❣️ദക്ഷ ❣️: ഭാഗം 1

Daksha Ponnu

രചന: പൊന്നു

തുറന്നിട്ട ജനാലയിലൂടെ സായാഹ്ന കാറ്റ് മുറിക്കുള്ളിലേക്ക് അടിച്ചു വീശി... അതവളുടെ മുടിയിഴകളെ തഴുകി തലോടി കടന്നു പോയി.... മുന്നിലെ മേശമേൽ വെച്ചിരിക്കുന്ന പേപ്പറിലേക്ക് തലക്കെട്ടായി എഴുതി... *ദക്ഷ....* എഴുതുമ്പോൾ ചുണ്ടിൽ ചെറുപുഞ്ചിരി നിറഞ്ഞിരുന്നു... സംതൃപ്തിയുടെ, ആനന്ദത്തിന്റെ, അതിജീവനത്തിന്റെ വിജയ ചിരി.... കട്ടിലിൽ കിടക്കുന്നവനെ പ്രണയത്തോടെ നോക്കി... തന്റെ ചുണ്ടിലെ പുഞ്ചിരിയുടെ കാരണം അവനാണ്.... അവളുടെ പ്രാണനാഥൻ.... "എന്തേയ് എന്റെ ദച്ചു ഇങ്ങനെ നോക്കണേ.... "

അവളുടെ നോട്ടം കണ്ടവൻ ചോദിച്ചു.... ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി ചുണ്ടിലെചിരി മായ്ക്കാതെ തന്നെ മുന്നിലിരിക്കുന്ന വെള്ള കടലാസിലേക്ക് നോട്ടം മാറ്റി.... നീലമഷി പേന എടുത്തവൾ കണ്ണുകൾ അടചൊന്ന് പ്രാർത്ഥിച്ചു എഴുതി തുടങ്ങി. അവളുടെ ജീവിത കഥ.... പുതുവസ്ത്രം ഇട്ട കുട്ടികളെ കൊണ്ട് ആ വിദ്യാലയ മുറ്റം നിറഞ്ഞിരുന്നു. തുറന്നിട്ടിരിക്കുന്ന ഗേറ്റിലൂടെ അവൾ അകത്തേക്ക് കയറി... കെട്ടിടത്തിനു മുൻവശത്തായി എഴുതിയിരിക്കുന്ന പേരവൾ മനസ്സിൽ വായിച്ചു... "എസ്. എൻ എച്. എസ്. എസ് ചിതറ, കൊല്ലം " ചിരിയോടെ ചുറ്റും ഒന്ന് കണ്ണോടിച്ചു..എല്ലാ കുട്ടികൾക്കൊപ്പവും അവരുടെ അച്ഛനോ അമ്മയോ ഉണ്ട്... അത് കാണെ അവളുടെ ചിരി മാഞ്ഞു..ഒറ്റക്ക് മുന്നിലേക്ക് നടന്നു...

ഭയം തോന്നിയിരുന്നു അവൾക്ക്.. പുതിയ സ്കൂൾ, പുതിയ ചുറ്റുപാട്, കൂടെ ഒരു ധൈര്യത്തിന് പോലും ആരുമില്ല... "ഇവിടെ ഇനി എന്റെ ക്ലാസ് ഏതാണെന്ന് എങ്ങനെ കണ്ടുപിടിക്കോ എന്തോ.... " ആകുലതയോടെ ചുറ്റും നോക്കി.. അധ്യാപകനെന്ന് തോന്നുന്ന ഒരാളെ കണ്ടതും അവൾ അങ്ങോട്ടേക്ക് നടന്നു... "സർ....എട്ട് ബി ക്ലാസ് എവിടെയാണ്... " "മുകളിൽ ചെന്നിട്ട് അങ്ങേ മൂലയിൽ നിന്ന് രണ്ടാമത്തെ ക്ലാസ്.. " അവളുടെ ചോദ്യത്തിന് ആ അധ്യാപകൻ ഉത്തരം നൽകി... "കുട്ടീടെ പേരെന്താ... ന്യൂ അഡ്മിഷൻ ആണോ... " "ഹാ... അതെ സർ... എന്റെ പേര് ദക്ഷ... " "ഓക്കേ.... കാണാം.... " അവൾക്കായി ഒരു പുഞ്ചിരി നൽകി അയാൾ നടന്നകന്നു....

