Dear Comrade 🥀: ഭാഗം 25

Dear Comrade

രചന: Zquadiee

" നിന്റെ അപ്പ വരും ന്ന് തോന്നുന്നില്ല വാവേ..... ഞങ്ങളെ കൂടെ വരുന്നോ..... " ( അഖി ) " ഹും ഹും..... നിക്ക് മ്മ നെ കാനനം..... " ( യുക്ത ) യുക്ത കണ്ണ് നിറച്ചു നിവിയെ നോക്കി പറഞ്ഞതും നിവി ദേഷ്യത്തിൽ അഖിയെ നോക്കി...... " അപ്പ ഇപ്പൊ വരും വാവേ..... അതിന് ഇങ്ങനെ കരയൊന്നും വേണ്ടാട്ടോ..... " ( നിവി ) " യെസ് യെസ്.... 😌 " ( അഖി ) നിവി അഖിയെ നോക്കിയതും ഒന്ന് ചിരിച്ചു കാണിച്ചു അഖി യുക്തയ്ക്ക് നേരെ തിരിഞ്ഞു...... " അഖിൽ..... " ( അഖി ) അഖി യുക്തയ്ക്ക് നേരെ കൈ നീട്ടി പറഞ്ഞതും യുക്ത അവനെയും കയ്യിലേക്കും മാറി മാറി നോക്കി മുഖം തിരിച്ചു നിവിയുടെ കഴുത്തിലൂടെ കയ്യിട്ടു അവന്റെ തോളിലേക്ക് ചാരി കിടന്നു...... " ഇത് ശെരിയല്ല...... എന്നോട് മാത്രം എന്താ ഇത്ര ദേഷ്യം..... ഞാൻ കൂട്ടില്ല..... " ( അഖി ) അഖി മുഖം വീർപ്പിച്ചു പറഞ്ഞതും യുക്ത അവനെ നോക്കി...... " പ്പ വരൂല്ല പഞ്ഞില്ലേ..... " ( യുക്ത ) " സോറി അത് ഞാൻ തിരിച്ചെടുത്തു..... നമ്മൾ ഫ്രണ്ട്‌സ് അല്ലെ..... " ( അഖി ) " ഹ്മ്മ്..... " ( യുക്ത ) " അതെ വാവേ..... വാവ ന്റെ പേരെന്താ..... അത് പറഞ്ഞില്ലല്ലോ..... " ( അഖി ) " യുത്ത അയുത്ത് ഇഹാൻ..... " ( യുക്ത ) നിവിയുടെ താടിയിൽ പിടിച്ചു കളിച്ചു കൊണ്ട് യുക്ത പറഞ്ഞതും ഒരുനിമിഷം ശ്വാസം നിലച്ചത് പോലെ നിവിക്ക് അനുഭവപ്പെട്ടു..... വിശ്വാസം വരാത്ത രീതിയിൽ യുക്തയെ നോക്കിയവൻ അഖിയെ നോക്കി..... അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..... " എന്താ..... യുക്ത അവ്യുക്ത് വിഹാൻ എന്നാണോ.....?? " ( അഖി )

അഖി ചോദിച്ചതും യുക്ത അതെ എന്നർത്ഥത്തിൽ തല കുലുക്കിയതും നിവിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ അവളിലേക്ക് അടർന്നു വീണു...... " കരയുവാനോ..... " ( യുക്ത ) അവന്റെ മുഖത്തേക്ക് കൈ നീട്ടിയവൾ ചോദിച്ചതും നിവി അവളെ വാരി പുണർന്നു..... കണ്ണുകൾ തോരാതെ പെയ്തു കൊണ്ടേയിരുന്നു..... യുക്ത അവനെ തന്നെ നോക്കി അവന്റെ കൈക്കുള്ളിൽ ആയിരുന്നു..... " Whats going on here..... യുക്ത.....?? " ആരവിന്റെ ശബ്ദം ഉയർന്നതും നിവി യുക്തയിൽ നിന്ന് അടർന്നു മാറി അവളെ വാരിയെടുത്ത് ആരവിന്റെ അടുത്തേക്ക് നടന്നു....... " പ്പാ..... " ( യുക്ത ) " നിങ്ങൾ.....?? " ( ആരവ് ) " അവ്യുക്ത് വിഹാൻ..... " ( നിവി ) " വാട്ട്‌.....?? " ( ആരവ് ) " നിങ്ങൾക്ക് മനസ്സിലാവുന്നത് പോലെ പറയുവാണെങ്കിൽ കൃതിയുടെ ഹസ്ബൻഡ്..... യുക്തയുടെ അച്ഛൻ..... " ( അഖി ) " പ്പാ..... " ( യുക്ത ) യുക്തയെ ശ്രദ്ധിക്കാത്തതിന്റെ ദേഷ്യത്തിൽ യുക്ത വിളിച്ചതും അവളെ ഒന്ന് നോക്കിയവൻ അവൾക്ക് നേരെ കൈ നീട്ടി.... എന്നാൽ ദേഷ്യത്തിൽ തന്നെ യുക്ത നിവിയുടെ തോളിൽ മുഖമമർത്തി കിടന്നു..... കൈ പിൻവലിച്ചു ആരവ് പിന്തിരിഞ്ഞു നടന്നതും പിന്നാലെ ഒന്ന് ആലോചിച് അഖിയും നിവിയും യുക്തയുമായി നടന്നു..... 🥀

ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും നിവിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നതായി അവന് അനുഭവപ്പെട്ടു.... അവനെ ചുട്ടിപിടിച്ചു കിടക്കുന്ന യുക്തയിൽ അവന്റെ പിടി മുറുകി..... നഷ്ടപ്പെട്ടെന്ന് കരുതിയ ജീവൻ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു അവനിൽ..... ആരവ് കാളിങ് ബെൽ അടിച്ചതും ഒരു സ്ത്രീ വന്നു വാതിൽ തുറന്നു..... യുക്തയെ ചേർത്ത് പിടിച്ചു നിൽക്കുന്ന നിവിയെ കണ്ട് സംശയത്തോടെ അവർ ആരവിനെ നോക്കി...... " എന്റെ അമ്മയാ...... " ( ആരവ് ) ആരവ് പരിചയപ്പെടുത്തിയതും നിവി അവരെ നോക്കിയൊന്ന് ചിരിച്ചു..... എന്മല അവന്റെ തുമ്പിയെ കാണാനായി അക്ഷമയോടെ നിൽക്കുകയായിരുന്നു അവൻ...... " ഇത് അവ്യുക്ത്..... കൃതിയുടെ ഹസ്ബൻഡ്..... & അഖിൽ അവ്യുക്ത് ന്റെ ഫ്രണ്ട് ആണ്..... " ( ആരവ് ) ആരവ് പറഞ്ഞു നിർത്തിയതും ഞെട്ടലോടെ അവർ നിവിയെ നോക്കി..... മരിച്ചെന്നു കരുതിയവൻ ആണ് ഇന്ന് ജീവനോടെ മുന്നിൽ നിൽക്കുന്നത്..... " അല്ല അതിന് അവ്യുക്ത് മരി...... " " അതെ..... ഞാൻ എല്ലാം പറയാം.... കൃതി എവിടെ....?? " ( ആരവ് ) " ഇത്ര നേരവും യുക്തയെ കാണാതെ ഇവിടെ നിൽക്കുവായിരുന്നു..... ഒരു വഴിപാടിന് വേണ്ടി അമൃത നിർബന്ധിച്ചപ്പോൾ അവളെ കൂടെ പോയതാ..... വരാറായി..... " " അമ്പലം ഇവിടെ അടുത്ത് തന്നെയാ..... താൻ അകത്തേക്ക് കയറിയിരിക്ക്..... " ( ആരവ് ) " ഹ്മ്മ്..... " ( നിവി ) നിരാശയോടെ പറഞ്ഞവൻ അകത്തേക്ക് കയറിയതും യുക്ത കണ്ണ് തുറന്ന് ചുറ്റും നോക്കി..... " മ്മാ..... " ( യുക്ത )

