ദേവാസുരം: ഭാഗം 27

Devasuram nila

രചന: നിള നിരഞ്ജൻ

23ആം തീയതി തുടർച്ച -------------------------- അൻവർ അലിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. വഴിയിലാകെ നല്ല മഴ പെയ്യുകയാണ്.. അത് കൊണ്ട് അയാൾ വിചാരിച്ച അത്ര സ്പീഡിൽ സഞ്ചരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഹരിയെയാണെങ്കിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഒന്നുടെ അയാൾ ഹരിയുടെ നമ്പറിലേക്കു വിളിച്ചു നോക്കി. ഇല്ല.. ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ. അയാൾ ഒന്നാലോചിച്ചു ശേഷം തന്റെ സഹപ്രവർത്തിഹകനായ ആന്റണിയെ വിളിച്ചു " ആന്റണി" " എത്രയും വേഗം മേമൻ ഹോസ്പിറ്റലിലെ ഡോക്ടർ ഹരിനന്ദനെ ട്രേസ് ചെയ്തു കണ്ടു പിടിക്കണം.. ഹോസ്പ്പിറ്റലിൽ പോലീസ് ആണെന്ന് പറഞ്ഞു ചെല്ലരുത്.. വല്ല പേഷ്യന്റ്ഉം ആണെന്ന് പറഞ്ഞു ചെന്നിട്ടു ഡോക്ടർ അവിടെ ഉണ്ടോന്നു മാത്രം അറിഞ്ഞിട്ടു വരിക.. ഉണ്ടെങ്കിലും എന്നെ വിളിച്ചറിയിചാൽ മതി.. അവിടെ ഇല്ലെങ്കിൽ അയാൾ എവിടെ ഉണ്ടെന്നു കണ്ടു പിടിച്ചു എന്നെ അറിയിക്കണം" "ഓക്കേ സാർ" എത്രയും വേഗം അവിടെ എത്തണം എന്ന ചിന്തയോടെ അൻവർ ആ മഴയത്തും തന്റെ കാറിന്റെ വേഗത കൂട്ടി. താൻ പറഞ്ഞ കാര്യങ്ങളും നിർത്തിയിരിക്കുന്ന തെളിവുകളും നോക്കവേ മനോജ് സാറിന്റെ മുഖത്തുണ്ടായ ഞെട്ടൽ ഹരി വ്യക്തമായി കണ്ടു.

" ഓ മൈ ഗോഡ്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പേരുള്ള ഒരു ചാരിറ്റി ഹോസ്പിറ്റലിൽ ഇങ്ങനെ ഒരു ചതി.. " " അതെ സാർ.. ഇനി ഒരു ദിവസം കൂടിയേ ഉള്ളു അവർ പ്ലാൻ ചെയ്തിരിക്കുന്ന ഓപ്പറേഷന്.. പ്ലീസ്‌ സേവ് ദാറ്റ് ലിറ്റിൽ ഗേൾ " "ഷുവർ ഡോക്ടർ.. ഞാൻ എന്താണെന്നു വേണ്ടതെന്നു വച്ചാൽ ഉടനെ തന്നെ ഉറപ്പായും ചെയ്യാം.. ഡോക്ടർ സമാധാനമായി പോയ്കൊള്ളു" " താങ്ക് യൂ. സാർ..താങ്ക് യു സൊ മച്‌ " ഹരി പോകാനായി എഴുനേറ്റു വാതിലിനു അടുത്ത് വരെ എത്തിയപ്പോൾ " ഹരി..?" " യെസ്‌ സാർ" " ഹരി ഈ തെളിവുകളുടെ കോപ്പി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ?" " നോ സാർ" ഒട്ടും ആലോചിക്കാതെയാണ് അവൻ അത് പറഞ്ഞത്. അവൻ നേരത്തെ തീരുമാനിച്ചിരുന്നു താൻ അതിന്റെ ഒരു കോപ്പി സൂക്ഷിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്ന്. അവന്റെ മറുപടി അയാളും അംഗീകരിച്ചെന്നു തോനുന്നു.. " ഓക്കേ ഹരി.. " ഹരിക്കു ഒരു വലിയ ഭാരം ഇറക്കി വച്ചതു പോലെ തോന്നി. തന്നെ കൊണ്ട് ചെയ്യാനാവുന്നതെല്ലാം താൻ ചെയ്തു കഴിഞ്ഞു. ഇനി ഉത്തരവാദിത്തപെട്ടവരുടെ കയ്യിലാണ് ബാക്കി എല്ലാം. അവൻ അവിടുന്ന് പുറത്തിറങ്ങിയപ്പോഴാണ് കോരിച്ചൊരിയുന്ന മഴ കണ്ടത്. കുടയും എടുത്തിട്ടില്ലലോ..അവൻ തലയിൽ കൈ വച്ച് കൊണ്ട് ഓടി ഇറങ്ങി തന്റെ കാറിലേക്ക് കയറി. ഹരിയുടെ കാറിന്റെ വെളിച്ചം എസിപി ഓഫീസിന്റെ ഗേറ്റ് കടന്നതും ACP മനോജ് ദാസ് തന്റെ ഫോൺ എടുത്തു ഒരു നമ്പറിലേക്കു വിളിച്ചു.