പറഞ്ഞു തന്ന സ്ഥലത്തേക്ക് അവളും നടന്നു... ക്ലാസ് കണ്ടുപിടിച്ചു ഉള്ളിലേക്ക് കയറി... മുഴുവൻ സ്ഥലങ്ങളിലും കുട്ടികൾ ഇരിപ്പുറപ്പിച്ചിരുന്നു... പെൺകുട്ടികൾ എല്ലാവരും പരസ്പരം സംസാരിക്കുന്നുണ്ട്... ക്ലാസ്സിനു പുറത്തുള്ള ചെറിയ വരാന്തയിൽ ടീച്ചേഴ്സും രക്ഷകർത്താക്കളും തടിച്ചു കൂടി നിൽക്കുന്നു... ദക്ഷക്ക് ആകെ അസ്വസ്ഥത തോന്നി... ഏറ്റവും പിറകിലെ സീറ്റിൽ ആരും ഇല്ല എന്ന് കണ്ടതും അവിടേക്ക് ചെന്നിരുന്നു.... ആരോടും മിണ്ടാൻ അവളായിട്ട് അങ്ങോട്ട് പോയില്ല... ആരും ഇങ്ങോട്ടും വന്നില്ല....തികച്ചും ഒറ്റപ്പെട്ട അവസ്ഥ.. "നമ്മളോട് ആര് മിണ്ടാനാ, എല്ലാവരുടേയും നല്ല ഡ്രസ്സ് ഒക്കെ, എന്റെ മാത്രം കൊള്ളില്ല....

ഒരു കണക്കിന് ആരും കൂട്ടിന് വേണ്ടാ... അവസാനം കറുമ്പി എന്ന കളിയാക്കിവിളി കേൾക്കില്ലല്ലോ..." കറുത്ത നിറമുള്ള രോമാവൃതമായ കൈകളിലേക്ക് നോക്കിയവൾ വേദനയോടെ ആത്മഗതം പറഞ്ഞു.. അരികിലായി ആരോ വന്നിരുന്നതും ദക്ഷ തലചരിച്ചു നോക്കി.ഒരാൺകുട്ടി. അവൻ ദക്ഷയെ നോക്കിയൊന്ന് ചിരിച്ചു.. തിരികെ അവളും... "ഹായ്.... എന്റെ പേര് അജ്മൽ... തന്റെയോ... " "ദക്ഷ... " "ഓക്കേ... നൈസ്. ഒറ്റക്കാണോ വന്നേ... വീട്ടിൽ നിന്നാരും വന്നില്ലേ..." ചിരിയോടെയുള്ള അവന്റെ സംസാരം കേൾക്കാൻ തന്നെ ഒരു പ്രത്യേകത ഭംഗി ആയിരുന്നു... "ഇല്ല.. അച്ഛൻ ജോലിക്ക് പോയി, അമ്മ അനിയന്റെ സ്കൂളിൽ പോയി... തന്റെ കൂടെ ആരും വന്നില്ലേ.. "

