ദക്ഷ മഹേശ്വർ: ഭാഗം 53

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

രാവിലെ ദേവു എഴുന്നേറ്റപ്പോൾ മഹി നല്ല ഉറക്കമായിരുന്നു... ഒരു കൈ തലക്കു പിറകിൽ വെച്ച് മറുകൈയാൽ തന്നെ ചേർത്തുപിടിച്ചിരുക്കുകയാണ് മഹി... അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി കേറികിടന്നു രുദ്രാക്ഷം കെട്ടിയ മാലയിൽ പിടിച്ചു കളിച്ചു കൊണ്ടിരുന്നു... കുറച് കഴിഞ്ഞ് മഹിയും കണ്ണുതുറന്നു....ദേവു കണ്ണുതുറന്നു മാലയിൽ പിടിച്ചു കളിക്കുന്ന കണ്ട് അവൻ അവളുടെ തലക്കിട്ടൊരു കൊട്ട് വെച്ചു കൊടുത്തു... അവൾ തല തിരുമ്മിക്കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി ... എന്നിട്ട് നെഞ്ചിൽ ഒറ്റ കടിവെച്ചു കൊടുത്തു.... മഹി : ആഹ്.... ഡി പട്ടിക്കുട്ടി നൊന്ദ് കേട്ടോ 😒 ദേവു : നോവാന കടിച്ചെ 😏😏 മഹി : ആഹാ ഇപ്പോ ശെരിയാക്കിത്തരാം... 😬 മഹി അവളെ മറിച്ചിട്ടു അവൾക്കു മുകളിൽ കൈ കുത്തി നിന്നു... എന്തെങ്കിലും കുസൃതി ഒപ്പിക്കാൻ ആണ് കരുതിയതെങ്കിലും അവളുടെ കുറുമ്പ് നിറഞ്ഞ മുഖവും പ്രണയം തുളുമ്പുന്ന കണ്ണുകളും അവനിൽ വികാരങ്ങൾ ഉണർത്തി... അവൻ അവളിലേക്ക്‌ പിന്നെയും പടർന്നു കയറി.... 💞💞 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ശ്രാവന്തി ശ്രുതിയുടെ വീട്ടിൽ അവളുടെ മുറിയിൽ തന്നെ ഇരുപ്പാണ്.. വൈകിട്ടു ബോഡി പോസ്റ്റ് മോർട്ടം കഴിഞ്ഞു കൊണ്ടുവന്നു... അധികം നേരം പൊതുദർശനത്തിനു വെക്കാതെ 4.30 അടുത്തായി ബോഡി ദെഹിപ്പിച്ചു.... "അയ്യോ എന്റെ.. മോളെ... അയ്യോ എനിക്ക് വയ്യായെ.. !!!" ശ്രുതിയുടെ അമ്മയുടെ വാവിട്ടുള്ള കരച്ചിൽ അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണ് നിറച്ചു.... ശ്രാവന്തി അപ്പോളും ശില കണക് തറഞ്ഞിരുന്നതേയുള്ളു... ഇടക്ക് ആരെങ്കിലും വെള്ളം കൊടുത്താൽ കുടിക്കും അത്രമാത്രം... അങ്ങനെ അവളിരിക്കുമ്പോളാണ് മെഹ്‌റൂഫ് അങ്ങോട്ടേക്ക് കടന്നു വന്നത്.. അവനെ കണ്ടതും നിർവികാരതയോടെ ഒന്ന് നോക്കനെ അവൾക്കു കഴിഞ്ഞൊള്ളു... കുറച്ചു നേരം അവർ പരസ്പ്പരം ഒന്നു പറഞ്ഞില്ല... അവസാനം മെഹ്‌റൂഫ് തന്നെ സംസാരിച്ചു തുടങ്ങി... മുന്ന : ശ്രാവന്തി... ശ്രാവന്തി :......... മുന്ന : താൻ ഇങ്ങനെ വിഷമിക്കാതെടോ... തന്റെ വീട്ടുകാർക്കും അതുസഹിക്കാൻ പറ്റില്ല... ആ കുട്ടിയുടെ വിധി അതാണ്.. ശ്രവി :............ മുന്ന : തനിക്ക് എന്നോടൊന്നും ചോദിക്കാൻ ഇല്ലേ...?

