❣️ദക്ഷ ❣️: ഭാഗം 27

Daksha Ponnu

രചന: പൊന്നു

"എനിക്കെന്താ ഏട്ടാ പറ്റിയെ... " ചോദിച്ചിട്ടും മറുപടി നൽകാതെ അവളെത്തന്നെ നോക്കിയിരുന്നു... "ശ്യെടാ... ഏട്ടാ... ഹലോ... എനിക്കെന്താ പറ്റിയതെന്ന് പറയ്.. " മറുപടിയായവൻ അവളുടെ സാരി വയറിൽ നിന്നും വകഞ്ഞുമാറ്റി. അവളെയൊന്ന് നോക്കിയ ശേഷം വയറിലായി ചുണ്ടുകളമർത്തികൊണ്ടവൻ പറഞ്ഞു. "ഇതെന്റെ കുഞ്ഞിന്..." കേട്ടതും ഞെട്ടലോടെ അവനെ ഉറ്റുനോക്കി. അവളുടെ കൈകളും വയറിലേക്ക് നീങ്ങി... "ശരിക്കും.... ഡോക്ടർ പറഞ്ഞോ..." "മ്മ്...." അവളിൽ നിന്നും കണ്ണെടുക്കാതെയവൻ മൂളി... ***** "നിന്നെ ഇതിനാണോടി പഠിക്കാൻ വിട്ടത്..... പറയാൻ.... ഇനി നീ അവനേം മനസ്സിലിട്ട് നടന്നാലുണ്ടല്ലോ നിന്നെയങ്ങ് വേണ്ടാന്ന് വെക്കും.... കേട്ടോടി...." ദക്ഷയുടെ തലമുടിയിൽ കുത്തിപ്പിടിച്ചു അവളെ അച്ഛൻ തറയിലേക്ക് തള്ളിയിട്ടു. "നിങ്ങളെന്തിനാ കൊച്ചിനെ അടിക്കുന്നെ... അവളൊരു പെങ്കൊച്ചാണ്..." "നീയൊറ്റ ഒരുത്തിയാ ഇവളെ ഇങ്ങനെ ആക്കിയേ.... നിനക്കിനി എന്നെ കളഞ്ഞിട്ട് പോണോന്നുണ്ടോ.... പത്തിരുപത്തഞ്ചു വയസ്സുള്ള ഒരുത്തനെ കണ്ടപ്പോ മോൾടെ പറ്റും പറഞ്ഞു നിനക്കും അവന്റെ കൂടെ പൊറുക്കണമെങ്കിൽ പോടീ.... ഇവളെ കൊന്നാലും ശരി ഞാൻ പറയുന്ന ആളെ കൊണ്ടേ കെട്ടിക്കുള്ളു....." "നിങ്ങൾക്കെന്താ വട്ടാണോ... എന്തൊക്കെയാ സംസാരിക്കുന്നതെന്ന് വല്ല ബോധോം ഉണ്ടോ..... ഇനി അവളെ നിങ്ങള് തൊട്ട് പോവരുത്.... പെങ്കൊച്ചിനെ അടിക്കാനുള്ള അധികാരമൊന്നും നിങ്ങൾക്കില്ല.... അടിച്ചുകൊല്ലാൻ വേണ്ടീട്ടാണോ ഇത്രേം വളർത്തിയത്.... "

