❣️ദക്ഷ ❣️: ഭാഗം 14

Daksha Ponnu

രചന: പൊന്നു

നീയിത് ആരുടെ കാര്യമാ പറയുന്നേ... " "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ ഒരു പാവം ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കുറിച്ച്.... മറ്റേ ലവനെ...." "ഏവൻ.... ഈ അവന് പേരില്ലേ..." """"......ദർശ്....."""" പേര് കേട്ടപ്പോഴേ ദക്ഷ മുഖം തിരിച്ചു. "നിനക്ക് വേറെ ഒരു പണിയും ഇല്ലല്ലേ... എന്നെക്കൂടി കുഴിയിൽ ചാടിച്ചാലേ സമാധാനം ആകുള്ളോ.... നിന്നോട് ഞാൻ പലതവണ പറഞ്ഞതാണെ എന്നോടിതും പറഞ്ഞു വരല്ലെന്ന്... " ദേഷ്യത്തോടെ സീറ്റിൽ നിന്നുമവൾ എഴുനേറ്റ് ക്ലാസിനു പുറത്തേക്കു നടന്നു. പലപ്പോഴും ഇതിനെപ്പറ്റി സംസാരിച്ചിട്ടും ദക്ഷയിൽ ഒരു മാറ്റവും വന്നില്ല. ദേഷ്യം മാത്രം. പതിയെ ആ ശ്രമം ജിൻസി ഉപേക്ഷിച്ചു. 'ഹലോ.... ദച്ചു അല്ലെ...' പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു വാട്സാപ്പ് മെസ്സേജ്.ഒരു പുതിയ നല്ല തുടക്കത്തിനു വേണ്ടി. 'ഹായ്... ആരാ?' തിരിച്ചു റിപ്ലൈ കൊടുത്തു. ഞൊടിയിടയിൽ തന്നെ മറുപടി വന്നു. 'ഒരു അപരിചിതൻ.ഇന്നേവരെ തമ്മിൽ കണ്ടില്ലാത്ത ഒരാൾ 😌' 'Mr. അപരിചിതൻ. താങ്കളുടെ പേരൊന്ന് വിരോധമില്ലെങ്കിൽ പറയാമോ... ' തിരികെ റിപ്ലൈ വരുന്നതിനു മുൻപേ തന്നെയവൾ താല്പര്യമില്ലാത്തതു പോലെ ഫോൺ മാറ്റിവെച്ചു. 'വിരോധമില്ല.... ഞാൻ ദർശ്... മനസ്സിലായോ ആരാണെന്ന്.... '

പിന്നെയും നോട്ടിഫിക്കേഷൻ വന്നതും അവളെടുത്തു നോക്കി. പേരുകേട്ടതും അതികം ചിന്തിക്കാതെ തന്നെ ആളെ പിടികിട്ടി. "ഇവന് എന്റെ നമ്പർ അവള് കൊടുത്തോ... പരട്ട... " മനസ്സിൽ ജിൻസിയെ പ്രാകി കൊണ്ട് അവന് റിപ്ലൈ കൊടുത്തു. 'മനസ്സിലായി. എനിക്കെന്തിനാ മെസ്സേജ് ഇട്ടേ... ഒരു പെങ്കൊച്ചിന്റെ നമ്പർ കിട്ടിയ ഓടിച്ചെന്ന് മെസ്സേജ് ഇടുമല്ലേ... 😬' 'നമ്പർ കിട്ടിയ ഉടനെ മെസ്സേജ് ഇട്ടതല്ല. അവള് നിന്റെ നമ്പർ തന്നിട്ട് ഇപ്പൊ കുറേയായി... എന്തോ മെസ്സേജ് ഇടാൻ തോന്നി ഇട്ടു. അല്ലാതെ ഓടിവന്ന് ഇട്ടതല്ല. ഇവിടെ ഇരുന്നുകൊണ്ടാ മെസ്സേജ് ഇടുന്നെ.... ഹും... 😏😏😏😏' 'ആണോ..... ഈ വർഷത്തെ ഏറ്റവും വലിയ തമാശ.... ചിരിച്ചു മരിക്കുമല്ലോ😏' 'അതിന് ഞാൻ പറഞ്ഞോ നിന്നോട് തമാശയാണെന്ന്... മുതിർന്നവരോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ലല്ലേ... ആദ്യം പോയി അത് പഠിച്ചിട്ട് വന്ന് സംസാരിക്ക്...😒 ' 'ഇയാൾക്കിതെന്തിന്റെ കേടാണ്... എനിക്കിങ്ങോട്ട് മെസ്സേജ് ഇട്ട് ശല്യപെടുത്തിയിട്ട് ഇപ്പൊ മര്യാദ പഠിപ്പിക്കാൻ വരുന്നോ... ' 'ജിൻസി പറഞ്ഞു ഇയാള്ക്കിത്തിരി ദേഷ്യം കൂടുതലാണെന്ന്...🙈 ' 'അയിന്... ഞാൻ തലയും കുത്തി നിൽക്കണോ... ' ദക്ഷയ്ക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. അവന് ചിരിയും. ' നിന്നാലും എനിക്ക് കുഴപ്പമൊന്നൂല്ലാട്ടോ...

