ദക്ഷ മഹേശ്വർ: ഭാഗം 54

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

മറിയാമ്മ : എല്ലാം നല്ല രീതിയിൽ അവസാനിച്ചാൽ മതിയായിരുന്നു... 😕 അപ്പു : നീ പേടിക്കണ്ടടാ എല്ലാം ശെരിയാവും... 💥💥💥💥💥💥💥💥💥💥💥 ദേവു കൊമ്പനൊപ്പം കാറിൽ യാത്ര ചെയുംബോളും മനസ് പാറിപറന്നുകൊണ്ടിരുന്നു... മഹിയെ പറ്റി ആലോചിക്കുമ്പോൾ അവളുടെ കണ്ണുകൾ തുടിച്ചു.... ഒരു പക്ഷെ മഹിയുമായി കണ്ടുമുട്ടാനുള്ള സാഹചര്യം ഇപ്പോളാകും മഹാദേവൻ നിച്ഛയിച്ചിരുന്നത്.. അവൾ ഓർത്തു... മഹിയുമൊത്തുള്ള സുന്ദര നിമിഷങ്ങളുടെ ഓർമകളുടെ വേലിയേറ്റത്തിൽ അവളുടെ കവിളുകളിൽ അരുണാഭ പടർന്നിരുന്നു.... എന്നാൽ അവളിലെ ഓരോ ചലനങ്ങളും സാതുകം വീക്ഷിച്ചിരുന്ന അൽഫിയുടെ (കൊമ്പന്റെ ) കണ്ണുകളിൽ വിരിയുന്ന ഭാവം എന്തെന്ന് മനസിലാവുന്നില്ലായിരുന്നു... പെട്ടെന്നാണവൾ അവനെ ചരിഞ്ഞു നോക്കിയത്... അവനുടനെ നോട്ടം മാറ്റി.... ആ നിശബ്ദത ഒരാളിൽ തീർത്തത് പ്രണയത്തിന്റെ അനര്ഘമായ ആനന്ദം ആണെങ്കിൽ മറ്റൊരാളിൽ വിരഹത്തിന്റെ പകയുടെ കൗര്യത്തിന്റെ കണക്കുകൂട്ടലുകൾ ആണ്.... 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐

ഇതേ സമയം മഹി ടെന്ഷനിലാണ്... ഡേവിഡും ശ്രീയും മനുവും മാനവും ആൽവിയുമെല്ലാം ഓരോന്ന് പറഞ്ഞവനെ സമാധാനപ്പെടുത്താൻ നോക്കുന്നുണ്ട്... അവൾ ഫോൺ എടുക്കാതെയാണ് പോയത്... വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോളും അവനിലെ അസുരൻ കണക്കു കൂട്ടലിൽ ആയിരുന്നു. തന്റെ പ്രാണന് മീതെ ആരുടെയും നിഴലുപോലെ പതിക്കാതിരിക്കാൻ ഉള്ള പ്ലാനുകൾ... 💖💖💖💖💖💖💖💖💖💖💖 കാർ ഒരുപാട് ദൂരം പിന്നിട്ടപ്പോളാണ് അവൾ ശെരിക്കും വഴി ശ്രെദ്ധിക്കുന്നത്... ദേവു : എടാ ഇത് ഏത് റൂട്ട് ആട... എനിക്ക് സിറ്റിയിലേക്ക പോവേണ്ടത്..😬 കൊമ്പൻ : ദേവു എനിക്ക് നിന്നോട് പേർസണൽ ആയിട്ടു കുറച്ചു സംസാരിക്കണം... ദേവു : എഹ്.. അല്ല.. നിനക്ക് എവിടെയോ അർജന്റായിട്ട് പോണമെന്നു പറഞ്ഞിട്ട്... കൊമ്പൻ : ഇറ്റ്സ് മോർ ഇമ്പോര്ടന്റ്റ്‌ ദാൻ മൈ അദർ മീറ്റിംഗ്‌സ്.. ദേവു : ഓക്കേ... എന്തിനാടാ ഈ മുഖവുര നിനക്ക് എന്നോട് എന്തും പറയാല്ലോ... കൊമ്പന്റെ കണ്ണൊന്നു കുറുകി... അവന്റെ മുഖത്തു ചെകുത്താന്റെ ഭാവം മിന്നിമാഞ്ഞു... കൊമ്പൻ : എന്തും പറയാമോ എന്തും..

