ദേവാസുരം: ഭാഗം 12

Devasuram nila

രചന: നിള നിരഞ്ജൻ

" വിശക്കുന്നെങ്കിൽ വാ..പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം.." തൊട്ടടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടപ്പോൾ ആമി കണ്ണ് തുറന്നു അവനെ നോക്കി.അവൾ എന്താവും പറയാൻ പോകുന്നത് എന്നോർത്ത് ദേവനും അവളെ നോക്കി നിന്നു . ഭാഗം 12 " ചേട്ടാ .. ഇവിടെ അടുത്ത് എവിടെയെങ്കിലും ഹോട്ടൽ ഉണ്ടോ?" ഹോസ്പിറ്റലിന്റെ പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയോട് ദേവൻ ചോദിച്ചു " അടുത്ത് കുറച്ചു ചെറിയ ഹോട്ടലുകൾ ഒക്കെയുണ്ട്.. നല്ല ഹോട്ടൽ വേണെങ്കിൽ അങ്ങ് ടൗണിൽ തന്നെ പോണം..പിന്നെ തട്ട് ദോശ മതിയെങ്കിൽ ദേ ഇവിടെ തൊട്ടടുത്ത് തന്നെയുണ്ട്.. നേരെ പോയി ഈ വളവു തിരിഞ്ഞാൽ മതി." അയാൾ വലത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.തട്ടുകട എന്ന് കേട്ടപ്പോൾ ആമിയുടെ മുഖം വിടർന്നു. അവൾക്കു തട്ടുദോശ കഴിക്കണമെന്നു പണ്ട് മുതലേ ഉല്ല ആഗ്രഹമാണ്. പക്ഷെ അവനോടു എങ്ങനെ പറയും.. " എന്താ വേണ്ടേ?" ദേവൻ ആമിയെ നോക്കി ചോദിച്ചു "എന്തായാലും കുഴപ്പമില്ല" " നീ തട്ട് ദോശ കഴിച്ചിട്ടുണ്ടോ?" ഇല്ലായെന്ന് അവൾ തലയാട്ടി.. " എന്നാൽ വാ" തൊട്ടടുത്ത് തന്നെയാണെന്നു സെക്യൂരിറ്റി പറഞ്ഞത് കൊണ്ട് ദേവൻ വണ്ടി എടുക്കാൻ പോയില്ല. അതിന്റെ പേരിൽ അത്രയും ദൂരം അവളോടൊപ്പം നടക്കാമല്ലോ? പോരാത്തതിന് വലിയ ഹോട്ടലിലെ ഭക്ഷണത്തേക്കാൾ ആമിക്കു തട്ട് ദോശ കഴിക്കാനാവും താല്പര്യം എന്ന് ഒരു തോന്നൽ. അവന്റെ തോന്നൽ തികച്ചും ശരിയായിരുന്നു. തൊട്ടടുത്ത് തട്ട്കട ഉണ്ടെന്നു കേട്ടപ്പോൾ അവിടെ പോയി കഴിക്കണമെന്നാണ് ആഗ്രഹം തോന്നിയത്.

ഹോട്ടൽ ഭക്ഷണം താൻ അധികം കഴിച്ചിട്ടേ ഇല്ല. മുത്തശ്ശനും അമ്മൂമ്മയും പഴയ ആൾക്കാർ ആയതു കൊണ്ട് അവർക്കു അങ്ങനെ ഒരു ശീലമേ ഇല്ലായിരുന്നു. എറണാകുളത്തു ചെന്നതിനു ശേഷവും ഹരിയേട്ടനും ആതിയും പോകുമ്പോൾ ഇടയ്ക്കു തന്നെയും ശ്രീകുട്ടിയെയും വിളിക്കാറുണ്ട്.. ആതിക്കും ശ്രീകുട്ടിക്കും താൻ കൂടെ ചെല്ലുന്നത് ഇഷ്ടമാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ ഒരിക്കലും പോയിട്ടില്ല. പക്ഷെ തന്റെ മനസ്ഡ് എങ്ങനെ ദേവേട്ടന് മനസിലായി എന്ന് മാത്രം ഒരു പിടിയുമില്ല. പലപ്പോഴും തന്റെ മനസ്സ് വായിക്കാനുള്ള കഴിവ് അവനുണ്ടെന്നു അവൾക്കു തോന്നിപോയി. അവൾ പതിയെ ആകാശത്തേക്ക് നോക്കി. നിലാവോ നക്ഷത്രങ്ങളോ ഒന്നും കാണാനില്ല.. കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു.. മഴ പെയ്യുമോ??കുട ഇല്ല.. പണ്ടൊരിക്കൽ മഴയത്തു നനഞ്ഞു കുളിച്ചു ദേവേട്ടനോടൊപ്പം ബൈക്കിൽ പോയത് ഓർത്തപ്പോൾ അവൾക്കു വിഷമം തോന്നി.ഇനിയീ മനുഷ്യൻ തനിക്കു ആരും അല്ലാതാവാണ് പോവുകയാണ്.. അവളോടൊപ്പം ആ രാത്രിയിൽ ഇങ്ങനെ നടക്കുമ്പോൾ കല്യാണത്തിന് ശേഷം താൻ ആമിയെ ഒരിക്കൽ പോലും പുറത്തെവിടെയും കൊണ്ട് പോയിട്ടില്ലലോ എന്ന് ദേവൻ ഓർത്തു. ഹരി ആതിയെയും കൊണ്ട് പുറത്തൊക്കെ പോകുമ്പോൾ ആമിയും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്തിനു താൻ അവളോട് മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല..കുറച്ചധികം നേരം അവളോട് ഒന്ന് മിണ്ടിയത് ഇന്നലെയാണ്..

