ദേവനന്ദൻ: ഭാഗം 6

Devananthan mahadevan

രചന: മഹാദേവൻ

 " ഞാൻ ദേവൻ.... " അവൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ ആയാലുംഒന്ന് പുഞ്ചിരിച്ചു. " ഞാൻ നന്ദൻ.... നന്ദകിഷോർ " രണ്ട് പേരും പരസ്പരം ചിരിച്ചു. ഒരു പുതിയ തുടക്കത്തിലേക്കുള്ള സ്നഹനിലാവ് തെളിയുംപോലെ... !! " Anyway, താങ്ക്സ്. " ദേവൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുമ്പോൾ നന്ദൻ പുഞ്ചിരിച്ചു. " വീടെവിടെ എന്ന് പറഞ്ഞാൽ കൊണ്ടുവിടാം. " " വേണ്ട.. ബൈക്ക് ഉണ്ടല്ലോ.. ഞങ്ങൾ പൊയ്ക്കോളാം " ദേവൻ കൃതജ്ഞതയോടെ നന്ദനേ നോക്കുമ്പോൾ മോഹനന്റെ മുഖത്തും നന്ദനോടുള്ള കടപ്പാട് പ്രകടമായിരുന്നു. " എന്നാ പിന്നെ ശരി, ഇതാണ് എന്റെ കാർഡ്. എന്ത് ആവശ്യം ഉണ്ടായാലും വിളിക്കാൻ മടിക്കരുത് " നന്ദൻ പുഞ്ചിരിയോടെ പേഴ്സിൽ നിന്നും ഒരു വിസിറ്റിങ്കാർഡ് ദേവന് നൽകികൊണ്ട് രണ്ട് പേരോടും തലയാട്ടി കാറിനടുത്തേക്ക് നടന്നു. അവരെ മറികടന്ന് ആ കാർ പോയിക്കഴിഞ്ഞപ്പോൾ ആണ് ദേവൻ ആ കാർഡിലേക്ക് നോക്കിയത്. "നന്ദകിഷോർ !! "

ആ പേര് മനസ്സിലുരുവിട്ടുകൊണ്ട് അവൻ ബുള്ളറ്റിനരികിലേക്ക് നടന്നു. കൂടെ മോഹനനും. ! ************ രാവിലെ ഉറക്കത്തിനിടയിൽ ആരുടെയോ വിളി കേട്ടപ്പോൾ " ഞായറാഴ്ച ആയിട്ട് മനുഷ്യനേ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ ഈ അമ്മ " എന്ന് ഈർഷ്യത്തോടെ ചോദിച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് അമ്പരന്നു കിരൺ. പിന്നെ ആ അമ്പരപ്പ് ആശ്ചര്യമായി മാറി. " രാവിലെ എന്നും ഇങ്ങനെ ഈ ഐശ്വര്യമുള്ള മുഖം കണി കാണാൻ കഴിയുന്ന ഏട്ടൻ ഒരു ഭാഗ്യവാൻ തന്നെ. " കുളിച്ച് കുറി തൊട്ട് മഹാലക്ഷ്‌മിയെ പോലെ മുന്നിൽ നിൽക്കുന്ന ഏട്ടത്തിയമ്മയെ കണ്ണിമ ചിമ്മാതെ കുറച്ചു നേരം നോക്കി ഇരുന്ന്പോയി അവൻ.. അവന്റെ നോട്ടം കണ്ടു ചിരി പൊട്ടിയ അവൾ അവന് നെരെ കോഫി നീട്ടി. " അനിയൻകുട്ടൻ രാവിലെ തന്നെ ങ്ങനെ നോക്കി ദഹിപ്പിക്കാതെ ഈ കാപ്പി കുടിയ്ക്ക്. ന്നിട്ട് വേഗം താഴോട്ടു വാ. അമ്മ എല്ലാരും കൂടി കുടുംബക്ഷേത്രത്തിൽ പോണംന്ന് പറയണ കേട്ടു. ശരണ്യ ഒന്ന് അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് പോകുമ്പോൾ ഏട്ടത്തിയമ്മ എടുത്തടിച്ചപോലെ അങ്ങനേ പറയുമെന്ന് കരുതാത്ത അവന്റെ മുഖം ചമ്മല് കൊണ്ട് വിളറിയിരുന്നു. "