എഹ്... വല്ലാത്തൊരു ഭാവത്തോടെയുള്ള അവന്റെ സംസാരം അവളെ ഒന്ന് ഞെട്ടിച്ചു.. പക്ഷെ അവളത് മറച്ചുകൊണ്ട് പറഞ്ഞു ദേവു : അതേടാ.. നീ പറഞ്ഞോ എന്താ... കൊമ്പൻ കാർ സൈഡ് ഒതുക്കി... എന്നിട്ട് അവളെ നോക്കി.. ആ കണ്ണുകളിലെ ഭാവം അവൾക്കു പുതിയതായിരുന്നു. കൊമ്പൻ : ഐ ഫീൽ ലൈക്‌ കിസ്സിങ് യു..എ ഡീപ് കിസ്സ്... ക്യാൻ ഐ.... ദേവു : വാട്ട്‌....... !!!! കൊമ്പൻ : എന്തെ.. പറ്റിലെ... ദേവു : നോ... എ...എടാ.. നീ.. നീയെന്താ.. ഇങ്ങനൊക്കെ ബീഹെവ് ചെയ്യുന്നേ... കൊമ്പൻ : അതെന്താ എനിക്കങ്ങനെ ബീഹെവ് ചെയ്തുടെ... അതോ നിന്റെ.. മഹേശ്വർ... ആ @%@$# മാത്രേ നിന്നോട് ഇങ്ങനെയൊക്കെ പറയാൻ പറ്റുവൊള്ളൂ😡 ദേവു : ആൽഫി... മൈൻഡ് യുവർ വേർഡ്‌സ്... യു ആർ ക്രോസിങ് ദി ലിമിറ്റ്‌സ്... 😠😠 കൊമ്പൻ : നമ്മുക്കിടയിൽ എന്ത് ലിമിറ്റസാണ് ദേവു...നമ്മൾ ഉറ്റ കുട്ടുകാരല്ലേ.. അല്ലെ... ലഹരിയിൽ ഉന്മത്തനായവനെ പോലെയാണ് കൊമ്പനത് പറഞ്ഞത്... തലക്കടിച്ച പോലെ സ്തംഭിച്ചു നിൽക്കാനേ ദേവുവിന് കഴിഞ്ഞോളു... അപ്പോഴാണ് കാറിന്റെ ബാക്ക് ഡോർ തുറന്ന് ആരോ കയറിയത്...

തിരിഞ്ഞുനോക്കിയ ദേവു വീണ്ടും ഞെട്ടി.... " ആദിത്യ വർമ !!!" ആദി : അതേല്ലോ.. നിന്റെ ആദിയേട്ടൻ... ദേവു കൊമ്പനെ നോക്കി...അവിടെ ചെറുപുഞ്ചിരി മാത്രം... ദേവു : എന്താ... നിന്റെ ഉദ്ദേശം... ഇവനുമായിട്ട് എന്താ നിന്റെ എടപാട് .. എഹ് 😡 കൊമ്പൻ : നിനക്ക് ഒരുപാട് ഡൌട്ട്സ് കാണുമെന്നു എനിക്കറിയാം... സാരില്ല... എല്ലാം ഞാൻ വിശദമായി ക്ലിയറാക്കി തരാട്ടോ... ഇപ്പോ മോള് ചാച്ചിക്കോ ... അതുപറഞ്ഞു തീർന്നതും ആദി അവളെ ക്ലോറോഫോം അടങ്ങിയ കർചീഫ് വെച്ച് മുഖം പൊത്തിയതും ഒരുമിച്ചായിരുന്നു.... 2 സെക്കൻഡിൽ അവൾ മയങ്ങി വീണു... അവളെ ശ്രെദ്ധയോടെ സീറ്റിലേക്ക് ചായ്ച്ചു കിടത്തി.. കൊമ്പൻ വണ്ടി സ്റ്റാർട്ട് ചെയ്തു.. വണ്ടി ഒരു ഇരമ്പലോടെ ആ റോഡിലൂടെ ചിറിപ്പാഞ്ഞു... 😈😈😈😈😈😈😈😈😈😈😈 തലക്കു വല്ലാത്തൊരു ഭാരം അനുഭവപെട്ടപ്പോളാണ് ദേവു ആയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നത്... ഇടക്ക് അടഞ്ഞു പോകുന്ന കണ്ണുകൾക്ക്‌ മുന്നിൽ അവ്യക്തമായി ആരോ നടന്നടുക്കുന്നത് അവൾ കണ്ടു... ഒരു ഗ്ലാസ്സ് വെള്ളം അവൾക്കു മുന്നിൽ അപ്രതീക്ഷിതമായി നീണ്ടു വന്നു...

