Dear Comrade 🥀: ഭാഗം 29

Dear Comrade

രചന: Zquadiee

അസ്തമയ സൂര്യന്റെ ചുവപ്പ് രാശി പടർന്ന വാനത്തിന് കീഴിൽ സ്വർണ വർണത്താൽ പടർന്നു കിടക്കുന്ന റിസോർട്ടിന് ചുറ്റും ഓടി നടക്കുവാണ് യുക്ത..... പിന്നാലെ കൃതിയും..... യുക്ത കൃതിയും ഒരു yellow കളർ ലോങ്ങ്‌ ടോപ് ആയിരുന്നു..... ആ ടോപ്പും പിടിച്ചാണ് യുക്ത ഇങ്ങനെ ഓടുന്നത്..... " വാവേ.... നിന്നെ..... ഇങ്ങനെ ഓടിയാൽ വീഴുവെ..... നിൽക്ക് വാവേ..... " ( കൃതി ) " യുത്ത നെ പിദിക്ക് മ്മാ..... " ( യുക്ത ) ചിരിച്ചു കൊണ്ട് യുക്ത പറഞ്ഞു തീർന്നതും അവളെ രണ്ട് കൈകൾ എടുത്തുയർത്തിയിരുന്നു...... ആ കൈകളുടെ അവകാശിയെ കണ്ടതും ഞെട്ടലോടെ കൃതി ഒരടി പിന്നിലേക്ക് നീങ്ങി പോയി..... അടുത്ത നിമിഷം അവൾ ആദിയോടെ അവരുടെ കൈകളിൽ കിടന്ന് പിടയുന്ന യുക്തയെ നോക്കി...... " എന്താ കൃതി ഇങ്ങനെ നോക്കുന്നെ..... " യുക്തയിലുള്ള പിടി മുറുക്കി കൊണ്ട് ദേവയാനി ചോദിച്ചതും വേദന കൊണ്ട് യുക്തയുടെ മുഖം ചുളിഞ്ഞു..... കരഞ്ഞു കൊണ്ട് ആ കുഞ്ഞു കൃതി ക്ക് നേരെ ചാഞ്ഞു..... കൃതി സമയം പാഴാക്കാതെ അവരുടെ അരികിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ നിന്നതും ദേവയാനി യുക്തയെ സ്വാതന്ത്രയാക്കി...... അടുത്ത നിമിഷം ഒരു ഒരു അലർച്ചയോടെ യുക്ത നിലം പതിച്ചു..... " മ്മാ...... " ( യുക്ത )

വിതുമ്പി കൊണ്ടുള്ള യുക്തയുടെ ശബ്ദം ചെവികളിൽ മുഴങ്ങിയതും ഒരു നിലവിളിയോടെ കൃതി ഞെട്ടിയുണർന്നു...... " മ്മാ..... " ( യുക്ത ) അരികിൽ കൃതിയെ തന്നെ നോക്കി ഇരിക്കുന്ന യുക്തയെ നോക്കി ചുറ്റും ഒന്ന് നോക്കിയവൾ വാരിപുണർന്നു..... കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി...... " മ്മാ..... കയല്ലേ..... യുത്തയും കയുവേ..... " ( യുക്ത ) ചുണ്ട് പിളർത്തി കൊണ്ട് യുക്ത പറഞ്ഞതും നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച് പുഞ്ചിരിക്കാൻ ശ്രമിച്ചു യുക്തയുടെ തലയിൽ പതിയെ തലോടിയവൾ..... " ഇത് നോക്കിയേ മ്മാ......" ( യുക്ത ) ബെഡിൽ നിന്ന് ലോങ്ങ്‌ ടോപ് പിടിച്ചു ചുറ്റി കൊണ്ട് യുക്ത പറഞ്ഞതും കൃതിയുടെ മനസ്സിലേക്ക് വീണ്ടും ആ സ്വപ്നം കടന്നു വന്നു..... " തുമ്പി..... എന്താടാ..... എന്താ പറ്റിയെ..... " കൃതിയുടെ ശബ്ദം കേട്ട് അകത്തേക്ക് കയറി അവളെ പുണർന്നു കൊണ്ടവൻ ചോദിച്ചതും അവന്റെ നെഞ്ചിലേക്ക് തല വെച്ചവൾ കിടന്നു..... മനസ്സ് ഒന്ന് ശാന്തം ആവുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു..... നിവിയുടെ കൈകൾ കൃതിയുടെ തലയിലൂടെ പതിയെ തഴുകി കൊണ്ടിരുന്നു...... ഇതെല്ലാം നോക്കി അരയ്ക്ക് കൈ കൊടുത്ത് നിൽക്കുന്ന യുക്ത അവർ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവർക്കിടയിലൂടെ നുഴഞ്ഞു കയറി കൃതിയെ പിടിച്ചു മാറ്റി നിവിയെ ചുറ്റി പിടിച്ചു കണ്ണടച്ച് കിടന്നു.....