ശ്രവി സംശയഭാവത്തിൽ അവനെ നോക്കി... മുന്ന : ഞാൻ എങ്ങനെ എവിടെ എന്ന്... ശ്രവി : മ്മ്.... മുന്ന : ഞാൻ ശ്രുതിയുടെ കോളേജിലാണ് ലെക്ചർർ ആയി വർക്ക്‌ ചെയുന്നത്... ശ്രവി : 😳😳😳 മുന്ന : ഞെട്ടണ്ട... അല്ല തന്നോട് അയാൾ എന്നെപറ്റിയൊന്നും പറഞ്ഞിട്ടില്ലേ... ശ്രവി ഇല്ലെന്ന് ചുമൽ കൂച്ചി... മുന്ന : ഹ്മ്മ്... ശ്രവി :....... മുന്ന : എങ്കിൽ ശെരിയെടോ ഞാൻ ഇറങ്ങുവാ.. വീട്ടിൽ അനിയത്തിയും ഉമ്മയും ഒറ്റെക്കെ ഉള്ളു പോട്ടെ... ശ്രവി :.......... മുന്ന അവളെയൊന്നു നോക്കിയ ശേഷം നടക്കാൻ തുടങ്ങിയതും അവൾ അവന്റെ കൈയിൽ പിടിച്ചു... അവൻ എന്താണെന്ന ഭാവേന അവളെ നോക്കി... ശ്രവി : എവിടെ ഒന്നിരിക്കുമോ കുറച്ചു നേരംകൂടി പ്ലീസ്‌.... അവൻ ഒന്നാലോചിച്ച ശേഷം അവിടെ ഇരുന്നു... അവൾ അവന്റെ തോളിൽ തലചേർത്തു വെച്ചു കണ്ണീരൊഴുക്കി... ഏങ്ങലടിയുടെ ശബ്ദം ചെറുതായി കേട്ടപ്പോൾ അവൻ അവളെ തന്നോട് ചേർത്ത് നിർത്തിയതും ആ ശബ്ദം ഉച്ചത്തിലായി.... അവൾ അവനെ പിടിച്ച പൊട്ടിപ്പൊട്ടി കരഞ്ഞു.. അവൻ മറ്റൊന്നും മിണ്ടാതെ അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു...

കരച്ചിലൊന്ന് അടങ്ങിയതും അവൾ ബദ്ധപ്പെട്ടു അവനോട് ചോദിച്ചു... ശ്രവി : ത.. തനി തനിക്ക്... ഈ മ.. മരണം.. എന്തായി.. എന്തായിട്ട തോ.. തോന്നുന്നത്... മുന്ന : പോലീസിന്റെ പ്രാഥമിക നികപനത്തിൽ ഇറ്റ് വാസ് ആ പ്ലാൻഡ് മർഡർ... എനിക്കും ചില അസ്വാഭാവികതകൾ തോന്നുന്നുണ്ട്... ശ്രവി :.......... മുന്ന : അവൾക്കു സൂയിസൈഡിംഗ് ടെൻഡൻസി വലതുമുണ്ടായിരുന്നോ... ശ്രവി : നോ... മുന്ന : പിന്നെ അറിയാൻ കഴിഞ്ഞത് അവളെ റോഡിൽ കണ്ടെടുത്ത സ്ഥലത്തു ആള്താമസം ഇല്ലാത്ത ഏരിയയിൽ നിന്നാണ്.. ബട്ട്‌ ഉപദ്രവം ശ്രമം നടന്നിട്ടില്ല താനും.. എന്നാൽ ബ്രൂട്ടലായി മരിച്ചിരിക്കുന്നു... അതാണ് മിസ്ട്രറി... ശ്രവി :..... മുന്ന : താൻ എന്താ അങ്ങനെ ചോദിക്കാൻ... 🙄 ശ്രവി ഒന്നും മിണ്ടാതെ അവളുടെ ഫോണിലെ മെസ്സേജസ് അവനു കാണിച്ചു കൊടുത്തു...

