ദേവാസുരം: ഭാഗം 22

Devasuram nila

രചന: നിള നിരഞ്ജൻ

ഇന്നലെ നീയെന്റെ വീട്ടിൽ വന്നല്ലേ എന്റെ മകനെ തല്ലിയതു.. അതിനു തിരിച്ചു സമ്മാനം തരുമ്പോൾ അത് നിന്റെ വീട്ടിൽ വന്നു തന്നെ ആവണ്ടേ ?" അതും പറഞ്ഞു അകത്തേക്ക് കയറിയ മഹേന്ദ്രൻ തമ്പി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ബാക്കി എല്ലാവര്ക്കും പേടിയുണ്ടായിരുന്നെങ്കിലും ദേവന് വലിയ കൂസലൊന്നും ഉള്ളതായി തോന്നിയില്ല. അയാൾ ദേവന്റെ അടുത്തെത്തി അവന്റെ തോളിൽ കൈ വച്ചു " മിടുക്കൻ.. എന്നെ കൊണ്ട് കഴിഞ്ഞ കുറെ വർഷമായി സാധികാത്ത കാര്യമാണ് നീ ഇന്നലെ സാധിച്ചത്" അയാളുടെ സംസാരം കേട്ട് ഇത്തവണ ദേവനും അമ്പരന്നു. ഇന്നലത്തെ സംഭവത്തിന് പകരം വീട്ടാൻ വന്നതാണെന്നാണ് താനും കരുതിയത്. എന്നിട്ടിപ്പോ " എന്താ ദേവനന്ദൻ അമ്പന്നോ ? ഞാൻ വഴക്കുണ്ടാക്കാൻ വന്നതാണെന്ന് കരുതിയോ? എന്റെ പണവും പ്രതാപവും കണ്ടു പലർക്കും എന്റെ മകനെ അവരുടെ വീട്ടിലെ മരുമകൻ ആക്കാൻ താല്പര്യമുണ്ട്... അങ്ങനെ ഉള്ള ആരോ അവന്റെ കല്യാണം മുടക്കാൻ അയച്ചതാണ് നിന്നെ എന്നാണ് ഞാൻ കരുതിയത്.. ഇന്നലെ നീ പോയിക്കഴിഞ്ഞപ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.

അങ്ങനെ ചെയ്യാൻ തന്നെയായിരുന്നു ഉദ്ദേശവും.. പക്ഷെ നീ പോയതിനു ശേഷം ഞാൻ കുറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നീ കാരണം നടന്നു.. എന്റെ മകൻ എന്നോട് എതിർത്ത് സംസാരിച്ചു" ഇയാൾ ഇത് എന്തൊക്കെയാ പറയുന്നേ.. മകൻ എതിർത്ത് സംസാരിച്ചത് ഏതോ നല്ല കാര്യം ആണെന്ന പോലെ ആണല്ലോ ഇയാളുടെ സംസാരം..എല്ലാവരും കിളി പോയ അവസ്ഥയിലാണ് " സിദ്ധു പണ്ട് തൊട്ടേ എന്നോട് ഭയങ്കര പേടിയാണ്.. അവൻ എത്ര ഇഷ്ടപെട്ട കാര്യം ആണെങ്കിലും ഞാൻ വേണ്ടാന്ന് പറഞ്ഞാൽ എന്നെ ഭയന്ന് അവൻ വേണ്ടാന്ന് വയ്ക്കും.. അവൻ ഒരിക്കലെങ്കിലും എന്നോട് അവന്റെ ഇഷ്ടമാണ്.. അവനു അത് ചെയ്യണം എന്ന് പറയുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.സ്വന്തം അച്ഛനോട് പോലും ഒരു നോ പറയാൻ പറ്റാത്ത ഇവന് എന്റെ കാല ശേഷം ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം നടത്തി കൊണ്ടുപോകാൻ കഴിയുമോ എന്നായിരുന്നു എന്റെ ഭയം..ദേവന്റെ പെങ്ങളുമായുള്ള അവന്റെ ഇഷ്ടവും എന്നോടുള്ള ഭയം കാരണമാണ് അവൻ വേണ്ടെന്നു വച്ചതു.. പക്ഷെ ഇന്നലെ നിങ്ങൾ വന്നു പോയതിനു ശേഷം അവൻ എന്നെ വന്നു കണ്ടു.. നിന്റെ പെങ്ങളെ അവനു ഇഷ്ടമാണെന്നും.. ഇപ്പോൾ ഉറപ്പിച്ചിരിക്കുന്ന വിവാഹത്തിന് താത്പര്യം ഇല്ലായെന്നും ..

