ദക്ഷ മഹേശ്വർ: ഭാഗം 52

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

"ഹ്മ്മ് ഒന്ന് വിളിച്ചുപോലുമില്ല...😒 അതെങ്ങനെയാ ഞാൻ ആരാ അയാളുടെ... പ്രേമവും കോപ്പുമെല്ലാം എനിക്കായിരുന്നല്ലോ..😠. വെറുതെ ഓരോന്ന് മോഹിച്ചു കൂട്ടി... 😖കണ്ടാൽ തേനേ പലേ എന്നുവിളിച്ചു വരാനൊന്നും പറഞ്ഞില്ലാലോ.... കൂടെ കൂട്ടികുടെ എന്നാലേ ചോദിച്ചോള്ളൂ.. 😬ഓഹ് ചിലപ്പോൾ മഹാനുഭാവന്റെ ഭാവനകൊതു ഞാൻ എത്തിയിലായിരിക്കും... ദൈവമേ ഇനി വരാനിരിക്കുന്നത് എന്ത് മാരണം ആണാവോ..🙄. " ഇതെന്താ കഥ എന്നാലേ എല്ലാരും പകച്ചു നോക്കുന്നെ... വേറൊന്നുമല്ല .. നമ്മുടെ അപ്പൂസ് അവളുടെ പ്രണയഭാജനത്തിന്റെ 7 തലമുറയെയും സ്മരിച്ചു കൊണ്ട് തലങ്ങും വിലങ്ങും നടന്നു പിറുപിറുക്കുന്നതാണ്. സുഹൃത്തുക്കളെ നിങ്ങളീ കേൾക്കുന്നത്... 😁 പാവം നമ്മുടെ ആൽവിച്ചയാൻ ഇതുവല്ലോം അറിയുന്നുണ്ടോ... ഇല്ല.. 🤐 കഷ്ട്ടം തന്നെ മുതലാളി.. കഷ്ട്ടം തന്നെ.. 😖 വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം സഹി കേട്ട് കൊച്ചു കട്ടിലിൽ ഇരുന്നായി പിറുപിറുക്കൽ.... സാരിയാണ് വേഷം... അമ്മയുടെ നിർബന്ധം കാരണം ഉടുത്തതാണ്...

അവളുടെ വീടിനു അടുത്തായി ആണ് തറവാടുമുള്ളത്... അവിടേക്കാണ് പെണ്ണുകാണാൻ വരുന്നതും... മറിയാമ്മയുടെ വീടും അവളുടെ തറവാടിന് പറ്റെ (അടുത്ത് ) തന്നെയാണ്.. അവിടേക്കാണ് രുക്കുവിനെയും കൊണ്ട് ജയദേവ് കല്യാണം കഴിച്ചു വന്നത്... (ഇപ്പോ ത്രിമൂർത്തികളുടെ സൗഹൃദം എങ്ങനെ വന്നെന്നു മനസിലായല്ലോ ) ശേഷം സ്‌ക്രീനിൽ.... പെട്ടെന്നാണ് മുറ്റത്തൊരു കാർ വന്നു നിന്ന ഒച്ച അപ്പു കേൾക്കുന്നത്... ഒട്ടും താല്പര്യം ഇല്ലാത്തതുകൊണ്ട് അവളാ ഭാഗത്തേക്കെ നോക്കിയില്ല... ( വൈകാതെ നോക്കിക്കോളും 😁: എന്റെ ആത്മ ) അര മണിക്കൂർ കഴിഞ്ഞതും അപ്പുവിനുള്ള വിളി വന്നു... അവൾ മനസില്ല മനസോടെ താഴേക്കിറങ്ങി... ബന്ധുക്കൾ കുറവായതുകൊണ്ട് ഒട്ടും തിരക്കിലായിരുന്നു കുടുംബത്തിൽ...(ഊഹിക്കാല്ലോ അല്ലെ 😁) അവൾ താഴെ എത്തിയതും അവളുടെ അമ്മ അനിത അവളെ ഡൈനിങിലേക്കു വിളിച്ചോണ്ട് പോയി ചായാ അടങ്ങുന്ന ട്രെ കൈയിൽ കൊടുത്തു.... അപ്പോഴും അപ്പുവിന്റെ മനസ്സിൽ വാദപ്രീതിവാദങ്ങൾ ഉണർന്നുകൊണ്ടിരുന്നു...

