❣️ദക്ഷ ❣️: ഭാഗം 16

Daksha Ponnu

രചന: പൊന്നു

'എടോ... എന്താ ഒന്നും പറയാത്തെ.... ' അവന്റെ മെസ്സേജ് പിന്നെയും എത്തി. 'അത്.... എനിക്കിഷ്ട്ടല്ല... ' വിറയ്ക്കുന്ന കൈകളോടെയാണെങ്കിൽ കൂടിയവൾ റിപ്ലൈ കൊടുത്തു.... അവന്റെ മുഖത്തെ ചിരി ഞൊടിയിടയിൽ മാറി മറിഞ്ഞു.മറുപടിയായി ഒന്നും അവനു കൊടുക്കാനില്ലായിരുന്നു. "സോറി... നമ്മൾ തമ്മിൽ നേരിട്ട് കണ്ടിട്ടുപോലുമില്ല. അങ്ങനെയുള്ളപ്പോ സ്നേഹത്തിലായാൽ ചിലപ്പോ പിന്നീട് ദുഖിക്കേണ്ടി വരും.നേരിട്ട് കണ്ടിട്ട് പരസ്പരം ഇഷ്ട്ടായാൽ അപ്പൊ നോക്കാം ബാക്കിയൊക്കെ. അതുവരെ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം... " ചിന്തിച്ചപ്പോൾ അവൾ പറഞ്ഞതു ശരിയാണെന്ന് തോന്നിയവന്. "ഓക്കേ.... 😄" അന്നേ ദിവസം തന്നെ രാത്രി ഇരുവരും മണിക്കൂറുകളോളം സംസാരിച്ചു.രാത്രി പത്തുമണിമുതൽ മൂന്നു മണിവരെ ചാറ്റ് ചെയ്തു. സംസാരത്തിനിടയിൽ ഒരിക്കലും ഭാവി കാര്യങ്ങൾ വന്നില്ല. കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് തന്നെ ഇരുവർക്കുമിടയിൽ വളർന്നത് സുഹൃദം മാത്രം... പരസ്പരം അറിഞ്ഞുവന്നപ്പോൾ ഇഷ്ട്ടാനിഷ്ട്ടങ്ങൾ എല്ലാം ഏറെ കുറേ ഒരുപോലെ....

ഇഷ്ട്ടതാരം മുതൽ ഇഷ്ടപ്പെട്ട ആഹാരം വരെ.., ഇരുവരുടെയും ഇഷ്ടപ്പെട്ട നിറംവരെ ഒന്നായിരുന്നു. എന്തിനേറെ പറയുന്നു ശരീരത്തിലൂടെ ഒഴുകുന്ന രക്തഗ്രൂപ്പ് പോലും.... അവനത്ഭുതമായിരുന്നു, അവൾക്കും.... ഇത്രയും സാമ്യം... ഓരോ അക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ രണ്ടാളുടെയും ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു. ഒട്ടും തന്നെ നിറം മാങ്ങാതെ... ഓരോ തവണയും പൂർവാതികം ശോഭയോടെ ആ പുഞ്ചിരി നിറഞ്ഞുനിന്നു. സമയമേറെ വൈകിയിട്ടും ഇരുവർക്കും ഒരിറ്റുപോലും മടുപ്പ് തോന്നിയില്ല. സൗഹൃദയം പതിയെ പതിയെ പ്രണയമായി മാറുന്നതവൻ അറിഞ്ഞു. തുടക്കമൊക്കെയും വെറുപ്പായിരുന്നു അവൾക്കവനോട്... ഇപ്പോളിതാ... എത്രയോമണിക്കൂർ ചാറ്റ് ചെയ്തിട്ടും മതിവരാത്തതുപോലെ... ഇതാണോ പ്രണയം.... ഇത്രയും നേരം സംസാരിച്ചിരിക്കാനും മാത്രം എന്തുബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ചെറിയ കാര്യങ്ങൾ പോലും വലിയ വിഷയങ്ങളായി, സംസാരിച്ചാൽ തീരാത്തത്ര വിശാലമായി... "ഡോ... നമ്മളെപ്പോഴാ നേരിട്ടൊന്നു കാണുന്നെ.... "