തലയും കുത്തി നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടു തരണേ...' പിന്നെയും ചാറ്റ് ചെയ്താൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞുപോകുമെന്ന് തോന്നിയതും അവന് റിപ്ലൈ കൊടുക്കാതെ നേരെ ജിൻസിയ്ക്ക് മെസ്സേജ് ഇട്ടു... 'ഡീ 😬😬😬😬😬😡😡😡😡😡😡😡😡😡😡😡😡😡😡😡😡കണ്ടവന്മാർക്ക് നീയെന്തിനാടി എന്റെ നമ്പർ കൊടുത്തെ ഊളെ... ' '😁ഈ.... അവൻ ചോദിച്ചു ഞാൻ കൊടുത്തു. അല്ല എന്നിട്ട് രണ്ടിന്റെയും വഴക്ക് കഴിഞ്ഞോ ആവോ... അവൻ പറഞ്ഞു എന്നോട് എല്ലാം. നല്ലവനാടി അവൻ. നിനക്ക് ചെറുതായിട്ടേലും ഇഷ്ട്ടം തോന്നിയോ അവനോട്... സത്യം പറയ്.... ' 'ഓഹ്.... ഒരു നല്ലവൻ.... പിന്നെ ഇഷ്ട്ടായോ എന്നല്ലേ... ഞാൻ വിളിക്കാം നിന്നെ, കാൾ എടുക്ക്.. ബാക്കി അപ്പോ പറയാം... ' ദേഷ്യത്തോടെയാണവൾ ജിൻസിയെ കാൾ ചെയ്തത്. കാൾ എടുത്തയുടനെ തെറിയുടെ അഭിഷേകം തുടങ്ങി. "നിനക്കെന്താടി.... ഏഹ്... ഉടനെ അവനിക്ക് കൊണ്ട് നമ്പർ കൊടുത്തേക്കുന്നു.... " "എടീ അത് പിന്നെ.... ഞാനെന്താ ചെയ്തേ... ഒരാൾ നമ്പർ ചോദിച്ചു, കൊടുത്തു അത്രേ ഉള്ളു . പരിചയമില്ലാത്ത ആളായിരുന്നേൽ ഞാൻ കൊടുക്കില്ലായിരുന്നു. ഇത് അറിയാവുന്ന ആളല്ലേ... ഒരു നമ്പർ കൊടുത്തതിനാണോ നീ എന്നെകിടന്ന് ചീത്ത വിളിക്കുന്നെ..." "ഓ.... അത്രേ ചെയ്തുള്ളു പോലും. ഇനിയെന്താ ചെയ്യാനുള്ളെ... നീ പറഞ്ഞല്ലോ പരിചയമുള്ള ആളെന്ന്. നീ അവനെ ഓൺലൈൻ ആയിട്ടല്ലേ പരിചയപ്പെട്ടേ... ഇന്നേവരെ നേരിട്ട് കണ്ടിട്ടുണ്ടോ...