മനസ് ആൽവിച്ചയാൻ പ്രണിയിക്കുണ്ടെന്ന് വാദിക്കുമ്പോൾ ബുദ്ധി സാഹചര്യ തെളിവുകൾ കൊണ്ട് ആ വാദത്തെ നിഷ്കരുണം തള്ളിക്കളയുന്നു.... മനസിന്റെ സംഘർഷം മുഖത്തു എടുത്തു കാണിക്കുന്നുടെങ്കിലും അവളതു മറക്കാൻ പാടുപേട്ടു... കൂടാതെ ഇത്രയൊക്കെ പ്രധാനമായ ഒന്ന് ഫ്രണ്ട്സിനെ അറിയിച്ചിട്ടും അവരൊന്നും വിളിക്കാത്തതിൽ അവൾക്കാകെ വിഷമം തോന്നി... നേരിട്ട് വിളിച്ചു പറഞ്ഞാൽ കരഞ്ഞു പോകുമെന്ന് തോന്നിയതുകൊണ്ടാണ് അവൾ ആ ഉദ്യമം ഉപേക്ഷിച്ചത്... ഓരോന്ന് ഓർത്തു ലിവിങ് ഏരിയയിൽ എത്തിയതവൾ അറിഞ്ഞില്ല.... മുതിർന്നവർ എന്തൊക്കെയോ തമ്മിൽ സംസാരികുന്നത് അവൾക്ക് കേൾക്കാമായിരുന്നു . ആരെയും തലുയർത്തി നോക്കിയില്ല അവൾ ആരുടെയും മുഖത്തു നോക്കാതെ ട്രെ നീട്ടി ചായകൊടുത്തു... പക്ഷെ ചെറുക്കന്റെ അടുത്തെത്തിയതും തനിക്ക് സുപരിചിതമായ പാർക്ക്‌ എവെന്യു പെർഫ്യൂമിന്റെ ഗന്ധം അവളിൽ ഒരു പിടച്ചിലുണ്ടാക്കി... മടിച്ചു മടിച്ചു ആ മുഖത്തേക്ക് നോക്കിയ അപ്പു ഞെട്ടി.... !!!! "ആൽവിച്ചയാൻ... !!"

അവൻ അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.... " ഇച്ചായന്റെ കൊച്ചിന്റെ മുഖമെന്താ ഇങ്ങനെ കടന്നൽ കുത്തിയപോലെ ഇരിക്കുന്നെ... ഒന്ന് കാറ്റു വിടെടി... ഞാൻ നിന്നയൊന്നു ശെരിക്ക് കാണട്ടെ... 😜😜" അവന്റെ പറച്ചിലും ഉഴുപ്പിച്ചുള്ള നോട്ടവും കണ്ടപ്പോൾ അപ്പൂവൊന്നു ചൂളിപ്പോയി... പിന്നെ അവനെ നോക്കി കണ്ണുരുട്ടി കാണിച് അമ്മയുടെ അടുത്തേക്കവൾ മാറി നിന്നു.. അപ്പോഴാണ് അവിടെ കുടിയവരെ അവൾ ശ്രെദ്ധിക്കുന്നത്... മഹി, ദേവു, മാറിയ, ഡേവിഡ്, ആൽവിയുടെ പേരെന്റ്സും അപ്പുന്റെ അച്ഛനും അമ്മയും അമ്മാവനും കസിന്സും ആണ് അവിടെ ഉണ്ടായിരുന്നത്... (ഓഹോ കരുതി കുട്ടിയ ട്രാപ്പ് ആണല്ലേ കാണിച്ചു തരാം 😎: അപ്പൂസ് ആത്മ ) അപ്പുന്റെ കുരുട്ടുബുദ്ധിയിൽ പല കണക്കുകൂട്ടലും അരങ്ങേറി.. എന്നാൽ അവളുടെ ചങ്കിനും ലിവറിനും ലവളുടെ ചിന്താമഗ്നതായിൽ വശപ്പിശക് തോന്നി... അല്ലേലും നമ്മുടെ ഉഡായിപ് കണ്ടുപിടിക്കാൻ ചങ്ങായിമ്മാർക്ക് പ്രേത്യക കഴിവാ.. 😤 ദേവു ആൽവിയെ നോക്കി അപ്പുനെ നോക്കാൻ ആക്ഷൻ കാണിച്ചു...