ആര് എതിർത്താലും അവൻ കല്യാണം കഴിക്കുന്നെങ്കിൽ ഇവിടുത്തെ കുട്ടിയെ ആയിരിക്കുമെന്നും പറഞ്ഞു. അതോടെ രണ്ടു കാര്യങ്ങൾ എനിക്കു ബോധ്യമായി.. ഒന്ന് ഇവന് ഇവിടുത്തെ കുട്ടിയോടുള്ള ഇഷ്ടം.. രണ്ടു എന്റെ മകൻ അവന്റെ ഭയത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ളവൻ ആണെന്ന്.. നിന്നെ പോലൊരു സാധാരണക്കാർ സ്വന്തം പെങ്ങൾക്ക് വേണ്ടി എന്നെ പോലൊരാളുടെ വീട്ടിൽ കയറി വരാൻ കാണിച്ച ധൈര്യമാണ് സിധുവിനും അവന്റെ ഭയത്തെ മറികടക്കാൻ പ്രചോദകമായതു" അയാൾ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി നിൽക്കുകയാണ്. ജാനകി ശ്രീകുട്ടിയെ തറപ്പിച്ചൊന്നു നോക്കി. അവൾ തല കുനിച്ചു.... മഹേന്ദ്രൻ തമ്പി രവിശങ്കറിന്റെയും ജാനകിയുടെയും അടുത്തേക്ക് വന്നു. "എന്റെ മകന് കല്യാണ ആലോചനയുമായി ഒരുപാടു പേര് വരാറുണ്ട്..പക്ഷെ അവരൊക്കെ അവന്റെ പണം കണ്ടിട്ട് വരുന്നവരാണ്.. പക്ഷെ നിങ്ങളും നിങ്ങളുടെ മകളുമൊന്നും അങ്ങനെയല്ലെന്ന് ഇന്നലെ നിങ്ങളുടെ മകന്റെ പ്രവർത്തിയിൽ നിന്ന് എനിക്ക് മനസിലായി.. പോരാതെ എന്റെ മകന്റെ സന്തോഷവും ഇവിടുത്തെ കുട്ടിയിലാണ്.. നിങ്ങള്ക്ക് സമതമെങ്കിൽ എന്റെ മകന് ഇവിടുത്തെ ശ്രീനന്ദയെ വിവാഹം കഴിച്ചു കൊടുക്കാമോ?" ഇത്രയും വലിയൊരു മനുഷ്യൻ തന്റെ മകളെ ചോദിക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ രവിശങ്കർ നിന്നു .

മഹേന്ദ്രൻ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്നു " മോളെ.. നിന്നോട് എന്റെ മകൻ ചെയ്തത് തെറ്റാണെന്നു എനിക്കറിയാം. എന്നോടുള്ള ഭയം കൊണ്ടാണ് അവൻ അങ്ങനൊക്കെ ചെയ്തത്.. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ ഒരു പ്രാവശ്യം അവനു പറയാൻ ഉള്ളത് കൂടെ നീ കേൾക്കണം.. അവൻ കാറിൽ ഉണ്ട്..അവനെ ഞാൻ ഇങ്ങോട്ടു വിളിക്കാം.." മഹേന്ദ്രൻ ഫോൺ എടുത്തു വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു അങ്ങോട്ടേക്ക് വന്നു. എല്ലാവരെയും ഒന്ന് നോക്കി അവൻ ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നു "ശ്രീ.. ഐ ആം റിയലി സോറി.. എന്റെ ഭാഗത്താണ് മുഴുവൻ തെറ്റും.. അചനൊടുള്ള ഭയം കാരണം ഒന്നും എനിക്കു തുറന്നു പറയാൻ പറ്റിയില്ല.. പക്ഷെ സത്യമായും എനിക്കുറപ്പിച്ച കല്യാണം എങ്ങനെയെങ്കിലും മുടക്കണം എന്ന് കരുതി തന്നെയാണ് ഇരുന്നത്.. വേറൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതിനെ പറ്റി എനിക്കും ആലോചിക്കാൻ കൂടി കഴിയില്ല ശ്രീ.. ഒരുപാടു വേദനിപ്പിച്ചുന്നറിയാം. ഈ ഒരു പ്രാവശ്യം ക്ഷമിച്ചാൽ ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ലന് ഞാൻ വാക്ക് തരാം" ശ്രീക്കുട്ടി എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ ആദിയും ആമിയും ഇരുവശത്തു നിന്നും അവളുടെ തോളിൽ കൈ വച്ച് അവളെ പ്രോത്സാഹിപ്പിച്ചു. ദേവന്റെയും ഹരിയുടെയും മുഖത്ത് നോക്കിയപ്പോൾ അവരും കണ്ണടച്ച് കാണിച്ചു..