അവന്റെ ചോദ്യത്തിനവൾ മറുപടിയൊന്നും നൽകിയില്ല. അവളിലെ ചിന്ത മുഴുവൻ ദർശ് ആയിരുന്നു. അവളിൽ നിന്നും യാതൊരു റിപ്ലൈയും കിട്ടുന്നില്ലായെന്ന് തോന്നിയതും പിന്നെയും മെസ്സേജ് ഇട്ടുനോക്കി. 'ഹലോ.. 🙄 പോയോ ' എന്നിട്ടും റിപ്ലൈ ഇല്ല.അവനിലൊരുതരം ഭയം ഉടലെടുത്തു. വീട്ടിലെ ആരെങ്കിലും മുറിയിലേക്ക് വന്നുകാണുമോ..., ഫോൺ വാങ്ങി നോക്കിയോ എന്നെല്ലാമുള്ള ചിന്തകൾ മനസ്സിലേക്ക് കയറിക്കൂടിയതും പിന്നീട് അവൾക്ക് മെസ്സേജ് ഇടാൻ തുനിഞ്ഞില്ല. ഓൺലൈൻ കാണിക്കാത്ത മറ്റൊരു ആപ്ലിക്കേഷൻ ആയതിനാൽ അവൾ പോയോ മെസ്സേജ് കാണുന്നുണ്ടോയെന്നൊന്നും അറിയാനും കഴിയാതെയായി. 'നേരത്തെ പറഞ്ഞതിന്റ മറുപടി ഇപ്പൊ പറയുവാണേ' ഏറെ നേരത്തിനുശേഷം അവളിൽനിന്നും വന്ന മെസ്സേജ്... എന്താണവൾ ഉദ്ദേശിച്ചതെന്ത് മനസ്സിലാവാതെ അടുത്ത മെസ്സേജിനു വേണ്ടിയവൻ ഫോണിലേക്ക് നോട്ടമെറിഞ്ഞു... '❤ലവ് യു ടു.... 😘😘😘😘😘❤' തീരെ പ്രതീക്ഷിക്കാത്ത മറുപടിയായതിനാലാകാം ഒരു ഞെട്ടലിനു ശേഷം അവനിലുണ്ടായ സന്തോഷം അനിർവചനീയമായിരുന്നു. 'ഡോ.... സത്യാണോ... വെറുതെ പറ്റിക്കരുത്ട്ടോ....' വിശ്വാസം വരാത്തത് പോലെ,... ഒരുറപ്പിനു വേണ്ടി അവളോട് തന്നെ ചോദിക്കുമ്പോൾ പെണ്ണ് പറഞ്ഞ വാക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഇത്രവേഗത്തിൽ പ്രണയത്തിലാവുന്നതിനോടുള്ള എതിർപ്പോ അതോ നാണമോ..... ആകെ ഒരു പരവേഷം പോലെ.. തൊണ്ടവറ്റിവരണ്ടു, കൈകൾ തണുത്തുറഞ്ഞു. '🙈ഇഷ്ട്ടാണെന്നേ... കാരണം ചോദിച്ചാലറിയില്ല, എന്തോ എനിക്കിഷ്ട്ടായി...' എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടെകിൽ കൂടി സംസാരിക്കേണ്ടത് എന്താണെന്ന് തിരിച്ചറിയാനാവാത്തതുപോലെ... പിറ്റേന്ന് വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി അവനെ ഫോണിൽവിളിക്കുമ്പോൾ ഹൃദയം തുടികൊട്ടി. "ഹലോ... ദക്ഷ..... " കാതിൽ അവന്റെ മധുര സ്വരം.... മറുപടി നൽകാൻ നാവെന്തേയ് പൊങ്ങിയില്ല...? മുന്നേ ഒരിക്കൽ കേട്ടിട്ടുള്ള ശബ്ദമാണ്. അന്ന് തോന്നാത്ത മാധുര്യം ഇന്നുള്ളതുപോലെ. മറുപടി കിട്ടാതെയായതും അവൻ പിന്നെയും അവളുടെ പേര് ഉച്ചരിച്ചു. ഇത്തവണ നാവുകൾ വിറയലോടെ ചലിച്ചു. "ഹ... ഹലോ... " മറുതലയ്ക്കൽ മൗനം... നീണ്ട മൗനം. ഒരുപക്ഷെ അവനും മുൻപ് കേട്ടതിനേക്കാൾ മധുരം അവളുടെ ശബ്ദത്തിനു തോന്നിയിട്ടുണ്ടാകാം... "ദക്ഷ...." ആർദ്രമായിരുന്നു അവന്റെ സ്വരം.

