ദേവാസുരം: ഭാഗം 19

Devasuram nila

രചന: നിള നിരഞ്ജൻ

ദേവനന്ദൻ എന്തിനാണ് അവിടെ വന്നത് എന്നറിയാൻ നാളെ തന്നെ ഹോസ്പിറ്റലിലേക്ക് പോകാൻ ഉറപ്പിച്ചിരുന്നു. അതേ സമയം തന്റെ പദ്ധതിയുടെ ആദ്യഭാഗം നടപ്പിലാക്കാൻ നാളെ ഹരി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോകാൻ ദേവനും തീരുമാനിച്ചിരുന്നു ദേവൻ ഹരിയെ കാണാനായി പിറ്റേ ദിവസം ഉച്ച സമയത്താണ് അവൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തിയത്. ഹരിയുടെ ഒ പി കഴിഞ്ഞു അവൻ ചോറുണ്ണാൻ പോകുന്ന സമയമായി കാണുമെന്നു അവനു അറിയാമായിരുന്നു.ദേവൻ ഹരിയുടെ മുറിയിൽ ചെല്ലുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ അവൻ ചോറുണ്ണുകയായിരുന്നു. പ്രതീക്ഷിക്കാതെ ദേവനെ അവിടെ കണ്ടപ്പോൾ ഹരിയുടെ കണ്ണുകളിൽ അതിശയം വിടർന്നു. " നീയെന്താ ഇവിടെ? ഇന്ന് ആരുമായിട്ടും തല്ലുണ്ടാക്കാനൊന്നും പോയില്ലേ?" "തല്ലുണ്ടാക്കാൻ ആരും ഇങ്ങോട്ടു വഴക്കിനു വന്നില്ല" ഹരിയുടെ എതിർ വശത്തുള്ള കസേരയിൽ ഇരുന്നു അവന്റെ പ്ലേറ്റിൽ നിന്നും ഒരു പപ്പടം എടുത്തു കടിച്ചു കൊണ്ട് ദേവൻ പറഞ്ഞു. " പിന്നെയെന്താണൊ ഇന്നത്തെ വരവിന്റെ ഉദ്ദേശം?" ദേവൻ ഒന്നു പരുങ്ങി. അവന്റെ പരുങ്ങൽ കണ്ടപ്പോഴേ എന്തോ കാര്യമുള്ള കാര്യമാണ് പറയാൻ വരുന്നതെന്ന് ഹരിക്കു മനസിലായി. " നിന്ന് പരുങ്ങാണ്ട് കാര്യം പറയെടാ ചെക്കാ.. പൈസ വല്ലതും വേണോ നിനക്ക്?

അതോ വല്ലോ കുഴപ്പത്തിലും പോയി ചാടിയോ പിന്നേം?" " ഏയ്.. അതൊന്നുമല്ല .. ഞാൻ ഒന്ന് നന്നാവാൻ തീരുമാനിച്ചു" ഹരി ഒന്നും മനസിലാവാത്ത പോലെ അവനെ നോക്കി. അത് കണ്ടു ദേവൻ പറഞ്ഞു " അതേയ് .. നീ കുറച്ചു നാള് മുന്നേ ഇവിടെ ഹോസ്പിറ്റൽ അക്കൗണ്ട്സ് ഇൽ എനിക്ക് ഒരു ജോലിയുടെ കാര്യം പറഞ്ഞില്ലാരുന്നോ? അത് ഇപ്പോളും ശരിയാക്കാൻ പറ്റുമോ?" കുറച്ചു നേരത്തേക്ക് ഹരി ഒന്നും മിണ്ടാതെ ദേവനെ തന്നെ നോക്കി ഇരുന്നു. " എന്താടാ പെട്ടെന്ന് ജോലിക്കു പോയേക്കാം എന്നൊക്കെ ഒരു തോന്നൽ? പെണ്ണുംപിള്ള കുത്തിന് പിടിച്ചെന്ന് തോന്നുന്നല്ലോ?" " ഒന്നും പറയണ്ട.. അവൾ വെറുതെ വീട്ടിലിരുന്നു സമയം കളയണ്ടല്ലോ എന്ന് കരുതി ഞാൻ അവളോട് വല്ല കോച്ചിങിനും പൊയ്ക്കോളാൻ പറഞ്ഞു. അപ്പോൾ അവൾക്കു ഞാൻ ജോലി ചെയ്ത് സമ്പാദിച്ച കാശു കൊണ്ട് മാത്രമേ പഠിക്കാൻ പോകുന്നു വാശി. തല്ലുണ്ടാക്കി കിട്ടുന്ന പൈസയോട് അവൾക്കു പുച്ഛമാണ് പോലും..." ഹരി ഒന്നും മിണ്ടിയില്ല. പക്ഷെ അവന്റെ ചുണ്ടിൽ ഒരു ചിരി തത്തികളിക്കുന്നുണ്ടാരുന്നു . അത് കണ്ടപ്പോൾ ദേവന് ദേഷ്യം വന്നു " നീ ചിരിക്കുവോന്നും വേണ്ട.. എന്തെങ്കിലും നടക്കുമോന്നു പറ.." "ഞാൻ പണ്ട് അവരോടു കയ്യും കാലും പിടിച്ചു എല്ലാം ശരിയാക്കിട്ടു പറഞ്ഞപ്പോൾ നിനക്ക് പുച്ഛം അല്ലാരുന്നോ?