"ഇല്ല.... " അവളുടെ ചോദ്യത്തിന് അത്രമാത്രം അവൻ മറുപടി പറഞ്ഞു.പിന്നെ ഇരുവരും ഒന്നും മിണ്ടിയില്ല...കുറച്ചു നീങ്ങി ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... അവളും മറ്റെങ്ങോ നോക്കിയിരുന്നു.. ""ഗുഡ് മോർണിംഗ്... "" ഒരാൺ ശബ്ദം കേട്ടതും അലസമായി ഇരുന്ന എല്ലാവരും അങ്ങോട്ടേക്ക് നോക്കി... "ഞാനാണ് നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ, നിങ്ങളുടെ ക്ലാസ് ടീച്ചർ അത്യാവശ്യമായ ഒരു മീറ്റിങ്ങിൽ ആണ്.. ഉടനെ എത്തും... ഓക്കേ.. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് പരിചയപ്പെട്ടോളു.. " അയാളതും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി പോയി.. "ഏഹ്... ഈ സാറിനോടല്ലേ ഞാൻ നേരത്തെ സംസാരിച്ചത്... അപ്പൊ കാണാം എന്ന് പറഞ്ഞത് പഠിപ്പിക്കാൻ ഉള്ളത് കൊണ്ടാണല്ലേ... "

ദക്ഷ സർ പോയ വഴിയേ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "എന്താടോ... തനിയെ സംസാരിക്കുന്നേ..." അജ്മലിന്റെ ചോദ്യത്തിനു മറുപടിയായി ഒന്നുമില്ലെന്നർത്ഥത്തിൽ തലയാട്ടി. "നീയെന്താ ഒന്നും സംസാരിക്കാതിരിക്കുന്നെ.. എന്തേലുമൊക്കെ പറയ്... പിന്നെ ഇത് ബോയ്സ് ഇരിക്കുന്ന സീറ്റ് ആണെന്ന് തോന്നുന്നു... നീ അപ്പുറത്തെ സൈഡിൽ പോയി ഇരുന്നോ... " "അത്.... അവിടെ എങ്ങും സീറ്റില്ല... അതാ... ഞാൻ ഇവിടെ ഇരുന്നേ... " കൈയ്യിൽ ഇരുന്ന ബാഗ് അവൾ മുറുകെ പിടിച്ചു.. "ഏയ്... നീ പേടിക്കണ്ട... സ്ഥലം ഞാൻ ഒപ്പിച്ചു തരാം... വാ.." അവൾ ചിരിയോടെ എഴുനേറ്റു അവൻ അവളുടെ മുന്നിലൂടെ നടന്ന് പെൺകുട്ടികൾ ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നു... "ഹലോ... ഒന്ന് നീങ്ങി ഇരിക്കാവോ.. ദേ ഇവളെ കൂടി ഇവിടെ ഇരുത്താനാ..."

പിറകിലെ ബഞ്ചിന് തൊട്ട് മുന്നിലുള്ള സീറ്റിൽ ഇരിക്കുന്ന പെൺകുട്ടിയോട് അവൻ പറഞ്ഞതും ആ കുട്ടിയുടെ കണ്ണുകൾ ആദ്യം ഉടക്കിയത് അവന്റെ കാപ്പി കണ്ണുകളിലാണ്... ദക്ഷയെ നോക്കാതെ തന്നെ അവൾ തലയാട്ടി സമ്മതം അറിയിച്ചു കൊണ്ട് നീങ്ങി ഇരുന്നു... "ഓക്കേ... താങ്ക്സ്... ദക്ഷ നീ ഇവിടെ ഇരുന്നോ... " "മ്മ്... " ആ കുട്ടിയെ നോക്കി നന്ദി പറഞ്ഞശേഷം ദക്ഷയോടായി അവൻ പറഞ്ഞെങ്കിലും മടിച്ചു നിൽക്കുന്നവളുടെ കൈയ്യിൽ പിടിച്ചവൻ അവിടെ ഇരുത്തി... അവൻ അങ്ങനെ ചെയ്യുമെന്ന് ദക്ഷയോ അടുത്തിരുന്ന ആ പെൺകുട്ടിയോ വിചാരിച്ചില്ല... "ഡോ തന്റെ പേരെന്താ..? " ദക്ഷയുടെ കൈയ്യിൽ പിടിച്ചത് ഇഷ്ട്ടമാവാതെ മുഖം വീർപ്പിച്ചിരിക്കുന്നവളോടായി അവൻ ചോദിച്ചു... "ആയിഷ... " മുഖത്തൊരു ചിരി വരുത്തിയവൾ പറഞ്ഞു. മറുപടി ഒന്നും കൊടുക്കാതെ ചിരിയോടെ അവൻ തിരിഞ്ഞു നടന്നു...