രാത്രി വിശന്നപ്പോൾ ഭക്ഷണം ആയോ എന്ന് അറിയാൻ മുറിക്കു പുറത്തേക്കു വന്നതാണ് ദേവൻ. അടുക്കളയിലേക്കു പോകുന്ന വഴിക്കാണ് ഹാളിലെ മെയിൻ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്.. ഈ മഴയത്തു ഇത് എന്താ ഇങ്ങനെ തുറന്നിട്ടിരിക്കുന്നത് എന്നോർത്ത് അത് അടക്കാനായി ചെന്നപ്പോഴാണ് സിറ്റൗട്ടിലെ ചാരുപടിയിൽ ഇരിക്കുന്ന ആമിയെയും ആതിയെയും കണ്ടത്.. അവൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു "എന്താ രണ്ടാളും കൂടെ ഇവിടെ ഇരിക്കുന്നത്? മഴ പെയ്യുന്നതു കണ്ടില്ലേ? വെറുതെ തണുപ്പ് കൊള്ളുന്നതെന്തിനാ ?" അവസാനത്തെ ചോദ്യം ആതിയെ നോക്കിയാണ് അവൻ ചോദിച്ചത്.. അതിനു മറുപടി പറഞ്ഞത് ആമിയാണ് " ഇത്ര നേരമായിട്ടും ഞാനും അത് തന്നെയാ പറഞ്ഞത് ദേവേട്ടാ.. പക്ഷെ ഹരിയേട്ടൻ ഇത് വരെ വന്നില്ലെന്ന് പറഞ്ഞു ഒരേ ഇരിപ്പ.. വിളിച്ചിട്ടു ഫോണും ഓഫാണെത്രെ.. ദേവേട്ടനോട് വല്ലോം പറഞ്ഞിരുന്നോ?" തലയ്ക്കു അടി കിട്ടിയ പോലെ ദേവൻ അവിടെ നിന്ന് പോയി. ഹരി ഇത് വരെ എത്തിയില്ലേ ? അവന്റെ ഫോണിൽ നിന്ന് വന്ന മെസ്സേജ് ദേവന്റെ ഓർമയിൽ വന്നു... അത് നോക്കാൻ പോയപ്പോഴാണ് തന്റെ ഫോണിലേക്കു പരുന്തിന്റെ കാൾ വന്നത്.. ഇത്രയും ലേറ്റ് ആവാൻ മാത്രം അവൻ ആരെയാവും കാണാൻ പോയിട്ടുണ്ടാവുക..