ദാഹം കൊണ്ട് തൊണ്ട വരണ്ടു ഇരുന്നിരുന്ന ദേവു പെട്ടെന്നു തന്നെയാ വെള്ളം വാങ്ങി ഒറ്റവലിക്ക് കുടിച്ചു... ശേഷം മാത്രമാണ് ആരാണ് തനിക്കത് നീട്ടിയത് എന്നതവൾ ശ്രെദ്ധിക്കുന്നതുപോലും... മുന്നിൽ ചെറു ചിരിയോടെ കൊമ്പൻ... അവൾ ചുറ്റും നോക്കി.. താൻ എവിടെയാണെന്ന് അവൾക്കു യാതൊരു രൂപവും കിട്ടിയില്ല... അവൾക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു... കൈയിലുണ്ടായിരുന്ന ഗ്ലാസ്സ് ഊക്കോടെ നിലത്തേക്കെറിഞ്ഞു അവൾ കൊമ്പന്റെ കോളറിൽ പിടിച്ചു അലറി.... ദേവു : എന്താടാ.. ഇത്.. നീ.. നിയെന്നെ എന്തിനു കൊണ്ടുവന്നതാ.. പറ.. പറയാൻ... 😠😠 കൊമ്പൻ : ഹേയ് . ഹേയ്.. റിലാക്‌സ് ദേവു.. എന്തിനാ ഇങ്ങനെ ഹൈപ്പറാവുന്നെ... ദേവു : പിന്നെ പിന്നെ ഞാൻ ഞാൻ.. എന്തുവേണം... നീ.. എന്താടാ ഇതൊക്കെ.. ഒന്ന് പറഞ്ഞു താ.. തരാൻ... " ഞാൻ പറഞ്ഞു തന്നാൽ മതിയോ... !!!" ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ദേവുവിന്റെ കലി ഇരട്ടിച്ചു... 'ആദി ' ആദി : നിനക്ക് ഇതുവരെ ഒന്നും അങ്ങോട്ട് മനസിലായില്ല അല്ലിയോ... ദേവു സംശയ രൂപേണ കൊമ്പനെയും ആദിയെയും മാറി മാറി നോക്കി....

ആദി : അപ്പൊ ഡൌട്ട് ക്ലിയർ ചെയ്യണ്ട സമയമായി... ആൽഫി നീ പറയുന്നോ അതോ ഞാൻ പറഞ്ഞു കൊടുക്കണോ... ദേവു : എനിക്കൊരു കോപ്പും കേൾക്കണ്ട..ആൽഫി എനിക്ക് പോണം...😠 മറുപുറത് കൊമ്പന്റെ ചിരിയാണ് അവിടെ കേട്ടത്... അതു പിന്നീട് അട്ടഹാസത്തിലേക്കു പരിണമിച്ചു...😈 ശേഷം അവൻ ദേവുവിനാരിക്കിലേക്കു നടന്നടുത്തു... എന്നാൽ അവൾ ഒരടി അനങ്ങിയില്ല . ഇമവെട്ടാതെ അവന്റെ ഒരു ഭാവമാറ്റവും ചലനങ്ങളും വീക്ഷിക്കുകയായിരുന്നു.... താൻ പെട്ടിരിക്കുന്നത് ഒരു കുരുക്കിലാണെന്നു അവൾക്കു ഏകദേശം ബോധ്യമായി... മഹാദേവനെ മനസാൽ പ്രാർത്ഥിച്ചുകൊണ്ട് അവൾ അവനെ തന്നെ നോക്കിനിന്നു... അപ്പോഴും ഉള്ളിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരുന്നു... മഹിയോട് ഇവനിത്ര ദേഷ്യം എന്താണ്...? ആദിത്യക്കും ഇവനും തമ്മിലുള്ള ബന്ധം എന്താണ്...? തന്നെ ഇവിടേയ്ക്ക് കൊണ്ടു വന്നത്തിന്റെ ഉദ്ദേശം എന്താണ്..? കൊമ്പൻ ദേവുവിന്റെ മുന്നിൽ വന്നുനിന്നു... അവളുടെ കണ്ണിലേക്കു നോക്കി... " ദേവു.... ഐ ലവ് യു..." ദേവു : 😳😳😳😳😳..നീ.. നീ എന്തൊക്കെയാ പറയുന്നത്...