ഛെ, രാവിലെ ആകെ നാണക്കേട് ആയി " അവൾ തല ചൊറിഞ്ഞുകൊണ്ട് എഴുനേറ്റ് വിളറിയ മുഖം ഒന്ന് കണ്ണാടിയിൽ നോക്കി. പിന്നെ തോർത്തും പേസ്റ്റുമെടുത്ത്‌ ബാത്‌റൂമിലേക്ക് കേറി. കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി ഹാളിലേക്ക് വരുമ്പോൾ അമ്മയും ശരണ്യയും റെഡിയായി നിൽപ്പുണ്ടായിരുന്നു. " ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ റെഡിയായി ഇവിടെ മൈൽകുറ്റിപോലെ നില്കാൻ തുടങ്ങിയിട്ട് എത്ര നേരായെന്ന് അറിയോ. എന്നിട്ടും വീട്ടിലുള്ള ആണുങ്ങൾ റെഡിയായിട്ടില്ല. കണ്ടോ അമ്മേ, ഒരാള് വന്നു. ഇനി അടുത്ത ആള് എപ്പോഴാണാവോ വരുന്നത്. അല്ലെങ്കിലും നന്ദേട്ടൻ ഈ എടെ ആയി ഇച്ചിരി ഉഴപ്പ് കൂടുതലാ " ശരണ്യ മുഖം വീർപ്പിച്ചുകൊണ്ട് രണ്ട് പേരെയും നോക്കുമ്പോൾ അവരുടെ മുഖത്ത്‌ ചിരിയായിരുന്നു. " ന്റെ മോളെ. അവൻ ഇപ്പോൾ വരും. ഇനി അവൻ ഉഴപ്പിയാൽ ഞാൻ നിന്നെ പറയൂ. അല്ലെങ്കിലേ അവനിച്ചിരി ഉഴപ്പ് കൂടുതലാ.. ഇനി മോള് വേണം അതൊക്കെ മാറ്റിയെടുക്കാൻ. മോള് അവന് ഒരുപാട് ഇഷ്ട്ടാ.

അതുകൊണ്ട് മറുത്തൊന്നും പറയില്ല നന്ദൻ. " അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ പുച്ഛമാണ് തോന്നിയത്. " സ്വന്തം സ്നേഹം നഷ്ടപ്പെടാതിരിക്കാൻ മറ്റൊരാളുടെ സ്നേഹം പിടിച്ചുവാങ്ങാൻ ശ്രമിച്ച പൊട്ടൻ " അവൾ ഉളിൽ ചിന്തിച്ചത് അങ്ങനെ ആണെങ്കിലും പുറത്ത് സന്തോഷം അഭിനയിച്ചുഫലിപ്പിച്ചു. " അമ്മ ഇനി ഒന്നുകൊണ്ടും പേടിക്കണ്ട. നന്ദേട്ടന്റെ കാര്യം ഞാനേറ്റു. ആളെ മൊത്തത്തിൽ ഒന്ന് മാറ്റിയെടുക്കാനുണ്ട്. ആഹ്.. സമയമുണ്ടല്ലോ. അവൾ അർത്ഥം വെച്ചാണത് പറഞ്ഞതെങ്കിൽ അമ്മയ്ക്കും കിരണിനും അവളുടെ വാക്കുകൾ അവനോടുള്ള സ്നേഹമായിരുന്നു. " എല്ലാവരേം ഒരുപോലെ സ്നേഹിക്കാൻ മനസ്സുള്ള ഒരു പെണ്ണിനെ ഇക്കാലത്തു കാണാൻ കിട്ടില്ല. പക്ഷേ, എനിക്കങ്ങനെ ഒരു മോളെ ആണല്ലോ ദൈവം തന്നത് " എന്ന് ഓർത്തുകൊണ്ട് ആ അമ്മ അവളുടെ കയ്യിൽ പിടിക്കുമ്പോൾ ആ കൈ മെല്ലെ എടുത്തുമാറ്റികൊണ്ട് " ഞാൻ ഒന്ന് പോയി നോക്കട്ടെ നന്ദേട്ടൻ ഒരുങ്ങിയോന്ന് "

