Dear Comrade 🥀: ഭാഗം 26

Dear Comrade

രചന: Zquadiee

" സഖാവേ.... ല്ലാ.... ച്ഛേ..... ഹും ഹും.... നിക്ക് സഖാവേ ന്ന് വിച്ചാൽ മതി.... " ( യുക്ത ) " നടക്കത്തില്ല..... നിന്റെ അച്ഛനല്ലേ..... സൊ അച്ഛാ ന്ന് വിളിച്ചാൽ മതി..... " ( കൃതി ) " വെന്താ.... യുത്തക്ക് സഖാവ് ന്ന് വിച്ചാൽ മതി..... " ( യുക്ത ) കണ്ണൊക്കെ നിറച്ചു വിതുമ്പി കൊണ്ട് നിവിയുടെ നെഞ്ചിൽ മുഖമമർത്തി കൊണ്ട് യുക്ത പറഞ്ഞതും കൃതിക്ക് ആകെ വിഷമം ആയി..... " അച്ചോടാ..... എന്റെ കിലുക്കാം പെട്ടി കരയുവാണോ..... സാരല്ല.... വാവ സഖാവേ ന്ന് വിളിച്ചോ..... " ( കൃതി ) യുക്തയ്ക്കു നേരെ കൈ നീട്ടി കൃതി പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കരയുന്ന തിരക്കിൽ ആണ് യുക്ത..... " വാവേ....... " ( കൃതി ) എവിടെ..... ഒരു മൈന്റും ഇല്ല..... നിവിയുടെ തോളിൽ തല വെച്ച് കിടക്കുവാ..... എത്രയൊക്കെ ശ്രമിച്ചിട്ടും പിണക്കം മരത്തിരുന്നപ്പോൾ കൃതിയുടെ ദേഷ്യം ഒക്കെ നിവി ക്ക് നേർക്കായി..... അവനെ ദേഷ്യത്തിൽ നോക്കി അവൾ പുറത്തേക്കിറങ്ങി പോയതും നിവി മേലേക്ക് നോക്കി സ്വയം തലക്ക് അടിച്ചു യുക്തയെ നോക്കി..... " എന്നോടീ ചതി വേണ്ടായിരുന്നു വാവേ..... " ( നിവി ) നിവി യുക്തയെ നോക്കി പറഞ്ഞതും എന്താണെന്ന ഭാവത്തിൽ യുക്ത നിവിയെ നോക്കി..... " വാവ ന്താ ചെതെ..... " ( യുക്ത ) " അതൊന്നും പറഞ്ഞാൽ വാവയ്ക്ക് ഇപ്പൊ മനസ്സിലാവില്ല..... " ( നിവി ) " തെന്താ..... " ( യുക്ത ) " അത് അങ്ങനെയാ...... " ( നിവി ) നിവി പറഞ്ഞു അവളെ ഒന്ന് എടുത്ത് ഉയർത്തിയതും അവിടെ ആകെ അവളുടെ ചിരി പടർന്നു...... 🥀

ഗാർഡനിൽ അഖിയോട് സംസാരിച്ചിരിക്കുവായിരുന്നു അമൃതയും ആരവും..... അപ്പോഴാണ് ദേഷ്യത്തിൽ കൃതി അങ്ങോട്ടേക്ക് വന്നത്...... " എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..... 🤧 " ( കൃതി ) അഖിയെ നോക്കി കൃതി പറഞ്ഞതും കാര്യം മനസ്സിലാവാതെ അവൻ കൃതിയെ നോക്കി...... " ഞാൻ എന്നതാ ചെയ്തെ 🙄 " ( അഖി ) " നിങ്ങൾ വന്നത് കൊണ്ടല്ലേ യുക്ത എന്നോട് പിണങ്ങിയെ..... നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു..... " ( കൃതി ) " എങ്ങനെ...... 🙄 " ( അഖി ) " യുക്ത എന്നോട് മിണ്ടുന്നില്ല ന്ന്.... സഖാവിന്റെ പേരും പറഞ്ഞു..... 🤧 " ( കൃതി ) " അപ്പൊ നിനക്ക് നിവി നെ വേണ്ടേ..... 🙄 " ( അഖി ) " വേണം..... " ( കൃതി ) " അപ്പൊ പിന്നെ ഞങ്ങൾ വന്നതിൽ എന്താ പ്രശ്നം..... 🙄 " ( അഖി ) " അത് ശെരിയാ..... പക്ഷെ നിങ്ങൾ വന്നത് കൊണ്ട് അല്ലെ യുക്ത എന്നോട് പിണങ്ങിയെ..... " ( കൃതി ) " മ്മേ...... " ( യുക്ത ) കൃതി പറഞ്ഞു തീരും മുന്നേ യുക്തയുടെ വിളി വന്നതും അഖി കൃതിയെ നോക്കി.... കൃതി അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നാ ഭാവത്തിൽ എന്തോ ആലോചിച് നിന്നതും യുക്ത കൃതിയുടെ മേലേക്ക് കേറിയിരുന്നു..... " മ്മേ..... " ( യുക്ത ) " ഹാ..... എന്താടാ..... " ( കൃതി ) " വാവനോട് ദേഷ്യണോ..... " ( യുക്ത ) " എനിക്കോ.... ഏയ്‌...... എനിക്ക് ഒരു പിണക്കവും ഇല്ലല്ലോ.... " ( കൃതി ) " ആക്ച്വലി ഇവിടെ എന്താ പ്രശനം..... 🙄 " ( അമൃത ) " ആവോ..... എന്നോടാണോ ചോദിക്കുന്നെ..... എനിക്ക് ഏതായാലും പ്രശ്നം ഒന്നും ഇല്ല..... " ( കൃതി )