അന്നേരം കള്ളും കുടിച്ചു തല്ലും ഉണ്ടാക്കി നടക്കാൻ അല്ലാരുന്നോ നിനക്ക് താത്പര്യം..എന്നിട്ടിപ്പോൾ പെട്ടെന്ന് വന്നു പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ.. " ഹരി അവന്റെ മുന്നിൽ ദേഷ്യം അഭിനയിച്ചു.. " ഡാ.. അങ്ങനെ പറയല്ലേ.. ഞാൻ നന്നാകാൻ തയ്യാറായി വരുമ്പോൾ നീ ഇങ്ങനെ നിരുത്സാഹപ്പെടുത്തല്ലേ.." "എന്തായാലും ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ.. എന്നിട്ടു പറയാം" " മതി.. അത് മതി..നിനക്കു എന്റെ സർട്ടിഫിക്കറ്റ് വല്ലോം വേണെങ്കിൽ പറ.. ഞാൻ തരാം" " അതൊന്നും വേണ്ട.. കോപ്പി എന്റടുത്തു ഉണ്ട്.. ഞാൻ എന്തായാലും ചോദിച്ചു നോക്കട്ടെ" "അപ്പൊ ഞാൻ ഇറങ്ങട്ടെ.. നീ സംസാരിച്ചിട്ട് അറിയിച്ചാൽ മതി" ദേവൻ ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ ഹരി പിറകിന്നു വിളിച്ചു " ഡാ.. ഇത്തവണയും ഞാൻ എല്ലാം ശരിയാക്കി വരുമ്പോൾ നീ നിന്റെ തനി സ്വഭാവം കാണിച്ചാൽ വിവരമറിയും കേട്ടല്ലോ" ദേവന്റെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു " ഇത്തവണ ഞാൻ തല പോയാലും ഈ ജോലി വേണ്ടാന്ന് പറയൂല മോനെ..ഇതെനിക്ക് കിട്ടുന്ന ഒരു വളരെ നല്ല അവസരമാണ്..ഇത് ഞാൻ കളയില്ല" ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ഹരി ദേവൻ പോകുന്നത് നോക്കി ഇരുന്നു. ആമിയെ ദേവനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് വീണ്ടും തെളിയുകയാണ്.

ആമി അവന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ് അവൻ കുടിയൊക്കെ നിർത്തിയതും ദാ ഇപ്പോൾ ഒരു ജോലിക്കൊക്കെ പോകാൻ തീരുമാനിക്കുന്നതും. പണ്ടൊരിക്കൽ ഈ ജോലിയുടെ കാര്യം താൻ പറഞ്ഞപ്പോൾ കൊല്ലാൻ വന്നവനാണ്.. ഇപ്പോൾ അതും പറഞ്ഞു ഇങ്ങോട്ടു വന്നിരിക്കുന്നത്. ആമിയെ അവളുടെ സമ്മതമില്ലാതെ എല്ലാവരും കൂടെ നിർബന്ധിച്ചു ദേവനെ കൊണ്ട് കെട്ടിച്ചപ്പോൾ ഉള്ളിൽ തനിക്കും ഒരു പേടിയുണ്ടായിരുന്നു.. അവളെ പോലൊരു പാവം പെണ്ണിനെ കൊണ്ട് അവനെ നിയന്ത്രിക്കാൻ പറ്റുമോനൊക്കെ.. പക്ഷെ ആ പാവം പെണ്ണിപ്പോൾ അസുരനെ മാറ്റി എടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാം ശരിയാവാൻ തുടങ്ങുന്നു എന്നോർത്തപ്പോൾ ഹരിയുടെ ഉള്ളവും കുളിർത്തു. തത്കാലം അമ്മയോട് പറയണ്ട.. ജോലി ശരിയാവട്ടെ.. എന്നിട്ടു എല്ലാവരോടും പറയാം. അതേ സമയം ഹരിയുടെ മുന്നിൽ അഭിനയിക്കേണ്ടി വന്നതിന്റെ കുറ്റബോധത്തിലാണ് ദേവൻ അവന്റെ മുറിയിൽ നിന്നിറങ്ങിയത്. താൻ നന്നാവുന്ന കാര്യം ആയതു കൊണ്ട് എത്ര കഷ്ടപെട്ടിട്ടാണെങ്കിലും ഹരി ഈ ജോലി തനിക്കു വാങ്ങി തരാൻ ശ്രമിക്കും. പക്ഷെ ഇതല്ലാതെ മറ്റൊരു വഴി തന്റെ മുന്നിലും ഇല്ല. ബോസ് പറഞ്ഞത് പ്രകാരം തങ്ങളുടെ അടുത്ത ടാര്ജെറ്റും മേമൻ ഹോസ്പിറ്റലിൽ തന്നെയാണ്.