താൻ വിളിച്ചപ്പോഴും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. താൻ ആ മെയിലിൽ അപ്പോഴേ കയറി നോക്കേണ്ടതായിരുന്നു.. ഹരിയുടെ കാർ വരുന്നതും പ്രതീക്ഷിച്ചു പുറത്തേക്കു നോക്കിയിരുന്ന ആതി ദേവന്റെ മുഖത്തെ ഭാവമാറ്റം കണ്ടില്ല. പക്ഷെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ആമി അത് വ്യക്തമായി കണ്ടിരുന്നു. " ഞാൻ ഇപ്പോൾ വരാം" എന്ന് മാത്രം പറഞ്ഞു ദേവൻ അകത്തേക്ക് കയറി പോകുന്നത് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്നു അവൾക്കു മനസിലായി. അകത്തെത്തിയ ദേവൻ തന്റെ ലാപ്ടോപ്പ് തുറന്നു ഹരി അയച്ചു തന്ന ഇമെയിൽ ഐഡി യിൽ ലോഗിൻ ചെയ്തു. അതിൽ ആകെ ആ മെയിൽ ഐഡി യിൽ നിന്ന് തന്നെ അയച്ച ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് തുറന്നപ്പോൾ കുറെ ഫോട്ടോകളും രണ്ടോ മൂന്നോ വിഡിയോകളും പിന്നെ ഒരു ഓഡിയോ ക്ലിപ്പും. അവൻ ആദ്യം ഒരു വീഡിയോ തുറന്നു നോക്കി..ആദ്യം ഒന്നും മനസിലായില്ലെങ്കിലും പോകെ പോകെ അതെന്താണെന്നു മനസ്സിലാവാൻ തുടങ്ങിയപ്പോൾ ദേവന്റെ ഉള്ളു നടുങ്ങി. ബാക്കിയുള്ള ഓരോന്നും മിടിക്കുന്ന ഹൃദയത്തോടെ അവൻ തുറന്നു നോക്കി. 25ആം തീയതി മേമൻ ഹോസ്പിറ്റലിൽ നടക്കാൻ പോകുന്ന ഡീൽ നെ പറ്റിയും പണ്ട് അവിടെ നടന്നിട്ടുള്ളതിനെ പറ്റിയും ഒക്കെ അവൻ തെളിവുകൾ ശേഖരിച്ചു വച്ചിരിക്കുന്നു.. ഇതൊക്കെ അവൻ എങ്ങനെ അറിഞ്ഞു? ഇതൊക്കെ കൊണ്ട് ആരെ കാണാനാണ് അവൻ പോയിരിക്കുന്നത്..

ഇതിന്റെ പിറകിലുള്ള ശക്തികളെ പറ്റി ഹരിക്കു വലിയ ഊഹമൊന്നും ഉണ്ടാവില്ലെന്ന് ദേവന് തോന്നി. ഈ ഡീലിനും ഇതിന്റെ ക്യാഷിനും വേണ്ടി എത്ര പേരാണ് നോക്കി ഇരിക്കുന്നത്.. തങ്ങളും അത് നോക്കിയല്ലെ ഇരിക്കുന്നത്.. അവരാരെങ്കിലും ഹരിയുടെ കയ്യിലുള്ള ഈ തെളിവുകളെ പറ്റി അറിഞ്ഞാൽ പിന്നെ ഹരിയുടെ ജീവന് പോലും ആപത്താണ്.. എബിൻ അടക്കമുള്ള എത്രയോ പേര് ഇതിന്റെ പേരിൽ ആപത്തിൽ പെട്ടിരിക്കുന്നു.. ആ കൂട്ടത്തിൽ തന്റെ ഹരിയും.. പാടില്ല... തന്റെ ലാപ്ടോപ്പിൽ നിന്ന് അവൻ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തു. മെയിലിൽ ഉണ്ടല്ലോ അത് മതി..പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ദേവൻ പെട്ടെന്ന് തന്നെ ബുള്ളറ്റിന്റെ കീയുമെടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങവേ ആമി ആ മുറിയിലേക്ക് കയറി വന്നു. " എന്താ ദേവേട്ടാ.. എന്തെങ്കിലും പ്രശ്നമുണ്ടോ? ഹരിയേട്ടന്.." അവൻ പതിയെ തലയാട്ടി.. "ഹരി ചെറിയൊരു പ്രശ്നത്തിലാണ്.. ഞാൻ അവനെ തിരക്കി പോവാണ് .. വിചാരിച്ചതിലും ഇത്തിരി നേരത്തെ ആയി കാര്യങ്ങളൊക്കെ എന്ന് തോന്നുന്നു..കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ സമയമില്ല" ആമി നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകുന്ന അവനെ തന്നെ നോക്കി നിന്നു. അവൻ ഹാളിലേക്ക് ഇറങ്ങിയപ്പോൾ ആതി ഹാളിലെ സോഫയിൽ ഇരിക്കുന്നു.. ജാനകിയും രവിശങ്കറും ശ്രീകുട്ടിയും അവളോടൊപ്പം ഉണ്ട്.. അവരുടെ മുഖത്തും ഹരിയെ കാണാത്തതിലുള്ള ടെൻഷൻ തെളിഞ്ഞു കാണാമായിരുന്നു..