ആർ യു മാഡ്... കൊമ്പൻ : " യാ... ഐ.. ഐ. ആം മാഡ്.. മാഡ് ഓൺ യു..." ദേവു : ഡാ... ചുമ്മാ പിച്ചും പെയ്യും പറയരുത്.. എന്നെ വീട്ടിൽ കോണ്ടാക്ക്... എനിക്ക് പോണം... "സ്സ്..... " ചൂണ്ടുവിരൽ ചുണ്ടിനോട് ചേർത്ത് കൊമ്പൻ പറഞ്ഞു... കൊമ്പൻ : നമ്മൾ ഇനി വീട്ടിലേക്കല്ല പോകുന്നത്... ദേവു : പി..പിന്നെ... കൊമ്പൻ : വി ആർ ഗോയിങ് ടു ഔർ """ഡെവിൾസ് മാന്ഷൻ """... ദേവു : എന്ത്.... കൊമ്പൻ : അതെ...നമ്മൾ പോകുന്നു "ചെകുത്താന്റെ കോട്ടയിലേക്ക് !!!"..നിന്റെ ഈ കൊമ്പന്റെ സാമ്രജ്യം.... ഹഹഹഹ.... അവന്റെ അട്ടഹാസം അവർ നിൽക്കുന്ന സ്ഥലത്തെ പോലും വിറപ്പിച്ചു... ദേവു ഒന്നു മനസിലാകാതെ അവനെ തന്നെ നോക്കി നിൽകുവാണ്... എവിടെ നിന്ന് എങ്ങനെ രക്ഷപെടും എന്ന് വിചാരിച്ചവൾ ചുറ്റും നോക്കി... അവളുടെ കണ്ണുകളുടെ പരത്തൽ കണ്ട് കൊമ്പൻ പറഞ്ഞു.. കൊമ്പൻ : രക്ഷപെടാം എന്ന് വിചാരിക്കണ്ട ദേവു.. നിന്നെ കൊണ്ടുപോകുന്നത് അൽപം റിസ്ക്യ് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ നന്നായി പ്ലാൻ ചെയ്യാതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... ദേവു അവനെ ഒന്ന് തറപ്പിച്ചു നോക്കി.

അവൻ പറഞ്ഞു... കൊമ്പൻ : this is a yascht...and i own it for you... ദേവു മെല്ലെ ആ കുഷ്യനിലേക്കു ഇരുന്നു... കൈ മുട്ടിലൂന്നി തലതാങ്ങി അവൾ മിഴികടച്ചു... അവളുടെ മനസിലൂടെ മഹിയുടെ മുഖം തെളിഞ്ഞു വന്നു... ഇത്രനേരം അനുഭവിച്ച ഇൻസെക്യൂരിറ്റി അവനെ കുറിച്ചോർത്തപ്പോൾ തന്നെ എങ്ങോ മാഞ്ഞു പോയതുപോലെ തോന്നി അവൾക്കു..... അവളുടെ ശ്രെദ്ധ തിരിച്ചത് ആദിയുടെയും കൊമ്പന്റേയും സംഭാഷണം ആണ്... ആദി : ആൽഫി.. ഇനിയെന്താ പ്ലാൻ... ഇതുവരെ കാര്യങ്ങൾ നമ്മുടെ കൺട്രോളിൽ വന്നു... ബട്ട്‌ റിമെംബേർ മഹേശ്വറിനെ നിസാരനായി കാണണ്ട... കാശിനാഥിന്റെ പുത്രനാണ്... ബുദ്ധിമസമർഥ്യം ചില്ലറയാവില്ല... കൊമ്പൻ : ഇവിടെന്നു നേരെ മാന്ഷൻ.. അവിടെന്നു ഹെലികോപ്റ്ററിൽ ലക്ഷ്വദീപ്... അതാണ് പ്ലാൻ... എവെരിതിങ് ഈസ് സെറ്റ്... എല്ലാം കേട്ട് ദേവുവിന് ദേഹം തളരുന്ന പോലെ തോന്നി.... ദേവു : ആൽഫി... എൻ.. എന്തിനാടാ... എന്നെ വിട്ടേക്ക് പ്ലീസ്‌.. അവളുടെ വാക്കുകൾ കേട്ട് കാറ്റുപോലെ കൊമ്പൻ പാഞ്ഞവളുടെ കഴുത്തിനു പിടിച്ചു... കൊമ്പൻ : നീ ഇനി എങ്ങോട്ടും പോകുന്നില്ല...