അതോടെ അവൾ സിധുവിനെ നോക്കി ചിരിച്ചു.. അവളുടെ ചിരി കണ്ടപ്പോൾ അവനും സന്തോഷവും സമാധാനവുമായി.. " എന്നാൽ പിന്നെ സമയം പോലെ നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു വരൂ..സിധുവിന്റെ അമ്മയെയും കണ്ടിട്ടില്ലാലോ.. ഇപ്പോൾ ഉറപ്പിച്ചു വയ്ക്കാം.. ശ്രീനന്ദയുടെ പഠിത്തം കഴിഞ്ഞാവാം വിവാഹം.. എന്താ?" " അങ്ങനെയാവാം" എല്ലാവരെയും പരിചയപെട്ടു ചായയും കുടിച്ചു കഴിഞ്ഞാണ് അവർ പോയത്. അടുത്ത ആഴ്ച എല്ലാവരും കൂടി സിധുവിന്റെ വീട് കാണാൻ പോകാൻ തീരുമാനവുമായി.അവർ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും ദേവനെ നോക്കി..എല്ലാവരുടേം ശ്രദ്ധ തന്നിലേക്കായപ്പോൾ ദേവൻ പതുക്കെ അവിടുന്ന് മുങ്ങാൻ തുടങ്ങി.. അതിനു മുന്നേ തന്നെ ഹരിയുടെ പിടിത്തം വീണു " എന്ത് കണ്ടിട്ടാടാ നീ അയാളുടെ വീട്ടിൽ കേറി അയാളുടെ ചെക്കനെ തല്ലിയതു ?" ദേവൻ ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. " അയാളുടെ സ്വാധീനം എന്താണെന്നു നിനക്കറിയോ ? അയാൾക്കിപ്പോ ഇങ്ങനൊരു ബുദ്ധി തോന്നിയത് കാര്യമായി.. ഇല്ലെങ്കിൽ പണ്ടേ നിന്നെ പോലീസുകാര് തൂക്കി കൊണ്ട് പോയേനെ" " പിന്നെ ഞാനെന്താ ചെയ്യണ്ടേ? എന്റെ പെങ്ങളെ കരയിപ്പിച്ചാൽ ഏതു ദേവേന്ദ്രൻ ആണെങ്കിലും..."

ദേവൻ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ശ്രീക്കുട്ടി കരഞ്ഞു കൊണ്ട് ഓടി വന്നു അവനെ കെട്ടിപിടിച്ചു " സോറി ഏട്ടാ.. താന്തോന്നി കള്ളുകുടിയൻ എന്നൊക്കെ പറഞ്ഞു ഒരുപാടു ഞാൻ കളിയാക്കിയിട്ടും വിഷമിപ്പിച്ചിട്ടും ഒക്കെ ഉണ്ടെന്നു എനിക്കറിയാം..ഏട്ടന്റെ സ്നേഹം ഒരിക്കലും ഞാൻ തിരിച്ചറിഞ്ഞില്ല.. അന്നു ഗീത അമ്മായി പറഞ്ഞിട്ട് ആമിയെച്ചിയേം ദേവേട്ടനെയും തമ്മിൽ തെറ്റിക്കാൻ വരെ നോക്കി.. എന്നോട് ക്ഷമിക്കണേ ഏട്ടാ " ദേവൻ അവളെ കെട്ടിപിടിച്ചു " അതൊന്നും സാരമില്ല.. ഞാൻ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ല..നീ എനിക്ക് ഇപ്പോഴും എന്റെ പഴയ മത്തങ്ങാക്കണ്ണി തന്നെയാ" ദേവൻ അവളുടെ പഴയ വിളിപ്പേര് കൂട്ടി പറഞ്ഞു " ഹരിയേട്ടാ നോക്കിയേ.." " ഛെ .. എന്താടാ.. അവളുടെ കണ്ണ് മത്തങ്ങാ പോലൊന്നും അല്ല.. അവളുടെ കണ്ണ് കുംബളങ്ങാ പോലെയാ..കുമ്പളങ്ങാ കണ്ണി " ശ്രീക്കുട്ടി ഹരിയെ അടിക്കാൻ ഓടിക്കുന്നത് കണ്ടു എല്ലാവരും മനസ്സ് നിറഞ്ഞു ചിരിച്ചു. ശ്രീകുട്ടിക്കു ഇത്രയും നല്ല ബന്ധം കിട്ടിയതിൽ എല്ലാവര്ക്കും സന്തോഷം ആയിരുന്നെങ്കിലും തന്റെ നേരെ നോട്ടം വരുമ്പോൾ ആമിയുടെ മുഖം വീർത്തിരിക്കുനതു ദേവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണം അറിയാവുന്ന കൊണ്ട് ഇടക്കെന്തിനോ അവൾ മുറിയിലേക്ക് പോയപ്പോൾ മയപ്പെടുത്താനായി അവൻ പിറകെ ചെന്നു.