"ഇവളെ ഇത്രേം വളർത്തി വലുതാക്കാൻ അറിയാമെങ്കിൽ എന്ത് ചെയ്യണോന്ന് ഞാൻ തീരുമാനിച്ചോളാം.... നീ മറ്റവനെ വിളിച്ചു പറഞ്ഞുകാണോല്ലോ... വരട്ട് അവൻ.... ബാക്കി അപ്പൊ കാണിച്ചുതരാം.... ഇവൾടെ മനസ്സ് മാറ്റാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ.." "അ...അച്ഛനിനി എന്തൊക്കെ പറഞ്ഞാലും എന്നെ കൊന്നാലും ശരി അവന്റെ കൂടെ അല്ലാതെ വേറെ ആര്ടെ കൂടെയും ഞാൻ ജീവിക്കില്ല...." കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർ തുടച്ചുമാറ്റാതെ തന്നെ ഉറച്ച ശബ്ദത്തിലവൾ പറഞ്ഞു. അച്ഛന്റെ മുഖം കോപത്താൽ ജ്വലിച്ചു. ദേഷ്യത്തോടെ, വേഗത്തിൽ അകത്തേക്ക് നടന്നു. തലവെട്ടിപൊളിക്കുന്നത് പോലെ തോന്നിയവൾക്ക്. ചുണ്ടുകൾ വിതുമ്പുന്നുണ്ട്. ആശ്രയത്തിനെന്ന പോലെ അമ്മയെ നോക്കി. അവർക്കും എന്തുചെയ്യണമെന്ന് അറിവുണ്ടായിരുന്നില്ല. മറ്റാരേക്കാളും അച്ഛന്റെ ദേഷ്യം അറിയാവുന്നത് കൊണ്ടാവാം അമ്മയുടെ ഈ മൗനം.. അകത്തുപോയ അച്ഛൻ കാറ്റുപോലെ പുറത്തേക്ക് ഇറങ്ങി മരത്തിൽ നിന്നും കുറേ പേരകമ്പുകൾ ഒടിച്ചെടുത്ത് എല്ലാം കൂടി ചേർത്തുവെച്ചുകൊണ്ട് അകത്തേക്ക് കയറി. "ഇനി പറയെടി നീ.... നിനക്ക് അവനെ വേണോ... പറയാൻ...." അവൾക്കുനേരെ കമ്പ് ഓങ്ങിക്കൊണ്ടയാൾ അലറി. പേടിയോടെ എഴുനേറ്റ് ദച്ചു പിറകിലേക്ക് നീങ്ങി...

"അച്ഛാ.... അ...ടിക്കല്ലേ അച്ഛാ... പ്ലീസ്.... എ...നിക്കവനെ മറക്കാൻ പറ്റണില്ല.... " കരഞ്ഞുകൊണ്ടവൾ പറഞ്ഞു തീർന്നതും കാൽമുട്ടുകൾക്ക് താഴെ ആയി അസഹ്യമായ വേദന നൽകികൊണ്ട് അച്ഛനിൽ നിന്നും പ്രഹരം ഏറ്റിരുന്നു. "ആാാ...." വേദനയാൽ അലറികരഞ്ഞുകൊണ്ടവൾ നിലത്തേക്ക് ഊർന്നിരുന്നുപോയി.... അമ്മ പൊട്ടികരഞ്ഞുകൊണ്ട് അവൾക്കടുത്തേക്ക് ചെല്ലാനൊരുങ്ങിയെങ്കിലും അച്ഛന്റെ ഒരൊറ്റ നോട്ടത്തിൽ അവരുടെ കാലുകൾ നിശ്ചലമായി. "തടയാനോ പിടിച്ചു മാറ്റാനോ വന്നാലുണ്ടല്ലോ... അതിന്റെ അടിയും കൂടി ഇവള് കൊള്ളേണ്ടി വരും.... അവളുടെ ഒരു പ്രേമം...." പിന്നെയും അയാൾ പൊതിരെ തല്ലി... കൈയ്യിലും കാലിലും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിയുടെ മുറിവ് പറ്റി. കരഞ്ഞുതളർന്നു നിലത്ത് കിടന്നിട്ടും അയാളുടെ ദേഷ്യം ശമിച്ചിരുന്നില്ല. അമ്മ കാലിൽ വീണുകൊണ്ട് കെഞ്ചി, അവളിൽ നിന്നും വേദനയാൽ നേർത്ത ശബ്ദം മാത്രം കേൾക്കാൻ തുടങ്ങിയതും കയ്യിലെ ഒടിഞ്ഞ കമ്പ് ദൂരേക്ക് വലിച്ചെറിഞ്ഞു. "ഇനി പറയെടി അവനെ തന്നെ വേണോ നിനക്ക്.... പറയാൻ.... നിന്നോടാ ചോദിക്കുന്നെ...." "വേ.... വേ...ണം " തന്റെ തീരുമാനം മാറ്റാതെയവൾ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. അയാളിലെ തീ ആളികത്തി....