" ഞാൻ അവനെ ഒന്ന് നോക്കിയിട്ടു വരാം" " ഞാനും കൂടെ വരാടാ .. മഴ അല്ലെ?" രവിശങ്കർ പറഞ്ഞു.. " വേണ്ട.. അച്ഛൻ ഈ മഴയത്തു വരണ്ട.. ഞാൻ അവനെയും കൂട്ടിട്ടു വരാം" അവൻ ആമിയെ ഒന്ന് നോക്കി എല്ലാവരെയും ആശ്വസിപ്പിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ നിറകണ്ണുകളോടെ തലയാട്ടി. എല്ലാവരെയും ഒന്ന് കൂടി നോക്കി ദേവൻ ബുള്ളെറ്റുമെടുത്തു ഒരു തൊപ്പി പോലും വയ്ക്കാതെ മഴയിലേക്കിറങ്ങി. സബ് ഇൻസ്‌പെക്ടർ ആന്റണി, മേമൻ ഹോസ്പിറ്റലിന്റെ ലോബ്ബിയിലേക്കു കയറി ചുറ്റും കണ്ണോടിച്ചു. പിന്നെ റിസപ്ഷൻ എന്ന് ബോർഡ് വച്ചിരിക്കുന്നിടത്തേക്കു ചെന്നു . "എക്സ്ക്യൂസ്‌. മീ " "യെസ്‌ സാർ..ഹൌ ക്യാൻ ഐ ഹെല്പ് യു ?" "എനിക്ക് ഏതെങ്കിലും ഒരു സർജനെ കാണണം ആയിരുന്നു..ഇവിടെ രാത്രി സർജെൻസ് അവൈലബിൾ ആണെന്ന് എന്നോട് ഒരു ഫ്രണ്ട് പറഞ്ഞു.." " ഷുവർ സാർ.. ഏതു സർജേനെയാണ്‌ കാണേണ്ടത്?" " ഞാൻ ഒരു ന്യൂ പേഷ്യന്റ് ആണ്.. സൊ ഏതൊക്കെ സർജനാണ് ഇപ്പോൾ ഇവിടെ അവൈലബിൾ എന്ന് പറഞ്ഞാൽ.." " ഓക്കേ സാർ. വൺ മിനിറ്റ്‌ .. " അവർ പറഞ്ഞ സർജന്മാരുടെ കൂട്ടത്തിൽ ഹരിയുടെ പേരില്ല എന്ന് ആന്റണി ശ്രദ്ധിച്ചു. അവർ തന്റെ മറുപടിക്കു കാത്തു നിൽക്കുന്നത് കണ്ടു ആന്റണി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ടു എന്തോ തപ്പുന്നത് പോലെ കാണിച്ചു.. " ഓ സോറി.. ഞാൻ എന്റെ ഫോണും പഴ്സും കാറിൽ വച്ച് മറന്നു.. ഞാൻ അത് എടുത്തിട്ട് വരാം" " നോ പ്രോബ്ലം സാർ"

ആന്റണി ഹോസ്പിറ്റലിൽ നിന്നിറങ്ങി ഉടനെ തന്നെ അൻവറിനെ വിളിച്ചു. " സാർ ഡോക്ടർ ഹോസ്‌പിറ്റലിൽ ഇല്ല.. അയാളുടെ കാറും ഇവിടെയില്ല" " ചെക്ക് ഹിസ് ഹൗസ്‌, ഹരി അവിടെ ഇല്ലെങ്കിൽ ഹരിയുടെ ബ്രദർ ദേവനന്ദൻ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കണം.. " അൻവർ ഹരിയുടെ വീട് എവിടെയാണെന്ന് ആന്റണിക്ക്‌ പറഞ്ഞു കൊടുത്തു. ആന്റണിയുടെ ബൈക്ക് ഹരിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. മേമൻ ഹോസ്പിറ്റലിൽ അന്നത്തെ പണിയെല്ലാം കഴിഞ്ഞു പോകാൻ തുടങ്ങുകയായിരുന്നു റോയ്. ലേറ്റ് ആയി തന്നെയുമല്ല നല്ല