" എനിച്ചും..... " ( യുക്ത ) " ആഹാ..... വാവക്ക് പ്രശ്നം ഇല്ലേ.... " ( അമൃത ) യുക്ത ഇല്ലെന്ന രീതിയിൽ തലയാട്ടി കൃതിയെ ചുറ്റി പിടിച്ചു ഇരുന്നു..... 🥀 " വാവേ..... ഞങ്ങളെ വിട്ട് പോവാണല്ലേ..... " ( അമൃത ) അഖിയുടെ കയ്യിൽ ഇരിക്കുന്ന യുക്തയോടായി ചോദിച്ചതും യുക്ത കണ്ണ് മിഴിച്ചു അവളെ നോക്കി..... പതിയെ യുക്തയുടെ നെറ്റിയിൽ ചുംബിച്ചവൾ നിറഞ്ഞ കണ്ണുകൾ തുടച് മാറി നിന്നതും കൃതി അവളെ അടുത്തേക്ക് നടന്നു...... " കരയുവാണോ ചേച്ചി..... ഞങ്ങൾ അത്ര ദൂരെയൊന്നും അല്ലല്ലോ..... ചേച്ചി ക്ക് എപ്പോ യുക്തയെ കാണാൻ തോന്നിയാലും ഒന്ന് വിളിച്ചാൽ മതി അവൾ നിങ്ങളെ അടുത്ത് ഉണ്ടാവും..... ഞാൻ പ്രസവിച്ചു എന്നല്ലേ ഉള്ളൂ നിങ്ങളും അവളെ അച്ഛനും അമ്മയും തന്നെ അല്ലെ..... ഇങ്ങനെ കരഞ്ഞിരിക്കുവാണേൽ ഞാൻ പോവില്ല ട്ടൊ..... " ( കൃതി ) " ഹോ എന്റെ കൃതി..... ഞാൻ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നതാ.... അതിനാണ്..... നീ വന്നേ..... " ( അമൃത ) അമൃത കൂടുതലൊന്നും പറയാൻ നിൽക്കാതെ കൃതിയെയും ആയി പുറത്തേക്ക് വന്നതും ആരവുമായി സംസാരിച്ചിരിക്കുവാ യുക്ത..... അവന്റെ മുഖത്തു സങ്കടത്തിന്റെ ഒരു നിഴൽ പോലും ഇല്ലാത്തത് അമൃതയെ അത്ഭുതപ്പെടുത്തിയിരുന്നു....... 🥀 " അറിയില്ല എങ്ങനെ നന്ദി പറയണം ന്ന്.... എത്ര പറഞ്ഞാലും മതിയാവില്ല..... " ( അവ്യുക്ത് )