നീ വാഴും എന്റെ റാണി ആയിട്ട്... ദേവു : ഒന്ന് നിർത്തുന്നുണ്ടോ... ഞാൻ ആരുടെയും റാണിയും വാണിയൊന്നുവല്ല.. ഞാൻ മഹിയുടെ പെണ്ണാ... ദക്ഷ മഹേശ്വർ... 😡😡😡 കൊമ്പൻ : മഹി.. മഹി.. മഹി.. !! അവനാരാ...ഹി ഈസ് ജസ്റ്റ്‌ എ.. ....... ദേവു : ഷട്ട് അപ്പ്‌... !! മൈൻഡ് യുവർ വേർഡ്‌സ്... എന്റെ മഹിയെ പറ്റി പറയാൻ നിനക്ക് എന്ത് യോഗ്യതയ ഉള്ളത്... കം ഓൺ ടെൽ മി... നിനക്കറിയുമോ 8 വര്ഷം എന്നെ മാത്രം ഉള്ളിൽ കൊണ്ട് നടന്നു പ്രണയിച്ചു സ്വന്തമാക്കിയതാ അവൻ എന്നെ... അഹ് അവനെ കുറ്റം പറയാൻ നിനക്കൊരു അവകാശവുമില്ല... " ദേവു !!!!!!!!!!!!!!!!!!!!!" അതൊരു അലർച്ചയായിരുന്നു... അവിടെ ഉണ്ടായിരുന്നു ഒരു ഗ്ലാസിന്റെ ടീപോയ് അവൻ കൈകൊണ്ട് തല്ലി തകർത്തു... ദേവു ഒന്നു വിരണ്ടു.. അവൾ കുഷിന്റെ പിന്നിലേക്ക് ആഞ്ഞു... കൊമ്പൻ : "അവൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയ വർഷ കണക്കൊക്കെ നീ പറയുണ്ടല്ലോ.. ഞാൻ നിന്നെ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയത് ഇന്നുമുതൽ ആണെന്നോ...നീ ജനിച്ച അന്നുമുതൽ... !!!!!" "ആദ്യം ഞാൻ കരുതിയത് പ്രായത്തിന്റെ കൗതുകവും ആക്ട്രക്ഷനും മാത്രമാണെന്നാണ്.... "

"എന്നാൽ കാലം നിന്റെ മുഖം എന്നിൽ ആഴത്തിൽ തന്നെ പതിച്ചു... " "നിനക്കറിയുമോ എന്റെ പപ്പക്കും മമ്മക്കും എന്നെ വേണ്ടായിരുന്നു... പണം പണം പണം...അതായിരുന്നു അവരുടെ ലോകം... അവിടെ മകനോടുള്ള വാത്സല്യവും സ്നേഹവും ശാസനയും ഒന്നുമുണ്ടായിരുന്നില്ല...". "അവിടേക്ക് അവരുടെയെല്ലാം സ്ഥാനത്തേക്ക് നീ കടന്നു വന്നു... അനുവാദം പോലുമില്ലാതെ... " "മറിയാമ്മയെയും അപ്പുവിനെയും കാളും സ്നേഹവും കെയറും നിനക്ക് എന്നോടായിരുന്നു... " "അതിൽ നിന്ന് അണുവിട കുറയുന്നത് എനിക്ക് ഉൾകൊള്ളാൻ പറ്റില്ലായിരുന്നു.... " "അപ്പോഴാണ് ആൽവിയുടെ വരവ്... അവൻ നമ്മളിൽ ഒരാളായി...അവനിലേക്ക്‌ നിന്റെ സ്നേഹം പങ്കിട്ടു പോകുന്നത് എനിക്ക് സഹിച്ചില്ല..എങ്കിലും ഞാൻ അത് ക്ഷെമിച്ചു... " "പക്ഷെ വളർന്നുപോൾ അവന്റെ കണ്ണിൽ നിന്നോട് കണ്ട പ്രണയം അതെന്നെ അടിമുടി ഉലച്ചു കളഞ്ഞു .... " "അതിന്റെ അഗാധത്തിൽ ഞാൻ തകർന്നു നിൽകുമ്പോൾ കുട്ടുകാർ വഴി ഞാൻ ആദ്യമായി ഡ്രഗ്സ് ഉപയോഗിക്കുന്നത്... "