" അമ്മ പുറത്ത് പോയേക്കുവാ..... ഇപ്പൊ വരും..... " ( നിവി ) " ആനോ..... " ( യുക്ത ) " ഹ്മ്മ്..... " ( നിവി ) ചുവരിൽ തൂക്കി വെച്ചിരിക്കുന്ന കൃതിയുടെയും യുക്തയുടെയും ചിത്രത്തിലേക്ക് നോക്കിയവൻ മൂളിയതും യുക്ത അവന്റെ താടിയിൽ പിടിച്ചു കളിക്കാൻ തുടങ്ങി...... ടേബിളിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകകൂട്ടങ്ങൾക്കിടയിൽ അടർന്നു മാറി നിൽക്കുന്ന ആ പുസ്തകം കയ്യിലെക്കെടുത്തു...... * Dear Comrade * അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു..... മെല്ലെ അതിലൂടെ കണ്ണോടിച്ചവൻ താളുകൾ മറിച്ചു...... * അകലുവാൻ വയ്യ സഖാവേ അത്രമേൽ നീ എന്നിൽ ആഴ്ന്നിരുന്നു..... * ഓരോ വരികൾ വായിക്കുമ്പോഴും അതിൽ നിറഞ്ഞു നിൽക്കുന്ന തന്നെ തന്നെയായിരുന്നു നിവി ക്ക് കാണാൻ സാധിച്ചത്..... അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ വകഞ്ഞു മാറ്റിയവൻ താളുകൾ മറിച്ചു...... അവസാന വരികളും വായിച്ചവൻ കണ്ണുകൾടച്ചു നിന്നതും യുക്ത പതിയെ കുഞ്ഞികൈകളാൽ അവന്റെ കണ്ണുനീർ തുടച്ചു കൊടുത്തു..... " കയല്ലേ..... " ( യുക്ത ) കുഞ്ഞിക്കണ്ണുകൾ നിറച്ചു യുക്ത പറഞ്ഞതും ഇല്ലെന്ന ഭാവത്തിൽ തല കുലുക്കി അവളുടെ നെറ്റിയിലേക്കവൻ ചുണ്ട് ചേർത്തു...... 🥀 ആരവിന്റെ കൂടെ നിൽക്കുന്ന അഖിയെ കണ്ടവളുടെ കാലുകൾ ഒരുനിമിഷം നിലച്ചു..... മനസ്സിലേക്ക് ഓർമ്മകൾ പതിയെ പതിയെ കടന്നു വരാൻ തുടങ്ങി..... എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലമായി നിൽക്കുന്നവളെ നോക്കി അഖി പുഞ്ചിരിച്ചതും നിറയാൻ തുടങ്ങിയ കണ്ണുകളോടെ അവൾ അവനരികിലേക്ക് നടന്നു......

" അഖിയേട്ടാ..... " ( കൃതി ) " ഓർമ ഉണ്ടല്ലേ..... ഞാൻ കരുതി എന്നെയൊക്കെ മറന്നു കാണും ന്ന്...... " ( അഖി ) കുസൃതി നിറഞ്ഞ വാക്കുകളോടെ അഖി പറഞ്ഞതും നിറഞ്ഞ കണ്ണുകളോടെ അവളവനെ നോക്കി..... " അച്ചോടാ..... ഇത്രേയുള്ളൂ എന്റെ കുറുമ്പി...... " ( അഖി ) അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞതും ചെറുതായി അവന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു..... " ഒരിക്കൽ എങ്കിലും.... നിനക്ക് വരാമായിരുന്നു...... " ( അഖി ) " ആഗ്രഹം ഇല്ലാത്തത് അല്ല ഏട്ടാ.... പറ്റില്ലെനിക്ക് സഖാവില്ലാതെ അങ്ങോട്ടേക്ക്..... എങ്ങനെയാ ഞാൻ അവിടെ ഒറ്റയ്ക്ക്...... " ( കൃതി ) " ഒറ്റയ്ക്കോ..... ഞങ്ങൾ ഒക്കെയോ....... മതി..... ഇനി അതൊന്നും ഓർക്കേണ്ട..... കഴിഞ്ഞതെല്ലാം കഴിഞ്ഞു..... യുക്ത കാത്തിരിക്കുവ നിന്നേ..... നീ അകത്തേക്ക് ചെല്ല്..... " ( അഖി ) അഖി അവളെ അടർത്തി മാറ്റി കണ്ണുകൾ ഒക്കെ തുടച്ചു പറഞ്ഞു...... അഖിയോട് പറഞ്ഞവൾ അകത്തേക്ക് നടന്നതും കണ്ണുകൾ തുടച് ഒരു ചിരിയോടെ അഖി നിന്നും....... 🥀 യുക്തയുടെ ശബ്ദത്തിലുള്ള ചിരി കേട്ട് കൊണ്ടാണ് കൃതി അകത്തേക്ക് കയറിയത്..... ഒരു നിമിഷം ഒന്ന് സംശയിച്ചവൾ മുന്നോട്ട് നടന്നതും യുക്തയെ എടുത്ത് ഉയർത്തി നിൽക്കുന്നവനെ ആയിരുന്നു അവൾ കണ്ടത്...... " മ്മേ...... " ( യുക്ത ) കൃതിയെ കണ്ട് യുക്ത വിളിച്ചതും നിവി യുക്തയെ നെഞ്ചോട് ചേർത്ത് പിന്തിരിഞ്ഞു നോക്കി..... വെളിച്ചത്തേക്ക് നടന്നു വരുന്ന നിവിയെയും അവന്റെ തോളിൽ തല വെച്ച് ഒരു ചിരിയോടെ കിടക്കുന്ന യുക്തയെയും കണ്ട് തന്റെ ശ്വാസം നിലച്ചത് പോലെ അവൾക്കനുഭവപ്പെട്ടു.....