അവൻ ഞെട്ടി..(കണ്ണുകൾ കുറുക്കിയത് ശ്രവി കണ്ടില്ല ) മുന്ന : ഹു ഈസ് ദിസ്‌ ഡെവിൾ?? വാട്ട്‌ ഈസ് യുവർ റിലേഷൻ വിത്ത് ഹിം..?? ശ്രവി : ഹി ഈസ് ബിഹൈൻഡ് ഓൾ ദിസ്‌... ആൻഡ് ഹിസ് നെക്സ്റ്റ് ടാർഗറ്റ് ഈസ് മി... ഒരുതരം ഭയവും നിസ്സഹായതയും നിസ്സംഗതയും കൂടി കലർന്ന ഒരു മുഖഭാവമായിരുന്നു അവൾക്കപ്പോൾ... മുന്ന : വാട്ട്.... !!! ശ്രവി അവനെയൊന്നു നോക്കിയ ശേഷം ശ്രുതിയുമായി ഉള്ള അവളുടെ റിലേഷനെ കുറിച്ച്... മഹിയെ സ്നേഹിക്കാനും അവനെ വളച്ചെടുക്കാൻ അമ്മ കൊടുത്ത നിർദേശങ്ങൾ അവളുമായി പങ്കു വെച്ചതും.. അവൾ ഡെവിളിനെ പരിചയപ്പെടുത്തിയതും... പിനീട് അയാൾ പറഞ്ഞിട്ട് ചെയ്ത കാര്യങ്ങളും മുന്നയുമായി ഷെയർ ചെയ്തു... ഒടുക്കം അവനെ ഇറുക്കി പിടിച്ചു കരഞ്ഞു കൊണ്ടവൾ പറഞ്ഞു.. ശ്രവി : ഹെല്പ് മി.. ഹെല്പ് മി ഔട്ട്‌ ഓഫ് ദിസ്‌... എന്നാൽ ഇതെല്ലാം അവന്റെ ഫോണിലൂടെ മറ്റൊരാൾ കേൾക്കുകയും റെക്കോർഡ് ചെയ്യാത്തതും അവളറിഞ്ഞില്ല... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മഹിയും ആൽവിനും ഡേവിഡും കൂടി പുറത്തേക്കു പോകാൻ അവരുടെ സഖിമാരോട് പറഞ്ഞിറങ്ങി... ദേവുവിന് കൂട്ടായി അപ്പുവും മറിയാമ്മയും വന്നു... അവർ പുതിയ ഡിഷസ്സ് പരീക്ഷിച്ചും മറ്റും സമയം തള്ളി നിക്കി...

പറന്റ്‌സെല്ലാം അവരുടേതായ ജോലികളിൽ നേരത്തെ തന്നെ തിരഞ്ഞിയിരുന്നു... പരസ്പ്പരം ട്രോളിയും തള്ളിമാറിച്ചും സൊറ പറഞ്ഞും അവർ കിട്ടിയ ടൈമ് ഒരുപാട് എൻജോയ് ചെയ്തു.. അങ്ങനെ ഇരിക്കുമ്പോളാണ് മുറ്റത് ഒരു കാർ വന്നു നിന്നത്... അവരു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് ഫ്രന്റ് ഡോർ ലോക്ക് ആകി ഇട്ടിരുന്നു... കാളിങ് ബെൽ സൗണ്ട് കേട്ടു മറിയാമ്മ പോയി ഡോർ തുറന്നു... മുന്നിൽ ചിരിയോടെ ആൽഫി.(കൊമ്പൻ ) മറിയാമ്മ : ആഹാ ആരിത്... ഞങ്ങളെയൊക്കെ അറിയുവോ ചെറുക്കാ...എവിടാടാ നീ... .കൊമ്പൻ : നിന്റെ മുന്നിൽ വടിപോലെ നിൽക്കുന്ന എന്നെ നീ കാണുന്നില്ലേ 😏😏 അപ്പോഴേക്കും അങ്ങോട്ടേക്ക് ദേവുവും അപ്പുവും വന്നു.. ആൽഫിയെ കണ്ട് സന്തോഷത്തിൽ അവർ അവന്റെ അടുത്തേക്ക് ചെന്നു... ദേവു അവന്റെ വയറിൽ ഇടിച്ചോണ്ട് പറഞ്ഞു... ദേവു : ഞാൻ കരുതി... നീ ചത്തെന്ന്... എന്തോന്ന് പോകാട... അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നപ്പോൾ കണ്ടതാ... അപ്പു : അതെ.. നീ ഇടക്ക് എങ്ങോട്ടാടാ മുങ്ങുന്നേ... എന്താ മോനെ.. വെല്ല വെള്ളിയിലും കുടുങ്ങിയ...

