Dear Comrade 🥀: ഭാഗം 28

Dear Comrade

രചന: Zquadiee

ദിവസങ്ങൾ കടന്നു പോയി...... നിവി ഓഫീസ് ഒക്കെ വിട്ട് ഏത് നേരവും യുക്തയുടെ പിന്നാലെ ആണ്..... ഒരു നിമിഷം പോലെ അവളെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു അവന്..... വർഷങ്ങളായി അകന്നിരുന്നതല്ലേ..... തനിക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക ആയിരുന്നവൻ...... നിവിയുടെ കൂടെ മത്സരിച്ചു ആദുവും ലാസിയും ഉണ്ട്..... യുക്തയെ തനിചൊരു നിമിഷം പോലും നിൽക്കാൻ അവർ അനുവദിച്ചിരുന്നില്ല..... എല്ലാം ആസ്വദിച്ചു കളിച്ചും കുറുമ്പ് കാട്ടിയും ഒക്കെ അവരുടെ കൂടെ യുക്തയും....... യുക്തയുടെ കുറുമ്പും കുസൃതിയും ഒക്കെ അവരുടെ ജീവിതമാകെ മാറ്റിമറിച്ചിരുന്നു..... രേവതി മെല്ലെ മെല്ലെ സുഖം പ്രാപിച്ചു വരുന്നു..... മെല്ലെ പിടിച്ചു പിടിച്ചു നടക്കാൻ ഒക്കെ ഇന്നവർക്ക് സാധിക്കുന്നുണ്ട്..... സിദ്വിന്റെയും അന്നുവിന്റെയും മാര്യേജ് കഴിഞ്ഞ് ഇന്നവർ ജർമനിയിൽ സെറ്റൽഡ് ആണ്.... ജർമനിയിൽ നേഴ്സ് ആയിരുന്നു അന്നു.... അവളുടെ ആഗ്രഹങ്ങൾക്ക് എതിർ നിൽക്കാതെ സിദ്ധു ജർമനിയിൽ തന്നെ ജോബ് ന് അപ്ലൈ ചെയ്തു.... താമസിക്കാതെ അവിടെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീർ ആയി അപ്പോയ്ന്റ്മെന്റും കിട്ടി...... വൈകാതെ അവർ ജെർമനിയിലേക്ക് പറക്കുകയും ചെയ്തു..... കാർത്തിയും അപ്പുവും നാട്ടിൽ തന്നെ settle ആയി.... യുക്ത വന്നതിന് ശേഷം പതിവായി അമരാവതിയിൽ ആണവൻ.... അപ്പു പ്രേഗ്നെന്റ് ആയതിനാൽ സ്ഥിരം അല്ല എന്ന് മാത്രം..... കിരൺ സ്റ്റിൽ ബാച്‌ലർ ആയി കഴിയുന്നു..... കൂടെ അവന്റെ മാളുവും..... ഔദ്യോഗികമായി തന്നെ കിരൺ ദത്തെടുത്തു വളർത്തുവാണ് അവന്റെ ദേവിനെ..... വൈദിക് ദേവ്..... രക്തം അല്ലെങ്കിലും അവന്റെ സ്വന്തം മകൻ തന്നെയാണവൾ......

