Dear Comrade 🥀: ഭാഗം 30

Dear Comrade

രചന: Zquadiee

" മ്മാ..... പ്പാ..... വാതിൽ തുരക്ക്.... യുത്തക്ക് അകത്തു വരനം..... " യുക്തയുടെ ശബ്ദത്തോടൊപ്പം വാതിലിന്മേൽ ഉള്ള ശക്തിയേറിയ ശബ്ദവും ആയതും നിവി കൃതിയിൽ നിന്നും അടർന്നു മാറി പല്ല് കടിച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ട് വാതിലിനരികിലേക്ക് നടന്നു...... വാതിൽ തുറന്ന നിവി കാണുന്നത് യുക്തയെ എടുത്ത് നിൽക്കുന്ന കാർത്തിയെ ആണ്..... നിവിയെ കണ്ടതും മറ്റൊന്നും ആലോചിക്കാതെ യുക്ത അവനിലേക്ക് ചാഞ്ഞു..... നിവി അവളെ എടുത്തതും കാർത്തി അവനോട് പറഞ്ഞു താഴേക്ക് പോയി...... " ഹദി ക്ക് പോവന്തേ പ്പാ..... " ( യുക്ത ) " പിന്നെ പോവാതെ..... പപ്പ പോയി ഡ്രെസ് ചേഞ്ച്‌ ചെയ്യട്ടെ...... വാവ പോയി അമ്മാനോട് ഹൽദി ക്ക് വരുന്നോ ന്ന് ചോദിക്ക്..... " ( നിവി ) നിവി പറഞ്ഞു അവളെ യുക്തയ്‌ക്കരികിൽ നിർത്തി പോയതും യുക്ത കൃതി ന്റെ മേലേൽക് കയറിയിരുന്നു..... " മ്മാ.... വാ.... ഹദി ക്ക് പോവാലോ..... " ( യുക്ത ) " വാവ പൊക്കോ.... ഞാൻ ഇല്ല..... " ( കൃതി ) " ഹെ.... നെവർ എവർ.... സമ്മതിക്കില്ല ഞാൻ..... വാവേ അമ്മ വരുവേ..... കരയണ്ട..... " എവിടെന്നോ കയറി വന്ന ആധു ന്റെ ശബ്ദം കേട്ടതും യുക്ത ഞാനോ എന്നാ ഭാവത്തിൽ അവളെ നോക്കി...... " യുത്ത കഞ്ഞില്ലാലോ..... " ( യുക്ത ) " കരഞ്ഞില്ല..... പക്ഷെ കരയൽ അല്ലെ നെക്സ്റ്റ് സ്റ്റെപ്...... " ( ആധു )

യുക്ത ഒന്നും മനസ്സിലാവാതെ കൃതിയെ നോക്കിയതും കൃതി ആധു ന്റെ തലക്കിട്ടു ഒന്ന് കൊട്ടി യുക്തയെ എടുത്ത് ഡ്രസിങ് റൂമിലേക്ക് നടന്നു...... 🥀 " ആഹാ..... ആധുമ്മാ ന്റെ വാവ സുന്ദരി കുട്ടിയായല്ലോ..... 😘 " ( ആധു ) " ആനോ..... " ( യുക്ത ) " ആഹാടാ..... " ( ആധു ) ആധു പറഞ്ഞതും അവളെ നോക്കി ചിരിച്ചു ആധു ന്റെ കവിളിൽ ഉമ്മ വെച്ച് കൃതി ന്റെ അരികിലേക്ക് ഓടി..... കൃതിയുടെ കൂടെ നിൽക്കുന്നവരെ കണ്ടതും വിടർന്ന കണ്ണുകളോടെ അവർക്കരികിലേക് പോവാൻ നിന്നതും നിവി വന്നവളെ എടുത്ത് അവർക്ക് അരികിലേക്ക് നടന്നിരുന്നു..... അവരെ അടുത്ത് എത്തിയതും യുക്ത എടുക്കാൻ എന്നോണം അമൃത ക്ക് നേരെ ചാഞ്ഞെങ്കിലും ആരവ് അവളെ വാരിയെടുത്തു..... അത് ആണേൽ യുക്തയ്ക്ക് ഇഷ്ടപ്പെട്ടതും ഇല്ല..... യുക്ത ആരവിന്റെ കയ്യിൽ കിടന്ന് പിടയാൻ തുടങ്ങിയതും കൃതി വന്നവളെ വാങ്ങി...... " ന്നെ അമ്മു എത്താൽ മയി.... അമ്മു..... " ( യുക്ത ) വിതുമ്പി കൊണ്ട് യുക്ത പറഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ അമൃത ആരവിനെ നോക്കി..... ആരവ് എന്നാൽ അവളെ നോക്കി കണ്ണടച്ചു കാട്ടി യുക്തയുടെ നേർക്ക് വന്നു നിന്നും..... " അമ്മു ന് ഇപ്പൊ വാവേ എടുക്കാൻ പറ്റാത്തത് കൊണ്ടല്ലേ...... " ( ആരവ് ) " ല്ലാ..... അമ്മു ന് വാവ നെ ഇസ്തല്ലാത്തത് കൊണ്ടാ...... " ( യുക്ത )