അവൻ അപ്പുനെ നോക്കിയ ശേഷം അവളുമാരെ നോക്കിയൊരു കള്ളചിരിയും ചിരിച് അവരെ നോക്കി സൈറ്റ് അടിച്ചു... അവളുമാരിലേക്കു ആ ചിരി പടർന്നു.. അപ്പോഴാണ് അമ്മാവൻ ആ ബോംബ് പൊട്ടിച്ചത്.. "ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം കേട്ടോ... " അപ്പുവിന്റെ ഇച്ചായന്റെയും മുഖത്തു 100 വാട്ട്സിന്റെ ബൾബ് കത്തി... അതിനു അർത്ഥ തലങ്ങൾ രണ്ടാണ്... 1st അപ്പുന്റെ : ഗുഡാലോചന നടപ്പിലാക്കാനുള്ള അവസരം കിട്ടിയ സന്തോഷം 2nd ആൽവിയുടെ : കിട്ടിയ ചാൻസിൽ കുറച്ചു പഞ്ചാരയുടെ ലോഡ് ഇറക്കലോ എന്നതിന്റെ സന്തോഷം.. ആരുടെ പ്ലാൻ വർക് ഔട്ട്‌ ആകുമെന്ന് കണ്ടറിയാം... 🤷  അപ്പു ആൽവിയെയും കൂട്ടി ബാൽക്കണിയിലേക്കാണ് പോയത്... അവിടെ നിന്ന് 5 മിനുട്ടായിട്ടു രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല... അവസാനം മൗനത്തെ ഭേദിച്ചു കൊണ്ട് അപ്പു തന്നെ സംസാരിച്ചു തുടങ്ങി.. "എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല ഇച്ചായ... " അവളുടെ ആ വാക്കുകൾ അവളിൽ ഞെട്ടൽ ഉണ്ടാക്കി.. ആൽവിക്ക്‌ മുന്നിലായി തിരിഞ്ഞു നിന്നാണ് അവൾ സംസാരിച്ചിരുന്നത്.. അതുകൊണ്ട് അവിടെയുള്ള ജനലിൽ കൂടി അവളുടെ ഭാവങ്ങൾ കൃത്യമായി ആൽവി കണ്ടു...

(ഉടയിപാണ് ഉദ്ദേശം ഒക്കെ.. ശെരിയാക്കിത്തരാം 😏: ഇച്ചായൻസ് ആത്മ ) അവൻ അവളുടെ ഭാവങ്ങൾ നോക്കിക്കാണാനും എന്നാലും അവൾക്കു താൻ കണ്ണുണ്ടെന്ന് മനസ്സിലാവാൻ പറ്റാത്ത പൊസിഷനിൽ ഭിത്തിയിൽ ചാരി മാറിൽ കയ്യും പിണച്ചു കെട്ടി നിന്നു... " അർഹിക്കാത്ത സ്നേഹം കൊതിച്ച ഞാനാ മണ്ടി.. എപ്പോഴാണ് ഇങ്ങനൊരു പൊട്ട ബുദ്ധി മനസ്സിൽ തോന്നിയതെന്ന് അറിയില്ല.. പക്ഷെ തോന്നിയ അന്നുമുതൽ ഉറച്ചുപോയ തീരുമാനം ആയിരുന്നു നിങ്ങളുടെ മുന്നിൽ അല്ലാതെ ആരുടെ താലിക്ക് മുന്നിലും തല കുനിക്കില്ല എന്നത്.. ഇനി ഞാൻ അതു മാറ്റാൻ പോകുവാ.... വേണ്ട.. ആരുടെയും ഉള്ളിൽ ഒരു ബാധ്യത ആയി കഴിയേണ്ട ആവശ്യം തത്കാലം എനിക്കുമില്ല.. " ഇത്രെയൊക്കെ പറഞ്ഞു ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് തിരിഞ്ഞ അപ്പു കാണുന്നത് തൊട്ടടുത്ത നിൽക്കുന്ന ആൽവിയെ ആണ്... അവളൊന്നു പകച്ചു പിറകിലേക്ക് നടന്നു... അവൻ മുന്നോട്ടും... അവൾ അവിടുള്ള ജനലിൽ തട്ടി നിന്നപ്പോൾ ആൽവി തന്റെ കൈകളിൽ അവളുടെ ഇരുവശവും കുത്തി അവളിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു...

ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കി... പരൽമീനിനെ പോലെ പിടക്കുന്ന കണ്ണുകളും.. പേടിയിൽ വിറയാർന്ന ചുണ്ടുകളും പരവേശം കൊണ്ട് ദ്രുതഗെതിയിലായ അവളുടെ നെഞ്ചിടിപ്പും ഒരു നിമിഷം അവന്റെ ഉള്ളിൽ ആണിനെ ഉണർത്തി... പക്ഷെ സംയമനം പാലിച്ചുകൊണ്ട് അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു... " നിന്റെ ഇഷ്ട്ടം അതാണെങ്കിൽ അതുതന്നെ നടക്കട്ടെ... എനിക്ക് എതിരഭിപ്രായം ഇല്ല " പൊടുന്നനെ അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു... അതു കാണാതിരിക്കാൻ എന്നോണം ആൽവി പെട്ടെന്നു മാറി താഴേക്കു പോയി... കണ്ണുകൾ അമർത്തി തുടച്ചു അവളും താഴേക്കു നടന്നു... അവൾ താഴെ എത്തിയപ്പോൾ എല്ലാരും അവളെ തന്നെ ഉറ്റുനോക്കി ഇരിക്കുന്നതാണ് കാണുന്നത്.. ഒന്നും മിണ്ടാതെ അവൾ തലകുനിച്ചു നിന്നു... പെട്ടെന്നവിടെ ആൽവിയുടെ ശബ്ദം ഉയർന്നു.... " ഞാൻ എന്റെ തീരുമാനം അറിയിക്കാൻ പോകുകയാണ്... ഈ ആൽവിൻ ജേക്കബിന് അപർണ വിശ്വനാഥിനെ വിവാഹം കഴിക്കാൻ താല്പര്യമില്ല... " എല്ലാവരും ഞെട്ടി.അപ്പുവിന്റെ കണ്ണിൽ നിന്ന് രണ്ടിറ്റു കണീർ തറയിൽ പതിച്ചു..

" എന്നാൽ ഈ നിൽക്കുന്ന മരംകേറി അപ്പുവിനെ മിന്നുകെട്ടി കളത്തിൽ തറവാട്ടിന്റെ മരുമകൾ ആക്കാൻ അവളുടെ ആൽവിച്ചയാന് പൂർണ സമ്മതം 😜" ദെ പോകുന്നു അപ്പുന്റെ കിളികൾ കുടും കുടുകയും എടുത്ത് ദേശാടനത്തിനു... ഇനിയൊരു തിരിച്ചുവരവില്ല ശശിയെ...😖അതാണ് അവരുടെ ലൈൻ.. ആൽവി നേരെ വിശ്വനാഥിന്റെ മുന്നിൽ പോയി അയാളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു... മടിയിൽ ഇരിക്കുന്ന അദേഹത്തിന്റെ കൈകളിൽ കൈചേർത്തുകൊണ്ട് പറഞ്ഞു... " കണ്ണീരു വീഴാതെ കാക്കാം എന്നൊരു ഉറപ്പു ഞാൻ തരുന്നില്ല.. കാരണം അവളുടെ സ്വഭാവത്തിനെ പറ്റി ഞാനായിട്ട് വിശാധികരികണ്ടല്ലോ...പക്ഷെ ആ കണീര് വീണ അടുത്ത നിമിഷം അതൊപ്പി ചേർത്ത് നിർത്താൻ ജീവനുള്ള കാലത്തോളം ഞാൻ ഉണ്ടാകും.. അതു ഞാൻ തരുന്ന വാക്കാണ്... " വിശ്വനാഥൻ തികഞ്ഞ സംതൃപ്തിയോടെ അവനെ ചേർത്ത് പിടിച്ചു...