അതും അവളെ വേദനിപ്പിക്കാൻ.. മനസ്സുണ്ടായിട്ടല്ലെങ്കിൽ പോലും തന്റെ പ്രവർത്തികൾ അവളെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്നോർത്തപ്പോൾ അവനു വല്ലാത്ത കുറ്റബോധം തോന്നീ.. " എന്താ ഇവിടെ നില്ക്കാൻ തീരുമാനിച്ചത്?" ആമിയുടെ ശബ്ദമാണ് അവനെ തിരികെ കൊണ്ടുവന്നത് "എന്താ?" " എന്താ ഹരിയേട്ടന്റെ ഒക്കെ കൂടെ തിരികെ പോവാഞ്ഞതെന്നു? എന്തിനാ എന്റെ കൂടെ നിന്നതെന്നു?? എന്നെ ഇഷ്ടമല്ലലോ? എന്നോട് ദേഷ്യമല്ലേ ?" ദേഷ്യമോ.. നിന്നോട് ഒടുങ്ങാത്ത സ്നേഹമാണ് പെണ്ണെ എന്ന് പറയണമെന്നാണ് അവനു തോന്നിയത്..പക്ഷെ അത് പറയാൻ പറ്റില്ലാലോ " എന്തോ.. അങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്.." അപ്പോൾ ഇനിയൊരു തോന്നൽ ഉണ്ടായാൽ എന്നെ തനിച്ചാക്കി പോവുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. അത് ചോദിച്ചില്ല. പകരം മറ്റൊരു ചോദ്യം ചോദിച്ചു " ദേവേട്ടൻ അപ്പോൾ പോയിട്ട് ഒന്നും കഴിച്ചില്ല?" "ഇല്ല" അതിനു കാരണം അവൾ ചോദിച്ചില്ല. താൻ കഴിക്കാത്തത് കാരണമാണ് അവനും കഴിക്കാത്തത് എന്ന് വിശ്വസിക്കാൻ അവൾ ഇഷ്ടപ്പെട്ടു. പിന്നീട് അവർ രണ്ടു പേരും മൗനമായി തന്നെ നടന്നു. തട്ടുകടയിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ആമി മാത്രമാണ് പെണ്ണായിട്ടു ഉണ്ടായിരുന്നുള്ളു.