അത്രമേൽ പ്രണയത്തോടെ... "മ്മ്.... " മറുപടി ചെറുമൂളലിൽ ഒതുക്കി.നാവിനു ശക്തിയില്ലാത്തതുപോലെ. എന്തുപറയും?, എങ്ങനെ സംസാരിച്ചു തുടങ്ങും.?, "ഐ ലവ് യു ദച്ചൂ...." അവളുടെ കണ്ണുകൾ വികസിച്ചു. മുഖത്തെ വികാരമെന്താണ്? പ്രണയമോ, അതോ നാണമോ.... ദക്ഷ എന്നുമാത്രം വിളിച്ചവനിൽ നിന്നുമുള്ള ദച്ചൂ എന്ന വിളി കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു. ഇന്നേവരെ അറിയാത്തൊരു അനുഭൂതി. അധരങ്ങൾ വിറകൊണ്ടു. നാവ് പിന്നെയും ചലിച്ചു. "ഐ ലവ് യു ടു..... " പറഞ്ഞുകഴിഞ്ഞതും അവൾ തന്നെ കാൾ കട്ട് ചെയ്തു. ഇനിയും ശ്വാസമടക്കിപിടിച്ചുനിൽക്കാനാവുന്നില്ല. അവനിൽ ചിരിയാണുണ്ടായത്. ദൂരെയാണെങ്കിൽ കൂടി അവളുടെ നാണം നേരിൽ കണ്ടതുപോലെ തോന്നി. വാട്സാപ്പ് മെസ്സേജ് അയച്ചുനോക്കി. 'ഹേയ്.. 😅 എന്തുപറ്റി കട്ട് ആക്കിയേ... നാണം വന്നോ... ' മെസ്സേജ് വായിച്ച ഉടനെ അവൾ സ്വയം നാക്കുകടിച്ചു. 'ഏയ് 😁... എന്തോ പോലെ തോന്നി... ഒരു പേടി. നമുക്ക് ചാറ്റ് ചെയ്താൽ പോരെ... ' 'പേടിയോ.... നിനക്കോ... 🤣🤣 ചിരിപ്പിക്കല്ലേ... ആദ്യം തന്നെ എന്നോട് പുലികുട്ടി പോലെ നിന്ന് സംസാരിച്ച ആളല്ലേ... എന്തൊരു ദേഷ്യമായിരുന്നു... ' 'പോടോ....😒 ഹും... ' '😅😅.... അതേയ്.... തന്റെ വോയിസ് പൊളിയാട്ടോ....

എനിക്കൊത്തിരി ഇഷ്ട്ടായി... നല്ല ക്യൂട്ട് വോയിസ്... കേട്ടോണ്ടിരിക്കാൻ തോന്നിപോയി... ' 'അയ്യേ.... ന്റെയോ.... ഇയാള് മാത്രേ പറയുള്ളു... 🤣.. പിന്നെ ഇയാൾടെ വോയിസ് സൂപ്പർ... എനിക്കിഷ്ട്ടായി.... ' 'അതേയ്.... നിന്റെ ഈ ഇയാള്, താൻ എന്നൊക്കെയുള്ള വിളി ഒന്ന് നിർത്തുവോ... എനിക്കെന്തോ പോലെ തോന്നുന്നു... അപരിചിതരെ പോലെ...😒' 'എനിക്കും തോന്നീട്ടുണ്ട്. വേറെ ഒന്നും വിളിക്കാനില്ലാത്തതുകൊണ്ടാ ഇങ്ങനെ വിളിച്ചേ... അതുപോലെ എന്നെ ഡോ.. എന്നൊന്നും വിളിക്കുന്നത് എനിക്കിഷ്ട്ടല്ലാട്ടോ.... ' 'ഓഹ്... 😅സോറി... ഇനി വിളിക്കില്ല... പിന്നെ നീ എന്നെ ചീത്തയൊഴിച്ചു വേറെ എന്തുവേണേലും വിളിച്ചോ....' എത്ര നേരം ചാറ്റ് ചെയ്തിട്ടുണ്ടാകും... വളരെയേറെ നേരം.താൻ ഒരു കടയിലാണ് വർക്ക് ചെയ്യുന്നതെന്നും ഡിപ്ലോമ മൊബൈൽ ടെക്നിഷൻ കോഴ്സ് പ്രാക്ടീസ് ചെയ്യുകയാണെന്നും അവൻ തന്നെ പറഞ്ഞു. അവനുമുന്നിൽ തുറന്ന പുസ്തകമായി അവൾ മാറിയെങ്കിലും അവൻ പലതും അവളിൽ നിന്നും മറച്ചുപിടിച്ചു.മറ്റൊരാളുടെ നാവിൽ നിന്നും അവയൊന്നും കേൾക്കുന്നതോ ആരും അറിയുന്നതോ അവന് താങ്ങാൻ കഴിഞ്ഞിരുന്നില്ല. രാത്രി ഏറെ വൈകിയിട്ടും ചാറ്റ് നിർത്തിയിരുന്നില്ല. അമ്മയോ അച്ഛനോ അനിയനോ അറിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രമിച്ചു.