ആയിഷയുമായി ദക്ഷ പെട്ടെന്ന് കൂട്ടായി... അജ്മലിന്റെ ഇടയ്ക്കിടയ്ക്കുള്ള നോട്ടം ദക്ഷ ശ്രദ്ധിച്ചിരുന്നു... ദക്ഷയുടെ ചിന്തകൾക്ക് വിപരീതമായാണ് ജീവിതത്തിൽ സംഭവിച്ചത്, തന്റെ നിറത്തിന്റെ പേരിൽ ഒറ്റപ്പെടും എന്ന് കരുതിയ അവളുടെ ചിന്തകൾ തെറ്റായിരുന്നു... ക്ലാസ്സിലെ എല്ലാവരുമായും അവൾ പെട്ടെന്ന് കൂട്ടായി... "ഡീ... എനിക്കൊരു സംശയം... നമ്മുടെ ഫിസിക്സ് സർ ഇല്ലേ.. റാം സർ.. സാറിന് നിന്നോട് എന്തോ ഉള്ളതുപോലെ... വേറെ എത്ര കുട്ടികൾ ഉണ്ട് ഇവിടെ.. എന്നിട്ടും എപ്പോഴും നിന്നോട് മാത്രം കൂടുതൽ സംസാരിക്കുന്നു, ഒരു ദിവസം നിന്നെ കണ്ടില്ലെങ്കിൽ ഉടനെ ചോദിക്കും ദക്ഷ എവിടേ. വന്നില്ലേ എന്നൊക്കെ... "

ആയിഷ പറയുന്നത് കേട്ടതും എഴുതികൊണ്ടിരുന്ന ദക്ഷ മുഖം തിരിച്ചവളെ നോക്കി... "നിനക്കെന്താ ഐഷു... സാറും ഞാനും തമ്മിലെത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന് നിനക്കറിയോ...അതുമാത്രവുമല്ല സാറിനെ കാണാൻ എന്ത് ഭംഗിയാ.. എന്നെയോ.... ആരെങ്കിലും സ്നേഹിക്കോടി എന്നെ... " മനസ്സിലെ നൊമ്പരം അറിയാതിരിക്കാൻ ചിരിയോടെ അവൾ പറഞ്ഞു... "ആദ്യം നിന്റെ ഈ ചിന്ത ഒന്ന് മാറ്റ്... നിനക്കെന്താ ഒരു കുഴപ്പം... കറുപ്പാണേലും നിന്നെ കാണാൻ നല്ല അഴകാണെടി... എനിക്ക് നല്ല ഇഷ്ട്ടാ നിന്നെ... അതുപോലെ ആയിരിക്കില്ലേ സാറിനും... " "ഓ... പിന്നെ.... നമുക്ക് കാണാം.. " അവൾ പറഞ്ഞതൊന്നും കാര്യമാക്കിയില്ല ദക്ഷ... "ദച്ചു ദേ നിന്റെ ഫോൺ റിങ് ചെയ്യുന്നു... അമ്മയാണെന്ന് തോന്നുന്നു.." പ്രിയപ്പെട്ടവന്റെ സ്വരം കേട്ടതും കഥ എഴുതുന്നതിൽ മുഴുകി ഇരുന്നവൾ തലയുയർത്തി നോക്കി... ഫോൺ വാങ്ങി ചെവിയിൽ വച്ചു..