കൃതി നിവിയെയും യുക്തയെയും മാറി മാറി നോക്കുവാ..... നിവി ക്ക് ചെറുതായി ചിരി വരുന്നുണ്ടെങ്കിലും കൃതിയുടെ മുഖം കണ്ടതും അതൊക്കെ പോയി...... " പപ്പ ന്റെ വാവ ഉറങ്ങുവാണോ..... " ( നിവി ) കൃതിയിൽ നിന്നും നോട്ടം മാറ്റി യുക്തയെ ചേർത്ത് പിടിച്ചു നിവി ചോദിച്ചതും അതെയെന്നർത്ഥത്തിൽ യുക്ത തലയാട്ടി ഒന്ന് കൂടി അവനോട് ചേർന്ന് കിടന്നു...... " അപ്പൊ വാവയ്ക്ക് ആധുമ്മ ന്റെ ഹൽദി ഫങ്ക്ഷൻ പോവണ്ടേ...... " ( നിവി ) " വേനം...... " ( യുക്ത ) കണ്ണ് തുറന്ന് അവനെ നോക്കി യുക്ത പറഞ്ഞു...... " ഉറങ്ങണ്ടേ വാവയ്ക്..... " ( കൃതി ) " ഹും ഹും..... മ്മ കിതന്നോ..... വാവ പ്പന്റെ കൂതെ ഹദി ക്ക് പോവാ..... " ( യുക്ത ) " പപ്പ അതിന് ഹൽദി ക്ക് പോവുന്നില്ലല്ലോ..... " ( കൃതി ) " പോന്നില്ലേ പ്പാ..... " ( യുക്ത ) " പോവണോ......?? " ( നിവി ) " ഹ്മ്മ്.... പൊനം..... " ( യുക്ത ) " എന്നാൽ പോവാട്ടോ...... അതിന് മുന്നേ നമുക്ക് വേറൊരിടത്തു പോവാം...... " ( നിവി ) നിവി യുക്തയെ എടുത്ത് പുറത്തേക്ക് നടന്നതും കൃതി കാൽ മുട്ടിലേക്ക് തല വെച്ചിരുന്നു....... 🥀 നിവി യുക്തയുമായി പോയത് കാർത്തിയുടെ അടുത്തേക്ക് ആയിരുന്നു....

അവിടെ അപ്പുനോട്‌ സംസാരിച്ചിരിക്കുവായിരുന്നു കാർത്തി..... " കാത്തി..... " ( യുക്ത ) യുക്തയുടെ നീട്ടിയുള്ള കള്ളചിരിയോടെ ഉള്ള വിളി കേട്ടതും കാർത്തി പിന്തിരിഞ്ഞു നോക്കി...... " പപ്പന്റെ വാവ മാമന്റെ അപ്പുമ്മ ന്റേം കൂടെ കളിക്കേ..... പ്പ ഇപ്പൊ വരാം..... " ( നിവി ) " വേം വരനെ..... ഹദി ക്ക് പൊനം..... " ( യുക്ത ) " ആഹാ..... " ( നിവി ) യുക്തയെ കാർത്തിയെ ഏൽപ്പിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചവൻ പോയതും യുക്ത അപ്പുവിന്റെ വയറിലേക്ക് ചെവി ചേർത്ത് വെച്ചു..... " വാവേ..... ചേച്ചി വന്നല്ലോ..... " ( യുക്ത ) യുക്ത പറഞ്ഞതും കുഞ്ഞിന്റെ അനക്കം അറിഞ്ഞ അപ്പു യുക്തയുടെ തലയിലൂടെ തലോടി ഒരു ചിരിയോടെ ഇരുന്നു..... യുക്തയുടെ ശബ്ദം കേട്ടാൽ വാവ കിക്ക് ചെയ്യൽ പതിവായി മാറിയിരുന്നു...... " വാവ.... വേം പുറത്ത് വാത്തോ..... ന്നാൽ ല്ലേ ചേച്ചി ന്റെ കൂതെ കലിക്കാൻ പറ്റൂ..... " ( യുക്ത ) ആവേശത്തോടെ കുഞ്ഞിനോട് സംസാരിക്കുവാണ് യുക്ത..... അവളെ തന്നെ നോക്കി ചിരിയാലേ അപ്പുവും കാർത്തിയും പരസ്പരം നോക്കി..... കാർത്തി മെല്ലെ യുക്തയുടെ അരികിൽ വന്നു കിടന്നതും അപ്പു രണ്ട് പേരെയും തലോടി കൊണ്ട് ചാരി ഇരുന്നു...... 🥀 റൂമിലേക്ക് വന്ന നിവി കാണുന്നത് എന്തോ ഓർത്തു ഇരിക്കുന്ന കൃതിയെ ആണ്......