അപ്പുന്റെ കണ്ണിലും ആഹ്ലാദം നിറഞ്ഞു.. അവൾ ദേവുവിനെയും മറിയാമ്മയെയും കെട്ടിപിടിച്ചു .. ശേഷം വിട്ടുമാറി നോക്കിയപ്പോൾ കണ്ടു സ്വതവേ ഉള്ള കള്ളചിരിയും ചിരിച്ചു മീശപിരിക്കുന്ന ആൽവിനെ... ( പെണ്ണുകാണൽ പിന്നിലുള്ള ആഗോള ചർച്ചയുടെ പതിപ്പ് ഓക്കെ പിന്നീട് അറിയിക്കാട്ടോ 😁😁) 💞💞💞💞💞💞💞💞💞💞💞💞 കല്യാണത്തിന്റെ ഡിസ്‌കഷനൊക്കെ തകൃതിയായി നടന്നു... ഒടുക്കം ഉച്ചകലത്തെ ഭക്ഷണവും കഴിച് ആൽവിയും കുടുംബവും അവിടന്ന് ഇറങ്ങി... ഡേവിഡും ആൽവിയും അന്ന് മറിയാമ്മയുടെ വീട്ടിൽ തങ്ങാൻ തീരുമാനിച്ചു... (കോളേജിൽ എല്ലാ പരിപാടിയും ഒതുക്കിയിട്ടാണ് കേട്ടോ പിള്ളേര് പെണ്ണുകാണാൻ പോന്നത് ) ആൽവിയുടെ കുടുംബവും അതുശേരിവെച്ചു... ദേവുവും മഹിയും ദേവുവിന്റെ അവിടുള്ള വീട്ടിലേക്കു മാറി... അവരാരും വരാത്തത് അവർക്കൊരു പ്രൈവസി കൊടുത്തായിരുന്നു... വൈകിട്ട് വീടുമൊത്തം ചുറ്റിക്കണ്ടും കുട്ടികാലത്തെ അവരുടെ കുസൃതികളെ പറ്റി പറഞ്ഞും അവർ നേരം കളഞ്ഞു... രാത്രിയിൽ നേരത്തെ ഭക്ഷണം കഴിച് അവർ ഓരോന്ന് സംസാരിക്കുമ്പോളാണ് മഹിക്ക് ദേവൂന്റെ ഡാൻസ് കാണാൻ ഒരു മോഹം തോന്നിയത്.. അവനത് അവളോട്‌ പറയുകയും ചെയ്തു... അവളതു പുഞ്ചിരിയോടെ സമ്മതിച്ചു...

അവർ നേരെ ടെറസ്സിലേക്കു പോയി... മഹി ഫോണിൽ പാട്ടു സെറ്റാക്കി... ദേവു ഉടുത്തിരുന്ന സാരിയുടെ തലപ്പ് ഇടുപ്പിൽ കുത്തി സാരിയൽപ്പം കെട്ടിയുടുത് അരമണ്ഡലത്തിൽ ഇരുന്ന് നൃത്തത്തിന് ആരംഭം കുറിച്ച്... 🎶🎶 ചന്ദ്രാ ചുടാ ശിവ ശങ്കര പാർവതി.. രമണ നിനഗെ നമോ നമഃ (2) സുന്ദരതര പിനാകധര ഹര (2) ഗംഗാധര ഗജചർമ്മാമംബരധര.. (2) സഹ്യോജാതമാം വദനം ഗംഗാ... ചന്ദ്രസമാഗമതീർത്ഥം... പ്രണവം നാദമായുണരും ... തുടിയോ വേദകലാമൃതപുണ്യം... പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ... സ്വരങ്ങളിലായ് ലയങ്ങളിലായ്.. ശക്തിസ്വരൂപം.... ഓം ശിവോഹം.. ശ്രീ ശിവോഹം.. ഓം ശിവയോഹം.. രുദ്രം ശ്രീകരം.. പുരളല്ലി ഭാസ്മരുദ്രാക്ഷവു ധരിസിത... പരമ വൈഷ്ണവനുതി നീനേ ... ഗരുഡഗമന നംനാ പുരന്ദര വിഡരന... പ്രാണപ്രിയ നീനേ..... ( ചന്ദ്ര ചുടാ... )🎶🎶 അവൾ കൈമെയ് മറന്നാടി... അവളിലെ നർത്തകിയെ ആരാധനപ്പൂർവം വീക്ഷിച്ചുകൊണ്ട് മഹിയും... ഉടലിന്റെ മെയ്വഴക്കവും മുഖത്തെ ലാസ്യഭാവങ്ങളും കൈമുദ്രകളിൽ കൊടുക്കുന്ന ശ്രെദ്ധയും കണ്ണുകളിൽ വിരിഞ്ഞ ദൈവിക ഭാവവും അവനിൽ അവളിലെ കലാകാരിയെ ആഴത്തിൽ പതിപ്പിച്ചു...