ദോശ കഴിച്ചു കൊണ്ടിരിക്കുമ്പോഴും പലരുടെയും നോട്ടം തന്നെ തേടി എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കു ഒരു നുള്ളു പോലും പേടി തോന്നിയില്ല. തനിക്കു ഉണ്ടാകാവുന്ന ഏതു ആപത്തിൽ നിന്നും തന്നെ രക്ഷിക്കൻ പ്രാപ്തിയുള്ള ആൾ തന്നോടൊപ്പം ഉണ്ട് എന്ന തോന്നൽ.. ഇത് വരെ മറ്റാരുടെയും അടുത്ത് തനിക്കു തോന്നാത്ത സുരക്ഷിതത്വം ദേവേട്ടന്റെ അടുത്തുന്നു തനിക്കു കിട്ടുന്നുണ്ട്.. ആദ്യം കൊണ്ട് വച്ച രണ്ടു ദോശയും കഴിഞ്ഞു. നല്ല വിശപ്പുള്ളതു കൊണ്ട് രണ്ടെണ്ണം കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ദേവനോട് ചോദിയ്ക്കാൻ മടി.. അവൾ മനസ്സിൽ അത് വിചാരിച്ചു തീരുന്നതിനു മുന്നേ അവളുടെ മുന്നിൽ ഒരു പ്ലേറ്റ് ദോശ കൂടി അയാൾ കൊണ്ട് വച്ചു . അവൾ ദേവന്റെ മുഖത്തേക്ക് നോക്കി " രാവിലെ മുതൽ ഒന്നും കഴിക്കാത്തത് അല്ലെ?? തന്നെയുമല്ല രാവിലെ ഇനീപ്പോ എപ്പോഴാണെന്ന് അറിയില്ലലോ.. അത് കൊണ്ട് കുറച്ചൂടെ കഴിച്ചോ.." ഇങ്ങേർക്ക് ശരിക്കും എന്റെ മനസ്ഡ് വായിക്കാനുള്ള കഴിവുണ്ട്.. അതും ഓർത്തു കൊണ്ട് ആമി കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞു അവർ തിരിച്ചു നടക്കുമ്പോഴാണ് ദേവന്റെ ഫോൺ ബെൽ അടിച്ചത്.. നിഷ കാളിങ് എന്ന് കണ്ടതും അവൻ ഏറുകണ്ണിട്ടു ആമിയെ ഒന്ന് നോക്കി.ഇവിടെ വന്നാലും സ്വസ്ഥത തരില്ല എന്ന് പിറുപിറുത്തു കൊണ്ട് ആമി സ്പീഡിൽ നടന്നു. അവൻ ഫോൺ എടുത്തു പിന്നെ വിളിക്കാം എന്ന് മാത്രം പറഞ്ഞു അവളോടൊപ്പം ചെന്നു.

ഭക്ഷണം കഴിച്ചു അവർ തിരിച്ചു ഹോസ്‌പിറ്റലിൽ എത്തിയപ്പോൾ നേഴ്സ് വന്നു അവർ പറഞ്ഞിരുന്ന റൂം നാളെ രാവിലത്തേക്കേ ഫ്രീ ആവുള്ളു എന്ന് പറഞ്ഞു. അന്ന് രാത്രി അത് കൊണ്ട് തന്നെ ഐ സി യു വരാന്തയിൽ ചിലവഴിക്കുകയെ നിവർത്തിയുള്ളു. അവൾ പഴയ പോലെ കസേരയിൽ വന്നിരുന്നു. ദേവൻ ഫോണുമെടുത്തു ജനലരികിലേക്കു പോകുന്നത് കണ്ടപ്പോഴേ മനസിലായി കൂട്ടുകാരെ വിളിക്കാനുള്ള പോക്കാണെന്നു. അവൻ നിഷാന്തിന്റെ നമ്പർ ഡയല് ചെയ്തു ചെവിയോട് ചേർത്തു " ഹലോ.. മൂര്ഖ.." "പരുന്തേ.... എന്തായി അവിടെ?" "തത്ക്കാലം കുഴപ്പം ഒന്നുമില്ല.. അൻവർ കോഴിക്കോടേക്ക്‌ പോയി എന്നാണ് കേട്ടത്.." " അവിടെ ലോക്കൽ പോലീസ് ഒരിക്കൽ പോയി എല്ലാം അന്വേഷിച്ചതല്ലേ?" "അതൊക്കെ ശരിയാ..പക്ഷെ അൻവർ എല്ലാം ഒന്നിൽ നിന്ന് തുടങ്ങുവാനെന്നു തോനുന്നു" "ഹ്മ്മ് .. കോഴിക്കോട് നമ്മുടെ പിള്ളേരെ വിളിച്ചു എല്ലാത്തിലും ഒരു കണ്ണ് വേണെന്നു പറഞ്ഞേക്കു..പിന്നെ നമ്മൾ അന്ന് കോഴിക്കോട് പോയി റയാനെ സ്കെച്ച് ചെയ്തതിന്റെ എല്ലാം ക്ലീൻ അല്ലെ?? എറണാകുളത്തു ബ്ലഡ് മിസ് ആയപോലെ അവിടെ ഒന്നും മിസ് ആയിട്ടില്ലലോ?" "ഏയ്.. യാതൊന്നുമില്ല..അവിടെ എല്ലാം സേഫ് ആണ്.." "ശെരി..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് ..