ഏഹ്... ഇവനൊക്കെ ഏത് ടൈപ്പാണെന്ന് ആർക്കറിയാം.... " "കണ്ടിട്ടില്ലെങ്കിലും എനിക്കറിയാം, അവൻ നല്ലവനാ... ഏതേലും ഒരുത്തന് ഞാൻ നമ്പർ കൊടുക്കില്ല. ഇത് ഞാൻ തിരക്കീട്ടാ കൊടുത്തെ. നിന്റെ സ്വഭാവത്തിന് ഇവൻ ചേരും ഡി... പാവമാ... " അവനെക്കുറിച്ച് പൊക്കി പറയുന്നത് കേട്ടിട്ടായിരിക്കാം ദക്ഷയ്ക്ക് പെരുവിരൽ മുതൽ ദേഷ്യം അരിച്ചുകയറി . "നീയെന്റെ വായിന്ന് നല്ലത് കേൾക്കുവേ... ഒരു പാവം വന്നേക്കുന്നു. എനിക്കിങ്ങോട്ട് മെസ്സേജ് ഇട്ടിട്ട് അവൻ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നു. അവനാരാ അതിന്.. വെറുതെ വഴക്ക് ഉണ്ടാക്കുന്നതെന്തിനാ... പിന്നെ എന്തുപറഞ്ഞാലും കുറേ ചളിപറച്ചിലും... ഓഹ്... എനിക്ക് നാക്കങ്ങു ചൊറിഞ്ഞു വരുന്നുണ്ട്... " അവനോടുള്ള വെറുപ്പും ദേഷ്യവും അവളുടെ സ്വരത്തിൽ കലർന്നിരുന്നു. "എടീ നീയൊന്ന് അടങ്... നിനക്കിനി ചീത്തവിളിക്കണമെങ്കിൽ അവനെ വിളിക്ക്. ഒരു മിനിറ്റു നിക്ക്...." "എനിക്കെങ്ങും വയ്യ ആ കൊരങ്ങനെ വിളിക്കാൻ... ഇനി അവന്റെ വായീന്ന് തെറി കേൾക്കാത്ത കുഴപ്പമേ ഉള്ളു...." അവസാനവാചകം ഒരൽപ്പം ശബ്ദം താഴ്ത്തിയാണവൾ പറഞ്ഞത്. ഏതാനും നിമിഷങ്ങൾക്കകം തന്നെ ജിൻസി കോൺഫറൻസ് കാൾ ആക്കിയിരുന്നു. "ഹലോ.... "

ഒരാൺശബ്ദം കേട്ടതും അലസമായി നിന്നിരുന്ന ദക്ഷ,ആരാണെന്നറിയാൻ ഫോണിലേക്ക് നോക്കി. "ഡീ... ഇതാരാ... " "നീ കുറച്ചുമുന്നേ പറഞ്ഞില്ലേ ഒരുത്തനെ കുറിച്ച്. നാക്ക് ചൊറിഞ്ഞു വരുന്നെന്ന്...ഇനി എന്നെ കിടന്ന് ചീത്ത വിളിക്കാതെ നേരിട്ടങ്ങു വിളിച്ചോ... " വെറുതെ ദേഷ്യത്തിൽ ഒരു ആവേശത്തിൽ പറഞ്ഞതു വേണ്ടായിരുന്നെന്നവൾക്ക് ആ നിമിഷം തോന്നിപോയി. "എന്താണ് ദക്ഷ മാഡം... മൗനമായി നിക്കുന്നെ... പറയാനുള്ളതും വിളിക്കാനുള്ളതുമൊക്കെ വിളിച്ചാട്ടെ... " പരിഹാസ ചുവയോടെ അവൻ പറയുമ്പോൾ തിരിച്ചു നൽകാൻ മറുപടി തിരയുകയായിരുന്നവൾ. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ മാനം പോകുമെന്ന് ഉറപ്പാണ്. "തനിക്കെന്നെ വെ.. വെറുതെ വിടാൻ ഒരുദ്ദേശവുമില്ലേ.... " വാക്കുകൾ തപ്പിപെറുക്കി ചോദിച്ചതും മറുതലയ്ക്കൽ നിന്നവന്റെ ചുണ്ടിൽ ചെറു ചിരി മൊട്ടിട്ടിരുന്നു. കണ്ണിൽ പേരില്ലാത്ത ഏതോ ഒരു വികാരം. "ഇല്ലെങ്കിലോ.... ഞാൻ നിന്നെ ശല്യം ചെയ്യാനേ വരില്ലായിരുന്നു. ഓവർ ആയിട്ട് ജാഡ കാണിച്ചത് നീയല്ലേ... ഇപ്പൊ എനിക്കും വാശിയാണ്. നിന്റെ ജാഡ ഒന്ന് മാറ്റീട്ട് തന്നെ കാര്യം... " "ജാഡ എനിക്കോ.... തനിക്കാണ്... മര്യാദയ്ക്ക് സംസാരിച്ചിരുന്നെങ്കിൽ ഞാനും മര്യാദയ്ക്ക് നിന്നേനേല്ലോ... ഇതിപ്പോ എനിക്ക് മാത്രായോ കുറ്റം... " ഇരുവരുടെയും സംസാരം കേട്ട് ചിരിക്കാനെ ജിൻസിയ്ക്ക് ആയുള്ളു... "ഓഹ്.... ഞാനാരെയും കുറ്റം പറഞ്ഞില്ലേ... നിങ്ങളൊക്കെ വലിയ പുള്ളിയല്ലേ... തോറ്റു തന്നിരിക്കുന്നു.... "