"പിന്നീട് അതില്ലാതെ പറ്റാതായി... ഇട്ടുമൂടാനുള്ള സ്വത്ത്‌ അപ്പൻ ഉണ്ടാക്കിയിട്ടിട്ടുള്ളത് കൊണ്ട് അതിന്റെ ലഹരി വീണ്ടും വീണ്ടുമറിയാൻ എനിക്ക് ബുദ്ധിമുട്ടിലായിരുന്നു.... " "അങ്ങനെ ആൽവിയെ എവിടുന്ന് മാറ്റാൻ വഴി ആലോചിക്കുമ്പോളാണ് അവൻ തന്നെ വന്നു സ്റ്റേസിൽ പോകുന്ന കാര്യം പറഞ്ഞത്... " "അന്ന് എനിക്കുണ്ടായ സന്തോഷം ചെറുതല്ലായിരുന്നു... " അവന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ ഭയത്തിന്റെ ചെറിയ കനൽ ദേവുവിന്റെ മനസിലേക്ക് കോരിയിട്ടു... 💞💞💞💞💞💞💞💞💞💞💞 അവന്റെ ഓരോ വാക്കുകളിലും തറഞ്ഞിരിക്കുകയാണ് ദേവു... കൊമ്പൻ തുടർന്നു.... അങ്ങനെ അവനൊഴിഞ്ഞതും ഞാനും നീയും പഴയെ പടി കൂട്ടുകാരായി.... എന്നാൽ എന്നിലെ പ്രണയഭാവം നീ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല... എന്നാൽ അതു തിരിച്ചറിഞ്ഞ ഒരേ ഒരാളുണ്ട് നിനക്കറിയുന്നത്... "രുക്കുവമ്മ !!!" പക്ഷെ ഞാൻ ആ കാര്യം അറിയാൻ വൈകി പോയിരുന്നു... അതിന്റെ ഇടയിലാണ് പ്ലസ് ടു എക്സാം കഴിഞ്ഞ സന്തോഷത്തിൽ ഞാൻ ഹരിപ്പാടുള്ള എന്റെ ആന്റിയുടെ വീട്ടിലേക്കു പുറപ്പെട്ടത്....

അവിടെ എനിക്കൊരു കുട്ടുകാരനെയും കിട്ടി... അവന്റെയൊപ്പം അവിടുള്ള സ്ഥലങ്ങൾ കാണാൻ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ നില്കുമ്പോളാണ് ഒരു കൂട്ടം സ്കൂൾ പിള്ളേര് തല്ലുകൂടുന്നത് ഞങ്ങൾ കാണുന്നത്... അവിടുന്ന മാറി നില്കാൻ ഒരുങ്ങുമ്പോളെക്കും ഞങ്ങൾക്കും അടി വീണിരുന്നു... ദേഹം നൊന്തപ്പോൾ ഒന്നു നോക്കില്ല മുന്നിൽ നിന്നവരെ എല്ലാം അടിച്ചു.. കുട്ടത്തിൽ ഒരുതന്നെ കൈകാര്യം ചെയുമ്പോളാണ് ആരോ എന്നെ ചവിട്ടി ഇട്ടത്. ആദ്യം ശ്രെദ്ധ പതിഞ്ഞത് രുദ്രക്ഷം കെട്ടിയ മാലയിലും ശാന്തതയും രൗദ്രവും കലർന്ന മിഴിയോടെ നിൽക്കുന്ന ഒരു പയനിലാണ്... അവനു നേരെ കത്തുന്ന ഒരു നോട്ടമെറിഞ്ഞു തിരികെ നടന്നപോഴെകും ബസ് വന്നിരുന്നു... ആ കാലഘട്ടത്തിൽ നിനക്ക് ഇവനോട് തോന്നിയ പ്രണയം എന്റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റിച്ചു... എന്നാൽ ഇവന്റെ കണ്ണ് നിന്റെ സ്വത്തിലാണെന്നു മനസിലായപ്പോൾ അവനെ ഞാൻ അങ്ങ് വിലക്കു വാങ്ങി...... ആദിയെ ചുണ്ടിയാണ് കൊമ്പനത് പറഞ്ഞത്... ആദിയുടെ മുഖത്തൊരു പുച്ഛചിരി വിടർന്നു... ദേവുവിന്റെ കണ്ണിൽ ചുവപ്പ് രാശി പടർന്നു. .