കൃതി ന്റെ തോളിൽ തല വെച്ച് കരഞ്ഞു കൊണ്ട് യുക്ത പറഞ്ഞതും അമൃതയുടെ കണ്ണും നിറയാൻ തുടങ്ങി...... " അല്ലടാ..... അമ്മു ന്റെ ഉള്ളിലെ ഒരു കുഞ്ഞാവ ഉണ്ട്..... അപ്പൊ അമ്മുന് വാവ നെ കൂടി എങ്ങനെയാ എടുക്കാ..... അതല്ലേ..... " ( ആരവ് ) " അമ്മു ന്റെ ഉള്ളിലും വാവ ന്തോ..... " ( യുക്ത ) കരയുന്നത് ഒക്കെ നിർത്തി കണ്ണുകൾ വിടർത്തി യുക്ത ചോദിച്ചതും അതേയെന്നർത്ഥത്തിൽ ആരവ് ചിരിച്ചു കൊണ്ട് പറഞ്ഞു..... " ആനോ..... സൊരി അമ്മു.... യുത്ത വിയരിച്ചു അമ്മു ന് യുത്തയെ ഇസ്തല്ലാന്ന്...... യുത്ത ക്ക് കുഞ്ഞാവ നോട്‌ സംസാരിക്കാവോ..... " ( യുക്ത ) " പിന്നെന്താ...... " ( ആരവ് ) " വാവേ..... ചേച്ചിയാ...... കേക്കാവോ..... " ( യുക്ത ) യുക്ത ചോദിച്ചതും മറുപടി ഒന്നും ഇല്ല ന്ന് കണ്ട് യുക്ത അമൃതയെ നോക്കി..... " അപ്പു നെ വാവ നെ പോലെ അമ്മു ന്റെ വാവയും യുത്തനോട്‌ സംസാരിക്കൂലേ..... " ( യുക്ത ) ഇത്തിരി സങ്കടത്തോടെ യുക്ത ചോദിച്ചതും ആരവ് അവളെ കൃതിയുടെ അരികിൽ നിന്നും വാങ്ങി പറയാൻ തുടങ്ങി...... " വാവയ്ക്ക് ഇപ്പൊ സംസാരിക്കാൻ വയ്യാത്തത് കൊണ്ടാ.... സാരല്ല ട്ടൊ..... വാവ വന്നാൽ സംസാരിക്കവേ..... " ( ആരവ് )

" ഹ്മ്മ്..... പ്പാ.... ഹദി ക്ക് പോവാന്തേ...... " ( യുക്ത ) എന്തോ ഓർത്ത പോലെ നിവിയോട് ചോദിച്ചു അവനിലേക്ക് ചാഞ്ഞതും നിവി എടുക്കില്ല എന്നാ ഭാവത്തിൽ കൈ രണ്ടും പിന്നിലേക്ക് കെട്ടി നിന്നതും യുക്ത കരയനായി കണ്ണ് നിറച്ചതും നിവി അവളെ എടുത്തു...... " നിനക്കിത്തിരി അഭിനയം കൂടുന്നുണ്ട്..... എന്ത് പറഞ്ഞാലും ഒരേ കരച്ചിലാ..... അതെങ്ങനെയാ അമ്മേനെ കണ്ടല്ലേ പഠിക്കുന്നെ...... " ( നിവി ) നിവി മെല്ലെ കൃതിയെ നോക്കി യുക്തയോട് കുസൃത്തിയാലേ പറഞ്ഞതും യുക്ത അവനെ നോക്കി അവളുടെ ആ കുഞ്ഞു നുണക്കുഴി കാട്ടി ചിരിച്ചു...... " ഹാ ശെരിയാ..... " ( കൃതി ) നിവി പറഞ്ഞത് ശെരി വെച്ചതിനു ശേഷം ആണ് കൃതി ക്ക് അവൻ പറഞ്ഞത് ശെരിക്കും മനസ്സിലായത്..... ദേഷ്യത്തോടെ അവൾ അവനെ നോക്കിയെങ്കിലും അപ്പോഴേക്കും യുക്തയുമായി അവൻ പോയിരുന്നു...... കൃതി അവൻ പോയ വഴിയേ നോക്കി ഒരു ചിരിയോടെ അമൃതയുമായി താഴേക്ക് നടന്നു...... 🥀 സ്റ്റേജ് ആകെ മഞ്ഞ പൂക്കളാൽ അലങ്കരിച്ചിരുന്നു..... അതിനിടയിൽ Yellow candle light holder പ്രകാശം വിതറുന്നു...... സ്റ്റേജിന് നടുവിലായി ഫ്ലോറൽ സ്വിങ് ൽ ഇരിക്കുവാണ് ആദുവും അഖിയും...... ആധു ഒരു യെല്ലോ ഗൗൺ ആയിരുന്നു..... വിത്ത്‌ സിമ്പിൾ ഫ്ലോറൽ ഓർണമെൻറ്സ്...... സെയിം കളർ ഡ്രെസ് ആയിരുന്നു അഖിയും......

