❣️ദക്ഷ ❣️: ഭാഗം 20

Daksha Ponnu

രചന: പൊന്നു

അവനടുത്തേക്ക് നീങ്ങി നടന്നതും ദർശ് ഒരൽപ്പം കൂടി മാറി നടന്നു... പിന്നീട് അവളും പോയില്ല അവനെ ശല്യം ചെയ്യാൻ... "ഇഷ്ട്ടായികാണില്ല എന്നെ... മുഖത്തുനോക്കി പറയാൻ വയ്യാഞ്ഞിട്ടാവും ഈ ഒഴിഞ്ഞു മാറ്റം..." ആരും കാണാതെ മെല്ലെ കണ്ണുനീർ തുടച്ചുനീക്കി ഒറ്റയ്ക്കവൾ മുന്നോട്ടു നടന്നു.... സ്കൂളിന്റെ തൊട്ടടുത്തായി തന്നെ കോളേജും ഉണ്ട്. കോളേജ് ക്യാന്റീനിന്റെ തൊട്ടിപ്പുറം ഒരു മൂന്നുവശവും മതിലുകളാൽ ചുറ്റപ്പെട്ട ഒരു ഇരിപ്പിടമുണ്ട്. പല പ്രണയങ്ങളും പൂത്തുതളിരിട്ടത് ഇവിടെ നിന്നുമാണ്. അവിടമെത്തിയതും ജിൻസിയും അയാളും അവിടേക്കു കയറി. ഓരോ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളുമായി നടക്കുന്നതിനിടയിൽ ദക്ഷ ഇതൊന്നും ശ്രദ്ധിച്ചില്ല. കൈയ്യിൽ ആരുടെയോ പിടി വീണതും ഞെട്ടി തിരിഞ്ഞു നോക്കും മുന്നേ തന്നെ അവളെ അകത്തേക്ക് വലിച്ചുകയറ്റിയിരുന്നു. ചുറ്റും കണ്ണുകൾ പായിച്ചുകൊണ്ടവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു ഇരുകൈകളും അവളുടെ തോളുകൾക്ക് മുകളിൽ വെച്ചുകൊണ്ട് തന്നോട് ചേർത്തു നിർത്തി... ദക്ഷയോന്ന് ഞെട്ടാതിരുന്നില്ല.ഇത്രയും നേരം പരിചിത ഭാവം നടിക്കാതെ നടന്നവനാണ്... അത്ഭുതത്തോടെ നോക്കുന്നവളുടെ കണ്ണുകളിലേക്കവൻ ഉറ്റുനോക്കി. മിഴികൾ ചിമ്മാതെ....

അവളുടെ കണ്ണുകളും ആദ്യം ഉടക്കിയത് ദർശിന്റെ കാപ്പി കണ്ണുകളിലേക്കാണ്... പാൽനിറമുള്ള കുഞ്ഞിക്കണ്ണുകളിൽ ഏറെ ഭംഗിയോടെ ആരെയും കൊതിപ്പിക്കാൻ ത്രാണിയുള്ള കാപ്പിനിറത്തിൽ കൃഷ്ണമണി. അധികനേരം ആ കണ്ണുകളിലേക്ക് നോക്കിനിൽക്കാനവൾക്കായില്ല... അത്രമാത്രം പ്രണയം അവന്റെ കണ്ണുകളിൽ നിറഞ്ഞുതുളുമ്പിയിരുന്നു. നോട്ടം നേരിടാനാകാതെ തലതാഴ്ത്തി നിന്ന പെണ്ണിന്റെ മുഖമവൻ ചൂണ്ടുവിരലാൽ ഉയർത്തി. "എന്താടി... ഇങ്ങോട്ട് നോക്കിയേ... നോക്ക് പെണ്ണെ...." അവളുടെ കാതോരമായി പറഞ്ഞതും പെണ്ണ് വേഗം മിഴികളുയർത്തി നോക്കി. "ഇഷ്ട്ടായില്ലേ എന്നെ... എന്തേയ് നേരത്തെ ഒഴിഞ്ഞു മാറി നടന്നേ..." അവന്റെ മിഴികളിൽ നിന്നും കണ്ണുകൾ പിൻവലിക്കാതെയവൾ ചോദിച്ചു... "എന്റെ കണ്ണിലേക്കു ശരിക്കും നോക്കിയേ... എന്താ ഈ കണ്ണിൽ കാണുന്നേ..... ഏഹ്... നിന്നോടുള്ള പ്രണയമല്ലാതെ മറ്റെന്തെങ്കിലും കാണുന്നുണ്ടോ നീ... " അവളാ കണ്ണുകളിലേക്ക് കുറച്ചുകൂടി ആഴത്തിൽ നോക്കി... ശരിയാണ്... പ്രണയമല്ലാതെ മറ്റൊരു വികാരവും ആ കണ്ണുകളിലില്ല.... "പറയ്... കാണുന്നുണ്ടോ മറ്റെന്തെങ്കിലും...." വീണ്ടുമെത്തിയ അവന്റെ ചോദ്യത്തിന് ഇല്ലെന്ന അർഥത്തിലവൾ തലയാട്ടി.... "പിന്നെന്തിനാ ഈ ഇഷ്ട്ടായോ എന്നൊരു ചോദ്യം....