പറഞ്ഞതോർമ ഉണ്ടല്ലോ എല്ലാവരും കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങുന്നത് നല്ലതാ.. അവന്മാരോടും പറഞ്ഞേക്കു" " ശെരി" ഫോൺ വച്ച് കഴിഞ്ഞപ്പോഴാണ് അവൻ ശ്രദ്ധിച്ചതു.. പുറത്തു നല്ല ഇടിച്ചു കുത്തി മഴ പെയ്യുകയാണ്..അവൻ ആമിയെ നോക്കി. കസേരയിൽ ചുരുണ്ടു കൂടി ഇരിക്കയാണ് അവൾ. പാവം തണുക്കുന്നുണ്ടാവും. ഒന്ന് ആലോചിച്ച ശേഷം അവൻ പതുകെ നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു. " ഇന്നാ .. ഇത് പുതച്ചോ..നല്ല തണുപ്പല്ലേ? അവൾ ദേവനെയും അവൻ തന്റെ മുന്നിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന പുതപ്പിലേക്കും നോക്കി. " ഇതെവിടുന്ന?" " നഴ്സിംഗ് സ്റ്റേഷനിന്നു ചോദിച്ചു വാങ്ങിയതാ " അവന്റെ കയ്യിന്നു പുതപ്പു വാങ്ങി അവൾ പുതച്ചു. തണുപ്പിന് കുറെ ആശ്വാസം കിട്ടി. അവൻ അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്.. അവനു പുതപ്പൊന്നും ഇല്ല.. അവൾ നോക്കുന്നത് കണ്ടിട്ട് അവൻ എന്താ ന്നു പുരികം ഉയർത്തി ചോദിച്ചു " ദേവേട്ടന് ഇല്ലേ? അവൾ പുതപ്പു തൊട്ടു കൊണ്ട് ചോദിച്ചു " അവിടെ ഒന്നേ ഉണ്ടായിരുന്നുള്ളു..എനിക്ക് വേണ്ട" അവനോടും കൂടെ പുതപ്പിനുള്ളിലേക്കു കയറിക്കോളാൻ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇരിക്കുന്നത് ഓർത്തപ്പോൾ വേണ്ടാന്ന് വച്ചു. പുതപ്പിനുള്ളിൽ മൂടി ഭിത്തിയിലേക്കു തല ചേർത്ത് വച്ച് ആമി കണ്ണുകൾ അടച്ചു. തലേന്ന് രാത്രി ഉറങ്ങാത്ത കൊണ്ടും അന്നത്തെ ക്ഷീണം കൊണ്ടും ആമി വേഗം ഉറങ്ങി പോയി.

എന്തൊക്കെയോ ഒച്ച കേട്ട് കൊണ്ടാണ് വളരെ ഗാഢമായ നിദ്രയിൽ നിന്ന ആമി ഉണർന്നത്.മനസ്സ് ഉണർന്നെങ്കിലും അവൾ കണ്ണുകൾ തുറന്നിരുന്നില്ല. തന്നെ എന്തോ ഒന്ന് പൊതിഞ്ഞു പിടിച്ചിരിക്കുന്ന പോലെ...രാത്രി തല വച്ച് ഉറങ്ങിയ ഭിത്തിക്ക് ഭയങ്കര പിരുപിരുപ്പയിരുന്നു . പക്ഷെ ഇപ്പോൾ തല വച്ചിരിക്കുന്ന പ്രതലം അത്രയും റഫ് അല്ല..തന്നെയുമല്ല നല്ല ചൂടുമാണ്..ചെവിയിൽ വളരെ മൃദുവായി താളത്തിൽ "ടപ്പ് ടപ്പ് " എന്ന് കേൾക്കുന്നുമുണ്ട്... ഇതൊന്നും പോരാഞ്ഞു തന്റെ തലയുടെ മേലെ ചെറിയൊരു ഭാരവും അനുഭവപ്പെടുന്നു..എന്താണ് സംഭവമെന്ന് അവൾക്കു ഏകദേശമൊക്കെ പിടികിട്ടിയിരുന്നു.. ആമി പതിയെ കണ്ണ് തുറന്നു.. ചുറ്റും അങ്ങനെ വലിയ വെളിച്ചം ഒന്നുമില്ല.. ട്യൂബിന്റെ വെട്ടം തന്നെയാണ്..അപ്പോൾ നേരം വെളുത്തിട്ടില്ല.. നഴ്സുമാർ എന്ത പോയതിന്റെ ഒച്ചയാണ് കേട്ടത്. ഇന്നലെ രാത്രി പുതപ്പു വേണ്ടാന്ന് പറഞ്ഞെങ്കിലും ഇപ്പോൾ തങ്ങൾ രണ്ടു പേരും ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരുന്നുറങ്ങുകയാണ്.. എപ്പോളാണ് അവൻ തന്റെ പുതപ്പിനുള്ളിൽ വന്നതെന്ന് ഒരു ഊഹവുമില്ല. അവന്റെ നെഞ്ചിൽ തല വച്ചാണ് താൻ കിടക്കുന്നത്..അവന്റെ ഹൃദയമിടിപ്പിന്റെ ഒച്ചയാണ് താൻ കേട്ട് കൊണ്ടിരിക്കുന്നത്..തന്റെ ഇടുപ്പിലൂടെ ദേവനും..