അച്ഛനും മകനും യാത്രയിലാണ് ഇപ്പോൾ..... കിരണിനെ പോലെ തന്നെ ദേവും ഒരു യാത്രാപ്രേമി ആണ്...... ആധുവിന്റെ പഠിത്തം ഒക്കെ കഴിഞ്ഞതും അഖിയുടെ ഡിസ്റ്റർബ്ൻസ് സഹിക്കാൻ വയ്യാതെ ആയതും എല്ലാവരും കൂടി അവരുടെ വിവാഹം ഉടൻ തന്നെ നടത്താം എന്ന തീരുമാനത്തിൽ ആണ്...... ഗ്രാന്റ് ആയി നടത്താൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം..... കാലങ്ങൾക്ക് ശേഷം അമരാവതിയിലേക്ക് കടന്നു വന്ന സന്തോഷത്തിന്റെ പ്രതിഫലനം..... വിവാഹത്തിന് മുന്നോടി ആയി ഇന്ന് ആണ് ആധുവിന്റെ ബ്രൈഡൽ ഷവർ..... 🥀 " യുത്ത ക്കും വെച്ചെരോ...... " ( യുക്ത ) Bride To Be എന്നെഴുതിയ സാഷ് കാണിച്ചു യുക്ത ചോദിച്ചതും കൃതി അവിടെക്ക് നോക്കി.... കണ്ണാടി ക്ക് മുന്നിൽ നിന്ന് മിറർ സെൽഫി എടുക്കുന്ന തിരക്കിൽ ആണ് ആധു..... " അത് വാവ ന്റെ അല്ലല്ലോ..... ആധുമ്മാ ന്റെ അല്ലെ..... " ( കൃതി ) " ഹും ഹും..... യുത്തക്കും വേനം...... " ( യുക്ത ) " എന്താ എന്താ എന്റെ പൊന്നിന് വേണ്ടേ..... " ( നിവി ) ഡോറിലേക്ക് നോക്ക് ചെയ്തവൻ കയറി ചോദിച്ചതും യുക്ത നിവി ക്ക് നേരെ കൈ നീട്ടി.... നിവി വന്നവളെ വാരിയെടുത്തു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു...... " പ്പാ.... വാവ ക്ക് ദേ അത് വേനം..... " ( യുക്ത ) " ഏത്.... സാഷോ..... അത് ആധുമ്മ ന്റെ അല്ലെ..... " ( നിവി ) " യുത്ത യ്ക്കും വേനം..... " ( യുക്ത ) യുക്ത കറയാനുള്ള ഭാവം ആണെന്ന് കണ്ടതും നിവി അവളെ മൂക്കിലേക്ക് മൂക്ക് ഉരസി എടുത്തുയർത്തി..... യുക്തയുടെ ചിരി പതിയെ ആ റൂമിൽ ആകെ പ്രതിധ്വനിക്കാൻ തുടങ്ങി...... " വാവയ്ക്ക് സാഷ് വേണം ല്ലേ..... വഴിയുണ്ടാക്കാം..... " ( നിവി ) നിവി പറഞ്ഞതും യുക്തയുടെ കണ്ണുകൾ വിടർന്നു..... നിവി കൃതിയോട് പറഞ്ഞു യുക്തയുമായി പുറത്തേക്ക് നടന്നു...... 🥀 Outdoor ഫങ്ക്ഷൻ ആയിരുന്നു പ്ലാൻ ചെയ്‍തത്...... അവരുടേത് തന്നെയായ ഒരു റിസോർട് ൽ വെച്ചായിരുന്നു ഫങ്ക്ഷൻസ് എല്ലാം......

String light & Candle Holders & Geometric Tea Light Holders മാത്രം ആയിരുന്നു ലൈറ്റ്നായി യൂസ് ചെയ്തത്..... കൂടെ floating light balloons അവിടമാകെ പ്രകാശം വിതറിയിരുന്നു...... Rustic ladder ൽ Mr & Mrs To Be എന്ന് കാലിഗ്രഫിയിൽ ഡെക്കറേറ്റ് ചെയ്തിരുന്നു........ String Calligraphy Balloons ൽ BRIDE TO BE എന്നാ രീതിയിൽ അതിനരികിൽ തന്നെ സ്റ്റിക്ക് ചെയ്തിരുന്നു...... അതിന്റെ ഭംഗി കൂട്ടാണെന്നോണം പിറകിലായി റസ്റ്റിക് ബന്നേഴ്സ് വെച്ച് അലങ്കരിച്ചിരുന്നു..... വുഡൻ ടേബിൾ ൽ ഡിഫറെൻറ് കേക്ക് സ്റ്റാൻഡ്സ് വെച്ച് കപ്പ്‌ കേക്സ് & cookies & കാൻഡിസ് ഒക്കെയാണ്...... അതിനരികിലായി ഫ്രോസൺ കളർഫുൾ macarons & മിനി donut ഡിസ്പ്ലേയും സെറ്റ് ആക്കിയിരുന്നു..... സെന്റർ ൽ ആയി കേക്ക് ടോപ്പർ സ്റ്റിക്ക് ചെയ്ത് വെച്ച ബ്രൈഡൽ ചോക്ലേറ്റ് ഡ്രിപ് കേക്ക്...... പിങ്ക് ഗൗൺ ൽ BRIDE TO BE എന്ന് കാലിഗ്രഫി സാഷിനോടൊപ്പം ബ്രൈഡൽ tiara & eye ഗ്ലാസ്സസ് വെച്ച് ഫ്രണ്ട്സ് നൊപ്പം കടന്നു വരുന്ന ആധുവിലേക്കായിരുന്നു എല്ലാവരുടെയും ശ്രദ്ധ..... എന്നാൽ നിമിഷങ്ങൾക്കകം നിവിയുടെ വിരൽ തുമ്പിൽ പിടിച്ചു ചിരിയോടെ ഗ്രെ കളർ ഫ്രോക്കിൽ നടന്നു വരുന്ന യുക്തയിലേക്ക് അവരുടെ നോട്ടം മാറി...... അവളുടെ നിഷ്കളങ്കത പ്രകടമാകും വിധം എല്ലാം വിടർന്ന കണ്ണുകളോടെ നോക്കി നടക്കുവായിരുന്നു യുക്ത..... ആ കുഞ്ഞു മാലാഖയിൽ നിന്നും കണ്ണെടുക്കാനാവാതെ അവരിലെ നോട്ടം അവളിൽ അവശേഷിച്ചു...... എല്ലാം ആസ്വദിച്ചു മുന്നോട്ട് നടക്കുന്നതിനിടയിൽ കാൽ ഇടറി വീഴാൻ പോയതും നിവി അവളെ വാരിയെടുത്തിരുന്നു..... വീഴാനാഞ്ഞതിന്റെ പേടിയില്ല നിറയാൻ വെമ്പൽ കൊള്ളുന്ന ആ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കിയവൻ അവളെ എടുത്തുയർത്തിയതും അവിടമാകെ അവളുടെ പൊട്ടിച്ചിരി ഉയർന്നു..... അച്ഛന്റെയും മകളുടെയും നിസ്വാർത്ഥമായ സ്നേഹം അവരുടെ കണ്ണും മനസ്സും നിറച്ചിരുന്നു......

" നിശ്ചയത്തിന്റെ അന്ന് അമ്മ ആയിരുന്നു സെന്റർ ഓഫ് അട്ട്രാക്ഷൻ..... ഇന്ന് ബ്രൈഡൽ ഷവർ ന് മോളും..... ഇനിയും അനുഭവിക്കാൻ ഈ പാവം ആധുവിന്റെ ജീവിതം ബാക്കി..... 😌 " കിരണിന്റെ കമന്റ്‌ വന്നതും ആധു ദേഷ്യത്തിൽ അവനെ നോക്കി ഒരു ചിരിയോടെ യുക്തയിലേക്ക് തന്നെ നോട്ടം മാറ്റി..... അവളുടെ ചിരി കാണ്കെ മറ്റെല്ലാം അവൾ മറന്നിരുന്നു...... 🥀 നിവിയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൃതിയെ തിരിയുന്നതിനിടയിൽ ആണ് അവളെ നോക്കി ചിരിയോടെ നിൽക്കുന്ന ആരവിനെയും അമൃതയെയും അവൾ കാണുന്നത്...... " പ്പാ..... അമ്മു...... " ( യുക്ത ) വിടർന്ന കണ്ണുകളോടെ യുക്ത വിളിച്ചതും നിവി യുക്തയുമായി അവർക്ക് അടുത്തേക്ക് നടന്നു..... ആരവിനെ കണ്ടതും യുക്ത അവനിലേക്ക് ചാഞ്ഞിരുന്നു..... യുക്തയെ എടുത്തവൻ മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു..... " മാലാഖകുട്ടി ആയല്ലോ അപ്പ ന്റെ വാവ..... " ( ആരവ് ) " ആനോ..... " ( യുക്ത ) കണ്ണുകൾ വിടർത്തി കൊണ്ടവൾ ചോദിച്ചതും അതെ എന്നർത്ഥത്തിൽ തലകുലുക്കി അവൻ അവളെ ചേർത്ത് പിടിച്ചു...... " അമ്മു നെ വേണ്ടേ വാവേ..... " ( അമൃത ) ആരവിനോട് സംസാരിക്കുന്നതിന്റെ തിരക്കിൽ അമൃതയുടെ ചോദ്യം അവളെ തേടിയെത്തിയതും മെല്ലെ കുഞ്ഞികൈകൾ കൊണ്ട് തലക്ക് അടിച്ചവൾ അമൃതയെ നോക്കി..... " യുത്തനോട്‌ മറന്നു പോയി..... " ( യുക്ത ) ചുണ്ട് പിളർത്തി യുക്ത പറഞ്ഞതും അവളുടെ ഭാവം കണ്ട് എല്ലാവരും ചിരിച്ചു പോയിരുന്നു...... അമൃത ചിരിയോടെ തന്നെ അവളെ വാരിയെടുത്തു...... എന്നാൽ എല്ലാവരും എന്തിനാ ചിരിക്കൂന്നേ എന്ന ഭാവത്തിൽ ആയിരുന്നു കുറുമ്പി..... 🥀 ആധുവിന്റെ ബ്രൈഡൽ ഷവർ ആയിരുന്നെങ്കിലും അന്നത്തെ താരം യുക്ത ആയിരുന്നു..... മാലാഖയെ പോലെ തന്നെ പാറി പറന്നു നടന്ന തന്റെ സാനിധ്യം എല്ലാവരിലേക്കും എത്തിച്ചിരുന്നു അവൾ...... യുക്തയെ അടുത്ത് നിർത്തി ആധു കേക്ക് കട്ട്‌ ചെയ്തു ഫസ്റ്റ് പീസ് യുക്തയ്ക്ക് നേരെ നീട്ടി.....

ചിരിച്ചു കൊണ്ട് യുക്ത വാ തുറന്നതും ഒരു കുഞ്ഞി പീസ് വെച്ച് കൊടുത്ത് അവളുടെ കവിളിലേക്ക് ഉമ്മ വെച്ചു..... യുക്തയും ആധുവിന്റെ കവിളിൽ ചുണ്ട് ചേർത്ത് വെച്ചു..... കേക്ക് ceremony കഴിഞ്ഞതും ആധുവിന്റെയും കൃതിയുടെയും യുക്തയുടെയും ഫ്രണ്ട്സിന്റെയും ഒക്കെ വീഡിയോ ഷൂട്ട്‌ ആയിരുന്നു..... ഡാൻസ് ചെയ്തും ക്യാമറ മാന്റെ നിർദേശങ്ങൾക്കും ഒക്കെ അനുസരിച് എല്ലാവരും തകർത്തിരുന്നു..... ശേഷം ബ്രൈഡൽ ഫോട്ടോഷൂട്ട് ആയിരുന്നു..... അതിലും മെയിൻ യുക്ത തന്നെയായിരുന്നു..... എല്ലാവരേക്കാളും ഏറെ എനർജിയിൽ ആയിരുന്നു യുക്ത..... ഫോട്ടോഷൂട്ടും ഫങ്ക്ഷനും എല്ലാം അവസാനിച്ചപ്പോഴേക്കും നിവിയുടെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു യുക്ത..... എല്ലാവരും യാത്ര പറഞ്ഞു പോവാൻ തുടങ്ങിയതും കാർത്തിയുടെയും കിരണിന്റെയും നിർബന്ധത്തിൽ കൃതിയും നിവിയും യുക്തയും വീട്ടിലേക്ക് തന്നെ തിരിച്ചിരുന്നു...... അവിടെ രേവതി ക്ക് കൂട്ടായി സാവിത്രിയും മോഹനും അഖിയും അപ്പുവും ദേവനും ഉണ്ടായിരുന്നു..... വിവാഹം കഴിയുന്നത് വരെ ദേവനും അപ്പുവും കാർത്തിയും അമരാവതിയിൽ ആണ്...... നിവിയും കൃതിയും വന്നതും യാത്ര പറഞ്ഞു സാവിത്രിയും മോഹനും അഖിയും പോയി..... യുക്തയെ കൃതിയെ ഏൽപ്പിച്ചു നിവി ഫോൺ എടുത്ത് പുറത്തേക്കിറങ്ങിയതും കൃതി യുക്തയുമായി റൂമിലേക്ക് നടന്നു.... അവളെ ഉണർത്താതെ ഡ്രെസ് ഒക്കെ ചേഞ്ച്‌ ചെയ്ത് ബെഡിലേക്ക് കിടത്തി മെല്ലെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൃതി അവളെ തന്നെ നോക്കിയിരുന്നു..... 🥀 റൂമിലേക്ക് വന്ന നിവി കാണുന്നത് യുക്തയുടെ തലയിൽ തലോടി അവൾക്കരികിൽ ഇരിക്കുന്ന കൃതിയെ ആയിരുന്നു.... അവനും അവർക്കരികിൽ വന്നിരുന്നു.....