രാത്രി സമയങ്ങളിൽ പതിയെ പതിയെ ചാറ്റ് മാറി വീഡിയോ കാൾ ആയി തുടങ്ങി. ഒരുപക്ഷെ അവളെ അവനും അവനെ അവളും ഭ്രാന്തമായി പ്രണയിക്കാൻ തുടങ്ങിയത് അതിനു ശേഷമായിരിക്കാം.മൊബൈലിന്റെ ചെറുവെളിച്ചത്തിൽ ഇരുവരും പരസ്പരം മൊബൈൽ സ്ക്രീനിലൂടെ പ്രണയിച്ചു. പിന്നീടതു പതിവായി. ഒരു ദിനം പോലും മുടങ്ങാതെയായി.... കാണാതിരുന്നാൽ അന്നേ ദിവസത്തെ ഉറക്കം തന്നെ ഇരുവർക്കും നഷ്ട്ടമാകും. അത്രയേറെ സിരകളിൽ പ്രണയം നിറഞ്ഞിരുന്നു... "ഇങ്ങനെ നോക്കല്ലേടി... എന്ത് മന്ത്രമാടി നീ എന്നിൽ കാണിച്ചേ... സത്യായിട്ടും ഇത്രേം നിന്നെ സ്നേഹിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചതല്ല.... "

അവനെ തന്നെ മൊബൈലിലൂടെ പ്രണയാർദ്രമായി നോക്കികിടക്കുന്നവളോടായി അവൻ പറഞ്ഞു.... "ഞാനെന്ത് ചെയ്തൂന്നാ... ഏട്ടനല്ലേ ഇങ്ങോട്ട് വന്ന് എന്നെ പ്രൊപ്പോസ് ചെയ്തേ.... പറയുന്ന കേട്ട തോന്നുമല്ലോ ഞാൻ അങ്ങോട്ട് വന്ന് വളച്ചെടുത്തതാണെന്ന്...." ഹെഡ്‌സിറ്റിന്റെ മൈക്ക് ചുണ്ടോടടുപ്പിച്ചു പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞു. "അയ്യയ്യോ... ഒന്നുമറിയാത്ത ഒരു കുട്ടി... നീ ഇഷ്ട്ടാണെന്ന് പറയാതെ ഞാനെങ്ങനെയാടി നിന്നെ പ്രേമിക്കുന്നെ.... " "ഓഹ്.... ഞാനൊന്നും പറഞ്ഞില്ലപ്പാ.... എന്റെ വിധി... ഏതുസമയത്താണോ ആവോ ഇങ്ങനൊരു സാധനത്തിനെ പ്രേമിക്കാൻ തോന്നിയെ.... " തലയിൽ കൈവെച്ചുകൊണ്ടവൾ കപടദേഷ്യം നടിച്ചു.... "നീ ആരാടി.... ഏഹ്.... ഡീ വൈഫി... കൂതറെ.... കെട്ട്യോളാണെന്ന് നോക്കൂല പറഞ്ഞേക്കാം.... " "എന്തോ.... എങ്ങനെ.... എന്തുചെയ്യും, അതുകൂടി പറഞ്ഞെ....".......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story