ഏതേലും മേനക നിന്നെ വളച്ചോ 😜 കൊമ്പൻ : ഒന്ന് പോയെടി അവൾടെ ഒരു കണ്ടുപിടുത്തം 😏😏 ദേവു : അഹ് അതിവിട്.. നീ വെല്ലോം കഴിച്ചോ... കൊമ്പൻ : ഇല്ലടി നല്ല വിശപ്പ് . കഴിക്കാൻ താടി പിശാചുക്കളെ... മറിയാമ്മ : ഓഹ് അംബ്ര കൊമ്പൻ : പോടീ.. അവർ ഒരുമിച്ചിരുന്നു മറിയാമ്മയുടെ ബട്ടർ ചിക്കനും നെയ് ചോറും തട്ടി... അവസാനം കത്തിവെപ്പും വെടിവെപ്പും കഴിഞ്ഞു അവർ എല്ലാരും ഓരോ ഇടത് സൈഡായി... പിന്നെ പെട്ടെന്ന് കൊമ്പനൊരു കാൾ വന്ന് അവൻ പുറത്തേക്ക് പോയി.. കുറച്ചു നേരം സംസാരിച്ച ശേഷം തിരികെ വന്ന അവൻ അവരോട് പറഞ്ഞു.. കൊമ്പൻ : എനിക്ക് ഇപ്പോൾ പോണം എടാ.. ഞാൻ എന്നാൽ ഇറങ്ങുവാ... മറിയാമ്മ : ഹാ അതെന്ന പറച്ചിലാട ഉവ്വേ... കൊമ്പൻ : അത്യാവിശ്യമാടി.. അതെല്ലേ.. മറിയാമ്മ : എന്നാൽ ഒക്കെ.. അപ്പു : നിക്‌നിക്ക്.. ദേവു നിനക്കെവിടെയോ പോണം എന്നുപറഞ്ഞിലെ എവിടാടി...

ദേവു : അതു സാരില്ലെടി.. നീ ഇവന്റെ കൂടെ പൊക്കോ.. അതല്ലേ നല്ലത്.. മറിയാമ്മ : അതന്നെ.. ഇച്ചായനും മഹിയേട്ടനുമൊക്കെ വരാൻ ലേറ്റ് ആവും നീ പോയേച്ചും വാ... കൊമ്പൻ : അവരവിടെ പോയി.. അപ്പു : അവർ ഒന്ന് ചുറ്റാൻ പോയതാ..ബാച്ചിലേഴ്‌സ് ലൈഫ് എൻജോയ് ചെയ്യണം പോലും... 😏😏..ഇനി അതുനടക്കില്ലലോ.. കൊമ്പൻ : അതെന്നാ 🙄 അപ്പു : ഡാ പൊട്ടാ എന്റെയും ഇവളുടെയുടെ കെട്ടുറപ്പിച്ചു നിനകയാകുന്ന വോയിസ് എല്ലാം നീ പുഴുങ്ങി തിന്നാരണോ പതിവ്.., 😠 കൊമ്പൻ : ചൊറി.. ഞാൻ സ്രെധിച്ചില്ല... ദേവു : ശെരി ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പോ വരാം.. കൊമ്പൻ : ഓകെ ദേവു വേഗം ഒരുങ്ങി വന്നു..... അവരോട് യാത്ര പറഞ്ഞു അവർ കാറിൽ കയറി.... അവർ പുറപ്പെട്ടതും മറിയാമ്മ ഫോൺ എടുത്ത് ദേവുവും കൊമ്പനും ഇല്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജിട്ടു.... മറിയാമ്മ : ദി ഗെയിം ഈസ് ഓൺ !! ശേഷം എല്ലാം ശുഭമായി അവസാനിക്കാൻ കർത്താവിനോട് പ്രാർത്ഥിച്ചു.... ...........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story