എന്നും പറഞ്ഞവൾ റൂമിലേക്ക് നടന്നു. റൂമിലെത്തുമ്പോൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു നന്ദൻ. അവളെ കണ്ടപ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കനപ്പിച്ച ഭാവം അവനെ ആ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു. അവളവനെ മൈൻഡ് പോലും ചെയ്യാതെ വേറെന്തോ തിരയുംപോലെ അവിടെ കുറച്ച് നേരം എന്തൊക്കെയോ തപ്പിതടഞ്ഞുനിന്നു. പിന്നെ അവനെ മറികടന്ന് പുറത്തേക്കിറങ്ങി. " ഏട്ടൻ ദേ, വന്നൂട്ടോ അമ്മേ... നമുക്ക് ഇറങ്ങാം " എന്നും പറഞ്ഞ് അവൾ അമ്മയ്ക്കരികിലേക്ക് നിന്നു. റൂം ചാരി നന്ദൻ വന്നപ്പോൾ വന്നപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി. കാറിലേക്ക് കേറാൻ തുടങ്ങുമ്പോൾ കിരണാണ് പറഞ്ഞത് ഏട്ടത്തിയമ്മ ഏട്ടനൊപ്പം മുന്നിൽ ഇരുന്നോളൂ, ഞാനും അമ്മയും പിന്നിലിരിക്കാമെന്ന്. അത് കേട്ടപ്പോൾ നന്ദന്റ മുഖത്തൊരു സന്തോഷം തെളിഞ്ഞുനിന്നു. അത് ശ്രദ്ധിച്ച അവൾ പിന്നിലെ ഡോർ തുറന്ന് അമ്മയെ കയറ്റി, " ഏട്ടനും അനിയനും കൂടി മുന്നിൽ ഇരുന്നാൽ മതി, ഞാൻ ന്റെ അമ്മയോടൊപ്പം പിന്നിൽ ഇരുന്നോളാ. അല്ലേലും അമ്മയെ പിന്നിലിരുത്തി ഞാൻ മുന്നിൽ ഞെളിഞ്ഞിരിക്കുന്നത് മര്യാദ അല്ലലോ "

അതും പറഞ്ഞ് അവൾ ബാക്ക്സീറ്റിലേക്ക് കേറുമ്പോൾ നന്ദന്റെ മുഖം വാടിയിരുന്നു. അത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കുളിർന്നു. അമ്പലത്തിലെത്തുമ്പോൾ നടയടയ്ക്കാനുള്ള സമയമായിരുന്നു. അവരെ കണ്ടപ്പോൾ തിരുമേനി ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി... " ഇതാകുംല്ലേ നന്ദന്റെ പെണ്ണ്. നന്നായി. കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ട് കണ്ടില്ലലോന്ന് കരുത്യേള്ളൂ ഞാൻ. കുടുംബക്ഷേത്രല്ലേ.. എലാരുംകൂടെ വരേണ്ടതല്ലേ. മോള് നന്നായി പ്രാർത്ഥിച്ചോളൂട്ടൊ.. വിളിച്ചാൽ വിളി കേൾക്കണ ദേവ്യാ. നമ്മുടെ ആഗ്രഹങ്ങളെല്ലാം നടത്തിത്തരും. അതുപോലെ ഉഗ്രകോപിയും ആണുട്ടോ. നന്നായി പ്രാര്ത്ഥിച്ചോളൂ " തിരുമേനി വേഗം ശ്രീകോവിലിനുള്ളിലേക്ക് കയറുമ്പോൾ ചോദിക്കുന്നുണ്ടായിരുന്നു " ദേവിക്ക് വഴിപാട് ന്താ കഴിക്കണ്ടേ " എന്ന്. അത് കേട്ട അമ്മ പതിയെ അവളുടെ കയ്യിലൊന്ന് തൊട്ടു, " മോള് കഴിക്ക്.. തിരുമേനി പറഞ്ഞപോലെ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവ്യാ..