"ഹലോ..... അമ്മാ... " പിന്നെ അമ്മയും മകളുമായി സംസാരം.. ദക്ഷയുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങളും അവൻ ഒപ്പിയെടുത്തു... അവളുടെ കവിളിൽ ഒരു ചുടുചുംബനം നൽകിയവൻ മുറിക്ക് വെളിയിലേക്കിറങ്ങി... "ദർശ് മോൻ എന്തിയെ... " "ഇതുവരെ ഇവിടെ ഉണ്ടായിരുന്നു, ഇപ്പൊ പുറത്തേക്ക് പോയീന്ന് തോന്നുന്നു... " "ഹാ... പിന്നെ മോളെ.. കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ മൂന്നാം വർഷം ആവാറായിട്ടോ... നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരംപറഞ്ഞു ഞാൻ മടുത്തു... നിന്റെ കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹം ഞങ്ങൾക്കുമില്ലേടി... " "മ്മ്... അറിയാം അമ്മ... ഹോസ്പിറ്റലിൽ കാണിക്കണം എന്ന് വിചാരിച്ചിരിക്കുവാ ഞങ്ങള്...

എങ്കിൽ ശരിയമ്മാ.. വെക്കുവാണേ.... " ഇനിയും സംസാരം തുടർന്നാൽ ശരിയാവില്ലന്നു തോന്നിയിട്ടാവാമവൾ കാൾ കട്ട് ചെയ്തത്... പിന്നെയൊന്നും എഴുതാൻ തോന്നിയില്ലവൾക്ക്, എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു... അവിടെ എന്തൊക്കെയോ തട്ടും മുട്ടും കേൾക്കുന്നുണ്ട്.. "ഏട്ടാ... എന്ത് ചെയ്യുവാ.. " ദർശിനെ പിറകിലൂടെ പുണർന്നുകൊണ്ടവൾ ചോദിച്ചു.. "ഞാനെന്റെ എഴുത്തുകാരിക്ക് ഒരു ചായ ഉണ്ടാക്കുവാണേ... ദാ പിടിച്ചോ..." ഒരു കപ്പിൽ ചായ പകർന്നവൾക്ക് നൽകി... "എഴുത്ത് എന്തായി... കഴിഞ്ഞോ... " "ഏയ്... തുടങ്ങിയതല്ലേ ഉള്ളു... സ്കൂളിൽ നിക്കുന്നെ ഉള്ളു... ഇനി എഴുതി എഴുതി എന്റെ ഈ കെട്ട്യോനെ കിട്ടിയത് വരെ എഴുതണ്ടേ... " അവന്റെ കട്ടിതാടിയിൽ ചെറുതായി വലിച്ചുകൊണ്ടവൾ പറഞ്ഞു.... "ആഹ്... ദച്ചു... വേദനിച്ചൂട്ടോ... " "അച്ചോടാ... വേദനിച്ചോ... " കുറുമ്പോടെ പറയുന്നവളെ അവൻ പ്രണയത്തോടെ നോക്കി...

ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞുവോ... ഇരുവരും കൈയ്യിൽ ഇരിക്കുന്ന ചായ മുത്തി കുടിച്ചു... കണ്ണുകൾ തമ്മിൽ കൊരുത്തു വലിച്ചു...പിടി വിട്ട് പോകുന്ന മനസ്സിനെ പിടിച്ചുനിർത്താൻ അവസാനം അവൻ തന്നെ കണ്ണുകൾ പിൻവലിച്ചു... "അതേ... എന്റെമോള് വേഗം കുടിച്ചു തീർത്തിട്ടേ പോയി എഴുതിക്കെ...പോയെ പോയെ.. " പോകാൻ മടിച്ചു നിന്നവളെ ചിരിയോടെ അവൻ കൈകളിൽ കോരി എടുത്തുകൊണ്ടു പടികൾ കയറി മുകളിലെ മുറിയിലേക്ക് നടന്നു...അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി പ്രണയാർദ്രമായി അവൾ അവനെതന്നെ നോക്കി അവന്റെ നെഞ്ചിലെ ചൂടേറ്റു കിടന്നു.... തുടരും......

Share this story