അവന്റെ വയറ്റിലൂടെ താനും കൈ ചേർത്ത് കെട്ടിപിടിച്ചിട്ടുണ്ട്..അവൻ തല അവളുടെ തലയുടെ മേലെ ചരിച്ചു വച്ചിരിക്കുകയാണ്.. തന്റെ പുരുഷന്റെ ചൂട് പറ്റി ഇങ്ങനെ കിടക്കുന്നതിന്റെ സുഖം ആമി ആസ്വദിച്ചു.. താൻ കരഞ്ഞു പോകും എന്നു തോന്നി തുടങ്ങിയപ്പോൾ അവൾ പതിയെ അവനിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.. പക്ഷെ അപ്പോളേക്കും "ആമി" എന്നു വിളിച്ചു കൊണ്ട് അവൻ വീണ്ടും അവളെ തന്നോട് തന്നെ ചേർത്ത് കിടത്തി..ആമി അനങ്ങാതെ കിടന്നു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവന്റെ ശ്വാസോച്ഛാസം പഴയതു പോലെയായപ്പോൾ മനസിലായി ഉറക്കത്തിലാണ് അവൻ തന്റെ പെരു വിളിച്ചതെന്ന്. പിന്നെ ആമിക്കും തോന്നിയില്ല എഴുനേൽക്കാൻ. അവന്റെ നെഞ്ചിൽ കിടന്നു വീണ്ടും അവൾ മയങ്ങി പോയി.. " സർ.. സർ..." ഒരു നഴ്സിന്റെ വിളി കേട്ട് കൊണ്ടാണ് ദേവനും ആമിയും ഒരുമിച്ചു കണ്ണ് തുറന്നതു.. തങ്ങൾ ഒരു പുതപ്പിനുള്ളിൽ കെട്ടിപിടിച്ചു ഇരിക്കുകയാണ് എന്ന ബോധ്യം വന്നപ്പോൾ അവർ രണ്ടു പേരും പെട്ടെന്ന് തന്നെ അകന്നു മാറി. " എന്താ സിസ്റ്റർ.. അമ്മൂമ്മക്ക്‌ എന്തെങ്കിലും?" " ഇല്ല.. കുഴപ്പമില്ല.. ഇപ്പോൾ ബെറ്റർ ആണ്.. ഈ മെഡിസിന്റെ ബില്ല് അടക്കണമായിരുന്നു" അവർ ഒരു ബില്ല് ദേവന്റെ കയ്യിൽ കൊടുത്തിട്ടു പോയി..

" ഞാൻ ഈ ബില്ല് അടച്ചിട്ടു വരാം" അവൻ ആമിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ഒന്ന് മൂളുകയും ചെയ്തു. ബില് അടക്കാൻ പോകുമ്പോൾ ദേവൻ ഓർത്തത് കുറെ നാളുകൾക്കു ശേഷം താൻ വളരെ സുഖമായി ഉറങ്ങിയത് ഈ രാത്രിയിലാണ് എന്നാണ്. കോഴിക്കോടുള്ള റയാൻ ബഷീറിന്റെ വീട്ടിൽ റയാൻ ഉപയോഗിച്ചിരുന്ന മുറിയിലൂടെ dysp അൻവർ അലി കണ്ണോടിച്ചു. കല്യാണം കഴിക്കാത്ത ഒരു യുവാവിന്റെ മുറി പോലെ അല്ല.. മുറിയെല്ലാം വൃത്തിയായി അടുക്കി പെറുക്കി വച്ചിരിക്കുന്നു..ഒരു പക്ഷെ റയാന്റെ മരണ ശേഷം ആരെങ്കിലും വൃത്തിയാക്കിയതാവാം.. അയാൾ റയാൻ ഉപയോഗിച്ചിരുന്ന കിടക്കയും അലമാരയും എല്ലാം നന്നായി പരിശോധിച്ചു .. അവിടൊന്നും പ്രത്യേകിച്ച് എന്തെങ്കിലും കാണാൻ കഴിഞ്ഞില്ല.. ടേബിളും മറ്റും ചെക്ക് ചെയ്‌തെങ്കിലും അവിടെയും നിരാശ ആയിരുന്നു ഫലം..ലോക്കൽ പോലീസ് ഇവിടെയെല്ലാം അരിച്ചു പെറുക്കിയതാണ്.. എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്കു കിട്ടുമായിരുന്നല്ലോ?? അയാൾ പോകാനായി ഇറങ്ങിയപ്പോൾ റയാന്റെ അച്ഛൻ ബഷീർ വന്നു അയാളുടെ കൈകളിൽ പിടിച്ചു.. " സർ.. എന്റെ മകനെ കൊന്നത് ആരായാലും അയാളെ കണ്ടു പിടിക്കണം" അൻവറിന്റെ മുഖത്തു ഒരു ഗൂഢസ്മിതം വിരിഞ്ഞു