മോൾടെ എന്ത് ആഗ്രഹോം ദേവി നടത്തിത്തരും " അമ്മ പുഞ്ചിരിക്കുമ്പോൾ അവൾ ആവേശത്തോടെ ചോദിക്കുന്നുണ്ടായിരുന്നു " അത്ര ശക്തിയുള്ള ദേവിയാണോ അമ്മേ. വഴിപാട് കഴിച്ച് പ്രാർത്ഥിച്ചാൽ ദേവി എന്ത് ആഗ്രഹോം സാധിച്ചുതരോ? !" അവളുടെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ട് അമ്മ നിറപുഞ്ചിരിയോടെ തലയാട്ടി. അവൾ വേഗം തിരുമേനിക്ക് നെരെ തിരിഞ്ഞു " തിരുമേനി, ഒരു ശത്രുസംഹാരപൂജ. " അവൾ പറയുന്നത് കേട്ട് അമ്മയും നന്ദനും ഞെട്ടലോടെ ശരണ്യയെ നോകുമ്പോൾ അവൾ ഒരു കൂസലുമില്ലാതെ കൈ കൂപ്പി പ്രാര്ത്ഥിക്കുകയായിരുന്നു. " മോളെ... ഇതിപ്പോ ന്തിനാ ങ്ങനെ ഒന്ന് " അമ്മ ഉത്കണ്ഠയോടെ ചോദിക്കുമ്പോൾ അവൾ അമ്മയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. " അമ്മേ, എനിക്കൊരു ശത്രു ഉണ്ട്. എന്റെ നിഴൽപോലെ... ആ ശത്രുവിനെ ഇല്ലാതാക്കണം. എന്തും സാധിച്ചുതരുന്ന ദേവിയല്ലേ. എന്റെ പ്രാർത്ഥന ദൈവം കേൾക്കും. ശത്രുസംഹാരം. എന്നാലേ എനിക്ക് മനസ്സമാധാനമാകൂ " അവൾ നിസാരമട്ടിൽ പറഞ്ഞുകൊണ്ട് തൊഴുതു വലം വെയ്ക്കാൻ മുന്നിൽ നടക്കുമ്പോൾ എന്തോ പറയാൻ വന്ന അമ്മ പിന്നെ വേണ്ടെന്ന് വെച്ച് അവൾക്ക് പിന്നാലെ അമ്പലം വലംവെച്ചു നടന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആയിരുന്നു തിരുമേനി പ്രസാദവുമായി ശ്രീകോവിലിൽ നിന്നും പുറത്തേയ്ക്ക് വന്നത്. " ദേവി കൂടെ ഉണ്ട്ട്ടൊ മോളെ " എന്നും പറഞ്ഞ് പ്രസാദം അവളുടെ കയ്യിൽ കൊടുകുമ്പോൾ അവൾ നന്ദന്റ പോക്കറ്റിൽ കയ്യിട്ട് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു തൃപ്പടിയിൽ വെച്ചുകൊടുത്തു ശത്രുവിനെതിരെ ഉള്ള യുദ്ധത്തിന് ശത്രുവിന്റെ കാശ് തന്നെ ഉപയോഗിച്ച സന്തോഷത്തിൽ. തിരുമേനിയുടെ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ അമ്മ കിരണിനെയും കൂട്ടി അടുത്തുള്ള കൗണ്ടറിലേക്ക് നടന്നു നെൽപായസം വാങ്ങാനായി. അവർ അടുത്ത് നിന്ന് മാറിയെന്ന് ഉറപ്പായപ്പോൾ നന്ദനെ ഒറ്റയ്ക്ക് കിട്ടിയ സന്തോഷത്തിൽ അവൾ അവന് നെരെ വെറുപ്പോടെ നോക്കി. സ്വന്തം മകന്റെ നിഗ്രഹത്തിനാണ് മരുമകൾ പൂജ കഴിച്ചതെന്ന് അറിയാത്ത പാവം അമ്മ. നിങ്ങളുടെ നാശം തുടങ്ങാൻ പോവാ.. അമ്മയെ ഞാൻ സ്നേഹം കൊണ്ട് മൂടുമ്പോൾ നിങ്ങളെ ഞാൻ നശിപ്പിക്കും. " അവൾ വീറോടെ പറയുന്നത് കേട്ട് നന്ദൻ പൊട്ടിച്ചിരിച്ചു.

കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. ഇതിപ്പോ.. എടി ദൈവം എന്താ നിന്റ കൊട്ടോഷൻ സ്വീകരിക്കാൻ ഇരിക്കുവാണോ ഭൂലോകദുരന്തമേ? ആദ്യം ഈ പൂജയൊക്കെ എന്തിനാണെന്ന് മനസിലാക്കുക, അല്ലാതെ ശത്രുസംഹാരാമെന്ന് കേൾക്കുമ്പോഴേക്കും നിനക്ക് ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കാൻ ദൈവം ഏറ്റെടുക്കുന്ന കൊട്ടേഷൻ ആണെന്ന് കരുതിയ നിന്നെ എന്ത് പേരിട്ടാണ്‌ വിളിക്കുക. " അവൻ പൊട്ടിച്ചിരിക്കുമ്പോൾ ദേഷ്യത്താൽ അവളുടെ കണ്ണുകൾ ചുവന്നിരുന്നു. എടി, നമ്മളെ എതിർക്കുന്നവരേയോ അല്ലെങ്കിൽ നമുക്ക് ദോഷം ചെയ്യുന്നവരേയോ നശിപ്പിക്കാനോ അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനോ വേണ്ടി ചെയ്യേണ്ട ഒരു കർമ്മമല്ല ശത്രു സംഹാരപൂജ. നമ്മുടെ ഉള്ളിൽ തന്നെയുള്ള ദുഷ്ചിന്തകളെ അകറ്റുന്നതിനു വേണ്ടി ചെയ്യുന്ന പൂജാവിധിയാണ് ഇതെന്ന് ആദ്യം മനസ്സിലാക്ക്. നമ്മുടെ മനസ്സിൽ മറ്റാരോടെങ്കിലുമോ,

മറ്റാർക്കെങ്കിലും നമ്മളോടോ ശത്രുതയുണ്ടെങ്കിൽ ആ ശത്രുതയെ നമ്മുടെ മനസ്സിൽ നിന്ന് വേരോടെ പിഴുതു കളയുന്നതിനായാണ് ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജയും ശത്രു സംഹാര പുഷ്പാജ്ഞലിയുമെല്ലാം നടത്തുന്നത്. അതല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ളതാണ് ഇതൊക്കെ എങ്കിൽ ഇന്നീ ലോകത്ത് ഒരു മനുഷ്യനും ഉണ്ടാകില്ലല്ലോ... ദൈവത്തിന് കൊട്ടേഷൻ പിടിക്കാനേ സമയം കാണൂ... ഹോ... ഇതുപോലെ ഓരോ....... അത്തരം ദുഷ്ക്കർമങ്ങൾക്കായുള്ള ഒന്നും ക്ഷേത്രങ്ങളിൽ ചെയ്യാറില്ല. മനസ്സിലായോ... ഇപ്പോൾ നീ ചെയ്തത് നിന്റ മനസ്സിലുള്ള ശത്രുതയും ദുശ്ചിന്തയും ഇല്ലാതാക്കാനുള്ള വഴിപാട് ആണ്. അതായത് എനിക്കിട്ട് തരാൻ നിന്ന പണി നിന്റ നല്ലതിന് വേണ്ടി ചെയ്തെന്ന്. ന്തായാലൂം അഞ്ഞൂറ് പോയാലെന്താ.. " അവൻ അവളെ നോക്കികൊണ്ട് പിന്നെയും പൊട്ടിച്ചിരിക്കുമ്പോൾ അവൾ ദേഷ്യത്താൽ കൊടുമ്പിരികൊള്ളുകയായിരുന്നു. അപ്പോഴും നിരാശയോടെ മനസിലോർത്തത് തിരുമേനി പറഞ്ഞ വാക്കുകൾ ആയിരുന്നു. " നമ്മൾ മനസ്സറിഞ്ഞു കഴിക്കുന്ന വഴിപാട് ദേവി അതുപോലെ നടത്തിതരും, അത്രേം ശക്തിയുള്ള ദേവ്യാ... ! "...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story