എന്നാൽ അവള്തടക്കി സംയമനം പാലിച്ചു... കൊമ്പൻ പിന്നെയും പറയാൻ തുടങ്ങി ... എന്റെ നിർദ്ദേശ പ്രേകരമാണ് അവൻ നിന്നെ ഉപേക്ഷിച്ചത്... റീസൺ ആയി അവനിഷ്ടമുള്ളത് പറയാനും പറഞ്ഞു... അങ്ങനെ ഞാൻ എം ബി എ കഴിഞ്ഞ് നാട്ടിൽ എത്തി അപ്പന്റെ ബിസിനസ്‌ സാമ്രജ്യം നടത്താൻ തുടങ്ങി.... അതിനിടയിലാണ് ആക്‌സിഡന്റിൽ എന്റെ അച്ഛനുമമ്മയും മരിച്ചത്... അന്ന് നീ ഡിപ്രെഷനിൽ ആയിരുന്നതുകൊണ്ട് പിന്നീടാണ് നീ വിവരം അറിഞ്ഞത്... എന്നാൽ അവരുടെ മരണം എന്റെ കണ്ണിനെ ഇറാൻ അണിയിച്ചില്ല.. കാരണം അവരിൽ നിന്ന് സ്നേഹം ഞാൻ അറിഞ്ഞിരുന്നില്ല.... അങ്ങനെ വെറും നടത്തിപ്പുകാരൻ ആയിരുന്നു ഞാൻ നിമിഷങ്ങൾ കൊണ്ട് അപ്പന്റെ സ്വത്തിന്റെ അധിപനായി.... പണ്ടെങ്ങോ നീയെനിക്ക് ചാർത്തി തന്ന പട്ടമായിരുന്നു 'കൊമ്പൻ ' എന്ന വിശേഷണം... എന്നാൽ ആ വാക്ക് അര്ഥവത്തായത് അപ്പോഴാണ്.... "അതെ ആൽഫി വർഗീസ് പാലമറ്റത്തിൽ പടുത്തുയർത്തി... അവന്റെ സാമ്രജ്യം "... "ദി ഡെവിൾസ് വേൾഡ് " അങ്ങനെ ഇരിക്കയാണ് നിനക്കായി മാറ്റിവെച്ച ഡ്രഗ്സ് എന്ന വസ്തു ഇവനിലൂടെ എനിലേക്ക് തിരിച്ചെത്തിയത്... പിന്നെ കോടികളാണ് ഈ കൈയിൽ കെടന്നു മറിഞ്ഞത്... കൊണ്ടും കൊടുത്തും വെട്ടിപിടിച്ചും ഞാൻ വളരുകയിരുന്നു...

ചെകുത്താനായി... അപ്പോഴും മായാതെ നിന്ന എന്റെ പ്രണയം എന്റെ മാലാഖ അതു നീയായിരുന്നു.. നിന്നെ ഡിപ്രെഷൻലാക്കിയ ആ സംഭവത്തിന്‌ പിന്നാലെ പോയെങ്കിലും അവനെ മറ്റാരോ തീർത്തിരുന്നു... ( പെട്ടെന്നവൾക്ക് മെഹ്റുന്റെ കാര്യം ഓർമവന്നു.. പിന്നെ അതു വിട്ടു കളഞ്ഞു ) അങ്ങനെ ഓരോ സ്ഥലങ്ങളിൽ ഓട്ടത്തിലായിരുന്നു നിന്നെ നേടുമ്പോൾ റാണി പോലെ വഴികണം അതിനു വേണ്ടി അലഞ്ഞു.. അന്ന് ഇന്നും കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും മറ്റൊരു പെണ്ണിനേയും ഞാൻ തൊട്ടിയിട്ടില്ല.. എന്റെ മുന്നിൽ നീയായിരുന്നു എല്ലാം.... നിന്നെ മറ്റാരുമായി കമ്പയർ ചെയ്യാൻ പറ്റില്ലായിരുന്നു.. അത്രക് ഉണ്ട് നിന്റെ അഴക്... സ്വഭാവത്തിൽ സൗന്ദര്യ്ത്തിലും തെന്റടത്തിലും നിന്നെ വെല്ലുന്ന ഒരുത്തിയെ ഞാൻ കണ്ടിട്ടില്ല.... മറ്റു ലഹരിയിൽ അടിമപ്പെട്ടിട്ടു പോലും അതില്നിന്നെല്ലാം പുറത്തേക്കു നീയെന്ന ലഹരി എന്നിൽ അലിഞ്ഞുചേർന്നതുകൊണ്ടാണ് ദേവു.... സഹോദര തുല്യനായി കണ്ട മനുഷ്യന്റെ വായിൽ നിന്നു വീഴുന്ന ഓരോ വാക്കും തീച്ചൂള പോലെ ദേവുവിനെ പൊള്ളിച്ചു...