അത് കൊണ്ട് തന്നെയാണ് ഇപ്പോൾ ഇങ്ങനൊരു ജോലിയെ പറ്റി ആലോചിക്കുന്നത്. തങ്ങളുടെ കാര്യം നടക്കാൻ ഇവിടെ കയറിപ്പറ്റുക എന്നതാണ് ഏറ്റവും എളുപ്പ വഴി. പുറത്തെ കാര്യങ്ങളൊക്കെ പരുന്തും കൂട്ടരും നോക്കിക്കോളും. അകത്തെ വിവരങ്ങൾ ചോർത്തി താൻ അവർക്കു കൈമാറുകയേ വേണ്ടൂ. അതാവുമ്പോൾ തന്റെ പണിയും നടക്കും ആമിയുടെ പരാതിയും തീരും. കാര്യങ്ങളെല്ലാം വിചാരിച്ച പോലെ നടന്ന സന്തോഷത്തിൽ ദേവൻ തിരികെ പോകാനായി ഹോസ്പിറ്റൽ ലോബിയിലേക്കിറങ്ങി. അതേ സമയം ദേവനെ കുറിച്ച് അന്വേഷിക്കാനായി ഹോസ്പിറ്റലിൽ എത്തിയ അൻവറും ലോബിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാര്യങ്ങൾ ഒക്കെ പരുന്തിനു മെസ്സേജ് അയച്ചു കൊണ്ട് നടന്നിരുന്ന ദേവൻ അൻവറിനെ കണ്ടതേ ഇല്ല. അൻവർ ഹോസ്പിറ്റൽ ലോബിയിലെത്തി ചുറ്റും ഉള്ളവരെ ഒന്ന് വീക്ഷിച്ചു. അൻവറിന്റെ നോട്ടം ദേവനിലേക്കെത്തുന്നതിനു മുന്നേ തന്നെ "സർ" എന്നൊരു വിളി കേട്ട് അൻവർ തിരിഞ്ഞു നോക്കി. അൻവർ തിരിഞ്ഞ സമയം കൊണ്ട് ദേവൻ അൻവറിനെ കടന്നു പോവുകയും ചെയ്തു. അൻവർ നോക്കിയപ്പോൾ കഴിഞ്ഞ ദിവസം കണ്ട അഡ്മിനിസ്ട്രേഷനിൽ ഉള്ള ഒരാളാണ്. " എന്താണ് സർ ?? സർ ആവശ്യപ്പെട്ട വീഡിയോസ് കൊടുത്തു വിട്ടിരുന്നു" " അത് കിട്ടി.. അതിൽ കണ്ട ഒന്ന് രണ്ടാളുകളെ പറ്റി അന്വേഷിക്കാനാണ് വന്നത്. എനിക്ക് ലിൻസി സിസ്റ്ററിനെ ഒന്ന് കാണണം" " അതിനെന്ത സർ .. കാണാമല്ലോ.. വരൂ"

അന്ന് വഴക്കൊക്കെ കഴിഞ്ഞപ്പോൾ ഹരി ഡോക്ടറോടും ദേവനോടും ലിൻസി സിസ്റ്റർ സംസാരിക്കുന്നത് കണ്ടിരുന്നു. അപ്പോൾ ദേവൻ ഇവിടെ വന്നത് എന്തിനാണെന്ന് സിസ്റ്ററിനു അറിയാമായിരിക്കും. അത് കൊണ്ടാണ് ലിൻസി സിസ്റ്ററിനെ കാണണമെന്ന് പറഞ്ഞത്. ഹോസ്പ്പിറ്റലിനു പുറത്തു എത്തിയപ്പോഴാണ് ദേവൻ പുറത്തു കിടക്കുന്ന പോലീസ് വണ്ടി കണ്ടത്. വണ്ടിയിൽ ഡ്രൈവർ അല്ലാതെ മറ്റു ആരെയും കണ്ടുമില്ല. ഹോസ്പിറ്റലിൽ പോലീസ് വണ്ടി വരുന്നത് വല്യ കാര്യമൊന്നും അല്ലാത്തതു കൊണ്ട് ദേവനും അത് അത്ര കാര്യമാക്കാൻ പോയില്ല.പക്ഷെ താൻ മനസിൽ പേടിക്കുന്ന ആ കൂടിക്കാഴ്ച ഉടനെ തന്നെ ഉണ്ടാവുമെന്ന് ദേവന് അറിയില്ലായിരുന്നു. നഴ്സിംഗ് സ്റ്റേഷനിലെത്തി തന്റെ ഫോണിൽ ഉള്ള ദേവന്റെ ഫോട്ടോ അൻവർ ലിൻസി സിസ്റ്ററിനു നേരെ നീട്ടി " സിസ്റ്റർ.. ഈ ആളെ അറിയുമോ?" " അറിയാം സർ.. ഇത് ഇവിടെ വർക്ക് ചെയ്യുന്ന ഒരു ഡോക്ടറിന്റെ ബ്രദർ ആണ്.." " ഏതു ഡോക്ടറിന്റെ?" " ഹരിനന്ദൻ.. അസിസ്റ്റന്റ് സർജൻ" ഓഹോ.. അപ്പോൾ ഹരിനന്ദൻ ദേവനന്ദന്റെ ബ്രദർ ആണ്.. അത് കൊണ്ടാണ് ഡോക്ടറെ തല്ലാൻ വന്നപ്പോൾ ദേവൻ ഇടയ്ക്കു കയറിയത്. " ഇയാൾ ഡോക്ടറോ ഈ ഹോസ്പിറ്റലിലെ സ്റ്റാഫോ മറ്റോ ആണോ?" " അല്ല സർ.. " " പിന്നെ ലിൻസി സിസ്റ്ററിനു എങ്ങനാ ഇയാളെ പരിചയം?"