" കുറ്റവാളികൾ ആരായാലും ഉറപ്പായും പിടിക്കപ്പെടും ബഷീർ.. അൻവർ അലി ഒരു കുറ്റവാളിയെയും രക്ഷപെട്ടു പോകാൻ അനുവദിക്കില്ല" അതും പറഞ്ഞു അയാള് തന്റെ സഹപ്രവർത്തകനോടൊപ്പം ഇന്നോവയിലേക്കു കയറി. " സർ.. എന്തെങ്കിലും കിട്ടിയോ?" " ഇല്ല" " ഇനിയെങ്ങോട്ടാണ് സർ?" " നമുക്ക് റയാൻ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ ഒന്ന് പോയി രയന്റെ കൊല്ലിഗ്സ് ഒന്ന് കാണാം" " ഓക്കേ സർ" തനിക്കപ്പുറം ഇരുന്നു മൊബൈലും നോക്കി ചോറുണ്ണുന്ന ദേവനെ ആമി ശ്രദ്ധിക്കുകയായിരുന്നു. ഇന്ന് ചെറിയച്ഛൻ തന്റെയും ദേവേട്ടന്റെയും കുറച്ചു ഡ്രെസ്സും അത്യാവശ്യ സാധനങ്ങളും ഒക്കെയായി വന്നിരുന്നു. അപ്പോൾ കൊണ്ട് വന്നതാണ് വീട്ടിൽ നിന്നും അപ്പച്ചി കൊടുത്തു വിട്ട രണ്ടു പൊതി ചോറ്. ദേവൻ ഭക്ഷണ കാര്യത്തിൽ ഒരു നിര്ബന്ധവും ഇല്ലാത്ത ആളാണെന്നു ആമി ഓർത്തു. മിതമായി മതമേ കഴിക്കാറുള്ളു. ഇടയ്ക്കിടയ്ക്ക് ഹരിയേട്ടൻ പോലും ഉപ്പില്ല മുളക് കൂടുതലാണ് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇന്നേ വരെ ദേവൻ പറയുന്നത് കേട്ടിട്ടില്ല.. ദേവേട്ടന് ഇഷ്ടപെട്ട ഭക്ഷണം എന്താണെന്നു പോലും തനിക്കറിയില്ല.. ഇനി വീട്ടിൽ ചെന്നിട്ടു വേണം അപ്പച്ചിയോടു..അപ്പോളാണ് ഓർത്തത് ഇനി താൻ ആ വീട്ടിലേക്കു തിരികെ പോകുന്നില്ലലോ എന്ന്..

അതോർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.. കഴിക്കുന്നതിനിടക്ക് എപ്പോഴോ മുഖം ഉയർത്തി നോക്കുമ്പോൾ കണ്ണ് നിറഞ്ഞു തന്നെ നോക്കിയിരിക്കുന്ന ആമിയെ കണ്ടു. എന്താ എന്ന് അവൻ പുരികമുയർത്തി ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന്‌ തലയാട്ടി വേഗം അവിടുന്ന് എണീറ്റ് പോയി. " ട്വന്റി ട്വന്റി ഐ ടി സൊല്യൂഷൻസ്" റയാനും അവന്റെ രണ്ടു കൂട്ടുകാരും കൂടി തുടങ്ങിയ ഒരു ഐ ടി കമ്പനി ആണ്. അവിടെയെത്തിയ അൻവർ അലി ചുറ്റും ഒന്നു വീക്ഷിച്ചു. അത്യാവശ്യം നല്ല ഒരു കെട്ടിടമാണ് .. അൻവറും സഹപ്രവർത്തകനും അകത്തേക്ക് കയറി റിസപ്ഷനിൽ തങ്ങളെ പരിചയപ്പെടുത്തി വന്ന കാര്യം അറിയിച്ചു. റയാന്റെ രണ്ടു പാർട്നെഴ്സിനെയും കണ്ടു സംസാരിച്ചെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും അറിയാൻ കഴിഞ്ഞില്ല..വേറെ ആർക്കെങ്കിലും എന്തെങ്കിലും അറിയാമോന്നു ചോദിച്ചപ്പോളാണ് ഓഫീസിലെ റിസപ്‌ഷനിസ്റ് മുന്നോട്ടു വന്നത്.. " സർ.. റയാൻ സർ മരിക്കുന്നതിന് ഏകദേശം ഒരു മാസം മുൻപ് സാറിനെ കാണാൻ എന്ന് പറഞ്ഞു രണ്ടാളുകൾ ഇവിടെ വന്നിരുന്നു..പക്ഷെ എന്നിട്ടവർ സാറിനെ കാണാതെ തിരിച്ചു പോയി." "അവരെ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ?" "ഇല്ല.. " " അവര് എവിടെ നിന്ന് വന്നതാണെന്നോ മറ്റോ പറഞ്ഞോ?"

" ഇല്ല സർ" " ഓക്കെ .. പിന്നെ എന്താ അവര് റയാനെ കാണാതെ പോയത്? അന്ന് റയാൻ ലീവോ മറ്റോ ആയിരുന്നോ?" " അല്ല സർ.. നമ്മുടെ സെക്യൂരിറ്റി ആണ് റയാൻ സാറിനെ കാനൻ വന്നതാണെന്ന് പറഞ്ഞു അവരെ ഇങ്ങോട്ടു കൊണ്ടുവന്നത്. ഞാൻ അപ്പോൾ തന്നെ റയാൻ സാറിന് വിസിറ്റേഴ്സ് ഉണ്ടെന്നു പറഞ്ഞു സാറിനെ വിളിച്ചു..പക്ഷെ സാർ അപ്പോൾ അത്യാവശ്യമായി ഒരു മീറ്റിംഗിൽ ആയിരുന്നത് കൊണ്ട് കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവര് ഇവിടെ വെയ്റ്റിംഗ് ഏരിയ യിൽ ഉണ്ടായിരുന്നു.. ഇടയ്ക്കു ഞാൻ വാഷ്‌റൂമിലേക്കു ഒന്ന് പോയി വന്നപ്പോൾ അവരു പോയിരുന്നു" അത് കേട്ട് കൊണ്ട് നിന്ന അൻവറിന്റെ മനസ്സിൽ ഒരുപാടു സംശയങ്ങൾ ഉണ്ടായി. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അയാൾ ചോദിച്ചു " ഇതോന്നും പിന്നെന്താ അന്ന് ലോക്കൽ പോലീസിനോട് പറയാഞ്ഞത്?" " അന്ന് ലോക്കൽ പോലീസ് ഇവിടെ വന്ന സമയത്തു ഞാൻ ലീവ് ആയിരുന്നു സർ" "ഹമ്മ് .. അവരെ നിങ്ങടെ അടുത്ത് കൊണ്ട് വന്ന ആ സെക്യൂരിറ്റി ഇവിടെ ഉണ്ടോ?" " ഉണ്ട് സർ.. അയാൾ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ട്.." അയാളെ വിളിപ്പിച്ചു അന്ന് വന്നവരെ പറ്റി ചോദിച്ചു " ആ.. ഉവ്വ് സാർ.. ഓർമയുണ്ട്..കമ്പനിയുടെ ഗേറ്റിനു മുന്നിൽ അപരിചിതരായ രണ്ടു പേര് കുറച്ചു നേരമായി നിൽക്കുന്നത് കണ്ടാണ് ഞാൻപോയ്‌ കാര്യമന്വേഷിച്ചത്..