നിശബ്ദമായി അവൾ തേങ്ങി...മഹി വേഗം തന്നെ ഇവിടെന്നു കൊണ്ടു പോകാൻ അവൾ ഏറെ ആഗ്രഹിച്ചു... പിന്നീട് വർഷങ്ങൾക് ശേഷമാണു ഞാൻ വീണ്ടും തൃക്കുന്നത് എത്തിയത്.. "അന്ന് അവിടെനിന്നു പോന്നതിനു ശേഷം ഞാൻ ആ ആടിയുടെ ഇടയിൽ വെച്ചു കണ്ട കണ്ണുകളെ പിന്നെയും കണ്ടത് എപ്പോഴാണെന്നോ...തൃക്കുന്നത് വെച്ച് മഹേശ്വറിനെ കണ്ടപ്പോൾ !!! അവനെ കണ്ടപ്പോൾ എന്റെ ഉള്ളിൽ അന്നത്തെ ഇൻസിഡന്റ് ഓർമ വന്നെങ്കിലും നിന്റെ കസിൻ എന്നനിലയിൽ ഞാൻ അതു മറന്നു... അവിടെ നിന്ന് എനിക്ക് ലഭിച്ച കളിപ്പാവ ആയിരുന്നു ശ്രാവന്തി.. !!! കൊമ്പന്റെ ഓരോ വാക്കിലും തളർന്നിരിക്കനെ ദേവുനായുള്ളു... വല്ലാത്തൊരു ചുഴിയിലാണ് തന്റെ പത്തനം സംഭവ്ച്ചതെന്നു അവൾ വേദനയോടെ ഓർത്തു... അവളുമായി ഡയറക്റ്റ് കോൺടാക്ട് വെക്കാതെ ഡെവിൾ എന്ന ഐഡന്റിറ്റിയിൽ ഞാൻ അവൾക്കു മുന്നിൽ പ്രത്യക്ഷപെട്ടു.... മഹിയോടുള്ള അവളുടെ ചായിവ് ഞാൻ മുതലെടുത്തു.. അവളെ കൈപ്പടയിൽ കിട്ടിയത് നിന്റെ കോളേജിൽ പഠിക്കുന്ന ശ്രുതി വഴിയാണ്... ശ്രുതി ആദിയുടെ ഫ്‌ബി ഫ്രിണ്ടായിരുന്നു...

അവൾക്കാണെങ്കിൽ നിന്റെ ഇച്ചായൻ ആൽവിയോടായിരുന്നു പ്രേമം... അങ്ങനെ അവരുടെ അന്തമായ വിശ്വാസം ഞങ്ങൾ നേടിയെടുത്തു... അന്നത്തെ ഫോട്ടോ വിഷയത്തിന് പിന്നിലും എന്റെ ഈ കറുത്ത... അല്ലല്ല എന്റെ ഈ വെളുത്ത കൈകളായിരുന്നു.... ഇത്ര നേരം മിണ്ടാതിരുന്ന ദേവു ഉടനെ ചോദിച്ചു... ദേവു : എന്തിനു... കൊമ്പൻ : സിംപിൾ ആൽവിയെ അവിടെനിന്നു പുറത്താക്കാൻ.. അപ്പോൾ നിന്റെ ഇടപെടൽ അവനു രക്ഷയായി... പക്ഷെ അവൻ നിന്നെ മറന്നു എന്നും അപ്പുവിന് അവനോടുള്ള പ്രണയവും മനസിലാക്കിയപ്പോൾ ഞാൻ അവനെ വെറുതെ വിട്ടു... അങ്ങനെ എല്ലാം എന്റെ കൺട്രോളിൽ കൊണ്ടുവരുമ്പോളാണ് അവന്റെ പിന്നെയും വരവ്... മഹേശ്വറിന്റെ.... അവനോടുള്ള നിന്റെ അടുപ്പം എന്നെ വീണ്ടും കുഴപ്പത്തിലാക്കി... നിന്നിലേക്കുള്ള എല്ലാതടസങ്ങളെയും വെട്ടിമാറ്റുമ്പോൾ പിന്നെയും പിന്നെയും ഓരോന്ന് വന്നുകൊണ്ടേയിരുന്നു... അതിനിടക് ബിസിനസ്‌ ആവശ്യത്തിന് എനിക്കൊന്നും മാറി നിൽക്കേണ്ടി വന്നു... അപ്പോഴും ആദി വഴി ഞാൻ എല്ലാം നോക്കിപ്പോന്നു... എന്നാൽ ഇവനും എന്റൊപ്പം വരേണ്ടി വന്നപ്പോൾ എല്ലാം താളം തെറ്റി... പിന്നീട് ഞാൻ ഓടിപിടച്ച എത്തിയപ്പോൾ അറിയുന്നത് നിന്റെ വിവാഹം കഴിഞ്ഞെന്നാണ്.... എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി... അന്ന് കാറുമെടുത്ത ഞാൻ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു... പെട്ടന്നാണ് ഒരു കയ്യടി ശബ്ദം ഉയര്ന്നത്... എല്ലാവരുടെയും ശ്രെദ്ധ ഒരു നിമിഷം അങ്ങോട്ടേക്കായി... അങ്ങോട്ട്‌ നോക്കിയ ദേവുവിന്റെ കണ്ണുകൾ വിടർന്നു... " മെഹ്രുഫ്‌ മുന്ന !!"...........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story