അവളിലേക്ക്‌ പ്രണയാതുരമായ നോട്ടം എറിയുമ്പോൾ കാർമേഘം മൂടിക്കെട്ടിയ വാനം അവർക്കായി പ്രണയത്തിന്റെ നിർമുത്തുകളെ ചൊരിഞ്ഞു.... പാട്ടു ഓഫാക്കി ഫോണും മാറ്റി വെച്ച് മഹി ദേവുവിന് അരികിലേക്ക് നീങ്ങി നിന്നു.. പരസ്പ്പരം കണ്ണുകൾ മത്സരിച്ചു സന്ദേശങ്ങൾ കൈമാറികൊണ്ടിരുന്നപ്പോൾ മഴയും ശക്തിയാർജ്ജിച്ചു... മഹി ദേവുവിനെ തന്നോട് അടുപ്പിച് നിമിഷങ്ങൾക്കുള്ളിൽ ആ അധരങ്ങൾ സ്വന്തമാക്കി... മേൽച്ചുണ്ടിൽ നിന്നും നാവിലേക്കും നീണ്ട അവരുടെ ചുംബനം അവരിലെ വികാരത്തിന്റെ കടിഞ്ഞാൺ ഭേദിക്കാൻ ഉതകുന്നതായിരുന്നു... ചോരയുടെ രുചിയറിഞ്ഞിട്ടും അവർ പരസ്പരം മാറാതെ മത്സരിച്ചു ചുംബിച്ചു... ദേവുവിന്റെ കൈകൾ മഹിയുടെ മുടിയിൽ കോർത്തുപിടിച്ചു വലിച്ചു.. നൂലുപോയ പട്ടംപോലെ പ്രണയതീവൃത്ത അന്യോനയം വര്ധിച്ചുകൊണ്ടിരുന്നു...

എത്ര നുകർന്നിട്ടും മതിയാവാതെ മഹി ദേവുവിന്റെ ചുണ്ടിന്റെ മധുരം അറിഞ്ഞുകൊണ്ടെ ഇരുന്നു... ഇടുപ്പിൽ മുറുകുന്ന കൈകൾ പുതിയ സഞ്ചാരവഴികൾ തേടുന്നതറിഞ്ഞു ദേവു പിടഞ്ഞു മാറി... മഹി അവളെ കോരിയെടുത്തു കൊണ്ട് റൂമിലേക്ക്‌ നടന്നു... കട്ടിലിൽ ചായിച്ചുകിടത്തി മഹി അവളുടെ കഴുത്തിനിടയിലേക്കി മുഖം പൂഴ്ത്തി... ദേവു കണ്ണുകൾ ഇറുക്കിയടച്ചു അവനെ പുണർന്നു... അപ്പോഴേക്കും വിചാരരത്തെ കടന്നു വികാരം സ്ഥാനം പിടിച്ചിരുന്നു.. അതിന്റെ തീച്ചൂളയിൽ പരവശരായി അവർ മാറി.. അവന്റെ കൈകളും ചുണ്ടുകളും അവളിലെ പെണ്ണിനെ ഉണർത്തികൊണ്ട് ഓരോ അണുവിലും പ്രണയത്തിന്റെ വിസ്ഫോടനം സൃഷിടിച്ചു... അങ്ങനെ രാത്രിയുടെ ഏതോ യാമത്തിൽ ചെറുനോവോടെ ദക്ഷ മഹേശ്വറിന് പൂർണമായും സ്വന്തമായി... തളർന്നുറങ്ങുന്ന ദക്ഷയെ ചേർത്തുകിടത്തി മഹിയും ഉറക്കത്തിലേക്കു വീണു.............(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story