അവൻ അവളെ അരികിൽ വന്നിരുന്നതും കാത്തിരുന്നത് പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... " എന്താടാ...... " ( നിവി ) അവളെ ചേർത്ത് പിടിച്ചു നിവി ചോദിച്ചതും നിവിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് കൃതി കഴിഞ്ഞു മാഞ്ഞ ആ സ്വപ്നം പറഞ്ഞതും പ്രതീക്ഷിച്ചതിന് വിപരീതമായി അവനിൽ നിന്നും ചിരി ഉയർന്നു..... കൃതി കണ്ണുകൾ മിഴിച്ചു അവനിലേക്ക് തന്നെ ദൃഷ്ഠി പതിപ്പിച്ചിരുന്നു...... " ഇങ്ങനെ ചിരിക്കാനും മാത്രം ഞാൻ എന്താ പറഞ്ഞേ..... 🙄 " ( കൃതി ) " കാര്യം ഇത്തിരി കണ്ണിൽ ചോര ഇല്ലാത്ത പരിപാടി ആണ്..... എന്നാലും എനിക്ക് ചിരിക്കാതിരിക്കാൻ പറ്റില്ല..... " ( നിവി ) " എന്ന് വെച്ചാൽ 🙄 " ( കൃതി ) " നീ ഇപ്പൊ പറഞ്ഞ ദേവയാനി ഇന്ന് മാനസിക നില തെറ്റി ഒരു മെന്റൽ ഹോസ്പിറ്റലിൽ ആണ്..... പത്രം ഒന്നും വായിക്കലില്ല ല്ലേ...... " ( നിവി ) " ഏഹ്..... വാട്ട്‌.....??!! " ( കൃതി ) " നീ ഇങ്ങനെ ധൃതി വെക്കല്ലേ..... പറഞ്ഞു തരാം ന്നെ..... 😌 " ( നിവി ) നിവിയുടെ ഓർമ്മകൾ പതിയെ പിന്നിലേൽക് നീങ്ങി...... 🥀 3 years ago..... [ past ] നിവി ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നതിന്റെ അന്ന് തന്നെ അവൻ ദേവയാനിയെ അന്വേഷിച് അവരുടെ വീട്ടിലേക്ക് പോയിരുന്നു. വീടെന്ന് പറയാൻ പറ്റില്ല ഒരു വലിയ ഒരു രാജകൊട്ടാരത്തിന് സമാനം ആയിരുന്നു അത്.....