"ഡോ.... കുറെ നേരായി കേക്കുവാ... തനാരാടോ.... വയസ്സിനു മൂത്തത് ആയിപോയി... ഇല്ലായിരുന്നേൽ ന്റെ വായീന്ന് നല്ലത് താൻ കെട്ടേനെ... " എന്തുകൊണ്ടെന്നറിയില്ല അതുവരെ ഉണ്ടായിരുന്ന മുഖത്തെ ചിരി അവനിൽ നിന്നും മാഞ്ഞുപോയി. "ഡീ.... നീ കൂടുതൽ ആളവല്ലേ.... കൊച്ചുകൊച്ചല്ലെന്ന് വിചാരിക്കുമ്പോ..... വയസ്സില് മാത്രം ചെറുത്... സ്വഭാവത്തില് തനി പിശാച്.... " ദേഷ്യത്തോടെയവൻ പറഞ്ഞുനിർത്തി. "പിശാചെന്ന് തന്റെ മറ്റവളെ പോയി വിളിക്ക്.... " "മറ്റവൾ നിന്നെയാക്കാമെന്ന വിചാരിച്ചേ... ആ ഉദ്ദേശത്തിലാ മെസ്സേജ് ഇട്ടതും.... ഇപ്പൊ ഞാനത് തിരുത്തി... എന്റമ്മോ..... നിന്നെ കെട്ടിയാൽ ന്റെ ജീവിതം തീർന്നു.... " "തന്നോട് ഞാൻ പറഞ്ഞോ എന്നെ കെട്ടാനോ പ്രേമിക്കാനോ മെസ്സേജ് ഇടാനോ.... ഇല്ലാലോ.... മേലിൽ എനിക്ക് മെസ്സേജ് ഇടുകയോ വിളിക്കുകയും ചെയ്യരുത് പറഞ്ഞേക്കാം..... " മറുപടിക്ക് കാത്തുനിൽക്കാതെയവൾ ഫോൺ കാൾ കട്ട് ചെയ്തു. സെക്കന്റുകൾക്കകം പിന്നെയും കാൾ വന്നു. ദേഷ്യമുണ്ടായിരുന്നെങ്കിൽ കൂടി കാൾ എടുത്തു. "എന്താ വേണ്ടത്.... " ഒരൽപ്പം ഗൗരവം നിറച്ചവൾ ചോദിച്ചതും മറുതലയ്ക്കൽ അവന്റെ ചിരി ഉയർന്നു കേട്ടു. "അയ്യോ.... അയ്യയ്യോ.... ദക്ഷ കലിപ്പായതാണോ.... കേട്ടപ്പോ എന്തോ ചിരി വന്നു. ഇങ്ങനെയൊന്നും ആരെയും ചിരിപ്പിക്കല്ലേട്ടോ..... "

ചിരിയടക്കാനവൻ പാടുപെടുന്നുണ്ടായിരുന്നു. "പോടാ...... " "നീ പോടീ കുട്ടി പിശാചെ..... " "പോടാ കൊരങ്ങാ..." അവളും വിട്ടുകൊടുത്തില്ല. "അയ്യോ... ഒന്ന് നിർത്തുവോ രണ്ടും... നിങ്ങളെ തമ്മിൽ സെറ്റാക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... നിങ്ങള് കെട്ടിക്കഴിഞ്ഞാലും ഈ വഴക്ക് തീരോന്ന് തോന്നണില്ല. അതുകൊണ്ടേ ഇപ്പൊ തന്നെ നിർത്തിക്കോ സംസാരവും ചാറ്റും എല്ലാം... ഞാൻ പോകുവാ... ബാക്കിയോക്കെ രണ്ടാളും കൂടി ആയിക്കോ... " രണ്ടാളുടെയും വഴക്ക് കേട്ടിട്ടാകും ജിൻസി അപ്പൊ തന്നെ കാൾ കട്ട് ചെയ്തു. "ഞാനും പോകുവാ.... " അത്രമാത്രം പറഞ്ഞുകൊണ്ട് ദച്ചുവും കാൾ കട്ട് ചെയ്തു. അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അവൾക്ക്. അവനും അത് തന്നെ. എങ്കിലും എന്തോ ഒരടുപ്പം അവളോടുള്ളതുപോലെ തോന്നി. വഴക്കായിട്ടാണെങ്കിൽ പോലും അവളോട് സംസാരിക്കാൻ മനസ്സ് കൊതിക്കുന്നതുപോലെ. ഏതോരാണിനെ കണ്ടാലും മനസ്സിലേക്കോടിയെത്തുന്നത് ശിവയെയാണ്. ആണെന്ന വർഗ്ഗത്തിനോട് തന്നെ ആ സമയം ദക്ഷയ്ക്ക് ദേഷ്യം തോന്നും. അവന്റെ ആ കണ്ണുകളും നോട്ടവും ചുട്ടെരിക്കുന്നത് പോലെ......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story