അപ്പോളാണ് അവർ റയാൻ സാറിന്റെ കൂട്ടുകാരാണെന്നു പറഞ്ഞതും ഞാൻ ഇവിടെ റിസപ്‌ഷനിലോട്ടു പറഞ്ഞു വിട്ടതും" "അവരുടെ പേരോ മറ്റോ അറിയുമോ?" " അതോർമ ഇല്ല സാറെ.. പക്ഷെ ഇവിടുത്തെ വിസിറ്റർസ് ബുക്കിൽ അവരുടെ പേരുണ്ടാവും" അവർ വന്ന ദിവസം കൃത്യമായി ഓര്മ ഇല്ലാത്തതു കൊണ്ട് കുറച്ചു സമയം വേണ്ടി വന്നു അവർക്കു പേര് കണ്ടെത്താൻ. അവിടെ കൊടുത്തിരുന്ന പേര് "ജീവൻ" എന്നായിരുന്നു. അതിനോടൊപ്പം കൊടുത്തിരുന്ന ഫോൺ നമ്പറിലേക്കു വിളിക്കുമ്പോൾ അത് നിലവിൽ ഇല്ല എന്ന് അറിയാൻ കഴിഞ്ഞു. ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോഴാണ് റിസപ്‌ഷൻ ഹാളിലെ cctv ക്യാമറ അൻവറിന്റെ ശ്രദ്ധയിൽ പെട്ടത്. അന്നേ ദിവസത്തെ cctv ക്യാമറ ദൃശ്യങ്ങൾ തന്റെ ഓഫീസിലേക്ക് എത്തിക്കാൻ പറഞ്ഞതിന് ശേഷം അൻവർ മടങ്ങി. പിറ്റേ ദിവസം ആയപ്പോഴേക്കും അമ്മൂമ്മയെ മുറിയിലേക്ക് മാറ്റി. ഒരു ദിവസം കൂടി ഹോസ്പ്പിറ്റലിൽ കിടന്ന ശേഷം ഡിസ്ചാർജ് ആക്കാമെന്നു ഡോക്ടർ പറഞ്ഞത് ഉള്ളവർക്ക് ആശ്വാസമായി. ഉള്ളിലുള്ള പിണക്കമൊക്കെ മറച്ചു വച്ച് ദേവനും ആമിയും അമ്മൂമ്മയുടെ മുന്നിൽ ഉത്തമ ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

എന്നാൽ ഒരുപാടു ജീവിതങ്ങൾ കണ്ട അമ്മൂമ്മക്ക്‌ അവരുടെ അകൽച്ചയും മറ്റും നന്നായി മനസിലാവുന്നുണ്ടായിരുന്നു. പക്‌ദേ തത്ക്കാലം അവർ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. അൻവർ അലിയും സഹപ്രവർത്തകരും തങ്ങളുടെ മുന്നിലുള്ള സ്ക്രീനിലേക്ക് ആകാംഷാപൂർവം നോക്കിയിരുന്നു. റയാന്റെ കമ്പനിയിൽ നിന്നുള്ള cctv ദൃശ്യങ്ങൾ ആയിരുന്നു അതിൽ. രയന്റെ സുഹൃത്തുക്കളെന്നു പറഞ്ഞു അന്ന് കമ്പനിയിൽ വന്നവരെ അതിൽ കാണാനാവും.. അത് വഴി തങ്ങൾക്കു സഹായകമായ എന്തെങ്കിലും ലീഡ് കിട്ടും എന്ന് തന്നെ അവർ വിശ്വസിച്ചു. കുറച്ചു സമയത്തിനുള്ളിൽ സ്‌ക്രീനിൽ റിസപ്‌ഷനിലേക്കു കയറി വരുന്ന രണ്ടു ചെറുപ്പക്കാരുടെ രൂപം തെളിഞ്ഞു. " ഇവർ തന്നെയാണ് സർ" അവരെ തിരിച്ചറിയാനായി കൊണ്ട് വന്ന റിസപ്‌ഷനിസ്റ് ഉറപ്പിച്ചു പറഞ്ഞു. സ്‌ക്രീനിൽ തെളിഞ്ഞ പരുന്തിന്റെയും ഉടുമ്പിന്റെയും മുഖം കണ്ടപ്പോൾ അൻവറിന്റെ മുഖത്ത് ഒരു ഗൂഢസ്മിതം തെളിഞ്ഞു. "ഇവിടുന്നു കിട്ടാനുള്ളതൊക്കെ കിട്ടി കഴിഞ്ഞു..നമുക്ക് ഇന്ന് തന്നെ എറണാകുളത്തേക്കു തിരിക്കാം..ഈ cctv ദൃശ്യങ്ങൾ സൂക്ഷിക്കണം" അതും പറഞ്ഞു അൻവർ ആ മുറിയിൽ നിന്ന് പോയി.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story