ചുറ്റും bodyguards എന്ന് തോന്നിക്കുന്ന രീതിയിൽ പലരും...... ഗേറ്റിനരികിൽ എത്തിയതും സെക്യൂരിറ്റി വന്നു അവർക്കായി ഗേറ്റ് തുറന്നു കൊടുത്തു...... ബഹുമാനത്തോടെ നിൽക്കുന്ന അയാളെ നോക്കി ഒന്ന് സംശയത്തോടെ നിവി അകത്തേക്ക് കയറി..... കൂടെ അഖിയും...... അവർക്കൊപ്പം തന്നെ പിന്നാലെ രണ്ട് പേർ ഉണ്ടായിരുന്നു..... ഹാളിലേക്ക് എത്തിയതും അവർ പിരിഞ്ഞു പോയി..... നേരെ മുന്നിലേക്ക് നോക്കിയ നിവി കാണുന്നത് സോഫയിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന ദേവയാനിയെ ആയിരുന്നു..... അവരുടെ മുഖത്തു നിറഞ്ഞു നിന്ന പുച്ഛം കൺകെ അവന്റെ രക്തം തിളഞ്ഞു മറിയാൻ തുടങ്ങി..... കൈകളിലെ ഞരമ്പുകൾ പ്രകടമാകും വിധം ഉയർന്ന നിന്നും....... " വരണം മിസ്റ്റർ അവ്യുക്ത് വിഹാൻ & അഖിൽ കൃഷ്ണ...... പ്ലീസ് ഹാവ് എ സീറ്റ്‌..... " പുച്ഛം നിറഞ്ഞ തരത്തിൽ സൈഡിൽ നിന്നും ഒരു ശബ്ദം വന്നതും നിവി അവിടേക്ക് നോക്കി..... ഒരാൾക്കൊപ്പം കൈ പിടിച്ചു ഹാളിലേക്ക് നടന്നു വരുന്ന ആശ്രയയെ ആയിരുന്നു അവൻ കണ്ടത്...... " ഓഹ് പരിചയപ്പെടുത്താൻ മറന്നു അവ്യുക്ത്..... ഇത് ഋഷി..... എന്റെ ഹസ്ബൻഡ് ആണ്..... മാര്യേജ് തികച്ചും പ്രൈവറ്റ് ആയിരുന്നു..... സൊ ആരെയും invite ചെയ്യാൻ കഴിഞ്ഞില്ല..... & ഋഷി ഇത് അവ്യുക്ത്..... ഞാൻ പറഞ്ഞിരുന്നില്ലേ..... " ( ആശ്രയ ) സംശയത്തോടെ അവരെ ഇരുവരെയും നോക്കുന്ന നിവിയെ നോക്കി അവൾ പറഞ്ഞതും തികഞ്ഞ ദയനീയതയോടെ അഖി ഋഷിയെ നോക്കി..... "

അല്ലെങ്കിലും വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല ഋഷി..... ജീവിത കാലം മുഴുവൻ ഇനി ഇതിനെ സഹിക്കണ്ടേ..... അതന്നെ വലിയൊരു പരീക്ഷണം ആണ്..... എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ..... " ( അഖി ) ആക്കിയ രീതിയിൽ ഋഷിയെ നോക്കി ദയനീയമായി അഖി പറഞ്ഞതും പുച്ഛം നിറഞ്ഞ ചിരിയോടെ നിവി ആശ്രയയെ നോക്കി...... " അവ്യുക്ത്..... നിന്റെ ഫ്രണ്ടിനോട് അൽപ നേരം മിണ്ടാതിരിക്കാൻ പറയുന്നതായിരിക്കും നല്ലത്.... അല്ലെന്ന് ആണെങ്കിൽ ഒരു ബുള്ളറ്റ് കൂടി ഞങ്ങൾക്ക് പ്രയോഗിക്കേണ്ടി വരും..... " ( ആശ്രയ ) " ഏയ്‌..... അതിന്റെ ആവശ്യം ഒന്നുമില്ല..... അല്ല അവ്യുക്ത് വന്നതിന്റെ ഉദ്ദേശ്യം പറഞ്ഞില്ല..... ഓഹ്..... ഭാര്യ പോയില്ലേ..... പകരം എന്റെ മോളോട് ഒരു അവസരം കൂടി ചോദിക്കാൻ വന്നതാണോ..... " ( ദേവയാനി ) " ഓഹ് നോ..... യാം സോറി അവ്യുക്ത്..... യാം മാരീഡ്..... ആൻഡ് എന്നെ അർഹിക്കാനുള്ള ഒരു യോഗ്യതയും നിനക്കില്ല..... " ( ആശ്രയ ) ആശ്രയ പറഞ്ഞു തീർന്നതും അവളുടെ കവിളിൽ ഒരു കൈ പതിഞ്ഞിരുന്നു...... ഒരു വശത്തേക്ക് ചാഞ്ഞു പോയ ആശ്രയ പതിയെ തലയുയർത്തി നോക്കിയതും കാണുന്നത് കത്തുന്ന കണ്ണുകളോടെ അവളെ നോക്കി കൈ കുടയുന്ന അഖിയെ ആണ്...... " ഞാൻ അല്ല...... ഇവനാ തരേണ്ടത്.....