നേരത്തെ ഒഴിഞ്ഞു മാറി നടന്നത് വെറുതെ നാട്ടുകാരെ കാണിപ്പിക്കണ്ടാന്ന് വെച്ചിട്ടാ... നിന്നെ അറിയാവുന്ന ആരേലും കണ്ടാൽ പിന്നെ അതുമതി എല്ലാം കഴിയാൻ... നിന്റെ വീട്ടിലറിഞ്ഞു വേഗം മോളെ കെട്ടിച്ചുവിടും... എനിക്ക് പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല... ബസിൽ വെച്ച് ന്തോ.... ചേർന്നിരിക്കാനൊരു പേടിപോലെ... ആദ്യായി കണ്ടതല്ലേ അതുകൊണ്ടാ... സോറി...." അവന്റെ വാക്കുകൾ മാത്രം മതിയാരുന്നു അവളിൽ ആളികത്തുകയായിരുന്ന ചിന്തകൾക്കുമേൽ പടർന്നുകയറിയ അഗ്നിയെ ശമിപ്പിക്കാൻ... ചിരിയോടെയവൾ അവന്റെ നെഞ്ചിലായി മുഖമമർത്തി. "അതേയ്... എനിക്ക് നിന്റെ വോയിസ് ഒത്തിരി ഇഷ്ട്ടായി... നിന്നെപ്പോലെ തന്നെ നല്ല ക്യൂട്ട് ആയിട്ടുണ്ട്..." അവന്റെ ശബ്ദം പിന്നെയും കാതിലെത്തിയതും അവൾ ചിരിച്ചുകൊണ്ട് മുഖമുയർത്തി നോക്കി... "ഏട്ടൻ മാത്രേ പറയുള്ളു... പിന്നേ... എന്റെ ഡ്രെസ്സിങ് രീതി ഇഷ്ട്ടായോ... എന്തേലും മാറ്റാം വരുത്തണോ.... ഇന്ന് ഒരുങ്ങിയത് തീരെ ശരിയായില്ല... എന്തോ പോലെ എനിക്ക് തന്നെ ഫീൽ ആവുന്നു..." അവനിൽ നിന്നും ഒരൽപ്പം നീങ്ങിനിന്ന് സ്വയം നോക്കികൊണ്ട് തന്നെ അവനോടു ചോദിച്ചതും ദർശ് അവളെയൊന്ന് ആകെമൊത്തം വീക്ഷിച്ചു. എന്നിട്ട് പിന്നെയും പഴയപടി അവളുടെ തോളിൽ കൈവെച്ചു ചേർന്നു നിന്നു.