" ഏയ്‌...... ശെരിക്കും ഞങ്ങളാ നന്ദി പറയേണ്ടത്..... യുക്തയും കൃതിയും വന്നതിന് ശേഷമാ ഇതൊരു വീടായത്..... നിറമുള്ള കുറച്ചു ഓർമ്മകൾ ജീവിതത്തിന് പകർന്നു തന്നത് അവരാ..... " ( ആരവ് ) " ഞാൻ പറയാൻ വന്നത് വേറൊന്നും അല്ല..... യുക്ത ക്ക് നിങ്ങളെ എത്ര മാത്രം ഇഷ്ടം ആണെന്ന് ഞാൻ കണ്ടതാ...... ജന്മം കൊണ്ടല്ലെങ്കിലും നിങ്ങളും അവളുടെ അച്ഛനും അമ്മയും തന്നെയല്ലേ..... ഇത്രയും കാലം അവളുടെ ലോകം തന്നെ നിങ്ങൾ ആയിരുന്നില്ലേ...... യുക്തയെ എനിക്ക് വീട്ടിലേക്ക് കൊണ്ട് പോവണം ന്ന് ഉണ്ട്...... വർഷങ്ങളായി ഇവർക്ക് വേണ്ടി കാത്തിരിക്കുന്ന കുറെ പേർ ഉണ്ട്.... പക്ഷെ നിങ്ങളുടെ അനുവാദം ഇല്ലാതെ എനിക്ക് ഒരിക്കലും അത് ചെയ്യാനാവില്ല..... " ( അവ്യുക്ത് ) " അത്..... തന്റെ മകൾ അല്ലെ.... അതിന് ഞങ്ങളോട് അനുവാദം ചോദിക്കാൻ..... " ( ആരവ് ) " ഞാൻ പറഞ്ഞല്ലോ...... കൃതി പറഞ്ഞു എനിക്കറിയാം നിങ്ങൾക്ക് യുക്ത ആരാണെന്ന്...... ഇത്രയും കാലം കൂടെ നിന്ന് പെട്ടെന്നൊരു ദിവസം അവൾ പോവുമ്പോൾ നിങ്ങൾ അത് എങ്ങനെ സ്വീകരിക്കും എന്നെനിക്കൊരു..... " ( അവ്യുക്ത് ) " ഏയ്‌..... അവളെ കാണണം തോന്നുമ്പോൾ കാണാനുള്ള അവസരം..... അത് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ...... " ( ആരവ് ) ആരവ് പറഞ്ഞു തീരുമ്പോൾ അവന്റെ ഉള്ളിൽ ഒരുതരം ആശ്വാസം ആയിരുന്നു..... ഇത്രയും നേരം നെഞ്ചിൽ ഉണ്ടായിരുന്ന ഭാരം ഇറക്കി വെച്ച ഫീൽ ആയിരുന്നു അവന്..... നിവിയിലും ആ ഒരു തെളിച്ചം പ്രകടം ആയിരുന്നു...... 🥀

" പ്പാ..... അമ്മു...... താ താ...... " ( യുക്ത ) കാറിൽ കൃതിയുടെ മടിയിൽ ഇരുന്ന് കൈ വീശി പറയുന്ന യുക്തയെ ചിരിയോടെ നോക്കി നിന്നവർ...... കാർ കണ്ണിൽ നിന്ന് മറയവേ അമൃത ആരവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... " നീ ഇങ്ങനെ വിഷമിക്കാതെ..... നമുക്ക് ഇടയ്ക്ക് യുക്തയെ പോയി കാണാം ന്നെ..... " ( ആരവ് ) " ആരവ്...... എന്തിനാ ഇങ്ങനെ സങ്കടം അടക്കി പിടിച്ചു..... എനിക്കറിയാം...... എന്നേക്കാൾ ഏറെ വിഷമിക്കുന്നുണ്ട് നീ..... എന്നിട്ടും..... " ( അമൃത ) " ഉണ്ട്..... നല്ല സങ്കടം ഉണ്ട്..... പക്ഷെ എന്നേക്കാൾ ഒരുപാട് അനുഭവിച്ചതാ അവ്യുക്ത്..... അവനൊരു കുഞ്ഞു ജനിച്ചത് തന്നെ അവനറിഞ്ഞിട്ടില്ല..... ഇത്രയും വർഷം യുക്ത യെ ഒന്ന് കാണുക പോലും ചെയ്യാതെ കൃതിയുടെ ഓർമകളിൽ മാത്രം ആയിരുന്നു അവന്റെ ജീവിതം..... നിമിഷങ്ങൾ കൊണ്ടല്ലേ അവനെല്ലാം നഷ്ടപ്പെട്ടത്..... അവനെ വെച്ച് നോക്കിയാൽ നമ്മളെ വിഷമം ഒന്നും ഒന്നും അല്ലടോ..... ഇനിയും അവനിൽ നിന്ന് യുക്തെയെ മറച്ചു പിടിക്കുന്നത് എങ്ങനെയാ..... വിഷമം ഉണ്ടെങ്കിലും പ്രകടം ആകുന്നതിൽ അർത്ഥം ഇല്ലെടോ..... " ( ആരവ് ) " ഹ്മ്മ്..... " ( അമൃത ) അവന്റെ തീരുമാനം തന്നെയാണ് ശെരിയെന്നു അമൃതയ്ക്കും തോന്നിയിരുന്നു..... കർമം കൊണ്ട് അവർ എന്നും യുക്തയുടെ അപ്പയും അമ്മയും ആണ്...... അത് എന്നും അങ്ങനെ ആയിരിക്കും.......___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story