" ഇവിടെ ഹരി ഡോക്ടറെ കാണാനായി വന്നു കണ്ടുള്ള പരിചയം ആണ്" അൻവർ ഒന്ന് മൂളി. " ജയിംസിന്റെ ഓപ്പറേഷന്റെ ദിവസം ഇയാൾ ഇവിടെ ഉണ്ടായിരുന്നല്ലോ? അന്നും ഇയാൾ ഹരി ഡോക്ടറെ കാണാൻ വേണ്ടി വന്നതായിരുന്നോ ?" ലിൻസി സിസ്റ്റർ ഒന്ന് ആലോചിച്ചു. എന്നിട്ടു പറഞ്ഞു " അല്ല സർ.. അന്ന് ബ്ലെഡ്ഡിന്റെ കുറച്ചു ഷോർട്ടജ് ഉണ്ടായിരുന്നു ഇവിടെ. അപ്പോൾ ആവശ്യമെങ്കിൽ ബ്ലഡ് കൊടുക്കാൻ ഹരി ഡോക്ടർ തന്നെ വിളിച്ചു വരുത്തിയതാണ് ഇവിടെ" അൻവർ കുറച്ചു നേരം ആലോചിച്ചു. എന്നിട്ടു ആ സുപ്രധാനമായ ചോദ്യം ചോദിച്ചു " ഏതു ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു ആ പേഷ്യന്റിന്റെ എന്ന് ഓര്മ ഉണ്ടോ ?" " അത് കൃത്യമായി ഓര്മ ഇല്ല സാർ.. പക്ഷെ ഫയൽ നോക്കിയാൽ പറയാൻ പറ്റും " ജയിംസിന്റെ ഫയൽ പരിശോധിച്ച ലിൻസി സിസ്റ്റർ പറഞ്ഞ ബ്ലഡ് ഗ്രൂപ്പ് കേട്ടപ്പോൾ അൻവറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. " ഓ നെഗറ്റീവ്" അയാൾ തന്നോട് തന്നെ മന്ത്രിച്ചു. " താങ്ക് യൂ സിസ്റ്റര്" തിരികെ നടക്കുമ്പോൾ അൻവറിന്റെ ചിന്തകൾ കാട് കയറി. ജയിംസിന്റെ ബ്ലഡ് ഓ നെഗറ്റീവ് ആണെങ്കിൽ അവനു ബ്ലഡ് കൊടുക്കാൻ വന്ന ദേവന്റെയും ബ്ലഡ് ഓ നെഗറ്റീവ് ആയിരിക്കും. റയാന്റെ പഴ്സിൽ നിന്ന് കണ്ടെത്തിയ ബ്ലഡ് ഗ്രൂപ്പും ഓ നെഗറ്റീവ്. അതിനർത്ഥം ദേവന് ഇതിലെല്ലാം പങ്കുണ്ട് എന്നാണോ..