മഴയും. അപ്പോഴാണ് അയാൾക്ക്‌ ഒരു കാൾ വന്നത് . മൊബൈലിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ റോയ് ഒന്ന് ചിരിച്ചു..... " ഹലോ.. മനോജ് സാർ.. എന്താ ഈ രാത്രിയിൽ?" മനോജ് പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുന്തോറും റോയ് ഞെട്ടുകയും മുഖമാകെ വലിഞ്ഞു മുറുകുകയും ചെയ്തു. അവിടുന്ന് പറയുന്നത് മുഴുവൻ കേട്ട ശേഷം അയാൾ ചോദിച്ചു "തെളിവുകൾ വേറെ എവിടെയും സൂക്ഷിച്ചിട്ടില്ലന്നു ഉറപ്പാണോ സാർ?" " ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നാണ് അയാൾ പറഞ്ഞത്.. പക്ഷെ ഒന്നുടെ ഉറപ്പാക്കുന്നത് നല്ലതായിരിക്കും.. അറിയാലോ ഇത് പുറത്തു പോയാൽ നമ്മളെല്ലാം കുടുങ്ങും" " സാർ ഈ കാര്യം വേറെ ആരും അറിയാതെ നോക്കിയാൽ മതി.. ഡോക്ടറുടെ കാര്യങ്ങളൊക്കെ ഞാൻ മാനേജ് ചെയ്തോളാം..എല്ലാം ഒന്നൊതുങ്ങിയിട്ടു സാറിനെ ഞാൻ വേണ്ടത് പോലെ കണ്ടോളാം.. പിന്നെ ആ ഡോക്ടറുടെ പേര് ഹരിനന്ദൻ എന്നല്ലേ പറഞ്ഞത്.."

" അതെ" മനോജിന്റെ ഫോൺ വെച്ച ശേഷം റോയ് മറ്റൊരു നമ്പറിലേക്കു ഡയൽ ചെയ്തു. " ഹലോ.. റോയ് മേമൻ ആണ്.. ഒരാളെ തീർക്കണം.. പേര് ഹരിനന്ദൻ.. ഡോക്ടർ ആണ്.. ഇപ്പോൾ എസിപി ഓഫീസിൽ നിന്ന് വൈറ്റിലയിലേക്കുള്ള യാത്രയിൽ ആണ്. മറ്റൊരാളോട് സംസാരിക്കാൻ അയാൾ വീടെത്തരുത്..അയാളുടെ കയ്യിൽ ഉള്ള എല്ലാ സാധനങ്ങളും .. മൊബൈൽ , ലാപ്ടോപ്പ് , പെൻഡ്രൈവ് എല്ലാം എനിക്ക് വേണം.. ഒരു തെളിവും ഉണ്ടാവരുത്.. കഴിഞ്ഞ പ്രാവശ്യം പറ്റിയത് പോലെ ആവരുതെന്നു.. ആളുടെ ഫോട്ടോയും കാറിന്റെ നമ്പറും ഞാൻ മെസ്സേജ് ചെയ്യാം" ആരോടോ സംസാരിച്ചു ഫോൺ വച്ച് കഴിഞ്ഞു തന്റെ ഫോണിലേക്കു വന്ന മെസ്സേജ് പരുന്തു ഓപ്പൺ ചെയ്തു. ഒരു ഡോക്ടർസ് കോട്ടുമിട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹരിയുടെ ഫോട്ടോ അവന്റെ ഫോണിൽ തെളിഞ്ഞു വന്നു. അതിലേക്കു ഒന്ന് നോക്കിയിട്ടു അവൻ ഉടുമ്പിനെ വിളിച്ചു " ഒരു പണി വന്നിട്ടുണ്ട്.. എങ്ങോട്ടാ വരണ്ടതെന്നും ഒക്കെ മെസ്സേജ് ചെയ്യാം.. നമ്മൾ രണ്ടും മാത്രം പോരാ.. കുറച്ചു കൂടുതൽ ആളുകൾ വേണ്ടി വരും.." പോകുന്ന വഴിക്കു പല പ്രാവശ്യം പരുന്തു ദേവനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. സബ് ഇൻസ്‌പെക്ടർ ആന്റണി ഹരിയുടെ വീട്ടിലെത്തിയപ്പോൾ അവരുടെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഇത്ര നേരമായിട്ടും ഗേറ്റ് അടക്കാത്തതു എന്താണെന്നു ഓർത്തു കുറച്ചു അതിശയത്തോടെ അയാൾ കുടയുമായി ഉള്ളിലേക്കു ചെന്നു . വീടിന്റെ വാതിൽ അടഞ്ഞു കിടന്നിരുനെങ്കിലും അകത്തു വെളിച്ചമുണ്ടായിരുന്നു. അയാൾ കാളിങ് ബില്ലിൽ വിരലമർത്തി. ഉടനെ തന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അറുപതു വയസ്സോളം പ്രായം വരുന്ന മനുഷ്യൻ ആകാംഷയോടെ വന്നു വാതിൽ തുറന്നു.

അയാൾ ഉദ്ദേശിച്ച ആൾ അല്ലെന്നു കണ്ടതും ആ മുഖം വല്ലാതായി. "ഡോക്ടർ ഹരിനന്ദന്റെ വീടാണോ??" " അതെ..ആരാ?" " ഞാൻ സബ് ഇന്ടപെക്ടർ ആന്റണി.." പോലീസ് ആണ് വന്നിരിക്കുന്നതെന്ന് കേട്ടതും രവിശങ്കറിന് പേടിയായി. ഹരിക്കു എന്തെങ്കിലും ആപത്തു സംഭവിച്ചോ എന്ന് ഭയന്നു. " എന്താ സാർ.. എന്തെങ്കിലും പ്രശ്നമുണ്ടോ?" " പ്രശ്നമൊന്നുമില്ല.. ഡോക്ടർ എവിടെയുണ്ടോ? ഒന്ന് കാണണമായിരുന്നു" " ഇല്ല.. ഇത് വരെ വന്നിട്ടില്ല.." " എവിടെ പോയതാണെന്ന് അറിയാമോ?" " അറിയില്ല.. ഫോണും സ്വിച്ച് ഓഫ് ആണ്.. ഞങ്ങളും അവനെ കാത്തിരിക്കുകയായിരുന്നു" " ഓ...ഹരിയുടെ ബ്രദർ ഇവിടുണ്ടോ? ദേവനന്ദൻ?" " ഇല്ല.. അവൻ ഹരിയെ അന്വേഷിച്ചു പോയിരിക്കുകയാണ്.." " ദേവനന്ദന്റെ കയ്യിൽ ഫോൺ ഉണ്ടോ?" "ഉണ്ട്.." " ഓക്കേ.. താങ്ക് യൂ സാർ" ആന്റണി പോകുന്നതും നോക്കി വേവലാതിയോടെ രവിശങ്കർ നിന്നു ..ഗേറ്റിനു പുറത്തെത്തിയതും ആന്റണി അൻവറിനെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. " ആന്റണി.. ഞാൻ ഇനി പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം...ഹരിയുടെ ഫോൺ ഇപ്പോൾ സ്വിച്ചഡ് ഓഫ് ആണ്.. അത് കൊണ്ട് ഹരിയുടെ ഫോൺ വച്ച് GPS ലൊക്കേഷൻ കണ്ടു പിടിക്കാൻ സാധിക്കില്ല. പക്ഷെ ഓഫ് ആകുന്നതിനു മുന്നേ ഹരിയുടെ ഫോണിൽ നിന്ന് പോയിട്ടുള്ളതും ഹരിയുടെ ഫോണിലേക്ക് വന്നതുമായ എല്ലാ കോളുകളും ട്രേസ് ചെയ്യണം. നമുക്കു എന്തെങ്കിലും ഒരു ക്ലൂ കിട്ടും...

