് ഇറങ്ങിയ ദേവു ചുറ്റും നോക്കിയിട്ട് മഹിയെ കണ്ടില്ല ... അവൻ ജിമ്മ് റൂമിലേക്ക് പോയെന്നവൾക്കു മനസിലായി .. അവൾ അടുക്കളയിലേക്കു നടന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രവി സ്വബോധം നഷ്ട്ടപെട്ടവളേ പോലെ തരിച്ചിരുന്നു... പെട്ടെന്നാണ് ഫോണിൽ മെസ്സേജ് ടോൺ കേട്ടത്...

അവൾ പതിയെ ഫോൺ എടുത്ത് ഓൺ ആകി നോക്കി... "" ഹൌ വാസ് മൈ സർപ്രൈസ് ഡിയർ...ഡിഡ് യു ലൈക്‌ ഇറ്റ്...??? ദിസ് ഈസ് എ വാണിംഗ് ഫോർ യു..മിസ് ശ്രാവന്തി ചന്ദ്രശേഖർ... . ബി വിത്ത് മി ടില്ൽ ദി എൻഡ് ഓഫ് ദിസ്‌ ഗെയിം... ഇഫ് യു ഡെയർ ടു ഇൻഫോം എനിവൺ യു വില്ല് ബി മൈ നെക്സ്റ്റ് പ്രേ...മൈൻഡ് ഇറ്റ്.. 😈😈"" അവൾ ഞെട്ടിവിറച്ചു പോയി... " ഇല്ല താൻ വിചാരിച്ചതിനേക്കാൾ ശക്തനാണ് ശത്രു... ഇനി എന്ത് ചെയ്യും ഈശ്വര... !!" അവൾ അത് ആലോചിച്ചു ഇരികുമ്പോളാണ് ആരോ കതകിൽ ശക്തിയായി മുട്ടുന്നത് കേട്ടത്... അവൾ ചാടിപിടഞ്ഞു എഴുനേറ്റു പോയി ഡോർ തുറന്നു... മുന്നിൽ ശ്രീവിദ്യ ആയിരുന്നു... ശ്രീവിദ്യ : മോളെ... നമ്മുടെ ശ്രുതി... വാ മോളെ നമ്മുക്ക് അവിടെ വരെയൊന്നു പോവാം.. ശ്രാവന്തി നിർവികാരമായി തലയാട്ടി... എന്നിട്ട് വാതിൽ അടച്ചു... പിന്നെ മെല്ലെ ഊർന്നു താഴെക്കിരുന്നു കാൽമുട്ടുകളിൽ മുഖം അമർത്തി കരഞ്ഞു... 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐

ജിമ്മിൽ നിന്ന് ഇറങ്ങി റൂമിൽ വന്ന് മഹി നേരെ കുളിക്കാൻ കയറി... പിന്നെ റെഡിയായി ഫുഡ്‌ കഴിക്കാൻ ഡൈനിങ്ങ് ചെല്ലുമ്പോൾ കണ്ടു ദേവിയമ്മക്കൊപ്പം ഫുഡ്‌ ടേബിളിൽ വെക്കുന്ന ദക്ഷയെ... അവൻ അവളെയൊന്നു നോക്കിയ ശേഷം കഴിക്കാൻ ഇരുന്നു.. അപ്പോഴേക്കും കാശിനാഥും കുഞ്ഞ് കാശിയും വന്നായിരുന്നു... ദേവൂനെയും ദേവിയമ്മ പിടിച്ചിരുത്തി.. ലാസ്റ്റ് എല്ലാവരും ഒരുമിച്ച് കഴിച്ചു.. ദേവു റെഡിയാവാൻ മുകളിലേക്കു പോയി ഒരുങ്ങിയ ശേഷം ദേവു ആരും കാണാത്ത തരത്തിൽ സിന്ധുരം തൊട്ട് മുടി വെച്ചത് മറച്ചിട്ടു...താലി ടോപിനുള്ളിൽ ഇട്ട് ഷാളും പിൻ ചെയ്തു.. പിന്നെ ബാഗും എടുത്ത് താഴേക്കു വിട്ടു... അവൾ ചെന്നപ്പോഴേ കണ്ടു... ബൈക്കിൽ അവളെ കാത്തിരിക്കുന്ന മഹിയെ. അവൾ ചിരിയോടെ അവനൊപ്പം കോളേജിലേക്ക് തിരിച്ചു.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