വെറുതെ ഒരു ബ്ലഡ് ഗ്രൂപ്പ് ഒന്നായെന്നു വച്ച് അവനു മേൽ കുറ്റം ആരോപിക്കാൻ സാധിക്കില്ല. കോഴിക്കോട് നിന്ന് വിഡിയോയിൽ കണ്ട രണ്ടു പേരുമായി ദേവന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.. വരട്ടെ.. വിവരങ്ങൾ എല്ലാം കയ്യിൽ വന്നിട്ട് വേണം ദേവനന്ദനെ ഒന്ന് കാണാൻ പോകാൻ.. വളരെ നാളായി താൻ കാത്തിരുന്ന ആ കൂടികാഴ്ചക്കായി..പഴയ ചില കടങ്ങൾ വീട്ടാനുള്ള ആ കൂടിക്കാഴ്ച.. അൻവറിന്റെയും ദേവന്റെയുമൊന്നും മനസിലിരുപ്പ് അറിയാതെ പിറ്റേ ദിവസം തന്നെ ഹരി റോയ് സാറിനെ കാണാൻ പോയി. നല്ല കാര്യങ്ങൾ വച്ച് താമസിപ്പിക്കാൻ പാടില്ല എന്നുള്ളത് കൊണ്ടും ദേവന്റെ മനസ്സ് മാറിയാലോ എന്നുള്ള പേടി കൊണ്ടുമാണ് അവൻ പിറ്റേന്ന് തന്നെ പോയത്.എബിൻ മരിച്ചതിൽ പിന്നെ അവന്റെ റോൾ കൂടി ഹോസ്പിറ്റലിൽ അദ്ദേഹമാണ് ചെയ്യുന്നത്. അവിടെ ചെന്ന് അവൻ വന്ന കാര്യം പറഞ്ഞു. പണ്ടൊരിക്കൽ ദേവന് വേണ്ടി ഇവിടെ ജോലി ശരിയാക്കിട്ടു അത് അവൻ വേണ്ടാന്ന് പറഞ്ഞു പോയതാണെന്നുള്ള കാര്യം ഹരി പറയാൻ പോയില്ല. " ഹരിയുടെ ബ്രദർ എന്താ പഠിച്ചത്?" " അത്.. അവൻ ബികോം ആണ്.. ബികോമിന് അവനു 90 പെർസെന്റ് മാർക്ക് ഉണ്ടായിരുന്നു.. പിന്നെ ചില സാഹചര്യങ്ങൾ കൊണ്ട് ജോലി ഒന്നും ആവാതെ ഇരിക്കുവാരുന്നു"

അവന്റെ ഐ പി എസ്‌ ന്റെ കാര്യമൊന്നും തത്കാലം പറയണ്ട എന്നോർത്തു . " ആക്ച്വലി ഹരി.. നമ്മുടെ അക്കൗണ്ട്സിൽ ഇപ്പോൾ ഒരു ഒഴിവുണ്ട്.. അക്കൗണ്ട്സിലെ ശീതൾ നെ തനിക്കു അറിയില്ലേ? ശീതൾ അടുത്ത ദിവസം മുതൽ മറ്റേർണിറ്റി ലീവ് സ്റ്റാർട്ട് ചെയ്യുകയാണ്.. അപ്പോൾ ശീതളിനു പകരം വേണമെങ്കിൽ ഹരിയുടെ ബ്രദർനെ നമുക്ക് നോക്കാവുന്നതാണ്. പക്ഷെ ഈ കാര്യത്തിൽ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിയില്ല. വര്ഗീസ് സാറിനോടും കൂടി ചോദിച്ചിട്ടു ഞാൻ ഒരു തീരുമാനം അറിയിക്കാം." " ശെരി സാർ.. താങ്ക് യൂ സൊ മച്‌ " ശീതൾ ഏതായാലും നല്ല സമയത്താണ് ലീവിന് പോകുന്നത്. വര്ഗീസ് സാറും കൂടി സമ്മതിക്കണെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹരി തന്റെ ഡ്യൂട്ടിക്ക് പോയി. ഹരിയുടെ പ്രാർത്ഥന പോലെ തന്നെ വര്ഗീസ് സാർ ദേവനെ നിയമിക്കാൻ അനുമതി കൊടുത്തു എന്ന് പറഞ്ഞു പിറ്റേ ദിവസം തന്നെ റോയ് സാറിന്റെ അറിയിപ്പ് വന്നു. നാളെ തന്നെ റോയ് സാറിനെ വന്നു കണ്ടിട്ട് ജോലിക്കു കയറിക്കൊള്ളാനും പറഞ്ഞു. ശീതൾ ലീവിന് പോകുന്നെന്ന് മുന്നേ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അവളുടെ അടുത്തുന്നു പഠിക്കാനാണ് നാളെ മുതൽ വന്നോളാൻ പറഞ്ഞത്. ഹരി അത് അപ്പോൾ ദേവനെ വിളിച്ചു പറയാൻ നിന്നില്ല. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ചെന്നപ്പോൾ അവൻ കുറച്ചു സ്വീറ്റ്സ്‌ ഒക്കെ വാങ്ങിയാണ് ചെന്നത്. പോകുന്ന വഴി വീട്ടിലേക്കു വിളിച്ചു ദേവൻ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി.