"എനിക്കീ സിനിമയിലൊക്കെ കാണുന്നപോലെ നിനക്ക് ഏതിട്ടാലും ചേരുമെന്ന് പൊക്കിപറയുന്നത് തീരെ ഇഷ്ട്ടല്ല.... അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറയാ... സത്യം പറഞ്ഞാൽ എനിക്ക് നിന്റെ ഡ്രസ്സിങ് സ്റ്റൈൽ തീരെ ഇഷ്ട്ടായില്ല... കുറച്ചൂടി മോഡൽ ആയിട്ടൊക്കെ നടക്കാം... എന്ന് വെച്ച് ഓവർ ആയി എല്ലാടവും കാണിച്ച് നടക്കണ്ട.... മാന്യമായ രീതിയ്ക്ക് നല്ല ഡ്രസ്സ് ഇട്ട് നടക്കണം... പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് തടി കുഞ്ഞിലേ തൊട്ടേ ഇഷ്ട്ടല്ല... അമ്മയ്ക്ക് തന്നെ തടിവെക്കുമ്പോൾ ഞാൻ പറയാറുണ്ട് കുറയ്ക്കാൻ... നിനക്ക് ഓവർ അല്ല... ബട്ട് കുറച്ചാൽ അടിപൊളിയായിരിക്കും... നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ... എനിക്കുവേണ്ടി ഒന്നും ചേഞ്ച് ചെയ്യണ്ടാ... സാധാരണ കാമുകിമാരോട് ആരും ഇതൊന്നും പറഞ്ഞുകേട്ടിട്ടില്ല... പക്ഷെ വൈഫിനു ഏതേലും ഡ്രസ്സ് ചേരില്ലെന്ന് കണ്ടാൽ ഉറപ്പായും പറയും... ഞാനും അതുപോലെ ചെയ്തൂന്നെ ഉള്ളു... നിന്നെ ഞാൻ കാമുകി ആയി കണ്ടിട്ടില്ല... ന്റെ വൈഫ് ആണ്.... ഓക്കെ...." അവൾക്ക് പലപ്പോഴും തന്നിൽ മാറ്റാം വരുത്തേണ്ടതായി തോന്നിയിട്ടുള്ള കാര്യങ്ങളാണ് അവൻ പറഞ്ഞതും. എന്തിനെന്നറിയാതെ അവനെയോർത്തവൾ അഭിമാനം കൊണ്ടു. "പിന്നെ നീയെന്തിനാ ഇത്രയും കട്ടിക്ക് കണ്ണെഴുതുന്നെ....

അതൊന്ന് കുറച്ചേക്കൂട്ടോ... താഴെ കണ്ണെഴുതീലെങ്കിൽ അത്രയും നല്ലതാ... വെറുതെ കെമിക്കൽ വാരി തേച്ച് കണ്ണ് കേടാക്കണ്ടാലോ..." "ഓക്കേ.... ഇനി കണ്ണിന്റെ അടിയിൽ എഴുതില്ല.... വേറെ എന്തെങ്കിലും...." "ഏയ്....വേറൊന്നൂല്ലടി.... " അതും പറഞ്ഞുകൊണ്ടവൻ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് ഡയറി മിൽക്ക് എടുത്ത് അവൾക്കുനേരെ നീട്ടി... "ബാഗിൽ ഇട്ടോ... നിനക്ക് ഒത്തിരി ഇഷ്ട്ടല്ലേ..." അവളുടെ കണ്ണുകൾ വിടർന്നുവന്നു.... വീട്ടിൽ നിന്നാരും തന്നെ വാങ്ങി തന്നിട്ടില്ല. വാങ്ങിച്ചുതരാൻ മുൻപ് കാമുകനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവളിലെ സന്തോഷത്തിന് അതിരില്ലായിരുന്നു... കൊച്ചു കുട്ടികളെ പോലെ വാങ്ങിയവൾ ബാഗിൽ ഇട്ടു. അവന്റെ കണ്ണുകളപ്പോഴും അവളിൽ തങ്ങി നിന്നിരുന്നു. പ്രണയവും വാത്സല്യവും ഒരുപോലെ കലർത്തിയവൻ അവളെ നോക്കി നിന്നു.... പെട്ടെന്ന് ഓർത്തതുപോലെ അവൾ കൈയ്യിലെ വാച്ചിലേക്ക് നോക്കി. "അയ്യോ... ടീച്ചർ പതിനൊന്ന് മണിക്കാ വരാൻ പറഞ്ഞെ... ഇപ്പൊ തന്നെ മണി പത്രണ്ട് ആവാൻ പോവുന്നു.... ഡീ ജിൻസി മതി വാ... ടീച്ചർ പോയി കഴിഞ്ഞാൽ അവസാനം ടി.സി കിട്ടൂലെ.... പോയി വാങ്ങീട്ട് വരാം... വാ " പ്രിയതമനുമായി സംസാരിച്ചുകൊണ്ടിരുന്ന ജിൻസിയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ദക്ഷ മുന്നിലേക്ക് നടന്നു. ഇടയ്ക്കിടയ്ക്ക് ഒരൽപ്പം മാറി പിറകെ വരുന്ന ദർഷിനെ നോക്കും... ഒരു ഇറക്കം കഴിഞ്ഞ് സ്കൂളാണ്... ജിൻസിയേയും വലിച്ചുകൊണ്ട് വേഗത്തിലവൾ നടന്നു.