പക്ഷെ ഇവന്റെ അവസ്ഥ ഇപ്പൊ അത്ര നല്ലതല്ല..... ഒന്ന് കിട്ടിയാൽ പിന്നെ നേരെ മണ്ണിലേക്ക് പോവാം..... അതാ ഞാൻ തന്നത്.... ഇത് നിനക്ക് മാത്രം അല്ല നിന്റെ അമ്മയ്ക്ക് കൂടിയുള്ളതാ..... പ്രായത്തിന് മൂത്തതായി പോയി ഇല്ലേൽ എന്റെ കയ്യിന്റെ ചൂട് നിങ്ങളും അറിഞ്ഞേനെ..... " ( അഖി ) ദേവയാനിയെ നോക്കി പുച്ഛത്തോടെ അവൻ പറഞ്ഞു നിർത്തിയതും അവർ വാതിൽക്കലേക്ക് നോക്കിയതും ഡോർ ക്ലോസ് ചെയ്യപ്പെട്ടു..... നിവിയും അഖിയും ഒന്ന് തിരിഞ്ഞു നോക്കി ചുറ്റും നോക്കുന്നതിനിടയിൽ ഒരു സെർവന്റ് ട്രെയുമായി അവർക്കരികിലേക്ക് വന്നിരുന്നു..... ട്രേയിലെ തുണി മാറ്റി തോക്ക് കയ്യിലെക്കെടുത്തവർ അഖിയുടെ നേരെ ചൂണ്ടി പിടിച്ചു..... എന്നാൽ യാതൊരു ഭാവമാറ്റവും ഇല്ലാതെ പുച്ഛത്തോടെ തന്നെ അവരെ നോക്കി നിൽക്കുവായിരുന്നു അഖിയും നിവിയും...... " മരിക്കാൻ പോവാണെങ്കിലും ധൈര്യം കൈവിടാതെ ഉള്ള ഈ നിൽപ്പ്.... അതിലാ നിവി ഞാൻ തളർന്നു പോവുന്നത്..... നിന്റെ ഈ ധൈര്യവും ആറ്റിട്യൂടും..... ഏത് പെണ്ണാ വീണു പോവാത്തത്.....

പല തവണ വന്നതല്ലേ ഞാൻ നിന്റെ അരികിലേക്ക്..... പക്ഷെ നീ എനിക്ക് ഒരു പുൽക്കോടിയുടെ വില പോലും തന്നില്ല..... ഇത്രയും വേഗം മരിക്കാനാണല്ലോ നിന്റെ വിധി..... ഒരു അവസരം കൂടി ഞാൻ തരാം..... എന്റെ കൂടെ ഒരു ജീവിതം വേണോ അതോ മരണമോ...... " ( ആശ്രയ ) " സന്തോഷം മാത്രമേ ഉള്ളൂ..... നിന്നെ പോലെയൊരു പെണ്ണിന്റെ കൂടെ ജീവിക്കുന്നതിലും എനിക്ക് താല്പര്യം മരണത്തോടാ...... " ( നിവി ) " ആശ്രയ...... " ( ഋഷി ) " സ്റ്റോപ്പ്‌ ഇറ്റ് ഋഷി..... അമ്മ പറഞ്ഞത് കൊണ്ട് മാത്രം ആണ് നിന്റെ താലി എന്റെ കഴുത്തിൽ കിടക്കുന്നത്..... ഒരു ദിവസം എങ്കിൽ ഒരു ദിവസം എന്റെ കൂടെയൊരു ജീവിതം കിട്ടിയതിൽ സന്തോഷിക്ക് നീ.... അല്ലാതെ...... " ( ആശ്രയ ) ആശ്രയ പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേവയാനിയുടെ കൈകളിൽ നിന്നും പിടിച്ചു വാങ്ങിയ തോക്കിലെ ബുള്ളറ്റുകൾ ആശ്രയയിലൂടെ കടന്നു പോയിരുന്നു..... ഒരു അലർച്ചയോടെ തോക്കുമായി നിൽക്കുന്ന ഋഷിയെ നോക്കിയവൾ അവൾ നിലത്തേക്ക് പതിച്ചു..... ചോര വാർന്ന് കിടക്കുന്ന തന്റെ ആശ്രയയെ നോക്കി നിൽക്കെ അവന്റെ കൈകളിൽ നിന്നും തോക്ക് നിലം പതിച്ചു..... ആശ്രയ യ്ക്ക് അരികിൽ മുട്ട് കുത്തിയിരുന്നവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ചതും അവന്റെ കഴുത്തിലേക്ക് കത്തിയാൽ ആഞ്ഞു വരഞ്ഞിരുന്നു ദേവയാനി..... ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ടവർ അവനെ ആവർത്തിച്ചു കത്തിയാൽ പ്രഹരിച്ചു കൊണ്ടേയിരുന്നു......