പതിവില്ലാതെ സ്വീറ്റ്സ്‌ ഒക്കെ വാങ്ങി വന്നത് കണ്ടപ്പോൾ എല്ലാവരും കാര്യം തിരക്കി.. " അതോ.. ഇന്ന് ഒരു സന്തോഷ വാർത്ത ഉണ്ട്.. അത് കൊണ്ടാണ്.." " എന്ത് സന്തോഷ വാർത്ത?" " നമ്മുടെ വീട്ടിൽ ഒരാൾക്ക് ജോലി കിട്ടിയ സന്തോഷവാർത്ത" "അതിപ്പോ ആർക്കാ മോനെ ജോലി കിട്ടിയത്?" ഹരി ദേവന്റെ അടുത്തേക്ക് നീങ്ങി അവനെ വലിച്ചു മുന്നിലേക്ക് നീക്കി നിർത്തി. " ദേ ഇവന്" "ഇവനോ?" എല്ലാവരുടെയും മുഖത്തെ ഞെട്ടലും അതിശയവും കണ്ടു ഹരി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു. നാളെ മുതൽ ജോലിക്കു ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ജാനകിയുടെയും ആമിയുടെയും കണ്ണ് നിറഞ്ഞു. ജാനകി തനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു നന്ദി പറഞ്ഞു. ആര് പറഞ്ഞിട്ടും മാറാത്ത ദേവനെ വെറും പാവമായ ആമി മാറ്റിയെടുത്തത് ഓർത്തിട്ടു ആതിയും ശ്രീകുട്ടിയും രവിശങ്കറും അപ്പോഴും അതിശയിച്ചു നിൽക്കുവാന്. " എന്നാൽ പിന്നെ അല്പം മധുരമായാലോ?"എന്ന് ചോദിച്ചു ലോണ്ട് ഹരി തന്നെ താൻ കൊണ്ട് വന്ന ലഡ്ഡു ഒരെണ്ണം എടുത്തു ദേവന്റെ വായുടെ അടുത്തേക്ക് കൊണ്ട് പോയി. അവൻ വാ പൊളിച്ചപ്പോൾ ചിരിച്ചു കൊണ്ട് അത് ആമിയുടെ നേരെ നീട്ടി " ആദ്യത്തെ മധുരം നിന്നെന്നപോലൊരു അസുരനെ നന്നാക്കിയെടുത്ത എന്റെ പെങ്ങൾക്കിരിക്കട്ടെ..

അത് കഴിഞ്ഞു മതി നിനക്ക്" ആമി ദേവനെ നോക്കിയപ്പോൾ കഴിച്ചോളാൻ അവൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഹരി ആ ലഡ്ഡു പകുതിയാക്കി ദേവനും ആമിക്കുമായി വായിൽ വച്ച് കൊടുത്തു. പിന്നീട് എല്ലാവരും കൂടി അത് കഴിക്കുന്ന തിരക്കിലായി. എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ താൻ ചെയ്യാൻ പോകുന്നത് ആലോചിച്ചപ്പോൾ ദേവന് വല്ലാത്ത മനപ്രയാസം തോന്നി. പക്ഷെ ചെയ്യാതിരിക്കാനും പറ്റില്ലാലോ.. അവൻ പതിയെ ആ ബഹളങ്ങൾക്കിടയിലൂടെ മുറിയിലേക്ക് വലിഞ്ഞു. അവൻ പോയിക്കഴിഞ്ഞപ്പോൾ ജാനകി ആമിയുടെ അടുത്തേക്ക് വന്നു " എനിക്ക് പണ്ടേ തോന്നിയിരുന്നു..അവനെ നന്നാക്കാൻ കഴിയുമെങ്കിൽ അത് നിനക്ക് മാത്രം ആയിരിക്കും എന്നു.. എങ്ങനാ മോളെ ഞാൻ നിന്നോട് നന്ദി പറയുക? നന്നായി വരും" അവർ അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു സാരിത്തുമ്പു കൊണ്ട് കണ്ണ് തുടച്ചു അകത്തേക്കു പോയി. രവിശങ്കറും വന്നു സ്നേഹത്തോടെ അവളുടെ തലയിൽ തലോടി. എല്ലാവരും പല വഴിക്കു പോയിക്കഴിഞ്ഞപ്പോൾ ആമി മാത്രമായി. അവനെ ഒരു നല്ല വഴിക്കു കൊണ്ട് വരാനാണ് താൻ ശ്രമിച്ചു കൊണ്ടിരുന്നതെങ്കിലും അതിനു ഇത്ര പെട്ടെന്ന് ഒരു ഫലം ഉണ്ടാവുമെന്ന് കരുതിയതേ അല്ല.. അത്രയ്ക്ക് ഇഷ്ടമുണ്ടോ ദേവേട്ടനു തന്നോട്.. അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി എന്തോ ആലോചനയിൽ ആയിരുന്നു ദേവൻ. അവൾ പിറകിലൂടെ ചെന്ന് അവന്റെ നെഞ്ചിലൂടെ കൈകൾ ചുറ്റി അവനെ കെട്ടിപിടിച്ചു..