മുന്നിൽ കിടക്കുന്നത് സ്വന്തം മകളാണെന്ന് ഒരുവേള അയാൾ മറന്നു കാണും.. "എന്നെ നാണം കെടുത്തി അവന്റെ കൂടെ ചീവിക്കുന്നേലും നല്ലത് നീയൊക്കെ ചാവുന്നതാ .... ഇത്രയും നാള് വളർത്തിയ എന്റെ വാക്കിനെക്കാൾ നിനക്ക് വലുത് അവനാണല്ലേ.... ഇനി നീ ഇവിടെ വേണ്ട..." കലി തീരാതെ അയാൾ നിലത്തുകിടന്ന വടിയെടുത്ത് പിന്നെയും അവളെ തല്ലി. ശരീരത്തിലെ എവിടെ നിന്നൊക്കെയോ തൊലി പൊട്ടി രക്തം പൊടിഞ്ഞു. "ന്റെ കൊച്ചിനെ ഒന്നും ചെയ്യല്ലേ.... ഞാൻ കാലുപിടിക്കാം.... അയ്യോ.... ആരെങ്കിലും വായോ...." അമ്മ അയാളുടെ കാലുപിടിച്ചു കൊണ്ട് അലറി കരഞ്ഞു. വീടിനടുത്തുള്ളവർ പുറത്തേക്ക് തലയെത്തിച്ചു നോക്കിയതല്ലാതെ അയാളുടെ സ്വഭാവമറിയാവുന്നത് കൊണ്ടാവാം അങ്ങോട്ടേക്ക് പോകാൻ ആരും തുനിഞ്ഞില്ല. "ആ പെണ്ണ് എന്തോ കാണിച്ചെന്ന് തോന്നുന്നു... ഏതോ ചെക്കന്റെ കൂടെ പ്രേമത്തിലാണെന്ന്... അതിനാണെന്ന് തോന്നുന്നു ഇങ്ങനെ അടിക്കണേ... " "ഓ..... പിന്നേ... പ്രേമിച്ചെന്ന് വെച്ച് ഇങ്ങനെ അടിക്കോ.... ഇത് വേറെന്തോ ആണ്... വല്ല ഗർഭവും കാണും... അതാ ഇത്രേം പ്രശ്നം...." "എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ..." കൂടിനിന്നവർ പരസ്പരം അടക്കം പറഞ്ഞു.... കരയാൻ പോലുമുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല. കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു വേദനയാൽ മൂളുക മാത്രം ചെയ്തു.... എന്തൊക്കെയോ പറയണമെന്നുണ്ടവൾക്ക് പക്ഷെ കഴിയുന്നില്ല... മനസ്സും ശരീരവും വേദനയാൽ നുറുങ്ങുന്നു.

"അ...അ..ച്ഛാ..." വിറകൊള്ളുന്ന അവളുടെ വാക്കുകൾ അയാൾ കേട്ടില്ല... സഹതാപമേതും സ്വന്തം മകളോട് തോന്നിയില്ല. "നീ എപ്പോ അവനെ വേണ്ടാന്ന് പറയുന്നോ അപ്പൊ ഞാൻ നിർത്താം.... " അയാൾ പിന്നെയും ദേഷ്യത്തോടെ പറഞ്ഞു.... "കൊ....കൊന്നാ...ലും എ...നിക്ക..വനെ മ..തി " തളർച്ചയുള്ള ഉറച്ച ശബ്ദത്തിലവൾ പറഞ്ഞതും അയാൾ അവളുടെ മുടിയിൽ കുത്തി പിടിച്ചു വലിച്ചെഴുനേൽപ്പിച്ചു. "നീ നന്നാവില്ലല്ലേടി..... " അലറികൊണ്ടയാൾ മുടിയിൽ ശക്തിയിൽ പിടിച്ച് ദച്ചുവിന്റെ തല ഭിത്തിയിലേക്ക് അടിച്ചു . "....ആഹ്ഹ്....." "ദച്ചൂ......" അവളുടെ ശബ്ദം ഉയർന്നതും അതേ സമയം തന്നെ ദർശിന്റെ സ്വരവും അവിടെ ഉയർന്നു കേട്ടു... അകത്തേക്ക് ഓടികയറി തന്റെ പ്രാണനെ ചേർത്തു പിടിക്കാനൊരുങ്ങും മുന്നേ അവന്റെ നെഞ്ചിലേക്ക് അയാൾ ആഞ്ഞു ചവിട്ടി.... അടികൊണ്ട് നിലത്തേക്ക് തെറിച്ചു വീണിട്ടും അവന്റെ കണ്ണിൽ നെറ്റിപൊട്ടി രക്തതുള്ളികൾ ഇറ്റുവീണുകൊണ്ട് തന്നെ കൂമ്പിയടയുന്ന കണ്ണുകളുമായി നോക്കുന്ന പെണ്ണിനെ മാത്രമേ കണ്ടുള്ളു.അവളെ നിലത്തേക്ക് തള്ളിയിട്ടുകൊണ്ടയാൾ അവനടുത്തേക്ക് നടന്നു.... "നിനക്ക് പ്രേമിക്കാൻ എന്റെ മോളെ കിട്ടിയോളോടാ...." അവന്റെ കോളറിൽ കുത്തിപിടിച്ചുകൊണ്ടയാൾ അലറി... "ദച്ചൂ..... "