ഒരു നിമിഷം സത്യ ഏത് മിഥ്യ ഏത് എന്നാ കുരുക്കിൽ അകപ്പെട്ടവൾ കണ്ണുകൾ മിഴിച്ചവനെ നോക്കി...... അവളുടെ അവസ്ഥ മനസ്സിലായത് പോലെ യുക്തയെ നിലത്തേക്ക് നിർത്തിയവൻ അവൾക്കരികിലേക്ക് നടന്നു..... പ്രതിമ കണക്കെ നിശ്ചലമായി നിൽക്കുന്നവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് ചേർത്ത് നിർത്തി പ്രണയാർദമായി അവൻ അവളിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു...... " എന്താ എന്റെ തുമ്പി കാലങ്ങൾക്ക് ശേഷം എന്നെ കണ്ട് ഒരുമാതിരി പ്രേതത്തെ കണ്ട പോലെ നോക്കുന്നെ..... " ( നിവി ) കുസൃതിയോടെ നിവി ചോദിച്ചതും കൃതി മെല്ലെ കൈകൾ ഉയർത്തി അവന്റെ മുഖത്തേക്ക് ചേർത്ത് വെച്ചു...... " സഖാവേ..... " ( കൃതി ) ചിലമ്പിച്ച ശബ്ദത്തോടെ കൃതി വിളിച്ചതും അതേയെന്നർത്ഥത്തിൽ തലകുലുക്കി പുഞ്ചിരിയോടവളുടെ സീമന്തരേഖയിൽ അധരങ്ങൾ ചേർത്തു..... അവന്റെ കൈകൾക്കുള്ളിൽ കാലങ്ങൾക്ക് ശേഷം ഒന്നിച്ചു നിന്ന് അവന്റെ സ്നേഹം പകർന്നെടുക്കുമ്പോൾ എല്ലാം തീർത്തും ഒരു സ്വപ്നമായി തോന്നിയവൾക്ക്...... " മ്മേ...... " താഴെ നിന്നും ദേഷ്യം കലർന്ന അങ്ങനെ ഒരു ശബ്ദം ഉയർന്നതും കൃതി അവനിൽ നിന്ന് വിട്ട് മാറാൻ ശ്രമിച്ചെങ്കിലും ഒരു കയ്യാൽ കൃതിയെ തന്നോട് ചേർത്ത് നിർത്തി മറുകയ്യാൽ യുക്തയെ വാരിയെടുത്തവൻ......

" അറിയോടാ കണ്ണാ..... വാവന്റെ അച്ഛനാ..... " ( കൃതി ) നിവിയോട് ചേർന്ന് നിന്നവൾ പറഞ്ഞതും വിടർന്ന മിഴികളോടെ യുക്ത നിവിയിലേക്ക് നോട്ടം മാറ്റി...... " സഖാവോ..... " ( യുക്ത ) " അതേടാ..... സഖാവ..... " ( കൃതി ) സഖാവ് എന്ന് പറയുമ്പോൾ വിടർന്നു വരുന്ന തന്റെ രക്തത്തിന്റെ കണ്ണുകൾ കാണ്കെ ഒരുതരം കൗതുകം ആയിരുന്നു നിവിയിൽ...... " മ്മ അല്ലെ പഞ്ഞേ സഖാവിനെ കാനാൻ പത്തൂല്ല ന്ന്..... വാവ കന്തലോ സഖാവിനെ..... " ( യുക്ത ) " അമ്മ അങ്ങനെ പഞ്ഞോ..... ശ്യെ..... അങ്ങനെ പറഞ്ഞോ...... " ( നിവി ) " ഹ്മ്മ്.... യുത്തക്കൊരുപാത് സങ്കതായി .... " ( യുക്ത ) " അച്ചോടാ..... സാരല്ല..... സഖാവിനെ വാവയ്ക്ക് ഇനി എന്നും കാണാട്ടോ..... " ( നിവി ) യുക്തയുടെ മൂക്കിലേക് മൂക്ക് ഉരസി നിവി പറഞ്ഞതും കുലുങ്ങി ചിരിച്ചു കൊണ്ട് നിവിയോട് ചേർന്നിരുന്നു കുറുമ്പി..... പതിയെ ആ ചിരി നിവിയിലേക്കും കൃതിയിലേക്കും പടർന്നു.....___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story