" താങ്ക് യു" അവൻ തന്നെ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈകൾ മാറ്റി അവൾക്കു നേരെ തിരിഞ്ഞു നിന്നു.. പിന്നെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ തന്നോട് ചേർത്ത് നിർത്തി.. " താങ്ക് യു മാത്രമേ ഉള്ളോ?" കള്ളചിരിയോടെയുള്ള അവന്റെ ചോദ്യത്തിന് പകരമായി അവൾ അവന്റെ കവിളിൽ നുള്ളി " ആ.. ഇപ്പൊ അത്രയുമൊക്കെയേ ഉള്ളു.. ബാക്കി സമയമാവുമ്പോൾ തരാം" അവൻ പിണക്കത്തോടെ അവളിൽ നിന്ന് അകന്നു കട്ടിലിൽ പോയി ഇരുന്നു.. " ഞാൻ നിനക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ ചോദിച്ച ഒരു ചെറിയ സമ്മാനം പോലും നിനക്ക് തരാൻ കഴിയില്ലെങ്കിൽ വേണ്ട..." അവന്റെ ആ കള്ളപ്പിണക്കം കണ്ടപ്പോൾ ആമിക്കും ചിരി പൊട്ടി. എന്നാലും അവൻ തനിക്കു വേണ്ടി ഇത്രയൊക്കെ ചെയ്തല്ലോ എന്നോർത്ത് അവൾ അവന്റെ അടുത്ത് ചെന്ന് അവന്റെ മുഖം കയ്യിലെടുത്തു അവന്റെ നെറ്റിയിൽ അമർത്തി മുത്തി. പെട്ടെന്നാണ് അവൻ അവളെയും വലിച്ചു കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞത്..കട്ടിലിൽ അവന്റെ അടിയിൽ കിടക്കുന്ന അവളുടെ കൈകൾ രണ്ടും തലയ്ക്കു ഇരുവശവുമായി വച്ചു അവളുടെ വിരലുകളിലൂടെ തന്റെ വിരലുകൾ കോർത്ത് പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി " ഈ നെറ്റിയിലും കവിളിലും ഉള്ള പരിപാടിയൊക്കെ വല്ല പിള്ളേർക്കും കൊണ്ട് പോയി കൊടുക്ക്.. എനിക്ക് വേണ്ടത് ഇവിടുണ്ട്..

അത് ഞാൻ തന്നെ എടുത്തോളാം" അവന്റെ പ്രണയപൂർവ്വമായ നോട്ടം നേരിടാനാകാതെ അവൾ കണ്ണുകൾ അടച്ചു.. ഒരു ചെറിയ ചിരിയോടെ അവളുടെ അധരങ്ങൾ സ്വന്തമാക്കാൻ അവൻ അവളിലേക്കടുത്തു... " ഡാ. അതേയ് നിന്നോടുന്നൊരു കാര്യം പറയാൻ മറന്നു" എന്നും പറഞ്ഞു ദേവന്റെ മുറിയിലേക്ക് കയറി വന്ന ഹരി കാണുന്നത് കട്ടിലിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ദേവനെയും ആമിയെയുമാണ്. അവൻ പെട്ടെന്ന് തന്റെ കണ്ണുകളടച്ചു തിരിഞ്ഞു നിന്നു " സോറി ഞാൻ ഒന്നും കണ്ടില്ല.. ഒരു കാര്യം പറയാൻ വന്നതാ.. പറഞ്ഞിട്ട് പോയ്കോളാം" ആ സമയം കൊണ്ട് ആമിയും ദേവനും കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റിരുന്നു. " ഞാൻ കണ്ണുതുറന്നോട്ടെ?" ഹരിയുടെ കളിയാക്കി ചോദ്യം കേട്ട് അവർ ഇരുവരും ഒന്ന് ചമ്മി. രംഗം ഓക്കേ ആയെന്നു തോന്നിയത് കൊണ്ട് ഹരി തിരിഞ്ഞു അവരെ നോക്കി " നിങ്ങളുടെ മുറിക്കു നല്ലൊരു കതകുണ്ട്‌ .. അതിനൊരു ലോക്കുമുണ്ട്.. ഈ റൊമാൻസിനൊക്കെ പോകുന്നെന്ന് മുന്നേ അതൊന്നു ലോക്ക് ചെയ്തുടെ.." ആമിയും ദേവനും അപ്പോഴും ചമ്മി നിൽപ്പാണ്.. "ഞാനൊരു കാര്യം പറയാൻ വന്നതാ.. അത് പറഞ്ഞിട്ട് നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാതെ ഞാനങ്ങു പോയ്കോളാം" എന്താനുള്ള മട്ടിൽ ദേവൻ അവനെ നോക്കി " നാളെ ചെല്ലുമ്പോൾ നിന്റെ ഒറിജിനൽ സർറ്റിഫികറ്റ്സ്‌ കൂടി കൊണ്ട് ചെല്ലണം.. ഞാൻ കൊപീസ്‌ കൊടുത്തിട്ടുണ്ട്.. ഒറിജിനൽ അവർക്കു വെരിഫയ്‌ ചെയ്യാനാണ്.. മറക്കരുത്..