ഫങ്ക്ഷൻ വന്നവരും എലോ തന്നെ..... ആകെ ഒരു മഞ്ഞ മയം ആയി തീർന്നിരുന്നു റിസോർട്....... സ്വിങ് ന് അരികിലായി തന്നെ സ്വീറ്റ്സും മഞ്ഞളും ഒക്കെ സെറ്റ് ആക്കി വെച്ചിരുന്നു..... വൈകാതെ തന്നെ ഓരോരുത്തരായി വന്നു മഞ്ഞൾ തേക്കാൻ ആരംഭിച്ചു...... കൂടെ മധുരം കൊടുക്കലും...... എല്ലാവരുടെയും ഊഴം കഴിഞ്ഞതും അവസാനമായി കൃതി ആയിരുന്നു ബാക്കി വന്നത്..... കൃതിയും ചടങ്ങ് പോലെ തന്നെ ചെയ്ത് താഴെക്കിറങ്ങി നിവിയുടെ അരികിലേക്ക് നീങ്ങി നിന്നും..... അലന്റെ കൂടെ ആയിരുന്നു യുക്ത..... " മ്മാ..... പ്പാ....." താഴെ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ട് നോക്കിയ നിവി ഞെട്ടി കൊണ്ട് ഒന്ന് പിറകോട്ടു നീങ്ങി പോയി...... ശേഷം അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന യുക്തയ്ക്ക് മുന്നിലേക്ക് മുട്ട് കുത്തി നിന്നും...... " പപ്പാ ന്റെ പൊന്നിനെ ആരാടാ ഈ കോലത്തിൽ ആക്കിയെ..... " ( നിവി ) മഞ്ഞൾ മനുഷ്യനെ പോലെ മഞ്ഞളിൽ കുളിച്ചു നിൽക്കുന്ന യുക്തയെ നോക്കി നിവി ചോദിച്ചു....... " യുത്ത തന്നെയാ പ്പാ..... ഏത്തനെയും ഇത് പോലെ ആക്കിയല്ലോ..... " ( യുക്ത ) പാതി മഞ്ഞളിൽ നിറഞ്ഞു നിൽക്കുന്ന അലനെ നോക്കി യുക്ത പറഞ്ഞതും നിവി അലനെ നോക്കി..... അവൻ ആണേൽ ചിരിക്കണോ കരയണോ എന്നാ ഭാവത്തിൽ നിവിയെ നോക്കി....

. നിവി ഒരു ചിരിയോടെ അവന്റെ തലയിൽ തലോടി...... " വാവ നെ കാനാൻ എങ്ങനെ ന്ത്‌ പ്പാ..... " ( യുക്ത ) യുക്തയുടെ ആ ചോദ്യം കൂടി ആയതും നിവി ചിരിച്ചു പോയിരുന്നു..... എല്ലാവരുടെയും ശ്രദ്ധ അവർക്ക് നേരെ പോയതും നിഷ്കളങ്കമായി എല്ലാവരെയും നോക്കി നിൽക്കുന്ന അലനെയും യുക്തയെയും കണ്ടതും ആ ചിരി പതിയെ എല്ലാവരിലേക്കും പടർന്നു...... ഇതൊന്നും എന്നാൽ യുക്ത ക്ക് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല..... യുക്ത അലനോട് ചെവിയിൽ എന്തോ പറഞ്ഞതും അലൻ അവൾ പറഞ്ഞത് പോലെ മഞ്ഞൾ കലക്കി വെച്ച പാത്രം എടുത്ത് അവൾക്ക് കൊടുത്തു..... യുക്ത പതിയെ അതെടുത്തു നിവിയുടെ മേലേക്ക് ഒഴിച് അരയിൽ കൈ കുത്തി ദേഷ്യത്തിൽ അവനെ നോക്കി നിന്നും...... അതോടെ നിവിയുടെ ചിരി നിന്നും..... പകരത്തിനു പകരം എന്നോണം നിവി ഇത്തിരി മഞ്ഞൾ എടുത്ത് യുക്തയുടെ കവിളിലേക്ക് ചേർത്ത് വെച്ചു.....അടുത്ത നിമിഷം ആധു ഇറങ്ങി വന്നു ഒരു വലിയ പാത്രം നിറയെ മഞ്ഞൾ എടുത്ത് കൃതിയുടെ മേലേൽക് ഒഴിച്ച്..... പിന്നെ അങ്ങോട്ട് ഫുൾ മഞ്ഞൾ പ്രയോഗം ആയിരുന്നു...... എല്ലാവരും ആസ്വദിച്ചു ഹൽദി ആഘോഷിച്ചു...... അവസാനം മഞ്ഞൾ എത്താത്തതായി അപ്പുവും അമ്മുവും രേവതിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...... സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ നീങ്ങി കൊണ്ടേയിരുന്നു...... ഹൽദി ഫങ്ക്ഷന്റെ കൂടെ ആ ദിനവും അവരെ വിട്ടകന്നു..... 🥀 ___To Be Continued____

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story