സ്കൂളിന്റെ പുറത്തായി മതിലിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന ആളെ കണ്ടതും ദക്ഷയിൽ ഒരേ സമയം സങ്കടവും അതിനേക്കാൾ സന്തോഷവും തോന്നി. "ഡീ ആ ബസ് സ്റ്റോപ്പിൽ ഫോണിൽ കുത്തികൊണ്ടിരിക്കുന്ന ആളെ കണ്ടോ..." ദക്ഷ പറഞ്ഞതും ജിൻസി അങ്ങോട്ടേക്ക് നോക്കി. മനസ്സിലാവാത്തതുപോലെ പിന്നെയും ദക്ഷയെ നോക്കി. "ആരാടി...." "ശിവ... " അപ്പോഴാണ് ജിൻസിയും അതോർത്തത്... ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. ദക്ഷ വേഗം തന്നെ ജിൻസിയിൽ നിന്നും മാറി പിന്നിലേക്ക് ദർശിന്റെ അടുത്തേക്ക് നടന്നു. "അതേയ്.... കൈ പിടിച്ചു നടന്നോട്ടെ.... പ്ലീസ്.... " "എന്തുപറ്റി...." സംശയ രൂപേണേ അവൻ ചോദിച്ചതും ദക്ഷ ബസ് സ്റ്റോപ്പിലേക്ക് നോക്കി പറഞ്ഞു. "ഞാൻ പറഞ്ഞിട്ടില്ലേ... ശിവ...അവൻ ദേ അവിടെ ഇരിക്കുന്നു... പ്ലീസ് ഏട്ടാ... എന്റെ ഒരാഗ്രഹമാ.... പ്ലീസ്..." ആ പേര് കേട്ടപ്പോൾ തന്നെ ദർശിന് കാര്യം മനസ്സിലായി. ചിരിയോടെയവൻ ദക്ഷയുടെ കൈകളിൽ കരം ചേർത്തു... ശിവയുടെ മുന്നിലൂടെ തലയുയർത്തി പിടിച്ചു നടക്കുമ്പോൾ സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നവൾക്ക്. ദക്ഷയെയും അവളോട് ചേർന്നു നടക്കുന്ന ദർശിനെയും കാണേ എന്തിനോവേണ്ടി ശിവ അവരെ തന്നെ ഉറ്റുനോക്കി.പിന്നെ തലകുനിച്ചിരുന്നു.

ശിവയുടെ മുഖത്ത് മിന്നി മറയുന്ന ഓരോ ഭാവങ്ങളും ദക്ഷ ആവോളം ആസ്വദിച്ചു. ഒരു കാലത്ത് അത്രയേറെ മനസ്സ് അവൻ കാരണം ഉടഞ്ഞു പോയിട്ടുണ്ട്. ഇന്ന് അതിനിരട്ടി ആനന്ദം അവളനുഭവിക്കുന്നുണ്ട്. ശിവയെക്കാൾ എത്രയോ മടങ്ങ് മുകളിലാണ് ദർശ് എന്നവൾ ഓർത്തു. സ്കൂളിൽ കയറി തിരികെ ഇറങ്ങുമ്പോൾ അവനോട് ചേർന്നു നടക്കാതെ ഒരൽപ്പം നീങ്ങിയവൾ നടന്നു.എങ്കിലും ഇരുവർക്കിടയിലുമുള്ള അകലം നന്നേ കുറവായിരുന്നു. "ടാ... രവി.... ഇത് റോഡാണ് .... " ജിൻസിയുടെ തോളിലൂടെ കൈ ഇട്ട് പരസ്പരം നൂലിട വ്യത്യാസമില്ലാതെ ചേർന്നുനടക്കുന്ന ജിൻസിയുടെ ആളെ നോക്കി ദർശ് പതിയെ പറഞ്ഞു... "പോടാ... " ചിരിയോടെയവർ മുന്നോട്ടു നടന്നു. "ടാ അളിയാ... ആ റെഡ് കളർ ചുരിദാറിട്ട കൊച്ച് കൊള്ളാല്ലേ...." ദർശ് രാവിയോടായി ഒരൽപ്പം ഉച്ചത്തിൽ ചോദിച്ചു.... "ആടാ...പൊളി...." "ലൈൻ കാണോടാ അതിന്..." ദർശ് അടുത്തത് പറഞ്ഞതും ദച്ചു അവനെ ഒരുപുരികമുയർത്തി നോക്കി. അതേനോട്ടം ജിൻസി രവിയേയും നോക്കി.... "നിങ്ങൾക്ക് അവളെ ലൈൻ അടിക്കണോ... ഏഹ്... പറയാൻ..." ജിൻസി ആരും കാണാത്ത രീതിയിൽ രാവിയുടെ കൈയ്യിൽ പിച്ചിക്കൊണ്ട് ചോദിച്ചതും ഇല്ലെന്നവൻ ചിരിയോടെ തലയാട്ടി... "എന്താ മനുഷ്യാ നിങ്ങൾക്ക് കുഴപ്പം....