എന്നാൽ പിന്നെ ഞാൻ പോയേക്കുവാ.. നിങ്ങളുടെ കാര്യങ്ങൾ നടക്കട്ടെ" എന്നും പറഞ്ഞു ഒരു ആക്കിയ ചിരിയും ചിരിച്ചു ഹരി പോയി. ഹരി പോയിക്കഴിഞ്ഞപ്പോൾ ദേവൻ വീണ്ടും ആമിയെ നോക്കി.. അവന്റെ നോട്ടം കണ്ടപ്പോൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൾ വാതിലിനടുത്തേക്കു നീങ്ങി നിന്നു " പ്ളീസ് ടീ " " ഉഹും .. സമയമായിട്ടില്ല മോനെ.. അതാ ഇങ്ങനെ ഓരോരോ തടസ്സങ്ങൾ വരുന്നത്.. കണ്ടില്ലേ.." അതും പറഞ്ഞു അവൾ മുറിയിൽ നിന്ന് പോയി " നിന്നെ ഞാൻ എടുത്തോളാടി കുഞ്ചുണ്ണൂലി " അവൾ പോയതിനു പിറകെ അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.. പിറ്റേ ദിവസം ഹരിക്കും മോർണിംഗ് ഡ്യൂട്ടി ആയിരുന്നത് കൊണ്ട് ദേവൻ അവനോടൊപ്പം തന്നെ ഇറങ്ങാമെന്നു വച്ചു . ഹരിക്കും ദേവനുമുള്ള ഭക്ഷണം വിളമ്പി വച്ച് അത് കഴിക്കാൻ അവനെ വിളിക്കാൻ വന്നതാണ് ആമി. ഓഫീസിൽ പോകാനായി ഫോർമൽ പാന്റ്സിനുള്ളിലേക്കു ഷർട്ട് ഇൻ ചെയ്യുകയായിരുന്നു ദേവൻ അപ്പോൾ. ദേവനെ ഫോർമൽ ഡ്രെസ്സിൽ ആദ്യമായാണ് ആമി കാണുന്നത്. അവന്റെ ഇഷ്ട വസ്ത്രം എപ്പൊഴും ജീൻസും ടി ഷർട്ടുമാണ്. ഇൻ ചെയ്തു മുടിയും ചീകി കഴിഞ്ഞപ്പോഴാണ് അവൻ തന്നെ തന്നെ നോക്കി നിൽക്കുന്ന ആമിയെ കണ്ടത് " എങ്ങനുണ്ട്?"

അവൾ അവനു അടുത്തേക്ക് വന്നു അവനെ അടിമുടി ഒന്ന് നോക്കി " കൊള്ളാം.. പക്ഷെ എന്നാലും ദേവേട്ടന് ചേരുന്നത് ജീൻസ്‌ തന്നെയാ" "എനിക്കും അതാ ഇഷ്ടം.. ഇതിടുമ്പോൾ ശ്വാസം മുട്ടുന്ന പോലെ..പിന്നെ ഭാര്യ ഓരോ ഡിമാൻഡ് ഒക്കെ വയ്ക്കുമ്പോൾ എന്താ ചെയ്യാ" അതും പറഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവനെ അവൾ വിളിച്ചു " ദേവേട്ടാ.. ഒരു മിനിറ്റ്‌ " അവൾ പോയി ടേബിളിൽ ഇരുന്ന ഇലച്ചീന്തിലെ പ്രസാദത്തിൽ നിന്ന് ചന്ദനം എടുത്തു അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു " രാവിലെ ഞാൻ പോയി വഴിപാട് കഴിപ്പിച്ചതിന്റെ പ്രസാദം ആണ്.. ഇനി എന്റെ വക ജോലിയിലെ ആദ്യദിവസത്തിനു ഒരു സമ്മാനം" എന്ന് പറഞ്ഞു അവൾ തന്റെ പെരുവിരലിൽ ഉയർന്നു നിന്ന് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു..അവൻ അവളെ ചുറ്റി പിടിച്ചു തന്നോട് അടുപ്പിച്ചു അവളുടെ കാതുകളിൽ ചുണ്ടു ചേർത്തു " ഇന്നും ഇതേ ഉള്ളോ? അങ്ങനെയാണെങ്കിൽ നീ പരയുന്ന സമയം ആവുമ്പോൾ എന്റെ പെണ്ണ് കുറെ കഷ്ടപ്പെടും കേട്ടോ" " കേട്ടു .. കഷ്ടപ്പെടാൻ ഈ പെണ്ണ് തയ്യാറാണ്.. കിന്നരിച്ചോണ്ടു നിൽക്കാതെ വല്ലോം കഴിച്ചു ജോലിക്കു പോവാൻ നോക്ക് ചെക്കാ".... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story