അലമാരിയിൽ നിന്ന് എന്തോ എടുത്തു കൊണ്ടിരിക്കുന്ന ആമിയെ അവൻ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. അവൾ ദേഷ്യത്തോടെ അവന്റെ പിടിയിൽ നിന്ന് മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു " എന്റെ ആമിക്കുട്ടി പിണക്കത്തിലാണോ?" അവളെ മുറുകെ പിടിച്ചു കൊണ്ടു അവൻ ചോദിച്ചു " അതെ .. വഴക്കുണ്ടാക്കാൻ പോവില്ലന്നു എന്നോട് പറഞതല്ലേ?" " പറഞ്ഞതൊക്കെ ആയിരുന്നു.. പക്ഷെ ശ്രീകുട്ടിയെ വിഷമിപ്പിച്ചിട്ടു ഒരുത്തൻ അങ്ങനെ സുഖിച്ചു ജീവിക്കുന്നു എന്ന് തോന്നിയപ്പോൾ.. അവനിട്ടു രണ്ടെണ്ണം കൊടിത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരത്തില്ലെടി അതാ.." " എന്നാൽ നിങ്ങൾ ഉറങ്ങേണ്ട" അതും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങിയ അവളുടെ മുന്നിൽ അവൻ കയറി നിന്നു . എന്നിട്ടു ഇരു കൈകൾ കൊണ്ടും തന്റെ ചെവികളിൽ രണ്ടിലും പിടിച്ചു കൊണ്ട് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. " സോറി.. സോറി.. സോറി.. ഇനി ഞാൻ അങ്ങനെ ചെയ്യത്തില്ല .. പിണക്കം മാറിയാൽ ഞാൻ നാളെ ജോലി കഴിഞ്ഞു വരുമ്പോൾ ഡയറി മിൽക്ക് വാങ്ങി തരാം" കൊച്ചു കുട്ടികളെ പോലുള്ള അവന്റെ പറച്ചിലും ആ ഇരിപ്പും കൂടി കണ്ടപ്പോൾ അവൾക്കു ചിരി പൊട്ടി. അവളുടെ ആ ചിരിയിൽ അവനും പങ്കു ചേർന്നു. കുറച്ചു സമയത്തിന് ശേഷം തന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ദേവൻ ചെന്ന് നോക്കി" ബോസ് കാളിങ്".