അത് പോലെ ദേവന്റെ ഫോൺ ഓൺ ആണെന്നല്ല പറഞ്ഞത്.. അതിലെ GPS വച്ച് ദേവൻ ഉള്ള ലൊക്കേഷൻ ട്രേസ് ചെയ്യണം.. ദേവനെ കണ്ടെത്തിയാൽ ഹരിയേയും കണ്ടെത്താനാവുമെന്നു എന്റെ മനസ്സ് പറയുന്നു. ഞാൻ വന്നു കൊണ്ടിരിക്കുകയാണ്.." " ഓക്കേ സാർ.." ആന്റണി പോയിക്കഴിഞ്ഞപ്പോൾ ഡോർ അടച്ചു രവിശങ്കർ തിരിച്ചു ഹാളിലേക്ക് കയറി. " ആരായിരുന്നു രവിയേട്ട?" " അത് ഹരിയേം ദേവനെയും അന്വേഷിച്ചു ഹോസ്പിറ്റലിൽ നിന്ന.." പോലീസ് ആണ് വന്നതെന്നു പറഞ്ഞാൽ എല്ലാവരും പേടിക്കുമെന്നു അയാൾക്ക്‌ അറിയാമായിരുന്നു. " ഈ സമയത്തോ? എന്താ കാര്യം?" " അറിയൂല്ല" തന്റെ രണ്ടു മക്കൾക്കും കുഴപ്പമൊന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രവിശങ്കർ സോഫയിൽ വന്നിരുന്നു. നല്ല മഴ ആയതിനാൽ ഹരി പതുക്കെയാണ് കാര് ഓടിച്ചിരുന്നത്. സമയം ഏകദേശം 12 മണി ആകാറായിരിക്കുന്നു. വീട്ടിൽ ആതിയടക്കം എല്ലാവരും പേടിച്ചിരിക്കയാവും. ദേവൻ തന്റെ മെസ്സേജ് കണ്ടു കാണുമോ? ഒന്ന് വിളിച്ചു പറയാമെന്നു വച്ചാൽ ഫോണിൽ ചാർജും ഇല്ല.. മറ്റേ ഫോൺ പിറകിലത്തെ സീറ്റിലേക്ക് ഇട്ടതാണ്.. ഇപ്പോൾ അത് കാണുന്നുമില്ല.. എന്തായാലും വീട്ടിലേക്കു ഇനി അധികം ഇല്ല.. ഇത്രയും വലിയ ഒരു മഴ ഈ അടുത്തെങ്ങും പെയ്തിട്ടില്ല എന്നോർത്ത് ഹരി ഡ്രൈവിങ്ങിലേക്കു ശ്രദ്ധ തിരിച്ചു. പെട്ടെന്നാണ് ഹരിയുടെ കാറിന്റെ കുറുകെയായി ഒരു വലിയ കറുത്ത വണ്ടി വന്നു നിന്നു .