ഹാൾ ആകെ രക്തം നിറഞ്ഞൊഴുകാൻ തുടങ്ങി..... എല്ലാം സ്ഥബ്ധമായി നോക്കി നിൽക്കാൻ മാത്രമേ നിവിക്കും അഖിക്കും സാധിച്ചുള്ളൂ...... കരഞ്ഞു കൊണ്ട് ആശ്രയ ക്ക് അരികിൽ ബോധമറ്റ് ദേവയാനി വീണതും നിവി അഖിയുമായി വേഗം പുറത്തേക്ക് ഓടി സി സി ടി വി റൂമിലേക്ക് കയറി അവിടെയുള്ള സെക്യൂരിറ്റിയെ വലിച്ചു പുറത്തേക്കിട്ട് ഫുടേജ് കൈക്കലാക്കി ഒരു ആംബുലെൻസ് വിളിച്ചു പറഞ്ഞു പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു...... 🥀 ആശ്രയയ്ക്ക് ജീവിക്കാൻ ഒരു അവസരം കൂടി നൽകാൻ നിവി ശ്രമിച്ചെങ്കിലും അവളുടെ ജീവൻ ഈ ലോകം വിട്ടകന്നിരുന്നു..... ഋഷിയെയും രക്ഷിക്കാൻ ആയില്ല..... രണ്ട് പേരിലും അത്രയേറെ പരിക്കുകൾ ഉണ്ടായിരുന്നു...... തെളിവ് സഹിതം [ സി സി ടി വി ഫുടേജ് ] തന്നെ ദേവയാനി യെ പോലീസ് അറസ്റ്റ് ചെയ്തു...... മന്ത്രി സ്ഥാനം രാജി വെച്ചു..... ജീവപര്യന്തം ശിക്ഷയും..... ആശ്രയയുടെ മരണവും എല്ലാതും അവരെ മാനസികമായി തളർത്തിയിരുന്നു..... പതിയെ അതൊരു രോഗാവസ്ഥയിലേക്ക് മാറിയതും ജയിൽ വാസം അവസാനിച്ചവർ ഒരു മെന്റൽ ഹോസ്പിറ്റലിലേക്ക് എത്തിപ്പെട്ടു......

ചെയ്ത് കൂട്ടിയ പാപങ്ങൾ എല്ലാം മറന്ന് ശാന്തമായ ഒരു ജീവിതം അവർ ഇന്ന് നയിക്കുന്നു..... ഭ്രാന്ത് എന്നൊരു അലങ്കാരം അവർക്ക് കൂട്ടിനുണ്ടായിരിയുന്നു എന്ന് മാത്രം....... 🥀 [ പ്രേസേന്റ് ] നിവി പറഞ്ഞു തീർന്നതും നിർവികരമായി കൃതി അവനെ നോക്കി...... " ഇനി ആരും ഇല്ലെടാ നമ്മളെ അകറ്റാൻ..... എന്റെ തുമ്പി ഇനി അതാലോചിച്ച വിഷമിക്കേണ്ട ട്ടൊ..... " ( നിവി ) കുസൃതിയോടെ അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തവൻ പറഞ്ഞതും ഒന്ന് പിടഞ്ഞു കൊണ്ടവൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി...... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ പതിയെ തോളിലേക്ക് എത്തി ചേർന്ന് പല്ലുകളാൽ അവിടെ മുദ്ര ചെയ്തതും അവൾ അവന്റെ കവിളിലേക്ക് അവളുടെ സ്നേഹ മുദ്രണം ചാർത്തി...... അവരുടെ പ്രണയ നിമിഷങ്ങൾക്ക് അഴകേറാൻ എന്നോണം സൂര്യൻ അസ്തമായതിനായി കടലിലേക്ക് ആഴ്ന്നു കൊണ്ടിരുന്നു....... 🥀  ___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story