അവനെ കണ്ടതും കൃതി ഒന്ന് പുഞ്ചിരിച്ചു എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു..... നിവി യുക്തയുടെ കവിളിൽ ചുംബിച് കൃതി ക്ക് പിന്നാലെ ബാൽക്കണിയിലേക്ക് ചെന്ന് പിറകിലൂടെ ഹഗ് ചെയ്തു...... അത് പ്രതീക്ഷിച്ചത് പോലെ അവന്റെ കൈകളിലേക്ക് കൈ ചേർത്ത് അവന്റെ നെഞ്ചിലേക്ക് ചാരിയവൾ നിന്നും...... " സഖാവേ...... " ( കൃതി ) " ഹ്മ്മ്..... " ( നിവി ) തണുത്ത കാറ്റ് തഴുകി തലോടി പോയതും അവളെ തന്നിലേക്ക് ഒന്ന് കൂടി ചേർത്തവൻ മൂളി..... " സഖാവിന് അറിയോ....... അന്ന് ആദ്യമായി യുക്തയെ കണ്ടപ്പോൾ ഞാൻ എന്ത് മാത്രം സന്തോഷിച്ചെന്ന്..... എന്നാൽ അതെ പോലെ വല്ലാത്തൊരു വിഷമവും എന്നെ ബാധിച്ചിരുന്നു...... എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ എന്റെ കുഞ്ഞു ജീവിക്കേണ്ടി വരുവോ എന്നൊരു ഭയം.... എന്റെ കുഞ്ഞിന് സ്വന്തം അച്ഛന്റെ സ്നേഹം ലഭിക്കാതെ വളരേണ്ടി വരുമോ എന്നൊരു ഭയം..... അതെന്നെ വല്ലാതെ തളർത്തിയിരുന്നു.... എന്നാൽ അതിൽ നിന്നും ചെറിയൊരു ആശ്വാസം ആയിരുന്നു ആരവേട്ടനും ചേച്ചിയും..... ഇന്ന് നോക്കിയേ ഇവിടെ എല്ലാവർക്കും ഇടയിൽ ഒരു കുഞ്ഞു തുമ്പിയായി..... അറിയില്ലെനിക്ക് ഞാൻ എന്ത് മാത്രം സന്തോഷിക്കുന്നുണ്ടെന്ന്..... അവൾക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ അച്ഛന്റെ സ്നേഹം വാത്സല്യം.... എല്ലാം ഇന്നെന്റെ കുഞ്ഞിനെ കൂടെയുണ്ട്..... " ( കൃതി ) പറഞ്ഞു പൂർത്തിയായതും സഖാവിന് പ്രിയമേറിയ ആ കടും കാപ്പി മിഴികളിൽ നിന്നും നിവിയുടെ കൈകളിലേക്ക് രണ്ട് തുള്ളി കണ്ണുനീർ പതിഞ്ഞിരുന്നു...... നിശബ്ദമായി അവളെ അവനഭിമുഖമായി നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി..... അവന്റെ കണ്ണുകളിൽ പ്രകടമായ അവന്റെ തുമ്പിയോടുള്ള അടങ്ങാത്ത പ്രണയം അവളിലെ നീർതുള്ളികളെ നിശ്ചലമാക്കി..... പതിയെ അവരുടെ പ്രണയത്തിന്റെ അടയാളമായ ചുവപ്പ് നിറം പടർന്ന സീമന്ത രേഖയിലേക്ക് അവന്റെ അധരങ്ങൾ ചേർന്നു...... 🥀 ___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story