അവർ കോളേജിൽ എത്തുമ്പോൾ കാണുന്നത് അവിടെയിവിടെയായി കൂടി നിൽക്കുന്ന കുട്ടികളെയാണ്... അവൻ നേരെ പാർക്കിങ്ങിൽ വണ്ടി നിർത്തി... ദേവു ഇറങ്ങിയതും അവൻ അവളിൽ കൈകോർത്തു നടക്കാൻ ഒരുങ്ങിയതും മറിയാമ്മ അവര്കടുത്തേക്ക് ഓടി വരുന്നത് കണ്ടു.... അവളുടെ വെപ്രാളം കണ്ട് ദേവു അവൾ എത്തിയപ്പോഴേ ചോദിച്ചു... ദേവു : എന്താടി... എന്തുപറ്റി.. എന്തിനാ ഈ കെടന്ന് ഓടുന്നെ... മറിയാമ്മ നല്ലോണം കിതാകുന്നുണ്ടായിരുന്നു.... അവൾ തന്റെ ഫോൺ അവർക്കിരുവർക്കും നീട്ടി.... അതിൽ കണ്ട് ഫോട്ടോ കണ്ട് രണ്ടാളും സ്തംഭിച്ചു നിന്നു... ശ്രുതിയുടെ ഫോട്ടോയും താഴെ... അന്തരിച്ചു... (19 വയസ്സ് ) ദേവു പെട്ടെന്ന് സമനില വീണ്ടെടുത്ത പോലെ ചോദിച്ചു.... മഹി അപ്പോൾ ഫോണുമായി അൽപം മാറി നിന്നാരെയോ വിളിച്ചു ദേവു : ഇതെങ്ങനെ?? മറിയാമ്മ : ഇറ്റ് വാസ് എ മർഡർ.... ദേവു : വാട്ട്..... !!!!!! മറിയാമ്മ : ദേവു പതുക്കെ.... ഇപ്പോൾ ഈ ഇൻസിഡന്റ് വലിയ ന്യൂസ്‌ ആയിട്ടിരിക്കുവാ... പോസ്റ്റ് മൊട്ടം കഴിഞ്ഞാലും ബോഡി വീട്ടിലെക്കെ കൊണ്ടു പോകു....സൊ ഇന്ന് കോളേജ് അവധിയാ...

മഹി ഫോൺ ചെയ്തു വന്നു കഴിഞ്ഞു മാറിയമ്മയോടും ദേവുനോടും പറഞ്ഞു.... മഹി : ഏതായാലും ബോഡി വൈകിട്ടെ വീട്ടിൽ എത്തുവോള്ളു. . നിങ്ങൾ എന്നാൽ ഫ്ലാറ്റിലേക്ക് വിട്ടോ .. . എനിക്കിവിടെ കൊറച്ചു ജോലിയുണ്ട്... ദേവു മഹിയെ നോക്കി... അവനവളെ ചേർത്ത് പിടിച്ചു പറഞ്ഞു ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു... എന്തൊക്കെ പറഞ്ഞാലും ശ്രുതിയോട് ത്രിമൂർത്തികൾക് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല... പെട്ടെന്ന് കേട്ട ഷോക്കിൽ അവൾ പേടിച്ചിരുന്നു... മാറിയമ്മയോടും പറഞ്ഞു അവൻ ഫ്രണ്ട്സിനെ തിരഞ്ഞു പോയി... ദേവൂനെയും കൊണ്ട് മാറിയ ഫ്ലാറ്റിലേക്കും.... 💞💞💞💞💞💞💞💞💞💞💞 ഫ്ലാറ്റിൽ എത്തിയപ്പോളാണ് അപ്പുവിന്റെ അബ്സെൻസ് ദേവു ഓർത്തത്... ശ്രുതിയുടെ മരണത്തിന്റെ ഷോക്കിൽ അവൾ ആ കാര്യം സ്രെധിച്ചിരുന്നില്ല..... അവൾ മരിയമ്മയോടു ചോദിച്ചു... ദേവു : മറിയാമോ... അപ്പു എന്തിയെ. ഇന്ന് കോളേജിലും കണ്ടില്ലലോ... 🤔 മറിയാമ്മ : അവളിന്നു വരില്ലെന്നാടി പറഞ്ഞെ. എന്തോ എമർജൻസി... ദേവു : അത് എന്താടി പെട്ടെന്നൊരു എമർജൻസി...

മറിയാമ്മ : ആവോ... അഹ് നീ ഇരിക്ക് ഞാൻ വലതും കുടിക്കാൻ എടുക്കാം... ദേവു ഫോൺ കയ്യിലെടുത്ത ഫ്‌ ബി സ്ക്രോൽ ചെയ്യാൻ തുടങ്ങി... ഒപ്പം മരിയമ്മയോട് ചോദിച്ചു.. ദേവു : ഡി... ആൽവിച്ചായനും ഡേവിച്ചായനും എന്തിയെടി... മറിയാമ്മ : അവരു കോളേജ് ലെക്ചർസ് അല്ലെ... സൊ അവർ അവിടെ കോളേജിൽ തന്നെ നിന്നു... ഞാൻ അവിടെ എത്തിയപ്പോൾ വിവരങ്ങളൊക്കെ പറഞ്ഞത് ഡേവിച്ചയാന... ദേവു : മ്മ്.... പെട്ടെന്നാണ് അവരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിൽ അപ്പുവിന്റെ എന്തോ മെസ്സേജ് കേടാകുന്നത് അവൾ കണ്ടത്... അവളതു അൽപം ശബ്ദത്തിൽ വായിച്ചു.... " ഡി... ഐ ആം.. ട്രാപ്പ്ഡ്... ഇന്നെന്റെ പെഞ്ഞുകാണൽ ആണ്... ഹെല്പ് മി... പിഷാച്ചുകളെ... 😖😖😖" കോറസ് : വാട്ട്‌ !!!!!!!!!!!! ഒരുപോലെ ഉള്ള കോറസ് കേട്ടു ഞെട്ടി പിടഞ്ഞു നോക്കുമ്പോൾ ദേവു കണ്ടു ഷോക്കടിച്ച കാക്കകളെ പോലെ നിൽക്കുന്ന ആൽവിച്ചായനെയും ജ്യൂസ് ട്രയും പിടിച്ച മറിയാമ്മയും പുറകിൽ മഹിയെയും ഡേവിഡിനെയും ............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story