അവന്റെ കാതുകൾക്ക് അവയൊന്നും കേൾക്കാനായില്ല... അധരം അവളുടെ പേരു മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു. മുന്നിലുള്ള അച്ഛനെ തള്ളിമാറ്റികൊണ്ടവൻ അവൾക്കടുത്തേക്ക് പാഞ്ഞു... "ദച്ചൂ ഡീ....മോളെ..." അവളെ നെഞ്ചോടടക്കി പിടിച്ചുകൊണ്ടവൻ തേങ്ങി.... കൺപീലികളിൽ രക്തതുള്ളികൾ തറഞ്ഞു നിൽക്കുന്നതിനാൽ അവനെ കാണാൻ പോലും അവൾ നന്നേ ബുദ്ധിമുട്ടി... "ആ..." എന്തോ പറയും മുന്നേ തന്നെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞിരുന്നു. "ഡാ...." പിറകിൽ നിന്നും അയാൾ ചവിട്ടിയിട്ടും അവനൊരു അനക്കവും ഉണ്ടായില്ല... "ദച്ചൂ.... കണ്ണ് തുറക്ക്... മോളെ... കുഞ്ഞി... ഡീ.. ഒന്നൂല്ലാ നിനക്ക്.... ഒരിക്കലും നിന്നെ വിട്ട് ഞാനെങ്ങും പോവില്ല.... " അവളെ ചേർത്തുപിടിച്ചവൻ തേങ്ങി. **** "ഇനി നീ പഴയ പോലെ ഓടിച്ചാടി നടന്നാലുണ്ടല്ലോ... എന്റേന്ന് കിട്ടും നിനക്ക്... കേട്ടോ.... സമയത്തിന് എന്തേലും കഴിച്ചോണം... നിന്റെ ഈ ചിപ്സ് തീറ്റി കുറച്ചു കുറക്കണം... പിന്നെ...." "അയ്യോ... നിർത്തിക്കെ.. എല്ലാംകൂടി ഒന്നിച്ചു പറയാതെ എന്റെ ഏട്ടാ... കേട്ടിട്ട് എനിക്ക് വട്ടുപിടിക്കുന്നു... അമ്മ വരാന്ന് പറഞ്ഞു... അച്ഛനെവിടോ പോയേക്കാ... നാളെ വരുമായിരിക്കും.... " "ഡീ.....എനിക്കിനി നിന്നെ ഗർഭിണിയാക്കിയതിനു അച്ഛന്റെ കയ്യീന്ന് അടി വല്ലതും കിട്ടോ ആവോ......." "പോടാ.... എന്റെ അച്ഛൻ അത്രയ്ക്ക് ദുഷ്ട്ടാനൊന്നൂല്ല.... പാവമാ..." ".... അതാണല്ലോ മോള് തലപൊട്ടി കുറേ നാൾ കിടന്നത്... "........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story