അവൻ വേഗം മുറിയുടെ പുറത്തിറങ്ങി ആമി അടുക്കളയിൽ തിരക്കിലാണെന്നു ഉറപ്പു വരുത്തി. സിധുവിനെ തല്ലിയതിനു ഇപ്പോൾ ഒന്ന് മയപ്പെടുത്തിയതേ ഉള്ളു. ഇനി ഇതെന്തെങ്കിലും കേട്ടാൽ അടുത്ത വഴക്കാവും. അവൻ ബാൽക്കണിയിലേക്കിറങ്ങി വാതിൽ ചേർത്തടച്ചു ഫോൺ ചെവിയിൽ വച്ചു " ബോസ്" " മൂര്ഖ... എന്തായി ഹോസ്പിറ്റലിലെ കാര്യങ്ങൾ? " " നടക്കുന്നു ബോസ്.. ടാർഗറ്റ് എന്റെ നിരീക്ഷണത്തിലാണ്.." " ക്യാഷിന്റെ കാര്യമോ?? " "അത് എവിടെയാണെന്ന് ഇത് വരെ അറിയില്ല.. എനിക്കൊരു സ്പൈ ക്യാമറ കിട്ടിയാൽ അത് ഉപയോഗിച്ച് ക്യഷിന്റെ കാര്യങ്ങളൊക്കെ കണ്ടുപിടിക്കാം.. അത് പോലെ ടാർഗറ്റ് എപ്പോളും നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.. സാധനം കിട്ടിയാൽ അത് വയ്ക്കുന കാര്യം ഞാൻ ഏറ്റു " " സാധനം ഞാൻ പരുന്തിന്റെ കയ്യിൽ നാളെ കൊടുത്തു വിടാം" "ശെരി ബോസ്.." "അൻവർ?" " പിന്നെ കണ്ടില്ല.. ബട്ട് ഹി ഈസ് ഡെയ്ഞ്ചറസ് .. എന്റെ പിറകെ തന്നെ അവൻ ഉണ്ടാവും" " സൂക്ഷിക്കണം.. അവൻ നമ്മുടെ അടുത്ത് എത്തുന്നതിനു മുന്നേ കാര്യങ്ങൾ നമ്മൾ വിചരിച പോലെ നടന്നിരിക്കണം. എനിക്ക് മേമൻ ഹോസ്‌പിറ്റലിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയാമല്ലോ.. അതിനു തടസ്സം നിൽക്കുന്ന ആരായാലും അതങ്ങു നീക്കിയേക്ക് ..

എബിനെ പോലെ" "യെസ്‌ ബോസ്" ദേവൻ ഫോൺ വച്ച് വാതിൽ തുറന്നു മുറിയിലേക്കിറങ്ങി നോക്കി. ഭാഗ്യം ആമി വന്നിട്ടില്ല. നാളത്തെ ക്യാമറ എങ്ങനെ എവിടെ വയ്ക്കണം എന്ന പ്ലാനിങ്ങുമായി അവൻ അവിടെ ഇരുന്നു. പിറ്റേ ദിവസം ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി പറഞ്ഞത് പോലെ പരുന്തു തന്നെയും കാത്തു നിൽക്കുന്നത് അവൻ കണ്ടു.. അവൻ വണ്ടി ഒതുക്കി അവനടുത്തേക്കു നിർത്തി. പരുന്തു ഒരു ചെറിയ പൊതി അവനെ ഏല്പിച്ചു " എങ്ങനത്തെയാ?" "പെൻ ക്യാമറ " " ഇത് സെറ്റ് ആയി കഴിയുമ്പോൾ ഞാൻ മെസ്സജ് ഇടാം.. ഇതിൽ ഒരു കണ്ണ് വേണമെന്ന് നമ്മുടെ തടിയനോട് പറഞ്ഞേക്കു" പരുന്തിനോട് യാത്ര പറഞ്ഞു ദേവൻ ഹോസ്പ്പിറ്റലിലേക്കു തിരിച്ചു. അവരുടെ ഈ കൂടിക്കാഴ്ച ദൂരെ കാറിൽ ഇരുന്നു വീക്ഷിച്ചു കൊണ്ടിരുന്ന അൻവർ ഒരു ദീർഘനിശ്വാസം വിട്ടു. അവർ കൈമാറിയത് എന്താണെന്നു മനസിലായില്ലെങ്കിലും ഹോസ്പ്പിറ്റലിൽ അവർ പ്ലാൻ ചെയ്യുന്ന അടുത്ത പരിപാടിക്കുള്ള എന്തോ ആണെന്ന് ആയാളും ഊഹിച്ചിരുന്നു." വരട്ടെ.. എവിടെ വരെ പോകുമെന്ന് നോക്കാം" ഹോസ്പിറ്റലിൽ എത്തി ദേവൻ അവിടുത്തെ തിരക്കുകളിൽ മുഴുകി. തൻറെ കയ്യിലിരിക്കുന്ന സാധനം വിചാരിക്കുന്ന സ്ഥലത്തു എങ്ങനെ സെറ്റ് ആക്കും എന്നായിരുന്നു അതിനിടയിലും അവന്റെ ചിന്ത മുഴുവൻ. ഒടുവിൽ ഒരു പ്ലാൻ തയ്യാറാക്കി . ഒത്താൽ ഒത്തു.. ഇല്ലെങ്കിൽ അടുത്ത പ്ലാൻ തയ്യാറാക്കാം..