ഹരി സ്പീഡ് കുറച്ചു പോന്നിരുന്നതിനാൽ അവനു പെട്ടെന്ന് തന്നെ ബ്രേക്ക് കിട്ടി. വന്ന വണ്ടിയിൽ നിന്ന് മുഖം മറച്ച കുറച്ചു ആളുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഹരിയുടെ ഉള്ളിൽ അപായസൂചനകൾ മുഴങ്ങി. ആരെയും ഒന്ന് ഫോൺ വിളിക്കാൻ പോലും കഴിയാത്ത അവസ്ഥ... ഇത് മെയിൻ റോഡ് ഒന്നുമല്ല.. ഇത്രയും രാത്രിയിൽ ഈ മഴയത്തു ഈ വഴി ആരെങ്കിലും വരാൻ യാതൊരു സാധ്യതയുമില്ല. ഇടുങ്ങിയ വഴി ആണ്.. മുൻപിൽ അവരുടെ വണ്ടി കിടക്കുന്നത് കൊണ്ട് തനിക്കു മുന്നോട്ടെടുത്തു പോകാൻ സാധിക്കില്ല. വണ്ടി റിവേഴ്‌സ് എടുക്കാമെന്ന് ചിന്തിച്ചു ഹരി ഗിയറിലേക്കു കൈ വച്ചതും റിയർവ്യൂ മിററിലൂടെ തന്റെ പിറകിലും ഒരു വണ്ടി തന്നെ ബ്ലോക്ക് ചെയ്തു വന്നു കിടക്കുന്നത് അവൻ കണ്ടു. എന്ത് വന്നാലും വണ്ടി തുറക്കില്ല എന്നോർത്ത് കൊണ്ട് ഹരി അവിടെ ഇരുന്നു. അവരിൽ ഒരാൾ നടന്നു വന്നു ഹരിയുടെ ഗ്ലാസിൽ തട്ടി ഹരിയോട് പുറത്തിറങ്ങാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. ഹരി അനങ്ങിയില്ല.. അയാൾ രണ്ടു മൂന്നു തവണ ആംഗ്യം കാണിച്ചിട്ടും ഹരി അനങ്ങാത്തപ്പോൾ തന്റെ കോട്ടിൽ നിന്ന് ഒരു തോക്കെടുത്തു അയാൾ ഹരിയുടെ നേരെ ചൂണ്ടി.. എന്നിട്ടു വീണ്ടും ഹരിയോട് ഇറങ്ങാൻ പറഞ്ഞു. ഇത്തവണയും അനുസരിക്കാതായപ്പോൾ അയാൾ ഹരിയുടെ ഗ്ലാസ്സിലേക്കു ഷൂട്ട് ചെയ്തു..

ഗ്ലാസ് ചിന്നിച്ചിതറി.. മെസ്സേജ് ക്ലിയർ ആയിരുന്നു.. അനുസരിച്ചില്ലെങ്കിൽ കൊന്നുകളയും..ഹരി പതുക്കെ തന്റെ കാര് അൺലോക്ക് ചെയ്തു പുറത്തേക്കിറങ്ങി.. അപ്പോഴേക്കും വേറെ ഒരുത്തൻ വന്നു ഹരിയുടെ പോക്കറ്റുകളിലെ സാധനങ്ങൾ എല്ലാം പുറത്തേക്കിട്ടു അവന്റെ കൈകൾ കൂട്ടി ബന്ധിച്ചു. 24ആം തീയതി ------------------ ഹരിയുടെ കൈകൾ ബന്ധിച്ചു കഴിഞ്ഞ ഉടനെ അവരിൽ ഒരാൾ കാറിൽ കയറി അവന്റെ ലാപ്ടോപ്പും ഫോണും കീയും പഴ്സുമെല്ലാം എടുക്കുന്നത് അവൻ കണ്ടു. അതോടെ ഇവർ ആരാണെന്നും എന്തിനു വന്നതാണെന്നും ഉള്ള അവന്റെ സംശയം സത്യമാണെന്നു ഹരി ഉറപ്പിച്ചു. ഹരി തന്റെ ചുറ്റും നിൽക്കുന്നവരെ നോക്കി.. രണ്ടു വണ്ടികളിലായി വന്നവർ എല്ലാം ചേർത്ത് ഒരു പത്തു പേരോളം ഉണ്ടായിരുന്നു. അവരുടെ കയ്യിലാണെങ്കിൽ നിറയെ ആയുധങ്ങളും..താൻ ഇവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ല എന്ന് ഹരിക്കു ബോധ്യമായി. ദേവൻ ആ മെസ്സേജ് കണ്ടു.. എയ്ഞ്ചലിനെ എങ്ങനെയും രക്ഷിക്കണമേയെന്നു ഹരി ഉള്ളിൽ പ്രാർത്ഥിച്ചു. തുടരും........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story