അവൾക്ക് ലൈൻ ഉണ്ടാവേ ഉണ്ടാവാതിരിക്കെ ചെയ്യട്ടെ.... എന്തായാലും നിങ്ങൾക്ക് ലൈൻ ഉണ്ടല്ലോ.... പിന്നെന്താ... റോഡായി പോയി... ഇല്ലേൽ പൊന്നുമോന്റെ പല്ലിന്നു നിലത്ത് കിടന്നേനെ.... ഇനി നോക്കണോ നിങ്ങൾക്ക്.... വേണോന്ന്..." അവനു കേൾക്കാൻ പാകത്തിന് പറഞ്ഞതും ദർശ് രവിയെ ദയനീയമായി നോക്കി. രവി അവനെയും... കോളേജിനു മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ദർശ് എന്തോ ചിന്തായിലായിരുന്നു... അവനെന്തോ അവളോട് പറയാനുള്ളതുപോലെ തോന്നിയതും ദക്ഷ തന്നെ നേരിട്ട് ചോദിച്ചു... ആദ്യമൊക്കെ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി പറയേണ്ടി വന്നു..... "ഡീ അത്..... നമുക്ക് ഇപ്പൊ പിരിഞ്ഞാലോ... പ്രേമിച്ചുനടന്നിട്ടെന്തിനാ... കാൾ ഒന്നും ചെയ്യാതെ,ചാറ്റ് ചെയ്യാതെയായാലും പ്രേമിക്കാല്ലോ... മൂന്ന് വർഷം കഴിഞ്ഞ് ഞാൻ വീട്ടിൽ വന്നു ചോദിച്ചു കെട്ടിക്കോളം നിന്നെ... ഇപ്പൊ ഇവിടെ വെച്ച് തൽകാലം സ്റ്റോപ്പ് ആക്കിയാലോ...." അവളൊരുനിമിഷം നിന്നു. അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... "നീ എന്താ ഒന്നും പറയാത്തെ... ഇപ്പൊ നിർത്താം..."

പിന്നെയും അവന്റെ ചോദ്യത്തിന് ഒരു മൂളലിൽ അവൾ മറുപടിയൊതുക്കി. ആ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "ഡീ...സങ്കടായോ...." ഇനിയും അവന്റെ മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല. അവളുടെ കൈകളിൽ കോർത്തുപിടിച്ച അവന്റെ കൈ കുടഞ്ഞെറിഞ്ഞുകൊണ്ടവൾ മുന്നിലേക്ക് നടന്നു. അവനെന്തോ സങ്കടം തോന്നി... അവളെ പിറകിൽ നിന്നും വിളിക്കാൻ തോന്നിയില്ലവന്... റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ അവൻ ശ്രദ്ധിച്ചില്ല. """ഏട്ടാ.......""" അടുത്തേക്ക് പാഞ്ഞുവന്ന കാർ അവനെ ഇടിക്കും മുന്നേ തന്നെ ദക്ഷ ഓടിച്ചെന്ന് അവന്റെ പിറകിലേക്ക് വലിച്ചു. "നിങ്ങൾക്കെന്താ നോക്കി നടന്നൂടെ...." ദേഷ്യവും സങ്കടവും നിറച്ചവൾ പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ മുന്നിലേക്ക് നടന്നുകൊണ്ട് ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു.കണ്ണുകൾ നിറഞ്ഞിരുന്നവളുടെ............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story