ഉച്ചക്ക് ഊണ് കഴിക്കാനായി ടാർഗറ്റ് മുറിക്കു പുറത്തിറങ്ങുന്ന സമയം കാത്തു ദേവൻ ഇരുന്നു. മുറിയുടെ പുറത്തിറങ്ങിയതും കയ്യിൽ ഇന്നലത്തെ അക്കൗണ്ട്സിന്റെ ഫയലുമായി അവൻ ഓടി ചെന്നു " സാർ.. ഇന്നലത്തെ ഫയൽ ആണ്.. സാറിന്റെ സൈൻ വേണം" താൻ പ്രതീക്ഷിക്കുന്ന മറുപടി കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ട് ദേവൻ നിന്നു " ഓ.. ഞാൻ ലഞ്ചിനായിട്ടു ഇറങ്ങിയല്ലോ ദേവ..ഒരു കാര്യം ചെയ്യൂ.. ഫയൽ എന്റെ ടേബിളിൽ വച്ചേക്കു" മനസ്സിലെ സന്തോഷം പുറത്തു കാണിക്കാതെ അവൻ തലയാട്ടി "ഓക്കെ സാർ" അയാൾ നടന്നകന്ന പിറകെ അവൻ മുറിയിൽ കയറി ടേബിളിൽ ഫയൽ വച്ചു . ഇനി ആരെങ്കിലും വരുന്നതിനു മുന്നേ വേഗം സാധനം ഫിറ്റ് ചെയ്തു ഇവിടുന്നിറങ്ങണം.. ലഞ്ച് ടൈം ആയതു കൊണ്ട് വലിയ കുഴപ്പം ഉണ്ടാവില്ല. അവൻ അത് വയ്ക്കാൻ പറ്റിയ ഒരു സ്ഥലം തിരഞ്ഞു... പെൻ ഹോൾഡറിൽ വയ്ക്കാം. പക്ഷെ അവിടിരിക്കുന്ന പേന എപ്പോളും ആരെങ്കിലുമൊക്കെ എടുക്കും.. അത് കൊണ്ട് പിടിക്കപ്പെടാൻ സാധ്യത ഉണ്ട്.പോരാത്തതിന് ആ പേന ആരെങ്കിലും എടുത്തു ഈ മുറിയുടെ പുറത്തു കൊണ്ടുപോയാലും പണി കിട്ടും.

അത് കൊണ്ട് അവിടെ വേണ്ട..അങ്ങനെ ചുറ്റും നോക്കിയപ്പോഴാണ് റൂമിന്റെ സൈഡിൽ ഇരിക്കുന്ന ഷെൽഫും അതിൽ വച്ചിരിക്കുന്ന കുറച്ചു സാധനങ്ങളും കണ്ണിൽ പെട്ടത്. കൂടുതലും അവാർഡ്‌സും പിന്നെ കാഴ്ച വസ്തുക്കളും ഒക്കെ ആണ്.. അതങ്ങനെ എപ്പോഴുമൊന്നും ആരും എടുക്കുന്ന സ്‌ഥാനങ്ങൾ അല്ലാലോ.. പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാത്ത പോലെയും എന്നാൽ ക്യാമറ അയാളുടെ ടേബിളിലേക്കു കാണുന്ന പോലെയും ആ ഷെൽഫിൽ ദേവൻ അത് സെറ്റ് ചെയ്തു. അവിടുന്ന് പോകുന്നതിനു മുൻപ് ടേബിളിൽ ഇരിക്കുന്ന അയാളുടെ നെയിം ബോർഡിൽ നോക്കി ദേവൻ മനസ്സിൽ പറഞ്ഞു "യുവർ കൗണ്ട് ഡൌൺ സ്റ്റാർട്സ് നൗ.. ഇനി നീ മുഴുവൻ സമയവും ഞങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കും" തന്റെ സീറ്റിൽ വന്നിരുന്നു ദേവൻ പരുന്തിന് മെസ്സേജ് അയച്ചു. " ഓൾ സെറ്റ്.. സ്റ്റാർട്ട് ഒബ്‌സെർവിങ്"  .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story